Saturday, September 14, 2024
Novel

ശ്രീശൈലം : ഭാഗം 8

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

“ഡീ നീ ഏത് സ്വപ്നലോകതാ”

ശ്രീ എന്റെ താടിക്കൊരു കുത്ത് വെച്ച് തന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്..

“ഏഹ്..എന്താ..”

സ്വപ്നലോകത്ത് നിന്ന് ഞാൻ ഞെട്ടിയുണർന്നു..

“സാറ് ക്ലാസും കഴിഞ്ഞു പോയിട്ട് മണിക്കൂർ ഒന്നായി”

സാറ് വന്നതേ ഞാനറിഞ്ഞുള്ളൂ..പോയത് അറിഞ്ഞില്ല.

“ശോ.. എനിക്ക് നാണം വന്നു.ഞാൻ ശ്രീയുടെ മുഖത്ത് നോക്കിയില്ല..

ജീവൻസാറിന്റെ ക്ലാസ് തീരുന്നത് അറിഞ്ഞിരുന്നില്ല.എന്ത് രസമാണ്.ക്ലാസ് ഞാൻ ആസ്വദിച്ച് ഇരുന്നു..അതാണ് സംഭവിച്ചത്…

” അടുത്ത ക്ലാസിൽ ഇരിക്കുന്നോ ബോറാണ്”

ശ്രീ പറയുന്നത് കേൾക്കാൻ ഇരിക്കുക ആയിരുന്നു ഞാൻ.

“നമുക്ക് കട്ട് ചെയ്യാടീ”

“ഓക്കെ ഡീ”

ഞാനും ശ്രീക്കുട്ടിയും കൂടി ക്ലാസിൽ നിന്ന് ഇറങ്ങി ലൈബ്രറിയിലേക്ക് പോയി.

“ഡീ നീയിങ്ങനെ പുസ്തകപ്പുഴു ആയിപ്പോയല്ലോ” ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ നോവലുകളൊന്ന് തപ്പിയെടുക്കാനുളള ശ്രമത്തിലായിരുന്നു ഞാൻ.

“എടീ മിണ്ടാത്തെ നീ ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്ന നോവൽ കണ്ടെത്താനൊന്ന് സഹായിക്ക്”

മനസ്സില്ലാ മനസ്സോടെ ശ്രീക്കുട്ടി എന്റെ കൂടെ കൂടി.ലൈബ്രറിയിലാകെ പുസ്തകങ്ങൾ സ്ഥാനം തെറ്റിയാണ് വെച്ചിരിക്കുന്നത്.

വായിക്കാൻ എടുക്കുന്നവർ അവർക്ക് തോന്നുന്നത് പോലെ വലിച്ചെറിഞ്ഞിട്ട് പോകും..ഒരുപാട് തിരച്ചിലിനൊടുവിൽ പ്രിയപ്പെട്ട സാഹിത്യകാരന്റെ ബുക്ക് ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു.

“ഇനി പോയേക്കാം”

“ഓ..ശരി”

ഞാൻ ബുക്കുമെടുത്ത് കോളേജ് ഹോസ്റ്റലിലേക്ക് പോയി.ഉച്ച കഴിഞ്ഞു കുറച്ചു സമയം റെസ്റ്റെടുത്തു.

അത് കഴിഞ്ഞു മൈൻഡൊന്ന് ഫ്രീ ആയപ്പോഴേക്കും ബുക്ക് ഞാൻ വായിക്കാനെടുത്തു.ആദ്യത്തെ പേജിലൂടെ കണ്ണോടിച്ചു നോക്കി..

“എന്തുവാടീ ബുജീ” എന്നെ കളിയാക്കി കൊണ്ട് ശ്രീക്കുട്ടി എനിക്ക് സമീപമെത്തി.

“എന്റെ ശൈലി നീ അതൊന്ന് താഴ്ത്തി വെച്ചിട്ട് വാടീ.എനിക്കാകെ വട്ടു പിടിക്കുന്നു”

അവൾ തല ചൊറിഞ്ഞ് നിൽക്കുകയാണ്.എനിക്ക് ആ നിൽപ്പും ഭാവവും കണ്ടു ചിരി വന്നു പോയി.

“കൂടുതൽ ഇളിക്കാതെടീ” ഓടി വന്നവൾ എന്റെ കയ്യിൽ നിന്ന് ബുക്ക് പിടിച്ചു വാങ്ങി.

“നീ വാ നമുക്കൊന്ന് കറങ്ങിയട്ട് വരാം’

” ഓ..ഞാൻ വരുന്നില്ല.എനിക്ക് മൂഡില്ല” ഒഴിവ് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും അവൾ വിട്ടില്ല.

“വാടീ വെയ്റ്റിടാതെ..ഫല്യൂഡാ വാങ്ങി തരാം”

ഐസ്ക്രീമെന്ന് കേട്ടതോടെ ഞാൻ മൂക്കും കുത്തി വീണു.ഐസ്ക്രീം എന്റെയൊരു വീക്കിനസ് ആണ്. അതിൽ തന്നെ ശ്രീക്കുട്ടി മുറുക്കിപ്പിടിച്ചു.

ഞങ്ങൾ ഇരുവരും കൂടി ഒരുങ്ങിയിറങ്ങി. ടൗണിലേക്ക് ബസിലാണ് പോയത്..അവിടൊക്കെ ചുറ്റിക്കറങ്ങി ഞങ്ങൾ ടെക്സ്റ്റയിൽ ഷോറൂമിൽ കയറി.

ഞാനും അവളും പുതിയ ഒരുചുരീദാർ എടുത്തു. അടുത്ത ലക്ഷ്യം ഫല്യൂഡ കഴിക്കുകയെന്നതാണ്..

അടുത്തുള്ള നല്ലൊരു ഐസ്ക്രീം പാർലർ നോക്കി ഞങ്ങൾ കയറി. ഇരുവരും അഭിമുഖമായി ഇരുന്നു. വെയ്റ്റർ ഓർഡർ എടുക്കാനെത്തി.

“ഒരു ഫല്യൂഡയും ഫ്രൂട്ട്സ് സലാഡും”

അയാൾ ഐസ്ക്രീം എടുത്തു കൊണ്ട് വന്നു.ഞങ്ങൾ ഓരോന്നും പറഞ്ഞു അത് നുണഞ്ഞിറക്കി കൊണ്ടിരുന്നു..

“ഡീ ശൈലി അതാരാ വരുന്നതെന്ന് കണ്ടോ”

അവൾ കൈ ചൂണ്ടിയ് ഭാഗത്തേക്ക് ഞാൻ നോക്കി.. ജീവൻ സാർ നടന്ന് വരുന്നു.എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവൻ സാറിന്റെ കൂടെ സുന്ദരിയായൊരു പെൺകുട്ടി കൂടി ഉണ്ട്.

എന്റെ നല്ല ജീവൻ പോയി.പ്രഥമാനുരാഗം മുളയിലേ നുള്ളേ അവസ്ഥയിലായി ഞാൻ.

“സർ.. ” പെട്ടെന്ന് ശ്രീ കൈ ഉയർത്തി സാറിനെ വിളിച്ചു. ഞാനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്റെ മുഖം വിളറിപ്പോയി..

“ഹായ്” സാറും കൂടെയുള്ള പെൺകുട്ടിയും കൂടി ഞങ്ങളുടെ അടുത്തെത്തി.

“ഇരിക്ക് ..”

ശ്രീ പെട്ടെന്ന് ആതിഥ്യമര്യാദയുളളവളായി മാറി.അവർ ഞങ്ങൾക്ക് സമീപം ഇരുന്നു.

“സർ രണ്ടു ഐസ്ക്രീം എന്റെ വക.ഒരു സന്തോഷത്തിന് എതിർപ്പൊന്നും പറയണ്ട”

“ഓ..ഷുവർ..താങ്ക്സ്”

ജീവൻ സാറ് ഞങ്ങളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. എനിക്കാണെങ്കിൽ ചിരിയും വരുന്നില്ല.കൂടെ വന്നവൾ ആരെന്ന് അറിയണം.

അതായിരുന്നു മനസിലെ വെപ്രാളം. എന്റെ കണ്ണുകൾ ശ്രീക്കുട്ടിയിൽ ആയിരുന്നു.

എന്റെ സങ്കടം അവൾക്ക് മനസിലായി. പതിയെ ചോദിച്ചു അറിയാമെന്ന് ശ്രീ കണ്ണുകളാൽ എനിക്ക് ഉറപ്പ് നൽകി.

“രണ്ടു പേരും നെയിം ഒന്നുകൂടി പറഞ്ഞേ”

വെയ്റ്റർ കൊണ്ട് വന്ന വെച്ച ഐസ്ക്രീം കഴിച്ചുകൊണ്ട് സാർ ചോദിച്ചു.

“ഞാൻ ശ്രീക്കുട്ടി..ഇവൾ ശൈലി”

“രാവിലെ പരിചയപ്പെട്ടെങ്കിലും പേര് മറന്നു”

കൂടെയുള്ള പെൺകുട്ടി ഒന്നും സംസാരിക്കാതെ ഐസ്ക്രീം കഴിക്കുന്ന ശ്രദ്ധയിലാണ്…

“ഇതാരാ സർ അനിയത്തി ആണോ?”

ശ്രീക്കുട്ടിയുടെ ചോദ്യം കേട്ട് ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിച്ചു..

“എനിക്ക് കൂടപ്പിറപ്പ് ഒന്നുമില്ല.ഒരേയൊരു മകൻ മാത്രം. ഇതെന്റെ ഗേൾ ഫ്രണ്ട് നിരഞ്ജന”

അതും കൂടി കേട്ടതോടെ എന്റെ നല്ല ജീവൻ പോയി. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി ചിന്ത മുഴുവനും.

ഇടക്കിടെ സാറിന്റെ കണ്ണുകൾ എന്റെ മുഖത്ത് ഉടക്കി നിന്നത് കണ്ടില്ലെന്ന് നടിച്ചു.

എനിക്ക് നിരഞ്ജനോട് ദേഷ്യം തോന്നി.സാറിനെ പോലെയൊരാളുടെ ഫ്രണ്ട് ആയതിലുളള അസൂയ..

ഐസ്ക്രീം ഞങ്ങളാണ് ഓർഡർ ചെയ്തതെങ്കിലും ജീവൻ സാറാണ് ബില്ല് പേ ചെയ്തത്…

“ഇന്ന് എന്റെ വക.ഇനി തമ്മിൽ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ചെലവ്”

ഒടുവിൽ ഞങ്ങൾ തോറ്റ് കൊടുത്തു. നിരഞ്ജന ശ്രീ ആയിട്ട് പെട്ടെന്ന് കമ്പിനിയായി.അവളുടെ ചോദ്യങ്ങൾക്കുളള മറുപടി അലസമായിട്ടാണു ഞാൻ കൊടുത്തത്.

എന്റെ നീരസം നിരഞ്ജനക്ക് മനസിലായതിനാടെ പിന്നീട് ചോദ്യങ്ങൾ ഒന്നും എത്തിയില്ല..ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞെങ്കിലും എന്നിലൊരു നഷ്ടബോധം ഉടലെടുത്തു..

ഞാനാകെ ഡളളായിട്ടാണ് ഹോസ്റ്റൽ റൂമിൽ എത്തിയത്. വന്നപാടെ വേഷം പോലും മാറാതെ ഞാൻ കിടന്നു.

“എന്തുവാടീ ശൈലി ..”

“എനിക്ക് അറിയില്ല ശ്രീ..എനിക്ക് സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടതാണ്.അതിനിടയിൽ ഒരു വില്ലത്തിയെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല”

സങ്കടത്തോടെ ഞാൻ മനസ് തുറന്നു.

“ഹേയ് അത് നീ കരുതുന്ന പോലെ ആയിരിക്കില്ല‌‌.ഗേൾഫ്രണ്ട് ആകാനാ ചാൻസ്” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് സമാധാനം കിട്ടിയില്ല.

രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴും നിരഞ്ജന ജീവൻ സാറിന്റെ ആരെന്ന ചോദ്യം മനസിൽ അലട്ടി.

അടുത്ത ദിവസം കോളേജിൽ എത്തിയതോടെ ഞാൻ എല്ലാം മറന്നു.ഏത് ക്ലാസ് കട്ട് ചെയ്താലും സാറിന്റെ ക്ലാസ് മിസാക്കിയില്ല.

ഒന്ന് അടുത്ത് കാണാൻ കഴിയുന്നത് അന്നേരമാണ്.സാറ് എന്റെ ആണെന്ന് ഞാൻ മനസിൽ ഉറപ്പിച്ചു..

വൺ വേ പ്രണയവുമായി ഞാൻ മനസിലിട്ട് നടക്കാൻ തുടങ്ങിയട്ട് ആഴ്ച ഒന്ന് കഴിഞ്ഞു..

അന്നൊരു ദിവസം പതിവ് പോലെ ഞാനും ശ്രീയും ഉറങ്ങാൻ കിടന്നു.ഞാൻ പെട്ടെന്ന് മയങ്ങിപ്പോയി ”

ഉറക്കത്തിൽ എപ്പഴോ ഞാൻ ഞെട്ടിയുണർന്നു. പകച്ച് ചുറ്റും നോക്കി.

ആരുടെയോ അടക്കി പിടിച്ച സംസാരം‌.അത് ശ്രീ ആയിരുന്നു എന്ന് എനിക്ക് തോന്നി.അല്ലാതെ ഇവിടെ ആരാവാൻ…

ഞാൻ ഉറക്കം നടിച്ചതുപോലെ കിടന്നു.കുറച്ചു കഴിഞ്ഞു ശ്രീ വന്ന് കിടക്കയിൽ കിടന്നതും ഞാൻ അറിഞ്ഞു..

“നേരിട്ട് ചോദിച്ചാൽ ശ്രീക്കുട്ടി ഉത്തരം നൽകിയില്ലെങ്കിലൊ ..

അതിനാൽ അവളുടെ മൊബൈൽ പരിശോദിക്കാൻ ഞാൻ തീരുമാനിച്ചു..

രാവിലെ ശ്രീ കുളിക്കാൻ കയറിയ സമയം നോക്കി ഞാൻ അവളുടെ മൊബൈൽ പരിശോധിച്ചു. കോൾ ലിസ്റ്റിൽ ആര്യന്റെ നെയിം കണ്ടു ഞാൻ ഞെട്ടി….

” ആര്യനുമായി പിണങ്ങിയ ശ്രീ പിന്നെയെന്തിനാണ് അവനുമായി സംസാരിച്ചത്.”

ഒരായിരം സംശയങ്ങൾ എന്റെ മനസിൽ വന്നു.കുളി കഴിഞ്ഞു ശ്രീക്കുട്ടി വരുന്നത് കണ്ടപ്പോൾ മൊബൈൽ പഴയ സ്ഥാനത്ത് വെച്ചിട്ട് ഞാൻ കുളിമുറിയിലേക്ക് കുളിക്കാനായി കയറി..

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7