Thursday, September 19, 2024
Novel

തുലാമഴ : ഭാഗം 5

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

അമ്മുവിന് കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല …….

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു …..
പെട്ടെന്നാണ് മേശയിൽ ഇരുന്ന മൊബൈലിൽ ശബ്ദം കേട്ടത്…..

ഇത് ആരാണാവോ….. ഈ നേരത്ത്…

നോക്കിയപ്പോൾ ശീതുവാണ്…. അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു….

എന്താടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ…
ഫോൺ എടുത്ത വഴി അവൾ ശീതുവിനോട് ചോദിച്ചു…….

ഉറങ്ങാൻ കിടന്നതാ .. അപ്പോഴാ നിന്നെ വിളിച്ചില്ലല്ലോ എന്നോർത്തത്…

നാളെയെങ്കിലും നേരത്തെ ഇറങ്ങണം…
കഴിഞ്ഞ ആഴ്ചത്തെ അറിയാമല്ലോ…..

ആ പിണക്കം മാറിയിട്ട് രണ്ടുദിവസം ആയതേയുള്ളൂ…

ഇനി രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും ഞങ്ങൾ പിണങ്ങാൻ നീ കാരണം ആകരുത്…

അമ്മുവിന് ചിരിപൊട്ടി….. ശരി ശരി
ഞാൻ രാവിലെ തന്നെ എത്താം…

പിന്നെ നാളെ വന്നിട്ട് നിന്നോട് ഒരു കാര്യം പറയാനുണ്ട്….

എന്താടി… അതൊക്കെ വന്നിട്ട് പറയാം മോളെ… ഇപ്പോൾ പോയി കിടന്നുറങ്ങാൻ നോക്ക്‌…

ഗുഡ്നൈറ്റ്

ഫോൺ കട്ടാക്കി അമ്മു മേശയിൽ വെച്ചു….

നീണ്ട മുടി പിന്നി മെടഞ്ഞു കെട്ടിവച്ചു….

കട്ടിലിലേക്ക് കിടന്നപ്പോഴാണ് ഫോൺ അടിച്ചത്…..

എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആണ്…

ആരാണാവോ ..

ഒരു ഒരുവട്ടം ബെല്ലടിച്ചു നിന്നു… വീണ്ടും ബെല്ലടിച്ചപ്പോൾ ഓട്ടൊരു അങ്കലാപ്പോടെ ഫോണെടുത്ത് കാതോട് ചേർത്തു വെച്ചു….

വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു

ഹലോ….

മറുവശത്തുനിന്ന് അനക്കമൊന്നും കേട്ടില്ല…..
അവൾ ഫോണിലേക്ക് നോക്കി….

അപ്പോഴാണ് ഫോണിൽ നിന്നും ചെവിയിലേക്ക് ആ ശബ്ദം വന്നു പതിച്ചത് ….

അമ്മൂ….. ഞാനാണ് സൂരജ്……..

അമ്മുവിനെ ഒന്നാകെ ഒരു വിറയൽ ബാധിച്ചു..

അവൾ ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു നിന്നു…..

എന്തുപറയണമെന്നറിയാതെ അവൾ ഫോൺ കാതോട് ചേർത്തു വെച്ചു….

അമ്മൂ…. സൂരജ് വീണ്ടും വിളിച്ചു….

അവൾ മെല്ലെ മൂളി…

താൻ ഉറങ്ങിയോ…

ഇല്ല…

അവൾ മറുപടി പറഞ്ഞു….

ഇപ്പോഴാ ഏട്ടത്തിയുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയത്… ഞാൻ കരുതി താൻ ഉറങ്ങി കാണും എന്ന്….

അമ്മുവിന് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…..

അവൾ എന്തുപറയണമെന്നറിയാതെ
നിന്നു…..

താൻ എന്താ ഒന്നും പറയാത്തത്….. തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ….

തനിക്ക് എന്നെ ഇഷ്ടമായോ……

എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി കേട്ടോ…..

കാത്തിരിക്കുകയാണ് ഞാൻ…
തന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ…….

അമ്മു…….. താനെന്താ ഒന്നും പറയാത്തത്…

ഞാൻ മാത്രമാണല്ലോ ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്….

തനിക്ക് ഇഷ്ടക്കേട് വല്ലതുമുണ്ടോ… സൂരജ് ചോദിച്ചു….

അയ്യോ അങ്ങനെയൊന്നും ഇല്ല…. അമ്മു പറഞ്ഞു…..

അപ്പോൾ തനിക്ക് എന്നെ ഇഷ്ടമാണ് അല്ലേ…

അമ്മു ഒന്നും മിണ്ടാതെ നിന്നു….

തന്റെ ഈ മൗനം സമ്മതമായി ഞാൻ എടുക്കുകയാണ് കേട്ടോ….

തനിക്ക് നാളെ കോളേജിൽ പോകണ്ടേ….

പോകണം….

എങ്കിൽ കിടന്നോളൂ….

ഗുഡ് നൈറ്റ്…….

ഗുഡ് നൈറ്റ്……

ഫോൺ കട്ട് ചെയ്ത ശേഷം അമ്മു നെഞ്ചിൽ കൈവെച്ചു ശ്വാസം വലിച്ചു വിട്ടു……

ഈശ്വരാ… ഞാൻ ഇപ്പോൾ മരിച്ചു പോയേനെ….

ശ്ശോ… എന്തെങ്കിലും സംസാരിക്കാമായിരുന്നു….

ആൾ എന്തു വിചാരിച്ചു കാണുമോ ആവോ…

ഞാൻ എന്താ ഇങ്ങനെ ….. ശീതുവൊക്കെ കിരണേട്ടനോട് എന്ത് കൂൾ ആയിട്ടാണ് സംസാരിക്കുന്നത്….

അവൾക്ക് ഒരു പേടിയുമില്ല…. ചേട്ടന്റെ നമ്പർ ചോദിച്ചു വാങ്ങിയതും ആദ്യം അങ്ങോട്ട് വിളിച്ചതും ശീതു ആയിരുന്നു….

അത്രയും പോലും ധൈര്യം തനിക്ക് ഇല്ലാതെ പോയല്ലോ…

ഇനി വിളിക്കുമ്പോൾ എന്തായാലും സംസാരിക്കണം…. ഓരോന്ന് മനസ്സിൽ ഓർത്തുകൊണ്ട് അമ്മു കിടക്കയിലേക്ക് കിടന്നു കണ്ണുകൾ മെല്ലെ അടച്ചു…..

അമ്മുവിനോട് സംസാരിച്ച ശേഷം സൂരജ് ഫോണിൽ അമ്മുവിന്റെ നമ്പർ Mine എന്ന് സേവ് ചെയ്തു….

അതിനു ശേഷം അതിലേക്ക് അമർത്തി ചുംബിച്ചു… പിന്നീട് ഫോട്ടോ കയ്യിലേക്ക് എടുത്ത് മുഖത്തോടു ചേർത്തു വച്ചു…

ഓരോ നിമിഷവും നിന്നെ അടുത്ത് കാണാനുള്ള ആഗ്രഹം കൂടുന്നു അമ്മു….

നീ എന്നെ ഓർക്കുന്നുണ്ടോ…. ഞാൻ വിളിച്ചിട്ട് എന്നോട് ഒന്നും സംസാരിച്ചില്ലല്ലോ നീ…..

നിന്റെ സ്വരമൊന്നു കേൾക്കാൻ അല്ലേ ഞാൻ വിളിച്ചത്…. എന്നിട്ട് നീ മിണ്ടാതെ നിന്നു അല്ലേ… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു…….

പതിവുപോലെ തന്നെ മുത്തശ്ശിയുടെ വഴക്ക് കേൾക്കേണ്ടിവന്നു അവൾക്ക് ഉണരാൻ…..

വീണ്ടും കിടന്നുറങ്ങാൻ തുടങ്ങിയ അവൾ
ചാടി എഴുന്നേറ്റു…… ഈശ്വരാ…. ഇന്നും താമസിച്ചോ…..

ശീതു രാത്രിയിൽ കൂടി വിളിച്ചു പറഞ്ഞതാണ് നേരത്തെ ചെല്ലണമെന്ന്….

പെട്ടെന്ന് തന്നെ കുളിച്ച് വേഷംമാറി താഴെ ഇറങ്ങി ചെന്നു….

അടുക്കളയിൽ ചെന്ന് ചായ എടുത്ത് നിന്നുകൊണ്ട് കുടിച്ചു….

എന്റെ അമ്മു അത് ഒന്ന് ചൂടാക്കി കുടിക്ക്‌…

സാരമില്ല മുത്തശ്ശി സമയം ഒരുപാട് ആയി… തയ്യാറാക്കി വെച്ചിരിക്കുന്ന ടിഫിൻ എടുത്ത് ബാഗിലേക്ക് വെച്ചു കൊണ്ട് അവൾ പറഞ്ഞു….

നീ ഒന്നും കഴിക്കുന്നില്ലേ… നിനക്ക് ഇഷ്ടപ്പെട്ട പുട്ടും കടലക്കറിയും ആണ് ഇന്ന്…..

സമയം പോയി മുത്തശ്ശി ഞാൻ വൈകിട്ട് കഴിച്ചോളാം…. ഇപ്പോൾ പോകട്ടെ.. അവൾ വെളിയിലേക്ക് ഓടിയിറങ്ങി…..

സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്ന മുത്തശ്ശന് അരികിലേക്ക് ചെന്നു…

എന്തൊക്കെയുണ്ട് കാരണവരെ ഇന്ന് പത്രത്തിൽ വിശേഷം… അവൾ അദ്ദേഹത്തിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു…

ഓ ഒന്നുമില്ല അമ്മുക്കുട്ടിയെ…..

മുത്തശ്ശന്റെ കവിളിലേക്ക് ചുണ്ടുകൾ അമർത്തി കൊണ്ട് അവൾ പറഞ്ഞു ഞാൻ ഇറങ്ങുകയാണ് മുത്തശ്ശാ…
ഒരുപാട് താമസിച്ചു..

അവളുടെ പറച്ചിൽ കേട്ടാൽ തോന്നും എന്നും നേരത്തെ ആണ് ഇറങ്ങുന്നത് എന്ന്…….

എന്നും ഇങ്ങനെയൊക്കെ തന്നെയാണ്….
ഇന്നാണെങ്കിൽ ഒന്നും കഴിച്ചിട്ടുമില്ല. വെളിയിലേക്ക് ഇറങ്ങി വന്ന മുത്തശ്ശി പറഞ്ഞു..

അമ്മു മുത്തശ്ശിയെ നോക്കി ചിരിച്ചുകൊണ്ട് തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു…. വണ്ടി നേരെ ലേഡീസ് ഹോസ്റ്റലിലേക്ക് വിട്ടു….. ഗേറ്റിന് മുൻപിൽ തന്നെ ഉണ്ടായിരുന്നു ശീതൾ….

അമ്മുവിനെ കണ്ടയുടൻ ശീതൾ വണ്ടിയിലേക്ക് ചാടി കയറി….

എടീ വേഗം വിട്… കിരൺ ഏട്ടൻ വന്നു കാണും ഇപ്പോൾ….

അമ്മു വണ്ടി കോഫി ഷോപ്പിലേക്ക് പറത്തിവിട്ടു…… ചെന്നപ്പോൾ കണ്ടു അവരെയും കാത്തു നിൽക്കുന്ന കിരണിനെ …

അമ്മു വണ്ടി ഒതുക്കി സ്റ്റാൻഡിൽ വച്ചിട്ട് തിരിയുമ്പോഴേക്കും ശീതൾ കിരണിന്റെ അടുത്ത് എത്തിയിരുന്നു….

എടീ കിരൺഏട്ടനെ കണ്ടപ്പോഴേക്കും എന്നെ വേണ്ട അല്ലേ…
എന്ത് ഓട്ടം ആടി ഓടുന്നത്.. ശീതൾ അവളെ നോക്കി ചിരിച്ചു….

രണ്ടിന്റെയും പഞ്ചാര പിന്നെ ആകട്ടെ… ഇപ്പോൾ എനിക്ക് കഴിക്കാൻ വല്ലതും വാങ്ങി തന്നെ….

നല്ല വിശപ്പ് . രാവിലെ തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പ്ലേറ്റിൽ ഇരുന്ന പുട്ടിനേയും കടലക്കറിയെയും കണ്ടില്ലെന്ന് നടിച്ച് ഞാൻ നിന്റെ കൂടെ ഇവിടെ വന്നത് ഇവിടുത്തെ മസാല ദോശ കഴിക്കാൻ ആണ്……

അതിന് ഓർഡർ കൊടുത്തിട്ട് രണ്ടുംകൂടി എന്താന്ന് വെച്ചാൽ ചെയ്യ്…

ഹ്ഹോ ഇങ്ങനെ ഒരു കൊതിച്ചി …

ശീതൾ തലയിൽ കൈവച്ചു ….

കിരൺ ചിരിച്ചുകൊണ്ട് പറഞ്ഞു ..

അമ്മു നീ വാ ….
അവൻ അവരെയും വിളിച്ചു കൊണ്ട്
ഒഴിഞ്ഞ ഒരു ടേബിളിനു അരികിലേക്ക് നടന്നു….

ശീതൾ നിനക്ക് എന്താ കഴിക്കാൻ വേണ്ടത്… എനിക്കും മസാലദോശ മതി കിരണേട്ടാ….. ഹോസ്റ്റലിലെ ഫുഡ് കഴിച്ചു മടുത്തു ….
കിരൺ മൂന്ന് മസാല ദോശക്ക് ഓർഡർ ചെയ്തു…….

അമ്മു പെട്ടെന്ന് എതിർവശത്ത് കിടന്ന ടേബിളിലേക്ക് ഇരുന്നു …

ശീതളും കിരണും അന്തംവിട്ട് അമ്മുവിനെ നോക്കി…. അപ്പോൾ അവൾ ചിരിയോടെ പറഞ്ഞു നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ ഞാനില്ലേ……..

പറയാനുള്ളതൊക്കെ പറഞ്ഞ് രണ്ടാളും വന്നാൽ മതി…… ഞാൻ ഇവിടെ ഇരുന്നോളാം…..

കിരൺ ചിരിയോടെ ശീതളിനെ നോക്കി….
ഇവളുടെ ഒരു കാര്യം ….

അഞ്ചുമിനിറ്റിനുള്ളിൽ എത്തിയ മസാലദോശയും കഴിച്ചു അമ്മു വാഷ്‌റൂമിൽ പോയി വന്നു…..

രണ്ടാളെയും നോക്കിയപ്പോൾ അവിടെ കഴിച്ച് പകുതി പോലും ആയില്ല ശീതൾ….

കിരൺ കഴിച്ചിട്ട് പ്ലേറ്റിൽ വെറുതെ കോറി ക്കൊണ്ട് ഇരിക്കുന്നു…

രണ്ടാളും എന്തൊക്കെയോ പറയുന്നുണ്ട്… അമ്മുവിന് അത് കണ്ട് ചിരി വന്നു…..

ഇവർക്ക് കഴിച്ചിട്ട് എവിടെയെങ്കിലും പോയി ഇരുന്ന് സംസാരിച്ചാൽ പോരേ…. അവൾ പുറത്തിറങ്ങി ഗാർഡനിൽ ഇട്ടിരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്നു…

ബാഗിൽ നിന്നും ഫോണെടുത്ത് വെറുതെ നോക്കി കൊണ്ട് ഇരുന്നപ്പോഴാണ് അവൾക്ക് സൂരജിനെ ഓർമ്മ വന്നത്….

അപ്പോഴാണ് ഓർത്തത് നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ല എന്ന്…. അവൾ നമ്പർ എടുത്ത് സൂരജ് ചേട്ടൻ എന്ന് സേവ് ചെയ്തിട്ടു…..ഇട്ടതിനു ശേഷമാണ് മനസ്സിലേക്ക് വന്നത് ആ പേര് സൂരജ് ചേട്ടൻ ………

താൻ ഇതുവരെ ഒന്നും വിളിച്ചിട്ടില്ല…..

പെട്ടെന്ന് തോന്നിയതാണ്… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……

ചിരിയോടെ അവൾ ഫോണിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് കിരണും ശീതളും ഇറങ്ങിവന്നത്…..

പുഞ്ചിരിച്ച മുഖത്തോടെ ഫോണിലേക്ക് നോക്കി ഇരിക്കുന്ന അമ്മുവിനെ കണ്ട് അവർ മുഖത്തോട് മുഖം നോക്കി…..

കിരൺ ശീതളിനെ കണ്ണുകൾ കൊണ്ട് എന്താ എന്ന് കാണിച്ചു……

അവൾ അറിയില്ല എന്ന് തോൾ ചലിപ്പിച്ചു….

ശീതൾ അവളുടെ തോളിൽ ശക്തിയായി തല്ലി…
അമ്മു ചാടിയെഴുന്നേറ്റു…..

തന്നെ നോക്കി നിൽക്കുന്ന കിരണിനെയും ശീതളിനെയും നോക്കി…

പിന്നെ ശീതളിനോട് ചോദിച്ചു…… എന്താടി മനുഷ്യനെ അടിച്ചു കൊല്ലുമോ നീ……

ഏതു ലോകത്താ നീ….

ഇവിടെങ്ങും അല്ലല്ലോ …. അമ്മു കലിപ്പോടെ ശീതളിനെ നോക്കി……….

കിരൺ ചിരിയോടെ രണ്ടാളോടും ആയി പറഞ്ഞു…. എന്നാൽ ഞാൻ ഇറങ്ങട്ടെ….. അമ്മു ശരി എന്ന് തലയാട്ടി…..

ശീതളിനെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു കാറിൽ കയറി…..

കിരൺ പോയിക്കഴിഞ്ഞപ്പോൾ അമ്മു ശീതളിനു നേരെ തിരിഞ്ഞു ..

എടീ ഇങ്ങനെ കോഫി ഷോപ്പിൽ കയറി നടന്നാൽ മതിയോ രണ്ടാൾക്കും…..

കിരണേട്ടന് ഒരു ജോലി ഒക്കെ ആയില്ലേ…. വീട്ടിൽ പറഞ്ഞു കൂടെ ഇനിയെങ്കിലും….

ശീതൾ അമ്മുവിനെ നോക്കി……
പറയണം എന്നുണ്ട് പക്ഷേ.. എന്തോ ഒരു ഭയം… ഡിഗ്രി ഫൈനൽ ആയത് അല്ലേ ഉള്ളൂ നമ്മൾ…

പഠിക്കാൻ വിട്ടിടത്തുനിന്നും ചെറുക്കനെ കണ്ടു പിടിച്ചു കൊണ്ടു വന്നു എന്ന് കരുതില്ലേ വീട്ടുകാർ……

കിരൺ ഏട്ടൻ പറഞ്ഞത് എക്സാം കഴിയുമ്പോൾ വീട്ടുകാരെയും കൂട്ടി അങ്ങോട്ടേക്ക് വരാം എന്നാണ്….

എനിക്ക് നല്ല പേടിയുണ്ട്…

പ്രേമിച്ചു തുടങ്ങിയപ്പോൾ ഈ പേടി ഇല്ലായിരുന്നില്ലല്ലോ……… അനുഭവിച്ചോ……..

ഓ……. പറച്ചിൽ കേട്ടാൽ തോന്നും നീ ആരെയും പ്രേമിച്ചിട്ടില്ല എന്ന്…..

പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് താൻ എന്താ പറഞ്ഞതെന്ന് ശീതളിന് ഓർമ്മ വന്നത്….
അവൾ അബദ്ധത്തോടെ നാവു കടിച്ചു…..

അമ്മുവിന്റെ മുഖത്തേക്ക് നോക്കി.

അവിടെ പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല … സോറി അമ്മു……

അവൾ അമ്മുവിന്റെ കയ്യിൽ പിടിച്ചു…. തെളിച്ചമില്ലാത്ത ചിരിയോടെ അവളോട് പറഞ്ഞു സാരമില്ല……അവൾ സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു…..

കോളേജിലേക്ക് പോകുന്ന വഴി അമ്മു ശീതളി നോട്‌ ഒന്നും സംസാരിച്ചില്ല….

ശീതളിന് വല്ലാത്ത സങ്കടം തോന്നി… വിവരമില്ലാത്ത തന്റെ സംസാരമാണ് ഈ മൗനത്തിന് കാരണം എന്ന് തോന്നിയപ്പോൾ അവൾക്ക് തന്നോട് തന്നെ ദേഷ്യം തോന്നി…

പാർക്കിങ്ങിൽ കൊണ്ടുവെച്ച ബാഗുമെടുത്ത് ക്ലാസ്സിലേക്ക് അമ്മു നടന്നു….

എന്തോ വലിയ തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ശീതുവും അവളുടെ പിന്നാലെ ചെന്നു…

ക്ലാസിലേക്ക് ചെന്ന അമ്മു ബാഗ് വെച്ച്
അവിടെക്കിരുന്നപ്പോൾ ശീതു വിളിച്ചു..

അമ്മു സോറി….

സാരമില്ല ഡി അമ്മു അവളെ നോക്കി ചിരിച്ചു…

ബെല്ലടിച്ചത് കേട്ട് കുട്ടികൾ എല്ലാം തന്നെ ക്ലാസിലേക്ക് കയറി… സാർ ക്ലാസിലേക്ക് വരുന്നത് കണ്ട് എല്ലാവരും എഴുന്നേറ്റു…

ഉച്ചയ്ക്ക് ലഞ്ച് കഴിക്കാൻ ആയാണ് ഇരുവരും
ഫ്രീ ആയത്…. ലഞ്ചിന് ശേഷം ക്ലാസ്സിൽ വെറുതെ ഇരുന്നപ്പോഴാണ് അമ്മു തന്റെ വിവാഹത്തെക്കുറിച്ച് ശീതളി നോട് പറഞ്ഞത്….

അത്ഭുതത്തോടെ തന്നെ നോക്കി ഇരിക്കുന്ന ശീതളിനെ കണ്ടപ്പോൾ അമ്മുവിന് ചിരിയാണ് വന്നത്……

ശീതളിനു വിശ്വസിക്കാനാകുന്നില്ലായിരുന്നു അമ്മുവിന്റെ വിവാഹം തീരുമാനിച്ചെന്നു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…

ഒരു കൂട്ടുകാരി എന്നതിനുപരി ഒരു കൂടപ്പിറപ്പിന്റെ സ്ഥാനമായിരുന്നു ശീതൾ അവൾക്ക് കൊടുത്തിരുന്നത്…..

അമ്മുവിന്റെ അരികിലേക്ക് നീങ്ങി കൊണ്ട് ശീതൾ ചോദിച്ചു…..

എങ്ങനെയുണ്ട് നിന്റെ ചെക്കൻ സുന്ദരനാണോ കാണാൻ…

അമ്മു നാണത്തോടെ മുഖം താഴ്ത്തി….

പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ….
ശീതൾ ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു…..

വൈകിട്ട് ക്ലാസ് കഴിഞ്ഞ് പോകാനിറങ്ങിയ അമ്മു ശീതളിനോട് യാത്ര പറഞ്ഞു തന്റെ സ്കൂട്ടിയിരിക്കുന്ന ഇടത്തേക്ക് നടന്നു….

അപ്പോഴാണ് തന്റെ നേരെ വരുന്ന ബുള്ളറ്റ് ശ്രദ്ധയിൽപ്പെട്ടത്……

അതിൽ ഇരുന്ന് കണ്ടിട്ടും കാണാത്ത മട്ടിൽ കടന്നു പോകുന്ന അർജുനെ അവൾ ഒരു നിമിഷം നോക്കിനിന്നു ….

അവളുടെ മനസ്സിലേക്ക് അപ്പോൾ കടന്നുവന്നത് സൂരജിന്റെ കുസൃതി നിറഞ്ഞ മുഖമാണ്…

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4