Saturday, December 14, 2024
Novel

വരാഹി: ഭാഗം 15

നോവൽ
ഴുത്തുകാരി: ശിവന്യ

( സൈക്യാട്രിസ്റ്റ് ആയ അന്ന അലക്‌സ് ആരാമം എന്ന പുനരാധിവാസകേന്ദ്രത്തിൽ ജോയിൻ ചെയ്യുന്നു….

അവിടെയുള്ള അന്തേവാസിയായ വരാഹിയുടെ ജീവിതത്തിലേക്കായിരുന്നു ഡോക്ടർ അരുണിന്റെ സഹായത്തോടെ അന്നയുടെ പിന്നീടുള്ള യാത്ര …

മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന വരാഹി ഹർഷൻ എന്ന കാമുകനെ ഒഴിവാക്കി ഒരു ട്രെയിൻ യാത്രയിലൂടെ പരിചയപ്പെട്ടു സുഹൃത്തായ ദേവാശിഷ് എന്ന എൻജിനീയറിംഗ് അധ്യാപകനെ വിവാഹം ചെയ്യണം എന്ന് ആവശ്യപ്പെട്ടു…

മുൻപേ തന്നെ വരാഹിയിൽ താല്പര്യമുള്ള ദേവശിഷ് വീട്ടുകാരുടെ സമ്മതപ്രകാരം വരാഹിയെ വിവാഹം ചെയ്തു…. വിവാഹശേഷം കോയമ്പത്തൂരിൽ തിരിച്ചു വന്നു പഴയപോലെ ജീവിതം ആരംഭിച്ചതിനു ശേഷം ഒരു ദിവസം വരാഹിയെ കാണാതായി….

പിന്നീട്‌ തിരിച്ചു വന്ന വരാഹി മാനസികതകർച്ചയിൽ ആയിരുന്നു…. അവളുടെ ചികിത്സക്കായി അരുന്ധതിയും ദേവും അവളെ ആരാമത്തിൽ എത്തിച്ചു….

പക്ഷെ കഥകൾ എല്ലാം അറിഞ്ഞ അന്നയിൽ പല സംശയങ്ങളും ഉരുത്തിരിഞ്ഞു .. സംശയനിവാരണത്തിനായി ദേവിന്റെ അമ്മ അരുന്ധതിയെ അവൾ ആരാമത്തിൽ വിളിച്ചു വരുത്തി….

ദേവ് എവിടെ എന്ന അന്നയുടെ ചോദ്യത്തിന് അവർക്ക് ഉത്തരം ഉണ്ടായിരുന്നില്ല…. )

തുടർന്ന് വായിക്കുക….

” നീ ഒന്ന് പുറത്തിറങ്ങി നിൽക്ക്… എനിക്കൊരു കോൾ ചെയ്യണം…. ”

ഡ്രൈവറായ സജിത്ത് പുറത്തിറങ്ങിയതും അരുന്ധതിയുടെ മൊബൈലിൽ നിന്നും ഒരു കാൾ പോയി…. അൽപസമയം കഴിഞ്ഞപ്പോൾ മറുഭാഗത്ത് അനക്കം വന്നു…

” ധൈര്യമായിരിക്കൂ… ഞാൻ വരാം…. അതിന് ശേഷം തീരുമാനിക്കാം എന്ത് വേണമെന്ന്…”

ഉടൻ കാൾ കട്ടായി…

അരുന്ധതിയുടെ മുഖത്ത് അപ്പോഴും ഭയമുണ്ടായിരുന്നു……

അൽപസമയം കഴിഞ്ഞപ്പോൾ അവർ സജിത്തിനെ വിളിച്ചു കാർ എടുക്കാൻ ആവശ്യപ്പെട്ടു….

” ഹോട്ടല് എമറാൾഡിൽ എന്നെ ഡ്രോപ്പ് ചെയ്തിട്ടു നി നാട്ടിലേക്ക് പൊയ്ക്കോ….”

അരുന്ധതി പറഞ്ഞതു കേട്ടപ്പോൾ ഡ്രൈവിനിടെ അവനൊന്നു തിരിഞ്ഞു നോക്കി ….

“ശരി മാഡം…”

ക്രൂയിസർ ഹോട്ടൽ എമറാൾട് ലക്ഷ്യമാക്കി പറന്നു….

പിന്നിലേക്കു തലചായ്ച്ചു കിടക്കുകയായിരുന്ന അരുന്ധതിയെ അവൻ കണ്ണാടിയിലൂടെ ഒളികണ്ണിട്ടു നോക്കി….

എന്തൊക്കെയോ പ്രശ്നങ്ങൾ അവരെ അലട്ടുന്നതായി അവനു തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവൻ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….

എമറാൾഡിൽ അരുന്ധതിയെ എത്തിച്ചു സജിത് തിരിച്ചു കണ്ണൂരിലേക്ക് മടങ്ങി…. ബസ് ചാർജിനടക്കം കുറച്ചു രൂപ അവർ അവന്റെ കയ്യിൽ ഏല്പിച്ചിരുന്നു…..

അവൻ പോയി കഴിഞ്ഞപ്പോൾ അവർ ഹോട്ടലിൽ ഒരു സ്യൂട്ട് റൂമെടുത്തു…..റൂമിലെത്തിയതും അവർ കിടക്കയിലേക്ക് വീണു…

*************************

എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല.. എ സി യുടെ തണുപ്പ് റൂമിനെ വല്ലാതെ കുളിരണയിപ്പിക്കുന്നുണ്ടായിരുന്നു… അവർ പതിയെ കിടക്കയിൽ നിന്നും എണീറ്റു,…

” ചെയ്ഞ്ച് ചെയ്യാൻ ഡ്രസ്സെടുത്തത് നന്നായി….. ”

എ സി ഓഫ് ചെയ്ത് ഫ്രഷാകാൻ വേണ്ടി ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ അവർ സ്വയം പറഞ്ഞു…..

ഫ്രഷായി വന്നതിന് ശേഷം അവർ ഫോണെടുത്ത് നോക്കി…. അതിൽ അവർ നേരത്തെ വിളിച്ച നമ്പറിൽ നിന്നും മൂന്ന് മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു….

ഉടൻ തന്നെ അവരാ നമ്പറിലേക്ക് ഡയൽ ചെയ്തു…..

” എട്ടു മണിയാകുമ്പോഴേക്കും ഞാനെത്തും…. എമറാൾഡിൽ തന്നെ അല്ലേ.. ”

“എങ്ങനെ അറിഞ്ഞു?”

” വിളിച്ചിട്ട് കിട്ടാതയപ്പോൾ ഞാൻ സജിത്തിനെ വിളിച്ചിരുന്നു…. അവനാ പറഞ്ഞത്….. ”

മറുഭാഗത്ത് നിന്നും പറഞ്ഞത് കേട്ട് അരുന്ധതി മിണ്ടാതെ നിന്നു….

” റൂം നമ്പറെത്രയാ”

” 201”

“ഓക്കെ”

അൽപസമയത്തിന് ശേഷം കാൾ കട്ടായി….

അരുന്ധതി സമയം നോക്കി….

ആറ് മണി ആയിരിക്കുന്നു….. ഇനിയും രണ്ട് മണിക്കൂർ ഉണ്ട്…. അവർ ഫോണിൽ ചന്ദ്രഹാസന്റെ നമ്പർ ഡയലിലിട്ടു…

*********************

വാതിലിന് ശക്തമായി മുട്ടുന്നത് കേട്ടാണ് അരുന്ധതി കണ്ണ് തുറന്ന് നോക്കിയതു….

വീണ്ടും മുട്ടുന്നത് കേട്ടപ്പോൾ അവർ മൊബൈൽ എടുത്തു സമയം നോക്കി….
എട്ടു മണി ആയിരുന്നു….

അവർ ചെന്നു വാതിൽ തുറന്നു…. അയാൾ അകത്തേക്ക് കയറി….

“എന്താ ആന്റി ശെരിക്കും ഉണ്ടായത്…. ആന്റി വല്ലാതെ ഭയന്നത് പോലുണ്ടല്ലോ….”

“വിഷ്ണു…. മോനെ അതു….”

“പറ ആന്റീ…. ആരാമത്തിൽ പോയതിന് ശേഷം എന്താ ഉണ്ടായത്…”

ഒരു പൊട്ടികരച്ചിൽ ആയിരുന്നു അവരുടെ മറുപടി…

ആ കണ്ണീരിന് മുൻപിൽ അവന്റെ തല താഴ്ന്നു….

“ആ ഡോക്ടർ…. അന്ന… അവർ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട് മോനെ…”

കാരച്ചിലിനൊടുവിൽ അവർ പറഞ്ഞു…

“എന്തറിഞ്ഞെന്നാ???”

അവൻ ചോദ്യഭാവത്തിൽ അവരെ നോക്കി….

“ഒന്നുമില്ലേ”???

അവരുടെ കണ്ണിൽ ഭയം നിറഞ്ഞു നിന്നിരുന്നു….

“നമ്മൾ എന്തുചെയ്താലും അതു അവരുടെ രണ്ടുപേരുടെയും നല്ലതിന് വേണ്ടി ആയിരുന്നില്ലേ ആന്റി….”

“എന്നിട്ടോ…??? എന്നിട്ടെന്താ സംഭവിച്ചത്…. എന്റെ മോനെവിടാന്ന് പോലും അറിയില്ല…. മോളാണെങ്കിൽ ഒരാളെയും തിരിച്ചറിയാതെ ഭ്രാന്താശുപത്രിയിൽ….”

അവരുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകികൊണ്ടിരുന്നു….

അന്നയെ കണ്ടതും സംസാരിച്ചതുമൊക്കെ ആ കരച്ചിലിനിടയിൽ അവർ പറഞ്ഞു….

“ആന്റി കരയാതെ… നോക്കു… ആ ഡോക്ടറെ ഞാൻ കാണാം…. ഞാൻ സംസാരിച്ചോളാം അവരോട്…. ചിലപ്പോൾ അവർക്കെന്റെ വാഹിയെ രക്ഷപ്പെടുത്താൻ പറ്റുമായിരിക്കും…. ”

എല്ലാം കേട്ടതിന് ശേഷം അവനെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു…..

” പക്ഷേ… അവൾ എല്ലാം മനസ്സിലാക്കിയാൽ അവളും നമ്മളെ വെറുക്കില്ലേ മോനേ… ”

…” വെറുക്കട്ടെ… എന്നാലും അവളുടെ അസുഖം മാറുമെങ്കിൽ എന്ത് സഹിക്കാനും ഞാൻ തയ്യാറാ ആന്റി….”

അരുന്ധതി സഹതാപത്തോടെ വിഷ്ണുവിനെ
നോക്കി….

” വാഹിയെ കാണാതായ അന്ന് സംഭവിച്ചതെന്താണെന്ന് ഇന്നും നമുക്കറിയില്ല….. അതറിയാൻ വാഹി തന്നെ മനസ്സ് തുറക്കണം….

ചിലപ്പോൾ അവൾക്ക് എന്താ സംഭവിച്ചതെന്ന് കണ്ടുപിടിക്കാൻ ആ ഡോക്ടർക്ക് സാധിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു…. ആൻറി കിടന്നോളു….

ഞാൻ വേറെ റൂമെടുത്തിട്ടുണ്ട്…. നാളെ ആരാമത്തിൽ ചെന്ന് ആ ഡോക്ടറെ ഞാനൊന്ന് കാണട്ടെ… പേടിക്കാതിരിക്ക്…. ചിലപ്പോൾ എല്ലാം നല്ലതിനാവും…. ”

അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു… പെട്ടന്നവൻ തിരിഞ്ഞു നിന്നു..

“ആ ഡോക്ടറുടെ ഫോൺ നമ്പർ എനിക്ക് സെന്റ് ചെയ്യണേ ആന്റി…”

അരുന്ധതി തലയാട്ടി….

**********************

തന്റെ റൂമിലെത്തിയ വിഷ്ണു ആദ്യം പോയി ഫ്രഷായി വന്നു….

മൊബൈൽ എടുത്തു നോക്കിയപ്പോൾ അരുന്ധതി യുടെ മെസ്സേജ് ഉണ്ടായിരുന്നു ഫോണിൽ… അവൻ അതു ഓപ്പൺ ചെയ്തു….

” Dr. Anna Aaramam”

അവൻ ആ ഫോൺ നമ്പറിലേക്കു നോക്കി കുറെ സമയം ഇരുന്നു….പിന്നെ അതിൽ ഡയൽ ചെയ്തു…

മറുഭാഗത്തു അന്ന കാൾ അറ്റൻഡ് ചെയ്തപ്പോൾ അവന്റെ ഹൃദയം ക്രമാതീതമായി മിടിച്ചു കൊണ്ടിരുന്നു…

“ഹലോ.”

അന്നയുടെ നേർത്ത ശബ്ദം ഫോണിലൂടെ അവന്റെ ചെവിയിൽ വീണു….

“ഹലോ…. ഡോക്ടർ അന്ന”….

“അതേ…പറയു….”

“മാഡം… ഞാൻ വിഷ്ണു…. വരാഹീടെ ഏട്ടൻ…”

“ഓ യെസ്…. വിഷ്ണു…. അറിയാം…. പറയു… എന്താണ് വിളിച്ചത്….”

സൗമ്യമായി അന്ന ചോദിച്ചു….

“എനിക് മാഡത്തിനെ ഒന്നു കാണണം…. പറ്റുമെങ്കിൽ നാളെ തന്നെ….”

” എന്തിനു….”

” മാഡത്തിനോട് അല്പം സംസാരിക്കണം…. എബൗട് വരാഹി….”

“തീർച്ചയായും കാണണം… എനിക്കും അറിയാനുണ്ട്… എബൗട് വരാഹി….”

അന്നയുടെ ശബ്ദത്തിന്റെ മൂർച്ച വിഷ്ണുവിന്റെ ഉള്ളിൽ തറച്ചു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14