Thursday, September 19, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 6

നോവൽ
എഴുത്തുകാരി: ചിലങ്ക

കോളേജിന്റെ മരത്തണലിൽ ഇരിക്കുകയായിരുന്നു നീലുവും അശ്വതിയും….
ഗേറ്റ് കടന്ന് വരുന്ന ഓരോ ആൾക്കാരുടെയും കണക്ക് എടുത്ത് തളർന്നിട്ടും വീണ്ടും ആ ജോലിയിൽ തന്നെ അവർ മുഴുകി ഇരുന്നു…….

ഹായി മക്കൾസ്സ്….. എന്നും പറഞ്ഞ് ഹർഷനും മയുവും അവരുടെ അടുത്തേക്ക് വന്നു….

ഓഹ് വന്നല്ലോ രണ്ടാളും….. ( നീലു)

എന്താടി നിനക്ക് ഒരു പുച്ഛം…… നിന്റെ ആരെങ്കിലും ചത്തോ??? ( ഹർഷൻ )
ഹർഷന്റെ വർത്താനം കേട്ട് മയുവും അച്ചുവും മുഖാമുഖം നോക്കി….. നീലുവിന്റെ മുഖം വാടി…..

നീ എന്താ ഹർഷ ഇങ്ങനെ സംസാരിക്കുന്നെ?????, 😠😠😠(അച്ചു )

ഓഹ് ഒന്നുവില്ല…. എന്നുo പറഞ്ഞ് ഹർഷൻ മുഖം തിരിച്ചു…..
അല്ലാ ഇതാരാ ചിഞ്ചു,, മഞ്ജു, കുഞ്ചു…. ഞാൻ ഇന്ന് ഒരു കലക്കുകലക്കും എന്ന് പറഞ്ഞ് അവൻ അവിടെ നിന്നും ഓടി…..
അവർ മൂന്ന് പേരും അവന്റെ പോക്ക് നോക്കി നിന്നു……. നീലുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു ….. തന്റെ ഇഷ്ട്ടം പറഞ്ഞത് മുതൽ ഹർഷൻ ഇങ്ങനെയാണ്….. ഒരുമാതിരി അവഗണന…. ഇപ്പോൾ തോനുന്നു ഒന്നും വേണ്ടായിരുന്നു എന്ന്… അവളുടെ കണ്ണുകൾ നിറഞ്ഞു…..
അച്ചു അവളുടെ തോളിൽ പിടിച്ചു…

പോട്ടേടി….. അവന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ??? ( അച്ചു )

ഒന്നും വേണ്ടായിരുന്നു അവന്റെടുത്ത് ഇഷ്ട്ടം തുറന്ന് പറയണ്ടായിരുന്നു …. അല്ലായിരുന്നെങ്കിൽ അവൻ പഴയത് പോലെ നല്ല കൂട്ട് ആയി നിന്നേനെ… ഇത് ഇപ്പോൾ അവൾക്ക് പറഞ്ഞു മുഴുപ്പിക്കാൻ പറ്റാതെ ആയി……

ഓഹോ എന്റെ നീലൂ ……

നിനക്ക് ഒരു കാര്യം അറിയോ… ഈ ആണുങ്ങൾ ഉണ്ടല്ലോ അവരുടെ സ്നേഹം മനസ്സിൽ വെച്ച് അതിന്റെ താക്കോൽ ഏതെങ്കിലും പൊട്ടകിണറ്റിൽ എറിഞ്ഞിട്ട് ആയിരിക്കും നടക്കുന്നത്…. അത് കൊണ്ട് പുറമേ അങ്ങനെ അവർ പൊന്നേ…

പഞ്ചാരേ എന്ന് പറഞ്ഞ് ഒന്നും നടക്കില്ല….. അപ്പോൾ നമ്മൾ പെണ്ണുങ്ങൾ എന്ത്
ചെയ്യണമെന്നോ

താക്കോൽ കളഞ്ഞ പൊട്ടകിണറ്റിൽ ഒറ്റ ചാട്ടം വെച്ച് കൊടുക്കണം ….. എന്നിട്ട് അത് കണ്ട് പിടിച്ച് ആ മനസ്സിലെ സ്നേഹം പുറത്ത് കൊണ്ട് വരണം…….. ( മയൂ )

എന്നിട്ട് നിനക്ക് ഇന്ദ്രന്റ സ്നേഹത്തിന്റെ താക്കോൽ ഇത് വരെ പൊട്ടകിണറ്റിൽ നിന്നും കിട്ടിയില്ലേ മുത്തേ ……… ( അച്ചു )

ഹാ പറഞ്ഞിട്ട് എന്താ കാര്യം…. അത് ഒരു തുരുമ്പ് എടുത്ത താക്കോൽ ആയിരുന്നു………….എന്റെ വിധി …. എന്നും പറഞ്ഞ് ഇഞ്ചി കടിച്ച കുരങ്ങന്റെ കൂട്ട് അവൾ അവിടെ ഇരുന്നു……

നീ വിഷമിക്കണ്ട മോളേ എന്റെ കയ്യിൽ നിന്റെ ഇന്ദ്രനെ പൂട്ടാൻ ഒരു മരുന്ന് ഉണ്ട്…….. ( അച്ചു )
അവളുടെ പറച്ചിൽ കേട്ട് ബാക്കി രണ്ടെണ്ണം അവളെ അത്ഭുതത്തോടെ നോക്കി….

മരുന്നോ???? ( മയൂ )

അതേ ” witch craft “( അച്ചു )

അത് ഏത് മെഡിക്കൽ സ്റ്റോറിൽ കിട്ടും ( മയൂ )

എന്ത് 😨😨???

അല്ല ഇപ്പോൾ നീ എന്തോ മരുന്ന് എന്ന് പറഞ്ഞില്ലേ?? അത് ( മയൂ )

ഓഹ് എന്റെ സ്ത്രീയേ witch craft എന്ന് വെച്ചാൽ കൂഡോത്രം …… മനസ്സിലായോ???

ഓഹ് അങ്ങനെ …… അതൊന്നും അയാളുടെ എടുത്ത് ഏൽക്കില്ലാ…. 😠😠😠….

അയാൾക്ക് ഇത്ര കലിപ്പ് തോന്നാൻ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം…. നീ ഇതുവരെ ആയിട്ട് ഞങ്ങളോട് അത് പറഞ്ഞിട്ടില്ലല്ലോ ( നീലു)

അത് കേട്ടപ്പോൾ മയൂവിന്റെ മുഖം വാടി……..
അവൾ തല കുഞ്ഞിച്ചു ഇരുന്നു….. അവളുടെ ഇരുത്ത കണ്ടപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി………

പോട്ടേടി………….ഒരുത്തൻ തേച്ചാൽ അവന്റെ ചേട്ടൻ അത്രേം ഉള്ളു…. എന്റെ പോളിസി അങ്ങനെയാ….. ( അച്ചു )

പക്ഷേ നീ അല്ലേ എല്ലാവരെയും തേക്കുന്നത്…….. നീലു പറയുന്നത് കേട്ട് മയൂ ചിരിച്ചു…..

ഈ പാപം ഒക്കെ എവിടെ കൊണ്ട് കഴുകി കളയും എന്റെ അച്ചു……എന്തായാലും ഇതിന് ഒരു എട്ടിന്റെ പണി നിനക്ക് on the way ആണ് മോളേ………….. ( മയൂ )

excuse me……. ആ പറച്ചിൽ കേട്ട് നോക്കിയതും സുന്ദരനും സുമുഖനും ആയ ഒരു യുവ കോമളൻ അവരുടെ മുമ്പിൽ വന്നു നിന്നു…… മൂന്ന് പേരും ഇത് ആരാണെന്ന മട്ടിൽ പരസ്പരം നോക്കി…..

എന്താ.????? ( മയൂ )

ഈ പ്രിൻസിപ്പാളിന്റെ റൂം എവിടെയാ????

അത് …. മയൂ എന്തോ പറയാൻ പോകുന്നതിന് മുമ്പ് അച്ചു അത് തടഞ്ഞു
……ഞാൻ പറഞ്ഞ് കൊടുക്കാം എന്ന മട്ടിൽ അവരോട് കോഷ്ട്ടി കാണിച്ചു…..

ചേട്ടൻ വാ ഈ ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞ് അവൾ മുമ്പിൽ നടന്നു
….അയാൾ മയുവിനോട് ശരിയെന്നും പറഞ്ഞ് അച്ചുവിന്റെ കൂടെ പോയി……

******************************

വരാന്തയിലൂടെ പ്രിൻസിപ്പളിന്റെ റൂമിലേക്ക് നടക്കുകയായിരുന്നു അച്ചുവും ആയാലും….ഇടo കണ്ണിട്ട് അവൾ അവനെ തന്നെ നോക്കികൊണ്ട് ഇരുന്നു….

ഇത് വരെ കണ്ടിട്ടുള്ള ആണുങ്ങളിൽ നിന്നും ഇവൻ തനിക്ക് തികച്ചും വ്യത്യസ്ഥൻ ആണെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ തോന്നി…… പക്ഷേ അവൻ അവളെ ശ്രദ്ധിക്കാതെ നടന്നു കൊണ്ടിരുന്നു…..

ചേട്ടന്റെ പേരെന്താ???? അവളുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കി ചിരിച്ചു…

അഖിൽ

.അശ്വതി അഖിൽ ഒരു ചേർച്ചയില്ലല്ലോ ??? അലുവയും മത്തികറിയും പോലെ ഉണ്ട് ….. അവൾ മനസ്സിൽ പറഞ്ഞതാ എങ്കിലും കുറച്ചു കേട്ടോ എന്ന് ഒരു ഡൌട്ട്……

താൻ എന്തെങ്കിലും പറഞ്ഞോ ????

ഏയ്യ് ഇല്ലല്ലോ ……..

ദാ അതാ റൂം … അവൻ ഒരു ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞു…. അവന്റെ നോട്ടം അവിടേക്ക് ആയി……

ഓഹ് … താങ്ക്സ് മിസ് .????

അശ്വതി……

ഒക്കെ …..

അല്ലാ കോളേജ് മാറി വന്നതാണോ ??? ഏതാ ഡിപ്പാർട്മെന്റ്????? ( അശ്വതി )അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു….

ഞാൻ ഇവിടെ പുതിയ sir ആയി ജോയിൻ ചെയ്യാൻ വന്നതാ……

എന്ത് 😨😨😨😨😨

താൻ എന്താ ഇങ്ങനെ കണ്ണുത്തള്ളി നിൽക്കുന്നത് ??? അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു..

സോറി sir എനിക്ക് അറിയില്ലായിരുന്നു….. അതാ ഞാൻ……

ഓഹ് അത് സാരമില്ലടോ ??? താൻ പോയിക്കോ ….

ഒക്കെ സാർ …. ബൈ… എന്നും പറഞ്ഞ് അവൾ അവിടെ നിന്നും എസ്‌കേപ്പ് ആയി…

അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……..

*******************************

രുദ്രൻ ഓഫീസിൽ എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു…… അവന്റെ മനസ്സിൽ എന്തെന്ന് ഇല്ലാത്ത സന്തോഷം…. ആണ് പെട്ടെന്ന് ഡോറിൽ മുട്ട് കേട്ടത്
പെട്ടെന്ന് അവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി..

യെസ് കമിങ്…….

ഭദ്ര ഡോർ തുറന്ന് അകത്തേക്ക് കേറി… തല ഉയർത്തി അവനെ നോക്കാൻ പോലും ഉള്ള ശക്തി തനിക്കില്ല…… വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് മാത്രം ആണ് ഇവിടെ നിൽക്കേണ്ടി വന്നത്…… അല്ലായിരുന്നെനിക്കിൽ ……

ഡോ…. താൻ എന്ത് ഓർത്ത് കൊണ്ട് നിൽക്കുവാ….. ഇങ്ങോട്ട് വരണം….. രുദ്രന്റ പറച്ചിൽ കേട്ട് അവൾ ഞെട്ടി അവനെ നോക്കി….

ഒരു പരിചയ ഭാവം പോലും അവന്റെ മുഖത്ത് ഇല്ലായിരുന്നു…. അവൾ ഒന്നും കൂടി സാരി തലപ്പ് കൊണ്ട് വയർ മറച്ചു പിടിച്ചു….
രുദ്രൻ അതൊക്കെ ഇടം കണ്ണോടെ കാണുന്നുണ്ടായിരുന്നു…..

so ഇന്ന് മുതൽ താൻ ആണ് എന്റെ ന്യൂ p.A
ഒരു P.A ചെയ്യണ്ട കാര്യം ഞാൻ പറഞ്ഞു തരണ്ടാലോ ??? അല്ലേ ???

അവൾ അറിയാം എന്ന് തലയാട്ടി…..

ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ നിന്റെ ആട്ടക്കo ഒന്നും കാണാൻ അല്ലാ ഞാൻ ഇവിടെ ഇരിക്കുന്നത് വ തുറന്ന് സംസാരിച്ചോണം കേട്ടല്ലോ ???? ടേബിളിൽ തട്ടിക്കൊണ്ട് അവൻ അങ്ങനെ പറഞ്ഞതും അവളുടെ കണ്ണുകളിൽ ഭായo നിഴലിച്ചു…..

സോറി …. സാർ…..

ഒക്കെ എന്റെ എല്ലാ കാര്യത്തിലും നീ ഉണ്ടാകണം . ഞാൻ പറഞ്ഞാൽ അത് പോലെ അനുസരിക്കണം… തിരിച്ച് ഒന്നും പറയാൻ നിൽക്കരുത് …മനസ്സിലായോ ….

യെസ് സർ……..

ശരി അവൻ ഫോണിൽ ഹരിയെ വിളിച്ചതും അവൻ അപ്പോൾ തന്നെ റൂമിലേക്ക് വന്നു….

ഹരി ഇവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്ക് …….

ഒക്കെ സർ എന്നും പറഞ്ഞ് അവൻ മുമ്പിൽ പോയി…..

ഒന്ന് നിന്നേ…..
പുറകിൽ നിന്നും കൊണ്ട് രുദ്രന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി….

നീ മിസ്സ്‌ ആണോ അതോ ആരുടെ യെങ്കിലും മിസ്സിസോ ?????

അവന്റെ പറച്ചിൽ കേട്ടപ്പോൾ അവളുടെ ഉള്ളം ഒന്ന് പുകഞ്ഞു….

അവളുടെ കണ്ണുകളിൽ ഒരാളെ വെന്ത് വെണ്ണിറാക്കാൻ വിധം കനൽ കത്തുന്നതായി അവന് തോന്നി……… ആ ഒരു നിമിഷം അവൻ ഒന്ന് പതറി…… പുറമേ അത് കാണിച്ചില്ല…

എന്താടി നോക്കുന്നേ??? നീ മറച്ചു വെച്ചേക്കുന്ന ആ വയർ കണ്ട് ചോദിച്ചതാ………….

സർ ഇത് എന്റെ പേർസണൽ കാര്യം ആണ് …. താങ്കളോട് അത് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല……… എന്നും പറഞ്ഞ് അവൾ അവിടം വിട്ട് ഇറങ്ങി….

രുദ്രന്റ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി……… താൻ ആഗ്രഹിച്ച മറുപടി അല്ലാ അവളുടെ വായിൽ നിന്നും വന്നത്……. അവളുടെ ഒരു പേർസണൽ കാര്യം പോലും . അപ്പോൾ ഞാനോ???? അവൻ ഇരുന്നയിടത്തു നിന്ന് എഴുനേറ്റ് അങ്ങോട്ടുo ഇങ്ങോട്ടും നടന്നു ……

**********************

ദാ ഇതാ തന്റെ സ്ഥലം എന്നും പറഞ്ഞ് ഹരി ഭദ്രയുടെ സീറ്റ് കാണിച്ചു കൊടുത്തു …… അവൾ താങ്ക്സ് പറഞ്ഞ് അവിടെ ഇരുന്നു…. ചുറ്റും നോക്കി….. അവിടെ ഉള്ള ബാക്കി സ്റ്റാഫ്സ് എല്ലാം തന്നെ ശ്രദ്ധിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി ..

അവൾ എല്ലാരേയും നോക്കി ചിരിച്ചു .. പക്ഷേ അവരുടെ മുഖത്ത് മുഴുവൻ അവളോട് ഉള്ള പുച്ഛം ആയിരുന്നു… അവൾ അതൊന്നും കാര്യമാക്കിയില്ല….. ഇപ്പോൾ ഇതും ഒരു ശീലം ആണ്……..

****************************

ഹോ എന്തൊരു ബോർ ആണ് ക്ലാസ്സ്‌ എനിക്ക് മടുത്ത്… ഞാൻ പറയാൻ പോവാ അച്ഛനോട്…… ( മയൂ )

എന്ത്???? (അച്ചു )

എന്നെ കെട്ടിച്ചു വിടാൻ ….. എനിക്ക് വയ്യാ പഠിക്കാൻ ………. (മയൂ )

അയ്യാ….

നമ്മൾക്ക് ക്യാന്റിനിൽ പോകാം….. കഴിക്കാൻ സമയം ആയല്ലോ……. ഹർഷന്റെ അഭിപ്രായം ശരിവെച്ച് എല്ലാരും ഇരുന്നയിടത്തും നിന്നും എഴുനേറ്റു ……

അല്ലാ നീ വരുന്നില്ലേ??? ( നീലു) മയുവിന്റെ ഇരുത്ത കണ്ട് അവൾ ചോദിച്ചു….

നിങ്ങൾ നടന്നോ ഞാൻ എന്റെ കണവനെ ഒന്ന് വിളിക്കട്ടെ……… അവൾ നാണത്തോടെ പറയുന്നത് കേട്ട് ബാക്കി എല്ലാരും ചിരിച്ചുകൊണ്ട് നടന്നു…….

ഇതേ സമയം ഇന്ദ്രൻ അവന്റെ ഫേവറേറ്റ് ഏതോ ഇംഗ്ലീഷ് നോവൽ വായിച്ചു കൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു…….. ( ഏത് നോവൽ എന്ന് അമ്മച്ചിയാണെ എനിക്ക് അറിയില്ല )
പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് നോക്കിയപ്പോൾ മയൂരി……..

ഓഹ് നാശം ഇവൾ ഇപ്പോൾ എന്തിനാ വിളിക്കുന്നത് എന്നും പറഞ്ഞ് അവൻ മനസ്സില്ലാതെ ഫോൺ എടുത്തു…..

ഹലോ……..

ഹലോ മൈ റൗഡി ബേബി………….. മാരി സ്റ്റൈലിൽ ഒരു കാച്ച് കാച്ചി…

ഫ…………….. അവന്റെ ആട്ടൽ കേട്ട് മയുവിന്റെ കയ്യിൽ നിന്നും ഫോൺ ബാലൻസ് തെറ്റി……

ആരാടി നാറി നീ എന്നെ ബേബിന്ന് വിളിക്കാൻ 😠😠😠😠

നിന്റെ തന്ത….. 😎😎😎😎

എടി കോപ്പേ എന്റെ അച്ഛനെ വിളിക്കുന്നോ ??????? പന്ന #+$$*$+%+%++%+%+%+%+%%%%+%+&+%/&%%+%&//……..
അവൾ ഫോൺ മാറ്റി പിടിച്ചു ……
ചെവിയിൽ എന്തൊക്കെയോ മൂളൽ കേൾക്കുന്നു…..

ഒന്നും കൂടി അവൾ ഫോൺ ചെവിയിൽ വെച്ചു….

അനക്കം ഒന്നും ഇല്ലല്ലോ…… ഇന്ദ്രേട്ടാ…. കുയ്…………

##$$+$+%+%&+’+”/+’+”//’/###%$&$&

ശോ ഇതിന് ഒരു അവസാനo ഇല്ലേ…….

എടോ വയികിട്ടു എന്നെ വിളിക്കാൻ വരണേ……… ഞാൻ ഒറ്റയ്‌ക്കെ ഉള്ളു…………
…..

നീ ആരോടാടി ഓഡർ എടുക്കുന്നേ???? എന്റെ പട്ടി വരും വെച്ചിട്ട് പോടി……

അയ്യോ ഇത് ഓർഡർ അല്ല . ഒരു പാവം പെൺകുട്ടിയുടെ അപേക്ഷയാണ്…….. പ്ലീസ്…………………..
ഹലോ …. ഹലോ…. കട്ട് ചെയ്തോ പന്ന കിളവൻ……
അപ്പോൾ ഇന്ന് നടരാജ വണ്ടി ശരണം…

**********-*******************
ഓഫീസിൽ ജോലിതിരക്കിൽ ആയിരുന്നു ഭദ്ര…… അപ്പോഴാണ് അവളുടെ അടുത്തേക്ക് ഹരി വന്നത് …

എടോ ഇവിടുത്തെ സ്റ്റോർ റൂമിൽ TK കമ്പനിയുടെ ഒരു ഫയൽ ഒണ്ട് ഒന്ന് അത് എടുത്ത് കൊണ്ട് വരാൻ സർ പറഞ്ഞു….

ശരി …. അല്ലാ സ്റ്റോർ എവിടെയാ…… അവൾ ഇരുന്നയിടത്ത് നിന്നും എഴുനേറ്റു……

ദോ ആ ഭാഗത്താണ്‌……

okk … അവൾ അവിടെക്ക് പോയി…… ആ റൂമിൽ മുഴുവൻ ഫയൽ കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു… ഇരുണ്ട വെളിച്ചം മാത്രമെ ഉള്ളു…. അവൾ ഓരോ ഫയലും ചെക്ക് ചെയ്യാൻ തുടങ്ങി……
പെട്ടെന്ന് ഡോർ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി…..

അവിടെ ഡോറിൽ ചാരിനിൽക്കുന്ന ആളെ കണ്ട് അവൾ പേടിച്ചു…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5