Saturday, April 27, 2024
Novel

മഴപോൽ : ഭാഗം 20

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

ഗൗരിടെ തലതാഴ്ന്നു……കിച്ചു ഗൗരിയെ നോക്കിക്കാണുകയായിരുന്നു…. മുഖം ചുവന്ന തുടുത്തിട്ടുണ്ട് കയ്യിലുള്ള പച്ചമാങ്ങയിൽ നഖങ്ങൾ കുത്തികയറുന്നുണ്ട്…..

ഡാ ഡാ.. ഒന്ന് പയ്യെ നോക്ക് പെങ്ങള് ഉരുകിപ്പോവും……..

അത്രപെട്ടെന്നൊന്നും ഉരുകൂലെടാ.. നല്ല തൊലിക്കട്ടിയാ… അല്ലേടി… ഗൗരിയോട് ചേർന്ന് നിന്ന് മാവിലേക്കൊന്ന് നോക്കി പിന്നെ കവിളത്തും ഒന്ന് തഴുകി കിച്ചു ചോദിച്ചു….

ഗൗരി നിഷനേരംകൊണ്ട് ഓടി അകത്തേക്ക് കയറി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ദയാന്റി മാങ്ങാ…. അമ്മൂട്ടി മുറിച്ച മാങ്ങാക്കഷ്ണം ഒരെണ്ണം നീട്ടിക്കൊണ്ട് ദയയോട് പറഞ്ഞു….. ദയ അത് വാങ്ങി പകുതി മുറിച്ച് അമ്മൂട്ടിടെ വായിലേക്ക് വച്ചുകൊടുത്തു…

ശരൺ അമ്മൂട്ടിയെ എടുത്ത് മടിലേക്ക് വച്ചു…

ദയാന്റി അല്ല അമ്മൂമ്മക്കുട്ടി ദയമാമി… അവൻ തിരുത്തി ദയയെനോക്കി പറഞ്ഞുകൊടുത്തു…
ദയേടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു….. ശരൺ ഒരുകണ്ണിറുക്കി കാട്ടി…..

ഈ മാങ്ങ തീറ്റ കഴിഞ്ഞാൽ അമ്മ ഈ കുപ്പായം മാറ്റി തരാമായിരുന്നു…. അങ്ങോട്ട് വന്ന ഗൗരി പറഞ്ഞു….

ഹാ നീ മാറ്റിയോ… ശരമാമന്റെ മോള് അമ്മേടെ കൂടെ ചെന്ന് നല്ല കുപ്പായം ഇട്ടിട്ട് വായോ നമ്മക്ക് കടല് കാണാൻ പോകാലോ….

ഗൗരി ഒരു ചിരിയോടെ അവളെ ശരണിന്റെ മടിയിൽ നിന്നും എടുത്തു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോളെയുമെടുത്ത് റൂമിൽ കയറുമ്പോൾ കിച്ചു ഇടാനൊരു ഷർട്ടും അന്വേഷിച്ചു നടക്കുകയായിരുന്നു….

എന്റെ ആാാ വൈറ്റ് ഷർട്ട്‌ എവിടെടോ…??

ഞാനത് അലക്കി കിച്ചുവേട്ടാ…..

ഇനീപ്പം ഞാൻ എന്തോന്ന് എടുത്തിടും….

ഒരു ഷർട്ട്‌ മാത്രല്ലല്ലോ ഉള്ളത് അങ്ങോട്ട് നീങ്ങി നിൽക്ക് ഞാനെടുത്ത് തരാം… ഗൗരിയവനെ തള്ളിമാറ്റി അലമാരയിൽ നോക്കാൻ തുടങ്ങി…..

അമ്മൂട്ടീ….

കയ്യെങ്ങാനും ഉടുപ്പിൽ തുടച്ചാൽ അമ്മ നല്ല അടിയങ്ങ് വച്ച് തരും.. അവള് അലമാരക്കുള്ളിലേക്ക് നോക്കി തന്നെ അത് പറഞ്ഞു….

കിച്ചു അമ്മൂട്ടിയെ നോക്കിയപ്പോ ഉടുപ്പിൽ തുടക്കാൻ തുടങ്ങിയ കുഞ്ഞുകൈകളിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു…..

ദാ… തല്ക്കാലം ഈ നീലയിട്ടോ… ഗൗരി തിരിഞ്ഞെഴുന്നേറ്റ് കിച്ചുവിന്റെ കയ്യിൽ ഷർട്ട്‌ വച്ചുകൊടുത്തു….

തനിക്കെങ്ങനെ മനസിലായെടോ അവളത് ഡ്രെസ്സിൽ തുടയ്ക്കാൻ പോകുവാണെന്ന്…??? കിച്ചു അത്ഭുതത്തോടെ ചോദിച്ചു….

അതിപ്പോ കാണണമെന്ന് ഉണ്ടോ ഈ അച്ഛനേം മോളേം ഞാൻ കാണാൻ തുടങ്ങീട്ട് കുറെനാളായില്ലേ…..

എന്തൊക്കെ കാട്ടികൂട്ടുമെന്ന് എനിക്കറിയാം…. അവള് ചിരിയോടെ പറഞ്ഞു മുന്നോട്ട് നടന്നു…..

ഗൗരി….
വിളികേട്ടപ്പോൾ തിരിഞ്ഞ് നിന്നവളവനെ നോക്കി
ഒന്നുല്ല…. അവൻ ചിരിയോടെ പറഞ്ഞു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മൂട്ടി… മതിട്ടോ… കടൽവെള്ളത്തിൽ ചാടിത്തുള്ളുന്ന അമ്മൂട്ടിയെ പിടിച്ച് വച്ചുകൊണ്ട് ഗൗരി പറഞ്ഞു…. ദയയും ഒപ്പംതന്നെയുണ്ട്…

വാ കിച്ചൂ നമുക്കും ഇറങ്ങാം….
ഞാനില്ലെടാ നീ ചെല്ല്….

ശരമാമാ.. വാ.. അമ്മൂട്ടി കൊഞ്ചി വിളിച്ചപ്പോൾ ശരൺ അങ്ങോട്ട് പോയി…. അവരുടെ നാല് പേരുടെയും സന്തോഷം കണ്ട് തീരത്തായി കിച്ചു ഇരുന്നു…..

കിച്ചുവേട്ടാ… ഇതേത് ലോകത്താ…

നീയെന്താടി അവിടന്ന് ഇങ്ങ് പൊന്നേ??

ആഹാ ഞാൻ ഇങ്ങേരുടെ കൺ മുന്നിലൂടല്ലേ ഇങ്ങ് വന്നേ….

അതെങ്ങനാ നോട്ടം മൊത്തം ഭാര്യെടേം മോൾടേം അടുത്തല്ലേ…..

കിച്ചു ഒന്ന് ചിരിക്കുക മാത്രം ചെയ്തു….

ഗൗരിയും ശരണും അമ്മൂട്ടിടെ രണ്ട് കയ്യും അപ്പുറവും ഇപ്പുറവും നിന്ന് പിടിച്ചു വച്ചിട്ടുണ്ട് അവളവിടെനിന്ന് തുള്ളി കളിക്കുവാണ്…

കാലിലേക്ക് വന്നടിക്കുന്ന തിരമാലകളെക്കാൾ മുന്നിൽ അവര് മൂന്നുപേരും പിന്നോട്ടേക്ക് ആർത്തുല്ലസിച്ച് നടക്കുന്നുണ്ട്….

എത്രനാളായെന്നറിയാവോ അവളെയിത്ര സന്തോഷത്തിൽ കണ്ടിട്ട്….

ദയ കിച്ചുവിനോട് പറഞ്ഞു… അവൻ പതിയെ പൂഴിമണലിൽ നിന്നും എഴുന്നേറ്റ് കൈകളിൽ പറ്റിയ മണൽ തട്ടിക്കളഞ്ഞുകൊണ്ട് മുൻപോട്ട് നടന്നു….

ശരണിന്റെ തോളിൽ കൈകൾ പതിച്ചപ്പോൾ അവൻ അമ്മൂട്ടിടെ കൈകൾ വിട്ട് പിന്നോട്ട് മാറി നിന്നു…

ആ കുഞ്ഞു കൈകളിൽ കിച്ചു പിടിത്തമിട്ടു…. ഗൗരി നോക്കിയപ്പോൾ കിച്ചു കടലിലേക്ക് നോക്കി നിൽക്കുകയായിരുന്നു….

അച്ഛേ വെള്ളം വെള്ളം വെള്ളം…. അമ്മൂട്ടി തുള്ളിച്ചാടാൻ തുടങ്ങിയപ്പോൾ മൂന്ന്പേരുംകൂടെ ചേർന്ന് പിന്നോട്ടേക്ക് ഓടാൻ തുടങ്ങി….

കിച്ചു അമ്മൂട്ടിയെ കൈകളിൽ കോരിയെടുത്തു കുനിഞ്ഞവൾടെ കുഞ്ഞുകൈകൾ വെള്ളത്തിൽ മുട്ടിച്ചു…

വെള്ളം കോരിയെടുത്തവൾ ഗൗരിയെ നനച്ചുകൊണ്ടിരുന്നു…. ഗൗരി തിരിച്ചും…. മൂന്ന് പേരും മതിമറന്നു സന്തോഷിച്ചു……

വാ കിച്ചുവേട്ടാ….. നമുക്ക് പോകാം… ഇനിയും നിന്നാലേ അമ്മൂട്ടിക്ക് കാറ്റടിച്ചു രാത്രി വയ്യാതാവും….

എന്നാ വാ ഒരു ഐസ് ക്രീമും കഴിച്ച് നമ്മക്ക് മടങ്ങാം….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

സാരംഗ്….

വിളികേട്ടപ്പോൾ കിച്ചു തിരിഞ്ഞുനോക്കി….

ഡാ…. ജോബി നീയോ എത്ര കാലമായെടാ കണ്ടിട്ട്…

ഞാൻ അങ്ങ് ദുഫായിൽ ആണ് മോനെ….

ഓ… ഇതാണപ്പം നമ്മടെ കക്ഷി പ്രിയ അല്ലേ….??? ഗൗരിയെ ചൂണ്ടി ജോബി ചോദിച്ചു…
ഗൗരിയൊന്ന് ചിരിക്കുകമാത്രം ചെയ്തു….

ഹലോ… ഞാനിവന്റെ കൂടെ MBA ചെയ്തതാണ് ട്ടോ…. ജോബി അമ്മൂട്ടിയെ കൊഞ്ചിച്ചുകൊണ്ട് ഗൗരിയോടായി പറഞ്ഞു…..

കിച്ചൂ… നീ പ്രിയ പ്രിയ പ്രിയാന്ന് പറയുമ്പോ എന്റെ മനസ്സിൽ ഇങ്ങനൊരു കൊച്ചല്ലായിരുന്നുട്ടോ… ഇതൊരു പാവം സാധൂ….

ഞങ്ങടെ കൂട്ടരാണെന്ന് കൂടെ കേട്ടപ്പോ ഞാൻ വിചാരിച്ചു നല്ല കിടുക്കാച്ചി അച്ചായത്തി കൊച്ചാവുമെന്ന്…

ഗൗരിക്കതൊരു പുതിയ അറിവായിരുന്നു അവള് ആകാംഷയോടെ കിച്ചുവിനെ നോക്കി….
അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു…..

ജോബിച്ചായ….
ദാ വരുന്നെടീ… ഞാനെന്ന അങ്ങോട്ട് പോട്ടെടാ അല്ലേൽ അവളെനിക്കിന്ന് ചെവിതല തരില്ല അതാ… നമുക്ക് പിന്നെ കാണാം അപ്പം ശെരി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മടക്കയാത്രയിൽ ദയ ശരണിനൊപ്പം കയറി….. കാറിൽ പിന്നെയും മൗനം തളംകെട്ടി നിന്നു….

പ്രിയ… പ്രിയ ക്രിസ്ത്യാനി ആയിരുന്നോ….??? മൗനം വെടിഞ്ഞ് ഗൗരി തന്നെ ചോദിച്ചു….
മ്മ്ഹ്… പ്രിയ അലക്സാണ്ടെർ..

പറഞ്ഞതിനൊപ്പം പെട്ടന്ന് വണ്ടിയുടെ നിയന്ത്രണം വിട്ടുപോയി… എങ്ങനെയൊക്കെയോ ബ്രേക്ക്‌ ചവിട്ടി അവൻ വണ്ടി സൈഡ് ആക്കി സ്റ്റെയറിങ്ങിലേക്ക് തലചായ്ച്ചു….

കിച്ചുവേട്ടാ….. അവളവന്റെ തലമുടിയിലൂടെ വിരലോടിച്ചു….
കിച്ചു പൊടുന്നനെ എഴുന്നേറ്റ് ഗൗരിയെ വാരിപ്പുണർന്നു..

“എന്തിനാ… എന്തിനാ അവളെന്നേം മോളേം വിട്ട് പൊയ്ക്കളഞ്ഞത്… എത്രയെത്ര സ്വപ്‌നങ്ങൾ ഉണ്ടായിരുന്നതാ എന്റെ പ്രിയക്ക്… മോളെപോലും സ്നേഹിച്ച് കൊതിതീരാതെ എന്തിനാ എന്തിനാ അവള് ഞങ്ങളെ തനിച്ചാക്കി പോയത്…. ”

അവൻ വിങ്ങിപ്പൊട്ടി കരഞ്ഞു….

അമ്മൂട്ടി ബാക്കിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു…..
ഗൗരിയവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു…….

പറ എന്തിനാ അവള്…..

“എനിക്ക് വേണ്ടി…… ഈ ഗൗരിക്ക് വേണ്ടി…” അവൻ വീണ്ടും ചോദിക്കുന്നതിനുമുന്പ് ഗൗരി പറഞ്ഞു…..

കിച്ചു ഗൗരിയുടെ തോളിൽ നിന്നും തലയുയർത്തി അവളെത്തന്നെ നോക്കി….

നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകളെ ഗൗരി കൈവിരൽ കൊണ്ട് തുടച്ചുമാറ്റി… ഇരുന്നിടത്ത്നിന്നുയർന്ന്

അവളവന്റെ നെറ്റിത്തടത്തിൽ ചുംബിച്ചു……

ഇരുകണ്ണിലും ചുണ്ടുകൾ പതിപ്പിച്ചു…

അടുത്ത ജന്മത്തിൽ ഞാൻ പ്രിയയ്ക്ക് തന്നെ തിരിച്ചുകൊടുത്തോളാം……

ഗൗരി നേർത്ത പുഞ്ചിരിയോടെ പറഞ്ഞു….

ഇനിയീ ജന്മത്തിൽ എന്റെ മോളേം അവൾടെ അച്ഛനേം ഞാൻ ആർക്കും കൊടുക്കില്ല…. ഗൗരി പരിഭവത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. കുറച്ച് നേരം രണ്ടാളും ഒന്നും പറയാതെ അതേപോലെത്തുടർന്നു….

വണ്ടിയെടുക്കാൻ നോക്ക് മനുഷ്യാ…. അവള് നെഞ്ചിൽ നിന്നും എഴുന്നേറ്റിരുന്ന് ചിരിയോടെ പറഞ്ഞു…. കിച്ചുവവളെ പിടിച്ചുവലിച്ച് ചേർത്തണച്ചു…. അവളുടെ കുശുമ്പ് നിറഞ്ഞ കണ്ണിലേക്കു തന്നെ നോക്കി…..

അവൻ പിരികം ഉയർത്തി എന്തെയെന്ന് ചോദിച്ചു……

കിച്ചുവേട്ടന് ജീൻസിടണ പെങ്കുട്യോളെയാണോ ഇഷ്ടം……????

ആണെങ്കിൽ…?? അവൻ കുസൃതിയോടെ ചോദിച്ചു…..

അവൾടെ മുഖം പരിഭവത്താൽ താണുപോയി….

കിച്ചുവാ താടിത്തുമ്പിൽപിടിച്ചുയർത്തി… പറ ആണെങ്കിലോ…..???

ആണെങ്കിൽ അതൊക്കെയങ്ങ് മാറ്റിയേക്ക് ഞാൻ പറഞ്ഞില്ലാന്നു വേണ്ട…… അവളവനെ തള്ളിമാറ്റി നേരയ്ക്ക് ഇരുന്ന് ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു ….

കിച്ചു ഒരു ചിരിയോടെ വണ്ടിയെടുത്തു…. പതിയെ അവളിലേക്കും ആാാ ചിരിയെത്തി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരി മോളെ ഉറക്കി കട്ടിലിലായി കിടത്തി…

കിച്ചു എന്തൊക്കെയോ ബെഡിൽ ഇരുന്ന് തന്നെ ലാപ്ടോപ്പിൽ നോക്കുകയായിരുന്നു…

അഴിഞ്ഞുലഞ്ഞമുടി മൂർദ്ധാവിൽ ഉയർത്തിക്കെട്ടി ഗൗരി കിച്ചുവിനെ ഒന്ന് നോക്കി റൂമിലെ ലൈറ്റണച്ച് ബെഡ്‌ലാമ്പിട്ടു……

അമ്മൂട്ടിടെ അടുത്ത് ചെന്ന് അവളെ നെഞ്ചുവരെ പുതപ്പിച്ചുകൊടുത്തു……

ശേഷം അവളോട് ചേർന്ന് കിടക്കയിലായി കിടന്നു…..

എനിക്കെങ്ങും വയ്യ എല്ലാദിവസോം നിലത്ത് കിടക്കാൻ…. എന്റുടെ കിടക്കാൻ ഇഷ്ടമില്ലേൽ കിച്ചുവേട്ടൻ കുറച്ചൂസം താഴെകിടന്നോ…

തന്നെ അത്ഭുതത്തോടെ നോക്കിയിരുന്ന കിച്ചുവിനോട് അവള് പറഞ്ഞു…. കിച്ചു ലാപ്ടോപ് ഒരു പുഞ്ചിരിയോടെ അടച്ചുവെച്ച് അവർക്കരികിലായി നിവർന്നുകിടന്നു….

കിച്ചുവേട്ടാ….
മ്മ്ഹ്….
ആ ജനലൊന്ന് തുറന്നിടാവോ…???
എന്തേയിപ്പം…???.

എന്നെനോക്കി എന്റച്ഛൻ അങ്ങ് ദൂരെയുണ്ടാവും…..

ഞാൻ സന്തോഷത്തിലാന്ന് ഒന്ന് കണ്ടോട്ടെ… അവള് തിരിഞ്ഞ് കിടന്ന് കിച്ചുവിനെ നോക്കി പറഞ്ഞു…..

കിച്ചു മറുപടിയൊന്നും പറയാതെ ജനൽപ്പാളി തുറന്നിട്ടു……..

മഴ പെയ്ത് തോർന്നേയുള്ളു ഗൗരി… ഇന്നിനി നക്ഷത്രത്തേം ചന്ദ്രനേം കാണാൻപറ്റുമെന്ന് തോന്നുന്നില്ല….
മ്മ്ഹ്…. അവളൊന്ന് മൂളി…
സൺഷെയ്ഡിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളിയെനോക്കി അവര് കിടന്നു….

ഇടയ്ക്കിടയ്ക്ക് അവളോട് ചേർന്ന് ചിണുങ്ങി കരയുന്ന അമ്മൂട്ടിയെ അവള് ഇറുകിപ്പുണർന്നു…… പരസ്പരം നോക്കി നോക്കി എപ്പഴോ അവരുറങ്ങി…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19