Saturday, September 14, 2024
Novel

നിഴലായ് മാത്രം : ഭാഗം 20

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ബാലു അതെടുത്തു കേൾക്കുംതോറും മുഖം ദേഷ്യം മൂലം വലിഞ്ഞു മുറുകി…. അതേ മെസേജ് ഗോപനും ഹർഷനും ഫോർവേഡ് ചെയ്തു കാറ്റുപോലെഓഫീസിൽ നിന്നും പുറത്തേക്കു പോയി.

ബാലുവിന്റെ ബുള്ളെറ്റ് ചെന്നു നിന്നതു ഒരു വില്ലയുടെ മുന്പിലായിരുന്നു. പോർച്ചിൽ ശ്രീരാജിന്റെ കാർ കിടക്കുന്നുണ്ട്. ചുറ്റുവട്ടം ഏറെ കുറെ വിജനമാണ്. വില്ലയാണെങ്കിലോ ആഡംബരം വിളിച്ചോതുന്ന തരത്തിലാണ്.

ഗേറ്റ് തുറന്നു അകത്തേക്ക് കയറി. കോളിങ് ബെൽ അടിക്കാൻ ഒരു നിമിഷം കൈ ഉയർന്നുവെങ്കിലും ബാലു പക്ഷെ ബെൽ അടിച്ചില്ല. മുൻവശം ആകെകൂടെ വീക്ഷിച്ചിട്ടു പുറകുവശത്തിലേക്കു ബാലു നടന്നു.

പുറകുവശത്തെ വാതിൽ എങ്ങനെയൊക്കെയോ തള്ളി തുറന്നു അകത്തേക്കു പ്രവേശിച്ചു. അകത്തു ഒരു ആളനക്കം പോലും തോന്നിയില്ല.

പെട്ടന്ന് മുകളിൽ നിന്നും സാധനങ്ങൾ വലിച്ചെറിയുന്ന ശബ്‌ദം കേട്ടു. കൂട്ടത്തിൽ ഒരു പെണ്കുട്ടിയുടെ അലർച്ചയും.

“പാറു….ന്റെ പാറു” അവന്റെ മനസ്സു മന്ത്രിച്ചു ഒപ്പം ശബ്‌ദം വന്നില്ലെങ്കിലും ചുണ്ടുകളും. ബാലു സ്റ്റെപ്പുകൾ ഓടി കയറി. മുകളിലേക്ക് ചെന്നപ്പോൾ കണ്ടത് മാറു മറച്ചു പിടിച്ചുകൊണ്ടു ഓടി വരുന്ന പാറുവിനെയായിരുന്നു.

പാറു ബാലുവിന്റെ നെഞ്ചിൽ ഇടിച്ചു നിന്നു. മുഖമുയർത്തി നോക്കിയ പാറു ബാലുവിനെ കണ്ടു പൊട്ടിക്കരഞ്ഞു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

ബാലു തന്റെ കൈകളാൽ അവളെ പൊതിഞ്ഞു പിടിച്ചു ആശ്വസിപ്പിച്ചു.

“ആഹാ…. അപ്പോൾ കാമുകനും അന്വേഷിച്ചു എത്തിയോ”

വന്യമായ ചിരിയോടെ പാറുവിന്റെ ധാവണി തലയിൽ കെട്ടികൊണ്ടു ശ്രീരാജ് അവരുടെ അടുത്തേക്ക് വന്നു.

ബാലുവിന്റെ കണ്ണുകളിൽ ദേഷ്യത്തിനാൽ ചോര പൊടിയുംപോലെതോന്നിപ്പിച്ചു. രൂക്ഷമായ നോട്ടമായിരുന്നു ശ്രീരാജിനുള്ള ആദ്യ മറുപടി.

ശ്രീരാജ് അടുത്തു വരുംതോറും പാറു ബാലുവിന്റെമേലുള്ള പിടി മുറുക്കി നെഞ്ചിൽ നിന്നും അടർന്നു പോകാതെ അവനെയും ചേർന്നു നിന്നു.

“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ … ഞാൻ ഒരുപാട് എണ്ണത്തിനെ അനുഭവിച്ചിട്ടുണ്ട് പക്ഷെ ഇതുപോലുള്ള ഒരു കാന്താരി പെണ്ണിനെ മുൻപ് കണ്ടിട്ടില്ല…. എനിക്ക് കുറച്ചു സമയത്തേക്കെങ്കിലും അവളെ നീ വിട്ടു തന്നെ പറ്റു…”

ബാലു ദേഷ്യം കൊണ്ടു നിന്നു പുകഞ്ഞു.

“അതുകഴിഞ്ഞു നീയങ്ങു എടുത്തോ… ഞാൻ ആഗ്രഹിച്ചുപോയി ഇവളെ…. ആദ്യമായി കണ്ട നിമിഷം തന്നെ മനസ്സിൽ കുറിച്ചിട്ടു…

ഞാൻ ഒന്നാഗ്രഹിച്ചാൽ ഏത് വിതേനെയും നേടിയിരിക്കും…. അതിനു ഇനി ഒരാളെ കൊല്ലേണ്ടി വന്നാൽ അങ്ങനെ…. കേട്ടോടാ പൊട്ടൻ ബാലു…”

ശ്രീരാജ് ഒരു ക്രൂര മൃഗത്തെപോലെ നിന്നു അലറി ചിരിച്ചു. അവന്റെ കണ്ണിലെ കാമ വെറി കാണുംതോറും പാറു ഉൾക്കിടിലത്തോടെ ബാലുവിനോട് ചേർന്നു നിന്നു.

വല്ലാതെ ഭയപ്പെട്ടിരുന്നു അവൾ. ചുണ്ടുകളും കവിളുകളും കൈവിരലുകളുമെല്ലാം നിന്നു വിറകൊണ്ടു.

അവളുടെ പേടിയുടെ ആഴം മനസിലായത് ബാലുവിന്റെ തോളിൽ പിടിച്ച അവളുടെ കൈവിരലുകൾ അവന്റെ മാംസത്തിലേക്കു ആഴ്ന്നു പോയപ്പോളായിരുന്നു.

ബാലുവിന്റെ പുറകിൽനിന്ന പാറുവിനെ പിടിക്കാൻ ആഞ്ഞ ശ്രീരാജിന്റെ കൈ ബാലു തടഞ്ഞു പിടിച്ചു. കുറച്ചു നിമിഷങ്ങൾ ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊമ്പ് കോർത്തു പോര് കോഴികളെ പോലെ.

ബാലുവിന്റെ പിടി മുറുകുംതോറും ശ്രീരാജ് ദേഷ്യംകൊണ്ടു പല്ലുകൾ കടിച്ചു മുറുക്കി ചീറി.

പെട്ടന്നായിരുന്നു ബാലുവിന്റെ മുന്നേറ്റം. തന്റെ നെറ്റി കൊണ്ടു ശ്രീരാജിന്റെ തലയിൽ ആഞ്ഞു ഇടിച്ചു വീഴ്ത്തി…. പെട്ടന്നുള്ള ആ ആക്രമണത്തിൽ ശ്രീരാജ് പുറകിലേക്ക് വേച്ചു വീണു.

വീഴും മുന്നേ അവന്റെ തലയിൽ നിന്നും പാറുവിന്റെ ധാവണി ചേല വലിച്ചൂരി പാറുവിനു നീട്ടി.

പാറു തെല്ലൊരു അതിശയത്തോടെ അതു വാങ്ങിയെങ്കിലും അവളുടെ ചുണ്ടുകൾ അപ്പോഴും വിറച്ചിരുന്നു പേടിയാൽ.

ശ്രീരാജ് വീണിടത്തുനിന്നു ചാടി എഴുനേറ്റു ഒരു അഭ്യസിയെ പോലെ…. അവന്റെ നെറ്റിയിൽ കൂടി വിയർപ്പൊഴുകുന്നുണ്ടായിരുന്നു.

കണ്ണുകൾ ചുവന്നു ചിറികളിൽകൂടി ഉമിനീർ ഒഴുകി… അവന്റെ ആ രൂപം പാറുവിലും ബാലുവിലും അറപ്പുളവാക്കി.

ചാടി എഴുന്നേറ്റ ശ്രീരാജ് ബാലുവിന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി വീഴ്ത്തി.

ബാലു വീണത് കണ്ടു താങ്ങാനായി പാറു ഓടി അവനു അരികിലേക്കെത്തി.

ബാലുവിന്റെ കൈകളിൽ താങ്ങാൻ വേണ്ടി അവൾ അവനോടു ചേർന്നു താഴെ ഇരിക്കാൻ പോകുമ്പോഴേക്കും അവളുടെ മുടിയിൽ കുത്തി പിടിച്ചുകൊണ്ടു ശ്രീരാജ് എഴുന്നേൽപ്പിച്ചു.

“അവനെ ചവിട്ടിയപ്പോൾ നിനക്കു വേദനിച്ചല്ലേ… അപ്പൊ നീ കണ്ടോ ഞാൻ അവനെ എന്താ ചെയ്യാൻ പോകുന്നെയെന്നു… അവനെ തല്ലിയാൽ നിനക്കു വേദനിക്കും അല്ലെ….”

ശ്രീരാജ് പാറുവിന്റെ മുഖത്തേക്കു അവന്റെ മുഖം അടുപ്പിച്ചു കൊണ്ട് വശ്യമായി ചിരിച്ചു…

“അവനു മുറിഞ്ഞാൽ നിന്റെ നെഞ്ചിൽ നിന്നായിരിക്കും ചോര പൊടിയുന്നത് അല്ലെ…. എങ്കിൽ അവനെ തന്നെ വേദനിപ്പിക്കും… എങ്കിലേ നിനക്കു വേദനിക്കു..”

ശ്രീരാജ് പല്ലു കടിച്ചു പിടിച്ചു ഒരു വൈരാഗിയോട് സംസാരിക്കും പോലെ പാറുവിനോട് പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴും പാറുവിന്റെ മുടിയിലെ പിടി വിട്ടിരുന്നില്ല.

അവൻ ക്രൂരമായ ആവേശത്തോടെ പാറുവിന്റ മുടിയിൽ അവന്റെ മുഖം ചേർത്തു മണപ്പിച്ചു.

ഇതുവരെയും കാണാത്ത ഒരു ശ്രീരാജിനെയായിരുന്നു അവർ കണ്ടത്. അവന്റെ ചെയ്തികൾ പേടി ജനിപ്പിച്ചതോടൊപ്പം അവന്റെ ഈ സ്വഭാവമാറ്റത്തിൽ അതിശയവും പൂണ്ടു.

മുൻപ് കണ്ട ശ്രീരാജ് അല്ല… മദ്യവും മയക്കുമരുന്നു ലഹരിയുമെല്ലാം അവനെ പൂർണ്ണമായും കീഴടക്കിയിരുന്നു.

മുടിയിൽ ഒളിപ്പിച്ച അവന്റെ മുഖം അവളുടെ മുഖത്തോടു ചേർക്കാൻ ശ്രമിച്ചതും ബാലുവിന്റെ പ്രഹരമേറ്റു ശ്രീരാജ് തെറിച്ചു വീണു.

പാറുവിന്റെ മുടിയിലെ പിടുത്തം വിടാതെ ഇരുന്നതുകൊണ്ടു പാറുവും മുഖമടച്ചു വീണുപോയിരുന്നു.

ബാലു വേഗം പാറുവിനെ പിടിച്ചെഴുനേല്പിച്ചു അവളെയും കൊണ്ട് പുറത്തേക്കു വേഗത്തിൽ ഓടി. സ്റ്റെപ് ഇറങ്ങാൻ തുടങ്ങിയതും പുറകിൽ നിന്നും ശ്രീരാജ് ബാലുവിനെ ചവിട്ടി വീഴ്ത്തി.

സ്റ്റപ്പിലൂടെ ഉരുണ്ടു വീണു. പാറു വേഗത്തിൽ സ്റ്റെപ്പുകൾ ഇറങ്ങി ബാലുവിനെ താങ്ങി എഴുന്നേൽപ്പിച്ചു.

വീഴ്ചയിൽ സ്റ്റപ്പിന്റെ തിണ്ടിൽ തട്ടി തല മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു. ശ്രീരാജ് അവിടെ നിന്നും പാഞ്ഞു വന്നു ബാലുവിന്റെ നെഞ്ചിൽ പിന്നെയും ചവിട്ടി വീഴ്ത്തി.

പാറു കാലു പിടിച്ചു മാറ്റാൻ ശ്രമിക്കും തോറും ശ്രീരാജിന് ആവേശം കൂടി വന്നു.

പാറുവിനു പിന്നെ സങ്കടവും ദേഷ്യവും കൊണ്ടു ശ്രീരാജിനെ തള്ളി മാറ്റുവാൻ ശ്രമിച്ചു. ശ്രീരാജ് പാറുവിന്റെ ഇരു കവിളിലും അടിച്ചു അവളെ തള്ളിയിട്ടു.

തിരിഞ്ഞു ബാലുവിന് അരികിൽ എത്തി ബാലുവിനെ തലങ്ങും വിലങ്ങും അടിച്ചു. ബാലുവിന്റെ പരമാവധി അവനും പ്രതിരോധിച്ചു. രണ്ടുപേരും അഭ്യസികളെ പോലെ ഒരു യുദ്ധം തന്നെയായിരുന്നു അവിടെ നടത്തിയത്. ഒരാൾ പ്രണയത്തിന് വേണ്ടി മറ്റൊരാൾ കാമത്തിനുവേണ്ടി.

പാറു തറയിൽ ഇരുന്നു തേങ്ങി കരഞ്ഞു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഒരാൾ മരിച്ചു വീഴുമെന്നുപോലും അവൾക്കു തോന്നി.

അവൾ വേച്ചുകൊണ്ടു പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ രണ്ടു കരങ്ങൾ അവളെ താങ്ങി നിർത്തി.

“യാമി ഏടത്തി…. ഏടത്തി…ശ്രീരാജ്… അവൻ”

യാമി അവളെ നെഞ്ചോരം ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ബാലുവുമായി ശ്രീരാജിന് അധികം സമയം പിടിച്ചു നിൽക്കാനായില്ല.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി വിട്ടപ്പോൾ അവൻ ആകെ തളർന്നു പോയിരുന്നു. ഒടുവിൽ ശ്രീരാജ് വീണു എന്നായപ്പോൾ ബാലു പാറുവിനു അരികിലേക്ക് ചെന്നു.

ബാലുവിന്റെ ചോരയിൽ കുളിച്ചുള്ള നിൽപ്പു കണ്ടതും പാറു അവന്റെ നെഞ്ചിൽ വീണു അലമുറയിട്ടു കരഞ്ഞു. അവൻ അവളെ ഇറുകെ പൊതിഞ്ഞു പിടിച്ചു ഇനിയാർക്കും വിട്ടുകൊടുക്കില്ല എന്ന മനസ്സുറപ്പോടെ.

യാമി നേർത്ത പുഞ്ചിരിയോടെ അവരുടെ സ്നേഹപ്രകടനങ്ങൾ നോക്കി കണ്ടു. പിന്നീട് ബാലുവിന്റെ മുറിവ് വെച്ചു കെട്ടാനായി മരുന്നെടുക്കാൻ മുറിയിലേക്ക് നീങ്ങി.

മതി മറന്നുള്ള ആ നിൽപ്പിൽ… ബാലുവിന്റെ പിന്നിലൂടെ കത്തി ആഴത്തിൽ ഇറക്കി പുറത്തേക്കെടുത്തു വിജയശ്രീലാളീതനായി ശ്രീരാജ് ഉറക്കെ ചിരിച്ചു.

പിന്നെയും ആഞ്ഞു കുത്താൻ ഒരുങ്ങിയപ്പോൾ ബാലു സർവ്വ ശക്തിയുമെടുത്തു ആഞ്ഞു തള്ളി. പുറകിലേക്ക് വേച്ചുപോയെങ്കിലും വീണിരുന്നില്ല.

അവിടെനിന്നും വീണ്ടും കത്തി കുത്തിയിറക്കാനുള്ള ആവേശത്തിൽ മുന്നോട്ടു ആഞ്ഞതും ശ്രീരാജിന്റെ കാലുകളിൽ വെടിയുണ്ട പതിച്ചിരുന്നു.

“ഏട്ടൻ…ഏട്ടാ…എന്റെ ബാലു… പാറു ബാലുവിനെ മടിയിൽ കിടത്തിയിരിക്കുകയായിരുന്നു.”

എനിക്കൊന്നുമില്ലായെന്നു അവന്റെ ഭാഷയിൽ പാറുവിനോട് സ്നേഹത്തോടെ പറഞ്ഞു… അവളുടെ കണ്ണുനീരിനെ തുടച്ചു കൊടുത്തു… പാറുവിനെ നോക്കി പുഞ്ചിരിച്ചു കണ്ണുകൾ പതുക്കെ അടച്ചു….

“ബാലു…എഴുന്നേൽക്കു…ബാലു…ബാലു…” പാറു കരഞ്ഞില്ല. കണ്മുന്നിൽ തനിക്കു ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു ദൃശ്യം കണ്ട പതറിച്ചയായിരുന്നു അവൾക്കു. ഒരുതരം വെപ്രാളം…വ്യഗ്രത…

ഗോപൻ അപ്പോഴേക്കുംആംബുലൻസ് വരുത്തിയിരുന്നു.

ഹർഷനും ഉണ്ണിയും icu വിലേക്കു കരഞ്ഞുകൊണ്ടാണ് ഓടിയെത്തിയത്. ശ്രീരാജിന്റെ വില്ലയിലേക്കു എത്തും മുന്നേ ഗോപൻ വിളിച്ചു അറിയിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയതാണ് അവർ.

പാറു icu വാതിലിന് മുൻപിൽ കണ്ണുനട്ടു നിന്നു. ഒന്നു കണ്ണുകൾ ചിമ്മാതെ… ഉറ്റു നോക്കി നിന്നു … കണ്ണുനീർ ഒഴുകുന്നതൊന്നും അവൾ അറിഞ്ഞില്ല തോന്നുന്നു.

കുറെ സമയത്തിന് ശേഷം ഡോർ തുറന്നു ഡോക്ടർ ഇറങ്ങി വന്നു. “വളരെ ക്രിട്ടിക്കൽ ആണ് പെഷ്യൻറ്. സർജറി വേണം. എത്രയും പെട്ടന്ന് തന്നെ…. ആരാ പാറു… ആ കുട്ടിയെ കാണാൻ വാശി പിടിക്കുന്നുണ്ട്… കണ്ടിട്ടു വേഗം ഇറങ്ങണം”

ഡോക്ടർ അതും പറഞ്ഞു വേഗത്തിൽ ഓപ്പറേഷൻ തിയേറ്റർ റേഡിയാക്കാൻ വേണ്ടി നഴ്സിനോട് പറഞ്ഞു വേഗത്തിൽ നടന്നു.

പാറു സ്തംഭിച്ചു നിൽക്കുകയായിരുന്നു. ഗോപൻ അവളുടെ തോളിൽ കൈ വച്ചു. അവൾ ഒന്നു ഞെട്ടി ഉണർന്നു.

“മോളെ… ഒന്നു കാണു”

ഇല്ല എന്നവൾ ആ ഡോറിലേക്കു നോക്കി തലയാട്ടി.

ഹർഷനും യാമിയും ഉണ്ണിയും കൂടി അവളുടെ അടുത്തേക്ക് ചെന്നു. അവരെല്ലാവർക്കും ഒരേ കാര്യം തന്നെ പറയാൻ ഉണ്ടായിരുന്നുള്ളു….

“എന്നെ കണ്ടില്ലെങ്കിൽ… കാണാനുള്ള ആഗ്രഹം എന്റെ ബാലുവിനെ ജീവിപ്പിക്കും ഏട്ടാ…” ഒടുവിൽ വിതുമ്പി കൊണ്ട് ഗോപന്റെ നെഞ്ചിൽ വീണു കരഞ്ഞു.

പക്ഷെ ബാലു പാറുവിനെ കാണാൻ പിന്നെയും പിന്നെയും വാശി പിടിച്ചു കൊണ്ടിരുന്നു. ഒടുവിൽ എല്ലാവരുടെയും നിര്ബന്ധത്തിൽ പാറു അകത്തേക്ക് നടന്നു.

പോകും മുന്നേ തന്റെ കണ്ണുകളും മുഖവുമെല്ലാം അമർത്തി തുടച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

തന്റെ കണ്ണുകൾ നിറയുന്നതുപോലും ആ നെഞ്ചിലെ കുഞ്ഞു ഹൃദയം സഹിക്കില്ല. വേദനിപ്പിക്കരുത്… അവൾ മനസിൽ പറഞ്ഞു മുന്നോട്ടു നടന്നു.

കുറെ വയറുകളുടെയും യന്ത്രങ്ങളുടെയും ഇടയിൽ കിടക്കുകയായിരുന്നു ബാലു. പാറു അടുത്തു വന്നു നിന്നത് അവളുടെ തേങ്ങലിൽ അവൻ അറിഞ്ഞു.

കണ്ണുകൾ തുറന്നു കണ്ണുകളാലും ചുണ്ടുകളാലും എന്നും കാണുന്ന കുസൃതി ചിരി അവൾക്കു സമ്മാനിച്ചു.

ഇത്ര വേദനയിലും തന്നെ നോക്കി കുസൃതി ചിരി ചിരിക്കുന്ന ബാലുവിന്റെ മുഖം തന്റെ കൈകളിൽ എടുത്തു ആ നെറ്റിയിൽ അവൾ അധരങ്ങൾ ചേർത്തു.

അവന്റെ നെഞ്ചിൽ പതിയെ തലോടി അവൾ പറഞ്ഞു കൊണ്ടിരുന്നു….”ഈ മിടിക്കുന്നത് എന്റെ ഹൃദയമാണ്. നിന്റെ ഹൃദയം എന്റെ നെഞ്ചിലും.

അതു എന്നിൽ ഭദ്രമായി ഇരിപ്പുണ്ട്. ഇനി എന്നെ കാത്തു സൂക്ഷിക്കേണ്ടത് നീയാണ്. എനിക്ക് വേണ്ടി… ഞാൻ വേദനിക്കാതിരിക്കാൻ… തിരിച്ചു വരണം…

ഈ നെഞ്ചിലെ ചൂടിൽ എനിക്ക് ഉറങ്ങണം…എന്റെ പ്രണയം എന്നോട് ചേർക്കണം…. എന്നും നിന്റെ ശബ്‌ദമാകണം”

അവളുടെ വാക്കുകൾ അവനിൽ ഒരു പുത്തനുണർവ് നല്കിയപ്പോലെ… അവൻ പ്രേമപൂർവം അവളെ നോക്കി.

പാറുവിന്റെ കണ്ണുകളും പതിയെ അവന്റെ നോട്ടത്തിന്റെ ആഴത്തിൽ മുങ്ങി തപ്പി….

അവൾ തന്റെ മുഖം അവന്റെ മുഖത്തോടു ചേർത്തു അധരങ്ങളിൽ ചുംബിച്ചു. ഒരു നിമിഷം അവന്റെ കൈകൾ ബലത്തിൽ അവളെ മുറുകെ പിടിച്ചിരുന്നു…

ഒരു ജന്മത്തിലെ സ്നേഹവും….. പ്രണയവും…… അവന്റെ ജീവശ്വാസം പോലും ആ ചുംബനത്തിൽ അലിയിച്ചു ചേർത്തിരുന്നു അവൻ.

പെട്ടന്ന് മുറുകെ പിടിച്ചിരുന്നു കൈകൾ അയഞ്ഞു വരുന്നത് അവൾ അറിഞ്ഞു….. കണ്ണുകൾ തുറന്നു നോക്കിയ പാറു കാണുന്നത് കണ്ണുകൾ അടച്ചു കിടക്കുന്ന ബാലുവിനെയാണ്..

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19