Wednesday, May 22, 2024
Novel

മഴപോൽ : ഭാഗം 24

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

കിടക്കയിലേക്ക് ചെന്ന് വീഴുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു..

“താൻ വേറെ റൂമിൽ കിടക്കാമോ” അവൻ പറഞ്ഞ വാക്കുകളവളുടെ കാതുകളെ കുത്തിതുളച്ച് പോകാൻ തുടങ്ങി…

എന്തിനാ കിച്ചുവേട്ടാ…. അവള് കഴുത്തിൽ കിടന്ന താലിയിൽ മുറുകെ പിടിച്ചു ചോദിച്ചു… കണ്ണുനീർ തലയിണയെ നനച്ചു തുടങ്ങി… കുറച്ച് നേരം കഴിഞ്ഞെന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കണ്ണുനീർ തുടച്ചുമാറ്റി… താലിമാലയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു….

ഇതേസമയം കിച്ചു പ്രിയയുടെ ഓർമകളിൽ ആയിരുന്നു….
അവളുടെ കളിയും ചിരിയും അവന്റെ അടച്ചുപിടിച്ച കണ്ണിനുമുന്പിൽ വ്യക്തതയിൽ തെളിഞ്ഞുവന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരീ കതക് തുറക്ക്…..
ഗൗരീ….
ഗൗരീരീരീ ……
മുറി തുറന്ന് വന്ന ഗൗരിയുടെ രൂപത്തെകണ്ട് ദയ ആകെ വല്ലാതായി….

ഗൗരീ….

എന്റെമോള് ഉണർന്നിട്ടുണ്ടാകും ദയേ.. നീയൊന്ന് എടുത്ത് കൊണ്ട് തരുവോ എനിക്കവളെ….
കാണാഞ്ഞിട്ട് എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത…. ഗൗരി പാറികിടന്ന മുടി പിന്നോട്ടൊതുക്കി സോഫയിൽ പോയിരുന്നു….

ഗൗരീ….

ഒന്ന് പോയി എടുത്ത് കൊണ്ട് താടി അവളടുത്തില്ലാഞ്ഞിട്ട് എനിക്കിന്നലെ ഒരുപോള കണ്ണടയ്ക്കാൻ പറ്റീട്ടില്ല…. ഗൗരിടെ നിറം മങ്ങിയ ചിരി കണ്ടപ്പോൾ ദയയുടെ കണ്ണുകൾ നിറഞ്ഞു….

ഗൗരീ… അവരൊക്കെ നേരത്തെ എണീറ്റ് കുളിച്ചുമാറ്റി പുറത്ത് നിൽക്കുവാ….
അമ്മൂട്ടിയും…???
മ്മ്ഹ്…
അവളെന്നെ കാണണമെന്ന് പറഞ്ഞില്ലേ…..? ഗൗരി ചില്ലുഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു….

ചെല്ല്….. കുറേനേരായി അവിടെയിരുന്ന് അമ്മേ… അമ്മേ… അമ്മേന്ന് വാ കീറി പൊളിക്കാൻ തുടങ്ങിയിട്ട് നിന്റെ പുന്നാരമോള്….
ഗൗരിയൊന്ന് ചിരിച്ചു

ചെന്ന് കുളിക്ക് ഗൗരി…
വേണ്ട എനിക്ക് നല്ല സുഖമില്ല… ഞാനൊന്ന് ബ്രഷ് ചെയ്ത് വരാം നീ പോവല്ലേ ഇവിടിരിക്ക്….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ….. അമ്മൂട്ടി കിച്ചുവിന്റെ കൈകളിൽ നിന്നും ഊർന്നിറങ്ങി ഓടി വന്നു…
ഗൗരിയവളെ വാരി പുണർന്നു…. കിച്ചുവിനെ നോക്കിയപ്പോഴേക്കും അതുകണ്ടവൻ ഡോർ തുറന്ന് അകത്തുകയറി….

പോട്ടെടി… പോട്ടേ ശരണേട്ടാ….
ഗൗരി….
നിനക്കറിയണ്ടേ അതവിടെ പ്ലേ ചെയ്തത് ആരാന്ന്…..??

എന്തിനാ ശരണേട്ടാ…. എന്നിലേക്ക് അടുത്തുകൊണ്ടിരുന്നത് ഇപ്പം ഒത്തിരി ഒത്തിരി ദൂരേയ്ക്ക് പോയിക്കഴിഞ്ഞു… ഇനി ഗൗരിക്കൊന്നും അറിയേണ്ട… പൊക്കോട്ടെ…..

ദയയെ ഒന്ന് ചേർത്ത് പിടിച്ചവൾ കാറിന്റെ ഡോർ തുറന്ന് അകത്ത് കയറി…… തന്നെ നോക്കാതെ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുന്ന കിച്ചുവിനെ കണ്ടപ്പോ ഉള്ളിലൊരു കല്ലെടുത്ത് വച്ചതുപോലെ തോന്നി…..

വണ്ടി ശ്രീനിലയത്ത് എത്തുന്നതുവരെ ഒരേ നിശ്ശബ്ദതയായിരുന്നു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോളെയും എടുത്ത് പിന്നാലെ തന്നെ നടന്നു ഗൗരി…..

റൂമിലെത്തി മാറ്റിയിടാനുള്ളത് നോക്കുന്ന കിച്ചുവിന് ടി ഷർട്ടും ബോക്സറും എടുത്തുകൊടുത്തു…… കയ്യിൽ നിന്നും വാങ്ങാഞ്ഞപ്പോൾ ഗൗരിയത് കിടക്കയിൽ വച്ചുകൊടുത്തു…..

അതുമെടുത്ത് ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് കിച്ചു കയറിയപ്പോവുന്നത് കണ്ടപ്പോൾ ഗൗരി നേരെ ചെന്ന് കണ്ണാടിക്ക് മുൻപിൽ നിന്നു…. സിന്ദൂരം പടർന്നു പിടിച്ച് കിടക്കുന്ന സിന്ദൂരരേഖയിലേക്ക് നോക്കി… മുഖത്ത് സ്വയം പുച്ഛിച്ച ഒരു ചിരി വന്നു….

ശേഷം തന്റെ രൂപത്തെ കണ്ണാടിയിലൊന്ന് അടിമുടി നോക്കി
അമ്മേ.. അമ്മൂട്ടി സാരി തുമ്പിൽ പിടിച്ച് വിളിച്ചപ്പോൾ ഗൗരിയവളെ കുനിഞ്ഞെടുത്തു…

വാ നമുക്ക് പുറത്തൂന്ന് കുളിച്ച് മാറ്റാട്ടോ ചുന്ദരിക്കുട്ടീ….

അമ്മേടെ മോള് അച്ഛയോട് ചെന്ന് പറ നമ്മൾ പുറത്തൂന്ന് കുളിക്കാൻ പോകുവാണെന്നു…. ഇനി അതിൽനിന്നും ഇറങ്ങിക്കോളാൻ….

അച്ഛേ…. അമ്മൂട്ടി അപ്പറത്തെ ബാത്തൂമിൽന്നാ കുളിച്ചനേ….

ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം പെട്ടന്ന് നിലച്ചു….. ഗൗരി മോളുമായി പുറത്തേക്കിറങ്ങി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചുനീയൊന്ന് ശ്രദ്ധിച്ചു നോക്കി കഴിക്ക്….

നീയിത് ഏത് ലോകത്താ….??? ഒന്ന് ആ പ്ലേറ്റിൽന്ന് തലപൊന്തിക്ക്… നീയെന്താ ഈ കളിക്കണെ….??? എന്തിനാ ഇത്ര വെപ്രാളം….

ഒന്നുല്ലമ്മേ… പോയിട്ടൽപ്പം ധൃതിയുണ്ട് അതാ….
അമ്മൂട്ടിയെ കഴിപ്പിച്ചു മേശമേൽനിന്നും എടുത്ത് താഴെ ഇറക്കുന്ന ഗൗരി തലചെരിച്ചവനെയൊന്ന് നോക്കി…. പിന്നെ മോളെയും എടുത്ത് കൈകഴുകാൻ പോയി….

“അമ്മൂട്ടീ…….”

ചെല്ല് അച്ഛ വിളിക്കുന്നു… കൈകഴുകികൊടുത്ത് ഗൗരിയവളെ കിച്ചുവിനരികിലേക്ക് വിട്ടു…
അവനവളെ ചേർത്ത് പിടിച്ചുമ്മവയ്ക്കുന്നത് ഗൗരി മറഞ്ഞുനിന്നു കണ്ടു…. ഒപ്പം ആരെയോ ആ കണ്ണുകൾ തേടുന്നുമുണ്ടായിരുന്നു…… മോളെ ഉമ്മറത്തു വച്ച് അവന്റെ കാർ മുറ്റത്തൂടെ ഇറങ്ങാൻ തുടങ്ങിയതും ഗൗരി ഓടി ഉമ്മറപ്പടിയിലെത്തി…….

എന്തുപറ്റി മോളെ….??? നിങ്ങള് തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടോ… ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നുണ്ട്….
ഒന്നൂല്യ ഉഷാമ്മേ…. ഉഷാമ്മ വരൂ പിടിപ്പത് പണിയുള്ളതല്ലേ…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരീ….
എന്താ ഉഷാമ്മേ…

നിങ്ങള് മോളെ അംഗനവാടിയിൽ ചേർക്കുന്നതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലേ….???
അവള് കുഞ്ഞല്ലേ ഉഷാമ്മേ…. ഇപ്പഴേ എന്തിനാ…

നല്ലതല്ലേ മോളെ കുറച്ച് അക്ഷരങ്ങളും പാട്ടുമൊക്കെ പടിച്ചൂടേ ഇവിടെ ഇങ്ങനെ tv യും കണ്ട് നിന്റെ പിന്നാലെ ഇങ്ങനെ നടക്കുവല്ലേ….

ഉഷാമ്മേ അത്….. ഗൗരിയുടെ മുഖം മങ്ങി അതിൽ ഭയം നിഴലിച്ചു..

നീയെത്ര കാലാ ഗൗരി ഇങ്ങനെ ഭയന്ന് കഴിയാ….??? അവളൊരിക്കൽ എല്ലാം അറിയും…
പക്ഷേ ഒന്നെനിക്കുറപ്പാ എന്റെ അമ്മൂട്ടി അന്നേരം നിന്നെ ഒന്നുകൂടെ കൂടുതൽ സ്നേഹിക്യേ ഉള്ളൂ…

എന്താന്ന് അറിയുവോ…??

അവളെന്റെ കിച്ചൂന്റെ മോളാ…. ഈ പുറമെ കാണുന്ന ദേഷ്യവും വാശിയും ഒക്കെയേ ഉള്ളൂ പാവാണവൻ…. അതുപോലെ തന്നാ ആ കുറുമ്പിയും….

ഗൗരിയും ഉഷയും അമ്മൂട്ടിയെ നോക്കി അവള് animal puzzles വച്ച് എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നീയെന്ത് പണിയാടാ നാറി ഇന്നലെ കാണിച്ചത്…???
ഗൗരി നിന്നോടെന്ത് ചെയ്തിട്ടാടാ അതിനെ നീയിന്നലെ ഇറക്കി വിട്ടത്….??
എന്തുമാത്രം അതിന് നൊന്തുകാണും… നീ ഒരിക്കലെങ്കിലും അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടുണ്ടോ കിച്ചൂ…..???

“ഇനിയും നോവാതിരിക്കാനാണ് ഞാൻ അവളെ വേറെ മുറിയിലാക്കിയത്…..”

അരേവാ…. സൂപ്പെർബ്… അപ്പം ഇനിയെന്താ നിന്റെ തീരുമാനം….??? അങ്ങ് ഡിവോഴ്സ് ആക്കുവല്ലേ….. വെറുതെ കഴുത്തിലൊരു മാലയും ചാർത്തികൊടുത്ത് അതിനെ ഇനിയും മോഹിപ്പിച്ച് വെറുതെ സങ്കടപെടുത്തണ്ട….

ശരൺൺൺ…….

ഓവർ കിടന്ന് അലയ്ക്കണ്ട കിച്ചു…… നീയവളെ സ്നേഹിക്കുന്നില്ലായെന്നും സ്നേഹിച്ചിട്ടില്ലായെന്നും കള്ളം പറയാനും നിൽക്കണ്ട….. ഇന്നലെ അവളുടെ മുഖത്തു കണ്ട സന്തോഷവും, ഒടുക്കം അവളിലുണ്ടായ നിർവികാരതയും നിന്റെ സ്നേഹം അവൾക്ക് നൽകിയത് തന്നെയാണ്…

വെറുതെ അതിനു മോഹം കൊടുക്കാതെ അതിനെയങ്ങ് ഉപേക്ഷിച്ചേക്ക്……
വിൽ യു പ്ലീസ് ഷട്ട് അപ്പ്‌ ശരൺൺ….

ഓഹ്…നിനക്ക് പറ്റില്ലായിരിക്കും വീട്ടിലെ പണികളെല്ലാം ചെയ്യാനും നിന്റെ കൊച്ചിനെ നോക്കി വളർത്താനും നിനക്കൊരുത്തിയെ പൈസ കൊടുക്കാതെ കിട്ടിയതല്ലേ……

ശരൺൺൺ…….

അലറണ്ട കിച്ചൂ.. കഴിഞ്ഞത് കഴിഞ്ഞു…. പ്രിയ നമ്മളെയൊക്കെ വിട്ട് പോയി കഴിഞ്ഞു…. ആദ്യം അത് നിന്റെ മനസിനെപറഞ്ഞൊന്ന് പഠിപ്പിക്ക് …… നിനക്കും മോൾക്കും വേണ്ടി മാത്രം ജീവിക്കുന്നവളാ ഗൗരി… എന്തിനാ നീ വെറുതെ….

ഞാനൊന്നും പറയുന്നില്ല.. എന്ത് പറഞ്ഞാലും നിനക്ക് മനസിലാവാനും പോണില്ല… ഞാൻ പോവാ നീ തന്നെ ആലോചിക്ക്….

ആ പിന്നെ നിന്റെ ഭ്രാന്ത് എപ്പഴെങ്കിലും മാറുമ്പോ നീ അതവിടെ പ്ലേ ചെയ്ത ആളെ ഒന്ന് അന്വേഷിച്ചേക്ക്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാത്രി അത്താഴത്തിനു ഇരിക്കുകയായിരുന്നു എല്ലാരും… ഗൗരി പതിവുപോലെ മോൾക്ക് വാരിക്കൊടുക്കുകയായിരുന്നു….

കിച്ചൂ.. മോളെ അങ്കണവാടിയിലാക്കാം നമുക്ക്…??
എന്തേയിപ്പം പെട്ടന്നങ്ങനെ…??
പെട്ടന്നോ അവൾക്ക് 3 വയസ്സായില്ലേ കുറച്ച് അക്ഷരൊക്കെ പഠിച്ചോട്ടെടാ…

നമ്മക്ക് എന്നാൽ നല്ലൊരു പ്ലേ സ്കൂളിൽ ആക്കാം….

അതൊക്കെ നിങ്ങടെ ഇഷ്ടം പക്ഷേ അടുത്ത് എവിടേലും വേണം ഗൗരിമോൾക്കോ എനിക്കോ പോയി വിളിച്ചുകൊണ്ടോരാൻ പറ്റിയ ദൂരത്ത്…

മ്മ്ഹ്…

ഗൗരി ഇതൊക്കെ കേൾക്കുന്നുണ്ടെങ്കിലും ഒന്നിലും അഭിപ്രായം പറയാനോ നോക്കാനോ ഒന്നിനും പോയില്ല….

ഭക്ഷണം കഴിച്ച ഉടനെ പതിവിനു വിപരീതമായി ഗൗരി അമ്മൂട്ടിയെ വേഗം ഉറക്കി..
അവളെ ബെഡിൽ കിടത്തുമ്പോ കിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങുകയായിരുന്നു..
അമ്മൂട്ടിയെ പുതപ്പിച്ചവൾ മുറി ചാരി പുറത്തിറങ്ങി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാത്രി ഒത്തിരി വൈകിയും ഗൗരിയെ കാണാതായപ്പോൾ കിച്ചു എഴുന്നേറ്റ് അടുക്കളയിലും താഴെ അമ്മേടെ മുറിയിലും നോക്കി…. കാണാതായപ്പോൾ ചെറിയൊരു ഭയം വന്നു…. ഓടിപ്പാഞ്ഞ് എല്ലായിടത്തും നോക്കി…. ഭയപ്പാടോടെ മുകളിലേക്ക് കയറി….

മുകളിലെ മറ്റൊരു മുറിയിൽനിന്നും ബെഡ്ലാമ്പിന്റെ വെളിച്ചം വാതിൽ വിടവിലൂടെ പുറത്തേക്ക് വന്നപ്പോൾ കിച്ചു ശബ്ദമുണ്ടാക്കാതെ പതിയെ ആ കതക് തുറന്നു……

ബെഡിനടുത്തായിട്ടിരിക്കുന്ന കുഞ്ഞുമേശയിൽ ചുരുട്ടിപിടിച്ച കൈകൾക്ക് മേൽ മുഖംചേർത്തവൾ ഉറങ്ങുകയായിരുന്നു…. കരഞ്ഞ് കരഞ്ഞ് തളർന്നുള്ള മയക്കമാണെന്ന് ഒറ്റനോട്ടത്തിലവന് മനസിലായി…..

അവന്റെ കണ്ണുകളും ഈറനായി….. കതക് ചാരി മോൾടെ അരികിൽ ചെന്ന് കിടക്കുമ്പോ മനസ്സിൽ ഗൗരിയും പ്രിയയും ഒരുപോലെ ഉത്തരം കിട്ടാത്ത ചോദ്യമായി നിന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോൾടെ പേരെന്താ….???

അമ്മൂട്ടി….

അമ്മൂട്ടീന്ന് ആണോ ശെരിക്കും ഉള്ള പേര്??

അല്ല മാം.. ആമ്പൽ.. ആമ്പൽ സാരംഗ്…

ആഹാ… നല്ല പേരാണല്ലോ… ആമ്പലിന്റെ കൂടെ വന്ന ഇവരൊക്കെ ആരാ…??

അച്ഛയും അമ്മയും അവള് കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു….

ആഹഹാ അച്ഛേടേം അമ്മേടേം പേരെന്താ.?

“കിച്ചു… “അവള് ചുണ്ട് പൊത്തിപിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു….

അമ്മേടേയോ…..???

ഗൗരി…. അല്ലേ അമ്മേ…. അവള് ഗൗരിടെ നെഞ്ചിലേക്ക് ചേർന്നിരുന്നുകൊണ്ട് കൊഞ്ചി

ചോദിച്ചു…

അവള് അതെയെന്ന് തലയനക്കി…..

ഓക്കെ ഗുഡ് ഗേൾ… അവര് അമ്മൂട്ടിടെ മുടിയിൽ കൈകൊണ്ടോന്ന് തലോടി കൊഞ്ചിച്ചു…

ഇനി പറയൂ… റെക്കോർഡ്സിൽ എഴുതാനുള്ളതാ…
മോൾടെ ഫുൾ നെയിം വിത്ത്‌ ഇനിഷ്യൽ.. അവര് കിച്ചുവിനെനോക്കി ചോദിച്ചു

ആമ്പൽ സാരംഗ്. എസ്
ഏജ്..??..
3
ഫാതെർസ് നെയിം…
സാരംഗ് ചന്ദ്രദാസ്…
മദർ…???
കിച്ചു നിശബ്ദനായി…. പ്രിൻസിപ്പൽ തലയുയർത്തി രണ്ടുപേരെയും മാറി മാറി നോക്കി…

“പ്രിയ.. പ്രിയ അലക്സാണ്ടർ ”
ഗൗരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു……

മോള് പറഞ്ഞു…. വീട്ടിൽന്ന് ഗൗരിയെന്നാണോ വിളിക്യാ…??? അവര് സംശയത്തിൽ ഗൗരിയെ നോക്കി ചോദിച്ചു…

അല്ല ഞാൻ സ്റ്റെപ് മദർ ആണ്…… അത് പറയുമ്പോൾ ഗൗരി അമ്മൂട്ടിയെ മുറുകെ പിടിച്ചിരുന്നു…
അമ്മൂട്ടി ഒന്നും മനസിലാവാതെ ഗൗരിയെത്തന്നെ കുറച്ച് സമയം നോക്കി പിന്നെ വീണ്ടും ആാാ നെഞ്ചിലേക്ക് പറ്റിച്ചേർന്നു….

കിച്ചു നിശബ്ദനായിത്തന്നെ തുടർന്നു….

നാളെ മുതൽ മോളെ കൊണ്ടുവന്നാക്കിക്കോളു … നാളെ വരുമ്പോ പേയ് ചെയ്താൽ മതി എമൗണ്ട്….

ഓക്കേ…. ദെൻ
ബൈ ആമ്പൽ…
അമ്മൂട്ടി സന്തോഷത്തിൽ തലകുലുക്കി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഞങ്ങളൊരു ഓട്ടോയെടുത്ത് പൊയ്ക്കോളാം അത്ര ദൂരമല്ലേയുള്ളു…

അമ്മൂട്ടീടെ അച്ഛൻ പൊക്കോളു വൈകണ്ട… ഗൗരി മുന്നോട്ട് നോക്കി പറഞ്ഞു…..

കിച്ചു കേട്ടത് വിശ്വസിക്കാനാവാതെ അനങ്ങാതെ നിന്നു…

മുന്നിലൂടെ കടന്നുപോയ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചവൾ അമ്മൂട്ടിയെയുമെടുത്ത് ശ്രീനിലയത്തേക്ക് തിരിച്ചു..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23