Wednesday, April 24, 2024
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 39

Spread the love

നോവൽ
എഴുത്തുകാരി: അമൃത അജയൻ

Thank you for reading this post, don't forget to subscribe!

” പ്രദീപ് ഇന്നോ ….. ഒരു പ്രിപ്പറേഷനുമില്ലാതെ ….?” അവൾ അമ്പരന്നു …. ” വേണ്ടതൊക്കെ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട് … സ്ഥിരമായി ആൾ താമസമുള്ള വില്ലയല്ല അത് …. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഈ രാത്രി ചെയ്യണം … ഇല്ലെങ്കിൽ പിന്നെ …..” അവൻ പറഞ്ഞു വന്നത് മുഴുവനാക്കിയില്ല ..

മയി ആലോചിച്ചു … അവൻ പറയുന്നത് ശരിയാണ് … ഈ രാത്രി എന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ …. ചഞ്ചൽ അവന്മാർക്കെതിരെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ വില്ലയിലേക്ക് ഒരോപ്പറേഷൻ പ്രായോഗികമല്ല ….

” ഒക്കെ പ്രദീപ് … നമ്മളെങ്ങനെയാണ് തുടങ്ങുന്നത് ……?”

” ഞാൻ പറയാം …… ”

ആ സമയം വാർത്തകളിൽ തിങ്കളാഴ്ച കോടതിയിൽ നിന്ന് ചില പ്രത്യേക അനുമതികൾ തേടിയതിനു ശേഷം മാത്രമേ പോലീസ് സ്റ്റേഷനിൽ മൊഴി നൽകുകയുള്ളു എന്ന ആവശ്യവുമായി ചഞ്ചലും സുനന്ദയും നിറഞ്ഞു നിന്നു ..

* * * * * * * * * * * *

ഏഴ് മണിയായപ്പോൾ മയി പതിയെ താഴേക്കിറങ്ങി വന്നു … ഹാളിൽ വീണയും ഹരിതയും വാർത്ത കണ്ടിരിപ്പുണ്ട് …

” തിങ്കളാഴ്ച അവളിനി കോടതിയിൽ എന്താണോ എഴുന്നള്ളിക്കാൻ പോകുന്നത് … എന്റെ കുഞ്ഞിന്റെ വിധി …..” മയി കേൾക്കാൻ പാകത്തിൽ വീണ പഴിച്ചു …

അവളതിന് മറുപടി പറയാൻ നിൽക്കാതെ നേരെ രാജശേഖറിന്റെ റൂമിലേക്ക് ചെന്നു .. അയാളും റൂമിലെ ടീവിയിൽ വാർത്ത ചാനലുകൾ മാറി മാറി കാണുകയായിരുന്നു …

” അച്ഛാ………..”

അവൾ വിളിച്ചപ്പോൾ രാജശേഖർ തിരിഞ്ഞു നോക്കി … മയിയെ കണ്ടു കൊണ്ട് അയാൾ ടീവിയുടെ വോളിയം കുറച്ചു ………

” വാ മോളെ … രണ്ട് ദിവസമായി നീയിങ്ങോട്ട് വന്നിട്ട് …” അനിഷ്ഠമൊന്നും കാണിക്കാതെ രാജശേഖർ അവളെ വിളിച്ചു …

മയിക്കൽപം ജാള്യത തോന്നി … അയാളെ ഫെയ്സു ചെയ്യാനുള്ള മടി കൊണ്ടാണ് ഒഴിഞ്ഞുമാറി നടന്നത് …

” അച്ഛാ …. എനിക്കച്ഛനോട് കുറച്ച് സംസാരിക്കാനുണ്ട് …….”

അവളുടെ ശബ്ദം ഗൗരവത്തിലായത് രാജശേഖർ ശ്രദ്ധിച്ചു …

” ആയിക്കോട്ടെ ……”

” ഞാനീ ഡോറടക്കുവാണേയച്ഛാ …….” പറഞ്ഞു കൊണ്ട് അവൾ ചെന്ന് റൂമടച്ചു …

അത് കണ്ടപ്പോൾ വീണയും ഹരിതയും പരസ്പരം നോക്കി …

മയി രാജശേഖറിന്റെയടുത്ത് വന്നിരുന്നു …

അയാളുടെ മുഖത്ത് ആകുലതകളേറെയുണ്ടെന്ന് അവൾക്ക് വായിച്ചെടുക്കാമായിരുന്നു … അസ്തമന സൂര്യനെ ആവാഹിക്കുന്ന കടൽ പോലെ ചുവന്ന് തിളച്ചു കിടക്കുകയാണ് ആ മനസ് …

എല്ലാം മക്കളെയോർത്ത് .. ഒരു വശത്ത് മകൻ … മറുവശത്ത് മകൾ …. അതാണ് അയാളെ ഏറെ വേദനിപ്പിക്കുന്നത് …

അന്ന് ചാനലിൽ സംഭവിച്ചത് മുതൽ ഇന്ന് രാത്രി തന്റെ സുഹൃത്തുമായി പ്ലാൻ ചെയ്തിരിക്കുന്ന ഓപ്പറേഷൻ വരെ ഒന്നു പോലും വിടാതെ അവളയാളോട് പറഞ്ഞു …

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാജശേഖറിന് എന്തെന്നില്ലാത്തൊരാശ്വാസം തോന്നി …

മകൻ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന അയാളുടെ വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവളുടെ വാക്കുകൾ … ..

* * * * * * * * * * * * *

രാത്രി ……

ഭക്ഷണശേഷം ഹരിത അപ്പൂസിനെയും കൂട്ടി റൂമിലേക്ക് പോയി …

” ഏട്ടത്തിയെങ്ങോട്ടാ ……?”

മയിയെ റൂമിലേക്ക് കാണാഞ്ഞിട്ട് തിരക്കി വന്ന നിവ കണ്ടത് , ജീൻസും ടീ ഷർട്ടും ധരിച്ച് , കഴുത്തിലൂടെയൊരു സ്കാർഫും ചുറ്റിയിറങ്ങുന്ന മയിയെയാണ് …

” എനിക്കൊന്നു പുറത്തു പോകണം … ”

” ഈ രാത്രിയിലോ ….” നിവ അമ്പരന്നു …

” ഫ്രണ്ട് ഉണ്ട് ….”

” മനസിലായി .. ഇന്നുച്ചക്ക് കണ്ട ചേട്ടൻ .. ആ വില്ലയിൽ പോകുവാ അല്ലേ …..” നിവ അവളുടെ മുന്നിൽ കയറി നിന്നു ..

” പോകാതെ പറ്റില്ല വാവേ ….. ”

” ഏട്ടത്തി എന്ത് ഭാവിച്ചാ … എനിക്ക് പേടിയാകുന്നുണ്ട് ….” അവൾ ടെൻഷനടിച്ചു കൊണ്ട് പറഞ്ഞു ..

” നീ പേടിക്കണ്ട .. ഞാനിതൊന്നും ആദ്യമായിട്ടല്ല ചെയ്യുന്നേ …

പിന്നെ ഞാനെവിടെ പോകുന്നു , എന്തിന് പോകുന്നു എന്ന് നീയായിട്ട് ആരോടും പറയരുത് …” മയി അവൾക്ക് താക്കീത് നൽകി …

ശേഷം സ്റ്റെപ്പിറങ്ങി താഴെ വന്നു .. നിവയും അവളെ പിന്തുടർന്നു …

ആ സമയം അവളുടെ ഫോണിലേക്ക് പ്രദീപിന്റെ കോൾ വരുന്നുണ്ടായിരുന്നു … അവളതെടുത്ത് താനിറങ്ങിയെന്നറിയിച്ചു …

പിന്നെ ചെന്നത് രാജശേഖറിന്റെ റൂമിലേക്കാണ് ..

എവിടെയോ പോകാൻ റെഡിയായി വരുന്ന മയിയെ വീണ നെറ്റി ചുളിച്ചു നോക്കി …

” നീയെങ്ങോട്ടാ ……?” അതൃപ്തിയോടെ വീണ ചോദിച്ചു ..

” പുറത്ത് പോകണം …….”

” ഈ രാത്രീലോ …….?” വീണ കണ്ണുരുട്ടി …

” എന്റെ ജോലിക്ക് രാവും പകലുമൊന്നുമില്ലമ്മേ …….”

” മോള് പോയിട്ട് വാ … പക്ഷെ സൂക്ഷിക്കണം … എന്തെങ്കിലും അപകടം തോന്നിയാൽ മറ്റൊന്നും ആലോചിക്കരുത് പോലീസിനെ വിളിക്കണം …. ”

വീണയ്ക്ക് ചോദ്യം ചെയ്യാൻ കൂടുതൽ അവസരം നൽകാതെ ,രാജശേഖർ എഴുന്നേറ്റ് അവളുടെയരികിൽ വന്നു പറഞ്ഞു …

മയി ആ വാക്കുകൾ കേട്ടു ..

” അച്ഛൻ സമാധാനായിട്ട് ഉറങ്ങിക്കോ … ഒന്നുമുണ്ടാകില്ല … ” അവൾ സമാധാനിപ്പിച്ചു …

അയാൾ വെറുതെ ചിരിക്കുക മാത്രം ചെയ്തു …

പോകാൻ തിരിഞ്ഞിട്ട് അവളൊന്നുകൂടി നിന്നു … ഫോണിലെ സ്ക്രീനിൽ അവൾ സമയം നോക്കി .. ഒൻപതര …

” അച്ഛാ …. ഞാൻ തിരിച്ചു വരുമ്പോൾ എനിക്ക് നിഷിനെ കാണണം … ” അവളത്രയും പറഞ്ഞിട്ട് അയാളെ നോക്കി …

” ഞാൻ പറഞ്ഞിട്ടുണ്ട് …… ” രാജശേഖർ മറുപടിയായി പറഞ്ഞു …

ഗേറ്റിനു പുറത്ത് പ്രദീപ് കാത്ത് കിടപ്പുണ്ടായിരുന്നു … മയി പടിയിറങ്ങി ഗേറ്റിങ്കലേക്ക് നടന്നു .. .

ചഞ്ചലിന് പിന്നിൽ മറ്റാരും ഇല്ല എന്നുള്ളത് കൊണ്ട് ഇവിടെ വാച്ച് ചെയ്യാൻ ആരുമുണ്ടാകില്ല എന്ന് സ്വയം വിശ്വസിപ്പിച്ചു .. കൂടുതൽ ചിന്തിക്കാൻ നിന്നാൽ ഒന്നിനും കഴിയില്ലെന്ന് അവൾക്കറിയാം ..

അവൾ ഗേറ്റടയ്ക്കാൻ നേരം ഒരിക്കൽ കൂടി വീടിന് നേർക്ക് നോക്കി … ലൈറ്റുകൾ തെളിക്കേണ്ടന്ന് അവൾ തന്നെ പറഞ്ഞിരുന്നു ..

എങ്കിലും ഹാളിലെ വെളിച്ചത്തിന്റെ ശകലങ്ങൾ സിറ്റൗട്ടിലേക്കും വീണിട്ടുള്ളതിനാൽ അവിടെ നോക്കി നിൽക്കുന്ന രാജശേഖറിനെയും നിവയെയും അവർക്കു പിന്നിലായി നിന്ന വീണയേയും അവൾക്ക് കാണാമായിരുന്നു …

ഗേറ്റ് ലോക്ക് ചെയ്തിട്ട് അവൾ ചെന്ന് കാറിൽ കയറി … വണ്ടിയിൽ പ്രദീപിനെ കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു .. അവന്റെ ക്യാമറമാനും ശിങ്കിടിയുമൊക്കെയായ ചന്തു …

* * * * * * * * * * * * * * *

രാജശേഖർ ചെന്ന് സോഫയിലിരുന്നു .. .. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് അയാൾ പുറത്തിറങ്ങിയിരിക്കുന്നത് ..

” രാജേട്ടാ … എഴുന്നേറ്റ് വാ .. നമുക്ക് പോയി കിടക്കാം …… ” വീണ വന്നു വിളിച്ചു …

” നീ പോയി കിടന്നോ .. എനിക്ക് കുറച്ചു സമയം ഇവിടെയിരിക്കണം …..”

” തണുപ്പുണ്ട് രാജേട്ടാ … ”

” സാരമില്ല … ”

” രാജേട്ടനെന്തിനാ അവളെ വിട്ടത് ….?” വീണയ്ക്ക് മയി പോയത് അത്ര പിടിച്ചില്ല …

” അവൾക്ക് ശമ്പളം കൊടുക്കുന്നത് ഞാനല്ലാത്തത് കൊണ്ട് ….” അവൾ നിഷിന്റെ കേസുമായി ബന്ധപ്പെട്ട് പോയതാണെന്ന് അയാൾ പറഞ്ഞില്ല …

വീണ പിന്നെയൊന്നും പറയാൻ പോയില്ല .. അവർ റൂമിലേക്ക് നടന്നു … നിവ ഹാളിൽ ഒഴിഞ്ഞുമാറി നിൽപ്പുണ്ടായിരുന്നു … വീണ പോയ്ക്കഴിഞ്ഞപ്പോൾ അവൾ വന്ന് അച്ഛന്റെയരികിലിരുന്നു …

” ഏട്ടത്തി എങ്ങോട്ടാ പോയതെന്ന് അച്ഛനറിയോ …..?” നിവ ചോദിച്ചു ..

” അറിയാം … നിനക്കുമറിയാമല്ലോ … എന്തായാലും മോളാരോടും പറയണ്ട … ” അയാൾ നിവയെ തന്നോട് ചേർത്തു പിടിച്ച് പറഞ്ഞു …

അവൾ അയാളുടെ നെഞ്ചോട് ചേർന്നിരുന്നു .. പിന്നെ ഊർന്ന് ആ മടിയിലേക്ക് തല വച്ച് കിടന്നു … അയാളുടെ വിരലുകൾ അവളുടെ നെറ്റിയിൽ വാത്സല്ല്യത്തോടെ തലോടി … അറിയാതെ നിവയുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ അയാളുടെ മടിയിലേക്കടർന്നു വീണു….

ആ മൗനത്തിലും എന്നോ മറന്നു പോയൊരു താരാട്ടിന്റെയീരടികൾ മാറ്റൊലി കൊണ്ടു .. അവയ്ക്ക് അച്ഛന്റെ ഹൃദയത്തിൽ നിന്നറങ്ങി വിരൽത്തുമ്പിലൂടെ അവളുടെ നെറുകയിലേക്കടിയാൻ ഒരു കുഞ്ഞു പാദസരത്തിന്റെ ദൂരമേയുണ്ടായിരുന്നുള്ളു ..

* * * * * * * * * * * * * * * *

ക്ലോക്കിലെ സമയം രണ്ടിനോടടുത്തിരുന്നു … ആ സമയമായിട്ടും മയിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു …

റൂമിൽ വന്ന് കിടന്നെങ്കിലും രാജശേഖറിന് ഉറക്കം വന്നതേയില്ല … മയി പുറത്തു പോയ വിവരം ആ വീട്ടിൽ നവീണും ഹരിതയും മാത്രമാണ് അറിയാതെയിരുന്നത് .. .. രാജശേഖർ കൈയെത്തിച്ച് ടീപ്പോയിലിരുന്ന ഫോണെടുത്തു നോക്കി തിരികെ വച്ചു ..

തൊട്ടടുത്ത് കിടന്ന് വീണ നെടുവീർപ്പയച്ചു ..

” നീയുറങ്ങിയില്ലേ ….?” രാജശേഖർ ചോദിച്ചു …

” എങ്ങനെയുറങ്ങും …. ഒരുത്തി പാതിരാത്രിക്കിറങ്ങി പോയില്ലേ …. ” വീണ ദേഷ്യപ്പെട്ടു …

രാജശേഖർ മെല്ലെ ചിരിച്ചു .. പുറമേ കാണിക്കുന്ന ദേഷ്യമേയുള്ളു .. മനസിൽ മരുമകളെയോർത്തുള്ള ആദിയാണെന്ന് അയാൾക്കറിയാം …

നിവയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു ..

അവൾക്ക് കിടക്കാൻ പോലും കഴിഞ്ഞില്ല .. ഇപ്പോൾ മയിയെ കെട്ടിപ്പിടിച്ചാണ് ഉറക്കം ..

ഇന്നാ മുറിയിലെ ശൂന്യത അവളെ വല്ലാതെ നോവിച്ചു , ഒറ്റപ്പെടുത്തി , ഭയപ്പെടുത്തി …

മയിയുടെ ഫോണിലേക്ക് വിളിക്കാൻ അവൾക്ക് പലവട്ടം തോന്നി ..

എങ്കിലും അവൾ പറഞ്ഞിട്ട് പോയത് വിളിക്കരുതെന്നായത് കൊണ്ട് അവളാ ശ്രമം ഉപേക്ഷിച്ചു …

നിവ ബെഡിൽ നിന്നിറങ്ങി ഡോർ തുറന്നു പുറത്തു വന്നു … വീടു മുഴുവൻ ഇരുളിലാണ്ട് കിടന്നു … അവൾ ബാൽക്കണിയിലേക്ക് നടന്നു …

മുറ്റത്ത് നിലാവിന്റെ വെളിച്ചം മാത്രം വീണു കിടപ്പുണ്ടായിരുന്നു ..

അവൾ റോഡിലേക്ക് മിഴിയയച്ചു നിന്നു..

തെന്നിയും തെറിച്ചും ചില വാഹനങ്ങൾ കടന്നു പോയി ..

ദൂരെ നിന്നു വരുന്ന ഓരോ വെളിച്ചവും അവൾ പ്രതീക്ഷയോടെ നോക്കി …

അവയെല്ലാം മറ്റേതോ ലക്ഷ്യങ്ങളിലേക്ക് പാഞ്ഞ് പോയപ്പോൾ അവൾ നിരാശപ്പെട്ടു …

കാത്തിരുപ്പിനൊടുവിൽ ഒരു വെളിച്ചം ആ ഗേറ്റിലേക്ക് വന്ന് വീണു … നിവയുടെ ഉളളം തുടിച്ചു … ആ കാർ തങ്ങളുടെ ഗേറ്റിനു മുന്നിൽ സ്ലോ ചെയ്യുന്നത് കണ്ടപ്പോൾ നിവ വേഗം പിന്തിരിഞ്ഞോടി …

സ്റ്റെപ്പിറങ്ങി , അവളോടിച്ചെന്ന് മുൻവാതിൽ തുറന്നു ..

സ്ട്രീറ്റ് ലൈറ്റിൽ നിന്ന് വരുന്ന അരണ്ട വെളിച്ചത്തിൽ , കാറിൽ നിന്ന് മയി ഇറങ്ങുന്നത് അവൾ കണ്ടു …

അവൾ മുറ്റത്തേക്കിറങ്ങി ഗേറ്റിലേക്കോടിച്ചെന്നു …

മയി അവരോട് യാത്ര പറയുമ്പോഴേക്കും പിന്നിൽ ഗേറ്റ് തുറക്കപ്പെട്ടു …

” നീയുറങ്ങിയില്ലേ …..?”

നിവയതൊന്നും കേൾക്കാതെ ഓടിച്ചെന്ന് മയിയെ കെട്ടിപ്പിടിച്ചു ….

” ഞാൻ പേടിച്ചു പോയി ………” അവളുടെ തൊണ്ടയിടറി …

” മയീ ….. ഞങ്ങൾ പോട്ടെ …….” പ്രദീപ് കാറിലിരുന്ന് തല നീട്ടി ചോദിച്ചു ..

” ആ .. നിങ്ങള് വിട്ടോ ……”

നിവ പെട്ടന്ന് മുഖമുയർത്തി നോക്കി … നേർത്ത വെളിച്ചത്തിൽ അവൾ പ്രദീപിന്റെ മുഖം ഒന്നല്ലാതെ കണ്ടു …

പ്രദീപ് കാറെടുത്ത് പോയി കഴിഞ്ഞിട്ടാണ് മയിയും നിവയും അകത്തേക്കു കയറിയത് …

” നീയുറങ്ങാതിരുന്നോ വാവേ ……” മയിക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി …

” എനിക്കുറങ്ങാൻ പറ്റണ്ടേ ……….”

മയി അവളെ ചേർത്തു പിടിച്ചു …

” ഏട്ടത്തി പോയിട്ടെന്തായി ………”

” നമുക്ക് അച്ഛനെ കാണാം ……..”

നിവയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല ……

* * * * * * * * * * * * * *

പുറത്ത് കോരിച്ചൊരിയുന്ന മഴ തുടങ്ങി … മയിയും നിവയും നല്ല ഉറക്കത്തിലായിരുന്നു…

നിർത്താതെ കോളിംഗ്ബെൽ ശബ്ദിക്കുന്നത് കേട്ടാണ് നിവ കണ്ണുതുറന്നത് … മയി അപ്പോഴും ഉറക്കം വിട്ടിരുന്നില്ല ….

” ഏട്ടത്തി …….. ഏട്ടത്തി ……” നിവ മയിയെ കുലുക്കി വിളിച്ചു …

അവൾ ഉറക്കച്ചടവോടെ കണ്ണുതുറന്നു …

” ഏട്ടത്തീ …. താഴെയാരോ വന്നു … ” അവൾ പറഞ്ഞു ..

മയി കാത് കൂർപ്പിച്ചു … താഴെ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി …

മയി പുതപ്പു മാറ്റി എഴുന്നേറ്റു … കൂടെ നിവയും …….

റൂമിലെ ലൈറ്റ് തെളിച്ച് അവൾ പുറത്തിറങ്ങി ….

താഴെ ഇരുൾ മൂടി കിടന്നു ..

ആരും എഴുന്നേറ്റില്ലന്ന് മയിക്ക് മനസിലായി ….

അവൾ താഴേക്കിറങ്ങിച്ചെന്നു …

ക്ലോക്കിൽ നാല് നാൽപ്പത്തിയഞ്ച് ആയിരുന്നു സമയം … മയി ഹാളിൽ ലൈറ്റ് തെളിച്ച് , മുടി വാരിക്കെട്ടിവച്ചു കൊണ്ട് ചെന്ന് ഡോർ തുറന്നു …

അവിടെ മഴയിൽ നനഞ്ഞു കുതിർന്ന് ഒരാൾ നിൽപ്പുണ്ടായിരുന്നു … മയി അയാളുടെ മുഖത്തേക്ക് ഇമ ചിമ്മാതെ നോക്കി ….

നിഷിൻ ……!

* മയി JS വില്ലയിൽ പോയത് എഴുതി വെറുതെ വലിച്ചു നീട്ടി സസ്പെൻസ് ഇടണ്ട എന്ന് തോന്നി… അവിടെ സംഭവിച്ചത് വരുന്ന പാർട്ടിൽ പറയുന്നതാണ് …

പിന്നെ നമ്മുടെ കഥ ഇനിയൊരു പത്ത് പാർട്ടിൽ കൂടുതൽ ഉണ്ടാകില്ല കേട്ടോ .

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 36
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 37
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 38