Sunday, April 28, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

Spread the love

നോവൽ
IZAH SAM

രാവിലെ എണീറ്റു…ഇന്നു മെഡൽ എക്‌സാം തീരും…പിന്നെ ഫാർവെൽ , പ്രാക്ടിക്കൽ പരീക്ഷ, തിയറി പരീക്ഷ….കഴിഞ്ഞു..

Thank you for reading this post, don't forget to subscribe!

സ്‌കൂൾ ജീവിതം…എന്റെ കുട്ടിത്തവും നഷ്ടപ്പെടുമോ….ഇന്ന് ഇംഗ്ലീഷ് ആയതു കൊണ്ട് രക്ഷപ്പെട്ടു…..ഇന്നലത്തെ കാര്യം പിന്നെ പറയണ്ടല്ലോ….അമ്മുനെ കാണണം ..എല്ലാം അവളോടു പറയണം….
ഞാൻ വേഗം റെഡി ആയി . പോരാളി അടുക്കളയിൽ ഉണ്ട്…അച്ഛൻ പത്രം വായനാ….കാലാവസ്ഥ അനുകൂലമാണ്.. ഞാൻ പതുക്കെ ഇരുന്ന ദോശ തട്ടി….

”ശിവാ…… നിനക്ക് നല്ല കള്ളാ ലക്ഷണം ഉണ്ടു. രാത്രി തൊട്ടു ഞാൻ നോക്കുവാ…’ മറ്റാരുമല്ല. മ്മടെ പോരാളി!
”സത്യം പറഞ്ഞോ നീ… ഇന്നലെ വന്നവർ ഇതുവരെ മറുപടി ഒന്നും പറഞ്ഞിട്ടില്ല”

ഞാൻ പെട്ടോ….പോരാളി ഇപ്പൊ തന്നെ… എന്നെ കീറിമുറിക്കുമോ..

”നിനക്ക് എന്താ നന്ദിനീ….. അതിനു നേരം വെളുത്തല്ലേ യുള്ളൂ .”

” ശിവാ മോൾക്ക് പരീക്ഷ എന്നാ തീരുന്നേ”

നന്ദി അച്ഛാ….ഇത് പോലെ എന്നെ എപ്പോഴും രക്ഷിക്കാറുണ്ട്…പുള്ളി ഒത്തിരി സൗഹാർദ്ദം ഒന്നും അല്ല….

പക്ഷേ ഞങ്ങളെ നന്നായി അറിയാം…ഞങ്ങളുടെ കുസൃതികൾ ആസ്വദിക്കാറുമുണ്ട്.

”ഇന്നു തീരും അച്ഛാ….പിന്നെ സ്റ്റഡി ലീവാ…. ‘

പോരാളി എന്നെ സസൂക്ഷ്മം നിരീക്ഷിക്കാനുണ്ട്…

അതും പറഞ്ഞു ഞാൻ മുങ്ങി..

????????????????

”നീ ഏതു പഞ്ചായത്താണ് ശിവാ…. ചെക്കന്റെ പേര് പോലും ശേരിക്കറിയില്ലേ….സ്ഥലം അറിയില്ല..ജോലി അറിയില്ലാ….ഇത് എന്തു പെണ്ണുകാണലാ”.

എങ്ങനെയെങ്കിലും പരീക്ഷയും എഴുതി അവളോട് ഓടി വന്നു മുഴുവനും പറഞ്ഞപ്പോ അവൾടെ പ്രതികരണം കേട്ടില്ലേ..

”ഓഹോ അപ്പൊ അതാണോ വലിയ കാര്യം” എനിക്ക് ദേഷ്യം വന്നു… ഒരു താങ്ങിനു വന്നു പറഞ്ഞപ്പോ..
”എന്നാലും”. അവളുടെ ഒരു നിരാശ കണ്ടില്ലേ..

”ഞാൻ എന്തിനാ ഇതൊക്കയ് അറിയുന്നേ….. ഞാൻ ഇപ്പൊ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല…. ‘
ഇത്രയും ആയപ്പോ അമ്മു ഒന്ന് നോർമൽ ആയി…

‘നീ ഒന്ന് സമാധാനിക്കു…. നല്ല ഒരു ജീവിതം ആഗ്രഹിക്കുന്നവനാണെങ്കിൽ എന്തായാലും തിരിച്ചു വരില്ലാ…. അത് വഴി പൊക്കോളും…. പിന്നെ അലമ്പനാണേൽ നിന്നെ മിസ് ആക്കില്ല മോളെ…’

‘ അത് ശെരിയാ ”….

എന്ത്…’.നിന്നെ ഞാൻ…..”

അപ്പോഴേക്കും അമ്മു ഓടി സ്‌കൂൾ ഗേറ്റ് കഴിഞ്ഞിരുന്നു…..

തിരിച്ചു വീട്ടിലോട്ടു നടക്കുമ്പോഴും എന്റെ മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു …എങ്ങാനും ആ കാലമാടൻ കല്യാണത്തിന് സമ്മതിക്കുമോ….ആ വശപിശകു ചിരി…എനിക്ക് ഒരു അപായ സൂചന പോലെ തോന്നാതിരുന്നില്ലാ….അമ്മു എന്തക്കയ്യൂ പറയുന്നുണ്ട്…..കലപിലാന്നു സംസാരിക്കുന്ന ഞാൻ ഒരു സീരിയലിലെ നായികയെ പോലായി ദാ മന്ദം മന്ദം …

‘ഡീ ശിവാ …നീ ഇത്രേയുള്ളൂ …ശോകം .”

”ഞാൻ കൂൾ ആ ഡീ….പിന്നെ ഒരു ചിന്ന ….” ഞാൻ ചമ്മി തല താഴ്ത്തി നിന്നു …

‘ ചിന്ന ……’ അമ്മു എന്നെ അന്തംവിട്ടു നോക്കുന്നുണ്ട്….

ഞാൻ നാണത്തോടെ അതങ്ങു പറഞ്ഞു ‘ ചിന്ന ഭയം..”

”ഹൂ …അത്രയേയുള്ളു …ഞാൻ വിചാരിച്ചു ….”

”എന്ത് ‘

‘നിനക്ക് ആ ചേട്ടനോട് പ്രണയം ആണ് എന്ന് ‘

ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി….ഈ പിശാശിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണോ കൃഷ്ണാ…
‘സോറി ഡീ നീ ഒന്ന് സമാധാനിക്കു …. നല്ല ഒരു ജീവിതം ആഗ്രഹിക്കുന്നവനാണെങ്കിൽ എന്തായാലും തിരിച്ചു വരില്ലാ…. അത് വഴി പൊക്കോളും…. പിന്നെ അലമ്പനാണേൽ നിന്നെ മിസ് ആക്കില്ല മോളെ…’
‘മ്മ് ..” ഇവള് ദാ വീണ്ടും എന്നെ ആശ്വസിപ്പിച്ചതാണോ ….കൃഷ്ണാ…ഇതിനെ ഞാൻ ഇന്ന് തന്നെ കൊല്ലും…..
”ശിവാ…ഞാൻ പറഞ്ഞത്….” അമ്മുന്റെ ഉരുളലാ .

”മിണ്ടരുത് നീ …. ‘

പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല….അവൾ ടെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടായി… അല്ലെങ്കിലും ഈ മൗനവും, ശോകവും ഒന്നും എനിക്ക് സെറ്റ് ആവില്ല….അങ്ങനെ ഞാൻ സിപ്പ് അപ്പ് ഒക്കെ വാങ്ങി ‘അവളെയും ഒന്ന് ഫോം ആക്കി..ആ ..കലപില ശിവ ആയി…ബസ് സ്റ്റോപ്പ് ല്ല ചേട്ടന്മാരെ വായിനോക്കി ..അമ്മുനെയും വീട്ടിലാക്കി ..ഞാൻ എന്റെ വഴിയിലേക്ക് എത്തി…

ദേ… നമ്മുടെ സീതമ്മയി ..അപ്പുറത്തെ സുഗത ആന്റി യുടെ ചെവി കടിക്കുവാ ……എന്നെ കണ്ടതും സുഗതാന്റി അതിശയത്തോടെ നോക്കുന്നു….സീതമ്മായി ഒരു ലോഡ് പുച്ഛം വാരി വിതറി നില്പ്പുണ്ട് .
ഒരു അപായ സൂചന യുണ്ടല്ലോ….

” മോൾ സ്‌കൂളിൽ പോയിട്ട് വന്നതുതന്നെയാണോ…… പാവം എന്റെ നന്ദിനി കുട്ടി….അവള്‌ടെ ഒരു വിധി ‘
ഇത്രയും പറഞ്ഞു സീതമ്മയി നെടുവീർപ്പെട്ടു …ഒപ്പം സുഗതൗന്റി യും ….

ഒരു പണി മണക്കുന്നുണ്ടല്ലോ !

ഇച്ചിരി പേടിയോടെയാണെങ്കിലും ഞാൻ ഗേറ്റ് തുറന്നു…..ഉമ്മറത്തെ വാതിൽ തുറന്നു കിടക്കുന്നുണ്ട് .
കാറില്ലാ … അച്ഛൻ ദൂരെ എവിടെയോ ആണ് പോയതു . ബൈക്ക് ആണേൽ അടുത്തൊക്കെ പൊവാറുള്ളൂ .. ബൈക്ക് ഇവിട ഉണ്ടല്ലോ….. കാശിയും ശിവയും എത്തീട്ടില്ല….ഞാനും പോരാളിയും മാത്രം…..കൃഷ്ണാ കാത്തോളനേ … അകത്തു കയറിയതു മാത്രമേ ഓര്മയുള്ളൂ ….

എന്റെ രണ്ടു ചെവിയ്യൂലുഉടെയും പൊന്നീച്ച പറന്നു….

”ആരാടീ അവൻ ….നീ ഞങ്ങളെ നാണം കെടുത്തും അല്ലേ !”

”നിന്നെ ഞാൻ ഇന്നു …അവൾടെ ഒരു പ്രേമം ”….അയ്യോ ദേ ചൂരലും ആയി വരുന്നു….ഇനി രക്ഷയില്ല ….ഞാൻ വേഗം ഓടി അച്ഛന്റെ മുറിയിൽ കയറി വാതിൽ അടച്ചു കുട്ടി ഇട്ടു കട്ടിലിൻറെ അടിയിൽ കയറി ഇരുന്നു…മുഖം പൊത്തി എത്ര നേരം കിടന്നു എന്നറിയില്ല….’അമ്മ വാതിലിനെ മുട്ടി തകർക്കുന്നുണ്ട്….അല്ല ഞാൻ എന്തിനാ കട്ടിലിന്റെ അടിയിൽ കയറിയെ….ഞാൻ പുറത്തിറങ്ങി കട്ടിലിൽ ചാരി ഇരുന്നു….
‘അമ്മ വാതിൽ പൊളിക്കുമോ….അമ്മാതിരി തട്ടാ …

‘അച്ഛൻ വരാതെ ഞാൻ പുറത്തിറങ്ങില്ലാ ‘

അതോടെ മുട്ടും തീർന്നു….

അല്ല ! ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ…..ആരെ കാര്യവാ … എനിക്കു പ്രേമം പോലും . ഒന്ന് പ്രേമിച്ചു പോലും ഇല്ല അതിനു മുന്നേ അടിയും കിട്ടി ….എന്തായാലും ഇത് സീതമ്മയി മാത്രം കൊളുത്തിയ പടക്കം അല്ല…..

ഓരോന്നാലോചിച്ചു ഉറങ്ങി പോയി .. ജന്നലിൽ മുട്ട് കേട്ടപ്പോഴാ ..ഞാൻ എന്നേറ്റതു….തുറന്നപ്പോ കാശിയും പാറുവും…കയ്യിൽ കുറച്ചു ചിപ്‌സും, അച്ചപ്പവും , പഴവും ഉണ്ട്….വിശന്നിട്ടു എന്റെ കൊടൽ കരിഞ്ഞിരിക്കുവായിരുന്നു …ഞാൻ ആഞ്ഞു തട്ടി ….

”എന്റെ തക്കൂടുകൾ ‘

രണ്ടെണ്ണ ത്തിന്റെയും മുഖം വീർത്തിരിപ്പുണ്ട്…’മ്മ് എന്താ രണ്ടിന്റെയും മുഖം ഇപ്പൊ പൊട്ടുലോ .”
”ചേച്ചിയ്ക്ക് ഒരു വിഷമവും ഇല്ലേ ‘ പാറുവാണ് .

”ചേച്ചിക്കു ഒരു ലൈൻ ഉണ്ടായിട്ടു ഞങ്ങളോട് പറഞ്ഞില്ലാലോ …’ കാശിയാണു.

”മ്മ്ഹഉം ‘ ഞാൻ ചുമച്ചതാ…വെള്ളം കുടിക്കുവായിരുന്നേ….പാവം ഞാൻ..

”എന്റെ പൊന്നു തകുഡ്‌സേ സത്യമായിട്ടും ഞാൻ ആരെയും പ്രേമിച്ചിട്ടില്ല…ഇവിടേ എന്താ നടക്ക്ന്നത് ന്ന് പറഞ്ഞു തരുമോ… ‘

‘ചേച്ചി ‘അമ്മ അച്ഛനെ ഫോൺ ചെയ്തു…അച്ഛൻ കൊച്ചിയിൽ പോയിരിക്കുവാ…വരുന്നേ യുള്ളൂ ,
ആദിയേട്ടനോട് ചേച്ചി എന്താ പറഞ്ഞതു ‘ കാശി എന്നോട് ചോദിച്ചു …

‘അതു .” ഞാൻ ഒന്ന് വിക്കി .

”നീ പറയ്….അയാൾ എന്താ പറഞ്ഞെ ‘

‘ചേച്ചിക്കു ആദിയേട്ടനെ ഇഷ്ടായില്ല …ചേച്ചിക്ക് വേറെ ഒരാളെ ഇഷ്ടാണ് … അയാളുമായി ഒളിചോടാൻ പോവാന്.. ഇത്ര നേരത്തെ കല്യാണം ആലോചിക്കും എന്ന് വിചാരിച്ചില്ല….തന്റെ അഭിപ്രായം പോലും ചോദിക്കാതെ കല്യാണം ആലോചിച്ച അച്ഛനും അമ്മയ്ക്കും പണി കൊടുക്കാൻ കല്യാണ ദിവസം തന്നെ ഒളിച്ചോടും എന്ന്”

എന്റെ അവസ്ഥ നിങ്ങളോടു പ്രതേകിച്ചു പറയണ്ടല്ലോ ല്ലേ …കിളികളൊക്കെ പറന്നിട്ടു
മണിക്കൂറുകളായി .

എന്റെ ബാല്യം തൊട്ടു വാർധക്യം വരെ പകച്ചു പോയി…..

എന്റെ അപ്പൂപ്പനെ വരെ വിറ്റ മൊതലാണോ ദൈവമേ ആ കാലമാടൻ..

എന്റെ കണ്ണും തള്ളി നിൽപ്പ് കണ്ടിട്ട് കാശിക്കു പാറുവിനും നിജസ്ഥിതി ബോധ്യപ്പെട്ടു തോന്നുന്നു…
‘ ചേച്ചി വിഷമിക്കണ്ടാ… അച്ഛൻ വന്നിട്ട് പുറത്തിറങ്ങിയാൽ മതി… അമ്മ പുറത്തുണ്ട്…ഞങ്ങൾ പോട്ടെ ‘
ഒരു ആദിയേട്ടൻ പോലും…ഒരു കാപ്പിക്കണ്ണും ഒരു താടിയും ഒരു സൂപ്പർ ലുക്ക് പോലും…. മോളെ ശിവ. അയാൾ വെറും അലമ്പനല്ല… ഭൂലോക അലമ്പാനാ.

കമോൻ ശിവാ ….ബി പ്രാക്ടിക്കൽ …എന്നെ അങ്ങനെ ഒതുക്കാം ഒന്നും വിചാരിക്കണ്ട… …

രണ്ടു അടി കൊണ്ടൊന്നും ഒതുങ്ങുന്നവളല്ല ഈ ശിവാനി.

ഇപ്പൊ എന്തായാലും പുറത്തിറങ്ങണ്ടാ. ഇറങ്ങുന്നതു ആരോഗ്യത്തിനു ഹാനികരമാണു . അച്ഛൻ വരട്ടെ .

ഞാൻ ഓരോന്നാലോചിച്ചു വീണ്ടും കിടന്നുറങ്ങി.

????????????????????

മഴയത്തു കുടയും ചൂടി വരുന്ന ഒരു കൊച്ചു പാവാടക്കാരീ ..

”മോളേ ശിവാ… ഞാൻ നിന്നെയും കൊണ്ടേ പോവുള്ളൂ ..” ഒരു കറുത്ത ഷർട്ടു ധരിച്ച ഒരു പതിനഞ്ചു വയസ്സുകാരൻ വന്നു ആ കുട്ടി യുടെ ചെവിയോരം വന്നു പറയുന്നു . അയാളെ ഭയന്ന് തിരിഞ്ഞു നോക്കി ഓടുമ്പോഴും അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ..

”നീ പോടാ ഗജപോക്കിരി…’

ബാൽക്കണി യിലിരുന്നു ചാറ്റൽ മഴ ആസ്വദിക്കുമ്പോഴും….കണ്ണടച്ചു ഓർത്തെടുക്കുവായിരുന്നു…അവൻ ആ പാവാടക്കാരിയെ… അവളുടെ കണ്ണുകളിലെ കുസൃതിയും ..ആരെയും കൂസാതെ പോലത്തെ ഭാവവും …എന്നാൽ മനസ്സു നിറഞ്ഞു ഭയവും…. എപ്പോഴും മഴ വരുമ്പോ ഈ ഓർമ്മകൾ എന്നെ തേടി വരും .
ആ ഓർമ്മ നൽകിയ പുഞ്ചിരി ആ ചുണ്ടുകളിൽ തത്തി കളിക്കുന്നുണ്ട്… അവന്റെ സ്വകാര്യ പ്രണയത്തെ വീണ്ടും താലോലിച്ചു താലോലിച്ചു . ….

(അയാൾ അവിടെ ഇരുന്നോട്ടേ …നമ്മൾക്ക് ശല്യപെടുത്തണ്ടാ….അവസാനം പോസ്റ്റ് ആവാണ്ടിരുന്നാൽ മതി)

????????????????????????

അച്ഛന്റെ കാർ വന്ന ശബ്ദം കേട്ടിട്ട് മണിക്കൂർ ഒന്നായി . ഇത് എന്താ ആരും വന്നു വിളിക്കാതെ .

ഞാൻ തന്നെ ഇറങ്ങി പോവാം . നാണക്കേടാവോ ….വിശന്നിട്ടു വയ്യ…യൂണിഫോം പോലും മാറ്റില .

എന്തായാലും പോരാളിയെ പേടിക്കണ്ടാ …അച്ഛൻ വന്നല്ലോ . എന്തായാലും തുറക്കാം ..നാണംകെട്ടാലും സാരമില്ല… എന്റെ വീടല്ലേ .. ഞാൻ വാതിലിനു അടുത്ത് എത്തിയതും …

‘ശിവാ .. വാതിൽ തുറക്ക്.” അച്ഛനാ .. കണ്ടോ ഞാൻ പറഞ്ഞില്ലേ .

ഞാൻ ഉടനെ വാതിൽ തുറന്നു . അച്ഛനും പോരാളിയും ഉണ്ട്. പുള്ളിയുടെ മുഖം ശാന്തം ആയിരുന്നു.

പുള്ളിയുടെ വാമഭാഗം ഭീഭത്സവും .

”പോയി കുളിച്ചിട്ടു വരൂ . ഭക്ഷണം കഴിക്കാം .ഒരുമിച്ചു .”

ഞാൻ തലയാട്ടി മുകളിലേക്ക് വന്നു . പടി കയറുമ്പോ തന്നെ ഞാൻ കേട്ടു ..പോരാളി പിരി കയറ്റുവാ .

”അരവിന്ദേട്ടന്റെ ഈ തണുപ്പൻ മട്ടാ എല്ലാ പ്രശനത്തിനും കാരണം ‘

‘നന്ദിനീ നീ വേണെങ്കിൽ കാശിയുടെയും പാറുവിനു ഒപ്പം പോയി കിടന്നോളൂ . അതായിരിക്കും നല്ലതു”
കണ്ടോ കണ്ടോ ഇതാ ഞാൻ പറഞ്ഞെ . പുള്ളി ഒത്തിരി സൗഹാർദ്ദം ഒന്നും അല്ലേലും…ഞങ്ങടെ ചങ്കാ …
ഞാൻ വേഗം കുളിച്ചു താഴേ എത്തി… അച്ഛൻ എന്നെയും കാത്തു ഊണ് മേശയിൽ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിചു . പോരാളി അടുക്കള പത്രങ്ങളും ആയി അംഗം വെട്ടുവായിരുന്നു. ശബ്ദങ്ങൾ എന്നോടും.

എല്ലാം കഴിഞ്ഞു ഞങ്ങൾ ഉമ്മറത്ത് എത്തി .അച്ഛൻ കസേരയിലും ഞാൻ കൈവരിയിലുമായി ഇരുന്നു.
അമ്മയും എത്തി. അച്ഛൻ തന്നെ ആരംഭിച്ചു .

”ശിവാ . ആ പയ്യൻ സീതേച്ചയോടു പറഞ്ഞതു നിനക്ക് ഒരു പ്രണയം ഉണ്ട് എന്നും , നീ വിവാഹദിവസം അവനോടൊപ്പം ഒളിച്ചോടി പോവാണ് എന്നും അങ്ങനെ എന്തൊക്കയോ…..”

എന്നെ ഒന്നു നോക്കി വീണ്ടും തുടർന്നു ‘ എനിക്കറിയേണ്ടത് നീ ആ പയ്യനോട് എന്ത് പറഞ്ഞെന്നോ ..നിനക്ക് അങ്ങനെ ഒരു പ്രണയം ഉണ്ടോ ഇതൊന്നും അല്ല…’

പോരാളി അന്തം വിട്ടു അച്ഛനെ നോക്കുന്നുണ്ട്.

”നിനക്ക് എന്താ പറയാനുള്ളത്…എന്താണ് നിന്റെ സ്റ്റാൻഡ് ‘

ഞാൻ ഒന്നു ശ്വാസം വലിച്ചു വിട്ടു . അങ്ങനെ ബോൾ എന്റെ കോർട്ടിലെത്തി .

”ഈ ചോദ്യം അച്ഛനോ അമ്മക്കോ രണ്ടു ദിവസം മുന്നേ ചോതിക്കാരുന്നില്ലേ . നിങ്ങളുടെയും എന്റെയും
ഈ ടെന്ഷനെങ്കിലും ഒഴുവാക്കാമായിരുന്നു. സീതമ്മായിക്കു പറയാൻ ഒരു കഥയുണ്ടാവില്ലായിരുന്നു ‘
‘എനിക്കു ഒരു നല്ല അച്ഛനെയും അമ്മയെയും വേണം. ഒരു ഭർത്താവിനെ കണ്ടുപിടിച്ചു കൊടുത്തു അവളെ ഒഴുവാക്കുന്ന അച്ഛനെയും അമ്മയെയും അല്ല.

ഈ ലോകത്തു ആരുടെ യും സപ്പോർട്ടില്ലെങ്കിലും മുന്നോട്ടു ജീവിക്കാൻ അവളെ പ്രാപ്തയാക്കുന്ന അച്ഛനെയും അമ്മയെയും .

അവൾക്കു ഉറച്ച രണ്ടു കാലുകൾ സമ്മാനിക്കുന്ന, ആരുടേയും മുന്നിൽ ഒരിക്കലും കൈനീട്ടേണ്ടെ അവസ്ഥയിലേക്ക് അവളെ തള്ളിവിടാത്തെ അച്ചനെയും അമ്മയെയും വേണം …ഭർത്താവിനയല്ല എനിക്കിപ്പോ വേണ്ടതു ..തരാൻ പറ്റുമോ ‘

എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ടില്ല…അച്ഛൻ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..എന്നാലും ആ കണ്ണുകളിലെ തിളക്കം എനിക്ക് കാണാം.. പോരാളിയെ ഞാൻ നോക്കീല. എനിക്ക് അമ്മയെ പോരാളിയായി കാണാനാണിഷ്ടം.

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1