Wednesday, April 24, 2024
Novel

ഈ യാത്രയിൽ : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

കുറച്ചു നിമിഷങ്ങൾ കൂടി ദേവി സ്വയം മറന്നിരിരുന്നു പോയി. ലക്ഷ്മിയുടെ വാക്കുകൾ തന്റെ ചെവികളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നു ഓരോ നിമിഷത്തിലും ദേവിക്ക് തോന്നി.

“എനിക്കെന്റെ മോനെ വേണം”
ലക്ഷ്മി യുടെ ഈ വാക്കുകൾ മാത്രമേ ഇപ്പോൾ തന്റെ ചെവികളിൽ പ്രതിധ്വനിക്കുന്നുള്ളൂവെന്നു ദേവിക്ക് മനസിലായി.

വർദ്ധിച്ചചിന്താഭാരത്തോടെയാണ് അവളുടെ ഇരുപ്പെന്നു മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.

തന്റെ മനസിൽ അവളൊരു ചോദ്യോത്തരമേള തന്നെ ഉണ്ടാക്കുകയായിരുന്നു.

അവൾതന്നെ തന്റെ സംശയത്തെ ചോദ്യമായി പറയും,അതേചോദ്യത്തിന്റെ ഉത്തരത്തെ അവൾതന്നെ തേടികണ്ടുപിടിക്കും.

ചോദ്യവും ഉത്തരവുമായി ഒരു വടംവലി തന്നെ മനസിലുണ്ടായി.

പെറ്റമ്മയെക്കാളും പോറ്റമ്മയ്ക്കു എന്തു അധികാരമാണ്. അതായിരുന്നു ദേവിയുടെ ചിന്താമണ്ഡലത്തിലെ ആദ്യ ചോദ്യം.

കുറച്ചു നിമിഷങ്ങൾ കൊണ്ടു ഉത്തരവും അവൾ കണ്ടുപിടിച്ചു. കുഞ്ഞിന്റെ എല്ലാ അവകാശവും അധികാരവും എഴുതികൊടുത്തതാണ് മഹിക്കു.

അപ്പോപിന്നെ അവളുടെ…ലക്ഷ്മി യുടെ അധികാരത്തിന്, നൊന്തു പ്രസവിച്ചതിന് കണക്ക് പറയാനാകില്ല.

മുലപ്പാൽ മാധുര്യം പോലും ആ കുരുന്നിന് നിഷേധിച്ചു സ്വന്തം സുഖം മാത്രം തേടിപ്പോയ ലക്ഷ്മിക്ക് തന്റെ കണ്ണനുമേൽ ഒരു അർഹതയും അധികാരവുമില്ലെന്നു ദേവി തന്റെ മനസിലുറപ്പിച്ചു.

ഇപ്പോ കണ്ണനെ ചോദിക്കുന്നതിലൂടെ അവൾ തന്റെ മഹിയെയും വിട്ടുകൊടുക്കാൻ പറയുമോയെന്നു ഒരുവേള ഒരു ചോദ്യമായി അവളുടെയുള്ളിൽ ഉരുത്തിരിഞ്ഞു. ‘അതിനുവേണ്ടിയാകുമോ ലക്ഷ്മി വന്നത് പോലും’ ദേവിക്ക് തോന്നി

പിന്നീടെല്ലാം വളരെ യാന്ത്രികമായിരുന്നു ദേവിയുടെ പ്രവർത്തികൾ. ഒന്നിനും ശ്രദ്ധിക്കാൻ കഴിയാതെ, ചിന്താമണ്ഡലത്തിലൂടെ മാത്രമായ നിമിഷങ്ങൾ.

കണ്ണനെ പൊത്തിപ്പിടിച്ചു വച്ചു ഇരിക്കും അധികനേരവും. ഒന്നു കളിക്കാൻ പോലും വിടാതെ. എല്ലാവർക്കും അതിശയമായിരുന്നു ദേവിയുടെ ഈ പ്രവൃത്തി.

കാരണം കണ്ണനെ കളിക്കാൻ ഏതുസമയവും വിടുന്നത് ദേവിതന്നെയാണ്.

കളിച്ചുകൊണ്ടിരിക്കുമ്പോൾ ദേവിയും അവനൊപ്പം കൂടും. ബോളുകൾ ഉരുട്ടികൊണ്ടും കാറുകൾ ഓടിച്ചു കളിപ്പിച്ചുമൊക്കെ കളിച്ചിരികൾ മാത്രം നിറഞ്ഞ നിമിഷങ്ങൾ. അവർ അമ്മയും മകനുമല്ലയെന്നു ആർക്കും തോന്നില്ല.

അവരുടെ കളിച്ചിരികൾ കാണാൻ തന്നെ നല്ല രസമാണ്. കണ്ടുനിൽകുമ്പോൾ സമയംപോകുന്നതുപോലും അറിയില്ല.

കണ്ണനെ എപ്പോഴും പിടിച്ചു വയ്ക്കാതെ സ്വാതന്ത്രമായി വിടാറുണ്ട് ദേവി.

അതുകൊണ്ടുതന്നെ കണ്ണന് ദേവിയുടെ കൂടെ കളിക്കുന്നതും അത്രയും ഇഷ്ടവുമാണ്.

അങ്ങനെയുള്ള ദേവി കണ്ണനെ പൊത്തിപ്പിടിച്ചു വയ്ക്കുന്നതെന്താണെന്നു മാത്രം മനസിലായില്ല ആർക്കും.

തുടർന്നുള്ള ദിവസങ്ങളിലെല്ലാം തന്നെ ദേവി വളരെയധികം മൗനമായിരുന്നു. അവളുടെയുള്ളിലെ വേദനയുടെ അലയൊലികൾ അവളെന്നും ശാസനയോടെ പിടിച്ചുനിർത്താറുണ്ട്.

മറ്റുള്ളവരുടെ മുന്നിൽ ആ വേദനകളെ അനാവൃതമാക്കാതെ. പക്ഷെ കുറച്ചു ദിവസമായുള്ള ദേവിയുടെ മാറ്റം മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിലേക്ക് പോയിരുന്നു.

ആദ്യമൊന്നും മഹിയും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ അവനും എന്തൊക്കെയോ മനസ്സിലായിരുന്നു.

അവളിലെ വേദനയും ചിന്തകളുമെല്ലാം.
ദേവി കുഞ്ഞിനെ ആർക്കും കൊടുക്കാതെ,ആരുടെ കൈകളിലും കൊടുക്കാതെ കൊണ്ടുനടക്കും. അവളുടെ ഇത്തരത്തിൽ ഉള്ള പ്രവൃത്തി പുതുമായായിരുന്നു ബാക്കിയുള്ളവർക്കെല്ലാം.

ഇതിനിടയിലെല്ലാം ലക്ഷ്മി ദേവിയെ വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എപ്പോ വിളിച്ചാലും അവൾക്കു കുഞ്ഞിനെ വേണമെന്ന് ഒരൊറ്റ ആവശ്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളു.

ഒരു ദിവസം വൈകിട്ട് എല്ലാവരും ചായ കുടിച്ചിരിക്കുകയായിരുന്നു.

അതും പുറത്തെ ഗാർഡനിൽ. സായം സന്ധ്യ ചുവപ്പ് രാശി പടർത്താൻ തുടങ്ങിയിരുന്നു.

കണ്ണനും വിച്ചുവും ഓടിക്കളിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർക്ക് ചായയും സ്നാക്സും പകർന്നു നൽകുന്നുണ്ടെങ്കിലും ദേവിയുടെ കണ്ണുകൾ കണ്ണനിലായിരുന്നു.

കുറച്ചു നാളായി കണ്ണനെ നോക്കുന്ന അവളുടെ കണ്ണുകളിൽ മാതൃവാത്സല്യത്തിനു പകരം ആകുലതകളാണെന്നു മഹിക്കു തോന്നിയിരുന്നു.

മഹി ദേവിയെ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഓടി കളിക്കുന്നതിനിടയിൽ കണ്ണൻ കാലുതെറ്റി വീണു.

വിച്ചു ഓടിവന്നെടുക്കും മുന്നേ കാറ്റുപോലെ പാഞ്ഞുവന്നു ദേവി മോനെ എടുക്കുകയും, വിച്ചുവിനെ കുറെ ചീത്ത പറയുകയും ചെയ്തു.

അവൾ കണ്ണനെ നെഞ്ചോട് ചേർത്ത് ഇറുകെ പിടിച്ചു കൊണ്ടിരുന്നു.

തന്റെ നെഞ്ചിൽ നിന്നും ആർക്കും അവനെ അടർത്തി മട്ടൻ കഴിയില്ലെന്നു ഒന്നുകൂടി ഉറപ്പുവരുത്തികൊണ്ടു.

ഈ സമയമെല്ലാം ദേവിയുടെ ഭാവമാറ്റത്തെ ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുകയായിരുന്നു എല്ലാവരും.

എന്തോ ചോദിക്കാനാഞ്ഞ വിച്ചുവിനെ മഹി കണ്ണുകൾ കൊണ്ട് വിലക്കി നിർത്തി. മഹിക്ക് ഏകദേശം കാര്യങ്ങൾ എല്ലാം തന്നെ വ്യക്തമായിരുന്നു.

” ഏട്ടാ .. ഇനി ഇത് നീട്ടികൊണ്ടു പോകണോ , അവൾ ഏട്ടത്തിയെ വിളിച്ചു കാര്യം പറഞ്ഞു കാണും. അതാണ് ഈ പേടി. ”

വച്ചു തന്റെ മനസ്സിൽ തോന്നിയ കാര്യം മഹിയെ അറിയിച്ചു. അവസാനിപ്പിക്കണം , ഞാനും മടുത്തു.

ഒരു ജീവിതം തുടങ്ങണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട് .

പുതിയ ഒരു ജീവിതം. ഞാനും എന്റെ മോനും അവന്റെ അമ്മയും മാത്രമുള്ള ഒരു ജീവിതം.

മഹി തന്റെ മനസ്സിലുള്ളത് വിച്ചുവിനോട് പറഞ്ഞുകൊണ്ട് വീടിനുള്ളിലേക്ക് നടന്നു.

ലക്ഷ്മി തന്നെ വിളിച്ചു പറഞ്ഞതെല്ലാം മഹിയോടും വിച്ചുവിനോടും പറയാൻ കരുതിവന്ന ദേവി മാഹിയുടെ വാക്കുകൾ കേട്ട് തറഞ്ഞു നിന്ന് പോയി. മഹിക്ക് ഇപ്പോഴുള്ള ജീവിതം മതിയായി എന്നല്ലേ പറഞ്ഞത്.

കണ്ണനും അവന്റെ അമ്മയും, അപ്പൊ ലക്ഷ്മിയോടൊപ്പം ജീവിക്കാനാണോ മാഹിയെട്ടൻ ആഗ്രഹിക്കുന്നത്.

ചലനമറ്റു നിന്നതല്ലാതെ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പോലും വരുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

കണ്ണനെ ഉറക്കി കിടത്തി അവനെ ഒരു കൈ കൊണ്ട് തന്റെ ചാരെ ചേർത്ത് പിടിച്ചു മറുകൈ നെറ്റിയിൽ വച്ചുകൊണ്ടു ആലോചനയോടെ കിടക്കുകയായിരുന്നു ദേവി.

അത്യാവശ്യം ഒരു ഓപ്പറേഷൻ കേസ്‌ വന്നത് കൊണ്ട് മഹി നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു .

പെട്ടന്ന് ദേവിയുടെ ഫോൺ രാത്രിയിലെ ദേവിയുടെ സ്വകാര്യ സന്തോഷമായ മൗനത്തെ മുറിച്ചുകൊണ്ട് റിങ് ചെയ്യാൻ തുടങ്ങി.

ദേവി കൈ എത്തിച്ചു ടേബിളിൽ നിന്നും ഫോൺ എടുത്തു നോക്കി. “ലക്ഷ്മി കാളിങ് ” ഒട്ടും സംശയിക്കാതെ ലക്ഷ്മിയുടെ കാൾ ദേവി എടുത്തു.
“ദേവി”

” കേൾക്കുന്നുണ്ട് , പറഞ്ഞുകൊള്ളൂ ”

” എന്തായി നിന്റെ തീരുമാനം ”

” നീയെന്റെ മുന്നിൽ വച്ചതു ഒരു പ്രശ്നമായി തോന്നിയിട്ടില്ല ലക്ഷ്മി. കുഞ്ഞിനെ ഞാൻ വിട്ടു തരില്ല. ”

” എങ്കിൽ മഹിയെ വിട്ടു തരാൻ തയ്യാറാണോ? ”

” What ……. എന്താ നീ ചോദിച്ചേ? ”

” എനിക്ക് മഹിയെ വേണം ദേവി ”

“നീയെന്താ ചോദിക്കുന്നത് ലക്ഷ്മി ”

” ഞാൻ പറഞ്ഞത് നിനക്കു മനസ്സിലായില്ലേ ? എനിക്ക് എന്റെ കുഞ്ഞിനേയും അവന്റെ അച്ഛനെയും വേണം , എന്റെ പ്രണയത്തെ

“ലക്ഷ്മി ..” ദേവിയുടെ ശബ്ദം ഉയർന്നു

“ഒച്ച വയ്‌ക്കേണ്ട ദേവി , ഞാൻ നിന്നോട് ആദ്യം എന്റെ കുഞ്ഞിനെ മാത്രമല്ലേ ചോദിച്ചുള്ളു. അപ്പൊ നിനക്ക് തരാൻ കഴിയില്ല .

പക്ഷെ ഇപ്പൊ എനിക്കിതൊരു വാശി ആണ് . എന്റെ മോനൊപ്പം അവന്റെ അച്ഛൻ , എന്റെ പ്രണയം- ശ്രീമംഗലത്തെ മഹേഷിനെയും കൂടി വേണം .”

ഞാനും മഹിയെ ആത്മാർത്ഥമായി തന്നെയാണ് പ്രണയിച്ചിരുന്നത്. അതുകൊണ്ടാണല്ലോ ഒരു കുഞ്ഞു വയറ്റിൽ ഉണ്ടെന്നു അറിഞ്ഞിട്ടും ഞാൻ അവനു ജന്മം നൽകിയത് .

മഹിയെ സ്‌നേഹി
കൊണ്ട് മാത്രമായിരുന്നു. ഞങ്ങളുടെ പ്രണയ സാക്ഷാകരമാണ് ഞങ്ങളുടെ മകൻ…

അവനെ എനിക്ക് ഭൂമിയിലേയ്ക്ക് ജനിക്കും മുന്നേ വേണമെങ്കിൽ പറഞ്ഞു വിടമായിരുന്നു ഞാൻ അതു ചെയ്യാതിരുന്നത് മഹിയോടുള്ള പ്രണയവും സ്നേഹവും ഒന്നുകൊണ്ടു മാത്രമാണ്.
ഛീ.. ഒന്ന് നിർത്തുന്നുണ്ടോ ലക്ഷ്മി നിന്റെ കവലപ്രസഗം.

ഇതാണോ നിന്റെ ആത്മാർതമായ സ്നേഹം ആണോടി……

മഹിയെട്ടനെ പ്രണയിച്ചു വഞ്ചിക്കുവായിരുന്നില്ലേ നീ.. മഹിയെട്ടന്റെ പ്രണയത്തിനു നീ എന്തു വിലയാണ് നൽകിയത് ?

അദ്ദേഹം തന്നിരുന്ന വിലപ്പെട്ട സമ്മാനങ്ങൾ ആയിരുന്നില്ലേ നിനക്ക് പ്രിയപെട്ടതായിരുന്നത്.

അദ്ദേഹം നിന്നെ മാത്രമേ പ്രണയിച്ചിരുന്നുള്ളു.

പക്ഷെ നീയോ….. കാശും സമ്മാനങ്ങളും ആര് അധികം തരുന്നോ അവർക്കാരുന്നില്ലേ നീ മുൻഗണന നൽകിയിരുന്നത്.

“ദേവി മര്യാദക്ക് സംസാരിക്കണം”.
“നിന്നോടോ മര്യാദ”…. ദേവിയുടെ സമനില തെറ്റുന്നുണ്ടാരുന്നു. അവളുടെ വാക്കുകളിലും നന്നേ പ്രകടമായികണ്ടു.

“നിനക്കാണോ മര്യാദ നിന്റെ ആത്മാർത്ഥ പ്രണയമാണ് പോലും…..

ആരോടായിരുന്നു നിന്റെ പ്രണയം”. ദേവി ദേഷ്യത്തിൽ എന്തൊക്കയോ പുലമ്പിക്കൊണ്ടിരുന്നു
“നീ എന്റെ പ്രണയത്തെ ചോദ്യം ചെയ്യുന്നുണ്ടല്ലോ…..

മഹിയുടെ പ്രണയത്തോടെ ഉള്ള ഒരു നോട്ടമെൻകിലും നിനക്ക് കിട്ടിയിട്ടുണ്ടോ.

അവന്റെ പ്രണയത്തെ അനുഭവിച്ചിട്ടുണ്ടോ നീ… വാക്കുകളിലൂടെയെൻകിലും അവന്റെ പ്രണയം നിന്നിലേയ്ക്ക് ചൊരിഞ്ഞിട്ടുണ്ടോ………
ഉവ്വോ…. ”
ദേവിക്കു വാക്കുകൾ കിട്ടാതെ ഉഴറി.

ലക്ഷ്മിയുടെ ഓരോ ചോദ്യത്തിനും തനിക്കുത്തരമില്ലാരുന്നു. എന്തു പറയും മറുപടി.

സത്യമല്ലേ…. മാഹിയെട്ടൻ എന്നെ പ്രണയിക്കുന്നില്ല.

വാക്കുകളിലൂടെയോ….നോട്ടത്തിലൂടെയോ… ഒന്നും അനുഭവിച്ചിട്ടില്ല. അവർ തമ്മിലാണ് സ്നേഹിച്ചത്.

പലപ്പോഴും തോന്നിയിട്ടുണ്ട് ലക്ഷ്മിയെന്ന പ്രണയം ശിലപോലെ സ്ഥാപിതമായതാണെന്ന്.

തോറ്റുപോകുകയാണോ താൻ. ദേവിയുടെ മൗനം ലക്ഷ്മിയെ ലഹരിപിടിപ്പിച്ചു.

മഹിയുമായി ഞാൻ സംസാരിച്ചതാണ് എന്റെ തെറ്റുകൾ പൊറുത്തു എന്നോടുകൂടെ ജീവിക്കാൻ മഹി തയ്യാറാണെണ് പറഞ്ഞു.

ഇനിയുള്ള ഞങ്ങൾക്കിടയിലെ തടസ്സം നീയാണ്.

നീ ഒഴിഞ്ഞു തന്നാൽ മതി. കേസും കോടതിയുമായി നടക്കാൻ എനിക്കും മഹിക്കും താല്പര്യമില്ല.

നീ സമ്മതിച്ചാൽ മാത്രം മതി നല്ല കോമ്പൻസേഷൻ തരാം.

ഇതു വരെ നിങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ചിട്ടില്ല ഏങ്കിലും കോമ്പൻസേഷൻ തരുമ്പോൾ നല്ലൊരു എമൗണ്ട് തന്നെ ചോദിച്ചോളൂ “. ഇനി ഞാൻ വിളിക്കുമ്പോൾ എനിക്കറിയേണ്ടത് നിന്റെ തീരുമാനമാണ്.

നാളെ ഇതേ സമയം ഞാൻ വിളിക്കും. ദേവി എന്തെൻകിലും പറയുന്നെയനുമുന്നേ കാൾ കട്ട്‌ ആയിപോയിരുന്നു. ലക്ഷ്മി പറയുന്നത് മഹിക്കും താല്പര്യമാണെന്ന്,……

ഇന്ന് വിച്ചുവിനോട് പറഞ്ഞതും കൂട്ടി വായിക്കുമ്പോൾ അപ്പോൾ തന്റെ സ്ഥാനം……

അല്ലെങ്കിലും അർഹിക്കാത്തതു ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനോ പാടില്ല.

താനിന്നു വരെ ഒന്നും മോഹിച്ചിട്ടില്ല.

ആകെ കൂടെ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും എന്നെങ്കിലും മഹിയെയേട്ടന്റെ പ്രണയമാകാനായിരുന്നു.

പ്രണയമെന്ന വികാരവും അതിലെ അനുഭൂതിയും തന്നിൽ ജനിപ്പിച്ച മഹി പോലും അറിയാതെ സ്നേഹിച്ച, ആ മഹിയെട്ടന്റെ പ്രണയത്തെ ആവാഹിക്കാനായിരുന്നു. പക്ഷെ ഒന്നും പിടിച്ചുവച്ചും, വാശിപിടിച്ചും വാങ്ങി ശീലമില്ലാത്ത തനിക്കു മാഹിയെട്ടന്റെ പ്രണയവും കിട്ടാക്കനിയാണ്.

വീട്ടുകാർക്കും അനിയത്തിമാർക്കും തന്റെ ജീവിതം വിട്ടുകൊടുക്കുമ്പോഴും അതിനുള്ളിലെ മനസ് മാഹിയെ പ്രണയിച്ചു കഴിഞ്ഞിരുന്നു.

ഒരിക്കലും മഹിയെട്ടന്റെ സ്നേഹവും അനുകമ്പയും തനിക്കു നേരെ ഉണ്ടാകില്ലയെന്നറിഞ്ഞിട്ടും താൻ പ്രണയിച്ചു.

ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലും ഇടയ്ക്കെപ്പോഴോകെയോ തോന്നിയിട്ടുണ്ട് അദ്ദേഹത്തിന് തന്നോട് ഒരു ഇഷ്ടമുണ്ടെന്നു . പക്ഷെ എല്ലാം വെറുതെ ആയിരുന്നോ …

ആയിരിക്കും ആദ്യമായി പ്രണയിച്ച പെണ്ണിനേയും ആദ്യമായി ഭോഗിച്ച പെണ്ണിനേയും ഏതൊരാണും അവന്റെ ഇടനെഞ്ചിൽ കൊണ്ട് നടക്കും, മരണം വരെ …
താനാണ് അവരുടെ മുന്നിലെ തടസമെങ്കിൽ ഇല്ല … ഒരിക്കലുമില്ല .. തന്ന ഒരിക്കലും ഒരു തടസ്സമായി അവരുടെ മുന്നിൽ പോലും വരില്ല .

അവർ ജീവിച്ചോട്ടെ … സന്തോഷമായി .. മഹിയേട്ടന് അതാണ് സന്തോഷമെങ്കിൽ അത് മതി.

ഒഴിഞ്ഞു പോകാം. കണ്ണന് വേണ്ടി. ആ കുരുന്നിനെ കേസ് കോടതി എന്നൊക്കെ പറഞ്ഞു വീതിച്ചെടുക്കാൻ ആഗ്രഹിക്കുന്നില്ല. ഒന്നും പ്രതീക്ഷിച്ചല്ല ഈ ജീവിതം തിരഞ്ഞെടുത്തത് .

പോകുമ്പോഴും അങ്ങനെ തന്നെ.
മഹി ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ ദേവിയെ റൂമിൽ കണ്ടില്ല.

ബാൽക്കണി വാതിൽ തുറന്നു കിടന്നതു കണ്ടപ്പോൾ അവൾ അവിടെ ഉണ്ടാകും എന്ന് ഉറപ്പായിരുന്നു.

മഹി വേഗം പോയി ഫ്രഷായി വന്നു. അപ്പോഴും അവൾ റൂമിൽ എത്തിയിരുന്നില്ല.

മഹി ബാൽക്കണിയിലേക്കു ചെന്നു. ഭിത്തിയിലെ കൈവരിയിൽ തന്റെ ഒരു കൈ വച്ചുകൊണ്ടു മറുകൈ താലിയിൽ അമർത്തിപ്പിടിച്ചുകൊണ്ടു ദൂരെ ഇരുട്ടിനെ നോക്കി നിൽക്കുകയായിരുന്നു ദേവി.

അവളെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു ഇറുകെ പുണരുവാൻ ഉള്ളം വെമ്പി.

ഇത്തവണ തലച്ചോർ പറയുന്നത് ഹൃദയം അനുസരിച്ചു നിന്നും എങ്കിലും, തന്റെ ഹൃദയമിടിപ്പ് ദേവിയെ കാണുമ്പോൾ ഉച്ചത്തിൽ മിടിക്കുന്നു പോലെ അവനു തോന്നി.

ദേവിയുടെ തോളിൽ കൈവച്ചു , പെട്ടന്ന് ദേവി ഞെട്ടിത്തിരിഞ്ഞു അവനെ നോക്കി നിന്നു. അവളുടെയുള്ളിലെ സങ്കടക്കടൽ അവനെ കണ്ട നിമിഷത്തിൽ ദേവിയുടെയുള്ളിൽ ആർത്തലച്ചു.

അവന്റെ കണ്ണുകളിലെ ആഴങ്ങളിൽ മുങ്ങുവോളം അവനിലേക്കുള്ള ദൂരം കുറഞ്ഞുവന്നിരുന്നു.

സ്വയം മറന്നു കണ്ണുകളിൽ തെളിനീർ നിറച്ചു കുറച്ചു നേരം അവനെത്തന്നെ നോക്കി നിന്നു.

ദേവി കൈകൾ ഉയർത്തി അവന്റെ കവിളുകളിൽ തലോടി. കണ്ണുകൾ കൊണ്ട് മൗനമായി ദേവി തന്റെ പരിഭവങ്ങളും പരാതികളും അവനിലേക്ക്‌ അർപ്പിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ.

അവളിലെ വികാരത്തെ പിടിച്ചു നിർത്തി ശ്വാസം മുട്ടുന്നത് മഹി മനസ്സിലാക്കിയിരുന്നു. അവളുടെ ഹൃദയമിടിപ്പിന്റെ വേഗം അത്രയും ഉണ്ടായിരുന്നു.

” ഒരു പരിധിയിൽ കൂടുതൽ നമ്മുടെ വികാരങ്ങളെ പിടിച്ചു നിർത്തരുത്,അത് സങ്കടമായാലും സന്തോഷമായാലും ഒഴുക്കി വിടണം.

എന്തിനാണ് വെറുതെ തടയണ വച്ച് തടഞ്ഞു നിർത്തി സ്വയം ശ്വാസം മുട്ടുന്നത്. ”

അവളുടെ കണ്ണുകളിലേക്കു നോക്കി മഹി അത് പറയുമ്പോൾ ദേവി ആർത്തലച്ചു പെയ്യാൻ വെമ്പി നിന്ന ഒരു പേമാരി പോലെയായിരുന്നു.

ഒരു നിമിഷം കൂടിയേ അവൾക്കു പിടിച്ചു നിൽക്കാനായുള്ളൂ. തടയാൻ പൊട്ടിച്ചു അതി ശക്തമായിത്തന്നെ മഹിയുടെ നെഞ്ചിൽ ആ മഴവെള്ളപ്പാച്ചിൽ ഒഴുക്കിവിട്ടിരുന്നു ദേവി .

അവനെ ഇറുകെ പുണർന്നു നിന്നു തന്റെ സങ്കടങ്ങൾ കണ്ണീരാൽ അവന്റെ നെഞ്ചിൽ പെയ്തോഴിച്ചു കുറെ നേരം കൂടി അങ്ങനെ തന്നെ നിന്നു. കുറച്ചു സമയം…… ദേവിക്ക് പെട്ടന്ന് സ്വബോധം വന്നു.

താൻ മഹിയുടെ നെഞ്ചിൽ ചാരി നിൽക്കുന്നുവെങ്കിലും അവൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നില്ലായെന്ന് അവൾ ശ്രദ്ധിച്ചു. അതവളിൽ ഇത്രയും സമയം ഉണ്ടാക്കിയിരുന്നതിനേക്കാൾ വലിയ വിഷമം സൃഷ്ടിച്ചു.

പെട്ടന്ന് തന്നെ അവൾ അവനിൽ നിന്നും അടർന്നുമാറി നിന്നു.

അവനെത്തന്നെ കുറച്ചു നേരം നോക്കി നിന്ന് മനസ്സിൽ എന്തോ ഒന്ന് തീരുമാനിച്ചപോലെ മുറിയിലേക്ക് കടന്നു.

ഒന്ന് തിരിഞ്ഞു നിന്ന് തിരിച്ചു മഹിയുടെ മുന്നിൽ വന്നുനിന്നു.

അവനെപ്പോലും ഞെട്ടിച്ചുകൊണ്ട് തന്റെ തള്ളവിരലിൽ കുത്തി ഉയർന്നു പൊങ്ങി മഹിയുടെ തോളിൽ മുറുകെ പിടിച്ചുകൊണ്ടു അവന്റെ നെറ്റിയിൽ ചുംബിച്ചു, തുടർന്ന് ഇരു കവിളുകളിലും.

ഒരു നിമിഷം ആ കണ്ണുകളിൽ ഞാൻ മാത്രമാണെന്ന് ഉറപ്പു വരുത്തി മുറിയിലേക്ക് ഓടിക്കയറി.

ഫോണെടുത്തു ലക്ഷ്മിയുടെ നമ്പറിലേക്ക് ഒരു മെസേജ് വിട്ടതിനുശേഷം തന്റെ താലിയിൽ മുറുകെ പിടിച്ചുകൊണ്ടു കണ്ണനെ ചേർത്ത് കിടന്നു.
മഹി കുറച്ചു നേരംകൂടി ബാൽക്കണിയിൽ ഇരുട്ടിനെ പ്രണയിച്ചു നിന്നു. കണ്ണുകളിൽ ഉറക്കം തഴുകാൻ തുടങ്ങിയപ്പോൾ പതിയെ റൂമിലേക്ക് കയറി.

ആ നിമിഷം ദേവിയുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടു. എടുത്തു നോക്കിയപ്പോൾ ലക്ഷിമിയുടെ മെസ്സേജ് ആണ്

” അപ്പോൾ കലാശക്കൊട്ടിന് സമയമായി അല്ലെ ലക്ഷ്മി , നാളെക്കൊണ്ട് ഇതിനൊരവസ്സാനം കാണണം. ” മഹി നിന്ന് ആത്മഗദം പറഞ്ഞുകൊണ്ടു ദേവിയുടെ അടുത്തേക്ക് നീങ്ങി….

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15

ഈ യാത്രയിൽ : PART 16

ഈ യാത്രയിൽ : PART 17