Wednesday, September 18, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 13

നോവൽ
എഴുത്തുകാരി: ചിലങ്ക

അവളെ ബെഡിലേക്ക് ഇട്ടിട്ട് ഇന്ദ്രൻ ഷർട്ട് ഇട്ടുകൊണ്ട് റൂമിൽ നിന്നും ഇറങ്ങിയതും മുമ്പിൽ നിൽക്കുന്ന ഭദ്രയെ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടി….

പിന്നെ അവിടെ നിൽക്കാതെ അവിടെ നിന്നും എസ്‌കേപ്പ് ആയി…..

മയൂ മുഖം പൂഴ്ത്തി ബെഡിൽ കിടന്നു…..

കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുകയാണ്…….
വന്ന സങ്കടം ഒരു എങ്ങൾ പോൾ തൊണ്ടയിൽ തന്നെ നിൽക്കുകയാണ്….

കരയരുത് എന്ന് മനസ്സിനെ എത്ര പഠിപ്പിച്ചാലും അത് സാധിക്കുന്നില്ല…..

ഭദ്ര നോക്കുമ്പോൾ അവൾ അവിടെ തന്നെ കിടന്നു കരയുകയായിരുന്നു….

തറയിൽ കിടക്കുന്ന ദവണി എടുത്ത് കൊണ്ട് മയുവിന്റെ അടുത്ത് വന്നിരുന്നു….
അവളുടെ തലയിൽ തലോടി……

മോളേ…….. ഭദ്രയുടെ ആർദ്രമായ വിളി കേട്ട് അവൾ എണിറ്റു.. .
കരഞ്ഞു ചുവന്ന അവളുടെ മുഖം കണ്ടപ്പോൾ ഭദ്രയ്ക്ക് സങ്കടം ആയി…

എന്താ മോളെ … ഇന്ദ്രൻ ഇങ്ങനെ നിന്നോട് ബിഹേവ് ചെയ്യുന്നത്???? എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം … ഈ ഏട്ടത്തിയോട് പറ………

മയൂ അവളെ ഇറുക്കെ പുണർന്നു………

സങ്കടങ്ങൾ ഭദ്രയുടെ തോളിൽ ഒരു നനവ് പോൾ പടർന്നു………

ഭദ്രയ്ക്ക് ഒന്നുo മനസ്സിലാകാതെ അവളെ സമാധാനിപ്പിച്ചു…..
പറ മോളെ……… ഈ ഏട്ടത്തിയോട് നീ പറ…..

ഇന്ദ്രന്റ മനസ്സിൽ എന്താ നിന്നോട് ഇത്രയ്ക്ക് വെറുപ്പ്……

ഇല്ലാ . ഏട്ടത്തി…. അങ്ങനെ യല്ല….

എന്നും പറഞ്ഞ് അവൾ ഭദ്രയുടെ തോളിൽ നിന്നും മുഖം മാറ്റി…..

ഭദ്ര അവളുടെ വാക്കുകൾക്കായി കാതോർത്തു…..

ഏട്ടത്തിക്ക് അറിയോ ആ മനസ്സിൽ ഞാൻ മാത്രമേ ഉള്ളു…..

എന്നോടുള്ള പ്രണയം മാത്രം…………. അത് ഇന്നോ ഇന്നലെയോ പൊട്ടി മുളച്ചതല്ലാ……

ഞങളുടെ കുട്ടികാലം മുതലേ…………..

ഭദ്ര ഞെട്ടിക്കൊണ്ട് അവളെ നോക്കി……
അതേ ഏട്ടത്തി………

ഞങളുടെ മനസ്സും ശരീരവും വളർന്നത്തിനോഡോപ്പം…..

ഞങളുടെ പ്രണയവും വളർന്നു വലുതായതാ…….. പണ്ട് മുതലേ മനസ്സാലേ ഞങ്ങൾ ഒന്നായതാ ………
അടിയും പിണക്കവും അതിനേക്കാൾ കൂടുതൽ പ്രണയവും……
അറിയില്ല…

ഞാനും ഇന്ദ്രേട്ടനും തമ്മിൽ പരസ്പരം സ്നേഹിക്കുന്നതിന് മത്സരം ആയിരുന്നു…. അത്രമാത്രം ആ നെഞ്ചിൽ ഞാനും എന്റെ നെഞ്ചിൽ ആ മനുഷ്യനും ഉണ്ട്………

കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അങ്ങനെ പറഞ്ഞതും ഭദ്ര ഇമ ചിമ്മാതെ അവളെ നോക്കി….. ഇരുന്നു…..

മയൂ പെട്ടന്ന് എന്തോ ഓർത്ത പോലെ ചാടി പിടഞ്ഞു എഴുനേറ്റ് ബെഡിന്റെ അടിയിൽ നിന്നും ഒരു കുഞ്ഞ് പെട്ടിയെടുത്തു … . .

ഇത് കണ്ടോ ഏട്ടത്തി… ഇതിൽ ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളങ്ങൾ ആണെന്നും പറഞ്ഞ് മയു അത് തുറന്നു…….

മഞ്ചാടി കുരുകളും…. മുത്തുകളും…… കത്തുകളും……

അങ്ങനെ അങ്ങനെ എല്ലാം തന്നെ അതിൽ ഉണ്ടായിരുന്നു……

ഇതൊക്കെ ആരും കാണാതെ പാത്തു വെച്ചേക്കുന്നതാ ഇന്ദ്രേട്ടൻ…….. എന്തിന് ഞാൻ പോലും അറിയാതെ…. പക്ഷേ ഇത് ഞാൻ കണ്ടുപിടിച്ചു…….

അവളിൽ ഒരു ചിരി വിരിഞ്ഞു……..

ഇത്രയൊക്കെ സ്നേഹം ആയിട്ട് പിന്നെ ഇപ്പോൾ എന്താ മോളെ അവൻ ഇങ്ങനെ …… ഭദ്രയുടെ ചോദ്യം കേട്ട് അവളുടെ മുഖം വാടി………..

അത് ….. ഞാൻ … ഞാൻ കാരണം ആണ്‌ ഏട്ടത്തി…. എന്നും പറഞ്ഞ് അവൾ ഭദ്രയെ കെട്ടിപിടിച്ചു……

ഞാൻ +1 ഇൽ പഠിക്കുമ്പോൾ ഇന്ദ്രേട്ടൻ ഡിഗ്രി ലാസ്റ്റ് ഇയർ ആയിരുന്നു……

ആ സമയം ഞങ്ങൾ തമ്മിൽ കുറച്ച് അകലം പാലിച്ചു….. ഞങ്ങൾ എന്ന് പറയുന്നത് ശരിയല്ല… ഇന്ദ്രേട്ടൻ ……. കാരണം എക്സാം പ്രൊജക്റ്റ്‌ അതൊക്കെ ആയിരുന്നതു കൊണ്ട്…..

പക്ഷേ എനിക്ക് അത് പറ്റില്ലായിരുന്നു . ഒരു മാതിരി ശ്വാസം മുട്ടൽ….

ആകെ ഭ്രാന്തായ അവസ്ഥ …. അടുത്ത വിട്… എന്നും കാണും മിണ്ടും എന്നാലും ……. എന്തോ…..

എന്നാലും എനിക്ക് പരാതി ഒന്നുമില്ലായിരുന്നു….

എന്റെ പരിഭവം ഇന്ദ്രേട്ടൻറെ ഒരു ചുംബനത്തിന് മാറ്റാൻ പാകത്തിന് ആയിരുന്നു……..

പക്ഷേ ഞങളുടെ ബന്ധം തകരാൻ കാരണം അതൊന്നും അല്ലായിരുന്നു ഏട്ടത്തി……. മയുവിന്റെ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു………..

പിന്നെ ??????

നന്ദു എന്ന നന്ദന ….. ഇന്ദ്രേട്ടന് കോളേജിൽ നിന്നും കിട്ടിയ ബെസ്റ്റ് ഫ്രണ്ട് …. .

അവൾ ഒരു പാവം പെൺകുട്ടിയായിരുന്നു…. എന്റെ സ്വഭാവം തന്നെ ആണ് അവൾക്ക് എന്ന് ഇന്ദ്രേട്ടൻ ഇടയ്ക്ക് പറയുമായിരുന്നു……..

പക്ഷേ അവളെ പറ്റി പറയുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വരും …. ഒരു പക്ഷേ എന്റെ സ്വാർത്ഥത ആയിരിക്കും………

അതിന്റെ പേരിൽ ഞങ്ങൾ അടിയു ഇടാറുണ്ട്……. .

ഒരു ദിവസം അവൾ ഇവിടെ വന്നു………

ഇന്ദ്രേട്ടാനാണ് അവളെ കൊണ്ടുവന്നത് …. അന്ന് ഒരു ദിവസം മുഴുവൻ അവൾ ഇവിടെ തന്നെയായിരുന്നു …..

അവൾ ഇവിടെ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്…

അത് കൊണ്ട് ഇവിടെ നിർത്തുന്നതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു…. ഗൗരിയമ്മയെ കൊണ്ട് അവളുടെ വാർഡനെ വിളിച്ചു പറയിപ്പിച്ചു……

അന്ന് ആ ദിവസം മുഴുവൻ ഇന്ദ്രേട്ടൻ എന്നെ ശ്രദ്ധിച്ചതു കൂടി ഇല്ലാ….

ഏത് സമയവും അവളുടെ കൂടെ ആയിരുന്നു……..

എനിക്ക് അതൊക്കെ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു……..

രാത്രിയിൽ അവരെ രണ്ടുപേരെയും കഴിക്കാൻ വേണ്ടി റൂമിൽ വിളിക്കാൻ പോയപ്പോൾ നന്ദന ഇന്ദ്രേട്ടന്റെ മടിയിൽ തല വെച്ചു കിടക്കുന്നതാണ് കണ്ടത്…..

അത്രയും നേരം അടക്കി വെച്ച എന്റെ ദേഷ്യം മുഴുവൻ പുറത്തു വന്നു ….

അവളെ പിടിച്ചു വലിച്ച് കവിളിൽ അടിച്ചു……….

അവൾ കരഞ്ഞു കൊണ്ട് എന്നെ നോക്കി…..
ഞാൻ ദേഷ്യം കൊണ്ട് ഇന്ദ്രേട്ടനെ നോക്കിയതും …

ഏട്ടന്റെ കൈകൾ എന്നെ അടിക്കാൻ വേണ്ടി വീശി അപ്പോഴേക്കും നന്ദന അത് തടഞ്ഞു….. വേണ്ട എന്നു പറഞ്ഞു ……

ആ ദിവസത്തിന് ശേഷം ഇന്ദ്രേട്ടൻ എന്നോട് മിണ്ടാതെയായി….

എന്നെ കാണുമ്പോൾ തന്നെ മുഖം തിരിക്കും….. മറക്കാതെ തരുന്ന ചുംബനങ്ങൾ പോലും എനിക്ക് നഷ്ട്ടമായി………..

പഠിത്തം പോലും എനിക്ക് ശ്രദ്ധിക്കാൻ പോലും പറ്റാതെയായി……..

അച്ചു എന്റെ ഫ്രണ്ട്…. അവൾക്ക് ഒരു കസിൻ ഉണ്ട് ദ്രുവ്..

ഇന്ദ്രേട്ടന്റെ ഫ്രണ്ട് ആണ് അവൻ .. ഞാൻ ഇത് ഷെയർ ചെയ്തു ..

കാരണം എന്റെ അവസ്ഥ അവനെങ്കിലും ഏട്ടനോട് പറഞ്ഞ് ആ മനസ്സ് മാറും എന്ന് ഞാൻ കരുതി… ….

അവൻ എല്ലാം സോൾവ് ചെയ്തു തരാം എന്ന് പറഞ്ഞു …

ഒരു ദിവസം അവൻ എന്നെ കാണാൻ വേണ്ടി റോഡിൽ കാത്തു നിന്നു……

ഒരു ലെറ്റർ കവറും എനിക്ക് നീട്ടി അത് പോസ്റ്റ്‌ ചെയ്യണം എല്ലാം ശരിയാകും എന്ന് പറഞ്ഞു……

ഞാൻ അതിൽ എന്താണെന്ന് പോലും തുറന്ന് നോക്കിയില്ല …..

അവനോട് ചോദിച്ചിട്ട് പറഞ്ഞതും ഇല്ലാ………. അത് പോസ്റ്റ്‌ ചെയ്തു….

അതിൽ ഇന്ദ്രേട്ടന്റെയും നന്ദനയുടെയും മോർഫ് ചെയ്ത ഫോട്ടോസ് ആയിരുന്നു എന്ന് അറിയാൻ അവളുടെ അച്ഛനും അവളും കൂടി വീട്ടിൽ വന്നപ്പോൾ ആയിരുന്നു എനിക്ക് മനസ്സിലായത് ….

പോസ്റ്റ്‌ ഓഫീസിൽ തിരക്കി അത് ഞാൻ അയിച്ചതാണ് എന്ന് അവർ അറിഞ്ഞു….

എല്ലാരുടെയും മുമ്പിൽ ഞാൻ തെറ്റുകാരിയായി…….

ഇന്ദ്രേട്ടൻ പോലും എന്നെ വിശ്വസിച്ചില്ലാ……
അമ്മയും ഇന്ദ്രേട്ടനും എന്നെ മാറി മാറി അടിച്ചു…………….

ഒരു +1 പഠിക്കുന്ന ഒരു പെൺകുട്ടി ഇത്രയും വൃത്തികെട്ട കാര്യം ചെയ്താൽ….. അവൾ പൊട്ടി കരഞ്ഞു ……

അന്ന് നാണക്കേടും എന്നോടുളള ദേഷ്യം കൊണ്ടും ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ ഇന്ദ്രേട്ടൻ ഇവിടം വിട്ടു പോയി…….

നന്ദനയെ ഞാൻ പിന്നെ കണ്ടിട്ടില്ല…….
പിന്നെയാണ് എനിക്ക് മനസ്സിലായത് ദ്രുവിന് നന്ദനയെ ഇഷ്ട്ടം ആയിരുന്നു .

പക്ഷേ അവൾ അത് അക്‌സെപ്റ് ചെയ്തില്ല…. അതിന്റെ ദേഷ്യം ആണ് അവൻ എന്നിലുടെ തീർത്തത്……

എത്ര പ്രാവിശ്യം സത്യം ഇന്ദ്രേട്ടനെ അറിയിക്കാൻ നോക്കിയപ്പോൾ ഒന്നുo എനിക്ക് പറ്റിയില്ല……………….

അവൾ ഒന്ന് പറഞ്ഞു നിർത്തി…….
ഭദ്ര അവളെ നോക്കിക്കൊണ്ട് ഇരുന്നു….

ഏട്ടത്തിക്ക് അറിയാവോ ഞാൻ ഇപ്പോഴും നാണം കെട്ട് ചെല്ലുന്നത് എന്തിനാണ് എന്ന്….. ഇന്ദ്രേട്ടന്റെ മനസ്സിൽ ഇപ്പോഴും എന്നോട് ഉള്ള സ്നേഹം ആണ്….

അത് വെറുപ്പിന്റെ മുഖം മൂടി കെട്ടി വെച്ചേക്കുകയാണ്………

അത് ഞാൻ ഇല്ലാതാക്കും ഏട്ടത്തി … എനിക്ക് വിശ്വസo ഉണ്ട്….. അവളിൽ ഒരു പ്രതിക്ഷയുള്ള ഒരു ചിരി വിടർന്നു…..

പക്ഷേ മോളെ ആ കവർ എപ്പിച്ചവനെ കൊണ്ട് പറയിപ്പിക്കാനെ എന്താ നീ അല്ലാ അത് ചെയ്തത് എന്ന്….?????

ഇല്ലാ ചേച്ചി …. ഞാൻ പിന്നെ അതിന്റെ കൂടെ പോയില്ല…ഞാൻ ഇനി അവനെ കൊണ്ട് പറയിപ്പിച്ചലും ആരും വിശ്വാസിക്കില്ലാ………

പക്ഷേ മോളെ…..

പെട്ടെന്ന് അവൾ മുഖം ദാവണി തുമ്പ്കൊണ്ട് തുടച്ചുകൊണ്ട് ചിരിച്ചു…… സാരമില്ല ഏട്ടത്തി…… അത് ഒക്കെ ഞാൻ മറന്നു തുടങ്ങി………

അന്നും ഇന്നും മനസ്സിൽ ഇന്ദ്രേട്ടനെ ഉള്ളു….

എത്ര ആട്ടിപായിച്ചാലും ഞാൻ വീണ്ടും വീണ്ടും ഓടി ഓടി പോകും ……..
പിന്നെ ഇത് ആരോടും പറയല്ലേ …..

ഭദ്ര ഇല്ലെന്ന് തലയാട്ടി……

മയു അവൾക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് സാരി നേരെയാക്കി അവിടെ നിന്നും ഓടി…..
ഭദ്ര അത് കണ്ടുകൊണ്ട് ഇരുന്നു….. വീണ്ടും ആ കുഞ്ഞ് പെട്ടിയിൽ അവളുടെ നോട്ടം ചെന്നെത്തി.. .

**************************

രാത്രിയിൽ നിലാവ് നോക്കി ടെറസിൽ കിടക്കുകയായിരുന്നു ഇന്ദ്രൻ …

അവന്റെ മനസ്സ് മുഴുവൻ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു………

അത് അവനിൽ ഒരേ സമയം ദേഷ്യവും ചിരിയും ഉണ്ടാക്കി….

എന്തിനാ പെണ്ണേ നീ വീണ്ടും വീണ്ടും എന്നോട് അടുക്കുന്നത് ……. എത്ര വെറുപ്പോടെ നിന്നെ കാണാൻ ശ്രമിച്ചാലും അതിന്റെ ഇരട്ടി ഒരു മഴയായി പെയ്യുകയാണ് നീ………

അന്ന് നീ ചെയ്ത കാര്യം ഓർക്കുമ്പോൾ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് … പക്ഷേ എനിക്ക് അത് പറ്റുനില്ലലോ……

അവൻ പഴയെ കുറച്ച് നിമിഷങ്ങൾ ഓർത്തു.. അവനും തന്റെ പ്രാണനും മാത്രം ഉള്ള നിമിഷം….

************-**
ഇന്ദ്രേട്ടാ വേണ്ടാട്ടോ എനിക്ക് ഇക്കിളി ആകുന്നു……

മയൂ അവന്റെ മടിയിൽ ഇരുന്ന് കൊണ്ട് പുളഞ്ഞു…..

ഇന്ദ്രൻ അവളെ ഒന്നുo കൂടി തന്നോട് ചേർത്തു ഇരുത്തി…… ..

ചുമ്മാ ഇരിക്കെടി പെണ്ണേ എന്നും പറഞ്ഞ് അവളുടെ ദാവണിക്കിടയിലൂടെ നഗ്നമായ അവളുടെ വയറ്റിൽ അവന്റെ കൈകൾ ഇഴഞ്ഞു നടന്നു …..

അവൾ ഒന്ന് ചൂളി……
പൊന്നരിഞാണം അവളുടെ വയറ്റിൽ അവൻ ഇട്ടു കൊടുത്തു……

അവളുടെ കണ്ണുകൾ അടഞ്ഞു…..
ഇന്ദ്രൻ അവളുടെ കാതിൽ മെല്ലേ കടിച്ചു………..

നിന്റെ അരയിൽ എപ്പോഴും ഇത് വേണം മയൂ…. എന്റെ ഓർമയ്ക്ക് ……
അവൾ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു….

അതിൽ അവനോടുള്ള പ്രണയം ഉണ്ടായിരുന്നു…..

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7

ഇന്ദ്ര മയൂരം : ഭാഗം 8

ഇന്ദ്ര മയൂരം : ഭാഗം 9

ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 11

ഇന്ദ്ര മയൂരം : ഭാഗം 12