Saturday, July 13, 2024
Novel

വരാഹി: ഭാഗം 12

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

രാവിലെ ദേവും വരാഹിയും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നതും.. വൈകിട്ട് ക്ലാസ് കഴിഞ്ഞാൽ വരാഹി തനിച്ച് വരും…

പക്ഷേ അന്ന് പതിവ് പോലെ ക്ലാസ്സിലേക്ക് പോയ വരാഹി തിരിച്ച് വന്നില്ല….

” വന്നില്ലെന്നോ…. പിന്നെ അവൾ എങ്ങോട്ട് പോയി…. ”

ദേവാശിഷ് പറഞ്ഞ കാര്യങ്ങൾ അരുണിലൂടെ അറിയുകയായിരുന്ന അന്നയുടെ കണ്ണുകളിൽ ആകാംക്ഷയും സംശയവും ഒരു പോലെ നിറഞ്ഞു…

” രാവിലെ കോളേജിലേക്കെന്നും പറഞ്ഞ് പോയ വരാഹി തിരിച്ചെത്തിയത് പിറ്റേ ദിവസം രാവിലെയാണ്…. അന്നൊരു ദിവസം അവൾ എവിടെ പോയെന്നോ, ആരുടെ കൂടെ പോയെന്നോ ഒന്നും ആർക്കും അറിയില്ല….. ”

” അവളോട് ചോദിച്ചില്ലേ…”

” യെസ്… ചോദിക്കാമായിരുന്നു….

പക്ഷേ തിരിച്ചെത്തിയ വരാഹി പഴയ വരാഹി ആയിരുന്നില്ല…. സ്വന്തം പേരറിയാത്ത.. മാതാപിതാക്കളെ മനസ്സിലാവാത്ത… ഭർത്താവിനെ അറിയാത്ത ഒരു വരാഹി…. മനസ്സിന്റെ സമനില നഷ്ടപ്പെട്ട വരാഹി….

പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് ദേവും വീട്ടുകാരും എല്ലാം രഹസ്യമാക്കി വെച്ചു…. കോയമ്പത്തൂരിലായിരുന്നു ആദ്യം ചികില്സ നടത്തിയത്….

അവിടെ വെച്ചു ഒരു മാറ്റവും ഇല്ലാത്തതിനാൽ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു …. പിന്നെ ദേവിന്റെ അമ്മയും നമ്മുടെ സെബാനച്ചനും സഹപാഠികൾ ആണ്….

അങ്ങനെയാണ് ആരാമത്തിലേക്കു പോരുന്നത്…”

അരുൺ പറഞ്ഞു നിർത്തി….

“”പക്ഷേ സമനില നഷ്ടപ്പെട്ട വരാഹി എങ്ങനെ തിരിച്ചെത്തി”???

അന്നയുടെ സംശയം അവസാനിച്ചില്ല…

“യെസ്…. എനിക്കും അതാണ് സംശയം…. അവൾ എങ്ങനെ തിരിച്ചെത്തി…”

“അരുൺ ദേവിനോട് അതേ കുറിച്ച് ചോദിച്ചില്ലേ”???

“ഓഫ്‌കോർസ് ഞാൻ ചോദിച്ചു… ബട്ട് അയാൾക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലത്രേ…. അന്ന് കാണാതായ വരാഹിയെ അന്വേഷിച്ചു കോയമ്പത്തൂർ മൊത്തം അയാളും സുഹൃത്തുകളും സെർച്ചിങ്ങിൽ ആയിരുന്നു…

പിറ്റേന്ന് രാവിലെ ഫ്ലാറ്റിൽ നിന്നും ദേവിന്റെ ‘അമ്മ വിളിച്ചതിനെ തുടർന്നാണ് അവർ തിരുച്ചെത്തുന്നത്… അപ്പോഴേക്കും വരാഹി അവിടെ എത്തിയിരുന്നു….

“എവിടെയൊക്കെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് ഉള്ളത് പോലെ തോന്നുന്നു…. ദേവ് എന്തൊക്കെയോ നമ്മളോട് ഒളിപ്പിച്ച പോലെ…”

അന്ന പറഞ്ഞു….. അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകാതെ അരുൺ അവളെ ഉറ്റു നോക്കി….

“പല കാര്യങ്ങളും സിങ്ക് ആകാത്ത പോലുണ്ട്… ഒന്ന് അരുന്ധതിക്കു അറിയാമായിരുന്നു ദേവിന് വരാഹിയെ ഇഷ്ടമാണെന്ന്…

പക്ഷേ അവൻ അതു അവളോട് തുറന്നു പറഞ്ഞിട്ടുമില്ല….വരാഹിയുടെ ലൈഫിൽ സംഭവിച്ച മറ്റ് കാര്യങ്ങളൊന്നും അവൻ അവരെ അറിയിച്ചില്ലെന്നും പറയുന്നു…

അങ്ങനെ ആന്നേൽ ഒരിക്കലെങ്കിലും അരുന്ധതി ദേവിന്റെ ഇഷ്ടത്തെ പറ്റി വരാഹിയോട് ചോദിക്കുകയോ പറയുകയോ ചെയ്യുമായിരുന്നില്ലേ????

അന്ന വിശദീകരിച്ച കാര്യങ്ങൾ വീണ്ടും ഒന്നു ആലോചിച്ചു നോക്കിയപ്പോൾ ശരി ആണെന്ന് അരുണിന് തോന്നി….

“അപ്പോൾ താൻ പറഞ്ഞു വരുന്നത്…???”

“നമുക്കറിയാത്ത എന്തൊക്കെയോ ഇതിനു പിന്നിലലുണ്ട് അരുൺ…

അതെന്തൊക്കെയാണെന്ന കണ്ടുപിടിച്ചാൽ മാത്രമേ വരാഹിയെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയുകയുള്ളൂ…. ”

” പക്ഷേ എങ്ങനെ…. ”

“എവിടെ നിന്ന് തുടങ്ങണം എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു… ”

അവളുടെ മനസ്സ് വല്ലാതെ എരിയുന്നുണ്ടായിരുന്നു…. എന്നോ സംഭവിച്ച ഒരു കനൽ വരാഹിയുടെ ജീവിതത്തിൽ ഉണ്ടെന്ന് അവൾക്ക് തോന്നി….

പുറത്ത് വീണ്ടും ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അന്ന ചിന്തയിൽ നിന്നും ഉണർന്നത്….

അവൾ എണീറ്റ് പുറത്തേക്ക് നോക്കാനിറങ്ങുമ്പോഴേക്കും വിരൽ കൊണ്ട് കാറിന്റെ കീ കറക്കി കൊണ്ട് അലക്സ് അകത്തേക്ക് കയറി വന്നു…

അരുണിനെ കണ്ടപ്പോൾ അലക്സിനു മനസ്സിലായില്ല…. അവൻ ചോദ്യഭാവത്തിൽ അന്നയെ നോക്കി…

“ഇച്ചായ ഇതു ഡോക്ടർ അരുൺ … ഞാൻ പറഞ്ഞിട്ടില്ലേ ..”

“പിന്നേ…. എനിക്ക് തോന്നിയിരുന്നു…. ”

അലക്‌സ് അരുണിനെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു കൊണ്ടു അരുണിനടുത്തേക്ക്‌ ചെന്നു….

“ഡോക്ടറെ കുറിച്ചു അന്ന പറഞ്ഞിട്ടുണ്ട്…..”
അവൻ ഹസ്തദാനത്തിനായി അരുണിനു നേരെ കൈ നീട്ടി….

“ഞാൻ അലക്സ്….. അന്ന അലക്സിലെ അലക്‌സ്…”

അവൻ ഇത്തിരി ആലങ്കാരികമായി പറഞ്ഞതു കേട്ടു അന്നക്കും അരുണിനും ഒരു പോലെ ചിരി വന്നു…

ആ ചിരിയോടെ തന്നെ അരുണും തന്റെ കൈ അലെക്സിന് നേരെ നീട്ടി….

“ഡോക്ടറെ കുറിച്ചു എനിക്കും അറിയാം.. ഒരുപാട് കേട്ടിട്ടുണ്ട്”….

“കേട്ടതൊക്കെ നല്ല കാര്യങ്ങൾ തന്നെയല്ലേ….”

അലക്‌സ് തമാശയ്ക് ചോദിച്ചു….

“ഓ…പിന്നല്ലാതെ…. നെല്ലിക്കാട് തറവാട്ടിലെ അലക്‌സ് ഡോക്ടറെ കുറിച്ചു എന്നാ ദോഷം പറയാനാ….”

“കേട്ടോടി അന്നാമ്മോ…. ”
അലക്‌സ് അഭിമാനത്തോടെ അന്നയെ നോക്കി….

“ഇവൾക്കെ എന്നെ അത്ര മതിപ്പില്ല”….

“ഒന്നു പോയേ ഇച്ചായാ…”

അന്ന അവന്റെ തോളിൽ തട്ടി…..

പിന്നെയും ഒരുപാട് നേരം കഴിഞ്ഞാണ് അരുൺ തിരിച്ചു പോയത് … പക്ഷെ മനഃപൂർവ്വം തന്നെ എന്നവണ്ണം അന്ന വരാഹിയെ കുറിച്ചൊന്നും പിന്നെ സംസാരിച്ചില്ല….

പക്ഷേ പതിവ് പോലെ രാത്രി ഉറങ്ങുന്നതിനു മുൻപേ അലക്സിന്റെ നെഞ്ചിൽ തല വെച്ചു കിടന്നു കൊണ്ടു അവൾ വരാഹിയെ കുറിച്ചോർത്തു …

അവന്റെ കൈകൾ പതിയെ അവളുടെ മുടികളിൽ തലോടി….

നേർത്ത ഷാംപൂവിന്റെ മണം അവളുടെ മുടിയിൽ നിന്നും ഉയരുന്നുണ്ടായിരുന്നു…. അതവൻ ആസ്വദിച്ചു…. പതിയെ അവന്റെ കൈകൾ ഇഴഞ്ഞു അന്നയുടെ കഴുത്തിൽ എത്തിയപ്പോൾ അന്ന അവനെ തടഞ്ഞു….

“എന്തുപറ്റി കൊച്ചേ…നി ആകെ ഡൾ ആണല്ലോ…”

അവൻ അവളുടെ മുഖം പിടിച്ചുയർത്തി….

അവൾ ഉടനെ തന്നെ മുഖം എത്തിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…..

ഒരു ദീര്ഘചുംബനം….അൽപസമയം കഴിഞ്ഞപ്പോൾ ഒരു കിതപ്പോൾ അവർ വിട്ടുപിരിഞ്ഞു….

“അരുണെന്താ വന്നതെന്ന് ചോദിച്ചില്ലല്ലോ….”

“നി പറഞ്ഞുമില്ലല്ലോ….”

“ഉം .. പറയണം …”

“എങ്കിൽ പറ….”

പതിയെ അന്ന വീണ്ടും വരാഹിയെ ഓർത്തു…. അവളിലൂടെ ഹർഷനെയും ദേവിനെയും….

“വരാഹി….”

അന്നയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു…. അന്നയുടെ വായിൽ നിന്നും വരുന്ന വാക്കുകൾക്കായി അലക്‌സ് കാതോർത്തു….

അവൾ അവനെയും കൊണ്ടു വരാഹിയുടെ ജീവിതത്തിലേക്ക് ഊളിയിട്ടു….

***************

“ശരിക്കും ആ കുട്ടിക്ക്‌ എന്നതേലും കുഴപ്പമുണ്ടോ…” എന്നായിരുന്നു എല്ലാം കേട്ട് കഴിഞ്ഞ അലെക്സിന്റെ ആദ്യ പ്രതികരണം….

“അതെന്താ ഇച്ചായാ… അങ്ങനെ തോന്നാൻ”???

“അല്ലെങ്കിൽ പിന്നെ ഹർഷനെ ലവർ എന്നു പറഞ്ഞു ഇൻട്രഡ്യൂസ് ചെയ്തിട്ടു ദേവിനോട് വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടത് എന്തിനാ….

ആദ്യമേ തന്നെ ആ കുട്ടിക്ക് മാനസികമായി എന്നതേലും പ്രോബ്ലം ഉണ്ടാകണം….”

അന്ന മറുപടി ഒന്നും പറഞ്ഞില്ല….അവൾ അവനിൽ നിന്നും അകന്നു മാറി എഴുന്നേറ്റു റൂമിനു പുറത്തേക്കു നടന്നു….അലക്‌സ് പിന്നാലെയും…. മട്ടുപ്പാവിലേക്കായിരുന്നു അന്ന പോയത്…. മട്ടുപ്പാവിൽ തൂക്കിയിട്ടിരുന്ന ആട്ടുകട്ടിലിൽ അവളിരുന്നു… പതിയെ അതു ആടാൻ തുടങ്ങി….

“കൊച്ചേ…. എന്നതാണേലും എന്റെ കൊച്ചിനു അതു കണ്ടു പിടിക്കാൻ കഴിയുമെന്ന്…. ഡോണ്ട് ബി ഡിസപ്പോയിന്റഡ്…”

അപ്പോഴും അന്ന ഒന്നും മിണ്ടിയില്ല….

അവൻ അവളുടെ അടുത്തായി ഇരുന്നു….

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കുകയായിരുന്നു അന്ന….

നിലാവെളിച്ചത്തിൽ അവളുടെ മുഖം കൂടുതൽ തിളങ്ങുന്നതായി അവനു തോന്നി….

അവൻ അവളെ ചേർത്ത് പിടിച്ചു…. ഒരുപാട് നേരം അവരങ്ങനെ രാത്രിയുടെ നിശ്ശബ്ദതയിൽ അലിഞ്ഞു ചേർന്നിരുന്നു…

എന്തുകൊണ്ടോ ഒന്നും സംസാരിക്കാൻ അന്നക്ക് തോന്നിയില്ല….

“കൊച്ചേ…മതിയിരുന്നത്… വന്നേ… കിടക്കാം..”

അവളവനെ അനുഗമിച്ചു….

********************

അല്പ സമയം കഴിഞ്ഞപ്പോഴേക്കും അലക്‌സ് ഉറങ്ങിയിരുന്നു…. പക്ഷേ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്നക്കു ഉറക്കം വന്നില്ല….

രണ്ടു ചോദ്യങ്ങളായിരുന്നു പ്രധാനമായും അവളെ അലട്ടി കൊണ്ടിരുന്നത്…

ഹർഷനുമായുള്ള വരാഹിയുടെ പ്രണയം അവസാനിച്ചതിനുള്ള കാരണം എന്തു…

അന്നത്തെ ദിവസം വരാഹി പോയതെവിടെ…

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എങ്ങനെ ,
എവിടെ നിന്നു ലഭിക്കും എന്നാലോചിച്ചിട്ടു അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല….

എവിടെ നിന്ന് തുടങ്ങണം???? അന്ന കട്ടിലിൽ എഴുന്നേറ്റിരുന്നു….

അവൾ മനസ്സിൽ എന്തൊക്കെയോ കണക്ക്കൂട്ടലുകൾ നടത്തുന്നുണ്ടായിരുന്നു…..

“അതേ…. അരുന്ധതിയിൽ നിന്നും …. അവർക്കെന്തൊക്കെയോ ദുരൂഹതകൾ
ഉണ്ട് “….

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11