Monday, April 15, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 7

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ഡോറിൽ ചാരി നിൽക്കുന്ന ആളെ കണ്ട് ഭദ്രയുടെ കണ്ണുകളിൽ ഭയം ഏറിവന്നു….
രുദ്രൻ……….
അവളുടെ കയ്യിൽ ഇരുന്ന ഫയൽ അറിയാതെ കയ്യികളിൽ നിന്നും താഴേക്ക് വീണു…….
തൊണ്ട വരണ്ടു…….

ചുറ്റും നോക്കി അവളുടെ കണ്ണുകളിൽ ഇനി എന്ത് എന്ന പരിഭ്രാന്തിയായിരുന്നു……..

ചെന്നിയിൽ നിന്നും പൊടിയുന്ന വിയർപ്പ് തുള്ളികൾ ഭദ്ര സാരി തലപ്പ് കൊണ്ട് തുടച്ചു…..

രുദ്രൻ അവളുടെ അടുത്തേക്ക് നടന്നു വരുംന്തോറും ഇരുണ്ട വെളിച്ചത്തിലും കത്തി നിൽക്കുന്ന അവന്റെ കണ്ണുകൾ അവളിൽ എന്തെന്നില്ലാത്ത പേടി ഉണ്ടാക്കി…..

ഓരോ ചുവട് മുന്നോട്ട് പോകുംന്തോറും ഭദ്രയുടെ കാലുകൾ പിന്നോട്ട് വലിഞ്ഞു….

അവന്റെ കാലുകളുടെ വേഗത കൂടുംതോറും അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു…

അവസാനം ഫയലുകൾ അടുക്കി വെച്ച അലമാരയിൽ തട്ടി അവൾ അവിടെ നിന്നും….

അവന്റെ ശ്വാസം അവളിൽ പതിക്കാൻ തക്കം അവന്റെ ദേഹം അവളുടെ അടുത്തേക്ക്

അമർന്നു… അലമാരയിൽ നിന്നും ഫയലുകൾ താഴേക്ക് വീണു……………….

സർ നിങ്ങൾ എന്തോന്നാ കാണിക്കുന്നത് …. മാറിക്കേ………

അവൾ അവനിൽ നിന്നും പോകാനായി അകന്നതും രണ്ടു കയ്യികൾ കൊണ്ട് അവളെ ലോക്ക് ചെയ്തു……..
അവൾ ദേശ്യത്തോടെ അവനെ നോക്കിയതും അവന്റെ കണ്ണിന്റെ തീക്ഷണമായ നോട്ടത്തിൽ അവൾ പതറി പോയി……

തന്നോടാ മാറാൻ…. എന്നും പറഞ്ഞ് അവന്റെ കൈകൾ മാറ്റിക്കൊണ്ട് അവൾ മുമ്പോട്ട് നടന്നതും രുദ്രൻ അവളുടെ കയ്യിൽ കേറി പിടിച്ച് അവളെ തിരിച്ചു നിർത്തി…….

അവൾ ഒന്ന് പതറിപ്പോയി….

ദേഹം മുഴുവൻ ഒരു തരിപ്പ് അനുഭവപ്പെട്ടു……

കുതറി മാറാൻ അവൾ ശ്രമിക്കുംന്തോറും പുറകിൽ നിന്നും അവന്റെ കയ്യികൾ അവളെ വലയം ചെയ്തു കൊണ്ടിരുന്നു………

എത്ര ശ്രമിച്ചിട്ടും അവൾക്ക് അവനിൽ നിന്നും രക്ഷയില്ലയിരുന്നു…..

അവസാനം തളർന്ന് അവൾ കിതച്ചു…..

അവളുടെ കണ്ണുകൾ അടഞ്ഞു…..

രുദ്രന്റ കുറ്റി താടി അവളുടെ പിൻ കഴുത്തിൽ അമരാൻ തുടങ്ങിയപ്പോൾ ആണ് അവൾ കണ്ണുകൾ തുറന്നത്……..

അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു…

അതിന് അനുസരിച്ച് അവളുടെ കഴുത്തിൽ അവന്റെ താടി ഇക്കിളി കൂട്ടിക്കൊണ്ട് ഇരുന്നു……….

അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി അവളുടെ ദേഹത്തും പതിഞ്ഞു…..

എന്നെ ഇനിയും ഉപദ്രവിച്ചത് മതിയായില്ലേ നിങ്ങൾക്ക്?????? അവളുടെ പറച്ചിൽ കേട്ട് രുദ്രൻ ഞെട്ടിക്കൊണ്ട് അവളിൽ നിന്നും മറി….. .

അവൾ അവന്റെ നേരെ തിരിഞ്ഞു നിന്നു………..
ചോദിച്ചത് കേട്ടില്ലേ????
നിങ്ങളുടെ ഓഫീസിൽ ജോലിക്ക് വരുന്ന എല്ലാരോടും താൻ ഇങ്ങനെ തന്നെയാണോ ബിഹേവ് ചെയ്യുന്നത് മിസ്റ്റർ രുദ്രൻ…….

അവളുടെ മൂർച്ച യുള്ള വാക്കുകൾ അവന്റെ മനസ്സിനെ കുത്തി നോവിച്ചു…….
ഭദ്രേ…… മോളേ……… നീ……. അവന്റെ ശബ്ദം ഇടറി……

മോളോ ആരുടെ മോൾ….. ഞാൻ തന്റെ p.A മാത്രം ആണ് ആ രീതിയിൽ ഉള്ള ബന്ധം മാത്രമേ നമ്മൾത്തമ്മിൽ ഉള്ളു……

എന്റെ ഗതികേട് കൊണ്ട് മാത്രം ആണ് ഞാൻ തന്റെ മുമ്പിൽ ഇങ്ങനെ നിൽക്കേണ്ടി വന്നത് …. അല്ലായിരുന്നെങ്കിൽ ഈ ജന്മം തന്റെ മുമ്പിൽ വന്നു ഞാൻ നിൽക്കിലായിരുന്നു………….

അവൾ ദേശിച്ചു കൊണ്ട് മുഖം തിരിച്ചു…..

കയ്യിൽ വേദന അനുഭവപെട്ടപ്പോൾ ആണ്അവൾ കൈയ്യിൽ നോട്ടം പതിപ്പിച്ചത് .. .. രുദ്രന്റ കയ്യികൾ അവിടെ പിടിത്തം മുറുക്കിയിരിക്കുന്നു……

വിട് …. എന്റെ കയ്യിൽ നിന്നും വിടാൻ…….

നീ എന്താ നേരത്തേ പറഞ്ഞത് ഞാനും നീയും തമ്മിൽ എന്താ ബന്ധം എന്ന്.. അല്ലേ…??ആ ബന്ധം അല്ലേടി നിന്റെ വയറ്റിൽ കിടക്കുന്നത്??? ഏഹ്……അവൻ അവൾക്ക് നേരെ അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം ഭയന്നു………

പറയടി…… എന്റെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ ഉള്ളത് ??? പറയാൻ ??? അവന്റെ ശബ്ദം ഉയർന്നു……

അല്ലാ…… നിങ്ങളുടെ കുഞ്ഞല്ലാ…. ഈ നാട്ടിൽ താൻ മാത്രം അല്ലാ ആണായിട്ട് ഉള്ളത്…….. അവൾ അവന്റെ കയ്യികൾ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു….

കള്ളം പറയുന്നോടി #**+$-%+%-$-മോളേ എന്നും പറഞ്ഞ് അവളെ ഒന്നും കൂടി ഭിത്തിയോട് ചേർത്ത് നിർത്തി……………
അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…….
ഭദ്രയുടെ ദേഹം വെട്ടിവിറച്ചു…….. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി……..

പറയടി എന്റെ കുഞ്ഞല്ലേ…. പറയാൻ അത് ഒരു അലർച്ചയായിരുന്നു………

അഹ് അതേ…. അവൾ പേടിച്ചു കൊണ്ട് പറഞ്ഞതും രുദ്രന്റെ കയ്യികൾ അവളിൽ നിന്നും അയഞ്ഞു…. ഭദ്ര തളർന്ന് നിലത്തേക്ക് ഇരുന്നു…..

സാരിത്തലപ്പ് കൊണ്ട് മുഖത്തും കഴുത്തിലും പറ്റി പ്പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികൾ തുടച്ചു………..

അവളുടെ ശ്വാസഗതി ഉയർന്നു………

രുദ്രൻ ചിരിച്ചു കൊണ്ട് അവൾക്ക് അരികിൽ ഇരുന്നു……. കൈകൾ കൊണ്ട് അവളുടെ മുഖം പിടിച്ച് ഉയർത്തി………….

പെയ്യാൻ വെമ്പുന്ന കാർമേഘം പോൾ ഇരുണ്ടിരുന്നു അവളുടെ മുഖം…….

അവനിൽ എന്തോ ഒരു കുറ്റബോധം ഉണ്ടാക്കി……..

നീ എന്തിനാ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയേ എന്ന് എനിക്കറിയില്ല…….

മുകളിൽ ഇരിക്കുന്ന ഒരാളായിട്ട് നിന്നെ എന്റെ മുമ്പിൽ കൊണ്ട് വന്ന് എത്തിച്ചത്…. നിന്നെ മാത്രം അല്ല ദ എന്റെ മോളെയും എന്നും പറഞ്ഞ് അവൻ അവളുടെ വയറ്റിൽ കൈയ്യി വെച്ചതും അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ചവിട്ട് കിട്ടി…….

അത് മനസ്സിലാക്കിയത് പോലെ അവന്റെ കണ്ണുകൾ വിടർന്നു………

മുഖത്ത് ഒരു അച്ഛന്റെ ആകാംഷയും സന്തോഷവും വാത്സല്യവും എല്ലാം മിന്നി മറഞ്ഞു വരുന്നത് ഭദ്ര അത്ഭുതത്തോടെ നോക്കി ഇരുന്നു……

ഒരു സ്ത്രീ സന്തോഷിക്കണ്ട നിമിഷം …..

പക്ഷേ എന്ത് കൊണ്ട് തനിക്ക് മാത്രം അത് പറ്റുന്നില്ല……

കണ്ടോ ഭദ്രേ….. എന്റെ മോൾ നിന്റെ വയറ്റിൽ ചവിട്ടിയത് കണ്ടോ..???? എന്റെ മോൾക്ക് അറിയാം അവളുടെ അച്ഛാ പാവം ആണെന്ന് പറഞ്ഞ് സാരിയുടെ വിടവിലൂടെ കാണുന്ന

നഗ്നമായ വയറ്റിൽ അവന്റെ മുഖം അടുപ്പിച്ചു…..

ഭദ്ര മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു….
ഒരു പക്ഷേ താനും അത് ആഗ്രഹിച്ചുവോ???

അവന്റെ അധരങ്ങൾ അവളുടെ വയറ്റിൽ അമർന്നു……..

അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അവളുടെ മടിയിൽ പതിഞ്ഞു….

അവളുടെ കണ്ണുകളും നിറഞ്ഞു…..

പെട്ടെന്ന് അവൻ ചാടി എഴുനേറ്റ് അവളെ നോക്കാതെ നടന്നു… ഒരു നിമിഷം എന്തോ ഓർത്തപ്പോലെ തിരിഞ്ഞു നോക്കി…

അപ്പോഴും മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു ഭദ്ര………

ഡി…………..

അവന്റെ വിളി കേട്ട് പെട്ടെന്ന് അവൾ ഞെട്ടി അവനെ നോക്കി…..
ഇപ്പോഴും അവന്റെ മുഖത്ത് തനിക്ക് വായിചെടുക്കാൻ പറ്റാത്ത ഒരു ഭാവം ആണ്……….

ഒരു കാര്യം ഞാൻ പറയാം……… എന്റെ കയ്യിൽ നിന്നും വഴുതി പോകാം എന്ന് വല്ല ധാരണ ഉണ്ടെങ്കിൽ ഭദ്രേ എന്നെ അറിയാലോ നിനക്ക്.? പിന്നെ ഈ രുദ്രൻ ആരാണെന്ന് ന ശരിക്കും അറിയും നീ…. എന്റെ കൂടെ കാണണം എപ്പോഴും….

ഒരു ദിവസവും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കാൻ ആഗ്രഹിക്കുന്നവൻ ആണ് ഈ രുദ്രൻ…..
അതിന് അധിക താമസവും കാണില്ല….

എന്റെ കുഞ്ഞ് ഈ ഭൂമിയിൽ പിറക്കുന്നതിന് മുമ്പ് എന്റെ പേരിൽ പണിയിച്ച ഒരു ആലില

താലി നിന്റെ കഴുത്തിൽ കാണും….

അത് വരെ നീ ഇവിടെ തന്നെ ഉണ്ടാകണം…. കേട്ടല്ലോ????

എന്നും പറഞ്ഞ് അവൻ അവിടെ നിന്നും പോയി….

അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു…. ഒരുമാതിരി മരവിച്ച അവസ്ഥ…….

ഓർമ്മകൾ കുറച്ച് മുമ്പോട്ട് പോയി….

***********************-

ആരാ….. മനസ്സിലായില്ല…. വീടിന് മുമ്പിൽ വന്നു നിന്ന വൃദ്ധയായ സ്ത്രീയോട് ഭദ്ര ചോദിച്ചതും ആ സ്ത്രീയുടെ മുഖത്ത് വിഷാദം നിറഞ്ഞു……

ഭദ്ര അല്ലേ………

അതേ…… എന്നെ എങ്ങനെ അറിയാം….

അറിയാം…. ഞാൻ രുദ്രന്റെ അമ്മയാണ്…..

ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി………
അയ്യോ അകത്ത് വ അമ്മേ…….. അവൾ വിനയപൂർവ്വം പറഞ്ഞു…..

വേണ്ടാ….. ഞാൻ ഇവിടെ നിന്നോളം …. എനിക്കു കുട്ടിയോട് ഒരു കാര്യം പറയാനുണ്ട്……..

അവൾ അവരുടെ മുഖത്ത് നോക്കാതെ കുഞ്ഞിഞ്ഞു നിന്നു….. എന്താ പറയാൻ പോകുന്നത് എന്ന് അറിയാമായിരുന്നു……….

വളച്ചു കെട്ടൽ ഇല്ലാതെ പറയാം… കുട്ടിയും എന്റെ മോനും തമ്മിൽ ഉള്ള അടുപ്പം എനിക്കറിയാം…….
പക്ഷേ ഇനി അത് തുടർന്നു പോകരുത്……..
അത് പറയാൻ വേണ്ടി മാത്രം ആണ് ഞാൻ വന്നത് ……

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…….

കുട്ടിയേ പോലെ ഒരു അനാഥപെണ്ണിനെ അല്ലാ എന്റെ മോന് ഭാര്യ ആയിട്ട് വേണ്ടത് ….. അതിന് ഈ ഗൗരി മരിക്കണം..
.ഒരു പക്ഷേ നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാം എന്നാൽ ഈ ഭൂമിയിൽ അവന്റെ അമ്മ ഉണ്ടാകില്ല……..

അവൾ ഭയത്തോടെ അവരെ നോക്കി….. അവരുടെ കണ്ണുകളിൽ ഒരു ദൃഡത ഉണ്ടായിരുന്നു……….

ഇനി കുട്ടിക്ക് തീരുമാനിക്കാം……………..
എന്നും പറഞ്ഞ് അവർ അവിടെ നിന്നും അകന്നു……
അവൾ ഓടി കട്ടിലിൽ മുഖം പൊത്തി കരഞ്ഞു…….

********—*

ഇല്ലാ രുദ്രേട്ട …… എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ പറ്റില്ല….. ഒരിക്കലും………….. അവൾ അവിടെ നിന്നും എഴുനേറ്റ് ജോലി ചെയ്യുന്ന ഇരിപ്പിടത്തിലേക്ക് പോയി…..

*************-******-*-**************

പറഞ്ഞിട്ട് എന്താ കാര്യം നമ്മളോട് ഒന്നും ആർക്കും ഒരു സ്നേഹം ഇല്ലന്നെ…. അത് കൊണ്ട് അല്ലേ ഇങ്ങനെ നടക്കേണ്ടി വന്നത്………..

പേരിന് പോലും ഒരു ഓട്ടയിലല്ലോ എൻറെ പൊന്നിൻ കുരിശ് മുത്തപ്പാ………………

വീട്ടിലോട്ട് നടക്കുന്ന ഇടയ്ക്ക് അവൾ പറഞ്ഞു കൊണ്ട് നടന്നു……..

വിജന മായ വഴി ……
ഒരു പെണ്ണ് …..
അതും ഒറ്റയ്ക്ക് …..
ഈശ്വര ആലോചിക്കാൻ വയ്യാ ….

അപ്പോഴാണ് മുമ്പിൽ ഒരു വണ്ടി വന്നു നിന്നത്……. അതിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി….

ഇന്ദ്രൻ…….

ഗ്ലാസ്സ് ഒക്കെ വെച്ച്……ബ്ലൂ കളർ കുറുത്തയും same കളർ മുണ്ടും…. എന്നാ ലുക്ക്‌ ആ….
മയൂ അവനെ തന്നെ നോക്കി നിന്നു……
ഡി….. അവന്റെ അലർച്ച കേട്ടതും അവൾ പെട്ടെന്ന് ബോധമണ്ഡലത്തിൽ വന്നെത്തി…..

നിനക്ക് ഒടുക്കത്തെ ഗ്ലാമർ ആടാ പന്നി…….

അവൾ അവന്റെ കയ്യിൽ തട്ടിക്കൊണ്ട് പറഞ്ഞു….

what…………….. നീ എന്താ പറഞ്ഞത്???

അത്… അത് … പിന്നെ…… മുഖത്ത് പുട്ടി അടിച്ചു എവിടെ പോവാ ഇന്ദ്രേട്ടാ…. എന്നെ വിളിക്കാൻ വന്നതാ…… അവൾ നാണം ഫിറ്റ്‌ ചെയ്തു കൊണ്ട് പറഞ്ഞു……..

അയ്യോടാ…….അതിന് എന്റെ പട്ടി വരും……..

🤣🤣🤣🤣🤣🤣🤣🤣🤣

എന്തിനാടി കോപ്പേ ചിരിക്കുന്നേ???

അല്ല എന്റെ ഇന്ദ്രേട്ടാ.. ഞാൻ കല്യാണ രാമൻ സിനിമയിൽ നവ്യാ നായർ ദിലീപിനോട് പാന്റ്റ് ഇട്ടോണ്ട് വരാൻ പറഞ്ഞപ്പോൾ ഉള്ള ഒരു സിൻ ഓർത്തതാ…..

എന്നും പറഞ്ഞ് അവന്റെ വണ്ടിയുടെ പുറകിൽ വലിഞ്ഞു കേറി ഇരുന്നു….

അപ്പോൾ വിട്ടോ വണ്ടി……….

ഇറങ്ങടി………………

എന്താ…….

ച്ച ഇറങ്ങടി എന്റെ വണ്ടിയിൽ നിന്ന്……..

അവൾ പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി അവനെ നോക്കി…..

ആരോട് ചോദിച്ചിട്ടാടി എന്റെ വണ്ടിയിൽ കേറിയത്……. അലവലാതി……

അലവലാതി നിന്റെ …….. എന്നെ കൊണ്ട് പറയിപ്പിക്കരുത്…….
എന്നെ കൂട്ടാൻ അല്ലേ താൻ വന്നത്????? അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു…..

എന്ന് ഞാൻ പറഞ്ഞോടി പറഞ്ഞോന്ന്…..

അവൾ ഇല്ലെന്ന് തലയാട്ടി… ……

ഹോ അവളുടെ ഒരു ആഗ്രഹo…….. നടക്കില്ലെടി …. ഈ ഇന്ദ്രൻ പറഞ്ഞാൽ പറഞ്ഞതാ….. നടന്നു വാടി…. കോപ്പേ… എന്നും പറഞ്ഞ് അവന്റെ ബുള്ളറ്റ് അകന്നു പോയി………

എന്തെന്ന് ഇല്ലാത്ത സങ്കടം അവളിൽ ഉണ്ടായി…….അവളുടെ കണ്ണുകൾ നിറഞ്ഞു………

താഴെ നിന്ന് ഒരു പിടി മണ്ണ് അവൾ കയ്യിലെടുത്തു…….
ഓം ക്രിമ് കുട്ടിച്ചാത്ത……. നീ വണ്ടിയിൽ നിന്ന് വീണ് കുറഞ്ഞത് ഒരു കൈ എങ്കിലും ഓടിഞ്ഞു കിടക്കുന്നത് ഞാൻ എന്റെ ബെൻസിൽ വന്ന് കാണുമെടാ പട്ടി ….. എനിക്ക് അത്രയ്ക്ക് സങ്കടം ഉണ്ട്………

പെട്ടെന്ന് അവൾ കൈയ്യിൽ ഇരുന്ന മണ്ണ് താഴെ ഇട്ടു…..

ചുമ്മാ പറഞ്ഞതാട്ടോ …. ഭാവിയിൽ എന്റെ മക്കളുടെ തന്തയാകേണ്ടാ മനുഷ്യനാ.. കാത്തോണേ……….. അവളിൽ ഒരു ചിരി വിരിഞ്ഞു…………

ബുള്ളറ്റിൽ ഇരിക്കുമ്പോഴും ഇന്ദ്രന്റെ മനസ്സിൽ മുഴുവൻ മയൂ ആയിരുന്നു…….

എന്തോ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്ന പോലെ ഉള്ളo ഒരു പിടച്ചിൽ………

ഇന്ദ്രൻ വണ്ടി സൈഡിലേക്ക് ഒതുക്കി……..

കുറച്ചു നേരം അവിടെ അങ്ങനെ തന്നെ നിന്നു…..

ഹൃദയം വല്ലാതെ ഇടിക്കുന്നു……….

ചെന്നിയിൽ നിന്നും വിയർപ്പ് പൊടിയുന്നു…….

കുറച്ച് നേരം അങ്ങനെ നിന്ന് വീണ്ടും വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പോയി…….

************************
ചുറ്റിനും വായിനോക്കിക്കൊണ്ട് പാട്ടും പാടി നടക്കുമ്പോൾ ആണ് മുമ്പിൽ നിർത്തിയിട്ട ജിപ്പിന്റെ പുറത്ത് ഇരിക്കുന്ന ആളെ അവൾ ശ്രദ്ധിക്കുന്നത്…..

അവൾ ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു….

അവളുടെ വെട്ടി വിറയക്കുന്ന ചുണ്ടിൽ നിന്നും ആ പേര് മൊഴിഞ്ഞു …. ” നീലേട്ടൻ “…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6