Thursday, September 19, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 11

നോവൽ
എഴുത്തുകാരി: ചിലങ്ക

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്നുo തന്നെ മനസ്സിലായില്ല……
കോളേജ് ആകെ നിശബ്ദo ആണ്…..
അഖിൽ സർ അവളുടെ കൈയിൽ തട്ടി മാറ്റി…………. ഹർഷന്റെ അടുത്തേക്ക് വന്നു…..
മയുവും നീലുവും പേടിച്ചു നിന്നു…..

നീ എന്നെ ചവിട്ടിയതിന് എനിക്ക് തിരിച്ചു ഒന്നും തരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ലാ…. ഞാൻ ഒരു അധ്യാപകൻ ആയി പോയി…..

ഒന്ന് പോടോ ഒരു അദ്ധ്യാപകൻ …. ഇങ്ങനെ ആണോ ഒരു അദ്ധ്യാപകൻ ചെയ്യേണ്ടത് ??? ഒരു പെണ്ണിനെ തല്ലി നിലത്ത് ഇട്ടിട്ട് നീ ഏത് സർ ആയാലും എനിക്ക് ഒരു ചുക്കും ഇല്ലാ…. ഹര്ഷനും വിട്ട് കൊടുത്തില്ല……

നീ എന്റെ മെക്കട്ട് കേറാൻ വരാതെ ഫസ്റ്റ് പോയി നിന്റെ ഫ്രണ്ടിനോട്‌ ചോദിക്ക് ഞാൻ എന്തിനാ തല്ലിയത് എന്ന് .. എന്നിട്ട് എന്നെ തല്ലാൻ വാ..

ഞാൻ ഇവിടെ തന്നെ ഉണ്ടാകും എന്നും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി …. പോകുന്നതിന് മുമ്പ് അച്ചുവിനെ ഒന്നുo കൂടി നോക്കാനും മറന്നില്ല…

അവൾ തല താഴ്ത്തി തന്നെ നിന്നു…..

പിള്ളേർ എല്ലാം അവിടെ നിന്നും ഒഴിഞ്ഞു പോയി……

നീലുവും മയുവും അച്ചുവിനെ പിടിച്ചുകൊണ്ട് ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ ക്ലീൻ ആക്കി….

വരാന്തയിൽ വന്നിരുന്നു…..

ഹർഷൻ ദേശിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ….

അയാൾക്ക് എത്ര അഹങ്കാരം ഉണ്ടായിട്ടാ ഇവളോട് ഇങ്ങനെ ചെയ്തേ ??? അയാളെ ഇന്ന് ഞാൻ….

ഹർഷ ഒന്ന് നില്ക്കു… പുറകിൽ നിന്നും നീലു അവനെ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി…

നീ കാര്യം അറിയാതെ ഒന്നുo എടുത്ത് ചാടി ഒന്നിനും പോകരുത്…. നീ ഇവളെ നോക്ക്… ഇപ്പോഴും മുഖം കുനിഞ്ഞു ഇരിക്കാ…. തെറ്റ് ചെയ്തവരെ ഇങ്ങനെ ഇരിക്കു………..( മയൂ )

ഹർഷൻ ഒന്നുo മനസ്സിലാകാതെ അങ്ങനെ അച്ചു വിനെ നോക്കി…..
മയൂ പറഞ്ഞത് ഏറെ കുറെ ശരിയാണെന്ന് അവന് തന്നെ തോന്നി….

പറയടി നീ എന്താ അയാളോട് ചെയ്തേ??? ഒന്നുo ചെയ്യാതെ അയാൾ നിന്നെ തല്ലുവോ ?????? എന്നും പറഞ്ഞ് നീലു അച്ചുവിന്റെ മുഖം കൈ കൊണ്ട് ഉയർത്തി….

പറയടി നീ എന്ത് പോക്കിത്തരം ആണ് കാണിച്ചത് ??? ( ഹർഷ )
മൂവരും അവളിൽ തന്നെ ഫോക്കസ് ചെയ്തു………

അത് … അത് പിന്നെ ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ……….. അച്ചു നിഷ്ക്കു ഭാവത്തിൽ പറഞ്ഞത് കേട്ട് ബാക്കി മൂന്നും അന്തം വിട്ട് നിന്നു……

എന്ത് ടെസ്റ്റ്‌ ??? ആരോട് ??? എന്തിന്?????????? ( അത് മൂന്നും ഒരുമിച്ച് )

അത് … പിന്നെ….. നിങ്ങൾക്ക് അറിയാലോ അന്ന് അയാളെ കണ്ടത് മുതൽ മനസ്സിൽ ഒരു സ്പാർക്ക് തോന്നിയതാ …….

അത് നിനക്ക് എല്ലാം ആണുങ്ങളെ കാണുമ്പോഴും അങ്ങനെ തന്നെ അല്ലേ??? ( മയൂ )

അല്ലാ… ഇത് അതല്ല…… എനിക്ക് അയാളെ ഒരുപാട് ഇഷ്ട്ടം ആണ് …. ഇത്രയും നാൾ കോളേജ് life എൻജോയ് ചെയ്യാൻ വേണ്ടി തമാശയ്ക്ക് അങ്ങനെ ഒക്കെ ചെയ്തത് .

പക്ഷേ ഇത് അതല്ല…. എനിക്ക് അഖിൽ സാറിനെ ഒരുപാട് ഇഷ്ട്ടം ആണ്….

ഇത്രയും കാലം അവളിൽ നിന്നും ഇങ്ങനെ ഒരു ഭാവം അവരാരും കണ്ടിട്ടില്ല….. ഇതിപ്പോൾ ആദ്യം…..

ok ശരി.. സമ്മതിച്ചു…. അതും ടെസ്റ്റ്‌ ചെയ്യുന്നതും തമ്മിൽ എന്താടി ബന്ധം…???? (ഹർഷ )

അയാളെ ഇഷ്ടം ആണെന്ന് പറഞ്ഞ് എത്ര ദിവസമായി ഞാൻ പുറകിൽ ആണെന്ന് അറിയാവോ??? അപ്പോഴൊക്കെ അയാൾ പറയും ലുക്ക്‌ അശ്വതി … താൻ എന്റെ സ്റ്റുഡന്റസ് ആണ്… തനിക്ക് ഇപ്പോൾ ഉള്ളത് ഒരു തമാശ കളി ആണ്..

എന്ന് വെച്ചാൽ മുതിർന്ന ഒരു ആളോട് തോനുന്ന ഒരു ആകർഷണം……. അതുകൊണ്ട് ഇപ്പോൾ നീ പഠിക്കുന്നതിൽ ശ്രദ്ധിക്കു……
വെറുതെ എന്റെ പുറകെ നടന്ന് സമയം കളയരുത് എന്ന്……….

ബാക്കി മൂന്നും വാ തുറന്ന് നിന്നു… മയുവിന് ഏകദേശം ഒരു ധാരണ കിട്ടി………

എന്നിട്ട്??? (നീലു)

അയാൾ അങ്ങനെ എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഓം ശാന്തി ഓശാന സിനിമ ഓർമ്മ വന്നു…. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയേ നസ്രിയയുടെ കൂട്ട് എനിക്ക് 5 വർഷം ഒന്നുo കാക്കാൻ പറ്റില്ല…..

ഈ ഡിഗ്രി കഴിഞ്ഞാൽ എന്നെ ഉറപ്പായും ഏതെങ്കിലും ഒരു കോന്തനെ കൊണ്ട് കെട്ടിക്കും … പിന്നെ എന്ത് കൊണ്ട് ഈ കോന്തൻ ആയിക്കൂടാ…….. അത് കൊണ്ട് ഇന്ന് രണ്ടും കല്പിച്ച് ഞാൻ കോളേജിൽ വന്നത്…..

വണ്ടി പാർക്ക്‌ ചെയ്യുന്ന സ്ഥലത്ത് ഞാൻ അഖിൽ സാറിനെ കാത്തു നിന്നു…….

എന്നിട്ട് ???? ( മയൂ )

എന്നിട്ട്……. കുറച്ച് നിമിഷം മുമ്പ് നടന്ന കാര്യം അവൾ ഓർമിച്ചു….

*********************

അഖിൽ വണ്ടിയിൽ നിന്നും ഇറങ്ങിയതും അച്ചു അവന്റെ അടുത്തേക്ക് നടന്നു……

സർ പ്ലീസ് … ഞാൻ എത്ര ദിവസമയി നിങ്ങളുടെ പുറകെ നടക്കുന്നു….. എന്തെങ്കിലും ഒന്ന് പറഞ്ഞുകൂടെ????

നിന്റെ എടുത്തു എത്ര പറഞ്ഞാലും മനസ്സിലാകില്ലേ ???? എത്ര പ്രാവിശ്യം ഞാൻ പറഞ്ഞതാ എന്റെ പുറകെ നടക്കല്ലേന്ന് ……. ഞാൻ നിന്റെ സർ ആണ് മൈൻഡ് ഇറ്റ് …. അവൻ പുച്ഛത്തോടെ

പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു…..

അച്ചു അവന്റെ പുറകിൽ ഓടി…..

അവന്റെ മുമ്പിൽ വന്നു നിന്നു ……

അവൻ എന്തെന്ന് ഉള്ള ഭാവത്തിൽ അവളെ നോക്കി…

സർ പ്ലീസ്… എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ട്ടം ആയിട്ടല്ലേ ….. ഒന്ന് മനസ്സിലാക്ക് …..

ഓഹ് റിയലി നീ എത്ര ആണുങ്ങളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് ???

അവൾ ഞെട്ടി അവനെ നോക്കി….

എന്താ ഇങ്ങനെ നോക്കുന്നത് നിന്റെ ചരിത്രം മൊത്തം ഞാൻ അറിഞ്ഞു.. തേപ്പ് കണ്ട് പിടിച്ചത് തന്നെ നീ ആണെന്നാണ് എല്ലാരും പറയുന്നത് … ആ നിന്നെ എന്ത് വിശ്വസിച്ച ഞാൻ സ്നേഹിക്കേണ്ടത് ????

“””പിന്നെ നിന്റെ ഒരു പരുപാടി യും എന്റെയെടുത്ത് ഏൽക്കില്ലാ……. ഓർത്തോ “”””””

അതും പറഞ്ഞ് അവൻ പോകാൻ വേണ്ടി നടന്നതും അച്ചു അവന്റെ കയ്യിൽ പിടിച്ചു വലിച്ച് അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു… പെട്ടെന്ന് കിട്ടിയ ഷോക്കിൽ അഖിൽ തരിച്ചു നിന്നു……..

അവിടെ നിന്ന പിള്ളേർ എല്ലാം വാ തുറന്നു നിന്നു….
പെട്ടെന്ന് അഖിൽ എന്തോ ഓർത്ത പോലെ അവളെ തെള്ളി മാറ്റി………

ഇപ്പോൾ എന്നെ ഇഷ്ട്ടം ആണോ ???
അതിന് മറുപടിയായി അവൻ അവളുടെ കവിളിൽ മാറി മാറി തല്ലി …….
അവസാനം അടി കിട്ടി നിലത്തേക്ക് തെറിച്ചു വീണു……..

***************

എടി മഹാപാപി ….. ഹർഷൻ ഇരുന്നയിടത്തു നിന്നും എഴുനേറ്റു…….. ബാക്കി രണ്ടും കിളി പോയി അങ്ങനെ ഇരുന്നു….

സത്യം അറിയാതെ ഞാൻ അയാളെ കേറി അടിച്ചല്ലോ ….
ഒരു നിമിഷം അതും നീ ഒറ്റ ഒരുത്തി കാരണം
ഞാൻ തെറ്റ് ചെയ്തല്ലോ ??? അവൻ തലയിൽ കൈ വെച്ചു…..

ഏയ്യ് ഹർഷ നീ തെറ്റ് ഒന്നുo ചെയതില്ലാ…. കൊടുത്ത് കുറഞ്ഞുപോയെന്നേ ഉള്ളു…. അല്ലേ മയൂ … അവൾ അവരെ നോക്കി ചോദിച്ചതും രണ്ടും ദേശ്യപ്പെട്ട് അവളുടെ തലയിൽ കൊട്ട് കൊട്ടി…….

അതല്ലെടി എന്നാലും നീ ടെസ്റ്റ്‌ ചെയ്തത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാക്കുന്നില്ല…??? ( നീലു)

നിങ്ങൾ ഒന്നുo കൂടി ആലോചിച്ചു നോക്ക് ….. അയാൾ പറഞ്ഞില്ലേ എന്റെ ഒരു പരിപാടിയും അയാളുടെ എടുത്ത് നടക്കില്ലെന്ന് ????

എടി ………. ( അത് മൂന്നും ഒരുമിച്ചായിരുന്നു…. )

ഈ…………………. 😁😁😁😁

അത് ഒന്ന് ടെസ്റ്റ്‌ ചെയ്തതാ കിട്ടിയാൽ ഊട്ടി…. അല്ലെങ്കിൽ ചട്ടി…

ഓ ഇവളെ …. ( നിലും )

ദ നിങ്ങൾ രണ്ടുപേരെയും പ്രിൻസിപ്പൽ വിളിക്കുന്നു…. എന്ന് പറഞ്ഞിട്ട് ഒരു കുട്ടി അവിടെ നിന്നും പോയി…..

ഹര്ഷനും അച്ചുവും പരസ്പരം മുഖത്തോട് മുഖം നോക്കി……

************************

കുറേ നേരം ആയല്ലോ നീലു അകത്ത് കേറിയിട്ട് …… (മയൂ )

റൂമിന് വെളിയിൽ അവർ രണ്ടും നിന്നു

ദ ഇറങ്ങി വരുന്നെടി … എന്നും പറഞ്ഞ് നീലു കയ്യി ചൂണ്ടിയതും മയു നോക്കിയപ്പോൾ ഹര്ഷനും അച്ചുവും അഖിൽ സാറും വെളിയിൽ വന്നു…….

അച്ചു ഒഴികെ ബാക്കി രണ്ടിന്റെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു……
അച്ചുവിന്റെ മുഖത്ത് ഒരു കൂസലും ഇല്ലായിരുന്നു……
ഹർഷൻ എന്തോ പറയാൻ വന്നപ്പോഴേക്കും അഖിൽ സർ ദേഷ്യത്തോടെ അവിടെ നിന്നും പോയി….

എന്തായി ഹർഷ…… ( മയൂ )

ഇനി എന്താകാൻ ഒരു ആഴ്ചത്തേക്ക് സസ്പെൻഷ്യൻ… കോളേജിലെ സാറിനെ അടിച്ചതിന് ……………. എല്ലാം ദ ഇവൾ ഒറ്റ ഒരുത്തി കാരണo……… ( ഹർഷൻ )

നിനക്ക് മാത്രം അല്ലല്ലോ അയാൾക്കും അത് തന്നെയല്ലേ???? പിന്നെന്താ ???

ദാണ്ടെ ഒറ്റ വീക്ക് തന്നാൽ ഉണ്ടല്ലോ ???? ഹർഷൻ അച്ചുവിനെ അടിക്കാനായി കൈ വീശി…..

എന്നാലും ഇതെല്ലാം ഈ ഒറ്റ ഒരുത്തി കാരണമല്ലേ …..

ഈ………..i am big sorry അളിയാ i am big സോറി……… ( അച്ചു )

അവളുടെ പറച്ചിൽ കേട്ട് മൂന്നും ചിരിച്ചു…

************************

സന്ധ്യയ്ക്ക് വിളക്ക് വെച്ച് മയൂ ഓടി ഇന്ദ്രന്റെ വീട്ടിൽ പോയി……

ഗൗരിയമ്മേ ……… കുയ്……….

ഓഹ് ഇങ്ങനെ വിളിച്ചു കൂവാതെ പെണ്ണേ …. എന്റെ ചെവി പൊട്ടി……. ഹാളിൽ ഇന്ദ്രനും രുദ്രനും ഗൗരിയും കൂടി ഇരിക്കുകയായിരുന്നു .

അപ്പോഴാണ് മുറ്റത്ത് നിന്ന് കൊണ്ട് അവൾ വിളിച്ചു കൂവികൊണ്ട് അവരുടെ അടുത്തേക്ക് വന്നത് ….
ഇന്ദ്രൻ അവളെ കണ്ടിട്ട് മൈൻഡ് ചെയ്യാൻ നിന്നില്ല……

ഗൗരിയമ്മേ പോയി കഴിക്കാൻ വല്ലതും എടുത്തുകൊണ്ട് വാ എനിക്ക് വിശക്കുന്നു….. എന്നും പറഞ്ഞ് അവരെ അടുക്കളയിലേക്ക് ഉന്തി തള്ളി വിട്ടു… .

ഈ പെണ്ണിന്റെ ഒരു കാര്യം…

നിനക്ക് കഴിക്കാൻ ഒന്നുo വീട്ടിൽ നിന്നും തരില്ലേ …. അവൾ വന്നേക്കുന്നു….ഇന്ദ്രൻ പുച്ഛിച്ചു……..
രുദ്രൻ അത് കേട്ട് ചിരിച്ചു..
ജോലിക്ക് പോകാതെ ചൊറിയും കുത്തി ഇരിക്കുന്നവർ വാ അടച്ചു വെയ്ക്കുന്നതാണ് നല്ലത് അല്ലെങ്കിൽ നല്ല ഭരണിപ്പാട്ട് ഈ മയൂരിയുടെ വായിൽ നിന്നും വീഴും…..

ആരാടി പുല്ലേ ചൊറിയും കുത്തി നിൽക്കുന്നത് ??? ഇന്ദ്രൻ ചീറികൊണ്ട് അവളുടെ അടുത്തേക്ക് പോയി……

നീ…… അല്ലാതാരാ………

എടി…. എന്നും പറഞ്ഞ് അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു….. മയൂ ഞെട്ടി….. അവന്റെ നെഞ്ചിലെ ഓരോ ഇടിപ്പും അവളുടെ ദേഹത്ത് വിറയൽ ഉണ്ടാക്കി…..

ഇന്ദ്രന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ കൊർത്തു……

എന്തോ അവനിൽ ഒരു വികാരം ഉടലെടുത്തു…. അവന്റെ കൈകൾ അവളുടെ വയറ്റിൽ ഇഴഞ്ഞു നടന്നു…………

സംഭവം വഷളാകുന്നതിന് മുമ്പ് രുദ്രൻ ചുമച്ചു…… അവന്റെ ശബ്ദം കേട്ട് രണ്ടും അകന്നു മാറി….. പരസ്പരം നോക്കാൻ പറ്റാതെ തല താഴ്ത്തി നിന്നും….

ഇവിടെ ഒരുത്തൻ ഉള്ള കാര്യം മറക്കരുത്???????? ( രുദ്രൻ )

അവർ രണ്ടും മിണ്ടാതെ അവിടെ ഇരുന്നു…..

രുദ്രന്റ ഫോൺ റിങ് ചെയ്തു……
അവൻ അത് അറ്റൻഡ് ചെയ്തു…

ഹലോ …….

മറുതലയ്ക്കൽ നിന്നും ഉള്ള പറച്ചിൽ കേട്ട് അവൻ തളർന്നു പോകുന്ന പോലെ തോന്നി……..

what……… അവൻ അലറി… ഇന്ദ്രനും മയുവും ഞെട്ടി രുദ്രനെ നോക്കി…
അവൻ ഫോൺ കട്ട്‌ ചെയ്തു വെളിയിൽ പോകാനായി പോയി…..

എന്താ….. എന്താടാ പറ്റിയെ ….. ഇന്ദ്രൻ പേടിയോടെ ചോദിച്ചു….
രുദ്രന്റെ കണ്ണുകൾ നിറഞ്ഞു…..

എടാ എന്റെ ഭദ്ര………. അത്രയും പറഞ്ഞ് അവൻ ഓടി പോയി ….
മയു അത് കണ്ട് പേടിച്ചു …

ഭദ്ര.. . ഇന്ദ്രൻ സംശയത്തോടെ ആ പേര് പറഞ്ഞതും ഗൗരിയമ്മയുടെ കയ്യിൽ ഇരുന്ന് പാത്രം നിലത്ത് വീണു..

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10