Thursday, April 18, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ഭദ്രേ …….. അവൻ അവളെ തട്ടി വിളിച്ചു………. വേഗം ടേബിളിൽ ഇരുന്ന വെള്ളം ഓടി എടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു …………..

അവൾ മെല്ലേ കണ്ണുകൾ തുറന്നതും മുമ്പിൽ രുദ്രനെ കണ്ടതും അവളുടെ മനസ്സ് പിടഞ്ഞു…. ആരെ കാണരുത് എന്ന് വിചാരിച്ചോ….

ആരിൽ നിന്നും തന്റെ കുഞ്ഞിനെ ചുമക്കുന്ന ഉദരത്തേ ഒളിപ്പിച്ചു വെച്ചോ ഇന്ന് അവന്റെ മുമ്പിൽ എല്ലാം
തെളിഞ്ഞു വന്നിരിക്കുന്നു……

അവൾ ഒരു പിടപ്പോടെ അവനെ നോക്കി…….

രുദ്രൻ അവളെ നിലത്ത് നിന്നും എഴുനേൽപ്പിച്ച് കസേരയിൽ ഇരുത്തി.

വാടി തളർന്ന ഒരു പക്ഷിയെ പോലെ അവൾ അവിടെ ഇരുന്നു…..

അവനെ നോക്കാൻ സാധിക്കാതെ അവൾ തല കുമ്പിട്ടു ഇരുന്നു …….

രുദ്രൻ അവളുടെ മുഖത്ത് സംശയത്തോടെ നോക്കിനിന്നും….

പെട്ടന്ന് ആണ് അവളുടെ ഉന്തിയ വയറിൽ അവന്റെ നോട്ടം ചെന്നെത്തിയത്…..

അത് കണ്ടതും അവന്റെ ഉള്ളം മുമ്പത്തേക്കാൾ ശക്തിയിൽ ഇടിക്കാൻ തുടങ്ങി…. അവൻ അവളുടെ മുഖത്തുo വയറ്റിലും മാറി മാറി നോക്കി…… അവൻ പോലും അറിയാതെ അവന്റെ കൈ അവളുടെ വയറ്റിൽ തൊട്ടു…..

ഭദ്ര അവനെ മുഖം ഉയർത്തി നോക്കുമ്പോൾ തന്റെ വയറ്റിൽ കൈയിൽ വെച്ച് മുട്ട് കുത്തി ഇരിക്കുന്ന രുദ്രനെ ആണ് കണ്ടത്….

പെട്ടെന്ന് അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ചവിട്ട് കിട്ടി….. അവന്റെ അച്ഛന്റെ സാമിപ്യം അറിഞ്ഞോണo…..

രുദ്രൻ പെട്ടെന്ന് തന്നെ കയ്യി മാറ്റി…… അവൻ അത്ഭുതത്തോടെ അവളെ നോക്കിയതും നിറ കണ്ണുകളോടെ തന്നെ നോക്കി ഇരിക്കുകയാണ് അവൾ … എന്തോ ഓർത്ത പോലെ ഭദ്ര ചാടി പിടഞ്ഞ് അവിടെ നിന്നും എഴുനേറ്റ് ഓടി……

ഭദ്രേ …….മോളേ………………..

അവൻ പുറകിൽ നിന്നും കൊണ്ട് വിളിക്കുന്നുണ്ടെങ്കിലും അവൾ അതൊന്നുo കേൾക്കാതെ അവിടെ നിന്നും മറഞ്ഞു…….

രുദ്രന്റെ കണ്ണുകൾ നിറഞ്ഞു തൂകി……

******************************************
ലെ — കോഫിഷോപ്പ് സീൻ കോൺട്രാ 😛

ഇന്ദ്രൻ താഴെ കിടക്കുന്ന മയൂവിന്റെയും ഹർഷന്റെയും അടുത്തേക്ക് വന്നു……..

കലിപ്പിൽ അവന്റെ മുഖം ചുമന്ന് ഇരിക്കുന്നത് കണ്ടതും അവൾക്ക് പേടി തോന്നി…..

ഇയാൾ ഹർഷനെ പഞ്ഞിക്ക് ഇടും എന്നാ തോന്നുന്നത്………….

താഴെ കിടന്ന് അവൾ അവനെ നോക്കി……

ബ്രോ ….. ഒന്ന് എഴുനേൽക്കാൻ സഹായിക്കാമോ ??

ആ കൈയി ഒന്ന് നീട്ടിയായിരുന്നുവെങ്കിൽ നന്നായിരുന്നു…… ഹർഷൻ ഇന്ദ്രനെ നോക്കി പറഞ്ഞതും മയൂവിന്റെ കിളികൾ പറന്നു…….

അയ്യോ അവനെ ഇന്ദ്രൻ ഇപ്പോൾ കൊല്ലുമേ …..

എനിക്ക് ഒന്നും കാണാൻ വയ്യാന്നുo പറഞ്ഞ് അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ ഇന്ദ്രൻ ചിരിച്ചു കൊണ്ട് ഹർഷന് കൈ കൊടുക്കുന്നത് ആണ് കണ്ടത്……..

ശേ…. ഞാൻ വല്ലാണ്ട് പ്രതീക്ഷിച്ചു….. അവൾ മൂടും തട്ടിക്കൊണ്ട് എഴുനേറ്റു…..

ഒക്കെ ബ്രോ നമ്മൾക്ക് വീണ്ടും കാണാം…കാണണം എന്നും പറഞ്ഞ് കൊണ്ട് ഇന്ദ്രൻ അവിടെ നിന്നും പോയി……… പോകുന്നതിനുമുമ്പ് മയൂവിനെ ഒന്ന് പുച്ഛിക്കാനും മറന്നില്ല……..

അല്ലേടി അയാൾ എന്താ വീണ്ടും കാണണം എന്ന് പറഞ്ഞത് ??? എനിക്ക് അത് അങ്ങോട്ട് കത്തിയില്ല…….ചിലപ്പോൾ അയാളുടെ പെങ്ങളെ എന്നെ കൊണ്ട് കെട്ടിക്കാൻ ആകും… ശോ…… അവൻ നാണത്തോടെ പറഞ്ഞു….

അയ്യേ ശവം……. എടാ അതാ ഇന്ദ്രൻ…

എന്ത്????? അതോ ചുമ്മാതല്ല എന്നെ കാണണം എന്ന് പറഞ്ഞത്…… എന്നെ വല്ലതും ചെയ്യുവോടി…….

അയ്യേ ….. നാണം ഇല്ലെടാ…. നിനക്ക് .. ഒന്നും അല്ലെങ്കിലും നീ ഒരു ആണ്‌ അല്ലേ…..

അതൊക്കെ തന്നെ ….. നീ എന്നെ നോക്ക് അയാളെ നോക്ക്…. അവനെ കണ്ടാൽ ഉണ്ണിമുകുന്ദന്റെ കൂട്ട് മസ്സിൽ പെരുപ്പിച്ചു വെച്ചേക്കുന്നു… ഇനി ഞാൻ കൊടക്കബിക്കാത്ത് തോല് ചുറ്റി വെച്ചത് പോലെ ഉണ്ട്……….

ഹാ അതും ശരിയാ…….. ഇനി ഇവിടെ നിൽക്കണ്ട ആകെ നാണം കെട്ട് നിൽക്കുവാ …… വാ നമ്മൾക്ക് പോകാം…….

അപ്പോൾ ബിരിയാണിയോ???

ഓഹോ എന്നെ കാല് വെച്ച് താഴെ ഇട്ടതും പോരാഞ്ഞിട്ട്…… നിനക്ക് ഞാൻ കാടി വെള്ളം മേടിച്ച് തരും…. വ ഇങ്ങോട്ട് അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുമ്പോട്ട് നടന്നു…..

****************************-**-****
അന്ന് പിന്നെ കോളേജിൽ രണ്ടെണ്ണവും പോയില്ലാ… അവിടെ മൊത്തം തേരാ പാരാ നടന്നിട്ട് വയികിട്ട് അവൾ വീട്ടിൽ ചെന്നു……

ഗൗരിയമ്മേ … അവിടെ ആരും ഇല്ലല്ലോ എവിടെ പോയി……. അടുക്കളയിൽ ചാടി കേറി അവൾ ചോദിച്ചു….

നമ്മളുടെ ഒരു റിലേറ്റീവ് മരിച്ചു പോയി…. കുറച്ച് ദൂരെയാ…. നിന്റെ അമ്മയും അച്ഛനും കൂടി അവിടെ പോയേക്കുവാ….. നിന്നെ ഇവിടെ നിർത്താൻ പറഞ്ഞു……. 2 ദിവസം കഴിഞ്ഞെ വരൂ…….

അപ്പോൾ ഉണ്ണിയോ ???

അവനെയും കൊണ്ട് പോയി……..

ഓഹ്…….

നീ പോയി കുളി പെണ്ണേ … ഞാൻ കഴിക്കാൻ എടുത്ത് വെക്കാം ……

ഒക്കെ മുത്തേ…. അവൾ അവരുടെ കവിളിൽ പിച്ചിക്കൊണ്ട് അവിടെ നിന്നും ഓടി പോയി……

ഈ പെണ്ണിന്റെ ഒരു കാര്യം…..

***********************

രാത്രി

ഹാളിൽ tv കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ഗൗരിയും മയുവും… പുറത്ത് വണ്ടി വന്ന ശബ്ദം കേട്ട് ഗൗരി വെളിയിൽ ഇറങ്ങി… മയൂ അവിടെ തന്നെ നിന്നു…..

ഇനി ആന കാട് ഇളകി വരുന്നു എന്ന് പറഞ്ഞാലും ശരി ചന്ദന മഴയിലെ അമൃതയുടെ പേർ എടുക്കാതെ അവൾ ഇരുന്നയിടത്ത് നിന്നും എഴുനേൽക്കില്ല…….

കുറച്ച് കഴിഞ്ഞപ്പോൾ ഇന്ദ്രൻ ഹാളിലേക്ക് വന്നു …

അവളെ കണ്ടതും ഒന്ന് നോക്കി പേടിപ്പിച്ചിട്ട് റൂമിലേക്ക് പോയി……… പിന്നെ പുറകെ രുദ്രനും … അവൻ അവളെ നോക്കാതെ നേരെ റൂമിലേക്ക് പോയി…
അവളും അത് ശ്രദ്ധിച്ചില്ലാ…….

അങ്ങനെ സീരിയൽ കഴിഞ്ഞു വെട്ടി വിഴുങ്ങി….. ഫോണും തോണ്ടി കൊണ്ട് സോഫയിൽ സ്ഥാനം ഉറപ്പിച്ചു…….

ഉണ്ണിയേയും ഒക്കെ നന്നായി മിസ്സ്‌ ചെയ്യുന്നു…… അപ്പോൾ ആണ് ഫോൺ റിങ് ചെയ്തത് .. നോക്കിയപ്പോൾ അച്ഛൻ…..

പിന്നെ കാര്യം പറഞ്ഞ് … അവസാനം അവളെ വിളിക്കണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവരെ വെറുപ്പിച്ചു……

****************—-

എടി മോളേ …. ഇന്ദ്രന്റെ റൂമിൽ പോയി…. ഞാൻ വിളിക്കുന്നു എന്ന് പറ….

അഹ് ശരി…..മയൂ ചാടി തുള്ളി ഇന്ദ്രന്റെ റൂമിലേക്ക് നടന്നു………..
ഈ ആണുങ്ങളുടെ മനസ്സ് എന്താ പാറ ആണോ..??? ഹോ ഇങ്ങനെ ആണെങ്കിൽ എന്റെ മയൂരി നീ കുറേ പാട് പെടും……

.അവൾ പിറു പിറുത്ത് കൊണ്ട് അവന്റെ റൂമിൽ കേറിയതും അവിടുത്തെ കാഴ്ച്ച കണ്ട് കണ്ണ് രണ്ടും വിജനoബിച്ചു പോയി…….
ഫ്രഷ് ആകാൻ വേണ്ടി ഡ്രസ്സ്‌ അഴിക്കുകയായിരുന്നു ഇന്ദ്രൻ …

ഷർട്ട് തലയിലൂടെ ഊരി…. അവസാനം ടൗവ്വൽ കെട്ടി പാന്റ് ഊരിയിട്ട് തിരിഞ്ഞ് നിന്ന് ഉടുത്ത തുണി ഒന്നും കൂടി അഴിച്ച് ഉടുത്തു… ആ ഒരു കറക്റ്റ് ടൈമിൽ ആണ് മയൂ കേറി വന്നത്……

ആ കണി കണ്ട് അവളുടെ ചുറ്റും നക്ഷത്രങ്ങൾ അവളെ കോഞ്ഞാണം കുത്താൻ തുടങ്ങി……..

അയ്യോ …… അവളുടെ അലറക്കo കേട്ട് ഇന്ദ്രൻ നോക്കിയപ്പോൾ അണ്ടി പോയ അണ്ണന്റെ കൂട്ടു നിൽക്കുന്ന മയൂവിനെ ആണ് കണ്ടത്…… അവൻ ഒന്ന് ഞെട്ടി………..

ഇനി ഇവൾ വല്ലതും കണ്ട് കാണുമോ ??? ഏയ്യ് …. ( ആത്മ )

ഡീ…… ആ ഒരു അലർച്ചയിൽ അവൾ ഞെട്ടി ഉണർന്നു………

നിനക്ക് മാനേഴ്സ് ഇല്ലേടി കോപ്പേ………. ഡോർ തട്ടി വന്നൂടായോ????

അത് … പിന്നെ … ഞാൻ … പെട്ടന്ന് ഓർത്തില്ലാ……

അവൾ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു……

നിന്നെ എന്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തേ.??????? 😠😠

ഇത് കാണാൻ വേണ്ടി………. (മയൂ )

എന്ത്??? 😨😨😨

അയ്യോ മയൂ നിന്റെ നാക്ക്‌ ചതിച്ചല്ലോ…. അവൾ തലയ്ക്ക് തട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു…….

അത് പിന്നെ ഗൗരിയമ്മ വിളിക്കുന്നു…… അത് പറയാൻ വന്നതാ……

മ്മ് പറഞ്ഞല്ലോ …. ഇനി എന്തിനാടി ഇവിടെ നിൽക്കുന്നത് ??? ഇറങ്ങി പോടീ………

അവൾ മുഖത്ത് ചുളിച്ച് കൊണ്ട് തിരിഞ്ഞു നടന്നു…….

ടി….. അവന്റെ പുറകിൽ നിന്നും ഉള്ള വിളി കേട്ടതും അവൾ സ്വിച്ച് ഇട്ടപ്പോലെ നിന്നിട്ട് തിരിഞ്ഞു നോക്കി….

എന്താ ??????

നീ വല്ലതും കണ്ടോ????

മ്മ് ഒരു മിന്നായം പോലെ …. അവൾ നാണത്തോടെ തറയിൽ കളo വരച്ചു കൊണ്ട് പറയുന്നത് കണ്ട് ദേഷ്യം കൊണ്ട് മുഖം ചുവന്നു…….
ഞാനേ കണ്ടുള്ളു…….. ഞാൻ മാത്രമേ കണ്ടുള്ളു………… ( ബാലാമണി സ്റ്റൈൽ 😝) എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഓടി….

ഇന്ദ്രൻ പകച്ച് ബെഡിലേക്ക് ഇരുന്നു……
ശേ….ആകെ നാണക്കേടായി…. കാര്യം കലിപ്പൻ ആണെങ്കിലും താൻ കല്യാണം പോലും കഴിക്കാതെ പിഞ്ചു കുഞ്ഞല്ലേ……..

കാണേണ്ടത് ഒക്കെ അവൾ കണ്ടു… ഇനി തന്റെ കല്യാണം , കുട്ടികൾ , 😨😨😨 അവന്റെ തലയിൽ ആവി പറക്കാൻ തുടങ്ങി ( പുകഞ്ഞിട്ടേ… )
*************************

ഇതേസമയം ആകാശത്ത് നിലാ വെളിച്ചത്തിൽ മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെ ജന്നൽ പാളികളിലൂടെ റൂമിൽ നോക്കിനിൽക്കുകയായിരുന്നു രുദ്രൻ .. അവന്റെ മനസ്സിൽ വീർത്ത വയറോടെ തന്റെ മുമ്പിൽ നിന്ന ഭദ്രയെ ഓർത്തു………

“തന്റെ പ്രാണൻ ആയിരുന്നു അവൾ… പഴകി നരച്ച സാരിയിലും അവൾ സുന്ദരിയായിരുന്നു….. പക്ഷേ നേരത്തേതിനെക്കാൾ അവളുടെ കരിമഷി കണ്ണുകളുടെ തിളക്കം പോയിരിക്കുന്നു.. കുസൃതി നിറഞ്ഞ മുഖത്ത് ഇപ്പോൾ എന്തെന്ന് ഇല്ലാത്ത ദുഃഖം ആണ് തളം കെട്ടി നിൽക്കുന്നത്……… ”

ഓർമ്മകൾ പിറകോട്ടു പോകുമ്പോൾ ഒരുപാട് നല്ല നിമിഷങ്ങൾ തന്നവൾ ആണ് നീ……
ജീവൻ ആയിരുന്നില്ലേ നീ എനിക്ക് പിന്നെ എന്തിന് നീ എന്നേ വിട്ട് പോയി മറഞ്ഞു……..
ആ കുഞ്ഞ്??????

ഒന്നും അറിയാതെ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി………..

പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു…..

സ്ക്രിനിൽ തെളിഞ്ഞ് കണ്ട പേര് കണ്ട് അവൾ വെപ്രാളത്തിൽ അത് അറ്റൻഡ് ചെയ്തു…

ഹലോ ഹരി എന്ത് ആയി ??? തിരക്കിയോ???

യെസ് sir,, ആ കുട്ടിയെ പറ്റി കുറച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്…….

രുദ്രന്റെ ആകാoശയ്ക്ക് മതിൽ കെട്ട് ഇല്ലായിരുന്നു…..

അത് പ്രകടിപ്പിക്കുകത്തന്നെ ചെയ്തു…… രുദ്രന്റെ പെരുമാറ്റം കണ്ട് ഹരിക്ക് സംശയം തോന്നി…..

sir………

ഹാ…. പറഞ്ഞോ …..

sir പേര് ഭദ്ര,,, ഇവിടെ അടുത്ത് തന്നെ ആണ് താമസിക്കുന്നത്… അവൾക്ക് അച്ഛനും അമ്മയും ഇല്ലാ. അവർ ഭദ്രയുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചു. പിന്നെ ഒരു അമ്മായിയായിരുന്നു നോക്കിയിരുന്നത്…. പക്ഷേ അവർ കുറച്ച് മാസം മുമ്പ് എവിടെയോ പോയി … ഇപ്പോൾ ഭദ്ര ഒറ്റയ്ക്ക് ആണ് താമസം…

നമ്മളുടെ കമ്പനിയിൽ വരുന്നതിനു മുമ്പ് വേറെ ഒരു pvt കമ്പനി യിൽ വർക്ക്‌ ചെയ്തിരുന്നു… പക്ഷേ എന്തോ ഇഷ്യൂ ഉണ്ടായി ആ ജോലി പോയി……

മ്മ്….. രുദ്രൻ ഒന്ന് മൂളി..

അപ്പോൾ അവളുടെ ഭർത്താവ്??????
അവന്റെ നെഞ്ചിടിപ്പ് വർധിച്ചു….

sir …. അവളുടെ മാര്യേജ് കഴിഞ്ഞില്ല…..

അവളെ ഏതോ ഒരുത്തൻ ചതിച്ച് ഗർഭിണി ആക്കിയത് ആണ്………. അത് കൊണ്ട് തന്നെ അവളെ ബന്ധുക്കൾ എല്ലാം അകറ്റി നിർത്തിയേക്കുകയാണ്…..

അവളുടെ കല്യാണം കഴിഞ്ഞില്ലാ എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു…. അപ്പോൾ ആ കുഞ്ഞ് തന്റെ സ്വന്തം ചോരയാണെന്ന് ഓർത്ത്‌ അവന്റെ ചൂടിൽ ചിരി വിരിഞ്ഞു……

ഹലോ …… മറുതലയ്ക്കൾ അനക്കo ഒന്നും കേൾക്കാത്തത് കൊണ്ട് ഹരി വിളിച്ചു….

രുദ്രൻ പെട്ടെന്ന് സ്വപ്‌നത്തിൽ നിന്നും ഞെട്ടി ഉണർന്നു……

അഹ് ഹരി …. പിന്നെ നാളെ അവളോട് ജോയിൻ ചെയ്യാൻ പറയണം….ഷാർപ്പ് 10 അവൾ അവിടെ ഉണ്ടായിരിക്കണം കേട്ടല്ലോ ?????

ഒക്കെ sir …… എന്നും പറഞ്ഞ് ഹരി ഫോൺ കട്ട്‌ ചെയ്തു…….

ഫോൺ ടേബിളിൽ വെച്ചിട്ട് അവൻ ബെഡിലേക്ക് മറിഞ്ഞു……..

ഇനി നിന്നെ എന്നിൽ നിന്ന് പിരിക്കാൻ ആർക്കും സാധിക്കില്ല ഭദ്രേ…… എനിക്ക് വേണം നിന്നെയും എന്റെ കുഞ്ഞിനേയും…..

അതിന്റെ കൂടെ എനിക്ക് അറിയണം എന്തിന് നീ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയെന്ന് ?? അത് നിന്നെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും………… അവൻ ചിരിച്ചു ……

അവന്റെ ഓർമ്മകൾ പുറകിലോട്ട് പോയി….

*********—————-*************

നിലാവിന്റെ വെളിച്ചം റൂമിൽ കടക്കവേ രുദ്രന്റെയും ഭദ്രയുടെയും സ്നേഹ പ്രകടനങ്ങൾ കണ്ട് അതിന് പോലും നാണം വന്നു……..

അവസാനം ഇരു ശരീരങ്ങളും വിയർപ്പിൽ കുളിച്ച് ഒരു പുതപ്പിനുള്ളിൽ പുണർന്നു കൊണ്ട് കിടന്നു…….

രുദ്രന്റെ നഗ്നമായ നെഞ്ചിൽ തലചായിച്ച് അവൾ കിടന്നു… അവന്റെ ഓരോ ഹൃദയഇടിപ്പിന്റെയും താളം ആസ്വദിക്കുകയായിരുന്നു ഭദ്ര…….
അവൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു……

ഭദ്രേ……… അവൻ ആർദ്രമായി അവളെ വിളിച്ചു……

മ്മ്മ്മ്മ്……… അവൾ മെല്ലേ മൂളി……

ഞാൻ ചെയ്തത് തെറ്റ് ആയിപോയി മോളേ….. നമ്മളുടെ കല്യാണത്തിന് മുമ്പ് ഇങ്ങനെ ഒന്നും പാടില്ലായിരുന്നു…… അവന്റെ ശബ്ദം ഇടറി………

നീ എന്നോട് ക്ഷമിക്കണം…. അത് പറയാൻ മുഴുപ്പിക്കുന്നതിന് മുമ്പ് അവൾ അവന്റെ വാ പൊത്തി…..

വേണ്ടാ എന്ന് തലയാട്ടി……

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു….

ഏട്ടൻ എന്തിനാ എന്നോട് ക്ഷമ പറയുന്നത്….. എന്റെ സമ്മതത്തോടെ അല്ലേ എന്റെ ദേഹത്ത് തൊട്ടതും എന്നെ സ്വന്തം ആക്കിയതും……….

എനിക്ക് അറിയാം ഈ മനസ്സിൽ എന്നോട് ഉള്ള പ്രണയം ആണെന്ന് …. അത് മനസ്സിലാക്കിയവൾ ആണ് ഈ ഭദ്ര………
എനിക്ക് എന്നെക്കാൾ നല്ല വിശ്വാസം ആണ് ഇയാളെ…..

അത് കൊണ്ട് ഇനി എന്നോട് ഇങ്ങനെ പറയല്ലേ ഏട്ടാ….. എന്റെ നെഞ്ച് പൊട്ടി പോകും…..

അവളുടെ വാക്കുകൾ കേട്ട് അവന്റെ ഉള്ളം തണുത്തു….. വീണ്ടും അവളിലേക്ക് അലിഞ്ഞു ചേരാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടും….

ആ രാത്രിയിൽ ഭൂമിയിൽ നിന്നും സ്വർഗത്തിൽ നിന്നും വേർപ്പെട്ട് മറ്റേതോ ലോകത്തായി രണ്ടുപേരും മാറി…

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4