Thursday, April 25, 2024
Novel

ഈ യാത്രയിൽ : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

പക്ഷെ മഹിയുടെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു… ഇത്തവണ ശൂലത്തിനു പകരം അവളുടെ കൈകളിൽ എന്താണ് കിട്ടാൻ പോകുന്നതെന്ന്…

അതുകൊണ്ടു തന്റെ ശരീരത്തിൽ എവിടെയായിരിക്കും തുന്നികെട്ടേണ്ടി വരികയെന്നു… അല്ലെങ്കി ലക്ഷ്മിയുടെ തലയാണോ തന്റെ തലയ്ക്കാണോ…..!!

കണ്ണുകളിലെ ചുവപ്പു നിറത്തോടെ ദേഷ്യത്തിന്റെ തീ ചൂളയിൽ സ്വയം നീറുമ്പോഴും സംയമനം പാലിച്ചു കൊണ്ട് തന്റെ കയ്യിലുള്ള ഭക്ഷണം ടേബിളിൽ വച്ചു തിരിഞ്ഞു നിന്നു. മഹി അവളുടെ ഇത്തരത്തിലുള്ള പ്രതികരണത്തിൽ അന്ധാളിച്ചു പോയി.

അവനറിയുന്ന ദേവി ഇങ്ങനെയല്ല.
“ദേവി… ഞാൻ”ലക്ഷ്മി ദേവിക്കരികിലായി വന്നു നിന്നു… നാണത്തോടെയുള്ള ചിരിയും വശ്യമായ നോട്ടവും… ദേവിക്ക് പെരു വിരലിൽ നിന്നും പെരുത്തു കേറുന്നുണ്ടായിരുന്നു ദേഷ്യം.

ദേവി ശ്വാസം വലിച്ചു വിട്ടു കണ്ണുകൾ മുറുക്കെയടച്ചു തുറന്നു മാറിൽ കൈകൾ പിണച്ചു കെട്ടി രൂക്ഷമായി ലക്ഷ്മിയെയും അവളുടെ ചേഷ്ടകളും നോക്കി നിന്നു.

ലക്ഷ്മി ഇടം കണ്ണുകൊണ്ട് മഹിക്കു നേരെ പാളി നോക്കുകയും വശ്യമായി ചിരിക്കുകയും… ഇതൊക്കെ കാണുമ്പോൾ ദേവി സ്വയം ക്ഷമിച്ചു നിന്നു.

“ദേവി… മഹിയുമായി പഴയ കാര്യങ്ങൾ… സംസാരിച്ചതാണ്… പണ്ടത്തെ ചില ഓർമകൾ..” അത്രയും പറഞ്ഞു ലക്ഷ്മി ചുണ്ടുകൾ തുടച്ചു നുണഞ്ഞു കാണിച്ചു.

മഹിയെ ദേവി നോക്കുമ്പോൾ അവന്റെ രണ്ടു കണ്ണുകളും ഇപ്പൊ താഴെ വീഴുമെന്ന് തോന്നി. ദേവിയുടെ നോട്ടം തന്നിലാണെന്നു മനസിലാക്കിയ മഹി കൈകൾ രണ്ടും തലയെ പൊതിഞ്ഞു സംരക്ഷിച്ചു നിർത്തി.

“മഹിക്കു ഇപ്പോഴും ഒന്നിനും ഒരു കോണ്ട്രോളുമില്ല… ശോ” ലക്ഷ്മി നാണത്താൽ പൂത്തുലഞ്ഞു പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.

അപ്പോഴും മഹിയുടെ ചിന്ത ദേവിയുടെ ശാന്തത ആയിരുന്നു. സുനാമിക്കു മുൻപും ഇടിയും പേമാരിയും ഉണ്ടാകുന്നതിനു മുൻപും ഉണ്ടാകുന്ന ഒരു തരം ശാന്തത. സത്യത്തിൽ ആ ശാന്തതയിൽ മഹി നിന്നു വിറയ്ക്കുകയായിരുന്നു.

അതു കഴിഞ്ഞാൽ എന്താകുമെന്നു അറിയില്ലലോ. ലക്ഷ്‌മി വാതിലിനു അടുത്തു എത്തുമ്പോഴേക്കും ദേവി കൈകൊട്ടി. ശബ്ദം കേട്ടു ലക്ഷ്മി തിരിഞ്ഞു നോക്കി.

ദേവി കൈ വിരൽ ഞൊട്ടി കൊണ്ടു അവളുടെ അടുത്തേക്ക് വരാൻ കണ്ണുകൾ കൊണ്ടു പുരികമുയർത്തി പറഞ്ഞു.

ആ നോട്ടത്തിൽ സത്യത്തിൽ ലക്ഷ്മിയുടെ കാലുകൾ അവൾ പോലുമറിയാതെ ചലിച്ചു. മഹി നിന്നു വെട്ടി വിയർത്തു.

ചുറ്റും നോക്കി എടുത്തു അടിക്കാൻ പറ്റിയ ഒന്നും ചുറ്റുവട്ടത്ത് കണ്ടില്ല, അതൊരു ആശ്വാസമായിരുന്നു അവനു… എങ്കിലും ദേവിയായതുകൊണ്ടു പ്രതീക്ഷിക്കുന്ന പോലെയല്ല കാര്യങ്ങൾ….

ലക്ഷ്മി ദേവിയുടെ അടുത്തു വന്നു നിന്നു ‘എന്താ’ എന്നർത്ഥത്തിൽ പുരികമുയർത്തി ചോദ്യമെറിഞ്ഞു….

ആ ചോദ്യം തീരും മുന്നേ കാറ്റുപോലെ ദേവിയുടെ കൈകൾ വായുവിൽ ഉയർന്നു താണു….. പെട്ടന്നുള്ള ആക്രമണമായതിനാൽ ലക്ഷ്മി വേച്ചു വീണു പോയിരുന്നു.

അവിടെ നിന്നും തട്ടി കുടഞ്ഞു എഴുനേറ്റു കവിളിൽ സ്വന്തം കൈകൾ ചേർക്കുമ്പോൾ “സ്സ്‌” വേദനകൊണ്ട് പുളഞ്ഞു പോയിരുന്നു.

മഹി നോക്കുമ്പോൾ കൈവിരലുകൾ അഞ്ചും നല്ല ഭംഗിയിൽ മാത്രമോ മൈലാഞ്ചി ഇട്ടു ചോപ്പിച്ച പോലെ കവിളും. മഹി ചിരിയടക്കാൻ ഒരുപാട് പാട് പെട്ടു.

“കണ്ട പൈങ്കിളി സിനിമയും സീരിയലും കണ്ടു ഓരോ ചീപ് സീനും പരിപാടിയുമായി ഇനി എന്റെ മുന്നിൽ വന്നാൽ….”

രൂക്ഷമായ നോട്ടതോടെ ചൂണ്ടുവിരൽ ചൂണ്ടി വേണ്ടയെന്നു ശബ്ദമില്ലാതെ പറഞ്ഞു. ദേവിയുടെ നോട്ടം പോലും ലക്ഷ്മിക്ക് അഭിമുഗീകരിക്കാൻ ആയില്ല. അവളുടെ മുഖം താഴ്ന്നു പോയിരുന്നു. ലക്ഷ്മിയുടെ മുഖം ചൂണ്ടുവിരലിൽ താടിയിൽ പിടിച്ചുയർത്തി….

ദേവി പുച്ഛത്തോടെ ലക്ഷ്മിയെ നോക്കി….

“നീയെന്താ കരുതിയത്… നീ പറയുന്നത് അപ്പാടെ അങ്ങു വെള്ളം തൊടാതെ വിശ്വസിക്കുമെന്നോ… എന്റെ ഭർത്താവിനുമേലുള്ള എന്റെ വിശ്വാസത്തെ പരീക്ഷിക്കലാണോ നീയിപ്പോ ഇവിടെ കാണിച്ചു കൂട്ടിയത്…

ഈ സീനൊക്കെ പണ്ടേ ക്ലീഷേ ആയതാണ്… മനസിലയോടി”
“ഇനി ലക്ഷ്മിമോൾ ആ ചുണ്ടൊന്നു ശരിക്കും തുടച്ചേക്കു… ചോര കിനിയുന്നുണ്ട്… അതങ്ങു തുടച്ചേക്കു” ലക്ഷ്മി ചുണ്ടിൽ വിരൽ ചേർത്തപ്പോൾ മുറിവിൽ നീറ്റലുണ്ടായി…

“പിന്നെ… ഇതു ഡോക്ടർ മഹിയുടെ പേർസണൽ റൂമാണ്. ഇവിടെ നിങ്ങൾക്ക് കയറി വരേണ്ട യാതൊരു ആവശ്യവുമില്ല.

ഇനി മേലിൽ ഈ ഭാഗത്തു കണ്ടുപോയാൽ…. ഹോസ്പിറ്റൽ വേറെ നോക്കിക്കോ….

എനിക്കു എന്താ അധികാരമാണ് ഇതു പറയാൻ എന്നാണെങ്കി ഞാൻ ആ നിൽക്കുന്ന മനുഷ്യന്റെ ഭാര്യയാണ്…

മാനേജിങ് ഡയറക്ടർ ഡോക്ടർ മഹേഷിന്റെ ഭാര്യ മിസിസ് ദേവി മഹേഷ്…. ആ ഒരൊറ്റ അധികാരം മാത്രം മതി…. മോളൂട്ടി ചെല്ലു…

കുറച്ചു ഐസ് ക്യൂബെസ് എടുത്തു കവിളിലും പതിപ്പിക്കു”

ദേവിയെ രൂക്ഷമായി നോക്കി പേടിപ്പിച്ചുകൊണ്ടു മഹിക്കു നേരെയും ഒരു നോട്ടമെറിഞ്ഞു ലക്ഷ്മി മുറി വിട്ടു പുറത്തേക്കു പോയി…

പക്ഷെ ലക്ഷ്മിയുടെ ഉള്ളിൽ പുകയുകയായിരുന്നു. ഇനി കാത്തു നിൽക്കില്ല ഒന്നിന് വേണ്ടിയും ഇപ്പൊ തന്ന ഈ അടി ഒരു പത്തു അടിയായി ഈ ലക്ഷ്മി തിരിച്ചു തരും…

ലക്ഷ്മി തുടങ്ങാൻ പോകുവാണ് കളി… ചവിട്ടി തുള്ളി ലക്ഷ്മി അവിടെ നിന്നും പോയി.

ദേവി മഹിക്കു നേരെ തിരിഞ്ഞു.

മഹിയുടെ ദയനീയമായ നോട്ടം അവളിൽ തെല്ലുപോലും അലിവ് തോന്നിപ്പിച്ചില്ല എന്നു ദേവിയുടെ മുഖഭാവത്തിൽ നിന്നും മനസിലാക്കി.

വാതിൽ വഴി ഓടി പോയാലോയെന്നു പോലും മഹിക്കു തോന്നിപ്പോയി… ദേവിയാണെങ്കിൽ യാതൊരു വിധ ഭവഭേദവുമില്ലാതെ മഹിയെ ഒന്നു നോക്കിക്കൊണ്ടു ദേവി കൊണ്ടുവന്ന ഭക്ഷണം അവനുവേണ്ടി ടേബിളിൽ വിളമ്പി വച്ചു കൊടുത്തു.

ഒരു ഗ്ലാസ്സിൽ വെള്ളം കൂടി എടുത്തു വച്ചു കൊടുത്തു അവൾ ബെഡിലേക്കിരുന്നു.

കഴിക്കണോ വേണ്ടയോ എന്നൊന്ന് സംശയിച്ചെങ്കിലും നല്ല വിശപ്പ് ഉള്ളതുകൊണ്ടും സാഹചര്യം മോശമായതുകൊണ്ടും മഹി ഭക്ഷണം തിടുക്കപ്പെട്ട് കഴിച്ചു. ആ സമയം ദേവി ഫ്രിഡ്ജിൽ നിന്നും രണ്ടു ആപ്പിൾ എടുത്തു കഴുകി മുറിച്ചു കൊണ്ടിരുന്നു… അവൻ ഭക്ഷണം കഴിച്ചു എഴുനേറ്റു…

കൈ കഴുകി എത്രയും പെട്ടന്ന് പോകാനുള്ള തയ്യാറെടുപ്പ് ആയിരുന്നു… സ്റ്റത്തും എടുത്തു പോകാൻ തുടങ്ങിയ മഹിയെ ദേവിയുടെ ആർദ്രമായ വിളിയിൽ കാലുപോലും നിശ്ചലമായി നിന്നു.

“മഹിയേട്ട…” മഹിയേട്ടൻ എന്നോ… മഹിക്കു തന്റെ കാതുകൾ പോലും വിശ്വാസമില്ലാത്ത പോലെ… കേട്ടത് ശരിയാണോ എന്നറിയാൻ അവൻ ഒന്നു നിന്നു”മഹിയേട്ട… ഇതു ഒരു കഷ്ണം എടുത്തു കഴിക്കു” തനിക്കു നേരെ പ്ലേറ്റിൽ മുറിച്ചു വച്ച ആപ്പിൾ കഷ്ണങ്ങൾ…

എന്തോ ഒരു സന്തോഷം… അപ്പൊ അവൾ തെറ്റിദ്ധരിച്ചിട്ടില്ല… മഹി തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു പ്ലേറ്റിൽ നിന്നും ഒരു കഷ്ണം എടുത്തു വായിലിട്ടു… അവളെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടക്കാൻ തുടങ്ങി.

“ഡോ… താനൊന്നു നിന്നെ… അങ്ങനെയങ്ങു പോയാലോ” ശബ്ദത്തിന്റെ ടോണിലുള്ള വ്യത്യാസം മഹിക്കു നല്ലപോലെ മനസിലായി.

ഇളിഭ്യനായി തന്നെ അവൻ ദേവിയെ നോക്കി.
ദേവി അവനടുത്തേക്കു ചുവടുകൾ വച്ചു.

മഹിയെ ദേഷ്യത്തോടെയും രൂക്ഷത്തോടെയും നോക്കി…”തനിക്കെന്താ കണ്ട്രോൾ ചെയ്യാൻ കഴിയാത്തതു… മുൻപും ഞാൻ പറഞ്ഞു… കണ്ട്രോൾ ചെയ്യാൻ പറ്റാത്തതിന്റെയ വീട്ടിൽ ഒരു കുഞ്ഞിരിക്കുന്നത്…. ഇനിയും അതു തന്നെയാണ് കാമുകിയും കാമുകനും ആവർത്തിക്കുന്നതെങ്കിൽ….” പിന്നീട് ഉണ്ടായത് ആപ്പിൾ മുറിക്കാൻ എടുത്ത കത്തി അവന്റെ നെഞ്ചിലേക്ക് കുത്തി വയ്ക്കുകയാണ്…. “ഇതങ്ങു ആഴത്തിൽ ഇറക്കും ഞാൻ… ദേവി ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും..ഓർത്തോ”

അവനെ ക്രോധത്തോടെ നോക്കി കത്തി നെഞ്ചിൽ നിന്നും പിൻവലിച്ചു…. അവന്റെ കണ്ണുകളും ആഴത്തിൽ അവളിലേക്ക് പതിപ്പിച്ചു അവൻ തിരികെ നടക്കാൻ തുടങ്ങി.

മഹി പോയെന്നു ഉറപ്പായതും അത്രനേരം ശാസനയോടെ പിടിച്ചു വച്ചിരുന്ന കണ്ണുനീരിനെ ഒഴുക്കി കളയാൻ തുടങ്ങി…. പിന്നിലെ ഒരു ചുടു നിശ്വാസം…. ദേവി പെട്ടന്ന് തിരിഞ്ഞു നോക്കി… മഹി..

“ദേവി ഒരു വാക്കു പറഞ്ഞാൽ വാക്കാണെന്നു പറഞ്ഞിരുന്നു…. അപ്പൊ എന്റെ ജീവിതത്തിൽ നിന്നും നീ ഒഴിഞ്ഞു തരുമെന്ന് ഉറപ്പാണ് അല്ലെ… നീയെനിക്ക് വാക്കു തന്നിരുന്നു” മഹി തന്റെ മുഖം ദേവിയോട് അടുപ്പിച്ചു കൊണ്ടാണ് ചോദിച്ചത്.

അവളുടെ മുഖത്തേക്ക് ഒന്നു ഊതി വിട്ടു കുസൃതി ചിരിയോടെ അവൻ പുറത്തേക്കു പോയി….’ഇപ്പോഴാണ് ഞാൻ ജയിച്ചത്’ പോകുന്ന വഴിയിൽ മഹി ആത്മഗതം പറഞ്ഞു ചിരിച്ചു.

കുറച്ചു ദിവസമയുള്ള മഹിയുടെ പിണക്കം മാറ്റാൻ എന്തു ചെയ്യുമെന്ന് ആലോചിച്ചു നടക്കുകയായിരുന്നു.

വഴക്കിട്ടാലും കുഴപ്പമില്ല മിണ്ടാതെ ഒന്നും പറയാതെ ഒന്നു നോക്കുക കൂടി ചെയ്യാതെയുള്ള അവഗണന തനിക്കു സഹിക്കാൻ കഴിയില്ല.

അത്രയും ആയപ്പോൾ ഹോസ്പിറ്റലിലേക്ക് പോയി കണ്ടു സംസാരിക്കണമെന്ന് കരുതിയിരുന്നതാണ്.

ചാരുവിനെ വിളിച്ചു ഏട്ടൻ ഫ്രീയാണോ എന്നു ചോദിച്ചപ്പോഴാണ് അറിയുന്നത് ആളിന്നു ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തിരക്കിലാണെന്നു. ഭക്ഷണവുമായി എത്തിയ ഞാൻ കാണുന്നതു ആ ലക്ഷ്മി പണ്ടാരത്തെ…

ഞാൻ കണ്ടതാ അവളാണ് ഏട്ടന്റെ നെഞ്ചിൽ നെഞ്ചും തല്ലി വീണു കരഞ്ഞത്…. അവളെ ഒന്നും ചെയ്യാൻ കഴിയാത്ത വിഷമം ഒരു വഴിക്ക് ഉണ്ട്, പിന്നെ മഹിയേട്ടന്റെ നേരെയുള്ള വശ്യമായ നോട്ടവും ചിരിയുമൊക്കെ എങ്ങനെ സഹിക്കാൻ പറ്റും…

എങ്കിലും മഹിയേട്ടനും കാര്യമായ മാറ്റമുണ്ട്… അല്ലെങ്കി പിന്നെ ഇപ്പൊ ഏത് നേരവും ഞാൻ പോകുന്നതിനെ കുറിച്ചു പറയില്ലലോ… വർധിച്ച ചിന്താഭാരം കൊണ്ടു കണ്ണുകൾ കലങ്ങി മറിഞ്ഞു.

ലക്ഷ്മിയുടെ ഭാഗത്തു നിന്നു പിന്നെ ഒരു പ്രോവോകഷനും മഹിക്കു നേരിടേണ്ടി വന്നില്ല. പക്ഷെ അവനു അറിയാം.

അവൾ തങ്ങളെ പടിക്കുകയാണെന്നു. കാത്തിരിക്കുകയാണ് ഒരവസരത്തിനായി.

തന്റേയുള്ളിലെ പ്രണയത്തെ ദേവിയുടെ ഒരു നോട്ടം കൊണ്ടു അവൾ തൊട്ടുണർത്തുന്നുണ്ട്…. പെണ്ണിനോടൊന്നു അടുക്കാൻ നോക്കിയാലോ അപ്പൊ തുടങ്ങും അവളുടെ ഒരു കോനഷ്ട് ചോദ്യം’കാമമാണോ പ്രണയമാണോ’ യെന്നു, അതു കേൾക്കുമ്പോൾ തന്നെ എനിക്ക് പെരുവിരലിൽ നിന്നും അങ്ങു തല വരെ അരിച്ചു കേറും.

അവളെയും പറഞ്ഞിട്ടു കാര്യമില്ല അവൾ നോക്കുമ്പോളെല്ലാം തന്റെ കണ്ണിലെ പ്രണയം എവിടെയൊക്കെയോ ഓടി ഒളിക്കും… കാരണമറിയാത്ത ഒരു സമസ്യ…

പക്ഷെ താൻ നേടും അവളെ… പ്രണയത്തോടെ മാത്രമായി… ദേവിയുടെ ചിന്തകളിൽ തന്റെ ഇടനെഞ്ചു ഒരു കുളിർ തണുപ്പ് വന്നു പൊതിയാൻ തുടങ്ങിയെന്നു മഹിയറിഞ്ഞു.

ഹോസ്പിറ്റലിൽ ചാരുവിന്റെ ക്യാബിനിലേക്കു അത്യാവശ്യം രണ്ടുമൂന്നു ഫയൽ സൈൻ ചെയ്യുവാനായി കൊണ്ടുപോവുകയായിരുന്നു വിച്ചു. അവനു എതിർവശത്തു നിന്നു ലക്ഷ്മി നടന്നു വരുന്നുണ്ടായിരുന്നു.

ലക്ഷ്മിയെ കണ്ടു പുച്ഛത്തോടെ ഒരു ചിരി സമ്മാനിച്ചും കൊണ്ടു അവൻ മുന്നോട്ടു തന്നെ നടന്നു.

“വിഷ്ണു…. എന്താടോ കണ്ടിട്ടും ഒന്നും മിണ്ടാതെ പോകുന്നേ… ഒന്നുമില്ലെങ്കിലും ഒരുകാലത്തു നിന്റെ ഏടത്തിയായി കണ്ടതല്ലേ എന്നെ” ലക്ഷ്മി മനപൂർവ്വം വിച്ചുവിനെ ചോദിപ്പിച്ചുകൊണ്ടിരുന്നു.

“ഏടത്തിയായിട്ടൊ…. നിങ്ങളെയോ… അയ്യോ നിങ്ങളുടെ വെറും തെറ്റിധാരണയണത്…. ഞാൻ ആകെ ഒരാളെ മാത്രമേ ഏടത്തിയായി എന്റെ മനസിൽ കണ്ടിട്ടുള്ളു അവർ ഇന്ന് എന്റെ ഏട്ടന്റെ ഭാര്യയായി എന്റെ ഏടത്തിയമ്മയായി എന്റെ വീട്ടിൽ തന്നെയുണ്ട്” വിച്ചുവിന്റെ മറുപടി മുഴുവനായി ഒന്നും മനസ്സിലായില്ലെങ്കിലും അവൻ കളിയാക്കി വിട്ടതാണെന് അവൾക്കു തോന്നി.

“അല്ല വിഷ്ണു… നീ നിന്റെ ഭാര്യയെ അഴിച്ചു വിട്ടേക്കുവാണോ…. അവൾ ഏതുനേരവും മഹിയുടെ ക്യാബിനിൽ തന്നെയാണല്ലോ” ലക്ഷ്മി പറഞ്ഞു തീരും മുന്നേ വിച്ചു മുഷ്ടി ചുരുട്ടി അടുത്ത കണ്ട ചുമരിലെ ഗ്ലാസിൽ ആഞ്ഞിടിച്ചു.

അവന്റെ മുഖഭാവം അവളിൽ ഭയപ്പെടുത്തി…. ലക്ഷ്മിയുടെ നേർക്കു നിന്നു ചൂണ്ടുവിരൽ ഉയർത്തി വേണ്ടായെന്നു കണ്ണുകളാൽ പറഞ്ഞു.

വിച്ചുവിന്റെ ദേഷ്യം വിടർന്ന കണ്ണുകളിലെ നോട്ടത്തിൽ ലക്ഷ്മി അടി മുടി വിറച്ചു പോയിരുന്നു. ഒരാണിന്റെ ദേഷ്യം കണ്ടു ആദ്യമായി…. അവളൊന്നു ശരിക്കും പതറിപോയിരുന്നു.

“നിങ്ങൾ എന്താ കരുതിയത് എല്ല പെണ്ണുങ്ങളും നിങ്ങളെപോലെയാണെന്നോ… നിങ്ങളുടെ ദുഷിച്ച കണ്ണുകൊണ്ട് നോക്കിയാൽ അങ്ങനെ മാത്രേ തോന്നു… പിന്നെ എന്റെ ഭാര്യയും ഏട്ടനും തമ്മിൽ ഏത് തരം ബന്ധമാണെന്നു അവളുടെ ഭർത്താവായ എനിക്കും ഏട്ടന്റെ ഭാര്യക്കും നന്നായി അറിയാം.

അതല്ലാതെ സ്വന്തം അച്ഛനെയും അമ്മയെയും പോലും ബോധിപ്പിക്കേണ്ട ആവശ്യമില്ല…. പിന്നെയല്ലേ എവിടെനിന്നോ വന്ന നിന്നെ…പോ…പോ… എന്റെ മുന്നിൽ നിന്നും പോ… അല്ലെങ്കിൽ ഇവിടെനിന്നും വടിച്ചെടുക്കേണ്ടി വരും” വിച്ചുവിന്റെ മുഖം വല്ലാതെ മുറുകിയിരുന്നു. ഇനിയും നിന്നാൽ അവന്റെ കയ്യിൽ നിന്നും തല്ലു കിട്ടുമോന്നു പേടിച്ചു ലക്ഷ്മി വേഗം അവിടെ നിന്നും വലിഞ്ഞു.

അവന്റെ മനസിൽ ഒരു നേരിപോട് ഇടണമെന്നെ വിചാരിച്ചുള്ളൂ… പക്ഷെ നടന്നില്ല… ആ നേരിപോട് ഊതി വീർപ്പിച്ചു ചാരുവിനെ ഇവിടെനിന്നും പറഞ്ഞയക്കാമെന്നു….. പക്ഷെ ആ നേരിപോട് ഒരു തീ ജ്വലയായി അവൻ തന്റെ നേർക്കു വിട്ടു… ഈ പ്ലാനും നടന്നില്ലലോ… അവൾ കാലുകൾ വലിച്ചു വെച്ചു നടന്നു.

ലക്ഷ്മി സ്വന്തം ക്യാബിനിലേക്കു പോകും മുന്നേ ഡോക്ടർ വിശാലിനെ കോറിഡോറിൽ വച്ചു കണ്ടു. ഇവിടെ വന്നു ഇത്രയും ദിവസമായിട്ടു ആദ്യമായാണ് കാണുന്നത്.

ലക്ഷ്മി സ്വതവേയുള്ള തന്റെ പുഞ്ചിരി ചുണ്ടിൽ ഫിക്സ് ചെയ്തു വിശാലിനരികിലേക്കു ചെന്നു.

പക്ഷെ വിശാലിന്റെ ആ സമയത്തെ മുഖഭാവം ചെകുത്താൻ കുരിശു കണ്ടപോലെയായിരുന്നു.

“എന്താ ഡോക്ടർ സാറേ… നമ്മൾ ഇവിടെയെത്തിയിട്ടും ഒരു പരിചയഭാവവുമില്ലലോ”

“ഡോക്ടർ ലക്ഷ്മി… മുൻപ് പരിചയഭാവം കാണിച്ചപ്പോഴൊക്കെ എന്റെ പോക്കറ്റും കാലിയായിട്ടുണ്ട്… അതോ വെറും ഒരു ഉമ്മക്ക് വേണ്ടി…. എന്നെ നല്ലോണം നീ ഊറ്റിയെടുത്തില്ലേ… ഇനിയും വയ്യ ഡോക്ടറെ… ഞാൻ ഇപ്പൊ ഫാമിലിയായി നല്ല രീതിയിൽ ജീവിച്ചു പോകുന്നു….

ഇവിടുത്തെ കൻസൽട്ടിങ് കഴിഞ്ഞാൽ വീടിനോടു ചേർന്നും ഉണ്ട്… അതായത് ഹോസ്പിറ്റൽ കഴിഞ്ഞാൽ ഫാമിലി … ഫാമിലി കഴിഞ്ഞാൽ ഹോസ്പിറ്റൽ… ഞാൻ നല്ല രീതിക്ക് ജീവിച്ചു പോട്ടെ… വെറുതെ വിടെടോ” ഒറ്റ ശ്വാസത്തിൽ ലക്ഷ്മിക്ക് മുന്നിൽ കൈ കൂപ്പി നിന്നു പറഞ്ഞു ഡോക്ടർ വിശാൽ നടന്നുപോയി.

ലക്ഷ്മിയുടെ മുന്നിൽ ഓരോ വഴികൾ അടയുന്നതായി അവൾക്കു മനസിലായി. ഇനി താൻ ഇവിടെ വന്നത് എന്തിനാണോ അതു തന്നെ ഇനി ലക്ഷ്യം.

ഒരു സഖ്യമായി കൂടെ കൂട്ടാൻ ആരുമില്ല. ഒറ്റക്ക് നിന്നു പൊരുതണം. മനസിലെ കണക്കു കൂട്ടലുകളുമായി ലക്ഷ്മി മുന്നോട്ടു നടന്നു.

ദേവി വൈകീട്ട് മുറ്റത്തെ ഗാർഡനിലെ ബഞ്ചിൽ ഇരുന്നു ആലോചനയിലായിരുന്നു. കുറച്ചു ദിവസമായി കുറച്ചു ചിന്തകളാണ്.

മഹിയുടെ അവഗണനയും ലക്ഷ്മിയുടെ വരവും എല്ലാം കൂടി ദേവിയുടെ മനസമാധാനം മുഴുവൻ പോയി.

ലക്ഷ്മി നാട്ടിൽ വന്നിട്ടു കുറെയായിട്ടുണ്ട്. അവൾക്കു മോനെ വേണമായിരുനെങ്കിൽ നേരത്തെ തന്നെ വരുമായിരുന്നു.

അപ്പൊ മോനെയല്ല അവൾ ലക്ഷ്യം വയ്ക്കുന്നത്… മഹിയെ ആയിരിക്കുമോ… മഹിയോട് താൻ എതിർക്കും തോറും അവളിലേക്ക് അടുക്കാനും സാധ്യത കൂടുതലാണ്.

എന്നു കരുതി എന്നിലെ സ്ത്രീയെ ബഹുമാനിക്കാത്ത ഒരാളുടെ കൂടെ… എന്തുകൊണ്ട മഹിയേട്ടനു സ്നേഹിക്കാൻ കഴിയാത്തതു… ഇതിനോടകം ഒരു കാര്യം പൂർണ്ണമായും ബോധ്യമായി… ഒരാളുടെ സ്നേഹവും പിടിച്ചു വാങ്ങുവാനോ… വയ്ക്കാനോ കഴിയില്ല.

അതെല്ലാം സ്വയം മനസിന്റെയുള്ളിൽ നിന്നും തോന്നുന്നതാണ്. തനിക്കു പ്രണയമെന്താണെന്നു അറിയില്ല… രണ്ടു മനസുകൾ തമ്മിൽ സ്നേഹിച്ചാൽ അല്ലെ അതു പ്രണയമാകു…

ഇവിടെ താൻ മാത്രമല്ലേ മഹിയെ സ്നേഹിക്കുന്നത്… തന്നെയാരും ഇതുവരെ സ്നേഹിച്ചിട്ടില്ല…

ഒരിക്കലെങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു മനസുണ്ട് തനിക്കു…

അതൊരിക്കലും മഹിക്കു മനസിലാകില്ലായിരിക്കും… അവളറിയാതെ കണ്ണുനീർ ഒഴുകിയിരുന്നു…

അന്തി ചുവപ്പു മാനത്തു പടർന്നപ്പോൾ… ആ ചുവപ്പു അവളുടെ കവിളിലേക്കും പടർന്നിരുന്നു…

ആകാശത്തിന്റെ പടിഞ്ഞാറൻ മറവിലേക്കു സൂര്യൻ താഴാൻ തുടങ്ങിയിരുന്നു… സൂര്യന്റെ പ്രണയത്തെ ആവാഹിക്കുന്നതുകൊണ്ടാകും മാനം നാണിച്ചു ചുവക്കുന്നതെന്നു അവൾക്കു തോന്നി….

ശരിയായിരിക്കും മഹിയുടെ ചില നോട്ടങ്ങൾ അന്ന് അടുക്കളയിൽ വച്ചു തന്ന ചുംബനവും…

ഇന്നും ആലോചിക്കുമ്പോൾ തന്റെ കവിളുകൾ ചുവന്നു തുടുത്തു മനസു പൂത്തുലയുന്നത് എത്രവട്ടം അറിഞ്ഞിട്ടുണ്ട്… അവളിൽ നാണത്തിന്റെ അലയൊലികൾ ഉണ്ടായി.

ദേവിയുടെ കയ്യിലെ ഫോൺ അടിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും അവൾ മോചിതയായത്. അറിയാത്ത നമ്പർ കണ്ടു ദേവി ആദ്യമൊന്നു സംശയിച്ചു.

“ഹലോ” അപ്പുറം കുറച്ചു സമയം നിശ്ശബ്ദമായിരുന്നു. ദേവി വീണ്ടും ചോദിച്ചു.

“ഹലോ’

“ദേവി…. ഞാൻ ലക്ഷ്മിയാണ്”

“ഓഹ്…. എന്തുവേണം”

“എനിക്കെന്റെ മോനെ വേണം”

“എന്താ…”

“മനസിലായില്ലേ… എനിക്കെന്റെ മോനെ വേണമെന്ന്”

“നീ വളർത്താൻ തന്നേല്പിച്ചതല്ല. നീ ഇവിടെ ഉപേക്ഷിച്ചു പോയതല്ലേ”

“എനിക്ക് ലൂസ് ടോക്കിനോട് താൽപര്യമില്ല. പിന്നെ മോനെ കോടതി കേസ് എന്നിവയിലേക്കു വലിച്ചിഴയ്ക്കാനും താൽപര്യമില്ല.

കുട്ടിയെ വിട്ടു തരണം. അതിനു വേണ്ടി മാത്രമാണ് ഞാൻ തിരിച്ചു വന്നത്. എനിക്കിനി സ്വന്തമെന്നു പറയാൻ എന്റെ മോൻ മാത്രമേയുള്ളൂ…. എനിക്കെന്റെ മോനെ വേണം”

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15

ഈ യാത്രയിൽ : PART 16