Friday, June 14, 2024
Novel

രുദ്രഭാവം : ഭാഗം 11

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

അച്ഛന്റെ അടുത്തെത്തിയ സ്വരൂപ്‌ ഭാവയാമിയെ തിരിഞ്ഞു നോക്കി..

അച്ഛാ… എന്തെങ്കിലും പറഞ്ഞു ശരിയാക്ക്.. അല്ലെങ്കിൽ അജയേട്ടൻ ചിലപ്പോ അതിനെ കൊല്ലും….

ഞാൻ എന്ത് ചെയ്യാനാ… നീ കണ്ടതല്ലേ സ്വരൂപേ… നമ്മുടെ വാക്കിനു വില ഉണ്ടാകുമോ… നമ്മളൊക്കെ ഇവിടെ പൂജ ചെയ്യാൻ മാത്രം നിശ്ചയിച്ചിട്ടുള്ളതാ…

അവര് കമ്മറ്റിക്കാരും.. അച്ഛനൊന്നും പറയാനാവില്ല മോനേ….

സ്വരൂപ്‌ നോക്കുമ്പോൾ അജയന്റെ കൈവെള്ളയിലൂടെ ഭാവയാമിയുടെ നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന രക്തം താഴേക്ക് വീഴുന്നുണ്ടായിരുന്നു….

എന്നിട്ടും ഉന്മാദിയെ പോലെ അയാൾ അവളുടെ കവിളിൽ വേദനിപ്പിച്ചുകൊണ്ടിരുന്നു….

ഉള്ളിലിരിക്കുന്ന ദൈവത്തിന്റെ ഹൃദയം പോലും കല്ലാണെന്ന് സ്വരൂപിന് തോന്നി…

അച്ഛന്റെ മുഖത്തു നോക്കിയ സ്വരൂപിന് മനസിലായി ഇനി അച്ഛനെക്കൊണ്ടൊന്നും ചെയ്യാൻ പറ്റില്ലെന്ന്.. അത്രക്ക് നിർവികാരമായിരുന്നു ആ മുഖം…..

സ്വരൂപ്‌ പതിയെ അജയന്റെ അടുത്തേക്ക് ചെന്നു….

സ്വരൂപ്‌ : വിട്ടേക്ക് അജയേട്ടാ ആ കൊച്ചിനെ… വേദനിച്ചു പുളയുവാ അത്… മതി

പുളയണം….. ഇതുപോലെ കയറി വരുന്ന എല്ലാ ആട്ടക്കാരികൾക്കും ഇതൊരു പാഠമായിരിക്കണം…. ഇനി ഇതുപോലൊന്ന് ഉണ്ടാവാതിരിക്കണമെങ്കിൽ ശിക്ഷ കൊടുത്ത് തുടങ്ങണം തുടക്കത്തിലേ……..

ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല… ഞാനും അച്ഛനും കൂടി പറഞ്ഞു ശരിയാക്കിക്കോളാം…. ഒന്ന് വിട് അജയേട്ടാ… ഇനി ഈ കൊച്ചിങ്ങോട്ട് വരില്ല ഉറപ്പ്…….

പറ്റില്ല…. ആര് വരേണ്ടെന്ന് വിലക്കിയാലും ഞാൻ വരും… എന്റെ രുദ്രനെ കാണാതൊരു ജന്മം ഓർക്കാൻകൂടി വയ്യെനിക്ക്… നിങ്ങൾ പറഞ്ഞത് നേരാ…

ഞാൻ രുദ്രനെ കൊണ്ട് പോകും…. എന്റെ നെഞ്ചിൽ ആ മുഖം പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ, ആരെതിർത്താലും ഞാൻ വരും… കാണും…..

തടയാൻ പറ്റില്ല ആർക്കും… ശ്രമിച്ചു നോക്ക് പറ്റുമോ എന്ന്….. (ഭാവ)

ഇത്രയും കിട്ടിയിട്ടും അഹങ്കാരം മാറിയില്ലേ ഡീ തേവിടിച്ചീ….കത്തിക്കും ഞാൻ നിന്നെ…… നോക്കിക്കോ നീ….

അകത്തേക്ക് പാഞ്ഞു പോയ അജയൻ മടങ്ങി വന്നത്, വെളിച്ചെണ്ണപ്പാട്ടയുമായിട്ട് ആയിരുന്നു…

അത് നിലത്തു വെച്ചിട്ട് മടിക്കുത്തിൽ നിന്ന് സിഗരറ്റ് ലൈറ്റർ എടുത്ത് അയാൾ ചുണ്ടുകൾക്കിടയിൽ വെച്ച് കടിച്ചു പിടിച്ചു… കുനിഞ്ഞു, നിലത്തിരുന്ന പാട്ട എടുത്ത് അയാൾ ഭാവയാമിക്ക് നേരെ ഒഴിക്കാനായി ആഞ്ഞു…

പക്ഷെ അതിനു മുൻപ് സ്വരൂപ്‌ അതിൽ കയറി പിടിച്ചു….

പാട്ടയുടെ വാ വട്ടം കയ്യിൽ കൊണ്ട് സ്വരൂപിന്റെ കയ്യിൽ നിന്ന് ചോരച്ചാൽ കീറി…

വിട്ടേക്ക് അജയേട്ടാ… അതിനെ വെറുതെ വിട്….

നീയാരാടാ ചെറുക്കാ അത് പറയാൻ… കുറച്ചു ദിവസം കുഴലൂതി പാടിയതിന്റെ ചങ്കുറപ്പിൽ അജയനോട് കളിക്കാൻ നിന്നാൽ കൂട്ടിയിട്ട് കത്തിക്കും രണ്ടിനെയും ….

വേണെങ്കിൽ നിങ്ങൾ രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കും അജയൻ…..

പോര് കോഴിയെ പോലെ നില്കുകയായിരുന്നു അജയനും സ്വരൂപും……

മോനേ………

പുറകിൽ നിന്ന് അച്ഛൻ തിരുമേനി സ്വരൂപിനെ നീട്ടിവിളിച്ചു….

ബന്ധം ഇല്ലെന്ന് തന്നോട് ഞാൻ പറഞ്ഞോ അജയേട്ടാ….

എനിക്ക് നല്ല ബന്ധമുണ്ട് ഭാവയാമി ആയിട്ട്… പിന്നെ അതെങ്ങനെ ഉള്ള ബന്ധമാണെന്ന് തന്നോടൊക്കെ പറഞ്ഞു തെളിയിയ്ക്കേണ്ട ആവശ്യമുണ്ടോ….

അതിനിത്തിരി നേരം കൂടി വേണ്ടി വരും… എന്ന് വെച്ച് ഇതിനെ പേ പിടിച്ച പട്ടിയെ തല്ലിയോടിക്കുന്നപോലെ ചെയ്താൽ ഞാൻ കയ്യും കെട്ടി നോക്കി ഇരിക്കില്ല…

എല്ലാരും കേട്ടല്ലോ അല്ലെ ഇവൻ പറഞ്ഞത്… ഞാൻ പറഞ്ഞതിൽ വല്ല മാറ്റവും ഉണ്ടായോ… ഇവള് വെറും പിഴയാ… ശരീരം കാട്ടി മയക്കുന്നവൾ…..

ദേവേന്ദ്രനെ പോലും മയക്കാൻ പറ്റുന്നവൾക്കാണോ ആണൊരുത്തനെ മയക്കാൻ പ്രയാസം….

ആരെയും ഇവൾക്ക് മതിയാവുന്നില്ലെങ്കിൽ ഞങ്ങളും കൂടാം… എന്നാലും ഇവളിനി കേറില്ല ഈ അമ്പലത്തിൽ….

അജയന്റെ വാക്കുകൾ ഓരോന്നും ഭാവയേ മുറിവേല്പിച്ചുകൊണ്ടിരുന്നു… കണ്ണിൽ നിന്ന് ഇടമുറിഞ്ഞൊരോ തുള്ളി കണ്ണുനീർ ഇറ്റിറ്റു വീണുകൊണ്ടിരുന്നു…

എങ്കിലും രുദ്രനെ ഇനി കാണില്ലെന്ന് വാക്കുകൊടുക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല…..

ആ ഒരു അവകാശം കിട്ടാൻ എത്ര തല്ലുവേണമെങ്കിലും കൊള്ളാൻ അവൾ തയ്യാറായിരുന്നു….

അവളുടെ ആലോചനകൾക്ക് ഭംഗമേൽപ്പിച്ചു കൊണ്ട് അജയന് ആദ്യത്തെ അടി സ്വരൂപ്‌ കൊടുത്തു….

തുടക്കം കിട്ടിയത് കൊണ്ട് പിന്നെ ഒടുക്കം ഉണ്ടായിരുന്നില്ല….

കവിൾ പൊത്തി നിന്ന അജയൻ അടുത്ത നിമിഷം സ്വരൂപിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി… വേച്ചു വീണ സ്വരൂപിന്റെ അടുത്തേക്ക് തിരുമേനി ഓടി വന്നു…..

പിടിച്ചെണീപ്പിക്കാൻ നിന്ന അച്ഛനോട് സ്വരൂപ്‌ കയർത്തു…

അച്ഛൻ മാറി നിൽക്ക്…

ഇയാള് ഇനി ഒരു പെണ്ണിനെ കുറിച്ചും ഇമ്മാതിരി അനാവശ്യം പറയരുത്… അതിനുള്ളത് ഇങ്ങേർക്ക് ഞാൻ കൊടുക്കും….

അച്ഛനെ മാറ്റിവിട്ട സ്വരൂപ്‌ അജയന്റെ നേർക്ക് പാഞ്ഞു ചെന്ന് അയാളുടെ വലത്തേ തുടയിൽ ആഞ്ഞു ചവിട്ടി…

ആാാാാ………..

നിലവിളിച്ചു കൊണ്ട് അജയൻ കാലു മടക്കി നിലത്തേക്ക് കുത്തിയിരുന്നു….

ചുറ്റും കണ്ടു നിന്നവരൊക്കെ അജയന്റെ അടുത്തേക്ക് വന്നു നിന്ന് അയാളുടെ കാൽ നിവർത്തി വെച്ച് കുടഞ്ഞു കൊണ്ടിരുന്നു….

സ്വരൂപും അടുത്തേക്ക് വന്നു നിന്നു….

വേണ്ടാ വേണ്ടാ എന്ന് പലവട്ടം പറഞ്ഞതല്ലേ ഞാൻ.. സംഗീതത്തിൽ ഒരു റാങ്കുണ്ടെന്നു വിചാരിച്ച് എനിക്ക് അത് മാത്രേ അറിയാൻ പാടുള്ളു എന്ന് കരുതല്ലേ അജയേട്ടാ….

ഇതിലും വലിയ തല്ലും ചവിട്ടും തൊഴിയുമൊക്കെ സ്വരൂപ്‌ മേടിച്ചിട്ടുമുണ്ട് കൊടുത്തിട്ടുമുണ്ട്….

പിന്നെ നമ്പൂതിരി ചെക്കന്റെ ശരീരം പച്ചക്കറിയൊക്കെ തിന്ന് വഴങ്ങൂല എന്നൊക്കെ വിചാരിക്കരുത്…. ഇനി ഇതിനെകുറിച്ച് വല്ലതും പറഞ്ഞാൽ….

ആ എണ്ണ കൊണ്ട് നിന്നെ തന്നെ ഞാൻ കത്തിക്കും….

നിലത്തു മുഖം കുനിച്ചിരിക്കുന്ന അജയനെയും കൈ രണ്ടും ചുരുട്ടിപ്പിടിച്ച് അനങ്ങാതെ നിൽക്കുന്ന ഭാവയാമിയെയും കണ്ടു കൊണ്ട്, വീണപ്പോൾ പറ്റിയ മണ്ണ് കഴുകി കളയാനായി സ്വരൂപ്‌ അമ്പലക്കുളത്തിലേക്ക് നടന്നു…

നടയിൽ നിന്ന് കാൽ കഴുകി, കൈ വെള്ളയിൽ കോരി മുഖത്തേക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ അച്ഛന്റെ ഉറക്കെ ഉള്ള കരച്ചിൽ കേട്ട് സ്വരൂപ്‌ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് നിലത്തു വീണു കിടക്കുന്ന അച്ഛൻ തിരുമേനിയെയും മുന്താണിയിൽ തീപിടിച്ചു പേടിച്ചലറി കരയുന്ന ഭാവയേയും ആയിരുന്നു….

അടുത്ത് എണ്ണപ്പാട്ട വലിച്ചെറിഞ്ഞു പൊട്ടിച്ചിരിക്കുന്ന അജയനും…….

ഭാവേച്ചീ……………………………..

സ്വരൂപ്‌ അമ്പലക്കുളത്തിൽ നിന്നും മുറ്റത്തേക്കോടി…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10