Monday, April 15, 2024
Novel

പ്രണയിനി : ഭാഗം 26 – അവസാനിച്ചു

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

മക്കളെയും മരുമക്കളെയും പ്രതീക്ഷിച്ച അടുക്കളയിൽ മുഴുവൻ പുരുഷകേസരികൾ..
ഒരുഭാഗത്തു കസേരയിൽ കാശി ഇരിക്കുന്നു. അവനോടു ചേർന്നു സ്‌ലാബിൽ കിച്ചു ഇരിപ്പുണ്ട്. അവന്റെ കയ്യിൽ പ്ലേറ്റിൽ കുറെ ഉപ്പേരിയും കൊറിച്ചു കൊണ്ടാണ് രണ്ടും ഇരിക്കുന്നത്…

അടുപ്പിന് അരികിൽ ഒരു അരിപ്പയും പാത്രവും പിടിചു ശിവനും പാത്രത്തിൽ എന്തോ ഇളക്കി കൊണ്ടു ദേവ ദത്തനും..ചായ ഉണ്ടാക്കുവാ…

“നിങ്ങളുടെ ഭാര്യമാർ എവിടെ മക്കളെ…” സുമിത്ര കളിയാക്കി കൊണ്ടു ചോദിച്ചു. അപ്പോഴേക്കും ശിവൻ ചായ അരിച്ചു ഒരു കപ്പിലാക്കി സുമിത്രാമ്മയുടെ അരികിലെത്തി.

“എങ്ങനെയുണ്ടെന്നു പറഞ്ഞേ…ഉണ്ടാക്കിയത് ദത്തൻ ആണെങ്കിലും അരിച്ചത് ഞാൻ ആണ്” ശിവൻ ചിരിയോടെ പറഞ്ഞു ചായ സുമിത്രക്കു നേരെ നീട്ടി.

“ഉം…കൊള്ളാം” ചായ ചുണ്ടോട് അടുപ്പിച്ചു ഊതി കൊണ്ടു സുമിത്ര പറഞ്ഞു.
“അതാണ് എന്റെ അമ്മ”ശിവൻ പറഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു.

പുറകെ ദേവ ദത്തൻ ഒരുകപ്പു ചായ ശിവന്റെ കയ്യിൽ കൊടുത്തു വന്നു. ശിവൻ അതും വാങ്ങി എല്ലാവരോടും ഒന്നു ഇളിച്ചു കാണിചു റൂമിലേക്ക് പോയി.

പുറകെ തന്നെ മറ്റുള്ളവരും ഓരോ കപ്പ് ചായയും കൊണ്ടു പുറത്തേക്കു ഇറങ്ങി.സുമിത്രക്കു ഉമ്മ കൊടുത്തുകൊണ്ട് അവരവരുടെ മുറിയിലേക്ക് പോയി.

ശിവൻ ചായയും ആയി മുറിയിലെത്തി. നന്ദു അപ്പോഴും എണീറ്റുണ്ടായില്ല. പുതപ്പ് പകുതിയും പുതച്ചു വലത്തെ കയ്യിൽ തല വെച്ചു ഇടതു കൈ ശിവൻ കിടന്ന ഭാഗത്തു വച്ചു ചുരുണ്ടു കൂടി ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു ഉറങ്ങുന്നത് നോക്കി നിന്നു കുറച്ചു നേരം…

അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി തത്തി കളിക്കുന്നുണ്ടായി. അവൻ ചായ ടേബിളിൽ വച്ചു കൊണ്ടു പതിയെ അവളുടെ അടുത്തു മുഖ മുഖം ചെരിഞ്ഞു കുറച്ചു നേരം കിടന്നു.

അവളെ നോക്കി ചിരിച്ചു… നന്ദു ആണെങ്കിൽ ഒരു ലോകവും പരലോകവും അറിയാത്ത പോലെ അന്തം വിട്ടു ഉറങ്ങുകയാണ്.

“ഇവൾ ഇത്രക്കും ഉറക്ക പിശാശ് ആയിരുന്നോ.. ഈശ്വരാ.. ഇത്ര രാവിലെ റൊമാന്റിക് ആയി ഒരുത്തൻ ഇവിടെ കിടക്കുമ്പോൾ… ” അവന്റെ ആത്മഗതം കുറച്ചു ഉറക്കനെ ആയി…

നന്ദു ഒരു കണ്ണു അടച്ചു മറു കണ്ണുതുറന്നു നോക്കി… അവളുടെ ഇടം കണ്ണുകൊണ്ടുള്ള നോട്ടം കണ്ടു ശിവൻ അവളെ ഇക്കിളി ഇട്ടു കൊണ്ടേ ഇരുന്നു…

“നിന്നെ ഞാൻ ഇന്ന്… പറ്റിക്കുന്നോ മനുഷ്യനെ.. എണീക്കടി ഉറക്ക പിശാശ്ശേ…” ശിവൻ ചിരിച്ചു കൊണ്ട് അവളുടെ ശരീരത്തിൽ ഇക്കിളി ഇട്ടുകൊണ്ടിരുന്നു.

“ഹേയ്…വിട് ശിവേട്ട…വിടുനെ..ആഹ്..” നന്ദു കിടന്നു കുതറി കൊണ്ടേയിരുന്നു.

“എന്ന എന്റെ ഗൗരി കൊച്ചു എണീറ്റു ചായ കുടിക്കു… ഉം” ശിവൻ ഒരു കൈ നീട്ടി കൊണ്ടു പറഞ്ഞു.

“ഇതു എന്താ ശിവേട്ട … സാധാരണ പെണ്ണുങ്ങൾ അല്ലെ കാലത്തും തന്നെ എഴുനേറ്റു കുളിയൊക്കെ കഴിഞ്ഞു സെറ്റു മുണ്ടും ഉടുത്തു ഈറനോടെ വിടർത്തിയിട്ട മുടിയിഴകളിൽ തുളസി കതിരും ചൂടി നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഗ്ലാസ് ചായയും ആയി നിൽക്കേണ്ടത്.

ഈ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയെ…” നന്ദു ഒരു ഈണത്തിൽ കളിയാക്കി കൊണ്ടു ശിവനോട് ചോദിച്ചു.

“എന്റെ ചുന്ദരി ഭാര്യ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്നവൾ തന്നെയാ… ഇപ്പൊ തൽക്കാലം മോളു ഫ്രഷ് ആയി വാ… നമുക്ക് ഒരുമിച്ചു ചായ കുടിക്കാമെന്നെ…” അവളെ ഇടുപ്പിൽ ചേർത്തുപിടിച്ചു മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ടു ശിവൻ പറഞ്ഞു.

അവനെ നെഞ്ചിൽ കൈ വച്ചു തടഞ്ഞു കൊണ്ടു നന്ദു നിന്നു കുതറി.

“അയ്യട…പോടാ മൂക്കുള രാമ” അതും പറഞ്ഞു ചിരിച്ചുകൊണ്ട് ശിവനെ ബെഡിൽ തള്ളിയിട്ടു നന്ദു ബാത്റൂമിലേക്കു ഓടി കയറി.

നന്ദു ഫ്രഷ് ആയി വരുന്ന സമയം കൊണ്ട് ശിവൻ ഇന്നലത്തെ ആദ്യരാത്രിയുടെ അവശേഷിപ്പുകൾ ആയ വാടിയ മുല്ലപ്പൂവുകൾ എല്ലാം തന്നെ വാരി എടുത്തു കളഞ്ഞു ബെഡ് എല്ലാം പുതിയ ബെഡ് ഷീറ്റ് വിരിച്ചു കുടഞ്ഞു റൂം വൃത്തിയാക്കി വച്ചു.

ഫ്രഷ് ആയി ഇറങ്ങിയ നന്ദു തലയിൽ ഒരു തോർത്തു ചുറ്റിയിരുന്നു.അവളുടെ കുരുനിരകൾ നെറ്റിയിൽ അങ്ങിങ്ങു ആയി വീണു കിടന്നിരുന്നു.

അവളുടെ മൂക്കിന് തുമ്പിലെ പറ്റി പിടിച്ചിരുന്ന വെള്ളതുള്ളികളും ആ നീല കല്ലു മൂക്കുത്തിയും ഒരുപോലെ തിളങ്ങി നിന്നു. ഒരു നീല കളറിലുള്ള ടോപ്പും ലെഗ്ഗിൻസും ആയിരുന്നു വേഷം.

“ഏട്ടനിതു മുഴുവൻ ക്ലീൻ ചെയ്‌തോ ഞാൻ ചെയ്യുമായിരുന്നല്ലോ…”അതും പറഞ്ഞു അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും നോക്കി. മുഖം ഒന്നു അമർത്തി തുടച്ചു.

കണ്ണിൽ കരി മഷി എഴുതി…നെറ്റിയിൽ ഒരു ചെറിയ വട്ട പൊട്ടും വച്ചു…സിന്ദൂരം ഒരു നുള്ളു ചാർത്തി…കഴിഞ്ഞു അവളുടെ ഒരുക്കം…”സുന്ദരി ആയിരിക്കുന്നു എന്റെ പെണ്ണേ” ശിവൻ അവളെ തന്നെ നോക്കി കൊണ്ടു പറഞ്ഞു.

അവൾ കണ്ണാടിയിലൂടെ തന്നെ അവനെ നോക്കി ചിരിച്ചു നിന്നു. അവൻ എണീറ്റു അവളുടെ അടുത്തു ചെന്നു ഒരു കൈ കൊണ്ട് ഇടുപ്പിൽ ചുറ്റി പിടിച്ചു നീർത്തുള്ളികൾ ഒഴുകി പടർന്ന പിൻ കഴുത്തിൽ ചുണ്ട് ചേർത്തു.

നന്ദുവിന്റെ കണ്ണുകൾ കൂമ്പിയടയുന്നത് കണ്ണാടിയിലൂടെ അവൻ നോക്കി കണ്ടു. കാതോരം ചുണ്ട് ചേർത്തു ചുംബിച്ചു കൊണ്ടു ചോദിച്ചു”വേദനിച്ചോ പെണ്ണേ…” നാണത്തോടെ ഇല്ലന്ന് അവൾ തലയാട്ടി…. അവളുടെ മുഖത്തു മിഴികൾ ഊന്നി വീണ്ടും ചോദിച്ചു….”ഒട്ടും”.. അവളുടെ കവിളെല്ലാം ചുവന്നു തുടുത്തുവന്നു.

പിന്നെയും ഇല്ലെന്നു അവൾ തലയാട്ടി… പെട്ടന്ന് തന്നെ അവളെ തിരിച്ചു നിർത്തി അവളെ ചൂഴ്ന്നു നോക്കി.

അവന്റെ നോട്ടത്തെ നേരിടാനാകാതെ അവന്റെ കണ്ണുകൾ അവൾ പൊത്തി…”ഇങ്ങനെ നോക്കല്ലേ….” അവൾ കൊഞ്ചി പറഞ്ഞു.

അവളെയും ചേർത്തു പിടിച്ചു ബെഡിൽ അവളെ തന്റെ മടിയിൽ ഇരുത്തി ഇരുന്നു. നന്ദു ശിവന്റെ കഴുത്തിൽ കൈ കോർത്തു പിടിച്ചിരുന്നു.

“അല്ല മാഷേ…ഈ ഓഫർ ഇന്നത്തേക്ക് മാത്രം ആണോ…അല്ലെങ്കിൽ എന്നും ഉണ്ടാകുമോ”ഒരു കളിയോടെ നന്ദു ചോദിച്ചു.

“മനസ്സിൽ ആയില്ല…”ശിവൻ സംശയ രൂപേണ ചോദിച്ചു.
“അല്ല…കാലത്തും തന്നെ എഴുനേറ്റു…ഇതുപോലെ…ചായ “അവൾ വാക്കുകൾ പൂർത്തിയാക്കാതെ അവനെ നോക്കി കണ്ണിറുക്കി…

“അയ്യട…മോളെ…ഇതു ഇന്നലെ രാത്രി മുഴുവൻ നിന്നെ ഉറക്കാതെ ഇരുന്നതുകൊണ്ടു പാവം തോന്നി തന്നത് അല്ലെ…”ശിവൻ അവളുടെ കണ്ണിൽ നോക്കി പറയുമ്പോൾ അവളുടെ രോമങ്ങൾ എല്ലാം കളിയാക്കാൻ വേണ്ടി എഴുനേറ്റു കഴിഞ്ഞിരുന്നു.

അവളുടെ ഉള്ളിലെ തരിപ്പ് അവന്റെ കഴുത്തിൽ ചേർത്ത പിടിയിൽ മുറുക്കി… “ഞെക്കി കൊല്ലാതെ പെണ്ണേ..”ശിവൻ പറഞ്ഞു.

“എന്നും വേണ്ട…ഉറക്കാത്ത രാത്രികളിൽ…ഇതുപോലെ ചായയും ആയി രാവിലെ എത്തിയാൽ മതി…”അവൾ പ്രേമപൂർവ്വം മറുപടി പറഞ്ഞു നാണത്തോടെ മുഖം താഴ്ത്തി.

അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി “അതു ഇച്ചിരി ബുദ്ധിമുട്ടാകുമല്ലോ പെണ്ണേ” അതു പറയുമ്പോൾ എന്താ കാര്യമെന്ന് അവൾ കണ്ണുകൾ കൊണ്ടു ചോദിച്ചു

“എല്ല ദിവസവും ഞാൻ തന്നെ നിനക്കു ചായ കൊണ്ടു വരേണ്ടി വരും…”
“പോടാ…”വിളിച്ചു എഴുന്നേൽക്കാൻ ആഞ്ഞ അവളെയും കൊണ്ടു കട്ടിലിലേക്ക് കെട്ടി മറിഞ്ഞു വീണു…അവരുടെ പ്രണയ നിമിഷങ്ങളെ സ്വന്തമാക്കി.

ചായ കുടിക്കാൻ അച്ഛനെയും അമ്മയെയും വിളിക്കാൻ റൂമിലേക്ക് മാളു വരെ ദേവ ദത്തനെ ബാത്‌റൂമിൽ നിന്നും ഉന്തി തള്ളി വിടുകയായിരുന്നു ദേവിക.

മാളു സംശയ രൂപേണ നോക്കുന്നത് കണ്ടു ദേവിക ദത്തനെ കണ്ണുരുട്ടി…”ഞാൻ അപ്പോഴേ പറഞ്ഞതാ” പതുക്കെ ദത്തനോട് പറഞ്ഞു.

“അയ്യേ..അച്ചക്കു തനിയെ കുളിക്കാൻ അറിയില്ലേ..” മാളു ചോദിച്ചു…

ദത്തൻ അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു. “മോളുന് ഉവ്വാവ് വരുമ്പോ അമ്മയല്ലേ കുളിപ്പിക്ക…അപ്പൊ അച്ഛന് ഉവ്വാവുവന്നപ്പോ ‘അമ്മ കുളിപ്പിച്ചു തന്നതാണ്”അപ്പോൾ തോന്നിയ കള്ളം പറഞ്ഞു ദത്തൻ തടി തപ്പി.

അച്ഛമ്മ ചായ കുടിക്കാൻ ചെല്ലാൻ പറഞ്ഞു എന്നും പറഞ്ഞു മാളു മുറിയിൽ നിന്നും ഓടി പോയി.

ദത്തൻ തിരിഞ്ഞു നിന്നു ദേവികയെ നോക്കി മീശ പിരിച്ചു പുരികമുയർത്തി…ഇപ്പൊ എന്തായി എന്നര്ഥത്തിൽ ചോദിച്ചു.

“പുന്നാര മോളു ഇതും ചെന്നു പറയാതെ ഇരുന്നാൽ മതി…”അതും പറഞ്ഞു ദത്തൻ പിരിച്ച മീശ താഴ്ത്തി വച്ചു ഒരു ചിരിയോടെ ദേവിക മുറിവിട്ടു പോയി….

“അവളെങ്ങാനും പറയുമോ..ഹേയ്..ഇല്ല” ദത്താൻ ആത്മഗതം പറഞ്ഞു റെഡി ആകാൻ പോയി.

എല്ലാവരും ഒരുമിച്ചിരുന്നു പ്രഭാത ഭക്ഷണം കഴിക്കാനായി. ദോശയും ഇഡിലിയും സാമ്പാറും തേങ്ങ ചമ്മന്തിയും… തക്കാളി ചമ്മന്തിയും ഒക്കെ ആയി വിഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു സുമിത്രമ്മ പിന്നെ ദേവികയും വിളമ്പാൻ നിന്നു.

ദത്തന്റെ പ്ലേറ്റിൽ ദോശ വയ്ക്കുന്നത് നോക്കി മാളു ഇരുന്നു. പെട്ടന്ന് എന്തോ ഓർത്തപ്പോലെ മാളു ഉറക്കെ വിളിച്ചു പറഞ്ഞു….

“അച്ചമ്മേ… അച്ചക്കു കഞ്ഞി കൊടുത്താൽ മതി ” എല്ലാവരുടെ കണ്ണുകളും നിശബ്ദം മാളുവിലേക്കു നീണ്ടു.

“അതെന്താ കഞ്ഞി” സുമിത്ര സംശയത്തോടെ ചോദിച്ചു.

“അന്നൊരിക്കൽ മാളുന്നു ഉവ്വാവ് വന്നപ്പോ കഞ്ഞി കുടിക്കണം പറഞ്ഞില്ലേ… അച്ഛനും ഉവ്വവാ”മാളു പറയുന്നത് കേട്ടു ദത്തൻ വായിൽ വെക്കാൻ കീറിയ ദോശ കയ്യിൽ നിന്നും വീണു.

ദേവികയെ പകപ്പോടെ നോക്കുമ്പോൾ മാളു ഇനി അടുത്തത് എന്താ പറയാൻ പോകുന്നേ എന്നു ഉറ്റു നോക്കുവായിരുന്നു.

“അതിനു ഇവന് കുഴപ്പം ഒന്നുമില്ലലോ മോളൂട്ടി”

ദത്തൻ മാളുവിനെ തടഞ്ഞു ഇടയിൽ കയറി എന്തെങ്കിലും പറയും മുന്നേ മാളു വായ തുറന്നു കഴിഞ്ഞു….

“അച്ഛന് വയ്യ …ശരിക്കും വയ്യ അച്ചമ്മേ… അതുകൊണ്ടു അമ്മയാണ് അച്ഛനെ കുളിപ്പിച്ചത്”

മാളു പറഞ്ഞു തീരും മുന്നേ ദേവിക അടുക്കളയിൽ എത്തി… ദത്തൻ ആണെങ്കിലോ രണ്ടു കയ്യും മുഖത്തു പൊത്തി പിടിച്ചു അവിടെ തന്നെ ഇരുന്നു.

മറ്റുള്ളവർ ചിരി അടക്കാൻ പാട് പെട്ടു… കിച്ചുവും ശിവനും ചിരി തുടങ്ങി കഴിഞ്ഞു. സുമിത്ര ‘അമ്മ മുഖത്തു ദേഷ്യം വരുത്തിയെങ്കിലും ഒരു ചിരി ചുണ്ടിൽ വിരിയിക്കാൻ മറന്നില്ല…

ദത്തന്റെ ചെവി പിടിച്ചു തിരിചു കൊണ്ടു പറഞ്ഞു…”മോളൂട്ടി ഉള്ളതാണ് നിങ്ങളുടെ കളി ചിരികൾ എല്ലാം നോക്കിയും കണ്ടും വേണം…കേട്ടോടാ” ദത്തൻ തിരിച്ചു പല്ലിളിച്ചു കാണിച്ചു. മാളു ഇതൊക്കെ കണ്ടു ഒന്നും മനസ്സിലാവാതെ കണ്ണു മിഴിച്ചു നിന്നു.

ഉച്ചക്ക് ശേഷം എല്ലാവരും കൂടി ബീച്ചിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. മക്കളെ ആരും കൊണ്ടു പോയില്ല… അവരെ അമ്മമാരെ ഏൽപ്പിച്ചു കൊണ്ടായിരുന്നു അവരുടെ യാത്ര.

രണ്ടു കാറുകളിൽ ആയാണ് അവർ പുറപ്പെട്ടത്. കാറുകൾ പാർക്ക് ചെയ്തു അവർ എല്ലാവരും ബീച്ചിലേക്ക് ഇറങ്ങാൻ തുടങ്ങി.

“കിച്ചുവേട്ട.. ഐസ് ക്രീം…”നന്ദു കൊഞ്ചി ചോദിച്ചു. കിച്ചു ചിരിച്ചു കൊണ്ട് ഐസ് വാങ്ങുവാൻ പോയി. അൽപ്പം കഴിഞ്ഞു കിച്ചു വന്നത് 4 ഐസ് ആയിട്ടായിരുന്നു.

ചോക്ലേറ്റ് ഐസ് ദത്തൻ കയ്യിലെടുത്തു നന്ദുവിനു നേരെ നീട്ടി..”ദാ… പിടിച്ചോ നന്ദുട്ടന്റെ ഫേവറിറ്റ് ചോക്ലേറ്റ്… ഇനി ഇതിന്റെ പേരിൽ വഴക്കിടല്ലേ” നന്ദു ഒരു ചിരിയോടെ ദത്തനെ നോക്കി.. അവന്റെ കണ്ണിൽ നോക്കി പറഞ്ഞു..”

ഇപ്പൊ എനിക്ക് വാനില മതി…അതാ ഇഷ്ടം” പറഞ്ഞുകൊണ്ട് നന്ദു ശിവനെ നോക്കി… ശിവൻ അവളെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നു… “എപ്പോ മുതൽ…” ഒരു കുസൃതിയോടെ ദത്തൻ ചോദിച്ചു…

അതിനു മറുപടി പറയാതെ വാനില ഐസ് വാങ്ങി കൊണ്ടു ശിവന്റെ കൈ പിടിച്ചു കടൽ വെള്ളത്തിലേക്ക് ഇറങ്ങി… അവരുടെ പോക്ക് നിറഞ്ഞ സന്തോഷത്തോടെ ദത്തൻ നോക്കി നിന്നു കണ്ടു.

“ഈ ചോക്ലേറ്റ് ഐസ് എനിക്ക് ഇഷ്ടമാണ് ” ദേവിക അതും പറഞ്ഞു കൊണ്ട് ദത്തന്റെ കയ്യിൽ നിന്നും ഐസ് വാങ്ങിക്കൊണ്ടു അടുത്തു കണ്ട സിമന്റ് ബഞ്ചിൽ ഇരുന്നു.

ദത്തനും അവളുടെ പുറകെ പോയി. കയ്യിൽ ഉണ്ടായിരുന്ന ഒരു ഐസ് പാക്കറ്റ് ദുർഗയ്ക്കും നീട്ടി … ഭദ്രയുടെ കൈ പിടിച്ചു തിരക്കൊഴിഞ്ഞ മണൽ തീരത്തേക്ക് ഇരുന്നു കിച്ചു.

ദുർഗ കാശിയുടെ കൈ പിടിച്ചുകൊണ്ടു തണലായ സ്ഥലത്തു ഇരുന്നു…

സൂര്യൻ തന്റെ ചുവപ്പു നിറം പടർത്താൻ തുടങ്ങിയിരുന്നു…. അധികം തിരക്ക് ഉണ്ടായിരുന്നില്ല… അതുകൊണ്ടു തന്നെ ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നു.

കടലമ്മയും ശാന്തതയിൽ ആയിരുന്നു… ദൂരെ ഒരു കപ്പൽ പൊട്ടു പോലെ കാണുന്നുണ്ടായിരുന്നു… സൂര്യന്റെ ആ ചുവന്നു നിറഞ്ഞ വട്ടത്തിന്റെയുള്ളിൽ കപ്പലിനെ കാണുമ്പോൾ ഒരു ചിത്രത്തെ ഓർമിപ്പിച്ചു.

അതുപോലെ തന്നെ ദുർഗയുടെ മനസ്സിലും കഴിഞ്ഞുപോയ തന്റെ ജീവിതം ഒരു ചിത്രങ്ങൾ കണക്കെ തെളിഞ്ഞു…അവൾ പതിയെ കാശിയുടെ തോളിലേക്കു തല ചായ്ച്ചു…

കാശി അവളുടെ കൈകളിൽ മുറുകെ പിടിച്ചു… ആ നിമിഷത്തിൽ ദുർഗയുടെ മനസ്സിൽ പല ചിന്തകളും ഓടി നടന്നു… കാശിയുടെ മനസ്സിലും ജീവിതത്തിലും ഇടിച്ചു കയറി ചെന്നതാണ് താൻ തന്നെ ആയിരുന്നില്ല സ്നേഹിച്ചതും പ്രണയിച്ചതും…

പക്ഷെ തന്റെ എല്ലാമായിരുന്നു . ഇതുവരെയും കാശിയോട് തുറന്നു ചോദിച്ചിട്ടില്ല എന്നെ സ്നേഹിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന്…

അവളുടെ മനസിലെ വ്യാകുലതകൾ കൂടിയപ്പോൾ തല ഉയർത്തി കാശിയെ നോക്കി… അവനും അവളെ ഉറ്റു നോക്കി ഇരുന്നു…കുറച്ചു നിമിഷങ്ങൾ നോട്ടത്തിലൂടെ അവളുടെ പരിഭവങ്ങൾ അവൻ നിശബ്ദമായി കേട്ടു.

“നിന്റെ മനസ്സിലെ ആകുലതകൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം..നീയെന്റെ മനസ്സിലും ജീവിതത്തിലും ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ഇടിച്ചു കയറി വന്നത് ആണ്.

അന്നും ഞാൻ ആലോചിച്ചിരുന്നു നിന്നെയെനിക്കു സ്നേഹിക്കാൻ ആകുമോയെന്നു…. ഭദ്രയോട് എനിക്ക് തോന്നിയത്… ഒന്നു അന്നത്തെ എന്റെ പ്രായത്തിന്റെ പ്രണയം…

പിന്നെ അവളുടെ വ്യക്തിത്വം… അതിനോട് തോന്നിയ ഒരു അട്രക്ഷൻ… അതൊരിക്കലും ഉള്ളിൽ തറഞ്ഞ പ്രണയം ആയിരുന്നില്ല…ആയിരുന്നെങ്കിൽ നിന്നെ എനിക്ക് പെട്ടന്ന് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല… നിന്നെ ഞാൻ ഇപ്പൊ അത്രയാധികം സ്നേഹിക്കുന്നു പെണ്ണേ…

നീയെന്റെ ലോകം..ജീവിതം…എല്ലാം… നിന്റെ പുഞ്ചിരിയിൽ… ഇപ്പൊ ഇതാണെന്റെ ലോകം… ഈ ജന്മത്തിലും വരും ജന്മത്തിലും… ഇനി എത്ര ജന്മം എടുത്താലും നിന്നെ മാത്രം മതി എനിക്ക്.. നിന്നിലൂടെ എനിക്ക് എല്ലാം നേടാം…”

കാശി പറഞ്ഞു നിർത്തുമ്പോൾ ദുർഗയ്ക്കു തന്റെ മനസിലെ എല്ലാ വ്യാധികൾക്കും ഉള്ള മരുന്നു കിട്ടിയതുപോലെ ആയിരുന്നു.

അവൾ കാശിയുടെ കൈകളിൽ മുറുകെ പിടിച്ചു ചുണ്ടോട് ചേർത്തു അവന്റെ തോളിൽ ചാരി ഇരുന്നു അസ്തമയ സൂര്യനെ കണ്ണുകളിൽ ആവാഹിക്കാൻ തുടങ്ങി….

അവളുടെ മൂർധാവിൽ ചുംബിച്ചുകൊണ്ടു കാശിയും….

പൊടി മണലിൽ എന്തൊക്കെയോ കുറിച്ചു കൊണ്ടു അസ്തമയ സൂര്യനെ കാണുകയായിരുന്നു ഭദ്ര… കിച്ചുവും അവൾ മണലിൽ കുറിക്കുന്നതിനെ മനസിലേക്കു പകർത്തുവാൻ തുടങ്ങി.

കിച്ചുവിനു പെട്ടന്ന് ഒരു കുസൃതി തോന്നി അവളോട്‌ ചോദിച്ചു… “അല്ല …ശ്രീ…മോളെ..നിനക്കു ഡിവോഴ്സ് വേണ്ടേ…”കിച്ചുവിന്റെ ചോദ്യം കേട്ടു ഭദ്ര അവനെക്കൂർപ്പിച്ചു നോക്കി…
“ഇങ്ങനെ നോക്കല്ലേ പെണ്ണേ..!!”അവന്റെ വാക്കുകളിൽ ഭദ്ര നാണത്താൽ പൂത്തു വിരിഞ്ഞു…

അടുത്തടുത്തു തന്നെ രണ്ടു പേരും ഇരുന്നു ശാന്തമായ തിരകൾ എണ്ണിക്കൊണ്ടിരുന്നു. ഭദ്രയുടെ കൈകൾ അവളുടെ നന്ദേട്ടന്റെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു…. അപ്പോഴാണ് കിച്ചുവിന്റെ കൈകളിലെ കവർ ഭദ്ര ശ്രെദ്ധിച്ചത്…”ഇതു…ഇതെന്താ നന്ദേട്ടാ.”

“ഇതോ…ഇതു എന്റെ ഭാര്യ…എന്റെ ശ്രീ മോൾക്കുള്ള ഒരു പ്രണയകാവ്യം…പുതിയ എഴുത്തുകാരിയുടെയാണ്…പബ്ലിഷിംഗ് അടുത്തയാഴ്ചയാ…നോക്കുന്നോ” കിച്ചു പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ കണ്ണുകൾ വിടർന്നു…ഇതിൽ..അവൾ വേഗത്തിൽ തന്നെ കവർ തുറന്നു നോക്കി….

രാധ മാധവ പ്രണയം…ഭദ്ര നന്ദ കിഷോർ… ഭദ്രയുടെ കണ്ണുകൾ നീർമണികൾ കൊണ്ടു തിളങ്ങി… “നിന്റെ സമ്മതം വാങ്ങിയില്ല…

പക്ഷെ എനിക്കൊരു കുഞ്ഞു ജീവൻ തരുമ്പോൾ നിനക്കും എന്തെങ്കിലും പ്രിയപ്പെട്ട സമ്മാനം തരണമെന്ന് തോന്നി….. ഇഷ്ടപ്പെട്ടോ നിനക്കു… അടുത്താഴ്ച പ്രസിദ്ധീകരിക്കും… നിന്റെ ഇഷ്ട എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് ആദ്യ പ്രതി സ്വീകരിക്കുന്നത്… അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമായി നിന്റെ എന്നോടുള്ള പ്രണയം”.

കിച്ചു പറഞ്ഞു നിർത്തുമ്പോൾ ഭദ്ര എന്തു മറുപടി പറയുമെന്ന് ആലോചിച്ചു… അവർക്കിടത്തിൽ പലപ്പോഴും സംസാരിക്കുന്നത് കണ്ണുകൾ ആയിരുന്നു.

ആ നിമിഷവും കണ്ണുകൾ തമ്മിൽ സംസാരിച്ചു… അവളുടെ കണ്ണുകൾ അവനോടു നന്ദി പറയുമ്പോൾ അവന്റെ കണ്ണുകൾ തിരിച്ചു ഒരു ചിരി സമ്മാനിക്കാൻ മറന്നില്ല.

അസ്തമയ സൂര്യനെ നോക്കി കിച്ചുവിന്റെ കൈ പിടിച്ചു ശാന്തമായ തിരകൾ നോക്കി അവർ പിന്നെയും ഇരുന്നു.

അവർക്കിടയിൽ പ്രാർത്ഥനകൾ ഉണ്ടായിരുന്നില്ല വരും ജന്മത്തിലേക്കു. കാരണം അവർക്കറിയാം വരും ജന്മങ്ങളിലും അവർ അവരെ തന്നെ സ്വയം കണ്ടെത്തുമെന്നു…. ആത്മാവിനാൽ ബന്ധിക്കപെട്ടവർ ആണവർ. ജന്മ ജന്മാന്തരങ്ങളായി….

ദത്തന്റെ തോളിൽ ചാരി ഐസ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവിക. ഒരു കൈകൊണ്ട് ദത്തനെ ചുറ്റി പിടിച്ചിരുന്നു.

ഇടക്ക് അവനു നേരെ ഐസ് നീട്ടിയപ്പോൾ അവനും അവളോടൊപ്പം ചേർന്നു. അവന്റെ നെഞ്ചോരം കാതു ചേർത്തിരുന്നു. അവന്റെ ഹൃദയതാളം ഒരു സംഗീതപോലെ അവൾ ആസ്വദിച്ചു….

കഴിഞ്ഞുപോയ 5 വർഷങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു….കല്യാണത്തിന് മുന്നേ പറ്റിയ തന്റെ തെറ്റിനെ കുറിച്ചു പറയുമ്പോൾ ഒരു നിസ്സംഗഭാവം ആയിരുന്നു ആ മുഖത്തു… ഒന്നു ക്ഷോഭിച്ചിരുനെങ്കിൽ….

ദേഷ്യപെട്ടെങ്കിലും ഒരു വാക്ക് സംസാരിച്ചിരുന്നുവെങ്കിൽ തന്നോടെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു താൻ… വയറ്റിൽ ഒരു ജീവൻ വളർന്നു വരുന്നുണ്ടെന്ന് വളരെ വൈകിയാണ് അറിഞ്ഞത്….

അതിനെ നശിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞ നിമിഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ദേഷ്യം ആദ്യമായി കണ്ടത്…

ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് ഈ ജീവിതം തിരഞ്ഞെടുത്തത് എന്നു അദ്ദേഹം പറയുമ്പോൾ… ഇതെല്ലാം സ്വയം താൻ തനിക്കു തന്നെ വിധിച്ച ശിക്ഷയാണെന്നു പറയുമ്പോൾ അതിന്റെ കാരണം അവ്യക്തമായിരുന്നു…

പിന്നീട് കാശിയുടെയും ദുർഗയുടെയും കാര്യങ്ങൾ അറിഞ്ഞപ്പോൾ സ്വന്തം സഹോദരനെ ആദ്യമായി വെറുപ്പ് തോന്നി..

തനിക്കു വേണ്ടി ഒരു പെണ്ണിനെ വച്ചു വിലപേശിയതിനോട്… അതിനുള്ളത് എല്ലാം അസിസിഡന്റ വഴി ഏട്ടൻ അനുഭവിച്ചു കഴിഞ്ഞു പിന്നീടെല്ലാം ഏട്ടനെ അറിയുവാൻ ശ്രമിക്കുകയായിരുന്നു….

ദുർഗ വഴി ദേവ ദത്തനെ അറിഞ്ഞു… നന്ദുട്ടനെ അറിഞ്ഞു… അവളുടെ ദേവേട്ടനെ അറിഞ്ഞു… ഒരുവേള നന്ദുവിനോട് അസൂയ തോന്നിയിരുന്നു അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് ഓർത്തു…

മാളു വന്നതിനു ശേഷം ആയിരുന്നു തന്നെ ഒരു നോട്ടം കൊണ്ടെങ്കിലും പരിഗണിക്കാൻ തുടങ്ങിയത്… എനിക്കും മനസ്സിലായിരുന്നു ദേവേട്ടനും ആവശ്യം എന്നെ അംഗീകരിക്കാൻ ഉള്ള സമയം ആയിരുന്നു….

കാത്തിരിക്കാൻ ഞാനും തയ്യാറായി…കാരണം എനിക്ക് അത്രയേറെ വിലപ്പെട്ടത് ആയിരുന്നു ആ സ്നേഹവും പ്രണയവുമെല്ലാം…. നെഞ്ചു പൊടിയുന്ന വേദനയോടെയാണ് അന്ന് നന്ദുവിനോട് ഏട്ടനെ തന്നെ സ്വീകരിക്കണമെന്നു പറഞ്ഞതു…

നന്ദുവിനെ കാണണം നാട്ടിലേക്ക് പോകണം എന്നൊക്കെ പറഞ്ഞപ്പോൾ തന്റെ എല്ല പ്രതീക്ഷയും കൈ വിട്ടിരുന്നു…

അതുവരെ ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ പോലും തനിക്കു ഒരു പ്രതീക്ഷയും തന്നിരുന്നില്ല…

സ്വന്തമല്ലാത്ത ജീവനെ ഇത്രകണ്ട് സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല…

മാളൂട്ടി ഒന്നു ചിണുങ്ങിയാൽ പോലും ദേവേട്ടന് അതിന്റെ കാരണം അറിയാൻ കഴിയും… അത്ര ആത്മബന്ധം രണ്ടുപേർക്കുമിടയിൽ ഉടലെടുത്തിരുന്നു….

പെട്ടന്നാണ് ഒരു അശരീരി പോലെ ദേവ ദത്തന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ഇടി മുഴക്കം പോലെ പതിച്ചതു.

“ഈ ജന്മം നമുക്കു ഇങ്ങനെയ വിധിച്ചത്… അടുത്ത ജന്മം തിരികെ തന്നെക്കാൻ ” ശിവനോട് ദേവ ദത്തൻ പറഞ്ഞ വാക്കുകൾ.. തന്റെ ഹൃദയം ഇറങ്ങി ഒടുന്നപോലെ… വല്ലാതെ മിടിക്കുന്ന പോലെ… “ഇല്ല ഒരിക്കലും ആകില്ല.

ഈ ജന്മത്തിൽ എന്നല്ല ഇനി എത്ര ജന്മം തനിക്കുണ്ടായാലും ദേവേട്ടനെ തന്നെ എനിക്ക് വേണം…ഒരാൾക്കും…ഒരു നന്ദുട്ടനും വിട്ടു കൊടുക്കില്ല…. വിട്ടു കൊടുക്കില്ല..”

മനസിൽ ഒരു മന്ത്രം പോലെ ഉരുവിട്ടു കൊണ്ടു അവനെ ചുറ്റിയിരുന്ന പിടി മുറുക്കി. അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചു സന്ധ്യയുടെ അരുണിമ ശോഭയെ നോക്കി ദേവനും തിരികെ മന്ത്രിച്ചു…”വിട്ടു കൊടുക്കേണ്ട ദേവു….

എനിക്ക് നിന്നെ മാത്രം മതി ഇനി എന്നും ഈ ജന്മത്തിലും വരും ജന്മത്തിലും. എത്രയധികം അവഗണിച്ചു നിന്നെ…

എന്നിട്ടും ഒരു നോട്ടത്തിനു വേണ്ടി പോലും എത്ര വർഷങ്ങൾ വേണമെങ്കിലും നീ കാത്തിരിക്കുമെന്നു എനിക്ക് മനസ്സിലായി.

നിന്നെ ഞാൻ താലി കെട്ടുമ്പോൾ ഒരിക്കലും ഒരു നീതി കേടു നിന്നോട് കാണിക്കില്ല എന്നുറപ്പിച്ചിരുന്നു.

ഒരിക്കൽ നിന്റെ കഴുത്തിൽ താലി കെട്ടിയ എനിക്ക് പിന്നെ നന്ദുട്ടനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു യോഗ്യതയും ഇല്ല… നിന്നെ അംഗീകരിക്കാനും സ്നേഹിക്കാനും സമയം വേണമായിരുന്നു…”

അവൻ പറയുന്നത് കേട്ടു തന്റെ മനസിന്റെ വ്യഗ്രത അറിഞ്ഞപോലെയുള്ള അവന്റെ മറുപടി കേട്ട് കണ്ണീരോടെ തന്റെ മുഖം അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി ദേവിക വരും ദിനങ്ങളിലേക്കുള്ള തന്റെ ജീവിത ചിത്രങ്ങൾക്ക് നിറം പകരാൻ സദ്യയുടെ ഈ ചെഞ്ചുവപ്പിനെ തന്നെ ആദ്യ ചായ കൂട്ടാക്കമെന്നു കരുതി കടലിന്റെ മാറിൽ സൂര്യൻ അണയുന്നപോലെ ദേവ ദത്തന്റെ നെഞ്ചിൽ അവളും അണഞ്ഞു.

ഗൗരിയുടെ കൈ പിടിച്ചു കരയുടെ തീരത്തേക്ക് അടിക്കുന്ന കടലിന്റെ ഓളങ്ങളെ കാൽ പാദങ്ങൾ കൊണ്ടു പുൽകി ശിവൻ അസ്തമയ സൂര്യനെ നോക്കി കണ്ടു…

ഗൗരിയെ ഇടുപ്പിൽ ചുറ്റി തന്നോട് ചേർത്തു നിർത്തിയിരുന്നു… അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു…

അവൾ ആണെങ്കിലോ ഒരു കൊച്ചു കുട്ടി ആദ്യമായി അസ്തമയം കാണും പോലെ അതിശയത്തോടെ കടലിനെ നോക്കി നിന്നു…

ഒരിക്കലും തനിക്കു കിട്ടുമെന്ന് കരുതിയതല്ല തന്റെ ഗൗരിയെ…എല്ലാവരും പേരിലെ നന്ദുവിനെ സ്നേഹിച്ചപ്പോൾ താൻ സ്നേഹിച്ചത് ഗൗരിയെന്ന പേരിനെ ആയിരുന്നു…

പിന്നീട് അതെപ്പോഴാണ് അവളോടുള്ള സ്നേഹമായി മാറിയതെന്നു അവനു അറിയില്ല… ശിവന്റെ ഗൗരിയായി തന്നെ കണ്ടു…

അവളെ കാണുമ്പോൾ ഉള്ള വെപ്രാളം.. അവളുടെ നോട്ടത്തിനു വേണ്ടിയും സാമിപ്യത്തിനു വേണ്ടിയുമൊക്കെയായിരുന്നു അവളോട്‌ വഴക്കിട്ടത് അത്രയും.

ദത്തന്റെ മനസ്സിൽ അവൾ ആണെന്ന് അറിഞ്ഞപ്പോൾ അറിയില്ല മനസ്സിൽ എന്താ തോന്നിയതെന്നു…

അവളുടെ കണ്ണുകളിലും അവനോടുള്ള തിളക്കം കണ്ടപ്പോൾ ചങ്കു പൊടിയും പോലെ… ആ കണ്ണുകളിലെ തിളക്കവും പുഞ്ചിരിയും എല്ലാം മറ്റൊരാൾക്ക് വേണ്ടിയാണെന്നു… എങ്ങനെ തനിക്കതു സഹിച്ചുവെന്നു ഇന്നും അറിയില്ല.

പിന്നീട് സംഭവിച്ചതോന്നും ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നത്പോലും അല്ല… അവളുടെ സന്തോഷം തന്നെയായിരുന്നു എല്ലാത്തിലും എനിക്ക് വലുത്…പക്ഷെ ദൈവം ഒന്നു തീരുമാനിച്ചിട്ടുണ്ടല്ലോ… അതേ നടക്കു…

എന്റെ സ്നേഹവും പ്രണയവും ഒന്നും ഈ ജന്മം കൊണ്ട് എനിക്ക് പൂർത്തീകരിക്കാൻ ആകില്ല എന്റെ ഗൗരി കൊച്ചേ…ഒരു ദേവനും നിന്നെ വിട്ടു കൊടുക്കില്ല…

ഈ ശിവന്റെ ഗൗരിയാണ് നീ… ഈ ജന്മവും വരും ജന്മവും…”അവളെ തന്നോട് ചേർത്തു ഇറുക്കി മനസ്സിൽ മന്ത്രിച്ചു…

“വിട്ടു കൊടുക്കല്ലേ മൂക്കുള രാമ…. ഒരു പ്രതിസന്ധി ഘട്ടത്തിലും എന്നെ കൈവിടാതെ കാത്തു രക്ഷിക്കുന്ന ഈ ശിവന്റെ ഗൗരിയായാൽ മാത്രം മതിയെനിക്കു…ഇനി എന്നും…

ഈ ജന്മവും വരും ജന്മങ്ങളിലും.. അസ്തമയ സൂര്യനെ സാക്ഷിയാക്കി…കടലിനെ സാക്ഷിയാക്കി അവന്റെ നെഞ്ചോടു ചേർന്നു കാതോരം മന്ത്രിച്ചു… അവളെ ഇറുകെ പുണർന്നു അവനും…..!!

ഈ കഥ അവസാനിച്ചു എന്നോ ശുഭം എന്നു പറയുവാനോ കഴിയില്ല…ഇവിടെ തുടങ്ങുകയാണ് അവരുടെ പ്രണയം ….പ്രണയ ജീവിതം….!!!

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14

പ്രണയിനി : ഭാഗം 15

പ്രണയിനി : ഭാഗം 16

പ്രണയിനി : ഭാഗം 17

പ്രണയിനി : ഭാഗം 18

പ്രണയിനി : ഭാഗം 19

പ്രണയിനി : ഭാഗം 20

പ്രണയിനി : ഭാഗം 21

പ്രണയിനി : ഭാഗം 22

പ്രണയിനി : ഭാഗം 23

പ്രണയിനി : ഭാഗം 24

പ്രണയിനി : ഭാഗം 25