Friday, July 19, 2024
Novel

വരാഹി: ഭാഗം 16

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

എനിക്ക് മാഡത്തിനെ ഒന്നു കാണണം…. പറ്റുമെങ്കിൽ നാളെ തന്നെ….”

” എന്തിനു….”

” മാഡത്തിനോട് അല്പം സംസാരിക്കണം…. എബൗട് വരാഹി….”

“തീർച്ചയായും കാണണം… എനിക്കും അറിയാനുണ്ട്… എബൗട് വരാഹി….”

അന്നയുടെ ശബ്ദത്തിന്റെ മൂർച്ച വിഷ്ണുവിന്റെ ഉള്ളിൽ തറച്ചു….

വിഷ്ണുവുമായുള്ള സംഭാഷണം അവസാനിപ്പിച്ചപ്പോൾ അന്നയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു….

ഫോൺ കിടക്കയിലേക്കിട്ട് റൂമിന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വീണ്ടും ഫോൺ റിംഗ് ചെയ്തത്…..

ആരാമത്തിലെ നഴ്സിംഗ്സ്റ്റേഷനിലെ നമ്പർ കണ്ടപ്പോൾ അന്നയ്ക്ക് ചെറിയൊരു പേടി തോന്നി….

“ഹലോ”

” മാഡം , ഇവാനയാണ്…. വരാഹി വല്ലാതെ വയലന്റായിരിക്കുന്നു…. മാഡത്തിനെ ഇപ്പോ തന്നെ കാണണമെന്നാണ് പറയുന്നത്…. ”

ഇവാനയുടെ വെപ്രാളം അന്നയുടെ പേടി കൂട്ടി….

” ഈശോയോ , ഇതിപ്പോ എന്നാത്തിനാ ഇങ്ങനൊരു പരീക്ഷണം ”… അവൾ മനസ്സിൽ പറഞ്ഞു…

” ഒക്കെ… ഐ വിൽ കം നൗ… ആൻഡ് ടേക് കെയർ ഹെർ…”

അന്ന ഉടനെ ആരാമത്തിലേക്ക് പോകാൻ റെഡി ആയി….

അത്താഴത്തിനായി അന്നയെ വിളിക്കാൻ മുകളിലേക്ക് കയറാൻ പോയ കത്രീനാമ്മ കാണുന്നത് പുറത്തേക്കു പോകാനായി ഒരുങ്ങി വരുന്ന അന്നയെയാണ്…

“നീ ഇതെങ്ങോട്ടാ ”

അവർ തന്റെ അമ്പരപ്പ് മറച്ചു വെച്ചില്ല….

“ആരാമത്തിൽ എന്തോ പ്രോബ്ലം ഉണ്ടമ്മച്ചി… ഞാൻ വേഗം പോയിട്ടു വരാം”

“അതിനു അലക്‌സ് ഇവിടില്ലല്ലോ മോളേ… നി എങ്ങനെ ഒറ്റക്ക്….”

“പേടിക്കണ്ട അമ്മച്ചീ…. ഞാൻ തനിച്ചു പൊയ്കോളാം”….

കാറിന്റെ താക്കോൽ എടുത്തു അന്ന പുറത്തേക്കു നടന്നു….

“ഈശോയേ, എന്റെ കുഞ്ഞിന് ആപത്തൊന്നും വരുത്തല്ലേ….. ”

അവർ കുരിശ് വരച്ചു പ്രാർത്ഥിച്ചു….

***********************
ആരാമത്തിലെത്തിയ അന്ന നേരെ പോയത് നഴ്സിംഗ്സ്റ്റേഷനിലേക്ക് ആയിരുന്നു….

” സിസ്റ്റർ, എന്താ വരാഹിയുടെ പ്രോബ്ലം? ഇപ്പോഴത്തെ അവസ്ഥ എന്താ?? ”

അന്ന ഒറ്റശ്വാസത്തിൽ ചോദിച്ചു….

“മാഡത്തിനെ കാണണം എന്നു പറഞ്ഞ് ബഹളം ഉണ്ടാക്കുകയായിരുന്നു ഇത്ര സമയവും…. ഭക്ഷണം പോലും കഴിച്ചിട്ടില്ല”….

അന്ന സമയം നോക്കി…. ഒമ്പതര ആയിരിക്കുന്നു…

” ഫുഡ് സെവൻ തേർട്ടി ആകുമ്പോൾ കൊടുക്കില്ലേ? ഇന്നെന്താ ലേറ്റ് ആയോ?”

” ഇല്ല മാഡം… കറക്ട് ടൈം തന്നെ കൊടുത്തു…. പക്ഷേ അപ്പോൾ തുടങ്ങിയതാ മാഡം വരട്ടെന്ന് പറഞ്ഞ് പ്രശ്നം…. ”

” എന്നിട്ടിപ്പോഴാണോ വിളിക്കുന്നത്…”

അന്നയുടെ മുഖത്ത് ദേഷ്യം പടരുന്നത് ഇവാനക്ക് മനസ്സിലായി….

” അത് മാഡം…. ഞങ്ങൾ മാഡത്തിനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് വിചാരിച്ചാ….”

ഇവാനയുടെ തല താഴ്ത്തി….

“സീ ഇവാനാ… ഇവിടെ എന്റെ പേഷ്യന്റിസിന് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറ്റ് ദാറ്റ് മൊമെൻറ് എനിക്ക് ഇൻഫർമേഷൻ കിട്ടിയിരിക്കണം…

അല്ലാതെ പശൂം ചത്ത് മോരിലെ പുളിയും പോയിട്ടല്ല എന്ന്…. മനസ്സിലായോ…. പിന്നെ ബുദ്ധിമുട്ട്….

ഞാൻ പഠിച്ച് ഡോക്ടർ ആയത് ഏത് പാതിരാത്രിയിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി സർവ്വീസ് ചെയ്യാനാണ്… അല്ലാതെ ഞാൻ ബുദ്ധിമുട്ടാതിരിക്കാനല്ല…. ഇനി ഇതാവർത്തിക്കരുത്….”

അത്രയും പറഞ്ഞ് അന്ന വരാഹിയുടെ റൂമിന് നേരെ നടന്നു പോകുമ്പോൾ അവളെ നോക്കിയ ഇവാനയുടെ കണ്ണുകളിൽ ആരാധനയായിരുന്നു…..

“ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടറേ എന്ന് വിളിക്കേണ്ടത്….”

അവൾ മനസ്സിൽ പറഞ്ഞു….

***********************

എഴുത്ത് മേശയിൽ കൈ പിണച്ച് വെച്ച് അതിൻമേൽ തലയമർത്തി കിടക്കുകയായിരുന്നു വരാഹി….

തലയണ വലിച്ച് ചീന്തി കാറ്റിൽ പറത്തിയിരിക്കുന്നു….. തലയണക്കുള്ളിലെ പരുത്തി അവളുടെ മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്നത് അന്ന കണ്ടു…..

അപ്പോഴേക്കും രമേഷ് ഓടി വന്ന് സെല്ലിന്റെ വാതിൽ തുറന്നു….

” രമേഷ് പോയ്ക്കോളൂ”….

അന്നാദ്യമായി വരാഹിയുടെ മുൻപിലേക്ക് പോകുമ്പോൾ അന്നയിൽ വല്ലാത്ത ആത്മവിശ്വാസം ഉടലെടുത്തു…..

എന്ത് വന്നാലും താനൊറ്റയ്ക്ക് നേരിടും എന്ന് അവൾ മനസ്സിനെ പറഞ്ഞുറപ്പിച്ചു…..

പതിഞ്ഞ കാൽവെപ്പുകളോടെ അവൾ വരാഹിയുടെ അടുത്തെത്തി….

മൃദുവായി അവളുടെ മുടിയിൽ തലോടി…. വരാഹി സാവധാനം തലയുയർത്തി നോക്കി…. മുൻപിൽ അന്നയെ കണ്ട നിമിഷം അവൾ ചാടി എണീറ്റു….

അന്നയെ ഉടുമ്പ് പിടിക്കും പോലെ കെട്ടിപ്പിടിച്ചു….. ഏറെ സമയം അവൾ അങ്ങനെ നിന്നു…. പിന്നെ പതിയെ പിടി അയച്ചു…..

“മോളെന്തിനാ ചേച്ചിയെ കാണണമെന്ന് പറഞ്ഞത് “?

അന്ന അവളുടെ താടി പിടിച്ചുയർത്തി നോക്കി….

“എനിക്ക് സംസാരിക്കാൻ തോന്നുന്നു ചേച്ചീ…”

“എന്നോടോ ”?

അന്ന ആശ്ചര്യത്തോടെ ചോദിച്ചു….

“അല്ല….”

“പിന്നെ ”

“എനിക്കാരോടേലും സംസാരിക്കണം…. ”

“അതിനാണെങ്കിൽ ഇവിടെ സിസ്റ്റർമാരില്ലേ…. അല്ലെങ്കിൽ അരുൺ ഡോക്ടറില്ലേ…. അവരെയെന്താ വിളിക്കാഞ്ഞത്…”

“എനിക്കീ ഡോക്ടർമാരേയും സിസ്റ്റർമാരേയും ഒന്നുമിഷ്ടമല്ല….”

വരാഹിയുടെ മുഖഭാവം മാറി…. അവൾ അന്നയുടെ കൈ മാറ്റി കട്ടിലിൽ ചെന്ന് ചുമരും ചാരി ഇരുന്നു….

” പക്ഷേ ഇയാളും ഒരു മെഡിക്കൽ സ്റ്റുഡന്റ് അല്ലേ വാഹി….”

“ആയിരുന്നു….. ഇപ്പോ അല്ല.. ഇപ്പോൾ എന്നല്ല എപ്പോഴും…. എനിക്കിഷ്ടമല്ല ഈ പ്രൊഫഷൻ…..”

അന്നയും ചെന്ന് അവളുടെ അടുത്തിരുന്നു…..

“പിന്നെന്തിനാ എം ബി ബി എസ് പഠിക്കാൻ പോയത്….”

” അതോ…. അത് പൊങ്ങച്ചം കാണിക്കാൻ… ഇപ്പോഴത്തെ ഹൈക്ലാസ്സ് ഫാമിലിയിൽ നടക്കുന്ന ക്ലീഷേ അല്ലേ… ആണായാൽ എഞ്ചിനീയർ…. പെണ്ണായാൽ ഡോക്ടർ…”

വരാഹി ചുണ്ട് കോട്ടി…

അവൾ മനസ്സ് തുറന്ന് സംസാരിക്കുകയാണെന്ന് അന്നക്ക് തോന്നി….

അവളുടെ വാക്കുകൾക്ക് അനുസരിച്ച് സഞ്ചരിച്ചാൽ എന്തെങ്കിലും പിടിവള്ളി കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ അന്ന വരാഹിയുടെ വാക്കുകൾക്കായി കാതോർത്തു….

“രാജീവ് മേനോൻ…. എന്റെ ഡാഡി…. അറിയില്ലേ ചേച്ചീ..

ഡാഡിയുടെ നിർബന്ധമായിരുന്നു എന്റെ പേരിന് മുൻപിൽ ഡോക്ടർ വേണമെന്ന് …. എന്റെ ഇഷ്ടം ആരും ചോദിച്ചില്ല…. ആരും സമ്മതിച്ചില്ല….”

അവളുടെ കാൻകോണിൽ ഒരു നനവ് പടർന്നു…..

“വാഹിക്കെന്തായിരുന്നു ഇഷ്ടം”??

” എഴുതാൻ…. വായിക്കാൻ…. ഒരു എഴുത്തുകാരി ആകാൻ…..ഒന്നും നടന്നില്ല….. ആരും സമ്മതിച്ചില്ല….ചേച്ചി വായിക്കാറുണ്ടോ….”

“അത്യാവശ്യം…. എനിക്ക് സാഹിത്യമൊന്നും പെട്ടെന്ന് ദഹിക്കില്ല വാഹി….”

അന്നയുടെ മറുപടി കേട്ട് വരാഹി പൊട്ടി ചിരിച്ചു…..

“എന്റെ ദേവിനെ പോലെ…..ദേവിനും സാഹിത്യം ഡൈജസ്റ്റ് ആകില്ല…. പക്ഷേ അവൻ എഴുതുമായിരുന്നു….

അവന്റെ എഴുത്തുകൾ ആയിരുന്നു അവനിലേക്ക് എന്നെ കൊണ്ടുപോയത്…. ”

അന്നയുടെ കണ്ണുകൾ വികസിച്ചു … അതേ അവൾ ഹർഷനെ കുറിച്ചാണ് പറയുന്നതെന്ന് അന്നയുടെ മനസ്സ് മന്ത്രിച്ചു….

“ആരുടെ കാര്യമാ പറയുന്നേ???? ദേവിന്റെ ആണോ????”

“അല്ല…. ഹർഷന്റെ…. എന്റെ ഹർഷനെ കുറിച്ചു…..അവനെ കുറിച്ചു മാത്രമേ ഞാൻ ഓർക്കാറുള്ളു…. ”

“അതെന്താ????”

“അവനെ ഞാൻ പ്രണയിച്ചതല്ലേ ചേച്ചീ….”

അവൾ പതിയെ കണ്ണുകളടച്ചു….. ഇപ്പോഴാ മനസ്സിൽ തെളിയുന്ന മുഖം ഹർഷന്റേതായിരിക്കുമെന്നു അന്നക്കറിയാം…..

“അപ്പോൾ ദേവിനെയോ…ദേവിനെ ഓർക്കാറില്ലേ…ദേവിനെ പ്രണയിച്ചിരുന്നില്ലേ….????

അന്നയുടെ ചോദ്യം വരാഹിയെ ഓർമ്മയിൽ നിന്നും ഉണർത്തി….

“ഇല്ല…. ദേവിനെ ഞാൻ പ്രണയിച്ചിരുന്നില്ല…. പക്ഷെ ഇഷ്ടപ്പെട്ടിരുന്നു…. ”

അവളുടെ മുഖത്തു സങ്കടം നിറയുന്നത് അന്ന നോക്കിയിരുന്നു….

“രണ്ടുപേരുടെ ജീവിതം ഞാൻ തകർത്തല്ലോ ചേച്ചീ….”

“അതുകൊണ്ടാണോ വരാഹി ഭ്രാന്തു അഭിനയിക്കുന്നത്….???? അല്ലെങ്കിൽ മനസിനേറ്റ മുറിവ് മാറിയിട്ടും ആ മാറ്റം പുറത്തു കാണിക്കാതെ ഈ ഇരുട്ടു മുറിയിൽ കഴിയുന്നത്???? പറ…. ആർക്കു വേണ്ടി??? എന്തിനു വേണ്ടി???? ”

അന്നയുടെ ചോദ്യം കേട്ടു വരാഹി ഞെട്ടിയില്ല…..

പകരം അവളുടെ മുഖത്തു വികൃതമായൊരു പുഞ്ചിരി വിടർന്നു ….

ഇത്രയും നാൾ എല്ലാവരെയും വിഡ്ഢികളാക്കി എന്നു അഹങ്കരിക്കുന്ന പുഞ്ചിരി…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15