Saturday, July 13, 2024
Novel

ഇന്ദ്ര മയൂരം : ഭാഗം 8

നോവൽ
എഴുത്തുകാരി: ചിലങ്ക

Thank you for reading this post, don't forget to subscribe!

ജീപ്പിന്റെ മുകളിൽ ഇരിക്കുന്ന ആളെ കണ്ട് അവളുടെ വിറയാർന്ന ചുണ്ടിൽ നിന്നും ആ പേര് മന്ത്രിച്ചു നീലേട്ടൻ………

അവൾ ചുറ്റും നോക്കി………

വിജനമായ വഴിയിൽ ആരും തന്നെ ഇല്ലാ……..
ഇനി എന്ത് ചെയ്യും……..

അവൾ അവനെ ഒന്നും കൂടി അവനെ നോക്കിയപ്പോൾ ആ കണ്ണുകളിൽ അവളെ മൊത്തത്തിൽ ചൂഴ്ന്ന് എടുക്കുന്ന നോട്ടം ആയിരുന്നു ….

അത് മയുവിൽ വെറുപ്പ് ഉളവാക്കി…….

ഇത്രയും നാളുകൾ കഴിഞ്ഞിട്ടും അവനിൽ ഒരു മാറ്റവും ഇല്ലായിരുന്നു….

അതേ അലസമായ മുടികൾ……

പെണ്ണിന്റെ ശരീരത്തെ കൊത്തി വലിക്കാൻ പാകത്തിൽ ഉള്ള അവന്റെ നോട്ടം….. മദ്യത്തിന്റെ ആലസ്യതാ അങ്ങനെ എല്ലാം അതുപോലെ തന്നെ…….

ഇനി ഒരു ഒളിച്ചോട്ടം ഇല്ലാ…. ഒരുത്തനെ പേടിച്ച് ജീവിതകാലം മുഴുവൻ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കാൻ പറ്റില്ല…..

അവൾ അതൊക്കെ മനസ്സിൽ ഉറപ്പിച്ച് മുമ്പോട്ട് നടന്നു……

അവൾ അടുത്തൊട്ടു വരുoന്തോറും നീലേന്ദ്രന്റെ മുഖത്ത് തെളിച്ചo വന്നുകൊണ്ടിരുന്നു……

അവളുടെ ഓരോ ചുവട് വെപ്പിലും അവളുടെ ഹൃദയം വല്ലാതെ ഇടിച്ചുകൊണ്ടിരുന്നു…..

അവൾ അടുത്ത് എത്തിയതും അവൻ വണ്ടിയിൽ നിന്നും ഇറങ്ങി….. അവളുടെ മുമ്പിൽ കേറി നിന്നു…….

മയുരി ഒന്ന് ഞെട്ടി അവനെ നോക്കി…….
അവന്റെ നോട്ടം അവളുടെ ശരീരത്തിന്റെ ഏത് ഭാഗത്ത് ആണെന്ന് അവൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു…….
അത്രമാത്രം അവളിൽ വെറുപ്പ് ഉണ്ടാക്കി….

എന്താ മയൂരി ….

നീ ഈ ചേട്ടനെ കണ്ടിട്ട് ഒന്ന് മിണ്ടാൻ പോലും നിൽക്കാതെ ഇങ്ങനെ തല കുഞ്ഞിച്ചു നടക്കണേ…????? ഒരു വഷള ചിരിയോടെ അവൻ അങ്ങനെ പറഞ്ഞെങ്കിലും മയുരി അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കാൻ പോയതും അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ച് തന്നോട് ബലമായി ചേർത്ത് നിർത്തി………

അവളുടെ ദേഹo വിറച്ചു……

അവനിൽ നിന്ന് കുതറി മാറാൻ നോക്കുമ്പോഴുo അവന്റെ കൈകൾ അരക്കെട്ടിൽ മുറുകിക്കൊണ്ടിരുന്നു…………

നീലേട്ടാ എന്നെ വിട് … വിടാനാ പറഞ്ഞത്….

അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് പറഞ്ഞു……

“ഹാ…. ചുമ്മാ ഇരി പെണ്ണേ…..

എത്ര നാളായി നിന്നെ ഇങ്ങനെ എന്റെ അടുത്ത് കിട്ടിയിട്ട്….. നിന്നെ ശരിക്കും നന്നായി ഒന്ന് കാണുന്നതേ ഉള്ളു ഞാൻ …..

അപ്പോഴേക്കും ഇങ്ങനെ കിടന്ന് പിടഞ്ഞാലോ………………

അവന്റെ കയ്യികൾ അവളുടെ അരക്കെട്ടിൽ മുറുകികൊണ്ടിരുന്നു…….. ”

അവളുടെ കണ്ണുകൾ ചുറ്റും ഓടിനടന്നു….

ആരെങ്കിലും ഒന്ന് വന്നായിരുന്നു എങ്കിൽ…..

ഒരു പെണ്ണ് നിസ്സഹായ ആകുന്ന നിമിഷം …..

ഒന്നും ചെയ്യാൻ പറ്റാത്ത ഈ അവസ്ഥ ഓർക്കുമ്പോൾ തന്നോട് തന്നെ അവൾക്ക് ദേഷ്യം തോന്നി………

നീലേട്ടാ … എന്നെ വിട് പ്ലീസ്…… നിങ്ങളുടെ അനിയത്തിയുടെ കൂട്ടുകാരി അല്ലേ…..

അത് ഓർത്ത്‌ എങ്കിലും ….. plzz…. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചു…..

ഓഹോ കൂട്ടുകാരി അല്ലേ….

അല്ലാതെ അനിയത്തി അല്ലല്ലോ എന്റെ മയൂരി……

എന്നും പറഞ്ഞ് അവളെ ഒന്നും കൂടി തന്നിലേക്ക് ചേർത്ത് അടുത്ത് ഉള്ള മതിലിലേക്ക് അവളെ പിടിച്ചു നിർത്തി……

“നീ ഒന്നും കൂടി സുന്ദരി ആയിട്ടുണ്ട്…..

ഇപ്പോൾ നിന്നെ കണ്ടാൽ ഒന്നും ബാക്കി വെയ്ക്കാതെ കടിച്ചു തിന്നാൻ തോന്നും……..

പക്ഷേ ഇത് ഇപ്പോൾ റോഡ് ആയി പോയി …..

അല്ലെങ്കിൽ ഈ നീലേന്ദ്രൻ നിന്റെ ഓരോ അ ണുവും സ്വന്തം ആകുമായിരുന്നു……

“അവളിൽ നിന്നു വമിക്കുന്ന സുഗന്ധം വലിച്ചു കൊണ്ട് അവൻ പറയുന്നത് കേട്ട് അവളിൽ ദേഷ്യം ഉടലെടുത്തു……

എന്താടി ഇങ്ങനെ നോക്കുന്നേ….

പണ്ട് അടച്ചത് പോലെ നിനക്ക് എന്നെ അടിക്കണോ???? എന്നും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു……….

പെട്ടെന്ന് അവന്റെ ചിരി നിർത്തി ഒരു കൈയ്യി കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു…. . മയൂ വേദന കൊണ്ട് പുളഞ്ഞു…..

“നിനക്ക് ഒരു കാര്യം അറിയാവോ മയൂരി മോളെ…..

നിന്റെ ഓരോ സ്പർശനവും എന്നിൽ ഒരു ലഹരി ആണ്…..

നിന്നെ ആർക്കും വിട്ട് കൊടുക്കില്ല എന്ന ലഹരി …..
ഒരുപാട് പെണ്ണുങ്ങളെ ഞാൻ അനുഭവിച്ചിട്ടുണ്ട്…..

പക്ഷേ അപ്പോഴും നീ യായിരുന്നു എന്റെ മനസ്സിൽ…… ”

അവൾ അറപ്പോടെ അവനെ നോക്കി…..

“അഹ് പിന്നെ ഒരു കാര്യം കൂടി…..

ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നീ വിചാരിക്കും എനിക്കു നിന്നോട് മുടിഞ്ഞ ഭ്രാന്ത് ആണെന്ന്…..

അതേടി ഭ്രാന്ത്‌ തന്നെയാ പക്ഷേ അതിൽ പ്രണയം ഇല്ലാ കാമം മാത്രം.
ഒരു വെട്ടം അനുഭവിച്ചിട്ട് വിട്ട് കളയാം എന്ന് കരുതിയതാ…

പക്ഷേ അന്ന് നീ എന്നെ തല്ലിയപ്പോൾ മുതൽ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ….

ജീവിതകാലം മുഴുവൻ നിന്നെ എനിക്കു വേണം എന്ന്……. ”

എല്ലാം കേട്ട് കഴിയുംന്തോറും അവളുടെ ശക്തി താനെ ചോർന്നു പോയി…….

ചേട്ടന്റെ സ്ഥാനത്ത് കണ്ടവന്റെ വായിൽ നിന്ന് തന്നെ ഇങ്ങനത്തേ സംസാരം കേൾക്കുമ്പോൾ ഭൂമി പിളർന്നു പോകുന്ന പോലെ അവൾക്ക് തോന്നി…….

“നോക്ക് ഇവിടെ ആരും ഇപ്പോൾ ഇല്ലാ.. എനിക്കു വേണമെങ്കിൽ ഇവിടെ വെച്ച് നിന്നെ ചെയ്യേണ്ടത് ഒക്കെ ചെയ്യാം….

പക്ഷേ ഇപ്പോൾ ഞാൻ അതിന് തുനിയുന്നില്ല….

എന്റെ കൈ കൊണ്ട് ഒരു ചരട് നിന്റെ ഈ കഴുത്തിൽ കെട്ടി നിന്നെ ഞാൻ ബന്ധിക്കുവരെ എന്റെ വക ഇത് ഇരിക്കട്ടെ എന്നും പറഞ്ഞ് നീലൻ അവളുടെ മുഖത്തേക്ക് അവന്റെ അധരങ്ങൾ അടുപ്പിച്ചു …….

മയൂ മുഖം വെട്ടിച്ചതും അവൻ വീണ്ടും അവളുടെ മുഖം നേരെയാക്കി അവളുടെ ചുവന്ന ചുണ്ടുകൾ ലക്ഷ്യം ആക്കി വന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് അവൻ പതറി………..
മുണ്ട് മടക്കി കുത്തി ….

മീശ പിരിച്ചു കലിപ്പിൽ നിൽക്കുന്ന അവനെ കണ്ടതും നീലൻ മയുവിൽ നിന്നും ഉള്ള പിടി വിട്ടു………

അവൾ അവനെ തെള്ളി മാറ്റി ഇന്ദ്രനെ കെട്ടിപിടിച്ചു…..

അവൾ നന്നായി പിടിച്ചെന്ന് അവന് മനസ്സിലായി..

അവന്റെ കൈകൾ കൊണ്ട് മയുരിയുടെ മുഖം അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.. ഒരു കുഞ്ഞിനെ പോലെ അവനെ അള്ളിപ്പിച്ചുകൊണ്ട് അവൾ അങ്ങനെ തന്നെ നിന്നു……

നീലേന്ദ്രന് ഇതൊക്കെ കണ്ട് ഭ്രാന്ത് കേറുന്നപോലെ തോന്നി…….

അവൻ ഇന്ദ്രന്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഇന്ദ്രൻ മയൂവിനെ അവനിൽ നിന്നും അടർത്തി മാറ്റി അവന് നേരെ നടന്നു……

എന്താടാ.. അവളെ വിട്ടേ…..

നിനക്ക് ഉമ്മാ വെക്കണ്ടേ??? വെക്കേണ്ടെന്ന് പറഞ്ഞ് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…….

നീലേന്ദ്രൻ അടി കിട്ടിയ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണു………….

അവൻ പകയോടെ അവനെ നോക്കി…. എടാ.. നീ എന്നെ.

അടിച്ചു അല്ലേ പന്ന #*$$++%+%++$/$//$/$+$മോനേ എന്നും പറഞ്ഞ് നിലത്ത് നിന്നും എഴുന്നേറ്റ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചതും ഇന്ദ്രൻ മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ഇടിച്ചു……
അവൻ കലിക്കൊണ്ട് വിറച്ചു ….

ദേഷ്യം മാറാഞ്ഞിട്ട് നീലേന്ദ്രനെ പിടിച്ച് വലിച്ചു മതിലിന്റെ അടുത്തേക്ക് കൊണ്ട് വന്ന് അവന്റെ നെറ്റി അവിടെ മാറി മാറി ഇടിച്ചു.

അവൻ വേദന കൊണ്ട് നിലവിളിച്ചു….. നെറ്റിയിൽ നിന്നും ചോര ഒലിച്ചു… ഇതെല്ലാം കണ്ട് മയൂ പേടിച്ചു നിന്നു……

അവരുടെ ബഹളം കേട്ട് ആൾക്കാർ ഓടി വന്ന് ഇന്ദ്രനെ പിടിച്ചു മാറ്റി……
വിട്… ഈ $/$+%+%+’+%+%+”++%++%നെ ഇപ്പോൾ ഞാൻ കൊല്ലും…. വിടാൻ…….. ഇന്ദ്രനെ പിടിച്ചു മാറ്റുന്നതിന്റെ ഇടയിൽ പറഞ്ഞു കൊണ്ട് ഇരുന്നു…. അപ്പോഴേക്കും നീലേന്ദ്രൻ നിലത്തേക്ക് തളർന്നു വീണു…….

വിടടോ എന്നെ ……

അവനെ പിടിച്ചു മാറ്റിയ ആളിന്റെ കൈയ്യി തട്ടിമാറ്റിക്കൊണ്ട് ഇന്ദ്രൻ മയുവിന്റെ അടുത്തേക്ക് നടന്ന് അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് നീലന്റെ മുമ്പിൽ കൊണ്ട് നിർത്തി…….

പകുതി ബോധത്തോടെ നിലത്ത് കിടന്ന് നീലൻ അത് കാണുന്നുണ്ടായിരുന്നു……

നോക്ക് നിന്റെ തോന്നിവാസം നീ ആരോടെങ്കിലും കാണിച്ചോ ???

പക്ഷേ എന്റെ പെണ്ണിന്റെ ദേഹത്ത് നിന്റെ ഒരു നോട്ടം പോലും ഉണ്ടായാൽ ………..

എന്നും പറഞ്ഞ് അവളെ പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നതും പെട്ടെന്ന് എന്തോ ഓർത്ത്‌ അവനെ തിരിഞ്ഞു നോക്കി….

പിന്നെ നീലേന്ദ്രാ……

ബിസിനെസ്സിൽ വല്യ ശത്രുത ഉണ്ടെങ്കിൽ അത് ആണുങ്ങളോട് തീർക്കണം… അല്ലാതെ വീട്ടിലെ പെണ്ണിനോടല്ല……..

കേട്ടോടാ കോപ്പേ എന്നും പറഞ്ഞ് അവൻ മുമ്പോട്ട് നടന്നു……..

പകയോടെ നീലൻ അവർ പോകുന്നത് നോക്കികൊണ്ടിരുന്നു …….

മയു തിരിഞ്ഞു നോക്കാതെ ഇന്ദ്രന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് കൂടെ നടന്നു………

******************************

റോഡ് സൈഡിൽ നിർത്തി യിട്ടിരുന്ന ബുള്ളെറ്റിന്റ അടുത്തേക്ക് അവർ നടന്നു………

.കേറടി വണ്ടിയിൽ….. എന്നും പറഞ്ഞ് അവൻ വണ്ടിയിൽ കേറിയിരുന്നു……

മയൂ ഒന്നും മിണ്ടാതെ അവന്റെ കൂടെ കേറിയിരുന്നതും വണ്ടി മുന്നോട്ട് പോയിക്കൊ ണ്ടിരുന്നു………

അവർക്കിടയിൽ മൗനo തളംക്കെട്ടി നിന്നു……. ഇന്ദ്രൻ മിററിലൂടെ അവളെ നോക്കി….

ഒരു കുഞ്ഞിനെ പോലെ അവന്റെ തോളിൽ തലചായിച്ച് കിടക്കുകയായിരുന്നു …….

അത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി….

അവൻ വണ്ടിയുടെ സ്‌പീഡ്‌ കുറച്ച് മുന്നോട്ട് പോയി…..

ആകാശത്ത് കാര്മേഘങ്ങൾ തെളിഞ്ഞു …

വെള്ള ത്തുള്ളികൾ പൊടിയാൻ തുടങ്ങിയതും ഇന്ദ്രൻ വണ്ടി സൈഡിലേക്ക് ഒതുക്കി ……..

മയൂവും അവനും അതിൽ നിന്നും ഇറങ്ങി അടച്ചിട്ട കടയിൽ കേറി നിന്നു……….

ഇന്ദ്രൻ തല കുടഞ്ഞതും വെള്ള ത്തുള്ളികൾ മയുവിന്റെ മുഖത്തേക്ക് തെറിച്ചു……

അവൾ അവനെ നോക്കാൻ തന്നെ ഒരു വല്യായ്മ തോന്നി……….

ഇന്ദ്രനും അത് മനസ്സിലായി…..

അല്ലെങ്കിൽ ആവിശ്യം ഇല്ലാത്തതിന് അവൾക്ക് നൂറുനാവും അഹങ്കാരവും ആണ് …. ആവിശ്യം ഉള്ളതിന് അവൾക്ക് ഒന്നുo പറയാനും ഇല്ലാ ചെയ്യാനും ഇല്ലാ കഷ്ട്ടം……….

ഇന്ദ്രൻ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവളെ ഒന്ന് ഇടo കണ്ണിട്ട് നോക്കി……..

എവിടെ അവൾ എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ നിന്നു……

പുറത്ത് തകർത്തു പെയ്യുന്ന മഴപോൽ നേരത്തെ നടന്ന കാര്യങ്ങളും അവളിൽ ആർത്തു പെയ്യുകയായിരുന്നു……

അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവന് ഒന്നും കൂടി ദേഷ്യം വർധിച്ചു………

അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് നിർത്തി . പ്രതീക്ഷിക്കാതെ ആയതുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു .

അപ്പോഴും അവളുടെ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു ….

അവൻ അവളുടെ കവിളിൽ പിടിച്ചു മുഖം ഉയർത്തി………

നിന്റെ വായിക്കാത്ത് എന്താടി പിണ്ണാ ക്കാണോ ???? ഞാൻ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതെ നിൽക്കുവാ…….

അതോ ഏതോ ഒരുത്തൻ നിന്റെ ദേഹത്ത് തൊട്ടപ്പോൾ നിനക്ക് സുഖം പിടിച്ചോ ??????
അവന്റെ വർത്താനം അവളുടെ കണ്ണുകൾ നിറഞ്ഞു…………….

ചെറിയ ഏങ്ങൾ അവളിൽ നിന്നും ഉണ്ടായി…………

മയൂ അവന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി കരഞ്ഞു………

എനിക്ക് പേടിയാ ഇന്ദ്രേട്ടാ ….. അയാൾ …..

അയാൾ എന്നെ കൊല്ലും….. അവൾ വിതുമ്പി അങ്ങനെ പറഞ്ഞതും ഇന്ദ്രൻ അവളെ ഇറുക്കെ പുണർന്നു .ഒരു നിമിഷം അവൻ പഴയ ഇന്ദ്രനിലേക്ക് മാറി…

അവനിൽ അവളോട് ഉള്ള പ്രണയം വീണ്ടും മുളപൊട്ടി……….. .

മയൂ അവന്റെ പ്രവർത്തിയിൽ വിശ്വസിക്കാൻ പറ്റാതെ അവന്റെ കരവലയത്തിൽ തന്നെ ഒതുങ്ങി നിന്നു…….

ശ്വാസം പോലും കിട്ടാൻ പ്രയാസം ആയിരുന്നു അവൾക്ക് . അത്രമേൽ
ശക്തിയായിരുന്നു അവന്…..

അവൾ മുഖം ഉയർത്തി അവനെ നോക്കിയതും അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു…….

അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി ……… .

അത്ഭുതത്തോടെ അവനെ അങ്ങനെ തന്നെ നോക്കി നിന്നു……..

എന്നാൽ അവളുടെ നോട്ടം പോലും അവന്റെ ശ്രദ്ധയിൽ പെട്ടില്ല…….

അവളോടുള്ള വെറുപ്പിന്റ മുഖമൂടി ഒരു നിമിഷം കൊണ്ട് തകർന്നു……..

അതും അവൻ പോലും അറിയാതെ ……

അവന്റെ ചുണ്ടുകൾ നെറ്റിയിൽ നിന്നും അവളുടെ അധരങ്ങൾ ലക്ഷ്യം ആക്കി പോയതും മയൂ പെട്ടെന്ന് അവനെ തെള്ളി മാറ്റി…….

അപ്പോഴാണ് അവൻ എന്താ ചെയ്തത് എന്ന് അവന് ബോധം വന്നത്…… അവന് ജാള്യത തോന്നി………….

രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ ഭൂമിയിൽ പതിക്കുന്ന മഴയെ കണ്ടുകൊണ്ട് നിന്നു………………

അപ്പോഴും അവളുടെ മനസ്സിൽ മഴപോൽ ഒരു കുളിർ നൽകാൻ അവന് കഴിഞ്ഞിരുന്നു…………….. അതിന് സാക്ഷിയായി
💙മഴയും 💙

 

തുടരും…

ഇന്ദ്ര മയൂരം : ഭാഗം 1

ഇന്ദ്ര മയൂരം : ഭാഗം 2

ഇന്ദ്ര മയൂരം : ഭാഗം 3

ഇന്ദ്ര മയൂരം : ഭാഗം 4

ഇന്ദ്ര മയൂരം : ഭാഗം 5

ഇന്ദ്ര മയൂരം : ഭാഗം 6

ഇന്ദ്ര മയൂരം : ഭാഗം 7