Category

POSITIVE STORIES

Category

ഫോർട്ട്കൊച്ചി: സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോൻ കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്‍റെ ഒരു മാർഗം ഒരുക്കി. ചൂലാല എന്ന പേരിൽ അവർ നിർമ്മിച്ച ചൂലുകൾ ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചു. ചൂലുകൾ എന്നതിലുപരി അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണ് ലക്ഷ്യം. പോത്താനിക്കാട് കേരള ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡിലെ 15 വനിതകൾ നിർമ്മിച്ച ചൂലുകൾ ചൂല എന്ന പേരിൽ കരകൗശല വസ്തുക്കളായി പ്രദർശിപ്പിച്ചു.

വിമാനത്താവളങ്ങളിലും മറ്റ് ഔട്ട്ലെറ്റുകളിലും ചൂലാല പ്രദർശിപ്പിക്കും.  ഐഐഡി കേരള ചാപ്റ്ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ആർക്കിടെക്റ്റ് എസ്.ഗോപകുമാർ, ഐ.ഐ.ഡി കേരള ചാപ്റ്റർ പ്രസിഡന്‍റ് സന്ധ്യ എന്നിവർ സംസാരിച്ചു.

ഇന്ന് ലോക കാഴ്ച ദിനം. അശ്വിനി അഗാഡി എന്ന യുവതിയുടെ ജീവിതകഥ നാം അറിയേണ്ട ദിവസവും ഇന്നാണ്. തന്‍റെ സ്വപ്നങ്ങൾ നേടാൻ കാഴ്ച വൈകല്യം ഒരു…

അബുദാബി: സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കണ്ണൂർ തലശേരി ചൊക്ലി സ്വദേശി ഫായിസ് നാസറിന് ‘കറക്കം’ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും കടയിലേക്കും കളിക്കാനുമെല്ലാം പോകുമ്പോഴും തിരിച്ചുവരുമ്പോഴും കറങ്ങിത്തിരിഞ്ഞ്…

ആലപ്പുഴ: തെരുവുനായ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. ഫയർഫോഴ്‌സ് സംഘം പോലും കൈയ്യൊഴിഞ്ഞ തെരുവ് നായയ്ക്ക് രക്ഷകരായത് മലപ്പുറത്തെ നിലമ്പൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കിലോമീറ്ററുകളോളം…

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ…

കൂരോപ്പട: തൻ്റെ പിന്നാലെ രണ്ടാമനായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരന്‍ കാല്‍തട്ടി വീണത് കണ്ട് മത്സരം മറന്ന് നന്മയിലേക്ക് ഓടികയറി നാലാം ക്ലാസുകാരൻ അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം…

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും…

അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ പോരാട്ട കഥകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. കാൻസറിനെതിരായ പോരാട്ടം അസുഖബാധിതരെ പോലെ തന്നെ അവരുടെ പ്രീയപ്പെട്ടവർക്കും ഏറെ വേദനയും മാനസിക…

ബെംഗളൂരു: നിഥില ദാസ് എന്ന 12 വയസ്സുകാരി മലയാളി പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടത് റോഡ് റേസിംഗ് ട്രാക്കിലെ തുടർച്ചയായ വിജയങ്ങളോടെയാണ്. ടിവിഎസിന്‍റെ വൺ മേക്ക് ചാമ്പ്യൻഷിപ്പിലും എഫ്ഐഎമ്മിന്‍റെ…

മനാമ: മുതിർന്നവർക്കും മാതൃകയായി ആറു വയസ്സുള്ള ഇന്ത്യൻ സ്കൂൾ വിദ്യാര്‍ത്ഥിനി ആർ.ജെയ്ൽ പട്രീഷ്യ. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ പെൺകുട്ടി തന്‍റെ 33 സെന്‍റീമീറ്റർ…

ഇടുക്കി: ഇടുക്കി കട്ടപ്പന സ്വദേശിയായ ബിജുമോൻ ആന്‍റണി എന്ന കർഷകൻ എയർപോട്ട് ഗാർഡനിംഗ് രീതിയിലൂടെ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയിൽ അത്ഭുതകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൃഷി…

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസുകാരി ആത്മീയയ്ക്ക് പുനർജന്മം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ഈ അഭിമാനകരമായ നേട്ടം…

ഡൽഹി: ശൂന്യതയിൽ നിന്ന് വിജയത്തിലേക്ക് വരികയും പ്രചോദനാത്മകമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ചിലരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അഭാവവും വകവയ്ക്കാതെ നിശ്ചയദാർഢ്യത്തോടെയും വിജയത്തോടെയും…

കൊല്ലം: ഒരു മരം മുറിച്ചപ്പോൾ വീണുകിട്ടിയ കാക്കകുഞ്ഞ് ഇന്ന് ആ നാടിന്‍റെ കേശുവാണ്. കൊല്ലം അഞ്ചൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനിലാണ് കേശു എന്ന കാക്കയും…

നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്ക് തിരികെ കിട്ടാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പക്കുളം…

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ്…

ബാങ്ക് ജോലിക്ക് താൽക്കാലിക അവധി നൽകിയാണ് സണ്ണി കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോൾ അദ്ദേഹം നൂറ് വരിക്ക പ്ലാവുകളുടെ ഉടമസ്ഥനാണ്. ബാങ്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തെക്കാൾ…

മഞ്ചേരി: മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന് അതേപടി പകർത്തുന്നതിന് പകരം, രാരുക്കുട്ടി കൊച്ചു മകന് പേരിട്ടപ്പോൾ ഒരു ചെറിയ മാറ്റം വരുത്തി, മോഹൻദാസിന്റെ ദാസനും കരംചന്ദ്…

തൃശ്ശൂര്‍: സഹപാഠികൾക്കായി രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. സ്‌കൂളിന് പടിപ്പുര. മറ്റൊരു സുഹൃത്തിന്‍റെ വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും. ഇതാണ് ദളം. സംഗമമല്ല,…

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ കോളടിച്ചത് കുടുംബശ്രീക്ക്. സ്റ്റേഡിയത്തിലെ വിവിധ ഫുഡ് കോർട്ടുകൾ വഴി ഭക്ഷണം വിതരണം…

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ആഘോഷം കാണാൻ പാരീസിൽ നിന്ന് രണ്ട് യുവാക്കൾ ഖത്തറിലേക്ക് സൈക്കിൾ യാത്രയിലാണ്. ലോകകപ്പിന്‍റെ ഗാലറിയിൽ സ്വന്തം ടീമായ ഫ്രാൻസിനായി…

കോട്ടയ്ക്കൽ: പ്രായം അൻപതുകളിലെത്തിയ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിവസം. കലാപഠനത്തിനും അവതരണത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് ഇന്ന് രാത്രി 8.30ന് ഗുരുവായൂർ മേൽപ്പത്തൂർ…

കൊച്ചി: ഒറ്റരാത്രികൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ഭാഗ്യക്കുറിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ഭാഗ്യവാൻമാരായവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും അക്കൂട്ടത്തിലുണ്ട്. വ്യാപാരികളുടെ സത്യസന്ധതയിൽ കോടീശ്വരൻമാരായവരും ഒട്ടും…

പൊയിനാച്ചി: എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പ്രതീക്ഷകളിലൂടെ തളിര്‍ത്തതാണ് രാഗേഷിന്‍റെ ജീവിതം. സുഷുമ്നാ നാഡിക്ക് സംഭവിച്ച ക്ഷതം നെഞ്ചിന് താഴെ തളർത്തിയപ്പോൾ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങൾ .…

മട്ടാഞ്ചേരി: സാമ്പത്തിക ഞെരുക്കം കാരണം പെൺമക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ പാടുപെടുന്ന കുടുംബങ്ങൾക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. ‘മഹാത്മാ സ്നേഹ അടുക്കള’ എന്നറിയപ്പെടുന്ന ഷമീറിന്‍റെ കൂട്ടായ്മ…

കോഴിക്കോട്: 200 വർഷം പഴക്കമുള്ള നെല്ലിമരം പറിച്ചു നടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂളിന്‍റെ മുറ്റത്തെ നെല്ലിമരം വേരോടെ പിഴുതു…

ടൊറന്റോ: പഠനത്തിനായി ആദ്യമായി കാനഡയിലെത്തുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരതാമസത്തിനായെത്തുന്നവർക്കുമായി സഹായ ഹസ്തം നീട്ടുകയാണ് ‘ആഹാ കെയേഴ്‌സ്’ എന്ന സംരംഭം. ആഹാ റേഡിയോ, മൈ കാനഡ എന്നിവ ചേർന്നുള്ള…

കാസർകോട്: തെരുവ് നായ ഭീതിയിൽ കേരളം വിറക്കുമ്പോൾ, വർഷങ്ങളായി സ്വന്തം വീട്ടിൽ തെരുവ് നായകൾക്ക് അഭയമേകുന്ന ഒരമ്മയും മകളും ജനശ്രദ്ധ നേടുകയാണ്. കാസർകോട് പനത്തടി കോളിച്ചാൽ…

ആരാണെന്നോ എവിടെയാണെന്നോ അറിയാത്ത ഒരാൾക്ക് തന്‍റെ ജീവൻ പകുത്ത് നൽകി സായി സച്ചിൻ . രക്താർബുദ രോഗിക്ക് മൂലകോശം ദാനം ചെയ്ത് 22-കാരനായ ഒരു മെഡിക്കൽ…

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു.…

അവിചാരിതമായി ജീവിതത്തിൽ ഭാഗ്യം തുണക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മേരിലാൻഡിൽ നിന്നുള്ള 70 കാരിയെ ഭാഗ്യം കടാക്ഷിച്ച കഥയറിഞ്ഞാൽ ആരും അത്ഭുതപ്പെടും. പലപ്പോഴായി ലോട്ടറിയെടുത്തതിലൂടെ…

കാക്കനാട്: കാക്കനാട് തുതിയൂർ സ്വദേശി കെ കെ വിജയന് തിരുവോണത്തിന് രണ്ട് ദിവസം മുൻപ് കൊറിയറിൽ ഒരു സ്മാർട്ട്‌ ഫോണെത്തി, കൃത്യമായ വിലാസവും, മറ്റ് വിവരങ്ങളൊന്നുമില്ലാതെ…

ഇടുക്കി: ജീവന്റെ വിലയെന്നത് മനുഷ്യനുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമൊന്നു പോലെയാണ്. മാരകമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങനെ മനസ്സലിവുള്ള ഒരു കൂട്ടമാളുകൾ ചേർന്ന് സംരക്ഷിക്കുകയായിരുന്നു.…

കോട്ടയം: ആപൽഘട്ടങ്ങളിൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയെന്നത് മനുഷ്യായുസ്സിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്. കണ്ണൂരിൽ ട്രെയിന് നേരെയുണ്ടായ കല്ലേറിൽ പരിക്ക് പറ്റിയ…

ട്രെയിൻ യാത്രക്കിടെ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് കൃത്യസമയത്ത് സഹായമായത് സഹയാത്രികയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കരങ്ങൾ. ചീപുരപ്പള്ളിയിലെ പൊന്നം ഗ്രാമ നിവാസിയായ സത്യവതിയെന്ന യുവതി ഭർത്താവ് സത്യനാരായണനോടൊപ്പം സെക്കന്തരാബാദ്…

കണ്ണൂർ: മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി വ്യവസായ പ്രമുഖനും ഭാര്യയും. യുഎഇ യിലെ പ്രമുഖ വ്യവസായിയും, ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ…

മലപ്പുറം: വിരമിക്കും വരെ പഠിപ്പിക്കുക, ഒപ്പം സ്വയം പഠിച്ചു കൊണ്ടേയിരിക്കുക. അധ്യാപക ജീവിതം കൂടുതൽ മനോഹരമാകുന്നത് ഇങ്ങനെയാണ്. 2005 ൽ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച…

തേഞ്ഞിപ്പലം: 28 വർഷങ്ങൾക്ക് മുൻപ് കാണാതായ അബൂബക്കറിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. ചെന്നൈയിൽ നിന്നും 1994 ലാണ് അബൂബക്കറിനെ കാണാതാവുന്നത്. നീണ്ട വർഷങ്ങൾക്ക്…

ദുബായ്: ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര…

ഫറോക്ക്: വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 15 വർഷങ്ങൾക്ക് മുൻപ് ഫുട്ട് വെയർ വില്ലേജ് കുണ്ടായിതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കൂടുതൽ ആശയങ്ങളുമായി പദ്ധതി പ്രവർത്തനം…

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ…

ഇടുക്കി: ഇനി മുതൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ എല്ലാ കുട്ടികളും മലയാളം നന്നായി എഴുതും, സംസാരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്…

കോട്ടയം: സ്വന്തം വീട്, പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ.. ഓർത്തു വയ്ക്കാൻ ഒരുപാടോർമകൾ. ഓർമകളുടെ സഞ്ചാരമാണ് ജീവിതമെങ്കിൽ അത് നഷ്ടപ്പെടുന്നത് ഒരിക്കലെങ്കിലും…

ദോഹ: സൗദി പൗരനായ അബ്ദുല്ല അൽ സലാമി ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി. ഈ മാസം 9 നാണ് അൽ സലാമി ജിദ്ദയിൽ…

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ…

ചാലക്കുടി: 1975-ൽ 15-ാം വയസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടതിന്‍റെ വേദന ഹൃദയത്തിൽ നിന്ന് നീങ്ങാൻ കോടശ്ശേരി മണലായി സ്വദേശി കുടിയിരിക്കൽ ജോസ് കാത്തിരുന്നത് നാലര പതിറ്റാണ്ടോളം.…

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ ഇനി ആർക്കും വിശപ്പോടെ…

അബുദാബി: ജപ്തി ഭീഷണി നേരിടുന്ന ഒരു ദരിദ്ര കുടുംബത്തിന്‍റെ കടം വീട്ടുകയും ആധാരം വീണ്ടെടുക്കുകയും ചെയ്ത് പ്രവാസി യുവതി. കൊല്ലം പുത്തൂർ ഐവർക്കല സ്വദേശി സിനിയെയും…

പാലാ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള…

കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ റോഡരികിലും വാഹനത്തിനുള്ളിലും നടക്കുന്ന പ്രസവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ വളരെയധികം അപകടസാധ്യതയുള്ള അത്തരമൊരു സാഹചര്യത്തിൽ അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവൻ…

മലപ്പുറം: മുന്നിൽ നിൽക്കുന്ന കുട്ടികളെ ഡോ.അബ്ദുൾ തന്‍റെ ശബ്ദത്തിലൂടെ തിരിച്ചറിയും. സ്റ്റെതസ്കോപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. രോഗം മനസ്സിലാക്കി മരുന്നിന് ചീട്ടെഴുതും. പലപ്പോഴും യാതൊരു പ്രതിഫലവും…

ഷാർജ: കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലെ ജനാലയിൽ തൂങ്ങിക്കിടന്ന അഞ്ച് വയസുകാരനെ രക്ഷിക്കാൻ സഹായിച്ച വാച്ച്മാനെയും വഴിയാത്രക്കാരനെയും ആദരിച്ച് ഷാർജ പൊലീസ്. എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ കാവൽക്കാരനും…

കൊച്ചി: ഡോ. സുബ്രഹ്മണ്യ അയ്യർ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോൾ അമരേഷ് തന്‍റെ ചെരിപ്പുകൾ ഊരി കുനിഞ്ഞ് ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും സ്പർശിച്ചു. സുജാത ഒരു തേങ്ങലോടെ ആ…

വീട്ടിൽ നിന്ന് മാറി നിൽക്കുന്ന മക്കളെ ചൊല്ലി എല്ലായ്പോഴും മാതാപിതാക്കൾക്ക് ആശങ്ക കാണും. എന്നാൽ തിരക്കിട്ട ജീവിതത്തിൽ ഇതിനുള്ള സമയം പോലും കണ്ടെത്താൻ കഴിയാത്തവരും കാണും.…

കൊച്ചി: അച്ഛൻ രോഗിയായപ്പോൾ അദ്ദേഹത്തിൻ്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലിമിന് ഇനി പഠനം മുടങ്ങില്ല. പ്ലസ് ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിന്…

മലപ്പുറം: വിവാഹ ദിവസം ഏറ്റവും മികച്ച വസ്ത്രം ധരിക്കണമെന്നതാണ് ഓരോ വധുവിന്റേയും സ്വപ്നം. പക്ഷേ എല്ലാവർക്കും പുതിയ വസ്ത്രം ധരിക്കാൻ കഴിയണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ…

റാന്നി: കോവിഡ് കാലത്തെ വൈകല്യത്തെ അതിജീവിച്ച് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച സലാം കുമാറിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ…

കോഴിക്കോട്: പത്രവും പുസ്തകവും വായിക്കില്ല, ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കില്ല, ബേക്കറിയിലാണ് എപ്പോഴും. പുതിയ തലമുറയെക്കുറിച്ചുള്ള പതിവ് പരാതികളാണിവ. എന്നാൽ ഈ വായനശാലയിൽ ഇരുന്ന് വായിക്കാൻ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിട്ടാൻ…

മൂവാറ്റുപുഴ: ശ്രുതി ഇനി പരിമിതികളിൽ വേച്ചുവീഴില്ല, ജയരാജ് കൈപിടിച്ച് അവളോടൊപ്പം ഉണ്ടാകും. സെറിബ്രൽ പൾസിയുടെ വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെയാണ് ശ്രുതി അതിജീവിച്ചത്. ജയരാജ് ആ ആത്മശക്തിയെ സ്വീകരിച്ചാണ്…

കോഴിക്കോട്: കോഴിക്കോട് കുടുംബ കോടതി ഇനി ശിശു സൗഹൃദം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കുന്നത്. സ്വപ്നക്കൂട് എന്നു പേരിട്ട കളിയിടം…

ഒറ്റപ്പാലം: മരണശേഷം പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ വിവാഹ വേദിയിൽ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. വലിയവീട്ടിൽ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതികളുടെ മകൾ ശ്രീദേവിയുടെയും…

കാനഡ: ഗുരുതരമായ നേത്രരോഗം മക്കളുടെ കാഴ്ചകൾ കവർന്നെടുക്കുന്നതിനുമുമ്പ് കുടുംബമായി ലോക യാത്ര ആരംഭിച്ച് കനേഡിയൻ ദമ്പതികൾ. കനേഡിയൻ ദമ്പതികളായ എഡിത്ത് ലെമേയും സെബാസ്റ്റ്യൻ പെല്ലറ്റിയറും കാഴ്ചശക്തി…

എറണാകുളം: “സ്വർഗത്തിൽ എത്തിയത് പോലെയായിരുന്നു, ഈ ജന്മത്തിൽ ഇതൊന്നും കാണാൻ കഴിയുമെന്ന് കരുതിയതല്ല. ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും, ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മകളുമായാണ് കൊച്ചിയിൽ നിന്ന്…

പരപ്പ: കരാട്ടെ കെ.പി. മിനിമോളും മകൾ അഥീനയും ഇനി കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും ഭയക്കേണ്ട. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും സംയുക്തമായി നടപ്പാക്കുന്ന ‘എന്റെ വീട്’…

ആറുപതിറ്റാണ്ടു മുൻപ്‌ മുടങ്ങിയ പത്താംക്ലാസ് പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി സിനിമാലോകത്തുനിന്ന് പരീക്ഷാമുറിയിലേക്ക്. 73-ാം വയസ്സിലാണ് നടി ലീന തിങ്കളാഴ്ച പത്താം ക്ലാസ് തുല്യതാ…

തൃശൂര്‍: തൃശൂരിലെ വടക്കുമുറി ദേശത്തെ കുമ്മാട്ടികളി രണ്ടു കാലങ്ങളിൽ സവിശേഷമായിരുന്നു. അതിലൊന്ന് കേരളം ഓണം ആവേശത്തോടെ ആഘോഷിക്കുന്ന സമയമാണ്. രണ്ടാമത്തേത് സ്ത്രീകൾ ആദ്യമായി ഈ പരമ്പരാഗത…

പൊയിനാച്ചി: ജീവൻ പിടിവിട്ടുപോകുമായിരുന്ന നിമിഷത്തിൽ യുവതിയെയും മൂന്നുമക്കളെയും യഥാസമയം ഇടപെട്ട് രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ് പൊലീസ്…

അമർജിത് സിംഗും കുൽസൂം അക്തറും 75 വർഷത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ സന്തോഷം കൊണ്ട് അവർ വീര്‍പ്പുമുട്ടുകയായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിഭജനകാലത്ത് വേർപിരിഞ്ഞ അമർജിത്തിന്‍റെ സഹോദരി…

കുറ്റിപ്പുറം: പടന്നപ്പാട്ട് വീടിനും തവനൂർ ഗ്രാമത്തിനും ഇരട്ടിമധുരമായിരുന്നു ഇത്തവണത്തെ തിരുവോണപ്പുലരി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി നന്ദിത…

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂട്ടർ. 72 വയസ്സുള്ള അമ്മയോടൊപ്പം മകൻ ഇതിൽ സഞ്ചരിച്ചത് 58,352 കിലോമീറ്റർ. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളെല്ലാം ചുറ്റിക്കറങ്ങി.…

സാവോപോളോ: അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ 11 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. വടക്കന്‍ ബ്രസീലിലെ അമാപാ സംസ്ഥാനത്തിലെ ഒയാപോക്കില്‍ നിന്ന് ഒരു തടി…

മഞ്ചേരി: ഉത്രാട ദിവസം 72 കാരിയായ കല്യാണി അമ്മയ്ക്കും കുടുംബത്തിനും, രണ്ടാംവാര്‍ഡിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പണിതുനല്‍കിയ ബൈത്തുറഹ്‌മയില്‍ പാലുകാച്ചൽ നടന്നു. തന്‍റെയും മക്കളുടെയും ദീർഘനാളത്തെ…

മട്ടാഞ്ചേരി: അപകടസമയത്ത് പിന്തുണച്ച പൂർവവിദ്യാർഥി അസോസിയേഷനുമായുള്ള ഓണാഘോഷം ഇത്തവണ ഉണ്ണിമായയ്ക്ക് വിവാഹസമ്മാനം കൂടിയാണ്. രാവിലെ 10ന് കുണ്ടന്നൂർ ബി.ടി.എച്ച് സരോവരത്തിൽ കൊച്ചിൻ കോളേജ് അലൂംനെ അസോസിയേഷൻ…

കാസർകോട്: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്യേണ്ട മരം പറവകൾ ചിറകുവിടർത്തുന്നതുവരെ മുറിക്കില്ല. ദേശീയപാത 66 വികസനത്തിന്‍റെ രണ്ടാം റീച്ചായ ചെർക്കള-നീലേശ്വരം സെക്ഷനിൽ മേൽപ്പാലം നിർമിക്കുന്ന…

ഭോപ്പാല്‍: മധ്യപ്രദേശിൽ കനാലിൽ മുങ്ങി താണ യുവാവിനെ രക്ഷപ്പെടുത്തി യുവതി. 10 മാസം പ്രായമായ കുഞ്ഞിനെ കനാലിന്‍റെ തീരത്ത് കിടത്തിയാണ് യുവതി യുവാവിനെ രക്ഷപ്പെടുത്തിയത്. ഭോപ്പാൽ…

എരമംഗലം: ബ്ലോക്ക് പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ, ഷെഡിൽ താമസിച്ചിരുന്ന പുഴക്കര വേലായുധന്‍റെ കുടുംബത്തിന് വീടായി. വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ പുഴക്കര വേലായുധനും കുടുംബവും വീടില്ലാതെ…

തൃശൂർ: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യരുമായി ബന്ധം പുലർത്തുന്നവയാണ് നായ്ക്കൾ. ചിലപ്പോൾ ആ സ്നേഹം അപരിചിതരോടുപോലും അവർ പ്രകടിപ്പിക്കും. തൃശൂർ കൊരട്ടി പള്ളിയുടെ കീഴിലുള്ള എംഎഎം ഹയർസെക്കൻഡറി…

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ വൊളന്റിയറായി ചാലക്കുടി സ്വദേശിനിയും. ഖത്തറിലെ ഒരു കമ്പനിയിൽ ക്രെഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഐവി പോളാണ്…

മലേഷ്യ: ഒരു വാഹനം എന്നത് എല്ലാ മനുഷ്യരുടേയും സ്വപ്നമാണ്. യുവാക്കളാണ് ഏറ്റവും വലിയ വാഹന പ്രിയർ. എന്നാൽ എല്ലാവർക്കും ചെറുപ്പത്തിൽ തന്നെ സ്വന്തമായി ഒരു വാഹനം…

പാലപ്പെട്ടി: നാടിന്റെ വികസനത്തിന് വഴിയൊരുക്കാൻ 300 ലധികം കബറിടങ്ങൾ പൊളിച്ചു മാറ്റി മഹല്ല് കമ്മിറ്റി. കബർസ്ഥാനിൽ തന്നെ മറ്റെവിടെയെങ്കിലും പൊളിച്ചുമാറ്റിയ ശവകുടീരങ്ങളിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ…

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുറച്ചുകാലമായി വേർപിരിഞ്ഞ ശേഷം വീണ്ടും അമ്മയെ കാണുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം എടുത്തുപറയാനാവില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ…

മഞ്ചേരി: മൃദുല കുമാരി ഓണക്കാലത്ത് വീടിനെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അരുകിഴായയിലെ ഈ പൂന്തോട്ടവീട് നിറയെ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കും. അരുകിഴായ സ്മൃതി…

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച ഭർത്താവ് ശിഹാബിന് ലഭിച്ച സഹായധനം മറ്റ് രോഗികളുടെ ചികിത്സയ്ക്കായി നൽകി ഒരു സ്നേഹമാതൃക. ആലപ്പുഴ അവലൂക്കുന്ന് വാർഡ് സ്വദേശി…

മരട്: കാർഷിക-നഗര മൊത്തവ്യാപാര വിപണിയിലെ ചതുപ്പുനിലം ഇപ്പോൾ ഒരു പൂപ്പാടമാണ്. കന്യാകുമാരി സ്വദേശിയായ മഹേഷിന്‍റെ കഠിനാധ്വാനമാണ് കണ്ണിന് കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയത്. മാർക്കറ്റ് അതോറിറ്റിയുടെ ഭൂമി…

റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച മകളുടെ അവയവങ്ങൾ ദാനം ചെയ്ത് പിതാവ്. ഇതോടെ പുതു ജീവൻ ലഭിച്ചത് അഞ്ചു ജീവനുകൾക്ക്. 20 വയസുള്ള പെൺകുട്ടിയിൽ നിന്ന്…

കോട്ടയ്ക്കൽ: മലപ്പുറത്ത്, ഭക്തിഗാനങ്ങൾ രചിക്കാൻ ഒന്നര വർഷത്തോളം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തിയ ഒരു എഴുത്തുകാരനുണ്ട്, അങ്ങാടിപ്പുറത്തെ പി.സി.അരവിന്ദൻ. പ്രതീക്ഷയും സങ്കടവും കലർന്ന നീണ്ട കാത്തിരിപ്പിനൊടുവിലാണ്…

അബുദാബി: അബുദാബി ദർശന കൾച്ചറൽ ഫോറം സ്കൂൾ പഠനം നിർത്തിയ ഭിന്നശേഷിക്കാരനായ ഫർഹാന് ഓട്ടോമാറ്റിക് വീൽചെയർ സമ്മാനിച്ചാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് വഴി തുറന്നത്. തൃശ്ശൂർ ചിറമണ്ണങ്ങാട്…

സ്‌കൂളിൽ വെച്ച് നടന്ന ഫുട്‍ബോൾ മത്സരത്തിൽ ഫ്രീകിക്ക് അടിച്ച് താരമായ ഫിദ ഫാത്തിമയെ ഓർമ്മയില്ലേ? ഫിദ ഖത്തറിലേക്ക് പറക്കുകയാണ് . തന്റെ സ്വപനങ്ങളിൽ ഒന്നായ ഫുട്ബാക്ൾ…

തൊടുപുഴയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ചെറുവട്ടൂർ സ്കൂൾ പി.ടി.എ. റിമാൻഡിൽ കഴിയുന്ന അക്ഷയയ്ക്ക് തുടർചികിത്സയ്ക്കും ഉപരിപഠനത്തിനും…

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്‌പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാദ്ഗാനം യാഥാർഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കേരള പുനർനിർമ്മാണ പദ്ധതിയുമായി സഹകരിച്ച് ആസ്റ്റർ ഡി.എം…

മുക്കം: മനുഷ്യരും നായ്ക്കളും അടുത്ത സുഹൃത്തുക്കളായി മാറിയിട്ട് 1,500 വർഷമായി എന്നാണ് കണക്ക്. സ്വന്തം മക്കളെക്കാൾ വളർത്തുനായ്ക്കൾക്ക് കൂടുതൽ സ്നേഹം നൽകി പരിചരിക്കുന്ന ആളുകളെ നമുക്കറിയാം.…

മൂവാറ്റുപുഴ: ബസ് യാത്രയിൽ ശ്വാസം നിലച്ച് അബോധാവസ്ഥയിൽ ആയ വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടർ. തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ്…

തിരുവനന്തപുരം: ‘വിലങ്ങാ’കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും സ്നേഹം എല്ലാത്തിനും ‘ജാമ്യം’ നൽകി. പരസ്പരം സ്നേഹത്തിന്‍റെ സല്യൂട്ടുമായി അവർ ജീവിതത്തിൽ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ്…

ഉത്തർ പ്രദേശ്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാഭ്യാസം നേടുന്നതിന് അവസരമില്ലാത്ത ഒരു കൂട്ടം കുട്ടികൾക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊടുക്കുന്ന പോലീസുകാരന്‍. ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ…

മധ്യപ്രദേശ്: സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട തന്‍റെ സഹോദരിയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ സഞ്ജയ്…

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തം തോട്ടത്തിൽ പൂക്കളൊരുക്കി എട്ടാം ക്ലാസുകാരി ശിവ. കോക്കൂർ മഠത്തുംപുറത്ത് രമേശിന്‍റെയും മീരയുടെയും മകളായ ശിവയാണ് വീടിനടുത്ത് പൂന്തോട്ടം ഒരുക്കിയത്. നട്ട…

തിരുവനന്തപുരം: കാണാതായ വളർത്തുനായ ചന്തുവിനെ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കേദാരം മൂലവിളാകം ലെയ്നിലെ ഷീബയുടെ വീട്. മാതൃഭൂമി പത്രത്തിൽ ഒറ്റ കോളത്തിൽ ചെറിയ പരസ്യം നൽകി…

കൊച്ചി: ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ മറ്റേതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ കൊച്ചേ’ എന്ന് ചോദിച്ചവർക്കെല്ലാമുളള രേവതിയുടെ മറുപടി ആ ജോലി ചെയ്ത് രേവതി വാങ്ങിയ ബസാണ്.…

ദുബായ്: രണ്ട് വർഷം മുമ്പ് യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാർ തങ്കപ്പന്‍റെ ചിതാഭസ്മം ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ ആരോഗ്യ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന…

മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങര പഞ്ചായത്ത് മധുരം കൂട്ടിയൊരു തീരുമാനമെടുത്തു. 70 വയസിന് മുകളിലുള്ളവർക്ക് പഞ്ചായത്ത് കാന്‍റീനിൽ 5 രൂപയ്ക്ക് ചായ നൽകാമെന്ന്. 75 വയസ്സിന്…