Sunday, October 6, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 14

നോവൽ
എഴുത്തുകാരി: ചിലങ്ക

കഴിഞ്ഞ പാർട്ട്‌ വായിച്ചിട്ട് ഇത് നോക്കിയാൽ കിളികൾ പറന്നു പോകാതെ ഒരു വിധം തടയാം 🙈ഇന്ന് രുദ്രന്റെയും ഭദ്രയുടെയും വിവാഹം ആണ്…. അമ്പലനടയിൽ കള്ള കണ്ണന്റ തിരുമ്പിൽ രുദ്രഭദ്ര സംഗമം അതിന് സാക്ഷിയായി അവരുടെ പ്രിയപ്പെട്ടവരും……

സെറ്റിന്റെ മുണ്ടും ഗോൾഡ് കളർ കുര്ത്തയും ആയിരുന്നു രുദ്രന്റെ വേഷം…. നെറ്റിയിൽ ചന്ദനക്കുറിയും ,, ഒതുക്കി വെച്ച താടിയും ,,, പ്രകാശിക്കുന്ന അവന്റെ കാപ്പി കണ്ണുകളും ,,, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണ കുഴിയും അവനെ കൂടുതൽ ഭംഗി ഉള്ളതാക്കി…………..

രുദ്രn ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി…..

അവന്റെ കണ്ണുകൾ ഭദ്രയ്ക്ക് വേണ്ടി തിരഞ്ഞു……..
ഹൃദയം വല്ലാതെ ഇടിക്കുന്നു

തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവൾ….. തന്നിലെ പുരുഷനെ ഉണർത്തിയവൾ …. തന്റെ പ്രണയം …
. … ഇനി കുറച്ച് നിമിഷം കൂടി കഴിഞ്ഞാൽ തന്റെ പാതി …………ഭദ്ര…. അവന്റെ ഹൃദയത്തിൽ സന്തോഷം തളം കെട്ടി നിന്നു…..

അവനോട് മാറി നിന്ന് ഇന്ദ്രൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…….

അവന്റ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങൾ കാണുമ്പോൾ ഇന്ദ്രന്റെ മനസ്സിൽ മയൂവിന്റെ മുഖം ആണ് കടന്നു വന്നത്.

അവന്റെ ഓർമ്മകൾ പുറകിലോട്ട് സഞ്ചരിച്ചു…

പെട്ടെന്ന് ഒരു ദിവസo അവൾ അവനിൽ നിന്നും അപ്രത്യക്ഷമായി….

ആ വീട് മുഴുവൻ തിരഞ്ഞു എങ്കിലും അവളെ ഇന്ദ്രന് കാണാൻ സാധിച്ചില്ല. അവളുടെ ഗന്ധവും ചിരിയും എല്ലാം തനിക്ക് ചുറ്റും അന്ന് നഷ്ട്ടമായി….

അന്ന് ദിവസം മുഴുവൻ ആകെ ഭ്രാന്ത് ആയത് പോലെ ആയിരുന്നു

അവസാനം സഹികെട്ട് അമ്മയോട് ചോദിച്ചപ്പോൾ അവർ അവന്റെ തലയിൽ തലോടിക്കൊണ്ട് ഒരു ചിരിയാലേ പറഞ്ഞു: ***അവൾ വല്യ ഒരു പെണ്ണയെന്ന്..*-**………

ആദ്യം ഒരു അത്ഭുതം ആയിരുന്നു ഉള്ളിൽ … തന്റെ മയു ഇപ്പോൾ ഒരു സ്ത്രീയുടെ പൂർണതയുടെ ആദ്യഖട്ടത്തിൽ എത്തിയിരിക്കുന്നു ……..

എന്റെ മുഖത്തേ സന്തോഷം അമ്മയ്ക്ക് മനസിലായോണം അവർ അവന്റെ നെറുകയിൽ ചുണ്ടുകൾ ചേര്ത്തു………

അമ്മേ എനിക്ക് അവളെ ഒന്ന് കാണണം എന്ന് ആർദ്രമായി അവൻ അമ്മയോട് പറഞ്ഞപ്പോൾ ആ മുഖത്ത് എന്തൊക്കെയോ മിന്നി മറയുന്നത് പോലെ തോന്നി………….

എങ്കിലും ഒരു അനുകൂലമായ മറുപടിക്ക് വേണ്ടി ഞാൻ കാതോർത്തു……..

ഇല്ലാ മോനേ …. നിനക്ക് ഇപ്പോൾ മോളെ കാണാൻ പറ്റില്ല….

ഇനി പത്ത് ദിവസം കഴിയണം . അപ്പോൾ നിനക്ക് നിന്റെ മയുവിനെ കാണാം കേട്ടോ എന്ന് വാത്സല്യത്തോടെ പറഞ്ഞു കൊണ്ട് അവർ മുന്നോട്ട് നടന്നതും പെട്ടെന്ന് എന്തോ ഓർത്തപോലെ അവനെ തിരിഞ്ഞു നോക്കി…..

ഇന്ദ്രാ …. അവരുടെ വിളി കേട്ടതും അവൻ അവരെ നോക്കി……..

അവൾ ഇപ്പോൾ വല്യ പെണ്ണായി ഇനി പണ്ടത്തെ പോലെ തല്ലൊന്നും ഇടരുത് കേട്ടോ?? ഗൗരി അവന് താക്കിലു നൽകി….

അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായെങ്കിലും അവൻ അത് പുറമേ കാണിക്കാതെ ശരി എന്ന് അർഥത്തിൽ തലയാട്ടി…….. .

പിന്നിടുള്ള ഓരോ ദിവസവും ക്ഷമയോടെ തള്ളിനീക്കി… പാത്തും ഒക്കെ അവളെ കാണാൻ

ശ്രമിച്ചപ്പോൾ ഒക്കെ അവന് അമളി ആണ് പറ്റിയത്……
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി…

അമ്മായിയുടെയും അമ്മയുടെയും കൈ പിടിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന മയൂരിയെ കണ്ട് ഇന്ദ്രന്റ കണ്ണുകൾ വിടർന്നു……

ഇരുന്ന ഇടത്ത് നിന്നും അവൻ എഴുനേറ്റു……

ഒരുപാട് മാറിയിരിക്കുന്നു മയൂ കൊച്ചു പെണ്ണിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ കുറച്ച് ദിവസം കൊണ്ട് വന്നതായി അവന് തോന്നി……

ആരെയും ആകർശിക്കുന്ന ശരീരം പ്രകൃദം…. മയിൽപ്പിലി കണ്ണുകളിൽ വാലിട്ട് എഴുതിയേക്കുന്നു…… ചുവന്നു തുടുത്ത കവിളുകൾ …

അതിന് ഭംഗി കൂട്ടാൻ വേണ്ടി അവിടെ ഒരു കുഞ്ഞ് കുത്ത് ….

പാറി പറക്കുന്ന മൂടി….. ദാവണിക്കിടയിലുടെ കാണുന്ന പാൽ വെള്ളപോൾ ഉള്ള അണിവയർ …. അങ്ങനെ എല്ലാം തന്നെ ഇന്ദ്രൻ എന്ന പൊടി മീശക്കാരനിൽ അവളോട്‌ ഇത് വരെ തോന്നാത്ത ഒരു വികാരം ഉണ്ടാക്കി……

പ്രണയത്തിൽ ചാലിച്ച ഒരു വികാരം………..

ചടങ്ങുകൾ എല്ലാം അതേ പടി നടക്കുമ്പോഴും ഇന്ദ്രന്റ കണ്ണുകൾ അവളിൽ മാത്രം ആയിരുന്നു…. ഇടം കണ്ണാലെ അവൾ ചെറു നാണത്തോടെ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അവസാനം എല്ലാം കഴിഞ്ഞ് റൂമിൽ ഡ്രസ്സ്‌ മാറാൻ വേണ്ടി അവൾ വാതിൽ അടച്ച് തിരിഞ്ഞതും തന്റെ മുമ്പിൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന ഇന്ദ്രനെ ആണ് അവൾ കണ്ടത്…

പെട്ടന്ന് കണ്ടപ്പോൾ ഒന്ന് ഭയന്നു എങ്കിലും പിന്നീട് അത് അവളിൽ ഒരു നാണമായി മാറി…..

ഇന്ദ്രൻ അവളുടെ മുഖം കണ്ട് ചിരിച്ചു കൊണ്ട് അവളെ പിടിച്ചു വലിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി……

അവൾ ഒന്നും പ്രതികരിക്കാതെ അങ്ങനെ തന്നെ മുഖം താഴ്ത്തി നിന്നും … ഇന്ദ്രൻ അവന്റെ ചൂണ്ട് വിരൽ കൊണ്ട് മയൂവിന്റെ മുഖം ഉയർത്തി….

ഞാൻ ഒരു ഉമ്മ തരട്ടെ മയൂ അവളുടെ കാതോരം അവന്റെ മുഖം ചേർത്തു പറഞ്ഞപ്പോൾ അവനിലേ ചുടു ശ്വാസം അവളിൽ ഒരു കുളിർ ഉണ്ടാക്കി……

സമ്മതം എന്നോണം മയൂവിന്റെ കണ്ണുകൾ മെല്ലേ കൂമ്പി അടഞ്ഞു….. അവൻ അവളുടെ കാതിന്റെ അടുത്ത് നിന്നും മുഖം മാറ്റി അവളെ ഒന്നും കൂടി നോക്കി…..

പിന്നെ മുട്ട് കുത്തി ഇരുന്ന് അവളുടെ വെള്ള നിറത്തിലുള്ള വയറ്റിലേ പൊക്കി ചുഴിയിൽ അവന്റെ ചുണ്ടുകൾ അമർന്നു……

അവൾ ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറന്ന് അവനെ നോക്കി……
താഴെ മുട്ട് കുത്തി അവളുടെ വയറ്റിൽ ചുണ്ടുകൾ ചേർത്തു വെച്ചിരിക്കുന്ന ഇന്ദ്രനെ കണ്ടതും അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞു……

ഇന്ദ്രേട്ടാ…….. അവൾ മെല്ലേ അവനെ വിളിച്ചതും അവൻ അവിടെ നിന്നും എഴുനേറ്റ് അവൾക്ക് മുഖാമുഖം ആയി നിന്നു…..

ഒരു പുരുഷൻ അവന്റെ പെണ്ണിന്റെ എല്ലാ വേദനയിലും കൂടെ ഉണ്ടാകണം …. അത് നിന്നിൽ ചുവപ്പ് പടരുന്ന ദിവസങ്ങളിലെ നിന്റെ വേദനയിൽ പോലും…….

അപ്പോഴൊക്കെ നിനക്ക് സുഖം ഉള്ള മരുന്നായി എന്റെ ഈ അധരങ്ങൾ നിന്റെ ഈ വയറ്റിൽ മുത്തം വെക്കും മയൂ…………….

അവന്റെ വാക്കുകൾ കേട്ട് അവളുടെ ഉള്ളം നിറഞ്ഞു…. അത് മനസിലായപോൾ ഇന്ദ്രൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…..

നിന്റെ എല്ലാ വേദനകളിലും ഞാൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ് ആ ചുംബനത്തിൽ ഉണ്ടായിരുന്നു…….

*********************

എടാ ഇന്ദ്ര….. രുദ്രന്റെ തട്ടക്കം കിട്ടിയാണ് അവൻ ഓർമകളിൽ നിന്നും ഉണർന്നത്……
അപ്പോഴാണ് ശരിക്കും താൻ എവിടെ ആണെന്നുള്ള ബോധം ഉണ്ടായത്……..

എടാ………..

എന്താടാ പുല്ലേ …… ഇന്ദ്രൻ രുദ്രനോട്‌ ദേശിച്ചു……

എടാ സമയം എത്രയായി മയൂ ഒക്കെ എന്താ ഭദ്രയെ കൊണ്ടുവരാത്തത് ????

എന്റെ രുദ്രാ നീ ഒന്ന് സമാധാനിക്ക് ഇങ്ങനെ ചക്കകൂട്ടാൻ കാണാത്ത പോലെ ആക്രാന്തം കാണിക്കാതെ ഏട്ടത്തി ഇപ്പോൾ വരും അവർ റെഡി ആകാൻ പോയേക്കുവല്ലേ………

ഇന്ദ്രൻ രുദ്രനെ സമാധാനിപ്പിച്ചു….

എന്നാലും ഇന്ദ്രാ……….

ആഹ ദോ വരുന്നു ഏട്ടത്തി …. അങ്ങോട്ട് നോക്കടാ എന്ന് ഇന്ദ്രൻ പറയുന്നത് കേട്ട് രുദ്രൻ ആ ഭാഗത്തേക്ക് നോക്കി…..

മയൂവിന്റെയും അമ്മയുടെയും കൂടെ വരുന്ന ഭദ്രയെ കണ്ടതും അവന്റെ കണ്ണുകളിൽ പ്രകാശം പരതി…..

ഗോൾഡ് കളർ കരയുള്ള സെറ്റും മുണ്ടും ആണ് വേഷം…. മുടികൾ മടക്കി കെട്ടി മുല്ലപൂവ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു….

കണ്ണുകളിൽ കണ്മഷി ഒണ്ട്…..

വല്യ കറുത്ത വട്ടപൊട്ട് അവളുടെ വെളുത്ത നെറ്റിയുടെ ഭംഗി കൂട്ടി… കയ്യിൽ ഓരോ ജോഡി സ്വർണ വളകൾ കഴുത്തിൽ അമ്മയുടെ പാലയ്ക്ക മാലാ … കാതിൽ ജിമിക്കി കമ്മലും……
അവന്റെ കണ്ണുകൾ അവളെ പൊതിഞ്ഞു..

പിന്നെ ഉന്തിയ വയർ കണ്ടപ്പോൾ രുദ്രൻ അവന്റെ നോട്ടം അവളിൽ നിന്നും മാറ്റി….

രുദ്രന്റ മുമ്പിൽ ഭദ്ര വന്നു നിന്നും…..

തിരുമേനി രണ്ടു പേർക്കും ചന്ദനം നൽകി…… അവർ അത് മേടിച് നെറ്റിയിൽ തൊട്ടു…….
ഇതിന്റെ ഇടയിൽ ഇന്ദ്രന്റെ കണ്ണുകൾ മയൂവിൽ ആയിരുന്നു ..

മയിൽ പീലി നിറത്തിലുള്ള ദാവണിയിൽ അവൾ സുന്ദരിയായി അവന് തോന്നി…..

എത്ര വെട്ടം കണ്ണുകളെ വെലക്കിയായും അത് അനുസരണക്കാട്ടുന്നില്ല ………

ഇതെല്ലാം അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ടായിരുന്നു……എന്നാലും അവൾ അവനെ ശ്രദ്ധിക്കാൻ പോയതേ ഇല്ലാ…..

ഇന്നലെ നടന്ന കാര്യങ്ങൾ ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരം ആണ്……
താൻ മനസ്സാലേ പ്രണയം പകർന്നു നൽകുന്നതും ബലമായി പിടിച്ചു മേടിക്കുന്നതും രണ്ടും രണ്ടാണ് ഇന്ദ്രേട്ട…… എനിക്ക് നല്ല സങ്കടം ഉണ്ട് 😪😪

തിരുമേനി മഞ്ഞ ചരടിൽ കോർത്ത ആലില താലി രുദ്രന് നേരെ നീ ട്ടി…

അവൻ അത് മേടിച്ച് ഗൗരി അമ്മയെ നോക്കി….

അവരുടെ ചുണ്ടിൽ അവനുള്ള അനുവാദം എന്നോണം ചിരി വിരിഞ്ഞു…. രുദ്രൻ ഭദ്രയുടെ കഴുത്തിൽ കണ്ണന്റെ മുമ്പിൽ നിന്നുകൊണ്ട് താലി ചാർത്തി… ഭദ്ര

കണ്ണുകൾ അടച്ച് കയ്യികൾ കൂപ്പി അത് സ്വികരിച്ചു…..

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു….

മയൂ അനിയത്തിയുടെ സ്ഥാനത്ത് നിന്നും കൊണ്ട് കാര്യങ്ങൾ ചെയ്തു……..
താലി കെട്ടി അവളുടെ നെറുകയിൽ രുദ്രൻ ചുണ്ടുകൾ അമർത്തി…

ആ നിമിഷം മയൂ ഇന്ദ്രനെ നോക്കി…. അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…. ഒരു പക്ഷേ രണ്ടുപേരും അത് പോലെ ആഗ്രഹിക്കുന്നുവോ…

അപ്പോഴും ഇതെല്ലാം കണ്ട് കൊണ്ട് കോവിലിൽ കള്ള കണ്ണൻ ചിരിക്കുന്നുണ്ടായിരുന്നു…….. എന്തോ ഒന്ന് ഉറപ്പിച്ചത് പോലെ…..

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12

ഇന്ദ്ര മയൂരം : ഭാഗം 13