Saturday, October 5, 2024
Novel

ഈ യാത്രയിൽ : ഭാഗം 19

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

” അപ്പോൾ കലാശക്കൊട്ടിന് സമയമായി അല്ലെ ലക്ഷ്മി , നാളെക്കൊണ്ട് ഇതിനൊരവസ്സാനം കാണണം. ” മഹി നിന്ന് ആത്മഗദം പറഞ്ഞുകൊണ്ടു ദേവിയുടെ അടുത്തേക്ക് നീങ്ങി………

ഉറക്കം പൊതിഞ്ഞ ദേവിയുടെ മുഖം ശാന്തമായിരുന്നു. അവളുടെ മനസുപോലെതന്നെയെന്നു മഹിക്കു തോന്നി. മഹി ദേവിക്കരികിൽ ചെന്നിരുന്നു. അവളെ നറുപുഞ്ചിരിയോടെ നോക്കി കണ്ടു.

പതിയെ കൈകൾ കൊണ്ടു നെറ്റിയിൽ തലോടിയും കുരുനിരകൾ ഒതുക്കി വച്ചതു വീണ്ടും വീണ്ടും ഒതുക്കി വച്ചു കൊണ്ടിരിക്കുകയുമൊക്കെ ചെയ്തു അവൾക്കൊപ്പം തന്നെ അവിടെയിരുന്നു.

പിന്നീട് എഴുനേറ്റു കട്ടിലിനു താഴെ മുട്ടു കുത്തിയിരുന്നു അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്തിരുന്നു പതിയെ അവളോടു മന്ത്രിച്ചു…”

എന്നോട് പിണക്കമുണ്ടോ ദേവി… നേരത്തെ ചേർത്തു പിടിക്കാതെ ഇരുന്നതിൽ.

മനസുകൊണ്ട് നിന്നെഞാൻ പൊതിഞ്ഞു പിടിച്ചിരുന്നു മോളെ. എല്ലാം കലങ്ങി തെളിയട്ടെ… ഇന്നത്തെ ഒരു രാത്രി കൂടി… അതുകഴിഞ്ഞു എല്ലാം താൻ തീരുമാനിക്കുന്നപോലെ… എനിക്കുറപ്പുണ്ട്… എന്നെയും മോനെയും വിട്ടു കൊടുക്കില്ലയെന്നു….

എനിക്കറിയാം നീയെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു. ഞാൻ ചേർത്തു പിടിക്കുമ്പോഴെല്ലാം നീ തേടുന്നത് എന്റെ കണ്ണിൽ വിരിയുന്ന നിന്നോടുള്ള പ്രണയമാണെന്നും…

ഈ ഒരു രാത്രി കൂടി നീ കാത്തിരിക്കണം ദേവി…അതുകഴിഞ്ഞു നീ തേടാതെ തന്നെ എന്റെ പ്രണയം നിന്നിലേക്ക്‌ ഒഴുകിയെത്തും…

അപ്പോൾ എന്റെ പ്രണയത്തെ സ്വീകരിച്ചു തടുത്തു നിർത്താതെ നിന്നിലേക്ക്‌ തന്നെ അലിയിപ്പിക്കണം.

“ഒരു ചെറു പുഞ്ചിരിയോടെ ദേവിയുടെ അടുത്തു നിന്നു എഴുനേറ്റു മഹി സെറ്റിയിൽ പോയി കിടന്നു.

ദേവിയെ നോക്കി കിടക്കുമ്പോൾ അവൻ കണ്ടു ഉറക്കത്തിലും അവളുടെ ചുണ്ടിലൂറിയ പുഞ്ചിരി. അതും കണ്ടു കൊണ്ടു മഹി പതുക്കെ ഉറക്കത്തിലേക്കു ആഴ്ന്നു.

രാവിലെ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ചു ഓരോരോ ജോലിയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

വിച്ചു ഓഫീസിൽ പോകാനായി ഇറങ്ങിയപ്പോൾ ദേവി അവനെ തടഞ്ഞു നിർത്തി. “എന്താ ഇന്ന് പോകണ്ട എന്നു പറഞ്ഞതു”

“ഇന്ന് ഇവിടെനിന്നും ആരും എങ്ങോട്ടും പോകുന്നില്ല. അത്യാവശ്യകര്യമുണ്ട്. എല്ലാവരും ഇവിടെ തന്നെ വേണം” വിച്ചു ദേവിയെ തന്നെ നോക്കി നിന്നു. ഉറച്ച ശബ്ദമായിരുന്നു അവളുടേത്.

മഹിയും വീട്ടിലെ വേഷത്തിൽ താഴേക്കിറങ്ങി വന്നിരുന്നു അപ്പോഴേക്കും.

മഹി വിച്ചുവിന് നേരെ കണ്ണടച്ചു… വിച്ചു മറുത്തൊന്നും പറയാതെ ഫയലുകൾ എല്ലാം ചാരുവിന്റ കയ്യിൽ കൊടുത്തു ഓഫീസ് റൂമിലേക്ക്‌ വെക്കാൻ പറഞ്ഞു കൊണ്ടു വേഷം മാറാനായി അവൻ റൂമിലേക്ക്‌ പോയിരുന്നു. ദേവി മഹിയെ ഒന്നു നോക്കി.

ഇന്നലെ ഷേവ് ചെയ്തത് കൊണ്ടു ഇന്നേക്ക് ചെറിയ ചെറിയ കുറ്റിരോമങ്ങൾ വന്നിട്ടുണ്ട്… മുഖത്തു ഒരു പുതിയ തെളിച്ചവും. അവൾ രൂക്ഷമായി നോക്കി അകത്തേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് ഒരു കാർ വന്നു നിന്നതു.

പ്രതീക്ഷിച്ച അതിഥിയായത് കൊണ്ടു തന്നെ ദേവിയിൽ ഒരു ഞെട്ടലോ അതിശയമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ.

ആരോ വന്നെന്നു മനസിലായി എല്ലാവരും ഹാളിലേക്ക് എത്തിയിരുന്നു. ഈ സമയം കൊണ്ടു തന്നെ ലക്ഷ്മിയും ഹാളിലേക്ക് പ്രവേശിച്ചു. ഒരു കോട്ടൻ സിൽക്ക് സാരിയായിരുന്നു അവളുടെ വേഷം.

മുടിയൊക്കെ ഒതുക്കി കെട്ടി വച്ചിരുന്നു. കണ്ടാൽ ഒരു കുടുംബിനിയെ പോലെ തോന്നിക്കും. എല്ലാവർക്കും അതിശയമായിരുന്നു അവളുടെ ഈ വേഷവും ഭാവവും എല്ലാം.

“നീയെന്തിനാ ഇവിടെ വന്നത്.” അച്ഛൻ തന്നെ തുടക്കം കുറിച്ചു. അവളോടുള്ള ഈർഷ്യ അമ്മയുടെ മുഖത്തും തെളിഞ്ഞു കണ്ടിരുന്നു.

ലക്ഷ്മി അച്ചന്റെ ചോദ്യത്തിന് ഉത്തരം ഒന്നും പറഞ്ഞില്ല എന്നു മാത്രമല്ല പതിവില്ലാത്ത വിധം അവർക്ക് നേരെ ഒരു പുഞ്ചിരി നൽകി.

“നിന്നോടാണ് ലക്ഷ്മി ചോദിച്ചത്” ഇത്തവണ അച്ഛന്റെ ശബ്ദം കനത്തിരുന്നു. കൂടാതെ ഗൗരവവും.

“ദേവി പറഞ്ഞിട്ടാണ് ഞാൻ ഇവിടെ വന്നത്”

“ദേവിയോ… ഇല്ല… ദേവി ഒരിക്കലും അങ്ങനെ പറയില്ല”

“ദേവി പറഞ്ഞു. ദേവിക്ക് ഇവിടുത്തെ മരുമകൾ പദവി വേണ്ടെന്ന്… ഡോക്ടർ മഹേഷിന്റെ ഭാര്യ പദവി എന്നന്നേക്കുമായി ഉപേക്ഷിച്ചു ഇന്ന് ഈ പടി ഇറങ്ങും” ലക്ഷ്മി പറഞ്ഞു കഴിഞ്ഞു എല്ലാവരെയും ഒന്നു നോക്കി.

ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ കേട്ട ഭാവം ആയിരുന്നു എല്ലാവരുടെയും മുഖത്ത്.

അച്ചുവിന്റെ കൈകളിലായിരുന്നു കണ്ണൻ. ലക്ഷ്മി കുട്ടിയുടെ മുഖത്തേക്ക് ഒന്നു പാളി നോക്കി. ലക്ഷ്മിയുടെ നോട്ടത്തെ നോക്കി കാണുകയായിരുന്നു ദേവി.

ലക്ഷ്മി നോക്കുമ്പോൾ ദേവിയുടെ കണ്ണുകൾ കണ്ണന്റെ മുഖത്തും. ലക്ഷ്മി പതുക്കെ ചുവടുകൾ വച്ചു ദേവിക്ക് അരികിലേക്ക് എത്തി.

“മോനോടുള്ള നിന്റെ കരുതലും സ്നേഹവും എനിക്ക് മനസിലാകും. വിഷമിക്കേണ്ട ദേവി. അവൻ എന്നും നിന്റെ മകൻ തന്നെയായിരിക്കും.

നീ വേണമെങ്കിൽ കുറച്ചു ദിവസം കൂടെ നിർത്തിക്കൊള്ളു. എനിക്കതിൽ ഒരു പരാതിയുമില്ല.

എങ്കിലും നീ ഒന്നു അകന്നു നിൽക്കാൻ ശ്രമിക്കണം എന്റെ മഹിക്കും എന്റെ മോനും ഇനി ഞാനുണ്ടാകുമല്ലോ” ലക്ഷ്മി പറഞ്ഞു നിർത്തി ദേവിയുടെ കൈകളിൽ പിടിച്ചു.

എല്ലാവരുടെ കണ്ണുകളും ആ രണ്ടു സ്ത്രീകളിലും ഉറ്റു നോക്കി നിൽപ്പായിരുന്നു. മഹി ശ്വാസം പോലും എടുക്കാൻ മറന്ന നിൽപ്പ്.

ലക്ഷ്മിയുടെ കൈകളെ പറിചെറിയും പോലെ ദേവി വലിച്ചെറിഞ്ഞു. ലക്ഷ്മിക്ക് നന്നേ വേദനിച്ചു.

ആ വേദന മാറും മുന്നേ കരണം പുകച്ചു ഒന്നുകൂടി കൊടുത്തു ദേവി. ഇരു കവിളിലും കൊടുത്തു. മഹിയുടെ ചുണ്ടിൽ പുഞ്ചിരി പൊട്ടി വിരിയാൻ തുടങ്ങി.

അതു കണ്ടു വിച്ചുവും ചിരിച്ചു…”ദേവി ഭദ്രകാളി ആയി തുടങ്ങി”….മഹി നിന്നു ആത്മഗതം പറഞ്ഞു.

“ലക്ഷ്മിയുടെ പപ്പും പൂടയുമെങ്കിലും ബാക്കി വെച്ചാൽ ഭാഗ്യം…അല്ലെ ഏട്ടാ” ഏട്ടനും അനിയനും കൂടി നല്ല കൗണ്ടർ അടിക്കുകയാണ്.

ലക്ഷ്മിയെ രോക്ഷത്തോടെ നോക്കി കൊണ്ടു ദേവി അച്ചുവിന് അരികിലേക്ക് ചെന്നു.

“അച്ചു മോനേം കൂട്ടി നിന്റെ റൂമിലേക്ക്‌ പൊക്കോളൂ” അച്ചു തലയാട്ടി കൊണ്ട് ലക്ഷ്മിയെ സഹതാപത്തോടെ നോക്കി അവളുടെ റൂമിലേക്ക്‌ പോയി.

ദേവി തിരികെ ലക്ഷ്മിക്ക് അരികിലേക്ക് വന്നു നിന്നു.

“ഡി… നീയെന്നെ തല്ലി അല്ലെ… കാണിച്ചു തരാം ഞാൻ ആരാണെന്നു..”

ലക്ഷ്മി പിന്നെയും എന്തെങ്കിലും പറയും മുന്നേ ഒരെണ്ണം കൂടി കിട്ടി ദേവിയുടെ കയ്യിൽ നിന്നും.

“ഇതു എന്റെ വീട്. ഇവിടെ നിന്റെ ശബ്ദം ഒരിക്കൽ കൂടി ഉയർന്നു കേട്ടാൽ… ഇനിയും നീയെന്റെ കയ്യിന്റെ ചൂടറിയും.

അതുകൊണ്ടു വേണ്ട…. ഇനി ഞാൻ പറയുന്നത് ലക്ഷ്മി മോള് മിണ്ടാതെ നിന്നു കേൾക്കു. നീയെന്താ പറഞ്ഞതു നിന്റെ മഹിയെന്നോ… നിന്റെ മോനെന്നോ…

ഇനി ഒരു പ്രാവശ്യം കൂടി നിന്റെ വായിൽ നിന്നും അവർ നിന്റെ മാത്രമാണെന്നുള്ള അവകാശവാദം ഞാൻ കേട്ടാൽ…മോളെ നിന്നെ ഞാൻ കൊല്ലും… എന്തവകാശത്തിലാണ് അവർ നിന്റെ സ്വന്തമായത്…

സ്വന്തമാക്കാൻ അവരായി ശ്രമിച്ചപ്പോൾ നീയല്ലേ ആ മനുഷ്യനെ വേണ്ട പറഞ്ഞു പോയത്… ആത്മാർത്ഥ പ്രണയം കാണിച്ചു വഞ്ചിച്ചു കടന്നു കളഞ്ഞത് നീയല്ലേ…

അതിൽ നിന്നും ഒന്നു കരകയറി ഒരു ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നപ്പോഴേക്കും കുഞ്ഞിനെയും കൊണ്ട് വന്നു….. എന്നിട്ടും ആ കുഞ്ഞിനെ സ്വീകരിച്ചില്ലേ…

ഇപ്പൊ നിന്റെ വരവിന്റെ ഉദ്ദേശ്യം എനിക്ക് അറിയില്ലയെന്നു നീ കരുതിയോ. നിന്റെ മുൻ ഭർത്താവ് വിവേക് എല്ലാം എന്നോട് പറഞ്ഞു.

എന്തുകൊണ്ടാണ് അവൻ നിന്നെ ഉപേക്ഷിച്ചതെന്നു. അവനോടും നീ ചതി തന്നെയല്ലേ ചെയ്തത്… അവന്റെ ഭാര്യയായി ഇരുന്നുകൊണ്ട് അവന്റെ കൂട്ടുകാരന്മാരുടെ കൂടെ…ചെ…

ഇങ്ങനെയുള്ള നിന്റെ കൂടെ ഞാൻ മോനെ തന്നു വിടുമെന്ന് നീ കരുതുന്നുണ്ടോ ലക്ഷ്മി”

“അപ്പൊ… നീയെന്നെ ഇവിടേക്ക് വിളിച്ചു വരുത്തി അപമാനിച്ചതാണല്ലേ… നീഎന്റെ കുഞ്ഞിനെ തരാൻ …”

ലക്ഷ്മി പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേവി കൈകൾ ഉയർത്തി ആഞ്ഞു വീശി. ലക്ഷ്‌മി താഴേക്കു വീണു പോയിരുന്നു. അവളുടെ മൂക്കിൽ നിന്നും ചോര വന്നിരുന്നു.

“നിന്നോട് ഞാൻ പറഞ്ഞു എന്റെ കണ്ണൻ മോന്റെ മേലെ നിനക്കു ഒരു അവകാശവുമില്ലെന്നു…”

“എനിക്കു മോനെ തരാൻ ഒരു ഉദ്ദേശവുമില്ല. നമുക്ക് കോടതിയിൽ കാണാം. നിന്റെ നല്ല നടപ്പ് കൊണ്ട് ഒരു കോടതിയും മകനെ നിന്നെ ഏൽപ്പിക്കില്ല.

അതിനു വേണ്ടുന്ന അത്യാവശ്യം തെളിവ് വിവേക് തന്നെ എനിക്ക് തന്നു കഴിഞ്ഞു…

ലക്ഷ്മി.. നീ പറഞ്ഞല്ലോ നിന്റെ ആത്മാർത്ഥ പ്രണയം ആയിരുന്നതുകൊണ്ടാണ് നീയ കുഞ്ഞിനെ കളായതിരുന്നതെന്നു… നുണയല്ലേ നീ പറഞ്ഞതു….

വിവേകിന്റെ കൂടെയുള്ള ജീവിതം എന്നെങ്കിലും ഇട്ടേറിഞ് പോകേണ്ടി വരുമെന്നുള്ളത് നീ മുൻകൂട്ടി കണ്ടിട്ടു…

പിന്നീട് മഹിയുടെ ജീവിതത്തിലേക്ക് തിരികെ വരാൻ ഉള്ള ഒരു കച്ചി തുരുമ്പായി അല്ലെ മോനെ നീ കണ്ടുള്ളൂ” ലക്ഷ്മിയുടെ മുഖം താണ് പോയി.

സത്യമായിരുന്നു ദേവി പറഞ്ഞതത്രയും.

“ലക്ഷ്മി… നീ കുഞ്ഞിനെയും കൊണ്ടു ഇവിടെ കേറി വന്ന അന്ന് മഹിയേട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരാൻ പറഞ്ഞിരുനെങ്കിൽ ആത്മസംതൃപ്തിയോടെ മനസു നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഒഴിഞ്ഞു തരുമായിരുന്നു…

പക്ഷെ നീയപ്പോഴും കുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്…

ഇനി ഒരിക്കൽ കൂടി ഒരു പരീക്ഷണത്തിന് വേണ്ടി എന്റെ മഹിയേട്ടനെയും കുഞ്ഞിനെയും ഞാൻ നിനക്കു വിട്ടു തരുമെന്ന് നീ കരുതണ്ട.

നാളെ മഹിയേട്ടനെക്കാൾ മികച്ച ഒരാളെ കണ്ടാൽ നീ അയാളുടെ കൂടെ പോകില്ലയെന്നു എന്താ ഉറപ്പു…

പിന്നെയും ആ മനുഷ്യനെ വേദനയുടെയും ചതിയുടെയും പടുകുഴിയിൽ തള്ളിയിടാൻ ഈ ദേവി സമ്മതിക്കില്ല.”

“എന്റെയൊപ്പം ജീവിക്കാൻ താൽപര്യമില്ലയെന്നു മഹി പറഞ്ഞില്ലലോ. മഹി പറയില്ല. എനിക്ക് ഉറപ്പുണ്ട്.” ലക്ഷ്മിയുടെ ശൗര്യം അപ്പോഴും കുറഞ്ഞിട്ടിലായിരുന്നു.

“മഹി പറഞ്ഞാൽ നീ പോകുമോ… മഹിയോട് ഇപ്പൊ തന്നെ ചോദിക്കാം” ദേവി ലക്ഷ്മിയുടെ കൈകളിൽ പിടിച്ചു വലിച്ചു മഹിയുടെ മുന്നിൽ വന്നു നിന്നു.

മഹി ഇത്ര നേരവും ദേവിയുടെ സംഭാഷണങ്ങൾ കേട്ടു കണ്ണു നിറഞ്ഞു നിൽക്കുകയായിരുന്നു.

മഹി മാത്രമല്ല മറ്റുള്ളവരും. എല്ലാവരുടെയും മനസു മന്ത്രിച്ചത് ദേവിയുടെ ശബ്ദത്തിൽ കേട്ടു എന്നുമാത്രം.

ദേവിയുടെ ആ നിൽപ്പും നോട്ടവും കണ്ണുകളിലെ ചുവപ്പു വർണ്ണവുമെല്ലാം… എല്ലാം തന്നെ മഹിക്കു ഇപ്പോൾ പ്രണയമാണ്….

“നിങ്ങൾക്ക് ലക്ഷ്മിയുടെ കൂടെ ജീവിക്കണോ” കണ്ണു തുറന്നു ദേവിയെ സ്വപ്നം കണ്ടു കൊണ്ടിരുന്ന മഹിക്കു നേരെ ചോദ്യം എറിഞ്ഞു. സ്വപ്ന ലോകത്തായിരുന്ന മഹി ചോദ്യം പോലും കേട്ടില്ല.

മഹിയുടെ മുഖത്തിനു നേരെ കൈ വിരൽ ഞൊട്ടികൊണ്ടു അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു. ഇത്തവണ മഹി സ്വബോധത്തിലേക്കു വന്നു.

“പറ… നിങ്ങൾക്ക് ലക്ഷ്മിയുടെ കൂടെ ജീവിക്കണോ”

“വേണ്ട.”

“പിന്നെ ആരുടെ കൂടെ ജീവിക്കണം”

“എനിക്കു നിന്റെ കൂടെ ജീവിച്ചാൽ മതി”

“കേട്ടല്ലോ മഹിയേട്ടൻ പറഞ്ഞതു… എന്റെ കൂടെ ജീവിച്ചാൽ മതിയെന്ന്” ദേവി ലക്ഷ്മിക്ക് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു.

“നീയെന്താ ഭീഷണി പെടുത്തുകയാണോ… മഹിയുടെ പ്രണയം അതു ഞാനായിരുന്നു. ആ പ്രണയം എന്നിലേക്ക്‌ മാത്രമാണ് ഒഴുകിയിരുന്നത്…

അതിന്റെ ചൂടും കുളിരും നിശ്വാസവുമെല്ലാം എനിക്കുമാത്രമാണ്…അല്ലെ മഹി…പറ” ലക്ഷ്മിയുടെ വാക്കുകൾ വേദനിപ്പിക്കുന്നതായിരുനെങ്കിലും ഒന്നു പോലും ദേവിയുടെ ഹൃദയത്തിൽ തട്ടിയില്ല എന്നതായിരുന്നു ശരി.

ദേവി ആ സമയം ചുറ്റും കണ്ണോടിക്കുകയായിരുന്നു…

കണ്ണിൽ കണ്ടത് ഒരു ജഗ്ഗ് ആയിരുന്നു… അതുമെടുത്തു ലക്ഷ്മിക്ക് നേരെ പാഞ്ഞു…. പക്ഷെ അവളുടെ കയ്യിൽ പിടിച്ചു മഹി തടഞ്ഞു നിർത്തി.

“നീ എന്റെ തല തല്ലി പൊട്ടിച്ച പോലെയാകില്ല ഇവളുടെ തല പൊട്ടിച്ചാൽ. അവൾക്കു കൊലപാതക ശ്രമത്തിനു നിനക്കെതിരെ കേസ് വേണമെങ്കിലും കൊടുക്കാം…

അതുകൊണ്ടു ഇപ്പൊ ഭദ്രകാളി രൂപം ദേവി രൂപത്തിലേക്ക് വായോ” ദേവിയുടെ കയ്യിൽ നിന്നും ജഗ്ഗ് വാങ്ങി വെച്ചു. പിന്നെ മഹിയുടെ ഊഴമായിരുന്നു.

കുറച്ചു നാളുകളായി അവന്റെയുള്ളിൽ തിങ്ങിയ വേദനകൾ അവൻ ലക്ഷ്മിക്ക് മേലെ ചൊരിഞ്ഞു.

“ലക്ഷ്മി… നീ പറഞ്ഞതു ശരിയാണ്. എന്റെ പ്രണയം അതു നിന്നോടായിരുന്നു. നിന്നെ പ്രണയിക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല ഇതുവരെ.

എന്തിനു വേണ്ടിയായിരുന്നു ലക്ഷ്മി നീയെന്നെ വേണ്ടെന്ന് വച്ചതു.
നിന്നെ സ്നേഹിച്ചത് മനസു തുറന്നായിരുന്നു.

കറ കളഞ്ഞ സ്നേഹമായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഞാൻ വെറുപ്പിച്ചു നിനക്കു വേണ്ടി.

നല്ല മകൻ ആകുവാൻ മറന്നു. നല്ല സഹോദരൻ ആകുവാൻ മറന്നു. എല്ലാം നീ കാരണം.

നീയെന്നെ വിട്ടു പോയതിനു ശേഷം എന്റെ ജീവിതം തന്നെ മാറി പോയിരുന്നു.

അതിൽ നിന്നെല്ലാം പിന്നെയും കര കയറിയത്… അവളുടെ കഴുത്തിൽ താലി കെട്ടിയതിനു ശേഷമാണ്.

നീ കുഞ്ഞിനെ കൊണ്ടു വന്നു എന്റെ കയ്യിൽ ഏല്പിച്ചപ്പോൾ ഞാൻ സ്വീകരിച്ചത് നിന്നെ പ്രണയിച്ചതിനുള്ള ശിക്ഷയായിട്ടാണ്…

ഇന്നോളം വരെയുള്ള നിന്റെ ജീവിതത്തിൽ നീയാരോടെങ്കിലും ആത്മാർത്ഥത കാണിച്ചിട്ടുണ്ടോ…. നിന്നെ പ്രണയിച്ച എന്നോട് ഉണ്ടായിരുന്നോ ആത്മാർത്ഥത….

താലി കെട്ടിയ ഭർത്താവിനോടൊ നൊന്തു പ്രസവിച്ച കുഞ്ഞിനോടൊ…. എന്തിനേറെ സ്വന്തം അച്ഛനോടും അമ്മയോട് പോലും ഒരു ആത്മാര്ഥതയോ സ്നേഹമോ ഉണ്ടായിട്ടുണ്ടോ നിനക്കു…

നീയെന്നും നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ ലക്ഷ്മി… എനിക്കു നിന്നെ വേണ്ട”

മഹി വാക്കുകൾ കൊണ്ട് ചിതയൊരുക്കി ലക്ഷ്മിയെ ജീവനോടെ എരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവൻ തീർത്ത ചിതയിൽ നിന്നു… അവന്റെ വേദനകളുടെ തീ ചൂളയിൽ കിടന്നു പൊള്ളി പിടഞ്ഞു ലക്ഷ്മി…

“നീ നാട്ടിൽ എത്തിയതിനു ശേഷം അടുത്ത ദിവസം തന്നെ നീ ചെന്നു കണ്ടത് അഡ്വക്കേറ്റ് സ്റ്റീഫനെ അല്ലെ… എന്റെ സുഹൃത്താണ്.

കുട്ടിയെ കിട്ടാനുള്ള വഴിയാണ് നീയാലോചിച്ചത്. അതുവഴി ഈ കുടുംബത്തിൽ നിന്നും കിട്ടിയേക്കാവുന്ന സ്വത്തുക്കളും… ഇതൊന്നും ഞാൻ അറിയില്ലെന്ന് കരുതിയോ”

ലക്ഷ്മിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.

“നാട്ടിൽ വന്നിട്ടു ഇതുവരെ നീ കുഞ്ഞിന്റെ അരികിലേക്ക് വന്നു നോക്കിയോ… ഇപ്പൊ ഇന്ന് ഇവിടെ വന്നിട്ടു കൂടി മോനെ കൈ നീട്ടി ഒന്നു തൊടുവാനെങ്കിലും നീ ശ്രമിച്ചോ… നിന്റെ ആവശ്യം മോൻ വഴി കിട്ടാൻ പോകുന്ന ഈ വീട്ടിലെ മരുമകൾ സ്ഥാനവും…

പിഞ്ചു കുഞ്ഞിന് മുലപ്പാൽ വരെ നീ നിഷേധിച്ചില്ലേ… നിന്റെ സുഖത്തിനു വേണ്ടി… അങ്ങനെയുള്ള നീ ഈ മഹിയുടെ നെഞ്ചിൽ നിന്നും എന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു.”

മഹിയുടെ അടുത്തു നിന്നും ഇനി ഒരു കാര്യവുമില്ല എന്നു ലക്ഷ്മിക്ക് ഏകദേശം മനസിലായി.

താൻ കൈ വിട്ടു കളഞ്ഞത് ഒരു ജീവിതം തന്നെയാണെന്നുള്ള ഒരു തിരിച്ചറിവ് അവളിൽ ഉടലെടുത്തു.

മഹി ദേവിയുടെ കൈകളിൽ പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു നിർത്തി ലക്ഷ്മിക്ക് നേരെ തിരിഞ്ഞു. മഹി ദേവിയെ ചേർത്തു പിടിച്ചത് കണ്ടപ്പോൾ ലക്ഷ്മിക്ക് തെല്ലൊരു അസൂയ തോന്നിപ്പോയി.

“ഈ ദേവിയാണ് എന്നിലെ അസുരനെ തിരുത്തിയത്. ഇവളുടെ സ്ഥാനത്തു വേറെ ആരായിരുനെങ്കിൽ കൂടിയും എന്നെ ഉപേക്ഷിച്ചു എപ്പോഴോ പോകുമായിരുന്നു…

എന്റെ മാത്രം കുഞ്ഞാണെന്നു അറിഞ്ഞിട്ടു കൂടി പ്രസവിച്ച അമ്മയെക്കാൾ നന്നായി എന്റെ മോനെ നോക്കുന്നുണ്ട്…. ഇവളെ കിട്ടാൻ മാത്രമുള്ള പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ല…

എന്റെ ഭാഗ്യമാണ് എന്റെ ദേവി” മഹി ഇടറിച്ചയോടെ പറഞ്ഞു നിർത്തുമ്പോൾ ദേവിയുടെ മുഖത്തു അതിശയവും അഭിമാനവുമൊക്കെ തോന്നി.

ലക്ഷ്മിയുടെ മുന്നിൽ വച്ചു ചേർത്തു പിടിച്ചപ്പോൾ തന്റെ ഉള്ളിലെ പെണ്ണിലെ ലക്ഷ്മിയോടുള്ള അസൂയക്കു പകരം സഹതാപം മാത്രമായി.

ലക്ഷ്മി പോകാനായി തിരിഞ്ഞു. മഹി ലക്ഷ്മിയെ തിരിച്ചു വിളിച്ചു. ഒരു പ്രതീക്ഷയുമില്ലാതെ തിരിഞ്ഞു നോക്കി. കൈ വീശി മഹി ലക്ഷ്മിയെ അടിച്ചു.

“നിന്റെ ശരീരത്തിൽ ഒരിക്കൽ കൂടി തൊട്ടാൽ വല്ല പാപ നാശിനിയിലും പോയി മുങ്ങി നിവരണം ശുദ്ധമാകുവാൻ.

എന്നിട്ടും കൈ നിവർത്തി ഇപ്പൊ നിനക്കു തന്നത് എന്തിനാണെന്നോ…. എന്റെ മോനെ നീ ഏല്പിക്കുമ്പോൾ അവനു 8 മാസം പ്രായം തികച്ചില്ല.

എന്നിട്ടും അവന്റെ ശരീരത്തിൽ പലവിധ പാടുകളും ഉണ്ടായിരുന്നു. കൂടുതലും അടിച്ചതിന്റെയും പിച്ചിയതിന്റെയുമൊക്കെ….

എങ്ങനെ തോന്നി നിനക്കു അങ്ങനെയൊക്കെ ചെയ്യാൻ… അറ്റലീസ്റ്റ് നീയൊരു ഡോക്ടർ അല്ലെ… അതും പീഡിയാട്രിക്…. നീയതിനെ പ്രസവിച്ചതാണോ അല്ലെങ്കി&@%%@^#? ആണോ ഡി….

എന്നെ വഞ്ചിച്ചതിനു നിനക്കു ഞാൻ തല്ലു തരില്ല… അതു നന്നായുള്ളൂ… എന്റെ ജീവിതത്തിൽ നിന്നും നീഎന്ന ബാധ ഒഴിഞ്ഞതുകൊണ്ടാണ് എനിക്കെന്റെ ദേവിയെ കിട്ടിയതു…

അതിനു ഈ ജന്മം മുഴുവൻ നിന്നോട് കടപ്പെട്ടിരിക്കുന്നു…” മഹി പിന്നെ പറയുന്നത് കേൾക്കാനുള്ള ത്രാണിയില്ലാതെ ലക്ഷ്മി പോകാനായി ഇറങ്ങി.

“നീയങ്ങിനെ അങ്ങു പോയാലോ…. നിനക്കൊരു സമ്മാനം കൂടി കരുത്തിയിട്ടുണ്ട് അതും കൂടി കൊണ്ടു പൊക്കോ…. എന്നിട്ട് പോയാൽ മതി നീ” ദേവി കർക്കശമായി ലക്ഷ്മിയോട് പറഞ്ഞു.

“ചാരു…”

“ചേച്ചി…ദ ഇതിലുണ്ട്” ചാരു ഒരു കവർ ദേവിക്ക് നീട്ടി. ദേവിയത് ലക്ഷ്മിക്ക് നേരെയും. ലക്ഷ്മിക്ക് ഒന്നും മനസിലായില്ല എന്നു അവളുടെ നോട്ടത്തിൽ നിന്നും മനസിലായി.

“ഇതു…ഇതു നിന്നെ ഹോസ്പിറ്റലിൽ നിന്നും ടെർമിനേറ്റ് ചെയ്ത ലെറ്റർ ആണ്.

ഇനി നിന്റെ സേവനം ഹോസ്പിറ്റലിലേക്ക് ആവശ്യമില്ല.” ലക്ഷ്മി വിശ്വാസം വരാതെ മഹിയെ നോക്കി. പക്ഷെ അവന്റെ മുഖത്തും അതിശയമായിരുന്നു.

മഹിയെ നോക്കി കണ്ണുകളാൽ ലക്ഷ്മി മഹിയോട് പരിഭവം പറയുന്നത് കണ്ടു ദേവിയുടെ മുഖം ഒന്നുകൂടി മുറുകി.

“നീ അവിടേക്ക് നോക്കണ്ട….മഹിയേട്ടനു അറിയില്ല…. ഇതു എന്റെ തീരുമാനമാണ്”

ലക്ഷ്മി വീണ്ടും സംശയ ഭാവത്തിൽ നോക്കിയപ്പോൾ ദേവി അച്ഛനെയും അമ്മയെയും നോക്കി. അവർ കണ്ണുകൾ കൊണ്ടു അധികാരം കൈമാറി.

“നിനക്കു ബുദ്ധിയില്ലാതെ പോയി ലക്ഷ്മി… ഇനി പറഞ്ഞിട്ടു കാര്യമില്ല…. മനസിലായില്ല അല്ലെ…
ശ്രീമംഗലം ഗ്രൂപ്സ് ന്റെ 100ൽ 30 ശതമാനം ഷെയർ 3 ഭാഗമായി തിരിച്ചിട്ടുണ്ട്.

ഒന്നു അച്ഛനും മറ്റൊന്ന് അച്ചുവിനും പിന്നെ ബാക്കി ശ്രീമംഗലം ട്രസ്റ്റിനും.

ഭാവിയിൽ അച്ഛന്റെ ഷെയർ കൂടി അച്ചുവിനായിരിക്കും. ബാക്കി വരുന്ന ഷെയർ ഇതുവരെ അമ്മയുടെ പേരിലായിരുന്നു…”ഇത്രയും പറഞ്ഞു ദേവി എല്ലാവരെയും നോക്കി…

ഇതൊക്കെ തങ്ങൾക്കും അറിയാമെന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തു. ദേവി തുടർന്ന്.

“അമ്മയുടെ 70 ശതമാനം ഷെയറും ഞങ്ങൾ മരുമക്കൾ എന്റെയും ചാരുവിന്റെയും പേരിലാണ്. അതായത് ഇപ്പൊ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഈ ദേവിയാണെന്നു”

ദേവി പറയുന്നത് കേട്ടു മഹിയും വിച്ചുവും വായും തുറന്നിരുന്നു. അതിശയം ആയിരുന്നെങ്കിലും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി മഹിക്കും വിച്ചുവിനും.

അടുക്കളായിലായിരുന്നു അമ്മയുടെ അധിക ജീവിതം. മക്കൾക്ക് വെച്ചു വിളമ്പി…ഒന്നിലും ഇടപെടാതെയുള്ള അവരുടെ പ്രകൃതം…

പല സുപ്രധാന ഫയലുകൾ രാത്രി മുറിയിലേക്ക് കൊണ്ടു പോകുന്ന അച്ഛനെ നോക്കി ഇരിക്കാറുണ്ട്..

പിന്നീട് അതിൽ കാണുന്ന ഒപ്പ് അമ്മയുടേതാണെന്ന് മനസിലായപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടിയിരുന്നു.

അമ്മയുടെ പേരിലാണ് അധികം സ്വത്തുക്കളെന്നു. എങ്കിലും അമ്മയും അച്ഛനും കൂടി ഇത്രവേഗം ഇങ്ങനെയാക്കി തീർക്കുമെന്ന് ഒട്ടും കരുതിയില്ല.

ലക്ഷ്മി ഒന്നും മറുത്തു പറയാനാകാതെ ഇറങ്ങാൻ തുടങ്ങി.”ലക്ഷ്മി… ഒരു കാര്യം കൂടി”
“ഇനി ഒരിക്കൽ കൂടി ഞങ്ങളുടെ അടുത്തേക്ക് വരരുത്.

ഇതോടെ നിർത്തിയെക്കണം എല്ലാം. നീ എന്തൊക്കെ ചെയ്താലും കുഞ്ഞിനെ കിട്ടാൻ പോകുന്നില്ല.

അത്ര ശക്തമായ തെളിവും കാര്യങ്ങളും ഞാൻ ശേഖരിച്ചു വച്ചിട്ടുണ്ട്. പിന്നെ നിന്നെ ജയിലിൽ പൂട്ടാനുള്ള വകയും. അതുകൊണ്ടു സൂക്ഷിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക…

പിന്നെ മോനെ കാണാം എന്ന മോഹത്തിന്റെ പേരിൽ ഈ പടി കടന്നു വരരുത്.

നിനക്കിനി അങ്ങനെയൊരു മോനില്ല. കേട്ടല്ലോ” ഒരു താക്കീതോടെ ദേവി പറഞ്ഞു കൊണ്ടു അവളുടെ കണ്ണുകൾ പുറത്തെ ഡോറിലേക്കു നീണ്ടു.

ലക്ഷ്മിക്ക് ഇനി ഒരു നിമിഷം കൂടി അവിടെ നിൽക്കാനുള്ള അധികാരമോ ആവശ്യമോ ഇല്ലായെന്നു അതിൽ നിന്നും മനസിലായി. അവൾ വന്ന വഴിയേ തിരികെ നടന്നു….

കുറച്ചു നേരം കൊണ്ടുള്ള വീർപ്പുമുട്ടൽ ഒന്നടങ്ങിയപ്പോൾ എല്ലാവരുടെ ഉള്ളിൽ നിന്നും ദീര്ഘശ്വാസം വലിച്ചു വിട്ടുകൊണ്ട് അവർ സെറ്റിയിലേക്കു ഇരുന്നു.

കുറച്ചു നിമിഷങ്ങൾ കൂടി അങ്ങനെ ഇരുന്നു എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ദേവി റൂമിലേക്ക്‌ പോയി. മഹി പുറകെയും.

റൂമിലേക്ക്‌ എത്തും മുന്നേ മഹി ദേവിയെ പുറകിലൂടെ ചുറ്റി പിടിച്ചുകൊണ്ടു റൂമിലേക്ക്‌ വലിച്ചിട്ടു. ഡോറടച്ചു ഡോറിൽ ചാരി അവളെ നിർത്തി.

അവന്റെ നോട്ടത്തെ നേരിടാനാകാതെ അവൾ തല താഴ്ത്തി… ഇപ്പൊ ദേവിക്ക് ഒരു പരിഭവവും ഇല്ല മഹിയോട്. പ്രണയം കൂടിയിട്ടേയുള്ളൂ.

അതുകൊണ്ടു തന്നെ മഹിയെ കണ്ണുകളിൽ ആവാഹിക്കാൻ അവൾക്കു മടിയായി…

മഹി അവളുടെ ഇടുപ്പിൽ കൈകൾ കോർത്തു വലിച്ചു പിടിച്ചു. അവളുടെ ശരീരം പൂർണമായും അവനോടു ചേർന്നു നിന്നു. ശരീരത്തിലേറ്റ ഒരു മിന്നലോടെ അവളൊന്നു പുളഞ്ഞു.

“മഹിയേട്ട… വിട്..”ദേവി നിന്നു കുതറാൻ തുടങ്ങി. മഹി പിടുത്തം മുറുക്കിയതല്ലാതെ അവളെ വിട്ടില്ല…

വല്ലാത്തൊരു ആവേശത്തോടെ മഹി അവളിലേക്ക് മുഖം അടുപ്പിച്ചു… ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

അവനു വിധേയപ്പെട്ടു നിന്നു. പിന്നെ കുതറാൻ ശ്രമിച്ചില്ല… മഹി ഒരു കൈ ഉയർത്തി അവളുടെ താടിയിൽപിടിച്ചുയർത്തി…

പതിയെ കാതോരം ചുണ്ടുകൾ ചേർത്തു… അവളിൽ ആ സമയം യാതൊരു ഉൾപുളകവും ഉണ്ടാക്കിയില്ല… ”കണ്ണു തുറക്കു….”

ദേവി ഇല്ലെന്നു തലയാട്ടി.

“ഇപ്പൊ എന്താ നിന്റെയാ ചോദ്യം ചോദിക്കാത്തത്”

“എനിക്കറിയാം…ഏട്ടന് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല…. പ്രണയിക്കാൻ കഴിയില്ലെന്ന്.. ഇപ്പോഴുള്ളതും സെക്സ് മാത്രമാണെന്ന്”

“സത്യമാണ്…ഇപ്പൊ തോന്നുന്നതും സെക്സ് ആണ്…”

ദേവി പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു… മഹി തന്റെ മുഖം അവളുടെ കഴുത്തിലേക്കു പൂഴ്ത്തിവയ്ക്കാനായി ഒന്നുകൂടെ അവളെ ചേർത്തു പിടിച്ചു നിന്നു..

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15

ഈ യാത്രയിൽ : PART 16

ഈ യാത്രയിൽ : PART 17

ഈ യാത്രയിൽ : PART 18