Category

Novel

Category

നോവൽ
എഴുത്തുകാരി: അമൃത അജയൻ

പുറത്തെ സംഭാഷണം അവ്യക്തമായിരുന്നു .. എങ്കിലുമത് നിഷിനെ സംബന്ധിക്കുന്നതാണെന്ന് അവൾക്ക് മനസിലായി …

രണ്ട് മിനിറ്റോളം ആ സംഭാഷണം തുടർന്നു .. കോളവസാനിച്ചു എന്ന് തോന്നിയതും മയി ചുമരിന്റെ മറവിൽ നിന്ന് മാറി , തിരികെ നവീണിന്റെ റൂമിനടുത്തേക്ക് നടന്നു …

നവീൺ തിരിച്ചു വന്നതും തന്റെ റൂമിനു മുന്നിൽ നിൽക്കുന്ന മയിയെ കണ്ടു .. അവന്റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല .. മയിയത് ശ്രദ്ധിച്ചു …

” കണ്ണേട്ടാ … നിഷിനെവിടെയാ … ഒന്നുകിൽ എനിക്കവനോട് സംസാരിക്കണം … അല്ലെങ്കിൽ അവനെ തിരിച്ചു കൊണ്ടുവരണം …… ”

” മയീ … കിച്ചു എന്റെ അനിയനാ … അവൻ സെയ്ഫാണെന്ന് പൂർണ ബോധ്യത്തോടെ തന്നെയാ ഞാനിവിടെ നിൽക്കുന്നത് …” മയിയുടെ ചോദ്യം ചെയ്യൽ അവന് തീരെ പിടിച്ചില്ല …

” നിഷിൻ ഏട്ടന്റെ അനിയൻ മാത്രമല്ല .. എന്റെ ഹസ്ബന്റ് കൂടിയാ .. എനിക്കറിയണം അവനെവിടെയാണെന്ന് .. ”

നവീണിന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിരിഞ്ഞു …

“സാധാരണ ഭാര്യമാർ ഭർത്താവിനോട് ചെയ്യുന്നതൊന്നുമല്ലല്ലോ നീയവനോട് ചെയ്തത് .. നീ കാരണമല്ലേ അവനീയവസ്ഥ വന്നത് ……” നവീൺ തന്റെയമർഷം മറച്ചു വച്ചില്ല ..

” എന്താ സംഭവിച്ചതെന്ന് നിഷിനറിയാം .. എട്ടന് നിഷിനെവിടെയുണ്ടെന്ന് അറിയാമല്ലോ .. അനിയനോട് ചോദിക്ക് ഞാൻ കുറ്റക്കാരിയാണോന്ന് ….”

നവീൺ മിണ്ടിയില്ല …

” എനിക്കറിയണം നിഷിനെവിടെയാണെന്ന് .. എനിക്ക് സംസാരിക്കണം …

ഇല്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ പോയി മാൻമിസിംഗ് കേസ് ഫയൽ ചെയ്യും .. കൊണ്ടുപോയ ആളെയും പറഞ്ഞു കൊടുക്കും ..

എനിക്കുറപ്പുണ്ട് ഈ ഒളിച്ചുകളിയെക്കാൾ നൂറുശതമാനം സെയ്ഫ് അവൻ നിയമം ഫെയ്സു ചെയ്യുന്നതാ …” മയി തറപ്പിച്ച് പറഞ്ഞു …

അവളുടെ ആ തീരുമാനം നവീണിൽ ചലനമുണ്ടാക്കി …. അവൾ വെറുതെ ഭീഷണിപ്പെടുത്താൻ പറയുന്നതാവില്ല .. പറഞ്ഞത് ചെയ്യാൻ പ്രാപ്തിയുള്ള പെണ്ണാണ് ..

സാധാരണ സ്ത്രീകളെപ്പോലെയല്ല .. പോലീസും കോടതിയുമൊന്നും അവൾക്ക് പുത്തരിയല്ല ..

” മയീ … അവൻ ആദർശിന്റെ കസ്റ്റഡിയിൽ സെയ്ഫാണ് .. ആ സ്ഥലം ഏതാണെന്ന് എനിക്കും ശരിക്കറിയില്ല .. നിനക്കറിയാല്ലോ ആദർശ് ഒരു ബിസിനസ് മാനാണ് ..

നിന്നെപ്പോലെ ഒരു മീഡിയ പേർസണോട് ആ സ്ഥലത്തെ കുറിച്ച് പറയാൻ ആദർശിന് ഒട്ടും താത്പര്യമില്ല ..

എന്നിൽ നിന്ന് ലീക്കാകും എന്ന പേടിയുള്ളത് കൊണ്ട് അവനെന്നോട് പോലും പറഞ്ഞിട്ടില്ല കൃത്യമായി … ” നവീൺ അനുനയത്തിൽ പറഞ്ഞു …

” പിന്നെ ഏട്ടനെന്തുറപ്പിലാ നിഷിൻ സെയ്ഫാണെന്ന് പറയുന്നേ ….?” മയി ദേഷ്യം കടിച്ചമർത്തി ചോദിച്ചു …

” ആദർശിന്റെയടുത്തായത് കൊണ്ട് ….” നവീണിന്റെ ശബ്ദം ഉറച്ചതായിരുന്നു ..

” ഹാ … ബെസ്റ്റ് …….” മയിയുടെ ശ്വാസം ഉയർന്നു താഴ്ന്നു .. അവൾ അനിയന്ത്രിതമായി തല ചലിപ്പിച്ചു കൊണ്ട് വെറുതെ ചുറ്റിനും നോക്കി …

തൊട്ടടുത്ത് നിൽക്കുന്നവൻ ഒരു മരക്കഴുതയാണെന്ന് അവൾ മനസിൽ പറഞ്ഞു …

നവീണിന് അവളുടെ പെരുമാറ്റം ഒട്ടും രസിച്ചില്ല …

” ഏട്ടാ … എനിക്കിന്ന് രാത്രിക്കുള്ളിൽ നിഷിനെ കാണണം … അറ്റ്ലീസ്റ്റ് അവനെ വീഡിയോ കോൾ ചെയ്ത് സംസാരിക്കാനെങ്കിലും കഴിയണം ..

ഇല്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ പോകും ….” മയിയുടെ വാക്കുകൾ ഉറച്ചതായിരുന്നു …

” നീയവനെ കൊലയ്ക്കു കൊടുത്തേയടങ്ങൂന്നാണോ …? ” നവീന്റെ മുഖം ചുവന്നു ..

” ഞാനല്ല … ഏട്ടനാണ് അവനെ കൊലയ്ക്കു കൊടുക്കാൻ നോക്കുന്നേ .. ”

നവീൺ തിരിച്ച് ദേഷ്യത്തിലെന്തോ പറയാൻ വന്നതും , മുകളിലെ ഒച്ചയും ബഹളവും കേട്ടുകൊണ്ട് ഹരിതയും വീണയും സ്‌റ്റെപ് കയറി വരുന്നത് കണ്ടു …

നിവയും തന്റെ റൂമിന്റെ ഡോർ തുറന്നു തല പുറത്തേക്കിട്ട് നോക്കി …

നവീൺ സംയമനം പാലിച്ചു … മയിയും മറ്റുള്ളവരെ കണ്ടപ്പോൾ ഒന്നടങ്ങി …

” മയീ , ഞങ്ങൾ വക്കീലിനോട് സംസാരിച്ചിട്ടുണ്ട് .. ആ പെണ്ണിന്റെ മൊഴിയെടുപ്പ് കഴിഞ്ഞിട്ടില്ല .. അത് കഴിഞ്ഞാലെ കൃത്യമായി കേസിന്റെ ഗതിയറിയാൻ കഴിയൂ .. പക്ഷെ ഞങ്ങൾ മറ്റൊരു വഴിയിൽ ശ്രമിക്കുന്നുണ്ട് ..

ഇതിന് പിന്നിൽ മന്ത്രി മുസാഫിർ പുന്നക്കാടന് പങ്കുണ്ടെന്ന് വരുത്തിയാൽ , അങ്ങനെയൊരു പൊതുവികാരം ഉണർത്താൻ കഴിഞ്ഞാൽ അത് നമുക്കനുകൂലമാക്കി ഒരു മുൻകൂർ ജാമ്യത്തിന് ശ്രമിക്കാം ..

പക്ഷെ കൺവീൻസിംഗായ തെളിവ് വേണം .. ഞങ്ങളതിനുള്ള ശ്രമത്തിലാ .. ” നവീൺ നയത്തിൽ പറഞ്ഞു ..

മയി പുച്ഛിച്ചു ചിരിച്ചു ..

” പഴയ കേസ് കഴിഞ്ഞ് രണ്ട് രണ്ടര വർഷം കഴിഞ്ഞിട്ട് മന്ത്രി മുസാഫിർ പുന്നക്കാടന്റെ പ്രതികാരം ……

അദ്ദേഹത്തിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് എനിക്കുറപ്പുണ്ട് .. നിഷിനോട് പകരം വീട്ടാനായിരുന്നെങ്കിൽ അതൊക്കെയന്നേ ആകാമായിരുന്നു .. അതിനുള്ള അവസരവുമുണ്ടായിരുന്നു ..

പക്ഷെ അവരെന്താ ചെയ്തത് നിഷിനെ അവിടുന്ന് മാറ്റി ആലപ്പുഴയ്ക്ക് കൊണ്ടുവന്നു .. അതോടു കൂടി ആ വിഷയമൊതുങ്ങി ..

അതേ മന്ത്രി തന്നെ ആലപ്പുഴയിലെ പല ഉത്തരവാദിത്തപ്പെട്ട ചുമതലകളും പിന്നീട് നിഷിനെ ഏൽപ്പിച്ചു .. ആ വിഷയത്തിൽ മുസാഫിർ പുന്നക്കാടന് യാതൊരു ബെനിഫിറ്റുമില്ലായിരുന്നു .. അതു കൊണ്ടുള്ള ബെനിഫിറ്റ് ഒക്കെ നിഷിനാണ് ..

അതിനി നിഷിനോട് ചോദിച്ചാൽ അവൻ തന്നെ സമ്മതിക്കും … എറണാകുളം കോർപ്പറേഷന്റെ പരിധിയിലുള്ള വിഷയം ..

നിഷിനെപ്പോലെയൊരു സബ് കളക്ടർ അവിടുത്തെ ഒരു കൗൺസിലറിനെതിരെ നിന്ന് ഫൈറ്റ് ചെയ്താൽ ഒരു മീഡിയ പബ്ലിസിറ്റിയും കിട്ടാൻ പോകുന്നില്ല .. അതു കൊണ്ട് റെവന്യൂ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മന്ത്രിയെക്കൂടി വലിച്ചിട്ടു . .

സർവീസിൽ തുടക്കമായിരുന്നതിന്റെ ഒരാവേശം … അതിൽ കവിഞ്ഞതൊന്നും ആ കാര്യത്തിലില്ല .. ” മയി പറഞ്ഞിട്ട് നവീനെ നോക്കി …

അവന്റെ മുഖം കടുത്തിരുന്നു …

” ആയിക്കോട്ടേ … പക്ഷെ ഈ സാഹചര്യത്തിൽ അങ്ങനെയൊരു സംശയം നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു .. അത്രേയുള്ളു …..”

” കോടതിയിലിരിക്കുന്നവർ മണ്ടന്മാരല്ല .. മുസാഫിർ പുന്നക്കാടൻ കടന്നു വന്ന വഴികളെ കുറിച്ചു ഏട്ടന് വല്ല നിശ്ചയവുമുണ്ടോ …

എത്രയോ വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇന്നദ്ദേഹം സംസ്ഥാനത്തെ റെവന്യൂ മിനിസ്റ്ററുടെ കസേരയിലിരിക്കുന്നതെന്ന് ഏട്ടനൊന്നു പഠിക്കാൻ ശ്രമിക്കണം … അതിൽ നിഷിൻ കൊടുത്തത് അദ്ദേഹത്തിന് ഒരു പ്രതിരോധം പോലുമായിരുന്നില്ല ..

അതുകൊണ്ടാണ് നിസാരമായൊരു ട്രാൻസ്ഫറിൽ ആ വിഷയം അദ്ദേഹമൊതുക്കിയത് .. അദ്ദേഹത്തെ കരുവാക്കി നിഷിനെ ഈ കേസിൽ നിന്ന് രക്ഷിക്കാമെന്ന് ഏട്ടന് ആരെങ്കിലും ബുദ്ധിയുപദേശിച്ച് തന്നിട്ടുണ്ടെങ്കിൽ ഒന്നുകിൽ അയാളൊരു ഭൂലോക മണ്ടൻ ..

അല്ലെങ്കിൽ ഒന്നാം തരം ചതി … ” പറഞ്ഞു കഴിയുമ്പോൾ മയിയുടെ മൂക്കിൻ തുമ്പു വിറച്ചു …

നവീണും വീണയും ഹരിതയും മയിയെ തന്നെ നോക്കി നിന്നു ..

” നിഷിന്റെ കരിയറിൽ അവൻ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം ആ കേസാണ് … അവനേത് പ്രതിസന്ധി വന്നാലും മീഡിയ ഉൾപ്പെടെ ആരും സംശയിക്കുന്നത് മുസാഫിർ പുന്നക്കാടനെയായിരിക്കും ..

സ്വന്തം ജീവിതം പാഠപുസ്തകം പോലെ ജനങ്ങൾക്കു മുൻപിൽ തുറന്നു വച്ചിരിക്കുന്ന ജനപ്രതിനിധി …

അയാളെ മറയാക്കിക്കൊണ്ട് അവനെയിനിയാർക്കും അപകടപ്പെടുത്താം … ” മയിയുടെ ശബ്ദം താഴ്ന്നു പോയി …

നവീണും വീണയും ഹരിതയും പരസ്പരം നോക്കി …

മയിയുടെ വാക്കുകളിൽ ശരിയുണ്ടെന്ന് നവീനും തോന്നി തുടങ്ങി .. അവൻ ഒന്നും പറയാതെ സ്വന്തം റൂമിലേക്ക് പോകാൻ പിന്തിരിഞ്ഞതും മയി വിളിച്ചു …

” ഏട്ടാ … ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല… ഇന്ന് രാത്രി നിഷിനിവിടെ എത്തിയെ പറ്റൂ …. അല്ലെങ്കിൽ എനിക്കു വീഡിയോ കോൾ ചെയ്യണം … അവനെവിടെയാണെന്ന് കൃത്യമായി അറിയുകയും വേണം …….” മയി കർശനമായി പറഞ്ഞു …

നവീൺ അവളെയൊന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി …

* * * * * * * * * * * * * * * * *

മൂന്ന് മണിയായപ്പോൾ മയി കോവളത്തുള്ള നിളാ റെസിഡൻസിയുടെ പാർക്കിംഗ് ഏരിയയിൽ വന്നിറങ്ങി .. ഓട്ടോ തിരിച്ചയച്ചിട്ട് അവൾ റിസപ്ഷനിലേക്ക് നടന്നു …

ചഞ്ചലിന്റെ റൂമിലേക്ക് വിളിച്ചിട്ട് , മയിക്ക് റൂമിലേക്ക് പോകാനുള്ള അനുവാദം അവർ നൽകി ..

തേർഡ് ഫ്ലോറിലാണ് .. മയി ലിഫ്റ്റിൽ കയറാതെ പടി കയറി … സെക്കന്റ് ഫ്ലോറിലെത്തിയിട്ട് അവൾ മാറി നിന്ന് പ്രദീപിനെ വിളിച്ചു ..

കാത്തിരുന്നത് പോലെ രണ്ടാമത്തെ റിങ്ങിനു തന്നെ അവൻ കോളെടുത്തു ….

” എത്തിയോ ….?” അവളെന്തെങ്കിലും പറയും മുൻപേ അവൻ ചോദിച്ചു …

” ങും …..” അവൾ മൂളുക മാത്രം ചെയ്തു …

” പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ …? ” അവൻ ചോദിച്ചു ..

” ങും…… ”

” ശരി … നീ ചെല്ല് …. ” അവൻ ധൈര്യം പകർന്നു ..

അവൾ കോൾ കട്ട് ചെയ്തിട്ട് സ്റ്റെപ് കയറി …

റൂം നമ്പർ 52 നു മുന്നിൽ ചെന്ന് ഡോറിൽ മുട്ടി …

സെക്കന്റുകൾക്കുള്ളിൽ റൂം തുറക്കപ്പെട്ടു .. വാതിൽക്കൽ സുനന്ദയായിരുന്നു …

ശീതീകരിച്ച മുറിയുടെ തണുപ്പ് മയിയുടെ ദേഹത്തേക്ക് പടർന്നു കയറി …

” കയറി വരൂ … ” സുനന്ദ അകത്തേക്ക് ക്ഷണിച്ചു …

ആ സ്ത്രീയുടെ വാക്കുകളിൽ അധികാരത്തിന്റെ ധ്വനിയുണ്ടായിരുന്നു …

മയി അകത്തേക്ക് കയറി .. അവിടെ സോഫയിൽ കാലിൻമേൽ കാൽ കയറ്റി വച്ച് ചഞ്ചലിരിപ്പുണ്ടായിരുന്നു . ..

മയി ആ റൂം ആകമാനം വീക്ഷിച്ചു …

” മാഡം വന്നിരിക്കണം … ” ചഞ്ചൽ തന്റെ മുന്നിലുള്ള ചെയറിലേക്ക് കണ്ണ് നീട്ടി പറഞ്ഞു …

മയി ഒന്നാലോചിച്ചിട്ട് മുന്നിലേക്ക് നടന്നു … ചഞ്ചലിനു മുന്നിലെ ചെയറിൽ ഇരിക്കാൻ തുനിഞ്ഞതും അവൾ തടഞ്ഞു …

” വൺ മിനിട്ട് …. മേഡം ആ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ആ ടേബിളിൽ കൊണ്ടുവയ്ക്കണം …..” അവൾ ആവശ്യപ്പെട്ടു …

” എന്തിന് …. അത് നടക്കില്ല …..” മയി എതിർത്തു …

മയിക്ക് അവളുടെ പെരുമാറ്റം അസഹനീയമായിരുന്നു …

” എങ്കിലീ മീറ്റിംഗും നടക്കില്ല … ” സുനന്ദയാണ് അത് പറഞ്ഞത് ….

” അതു കൊണ്ടുണ്ടാകുന്ന കോൺസിക്വൻസസ് മേഡത്തിന് തന്നെയാണ് ….” ചഞ്ചൽ പറഞ്ഞു …

മയി അവരെയിരുവരെയും മാറി മാറി നോക്കി … അവളുടെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു ….

സുനന്ദ തോൾ വെട്ടിച്ചു കൊണ്ട് ചഞ്ചലിന്റെയടുത്തേക്ക് നടന്നു ചെന്ന് അവൾക്കരികിലായി ഇരുന്നു …

മയിക്ക് മറ്റ് വഴികളില്ലായിരുന്നു .. അവൾ ഫോണെടുത്ത് സ്വിച്ച്ഡ് ഓഫ് ചെയ്തു ചഞ്ചൽ ചൂണ്ടിക്കാട്ടിയ ടേബിളിൽ കൊണ്ടുവച്ചിട്ട് തിരികെ വന്നു ….

മയി ഇരിക്കാൻ തുനിഞ്ഞതും ചഞ്ചൽ സോഫയിൽ നിന്നെഴുന്നേറ്റ് മയിയുടെ അടുത്തേക്ക് വന്നു …

അവൾ തന്റെ വലം കൈ മയിയുടെ നേർക്ക് നീട്ടിപ്പിടിച്ചു .. ആ കൈയിൽ ഒരു പേനയുണ്ടായിരുന്നു …

മയിയുടെ കണ്ണുകൾ ആ പേനയിലേക്ക് നീണ്ടു .. അടുത്ത സ്പോട്ടിൽ തന്നെ അവൾക്കതെന്താണെന്ന് മനസിലായി …

ക്യാമറ ഡിറ്റെക്ടർ …

സിനിമാ ആർട്ടിസ്റ്റുകളും മോഡലുകളുമൊക്കെ ഇപ്പോൾ സർവ സാധാരണമായി കൈയിൽ കരുതുന്ന ഉപകരണം …

ഹോട്ടൽ റൂമുകളിൽ ഒളിക്യാമറകൾ വച്ചിട്ടുണ്ടെങ്കിൽ ആ ഉപകരണം അത് ഡിറ്റെക്‌ട് ചെയ്യും ..

ചഞ്ചലത് കൊണ്ട് മയിയുടെ ദേഹത്തിനു ചുറ്റും തല മുതൽ കാല് വരെ ഉഴിഞ്ഞു നോക്കി ….

” സോറി മേഡം …..

വിളിച്ചു വരുത്തിയത് ഒരു മാധ്യമ പ്രവർത്തകയെ ആയതു കൊണ്ട് ഇതൊക്കെ ചെക്ക് ചെയ്യാതെ മാറ്ററിലേക്ക് വരാൻ കഴിയില്ല …… ”

വാക്കുകളിൽ പരിഹാസം കലർത്തി പറഞ്ഞു കൊണ്ട് ചഞ്ചൽ പോയി സോഫയിലേക്കിരുന്നു …

മയി ഒന്നും മിണ്ടിയില്ല … താൻ കരുതിയിരുന്നതിലും സമർത്ഥയാണവളെന്ന് മയി മനസിൽ പറഞ്ഞു …. ചഞ്ചലിനെതിരെ മയിയുമിരുന്നു …

” എന്താ പറയാനുള്ളതെന്നു വച്ചാൽ പറയ് …..”

മയി അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു ..

ചഞ്ചൽ മയിയുടെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു … അവളുടെ കണ്ണുകളിൽ കൗശലം നിറഞ്ഞു നിന്നു …

” ഡിവോർസ് ………….” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു …

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
vasuki

നോവൽ എഴുത്തുകാരി: ഭദ്ര ആലില “നിനക്ക് തോന്നിയത് ആകും ശ്രീമതി.. അവരൊക്കെ എന്നേ നമ്മളെ വിട്ടു പോയി.” “അല്ല ഏട്ടാ… അതവനാ… മനു.. നമ്മുടെ സൂമോളാ…

നോവൽ എഴുത്തുകാരി: ശ്രുതി അനൂപ്‌ “ഏട്ടനെന്താ ഇവിടെ” അത്ഭുതം കലർന്ന മന്ദഹാസത്തോടെ ഞാൻ തിരക്കി. “എന്തേ എനിക്ക് ഇതുവഴി വരാൻ പാടില്ലെന്ന് നിയമം ഉണ്ടോടീ” “എന്റെ…

നോവൽ എഴുത്തുകാരി: ദേവിക എസ്‌ തിരിഞ്ഞു നോക്കിയ ആ കാപ്പി കണ്ണുകളെ കണ്ട് അനു ഞെട്ടി… അവൾക്ക് തന്റെ കൈകാലുകൾ തളർന്നു പോകുന്നത് പോലെ തോന്നി..…

indra mayooram

നോവൽ എഴുത്തുകാരി: ചിലങ്ക നീലേന്ദ്രൻ………. ആ പേര് കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഭയം ആണ് മനസ്സിൽ………. അലസ്സമായി മുഖത്തേക്ക് കിടക്കുന്ന മുടികൾക്കിടയിൽ തനിക്ക് നേരെഉള്ള അസ്ത്രം…

rudhra bhavam

നോവൽ എഴുത്തുകാരി: തമസാ രുദ്രനോടുള്ള എന്റെ പ്രണയം… അതിന്റെ ആഴം… എനിക്ക് മനസിലായത് ആ രണ്ടാഴ്ചക്കാലം കൊണ്ട് ആയിരുന്നു….. കാണാതിരിക്കുമ്പോൾ കാണാൻ വെമ്പുന്നത് കൂടിയാണ് പ്രണയം….…

നോവൽ എഴുത്തുകാരി: ശിവന്യ തന്റെ കാലിൽ വീണു പൊട്ടിക്കരയുന്ന സൗമ്യയെ രാജേഷ് തിരിഞ്ഞു നോക്കിയില്ല…. കാരണം അതവളുടെ പതിനെട്ടാമത്തെ അടവാണെന്നു അവനറിയാം… എന്നാൽ അതു കണ്ട…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഇതേ സമയം തന്റെ മനസ്സിൽ ചേക്കേറിയ പാർവതി ദേവിയായ…തന്റെ പാറുവിന്റെ ഓർമകൾ എന്നേക്കുമായി മനസ്സിന്റെ പടി കടത്താൻ വിഫലശ്രമം നടത്തുകയായിരുന്നു…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അവർ അകന്നു പോകുന്നത് ബാൽക്കണിയിൽ നിന്നു ദേവി നോക്കി കണ്ടു… തന്റെ മനസിൽ നിന്നും കൂടിയാണ് അവർ അകന്നു പോകുന്നതെന്ന്…

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “മോനെ… ഞാൻ…” പ്രകാശിനും എന്തു പറയണം എന്നറിയില്ലായിരുന്നു. “സർ പ്ളീസ്…” ജീവൻ കോൾ അവസാനിപ്പിച്ചു. ആ റോഡരുകിൽ അവൻ…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലാന്ന് തോന്നിയെപ്പോൾ അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു….. അമ്മായിയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ആ വലിയ നാലുകെട്ട് വീട്ടിൽ അച്ഛാച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു… ശിവന്റെ അച്ഛൻ…. പിന്നെ ഒന്ന് രണ്ട് വീട്ടുപണിക്കുള്ള…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “എനിക്ക് കഴിയില്ല ഗൗരി… നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല…എന്നോടു… എന്നോട് ക്ഷമിക്കണം” നന്ദു ശിവന്റെ കണ്ണുകളിൽ തന്നെ…

നോവൽ എഴുത്തുകാരി: ശിവന്യ ” ഇയാളെന്തൊക്കെയാ ഈ പറയുന്നത്… ഞാനുമായി ഇയാൾക്ക് വിവാഹമോ? അപ്പോ ഹർഷനോ? അവനെവിടെപ്പോയി ? അവനെയല്ലേ പ്രേമിക്കുന്നെന്നും പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി…

E-sayahnam-namukkay-mathram

നോവൽ എഴുത്തുകാരി: അമൃത അജയൻ കൈയിലിരുന്ന കടലാസ് മയി ചുരുട്ടിപ്പിടിച്ചു … ആകാശത്ത് മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു .. മഴയുടെ ഈർപ്പം വഹിച്ചുകൊണ്ടെത്തിയ കാറ്റ് അവളുടെ…

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” മനുവേട്ടാ … ” മനുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് അനു വിളിച്ചു. ” എന്തോ കാര്യം സാധിക്കാനുണ്ടല്ലോ ” ചിരിയോടെ…

Nee nadanna vazhikaliloode copy

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** “ഇനിയെന്താ അഭി നിന്റെ പ്ലാന്‍…” ഡൈനിംഗ് ടേബിളില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു ഇടയില്‍ ആണ് ചന്ദ്രശേഖരന്‍ അത് ചോദിച്ചത്‌… അഭി…

vasuki

നോവൽ എഴുത്തുകാരി: ഭദ്ര ആലില “നിഴലളക്കണം പെണ്ണേ നീ…. നിന്നെയളക്കുന്നുണ്ടവൻ !” അയാൾ അവളെ നോക്കി പാടി കൊണ്ടിരുന്നു. കൗതുകം തോന്നിയ അവൾ കുറച്ച് കൂടി…

നോവൽ എഴുത്തുകാരി: ശ്രുതി അനൂപ്‌ ഞാനാകെ ഭയപ്പെട്ടുപോയതോടെ ശ്രീക്കുട്ടിയുടെ കയ്യും പിടിച്ചു മുമ്പോട്ട് നടന്നു. പിന്നിൽ നിന്ന് ഏത് നിമിഷവുമൊരു അറ്റാക്ക് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.നടക്കുന്നതിനിടയിൽ…

നോവൽ എഴുത്തുകാരി: ദേവിക എസ്‌ ആ പ്രകൃതിരമണീയമായ മലമുകളിൽ ഷൂട്ടിങ്ങിന് വന്നവർക്കൊക്കെ വലിയൊരു ഹാളിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്.. നടീനടന്മാർക്ക് ഇരിക്കാൻ ഒരുമിച്ചായിരുന്നു സ്ഥലം ഒരുക്കിയത്…അകലെ നിന്നെ…

indra mayooram

നോവൽ എഴുത്തുകാരി: ചിലങ്ക മുഷ്ട്ടി ചുരുട്ടി അവൻ അവളുടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് അവൾ പുറകിലേക്ക് വലിഞ്ഞു കൊണ്ടിരുന്നു……. അവസാനം ഒരു കസ്സേരയിൽ തട്ടി …..…

rudhra bhavam

നോവൽ എഴുത്തുകാരി: തമസാ അടുത്ത ദിവസം ഞാൻ പിന്നെയും പോയി… ആരാണെന്ന് കണ്ടുപിടിക്കാൻ ഒരുതരം വാശി… അതുകൊണ്ട് അന്ന് മനപ്പൂർവം അർച്ചന കഴിപ്പിച്ചില്ല.. അവിടെ നിന്നങ്ങു…

നോവൽ എഴുത്തുകാരി: ശിവന്യ സൗമ്യയുടെ സ്‌കൂട്ടി ആ നാട്ടിലെ ജനമൈത്രി പോലീസ് സ്റ്റേഷന് മുൻപിൽ ചെന്നു നിൽക്കുമ്പോൾ സമയം പത്തുമണി ആയിരുന്നു .. എന്തുചെയ്യണം എന്നു…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ഇതു അമ്പാടിക്കു ഉള്ളത് ആണ്. പിന്നെ…നല്ല ആലോചനയാണെങ്കിൽ പാറുവിനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം… ഞാൻ പറഞ്ഞാൽ അവൾ കേൾക്കും” മിഴിനീർ…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ മഹി കുഞ്ഞിനെയെടുത്തു ഇനിയെന്തു മുന്നോട്ടുള്ള ജീവിതമെന്ന് ആലോചനയോടെ നിന്നു. ദിവസങ്ങൾ മുന്നോട്ടു പോകുംതോറും ദേവിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അവൾ…

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “നീയറിഞ്ഞത് സത്യമാണ് ജീവൻ. ഞാൻ മനപൂർവ്വം ഗൗതമിനെ പെടുത്തിയതാണ്” പ്രകാശ് രാജിന്റെ ആ തുറന്നു പറച്ചിലിൽ അവിടെ കൂടെ…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ഒന്ന് നിന്ന് തിരിഞ്ഞുനോക്കി ഇടതുകൈ പിന്നിലേക്ക് ഗൗരിടെ നേരെ നീട്ടി…… അവളൊരു പുഞ്ചിരിയോടെ ആാാ കൈകളിൽ പിടിച്ചുനടന്നു….. ✳️✳️✳️ എന്തുപറ്റി…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “നിന്റെ സംശയം മോളെ കുറിച്ചു അല്ലെ… ദേവ നന്ദ എന്റെ മാത്രം മകൾ ആണ്…!!!” ദേവിക പറഞ്ഞു തുടങ്ങി…. “വിവാഹത്തിന്…

shreeyetan b tec

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ നിർത്താതെയുള്ള ഫോൺ ബെല്ലടി കേട്ടാണ് ഫൈസി ഉണർന്നത്.. അവൻ ക്ളോക്കിലേക്കു നോക്കി… സമയം വെളുപ്പിന് അഞ്ചര… “ഇതാരാ…ഈ വെളുപ്പാന്കാലത്ത്…?” അവൻ…

നോവൽ എഴുത്തുകാരി: ശിവന്യ “തനിക്ക് എന്നോടെന്താ? പ്രേമമോ…. ആണോ…. പറയെടോ…. തനിക്ക് എന്നോട് പ്രേമമാണോന്ന്….” അവളുടെ ശബ്ദമുയർന്നു…. അവളുടെ ചോദ്യം കേട്ട് ദേവാശിഷ് ഞെട്ടിത്തരിച്ചു നിന്നു….…

നോവൽ എഴുത്തുകാരി: ദേവിക എസ്‌ തന്റെ കണ്ണുകളിൽ നോക്കി പകച്ചു നിൽക്കുന്ന അനുവിനെ ജീവൻ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു….!! ഒരു ചെറുപുഞ്ചിരിയോടെ ഇരുകൈകൾ കൊണ്ടും അവളെ…

indra mayooram

നോവൽ എഴുത്തുകാരി: ചിലങ്ക ഇന്ദ്ര……… അത് കണ്ടതും ദേഷ്യത്തോടെ രുദ്രൻ അവന്റെ അരികിലേക്ക് വന്നു .. അവനെ കണ്ടപ്പോൾ ഇന്ദ്രൻ ഒന്ന് ഞെട്ടിയെക്കിലും വീണ്ടും അവൻ…

rudhra bhavam

നോവൽ എഴുത്തുകാരി: തമസാ ഇന്ന് നേരത്തെ ട്യൂഷൻ കഴിഞ്ഞു.. ഇറങ്ങുന്നതിനു മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഇറങ്ങിയെന്ന്.. അതാണ്‌ ശീലം.. ഇറങ്ങുമ്പോഴും എത്തുമ്പോഴും വീട്ടിലേക്ക് വിളിച്ചു…

നോവൽ എഴുത്തുകാരി: ശിവന്യ മാസത്തിൽ രണ്ടു ഞായറാഴ്ച എങ്കിലും മാലിനി രാജീവിന്റെ വീട്ടിൽ വരാൻ ശ്രദ്ധിച്ചിരുന്നു… …പതിവ് പോലെ ശനിയാഴ്ച്ച വൈകുന്നേരം രാജീവും മാലിനിയും വീട്ടിലെത്തി……

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പല്ലുകൾ കടിച്ചു പിടിച്ചുള്ള അവന്റെ വാക്കുകൾ കേട്ടപ്പോൾ… അവന്റെ ആ നേരത്തെ ഭാവം കണ്ടപ്പോൾ… കണ്ണുകളിൽ എരിയുന്ന ദേഷ്യത്തെ കണ്ടപ്പോൾ…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പക്ഷെ എല്ലാവരുടെയും ശ്രെദ്ധ ഞൊടിയിടയിൽ ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് പോയി. അതേ കാപ്പി കളർ കൃഷ്ണമണിയോട് കൂടിയ കണ്ണുകൾ… ആ…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി “കണ്ണനെ മുറിയിലാക്കിയിട്ട് ഇങ്ങോട്ടേക്ക് വരണം.. കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സ്വാതിയോട് മാത്രമായി സംസാരിക്കാനുണ്ട് ” ഡോക്ടർ നീരജ പറഞ്ഞപ്പോൾ…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ താനൊക്കെ എവിടെ നോക്കിയാടോ നടക്കുന്നെ….??? ശബ്ദം കേട്ടവൻ തലയുയർത്തി നോക്കി… കണ്ണുകൾ വിശ്വസിക്കാനാവാതെ വിടർന്നുവന്നു…. ദയ… അവന്റെ ചുണ്ടുകൾ മന്ത്രിച്ചു……

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ നിങ്ങൾ പറഞ്ഞു വരുന്നത്…” ബാലന്റെ ശബ്ദം ഉറച്ചു.. “ബാല…എന്റെ മകൾ ദേവികയും ദത്തനും…” “അതു നടക്കില്ല സാർ”അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ…

നോവൽ എഴുത്തുകാരി: ശിവന്യ “എന്തുപറ്റി രാജാവേ…. ഷേക്ക് ഹാൻഡ് ചെയ്യാൻ മറന്നു പോയോ….” വരാഹിയുടെ കളിയാക്കൽ കേട്ടപ്പോഴാണ് ദേവാശിഷ് ഹർഷൻ നീട്ടിയ കൈകളിൽ പിടിച്ചത്…. മനസ്സിലുണ്ടായിരുന്ന…

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി താഴെ വീണുകിടന്ന ഫോണിലേക്ക് നോക്കിയ അഭിരാമിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അതിന്റെ ഡിസ്പ്ലേയിൽ ആ പെൺകുട്ടിയേയും ചേർത്തുപിടിച്ച് പുഞ്ചിരിയോടെ…

നോവൽ എഴുത്തുകാരി: മാലിനി വാരിയർ “ആരാ എന്ത്‌ വേണം… ” സെക്യൂരിറ്റി അല്പം ഗൗരവത്തോടെ തനുവിനോട് ചോദിച്ചു… “എം. എൽ.എ യെ ഒന്ന് കാണണം.. “…

indra mayooram

നോവൽ എഴുത്തുകാരി: ചിലങ്ക നിങ്ങൾ കുറുനരിയെ കണ്ടോ??? എടി പെണ്ണേ നിന്റെ പുറകിൽ അങ്ങോട്ട് നോക്ക്…… ശെടാ… അങ്ങോട്ട് നോക്ക് പെണ്ണേ ….. മയൂരി വായിൽ…

rudhra bhavam

നോവൽ എഴുത്തുകാരി: തമസാ തൂക്കണാംകുരുവിയുടെ കൂട് വരച്ചു ചേർത്ത തിളങ്ങുന്ന നീലപ്പാവാടയും അതിനു ചേർന്ന പച്ച ബ്ലൗസും ഇട്ട്, കയ്യിലെ തൂവാലയിൽ കാശ് പൊതിഞ്ഞു ചുറ്റി,…

നോവൽ എഴുത്തുകാരി: ശിവന്യ ജയപ്രഭ ടീച്ചറുടെ വീട്ടിലെ മുറ്റമടിയും തോമസ് സാറിന്റെ വീട്ടിലെ തേങ്ങ പൊറുക്കി വെക്കലും കഴിഞ്ഞു ക്ഷീണിച്ചു വന്ന രാക്കിയമ്മക്കു ഒരു ശരീരവേദന…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ രവീന്ദ്രൻ മാഷിന്റെ വാക്കുകളും കടുത്തിരുന്നു. “വാക്കോ എന്തു വാക്കു…” എല്ലാവരും ഒരുപോലെ പകച്ചു. കാരണം ആ വാക്കു ഹർഷനു മാത്രേ…

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ചരിത്രം ആവർത്തിക്കുകയാണ് അല്ലെ മാധവൻ സാറേ…” ദേവ്നി മാധവന് അടുത്തു നിന്നു പറയുമ്പോൾ അയാൾക്ക് മുഖമുയർത്തി നോക്കാതിരിക്കാൻ ആയില്ല.…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അച്ചു മാല പുറത്തേക്കെടുക്കുമ്പോൾ നീർക്കണങ്ങളോടെ കണ്ണുകൾ അടച്ചു ശ്വാസം പോലുമെടുക്കാനാകാതെ ദേവി വിയർത്തു നിന്നു….!! മഹിയുടെ മുഖവും ദേഷ്യത്തിൽ വിവർണ്ണമായി.…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി . കണ്ണേട്ടൻ എന്നെയും ചേർത്ത് പിടിച്ച് തിരിഞ്ഞതും നിറകണ്ണുകളോടെ നിൽക്കുന്ന ശ്വേതയെ കണ്ടു.. എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ ഉഷ രണ്ടുപേർക്കും കഞ്ഞി കോരി കൊടുത്തു… മൂന്ന് പേരും ചേർന്ന് ചിരിച്ച് കളിച്ച് കഴിക്കുന്നത് സ്റ്റെയറിന്റെ മുകളിൽ നിന്നു കിച്ചു…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ദേവിക…” നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു. പെട്ടന്ന് എന്തോ മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്തതുപോലെ… അടുത്ത് കണ്ട…

നോവൽ എഴുത്തുകാരി: ശിവന്യ പിറ്റേ ദിവസം വരാഹി പറഞ്ഞ വാക്ക് പാലിച്ചു…. അവൾ സ്വന്തം ഫോണിൽ നിന്നും ദേവാശിഷിനെ വിളിച്ചു…. പക്ഷേ അതിന് മുൻപ് അവൾ…

ariyathe onnum paraythe

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ ചാരു ശ്രീകാന്തിനെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ” ശ്രീയേട്ടാ..മൃദുലയുടെ…?” ” അറിയില്ല..ചാരു എങ്ങാനായി തീരുമെന്ന്.. ഒക്കെ ആ എസ് ഐ വന്നെങ്കിലേ…

Nee nadanna vazhikaliloode copy

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** ഫ്രഷ് ആയി ഭദ്രൻ ഉമ്മറത്തേക്ക് വന്നു…. “അവര് ന്താ മോനേ ഇനിയും എത്താത്തത്…” മേനോന്‍ ആശങ്കയോടെ ചോദിച്ചു.. “ന്റെ…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ പക്ഷെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്…കണ്ണിൽ അവളോടുള്ള പ്രണയവും…!! കല്യാണ തലേദിവസം ആയപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുകളുമൊക്കെ എത്തിതുടങ്ങിയിരുന്നു. എല്ലാവരെയും…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “ആരാണാവോ ഈ നേരത്തു…” ആത്മഗതം പറഞ്ഞുകൊണ്ട് ഉണ്ണി വിസിറ്റർസ് റൂമിൽ കയറിയപ്പോൾ കാണാൻ വന്ന ആളെ കണ്ടു… അനന്തുവിനെ കണ്ടു…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി നേരത്തെയൊരു പ്രാവശ്യം അമ്പലത്തിൽ പോയപ്പോൾ ഫോൺ എടുക്കാത്തതിന് എന്നെ പറഞ്ഞ് സന്ദേശമയച്ചത് മുഴുവനും ആ ഫോണിൽ ഇപ്പോഴും മായിക്കാതെ…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ കിച്ചുവേട്ടാ… അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു മുഖത്തു ചെറുചിരി ഉണ്ടായിരിന്നു… അവള് മോളോടും കിച്ചുവിനോടും ചേർന്നുകിടന്നു…. കണ്ണുകൾ താനേ അടഞ്ഞു….…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ എയർപോർട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങിൽ ശിവൻ വളരെ സന്തോഷവാനായിരുന്നു. മങ്ങിയ പ്രതീക്ഷകൾക്ക് ഒരു ജീവൻ വന്നപോലെ പ്രകാശം ജ്വലിക്കുന്നു മനസ്സിൽ. ഇത്രയും…

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു. അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ…

നോവൽ എഴുത്തുകാരി: ശിവന്യ ”ദേവാശിഷ്…. നല്ല പേര് ” വരാഹി അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…. “അതേയ്… അത്രക്കങ്ങട് പൊങ്ങണ്ട… വരാഹി ഒട്ടും…

ariyathe onnum paraythe

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു. ” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…” അറിയാതെ…. ഒന്നും …പറയാതെ… #ഭാഗം_21…

shreeyetan b tec

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ “പറ്റില്ല…എനിക്ക്..പറ്റില്ല..നീയില്ലാതെ..” ആ കൈകൾ അടർത്തിമാറ്റി നടന്നു നീങ്ങിയിട്ടും ആ ശബ്ദം പിന്തുടർന്നു വന്നു ചെവികളിൽ തട്ടി ചിതറും പോലെ.. ഉമ്മറത്തെത്തി…

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” അഭിയെവിടമ്മേ അവളിതുവരെ റെഡിയായില്ലേ ? ” പോകാൻ റെഡിയായി താഴേക്ക് വരുമ്പോൾ ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് ഗീതയോടായി…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ അവൾ സ്വപ്നത്തിൽ ആണെന്ന് തോന്നിപ്പോയി. ഒന്നു നുള്ളിനോക്കി യാഥാർഥ്യം തിരിച്ചറിയാൻ അവൾ ആഗ്രഹിച്ചില്ല. അതൊരു സ്വപ്നം പോലെ ഇരിക്കട്ടെയെന്നവൾ ആശിച്ചു……

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ കൃഷ്ണന്റെ മനസിൽ അടുത്ത കണക്കു കൂട്ടലുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ മോൾ എന്നോട് ക്ഷമിക്കണം… അച്ഛന് ഇതല്ലാതെ വേറെ…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ദിവസങ്ങൾ അങ്ങനെ വേഗത്തിൽ ഓടി കൊണ്ടിരുന്നു. യാമി പിന്നെ അധികം പ്രശ്നങ്ങൾ മനപൂർവ്വം ആയി ഉണ്ടാക്കിയില്ല. അവരെ ഒറ്റ പെടുത്തുവാനോ…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി ” എന്റെ രാജകുമാരിക്കുള്ള ചെക്കൻ കുതിരപ്പുറത്ത് വരും അവളുടെ അമ്മ ഇടയ്ക്കിടെ പറയുന്ന വാക്കുകൾ ചുറ്റും മുഴങ്ങുന്നതായി തോന്നി……

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ വിട് കിച്ചുവേട്ടാ… എന്നെ വിട്… ഞാനൊന്നെന്റെ മോൾടടുത്ത് പൊക്കോട്ടെ പ്ലീസ്….. പിടിച്ചു വലിച്ചു റൂമിനകത്തായി അവളെക്കൊണ്ട് തള്ളി അവൻ തിരിഞ്ഞുനിന്ന്…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ “എവിടേക്ക് ആണ് ശിവ പോകുന്നേ…” “കിച്ചു അവന്മാരെ കിട്ടി…” വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ്…

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ വിറയ്ക്കുന്ന മനസ്സോടെ രുദ്ര സിദ്ധുവിന് മുൻപിൽ തളർന്ന് നിന്നു. കൊന്നോടാ നീയാ പാവത്തിനെ. എല്ലാവരെയും അകറ്റിയും ഇല്ലാതാക്കിയും നീയെന്താ നേടിയെടുത്തത്.…

നോവൽ എഴുത്തുകാരി: ശിവന്യ “കാമുകനോ…..” അന്ന അമ്പരന്ന് പോയി….. ”അതെ….. ഹർഷൻ അവളുടെ കാമുകനാണെന്ന് തന്നെയാണ് ദേവാശിഷ് പറഞ്ഞത്….” അരുൺ എഴുന്നേറ്റ് പതിയെ ഹാളിലേക്ക് നടന്നു….…

ariyathe onnum paraythe

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു. ” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…” “ഹി ഇസ് എ ചീറ്റ്…”…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ വണ്ടി ശ്രീനിലയത്ത് നിർത്തിയപ്പോൾ അവള് മോളെയും എടുത്ത് ധൃതിയിൽ അകത്തേക്ക് കയറി…. കിച്ചു കുറച്ചുനേരം കാറിൽ തന്നെ ഇരുന്ന് സ്റ്റിയറിംഗിലായി…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ മഹി അപ്പോഴും അവളുടെ വാക്കുകൾ തീർത്ത തീ കനലിൽ കിടന്നു പൊള്ളി പിടയുകയായിരുന്നു. മഹിയുടെ തലയിലെ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു.…

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ പുതിയ കണക്ക് കൂട്ടലുകളുമായി കൃഷ്ണൻ അവിടെ തറഞ്ഞു നിന്നു. പ്രകാശ് രാജുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കൃത്യം ഒരാഴ്ച കഴിഞ്ഞായിരുന്നു…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഉണ്ണിയുടെ കൈ പിടിച്ചു ബാലു പൂമുഖത്തേക്കു കയറുമ്പോൾ ആരെയോ കണ്ടപോലെ നിന്നു. അവന്റെ നിൽപ്പു കണ്ടു ഉണ്ണി മുഖം ഉയർത്തി…

swathiyude swantham

നോവൽ എഴുത്തുകാരി: ശക്തി കല ജി ഒപ്പിട്ട് കൊടുത്ത് കഴിഞ്ഞ് അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണുനീരിനെ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. വല്ലപ്പോളും വരുമ്പോൾ അച്ഛനെയും…

നോവൽ എഴുത്തുകാരി: ശിവന്യ “ഇതെന്നതാ കൊച്ചേ ഈ സാരി ഉടുത്തേക്കുന്നെ…. ഇഷ്ടമായില്ലെന്ന് പറഞ്ഞ് മാറ്റി വച്ചതല്ലായിരുന്നോ ഇത് “…… രാവിലെ ആരാമത്തിലേക്ക് പോകുവാനായി വെള്ള സാരി…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഡൽഹിയിലെ ഓഫീസിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്യണം എന്നും പറഞ്ഞു കോൾ വന്നിരുന്നു ശിവന്. വെള്ളിയാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തു പോകാമെന്ന്…

Pranavapallavi

നോവൽ **** എഴുത്തുകാരി: ആർദ്ര നവനീത് പല്ലവിക്ക് ഒൻപതാം മാസം തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയും ശരത്തും ഋഷിയും എത്തി. പല്ലവിയെ ആർക്കും വിട്ട് പിരിയാൻ കഴിയാത്തതിനാൽ…

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ കൈകളിൽ മുഖം താങ്ങി കട്ടിലിൽ ഇരിക്കുകയാണ് രുദ്ര. കരയുന്നതിനോടൊപ്പം അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. രുദ്രൂ… സഞ്ജുവിന്റെ സ്വരം ഇടറിയിരുന്നു.…

ariyathe onnum paraythe

നോവൽ എഴുത്തുകാരി: ദീപ ജയദേവൻ ഡോർ തുറന്നു ചന്ദ്രോത്ത് മൃദുല ആ മുറ്റത്തേക്ക് കാൽ വച്ചതും എവിടെ നിന്നെന്നറിയാതൊരു പിശറൻ കാറ്റ് മരച്ചില്ലകളുലച്ചു കൊണ്ട് അവിടമാകെ…

nilavinay

നോവൽ **** എഴുത്തുകാരി: സേഷ്മ ധനേഷ്‌ ശീതൾ ഉടച്ചു കളഞ്ഞ അക്വാറിയത്തിലെ അവസാന മത്സ്യവും അവസാന ശ്വാസത്തിനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു. ശീതളിനു ജീവന്റെ കൂടെ…

shreeyetan b tec

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌ ലച്ചുവിന്റെ കല്യാണം പ്രമാണിച്ചു ശ്രീ ഒരാഴ്ചയോളം കോച്ചിങ് സെന്ററിൽ ലീവായിരുന്നു.. ലച്ചുവിന്റെ കല്യാണത്തലേന്നു കണ്ടതാണ് സേതുവിനെ.. കല്യാണത്തിന്റെ അന്ന് മിഴികൾ…

mazhapol

നോവൽ എഴുത്തുകാരി: അഞ്ജലി മോഹൻ പെട്ടന്നാണ് പിറകിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടത്… തിരിഞ്ഞു നോക്കുമ്പോൾ കിച്ചു നിന്ന് ചിരിക്കുന്നതാണ് കണ്ടത്…. എന്തെ…??? ഗൗരി രണ്ട്…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ബോധം മറയും മുന്നേ അവന്റെ കണ്ണിൽ രണ്ടു രൂപങ്ങൾ മിഴിവോടെ നിന്നു….ഒന്നു ഓടി വരുന്ന വിച്ചുവിനെയും…രണ്ടു ഉണ്ടകണ്ണും തുറുപ്പിച്ചു ശൂലത്തിനു…

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ്‌ ഫോണും പിടിച്ചു ഒരു പകപ്പോടെ നിൽക്കുമ്പോൾ ഹർഷൻ കയറി വന്നു. അവളെ ഒന്നു നോക്കി സങ്കടം അതികരിച്ചു ഹർഷൻ ഉണ്ണിയെ…

നോവൽ ****** എഴുത്തുകാരൻ: ANURAG GOPINATH തന്റെ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ നമിത തന്റെ ബാഗില്‍ നിന്നും സണ്‍ഗ്ലാസ്സെടുത്ത് മുഖത്ത് വച്ച് കാറിന്റെ താക്കോല്‍ ഇടതുകൈയുടെ…

നോവൽ എഴുത്തുകാരി: ശിവന്യ ആ പേര് താനെവിടെയോ കേട്ടിട്ടുണ്ടോ…. അന്ന മനസ്സിലോർത്തു….. ഇല്ല… തന്റെ സുഹൃത്തുക്കൾക്കോ പരിചയത്തിലുള്ളവർക്കോ ഒന്നും ആ പേര് ഇല്ല….. പിന്നെ ആ…

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി ” അഭീ കണ്ണുതുറക്ക് ” കുപ്പിയിലെ വെള്ളം അവളുടെ മുഖത്ത് തളിച്ച് പരിഭ്രമത്തോടെ വീണ വിളിച്ചു. പതിയെ ഒന്ന് ഞരങ്ങി…

നോവൽ എഴുത്തുകാരി: ആർദ്ര നവനീത്‌ രണ്ടാഴ്ച വളരെ പെട്ടെന്നാണ് കടന്നു പോയത്. അതിനുശേഷം ഇതിനിടയിൽ ഒരിക്കൽ പോലും സിദ്ധുവും രുദ്രയും തമ്മിൽ കണ്ടില്ല. സഞ്ജുവിനെ വാർഡിൽ…