Saturday, December 14, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 14

നോവൽ
എഴുത്തുകാരി: ശക്തി കല ജി

കുറച്ച് കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്ന് കോൾ വന്നു…. “പുതിയ എം ഡി. ചാർജ്ജ് എടുത്തിരിക്കുന്നു…. മനേജർ എവിടെ എന്ന് പറഞ്ഞ് ബഹളം ” എന്ന് ഓഫീസിലെ സിദ്ധു പറഞ്ഞു..

“എന്ത് എം.ഡി.. യോ… ഞാനറിയാതെ എൻ്റെ ഓഫീസിൽ എത് എം.ഡി…” കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു….

ഫോണിൻ്റെ മറുവശത്ത് നിന്ന് കേട്ട ശബ്ദം കേട്ട് കണ്ണൻ നിശ്ചലനായി നിന്നു പോയി….

സ്വാതി…

“മിസ്റ്റർ കണ്ണൻ… സമയമെത്രയായീന്നാ വിചാരം… ഇവിടെ ഒഫീസിൽ ഇത് വരെ പഞ്ച് ചെയ്തിട്ടില്ലല്ലോ…. വേഗം വരു…

ഇങ്ങനെ ഉത്തരവാതിത്വമില്ലാതെ നിങ്ങൾ പെരുമാറിയാൽ ബാക്കി സ്റ്റാഫുകളുടെ കാര്യം പറയണോ…” എന്ന് പറഞ്ഞ് സ്വാതി ഫോൺ കട്ട് ചെയ്തു…

കണ്ണൻ എന്താ സംഭവിക്കുന്നത് എന്നറിയാതെ തരിച്ചുനിന്നു…

സ്വാതിയാണോ എo. ഡി… അവൾ ഓഫീസിൽ എം.ഡി.യായി ചാർജ്ജ് എടുക്കാൻ എന്താ കാര്യം….അപ്പോൾ അവൾ പേരിൽ പകുതി സ്വത്തുണ്ട് എന്ന അധികാരമാണ്….

അവൾ ഇനി പ്രതികാരം വീട്ടാൻ വന്നതാണോ…..

വേഗം വസ്ത്രം മാറി താഴേക്ക് ചെന്നു…. അമ്മയപ്പോഴും കരച്ചില് നിർത്തിയിരുന്നില്ല…. സരസമ്മ അടുത്ത് താടിക്ക് കൈയ്യുo കൊടുത്തിരുപ്പുണ്ട്….

” അമ്മേ ഞാൻ അത്യവശ്യമായി ഓഫീസിൽ പോകണം..

. ഉച്ചയ്ക്ക് ഞാൻ പുറത്തുന്ന് കഴിച്ചോളാം”…

ഇന്ന് മുതൽ ആ പഴയ ജോലിക്കാരിയെ വരാൻ പറഞ്ഞിട്ടുണ്ട്…

അവർ ഉച്ചയ്ക്ക് മുൻപ് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. “.. ഇവിടെ ഒരാളില്ലാതെ പറ്റില്ലല്ലോ.” എന്ന് കണ്ണൻ അമ്മയോടായി പറഞ്ഞു….

” ഇന്ന് പോവാതിരുന്നൂടെ കണ്ണാ…. എനിക്ക് എന്തോ വല്ലാത്ത ഭയം…. കുറച്ച് മുൻപ് ആ പോലീസുകാരൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല…”

എന്നാലും എൻ്റെ വിജയേട്ടന് എന്ത് ദ്രോഹമാ ചെയ്തത്…” അമ്മ കരയുന്നത് കണ്ട് കണ്ണന് സഹതാപം തോന്നി….

” അമ്മേ സ്വന്തം കുടപ്പിറപ്പ് ഇങ്ങനെയൊരു ചതി ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയില്ല… ശരിയാണ്… പക്ഷേ അവർ പറഞ്ഞതെല്ലാം സത്യമാണ്… അമ്മ വിശ്വസിച്ചേ പറ്റു…. “കണ്ണൻ്റെ ശബ്ദമിടറി….

നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ മുഖം തിരിച്ചു….

അപ്പോഴാണ് സരസമ്മ അടുത്ത് വായും പൊളിച്ച് നിൽക്കുന്നത് കണ്ടത്….

ഇവർ നിൽക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്….

“എന്നാലും മോനെ ശ്വേത തിരിച്ച് വരും എന്ന് പറഞ്ഞപ്പോൾ സ്വാതിയെ ഞാൻ തള്ളി പറഞ്ഞു….

ഒരിക്കൽ നീ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതല്ലേ എന്ന് കരുതിയാണ് ഞാൻ ശ്വേതയെ വീട്ടിൽ വരാൻ പറഞ്ഞത്….

അന്ന് സ്വാതി നേരത്തെ വരുമെന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് ഞാനാണ് ശ്വേതയെ നിൻ്റെ മുറിയിലേക്ക് വിട്ടത്….

സ്വാതി ഒരു പാട് മനസ്സ് വിഷമിച്ചാണ് ഇവിടെ നിന്നും ഇറങ്ങിപ്പോയത്…

എന്നിട്ടും സ്വാതി നമ്മുടെ കുടുംബത്തിൻ്റെ നല്ലതിന് വേണ്ടിയേ എല്ലാം ചെയ്തിട്ടുള്ളു….

അവളെ മനസ്സിലാക്കാൻ ഞാൻ വൈകി പോയി ” എന്ന് പറഞ്ഞ് അമ്മ ഏങ്ങലടിച്ചു കരയാൻ തുടങ്ങി… –

സരസമ്മ അടുത്തത് കണ്ണൻ എന്താ പറയാൻ പോകുന്നത് എന്നറിയാൻ ശ്രദ്ധയോടെ നിപ്പാണ്….

.. ഇവിടെ നിന്ന് വാർത്തയറിഞ്ഞിട്ടു വേണം നാടുമൊത്തം പറഞ്ഞ് നടക്കാൻ….

” അമ്മയൊന്നും ചിന്തിക്കാതെ എല്ലാം ചെയ്തിട്ട് ഇപ്പം പറഞ്ഞിട്ട് എന്താ ഫലം…. നല്ലത് ചെയ്യുവാ എന്ന് പറഞ്ഞ് എൻ്റെ ജീവിതം ഇല്ലാതാക്കി….

എല്ലാം വിധിപോലെ നടക്കട്ടെ….

സ്വാതിയെ കൂടാതെ വേറൊരു പെണ്ണ് എൻ്റെ ജീവിതത്തിലില്ല…. എന്ന് മാത്രം അമ്മ ഓർത്താൽ നന്ന്….

അവൾ എനിക്ക് എൻ്റെ ജീവനും ജീവിതവും തീരിച്ച് തന്നവളാണ്….

ശ്വേത ഞാൻ മരിച്ച് പോകും എന്ന് മുൻവിധി കണ്ട് അമേരിക്കകാരനെ കിട്ടിയപ്പോൾ എന്നെ മറന്നവളാണ്…

ശ്വേതയുടെ എല്ലാ കുറവുകളും അറിഞ്ഞു കൊണ്ട് തന്നെ അവളെ സ്വീകരിക്കാൻ മനസ്സ് കൊണ്ട് തയ്യാറായതാണ് ഒരിക്കൽ ഞാൻ…

അവൾ വിവാഹം കഴിക്കാതെ കാത്തിരുന്നിരുന്നെങ്കിൽ കൂടി താലികെട്ടിയ സ്വാതിയെ വിട്ടു ഞാൻ പോകില്ലായിരുന്നു….

അമ്മ എന്നെ ഇത്രയേ മനസ്സിലാക്കിയിട്ടുള്ളോ….

അതോ സഹോദരൻ്റെ പുത്രിയോടുള്ള സ്നേഹം കാരണം എൻ്റെ മനസ്സറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഇരുന്നതാണോ……

ശ്വേതയോട് എനിക്ക് ഒരു തരി സ്നേഹo തോന്നുന്നില്ല… പകരം സഹതാപം മാത്രം….

ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലാ എന്ന കാരണം പറഞ്ഞല്ലേ ഒരു മകളുള്ള രണ്ടാം കെട്ടുകാരനെ കെട്ടിയത്…

എന്നിട്ടും ആ മകളോട് പോലും നീതി കാണിക്കാൻ അവൾക്ക് കഴിയുന്നില്ലല്ലോ….

അമ്മ ശ്വേതയെ പറഞ്ഞ് മനസ്സിലാക്കിക്കണം ആ കുഞ്ഞിനെ വിഷമിപ്പിക്കരുത് എന്ന്….

ഒരമ്മയുടെ സ്നേഹം ആ കുട്ടിക്ക് നൽകാം എന്നുറപ്പ് നൽകിയല്ലെ അയാളെ വിവാഹം കഴിച്ചത്… ആ വാക്ക് എങ്കിലും പാലിക്കാൻ പറയ്യ്…..

സ്വാതി…, ശ്വേത …,രണ്ടു പേരെയും ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല… അത്രയ്ക്ക് ദൂരമുണ്ട് രണ്ടു പേരു്o “.. പറഞ്ഞ് കഴിഞ്ഞപ്പോൾ കണ്ണനിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു…

ശ്യാമളയുടെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞ് പോയി…. അവർക്ക് വേറെ പോo വഴിയില്ല എന്ന് മനസ്സിലായി….

“എനിക്ക് സ്വാതിയെ കാണണം… അവളോട് മാപ്പ് പറയണം” ഞാൻ അവളോട് ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റാണ് “… അമ്മ വിതുമ്പി….

” ഇപ്പോൾ സ്വാതി നമ്മളിൽ നിന്ന് ഒരു പാട് അകലെയാണ്…. അവൾ അകന്നതല്ല..നമ്മൾ അകറ്റിയതാണ് “. അത് നമ്മൾ ഓർക്കണം…..’

അവളുടെ ഇപ്പോഴത്തെ വിഷമം ഒന്ന് കുറയട്ടെ… നമ്മുക്ക് സംസാരിക്കാം.. “… ഇപ്പോൾ ഞാൻ കുറച്ച് തിരക്കാ… വന്നിട്ട് സംസാരിക്കാം” എന്ന് പറഞ്ഞ് കണ്ണൻ മുറിയിൽ നിന്നിറങ്ങി….

കാറിൽ കയറിയപ്പോൾ അമ്മ പടിവാതിലിൽ നിൽക്കുന്നത് കണ്ടു…

സരസമ്മയ്ക്ക് അടുത്ത വീട്ടിലേക്ക് പോകാനുള്ള തിടുക്കമായിരുന്നു….

പുതിയതായി അറിഞ്ഞ കഥകൾ അടുത്ത വീടുകളിലേക്ക് എത്തിക്കാനുള്ള തിടുക്കം…

കണ്ണൻ കാർ ഓഫീസ് ലക്ഷ്യമാക്കി വിട്ടു…. കണ്ണൻ്റെ മനസ്സിൽ സ്വാതിയെ കുറിച്ചുള്ള ചിന്തകൾ നിറഞ്ഞു….

അവളുടെ ചിരി ….സംസാരം… കരുതൽ എല്ലാം ഇഷ്ട്ടമായിരുന്നു…..

ഇന്നലെ ഒരു ദിവസം അവളില്ലാത്ത ദിവസം എത്ര ശൂന്യമായിരുന്നു….

ഒന്നിനുമല്ല വെറുതെ ഒന്ന് കണ്ടോണ്ടിരുന്നാൽ മതി….

മൂന്നു വർഷമായി കൺമുന്നിലുള്ള പെണ്ണ് ഒരു ദിവസം അടുത്തില്ലാതായപ്പോൾ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു…

അവൾ ഒരിക്കലും തന്നെ വിട്ടു പോകില്ലെന്ന് ഒരു അഹങ്കാരം മനസ്സിൽ ഉണ്ടായിരുന്നു….

പക്ഷേ അവളെ തെറ്റ് പറയാൻ കഴിയില്ലല്ലോ…

പൂർവ്വ കാമുകി കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടാൽ എതൊരു ഭാര്യയും സഹിക്കില്ല….. അടി കിട്ടാഞ്ഞത് ഭാഗ്യം…..

ആ സമയം ശ്വേത എന്തിനാണ് മുറിയിലേക്ക് ഓടിക്കയറി വന്നിട്ട് കെട്ടിപ്പിടിച്ച് കരഞ്ഞതെന്ന് ഇന്ന് അമ്മ പറഞ്ഞപ്പോഴാണ് മനസ്സിലായത്…

അമ്മയും കൂടി അറിഞ്ഞിട്ടാണ് ശ്വേത തൻ്റെ മുറിയിലേക്ക് വന്നതെന്ന് ഓർത്തപ്പോൾ അമ്മയോട് നീരസം തോന്നി…..

താലികെട്ടിയ ഭാര്യ സ്വാതിയെ ഉപേക്ഷിച്ച് ശ്വേതയെ സ്വീകരിക്കാൻ വേണ്ടി അമ്മയ്ക്കെങ്ങനെ അങ്ങനെയൊരു നാടകത്തിന് കൂട്ടു നിൽക്കാൻ തോന്നി….

ശ്വേത അത് പോലെ കരഞ്ഞിട്ടുണ്ടാകും…. പുലമ്പിയിട്ടുണ്ടാവും…

തൻ്റെ സഹോദരൻ്റെ മകളോട് അമ്മയ്ക്ക് അലിവ് തോന്നി കാണും….

എന്നാലും അമ്മയിൽ നിന്ന് ഇങ്ങനെയൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചതല്ല…..

എഗ്രിമെൻറിൽ കുരുക്കിയിട്ടിട്ട് പോലും പരിഭവമേതും പ്രകടിപ്പിക്കാതെ തന്നെ മരണത്തിന് വിട്ടു കൊടുക്കാതെ രാവും പകലും കാവലിരുന്നാണ് ഇന്നത്തെ ഞാനാക്കിയത്….

അത് അമ്മയ്ക്ക് നന്നായിട്ടറിയാം…..

ദ്രോഹിക്കുന്നതിൻ്റെ അങ്ങേയറ്റം ദ്രോഹിച്ചിട്ട് അവസാനം മാപ്പ് പറഞ്ഞാൽ ഒരാൾക്ക് ക്ഷമിക്കാൻ കഴിയുമോ…..

എന്തായാലും തനിക്ക് പറ്റില്ല…. സ്വാതിയിൽ നിന്ന് ദേഷ്യം തനിക്ക് നേരെ വന്നാലും അത് സഹിച്ചേ പറ്റു…

അത്രയ്ക്ക് വിഷമിപ്പിച്ചിട്ടുണ്ട്…. ഓരോന്ന് ചിന്തിച്ച് വേഗം ഓഫീസിലേക്കുള്ള റോഡിലേക്ക് വണ്ടി കയറ്റി തിരിച്ചു…….

ഓഫീസിൻ്റെ ഗേറ്റ് കടന്നതും സെക്യൂരിറ്റി ഓടി വന്നു….

കണ്ണൻ്റെ വണ്ടി പാർക്ക് ചെയ്യേണ്ട സ്ഥലം പറഞ്ഞു കൊടുത്തു….

ഇവിടം തുടങ്ങി മാറ്റങ്ങൾ സ്വാതി വരുത്തിയിട്ടുണ്ട് എന്ന് കണ്ണന് മനസ്സിലായി..

കണ്ണൻ സെക്യുരിറ്റി പറഞ്ഞ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തു…

വണ്ടിയിൽ നിന്നിറങ്ങി ഓഫീസിനകത്തേക്ക് പോകാൻ ഒരുങ്ങവേ സെക്യൂരിറ്റി ഭവ്യതയോടെ തൻ്റെ അരികിൽ വന്ന് നിൽക്കുന്നത് കണ്ട് എന്താണെന്ന ഭാവത്തിൽ നോക്കി….

“സാർ നാളെ മുതൽ രാവിലെ എട്ടരയ്ക്ക് വരണം…

എന്നാലെ പഞ്ച് ചെയ്യാൻ പറ്റു.. ഇന്ന് മുതൽ സാറിനും പഞ്ച് ചെയ്യണം..

ഇന്ന് സാർ താമസിച്ച് വന്നത് കൊണ്ട് ലീവ് മാർക്ക് ചെയ്യാനേ പറ്റു”….. എന്നോട് ദേഷ്യം തോന്നരുത്…”..

മേഡത്തിൻ്റെ ഉത്തരവാണ്..സർ വന്ന ഉടനേ മേഡത്തിൻ്റെ കാബിനിലേക്ക് ചെല്ലാൻ പറഞ്ഞു…… ” സെക്യൂരിറ്റി തലയും ചൊറിഞ്ഞു കൊണ്ട് പറഞ്ഞു….

മറുപടിയായി ഞാനൊന്നു മുളുക മാത്രം ചെയ്തു…..

ക്യാബിനിലേക്ക് ചെന്നപ്പോൾ സ്വാതി തിരക്കഭിനയിച്ചു തന്നെ ഒഴിവാക്കുന്നത് മനസ്സിലായിട്ടും തിരിച്ച് പോകാതെ അവിടെ തന്നെ നിന്നു…..

എതോ ഫോൺ കോൾ സംസാരിക്കുന്നതിൻ്റെ ഇടയിൽ അവളുടെ കണ്ണുകൾ തന്നെ തേടി വരുന്നത് അറിഞ്ഞു….

“മിസ്റ്റർ കണ്ണൻ ഇരിക്കു.. “സ്വാതിയുടെ അജ്ഞാ സ്വരത്തിള്ള വാക്കുകൾ കേട്ടപ്പോൾ കുറച്ച് ദേഷ്യം തോന്നിയെങ്കിലും മുൻപിലുള്ള കസേരകളിൽ ഒന്നിൽ ഇരുന്നു…

ഇന്നലെ വരെ കണ്ണേട്ടാ എന്ന് പറഞ്ഞ് പുറകേ നടന്ന പെണ്ണാ…

ഒരു ദിവസം കൊണ്ട് അവൾ വല്ലാതെ മാറിയിരിക്കുന്നു എന്ന് തോന്നി കണ്ണന്….

കുളി പിന്നൽ പിന്നി തുളസി കതിർ ചൂടിയിരുന്ന മുടി ഇപ്പോൾ പിന്നി മടക്കി തലയ്ക്ക് പുറക് വശത്തായി പൊക്കി ഒരു ക്ലിപ്പ് ഇട്ട് കുത്തിവച്ചിരിക്കുന്നു…... സാരിയിൽ നിന്ന് ചുരിദാറിലേക്ക് വേഷം മാറി…

കണ്ണൻ്റെ നോട്ടത്തിൽ അവളൊന്ന് പതറി… വിറയൽ പ്രകടിപ്പിക്കാതെ അവൾ സമർത്ഥമായി എഴുന്നേറ്റ് മാറി… കണ്ണൻ്റെ മുഖത്ത് നോക്കാതെ സ്വാതി തിരിഞ്ഞു നിന്നു

“നമ്മൾക്ക് രണ്ട് പേർക്കും തുല്യ ഉത്തരവതിത്വമുള്ള കമ്പനിയാണ്…

എന്നിട്ടും താങ്കൾക്ക് ഉത്തരവാതിത്വം കുറയുന്ന പക്ഷം കമ്പനി അധികാരം എനിക്ക് സ്വന്തമായി….

സംശയമുണ്ടെങ്കിൽ താങ്കളുടെ അച്ഛൻ എഴുതി വച്ച പത്രo കമ്പനി വക്കീലിൻ്റെ കൈയ്യിൽ ഉണ്ട്…. സംശയം തീർക്കാം….

താങ്കൾക്ക് എന്ന് ഉത്തരവാദിത്വം വരുന്നു എന്ന് ബോധ്യമാകുന്നോ അന്ന് ഞാൻ അധികാരം തിരികെ തരും “സ്വാതി ഗൗരവത്തിൽ പറഞ്ഞു….

കണ്ണന് ദേഷ്യം വന്നെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല… പല്ല് കടിച്ച് തൻ്റെ ദേഷ്യം അടക്കി…

ഇവൾ എന്ത് ഭാവിച്ചാണ് ഒരു പിടിയും കിട്ടുന്നില്ല.. എന്ന് വിചാരിച്ച് സ്വാതിയെ നോക്കുമ്പോൾ ഒരു കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു…

അന്ന് വൈകുന്നേരം വരെ നല്ല തിരക്കായിരുന്നു..

പെൻ്റിoഗ് വർക്ക്സ് എല്ലാം തീർത്തു…..

വൈകുന്നേരം കണ്ണൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സ്വാതിയെ കണ്ടില്ല…. ഇതെവിടെ പോയി എന്ന് കരുതിയെങ്കിലും അവൻ കാറിനടുത്തേക്ക് ചെന്നു…. ഡോർ ലോക്ക് തുറന്നതും….

ശര വേഗത്തിൽ സ്വാതി മുൻ സീറ്റിൽ കയറി ഇരുന്നു….
കണ്ണൻ അമ്പരപ്പോടെ അവളെ നോക്കി…
” നോക്കണ്ട ഇത് എനിക്ക് കൂടി അവകാശപ്പെട്ടതാ…

വണ്ടി വിട്ടോ… ഞാനും വീട്ടിലേക്ക് തന്നെയാ ” എന്ന് സ്വാതി ഗൗരവത്തിൽ പറഞ്ഞതും കണ്ണൻ മറുപടിയൊന്നുo പറയാതെ വണ്ടി സ്റ്റാർട്ട് ചെയ്തു…..
രണ്ടു പേരും പരസ്പരം മൗനമായി കണ്ണുകളിൽ ആശയം കൈമാറി…

..

വീട്ടിലെത്തുമ്പോൾ സരസമ്മ മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ അവരെ കണ്ടതും മനോഹരമായി പുഞ്ചിരിച്ചു…. ഇത് വരെ വിചാരിച്ചത് പോലെയെല്ലാം നടക്കുന്നുണ്ട്..

കാർ മുറ്റത്ത് പാർക്ക് ചെയ്തതു് കണ്ണേട്ടനെ തിരിഞ്ഞ് പോലും നോക്കാതെ ഞാൻ കാറിൽ നിന്നിറങ്ങി..
“നീയെന്താ കൊച്ചേ ഇങ്ങ് തിരിച്ചു പേന്നേ… ” ഇവിടെ നിന്ന് ഇറങ്ങി പോയത് അല്ല…” സരസമ്മയുടെ വക ചോദ്യം എൻ്റെ നേർക്ക് വന്നു….

” അതേയ് ഇത് എനിക്കു കൂടി അവകാശപ്പെട്ട വീടാ.. ഇന്ന് പോലീസ് സ്റ്റേഷനിൽ വച്ചാ ഞാനറിഞ്ഞത്… അതു കൊണ്ട് ഞാനിവിടെ തന്നെ താമസിക്കും….

എൻ്റെ അവകാശം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല “എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് നടന്നു….

അമ്മായിയുടെ മുറിയുടെ വാതിൽ ചാരിയിരിക്കുന്നു….

ഇപ്പോൾ അങ്ങോട്ട് പോകണ്ട…

ഇനി ഇഷ്ട്ടം പോലെ സമയം കിടക്കുകയല്ലേ….

അങ്കം കുറിക്കാൻ “സ്വാതിയുടെ ചുണ്ടിൽ നിഗൂഢമായ പുഞ്ചിരി വിടർന്നു….. സ്വാതിയുടെ ചിരിയുടെ അർത്ഥമറിയാതെ കണ്ണൻ കുഴങ്ങി പോയി…

മുറിയിൽ കയറി വാതിൽ അടച്ചു. വസ്ത്രം മാറ്റി സാരിയുടുത്തു കഴിഞ്ഞപ്പോഴേക്ക് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു….. വാതിൽ തുറന്നപ്പോൾ കണ്ണേട്ടൻ ദേഷ്യഭാവത്തിൽ എന്നെ നോക്കി….

കണ്ണേട്ടൻ എൻ്റെ നേർക്ക് വന്നു… മനസ്സിൽ പതർച്ച തോന്നിയെങ്കിലും മുഖത്ത് പ്രകടമാക്കാതെ ധൈര്യ ഭാവത്തിൽ നിന്നു…

“എന്താ നിൻ്റെ ഉദ്ദേശം…” കണ്ണേട്ടൻ്റെ ചോദ്യം..

“ദുരുദ്ദേശം മാത്രം ” എന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി….. ഇനിയിവിടെ നിന്നാൽ ശരിയാവില്ല.. കണ്ണേട്ടൻ്റെ നോട്ടം അത്ര ശരിയല്ല.:..വേഗം താഴേക്ക് നടന്നു…
❤❤❤❤❤❤
….കണ്ണൻ്റെ മനസ്സ് അസ്വസ്ഥമായി….അവളുടെ മനസ്സിൽ തീർച്ചയായും തന്നോട് ദേഷ്യമുണ്ടാവും….

അവൾക്ക് തന്നോട് സ്നേഹം തോന്നാൻ മാത്രം തൻ്റെ ഭാഗത്ത് നിന്ന് ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല….

കൂടുതൽ വേദനിപ്പിച്ചിട്ടേയുള്ളു…. അവളുടെ കണ്ണുകളിലേ പ്രണയത്തെ അവഗണിച്ചിട്ടേയുള്ളു….

. അമ്മയുടെ നിർബന്ധത്തിന് താലിചാർത്തിയെങ്കിലും അകന്ന് നിന്നത് ഒരു പെൺകുട്ടിയുടെ ജീവിതം താൻ കാരണം തകർന്ന് പോകരുത് എന്ന് മാത്രമേ കരുതിയിട്ടുള്ളു……

എഗ്രിമെൻ്റ് കഴിഞ്ഞാൽ അവൾക്ക് ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞെടുക്കട്ടേ എന്ന് വിചാരിച്ചു….

പക്ഷേ തനിക്കായി അവൾ എന്ത് ത്യാഗവും ചെയ്യുമെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടാണ് സ്വാതിയോട് ഇഷ്ട്ടം തോന്നി തുടങ്ങിയത്….

അതു കൊണ്ടാണ് ഒരു തെറ്റിദ്ദാരണ വന്ന് അവൾ വീട് വിട്ട് പോയപ്പോൾ തിരികെ വരാൻ വിളിക്കാൻ ഹേമന്ത് സാറിൻ്റെ വീട്ടിലേക്ക് പോയത്…. പക്ഷേ അവൾ വരുമെന്നോ ഇല്ലന്നോ മറുപടി പറഞ്ഞില്ല…

കണ്ണൻ്റെ മനസ്സ് അസ്വസ്ഥമായി…. പഴയ കാര്യങ്ങൾ മനസ്സിൽ ഉയർന്നു വന്നു…. തൻ്റെ വിവാഹ ദിവസം….

വിവാഹ ദിവസം കല്യാണ പെണ്ണിൻ്റെ വേഷത്തിലാണ് സ്വാതിയെ ആദ്യമായി കാണുന്നത്…

. നിറകണ്ണുകളോടെ ഒരു തരം അമ്പരപ്പോടെ വിവാഹ വേഷത്തിൽ തന്നെ നോക്കി നിൽക്കുന്ന പെൺകുട്ടി….

അവളുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു….

മരിക്കും മുന്നേ അച്ഛൻ പറഞ്ഞിരുന്നു അമ്മാവന് ഇങ്ങനെയൊരു മകൾ കൂടിയുണ്ട് എന്ന്….

അന്ന് വെറുതെ ഒന്ന് അന്വഷിച്ചിരുന്നു സ്വാതിയെ കുറിച്ച്….

അമ്മ ക്യാൻസറായിരുന്നു… ട്രീറ്റ്മെൻറിനിടെ മരിച്ചെന്നും സ്വാതി ഒറ്റയ്ക്കാണ് താമസമെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി….

അമ്മാവൻ വിവാഹം കഴിച്ചിരുന്നേൽ ശ്വേതയുടെ സ്ഥാനത്ത് ആ കുട്ടിയായിരുന്നിരിക്കും ഇവിടെ ഉണ്ടാകുക എന്ന് ഓർത്തപ്പോൾ വിഷമo തോന്നിയിരുന്നു…..

ഫാമിലി ഡോക്ടർ നീരജയോട് പറഞ്ഞ് അവരുടെ ആശുപത്രിയിൽ ആരുമറിയാതെ ജോലി ശരിയാക്കി കൊടുത്തു. :…

ഒരിക്കൽ പോലും കാണാൻ ശ്രമിച്ചില്ല…

എന്തോ അങ്ങനെ കാണേണ്ട ആവശ്യവുമില്ലെന്ന് തോന്നിയിരുന്നു…

പിന്നീട് സംഭവിച്ചതൊക്കെ ഒട്ടുo പ്രതീക്ഷിക്കാത്ത അപകടങ്ങളായിരുന്നു തൻ്റെ ജീവിതത്തിൽ…

. അമ്മാവൻ ചതിച്ചതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം തകർന്നു പോയതാണ്…….

അമ്മാവനെതിരെ തനിക്കുള്ള ഒരു ആയുധമായാണ് സ്വാതിയുമായുള്ള വിവാഹം തന്നെ…

സ്വാതിയുമായുള്ള വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ആശുപത്രിയിൽ ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ നീരജ പറഞ്ഞാണ് താനറിഞ്ഞത് ഭാവിയിൽ എഴുന്നേറ്റ് നടക്കുമെന്ന് പ്രതീക്ഷയുണ്ട് എങ്കിലും ഒരിക്കലും ഒരച്ഛനാകാൻ കഴിയില്ല എന്ന്.. അത് അറിഞ്ഞിട്ടും അത് തൻ്റെ ഒരു കുറവായി ഒരിക്കലും അവൾ കണ്ടിട്ടില്ല..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13