Wednesday, May 22, 2024
Novel

💕അഭിനവി💕 ഭാഗം 35 NEW

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

ആറു പേരും കോട്ടയം തിരുന്നക്കര ( പഴയ) സ്റ്റാൻഡിൽ വന്നു ബസ്സിറങ്ങി… അതിനു ശേഷം ബസ്സ്റ്റാന്റിന്റെ പുറകിലൂടെയവർ തിരുന്നക്കര അമ്പലം ലക്ഷ്യമാക്കി നടന്നു…

വഴിയിൽ പൂ വിൽക്കുന്നവരുടെ അടുത്ത് നിന്നും നവി മുല്ലപൂവ് മേടിച്ചു ആതിരയ്ക്കും അഭിയ്ക്കുമായി കൊടുത്തു,രെമ്യയ്ക്കുള്ളത് അർജുൻ മേടിച്ചു അവളുടെ മുടിയിൽ വച്ചു കൊടുത്തു… ആതിരയും അഭിയും അവർ പരസ്പരം മുല്ല പൂവ് മുടിയിൽ വച്ചു…

” എന്റെ മാളുകൂടെയുണ്ടായിരുന്നങ്കിൽ.. ”

” ഉണ്ടായിരുന്നെങ്കിൽ.. ”

” അല്ല അർജുൻ ചെയ്തപോലെ മുല്ലപൂ മേടിച്ചു അവളുടെ മുടിയിൽ വച്ചു കൊടുക്കാമായിരുന്നുന്നു പറഞ്ഞതാ.. ”

അജോയൊരു ചിരിയോടെ പറഞ്ഞു.. അതു കേട്ട് എല്ലാവരുമൊന്നു പരസ്പരം നോക്കിയ ശേഷം റോഡ് ക്രോസ് ചെയ്തവർ അമ്പലത്തിന്റെ പ്രധാന കവാടം വഴി അമ്പലത്തിലേക്കു കയറി.

കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിൽക്കകമാണ് തിരുനക്കര ക്ഷേത്രത്തിനുള്ളത്. മതിൽക്കം മുഴുവൻ പുഴമണൽ കൊണ്ടാണ് ഉറപ്പിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിനുചുറ്റും ഒരു കോട്ടപോലെ ആനപ്പള്ളമതിലും പണിതിട്ടുണ്ട്. അമ്പലത്തിന്റെ നാലുവശങ്ങളിലും ഓരോ ഗോപുരങ്ങളും പ്രേവേശന കവാടങ്ങളുമുണ്ട് എങ്കിലും കിഴക്കേ കവാടമാണ് പ്രധാന കവാടം..

ഒന്നാം തിയതിയായത് കൊണ്ട് തന്നെ നല്ല തിരക്ക് അമ്പലത്തിലുണ്ടായിരുന്നു… അതോടൊപ്പം വാഹനങ്ങളുടെയും വഴിയോര കച്ചവടകാരുടെ ബഹളവും.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ഒരു വലിയ മൈദാനത്തെക്കാണ്. ആ മൈദാനത്തിൽ തന്നെയൊരു അരയാലുമുണ്ട് ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു.

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷം അരയാലും ചെടി തുളസിയുമാണ് ഈ രണ്ടും ഹിന്ദുക്കൾ പവിത്രമായി കണ്ടുവരുന്നു. കൂടാതെ ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു.

അല്പദൂരം കൂടി നടന്നാൽ, അവിടെയൊരു സ്റ്റേജും പന്തലും കാണാം ക്ഷേത്രത്തിലെ വിവാഹം, ചോറൂണ്, ഭജന, തുടങ്ങിയവയ്ക്ക് ഉപയോഗിയ്ക്കുന്നത് ഈ പന്തലാണ്. ഉത്സവക്കാലത്ത് മേളവും മറ്റു പരുപാടികൾ നടക്കുന്നതും ഇവിടെയാണ്.

അവിടം കഴിഞ്ഞു കുറച്ചു മുന്നോട്ടു നടന്നാൽ അമ്പലത്തിലേക്കുള്ള പടികളാണ്, പടികൾ കയറി ചെല്ലുന്നത് കൊടിമരത്തിന്റെ ചുവട്ടിലേക്കും അവിടെ നിന്നും ശ്രീ കോവിലെക്കും…

( കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം, ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ ദേവൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് ‘തിരുനക്കര തേവർ’ എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ.

പാർവ്വതീസമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ശിവപുത്രന്മാരുടെ സന്നിധികളും ക്ഷേത്രത്തിലുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും വലുത്. കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം )

അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയവർ അവിടെ അമ്പലത്തിനു താഴെയുള്ള പടികളിലിരുന്നു… അജോയും നവിയും അഭിയും രെമ്യയും ഒരുമിചിരുന്നപ്പോൾ അർജുനും രെമ്യയും അവരിൽ നിന്നുമൽപ്പം മാറിയിരുന്നു…അജോ അവിടെ വരുന്ന പെൺകുട്ടികളെ നോക്കിയിരുന്നു ഇടയ്ക് നവിയെയും വിളിച്ചു കാണിക്കും…

” അഭി, നിന്റെ കല്യാണം എന്നേത്തേക്ക് കാണും.. ”

അവിടെയുള്ള പടവുകളിലിരുന്നപ്പോൾ ആതിര അവളോട് ചോദിച്ചു…

” നമ്മുടെ എക്സാം കഴിഞ്ഞു ഏറിവന്നാൽ ഒരു മാസം.. അതിനുള്ളിൽ കാണും… ”

അഭി പറഞ്ഞു…

” ടി നിന്നോടോരു കാര്യം ചോദിക്കട്ടേ.. നീ ദേഷ്യപെടേരുത്.. ”

” ഇല്ല നീ ചോദിക്കു.. ”

” ടി, നിനക്ക് നവിയെ ഇഷ്ട്ടമായിരുന്നൊ.. ”

ആതിര പെട്ടെന്ന് ചോദിച്ചതും അഭിയുടെ മുഖം മാറി, അവളുടെ ചോദ്യം കേട്ട് നവിയും അജോയും അഭിയെ നോക്കി.. അഭിയും നവിയെയോന്ന് നോക്കി…

” എനിക്ക് ഇവനെ ഇഷ്ട്ടമായിരുന്നു.. പക്ഷെ അവനാ ഇഷ്ട്ടം തിരിച്ചില്ല… പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.. ”

അഭിയൊരു വിഷാധ ചിരിയോടെ പറഞ്ഞു.. അതിലൊരു നഷ്ടദുഃഖമുണ്ടെന്നു അജോയ്ക്കും ആതിരയ്ക്കും മനസ്സിലായി… പക്ഷെ നവി അതു ശ്രെദ്ധിക്കാതെ അലസമായിരിന്നു…

” അതോണ്ടാണോ ഇത്രയും പെട്ടെന്നൊരു എൻഗേജ്മെന്റിനു സമ്മതിച്ചതു.. ”

കുറച്ചു സമയം കഴിഞ്ഞതും ആതിര വീണ്ടും ചോദിച്ചു..

” അതേ, നമ്മക്കൊരാളെ എത്ര നാൾ വേണലും കാത്തിരിക്കാം.. അയാൾ നമ്മളെ എന്നെങ്കിലും തിരക്കി വരുമെന്നുറപൂണ്ടൽ മാത്രം.. അങ്ങനെയൊരു ഉറപ്പില്ലേൽ പിന്നെ നമ്മൾ കാത്തിരിക്കുന്നതിൽ അർത്ഥമില്ല..

അതുമല്ല നമ്മുടെയാ പ്രവർത്തികൊണ്ട് നമ്മളെ സ്നേഹിക്കുന്നവർക്കു മാത്രമേ വേദനയുണ്ടാക്കാൻ പറ്റു.. അതു കൊണ്ട് ഞാൻ ഇങ്ങനെ ചിന്തിച്ചു… ”

അഭി ഇത്രയും പറഞ്ഞപ്പോഴും നവി ഒന്നും മിണ്ടാതെയിരിക്കുവായിരുന്നു.. അപ്പോൾ അവന്റെ ചിന്ത അവിടെയൊന്നുമല്ലായിരുന്നു എന്നതാണ് സത്യം…

അപ്പോഴും അവിടെയുള്ള സ്റ്റേജിൽ കുഞ്ഞുപിള്ളേരുടെയോരോ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

” ടി, നിന്റെ വിഷ്ണു എന്തു പറയുന്നു.. അടുത്തുങ്ങാനും നിങ്ങളുടെ കല്യാണം നടക്കുവോ… ”

അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരിലുമോരു വിഷമമായേന്ന് തോന്നിയപ്പോൾ വിഷയം മാറ്റാനെന്നോണം അജോ ആതിരയെ കളിയാക്കി കൊണ്ട് ചോദിച്ചു…

” ഞങ്ങളുടെ കല്യാണം ഉടനെ കാണാൻ ഒരു ചാൻസുമില്ല..”

” അതെന്താടി ജോലിയപ്പോൾ അവൻ നിന്നെ തേച്ചോ”

” അയ്യോ.. ”

അജോ കളിയായി ചോദിച്ചു.. അതിനു മറുപടിയായി അവന്റെ കാലിനിട്ടൊരടിയവൾ കൊടുത്തു…

” പോടാ.. അതൊന്നുമല്ല, വിഷ്ണുവെട്ടന് കുറച്ചു കടങ്ങളൊക്കെയുണ്ട്, അവർ ചേട്ടനും അനിയത്തിയ്ക്കും പഠനത്തിന് വേണ്ടി എടുത്തത്.. അതൊക്കെ തീർത്തു, ഒന്നു സെറ്റിലായിട്ടേ കല്യാണമുള്ളു.. അപ്പോഴേക്കും എന്റെ പഠിത്തവും തീർന്നു ഒരു ജോലിയാകും, എന്നിട്ട് മതി കല്യാണമെന്ന വിഷ്ണുവേട്ടൻ പറഞ്ഞിരിക്കുന്നത് ”

” കേട്ടോടാ അവള് പറഞ്ഞത്.. അതു പോലെ വേണം ആണുങ്ങലായാൽ അല്ലാതെ നിന്നെ പോലെ, കേട്ടുന്ന പെണ്ണിനെ ജോലിക്ക് വിട്ടല്ല ജീവിക്കേണ്ടത് ”

ഇതും പറഞ്ഞു കൊണ്ട് അർജുനും രെമ്യയും കൂടെ അവരുടെ അടുത്തേക്ക് വന്നു…

” അതേന്താ അർജുനെ നീ അങ്ങനെ പറഞ്ഞത്.. ”

അർജുന്റെ ചോദ്യം കേട്ട് ആതിര അവനോട് ചോദിച്ചു.. അതിനു മറുപടിയായി തലേദിവസം അജോ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അർജുൻ അവരോടു പറഞ്ഞു…

” നീയങ്ങനെ എന്നേ തന്നെ കുറ്റപെടുത്തുകയൊന്നും വേണ്ടാ.. വിഷ്ണു പറഞ്ഞതും ഞാൻ പറഞ്ഞതും ഏകദേശം ഒന്നു തന്നെയാ.. ”

അജോ പറഞ്ഞു..

” എങ്ങനെ.. വിഷ്ണു പറഞ്ഞതും നീ പറഞ്ഞതുമെങ്ങനെ ഒന്നു തന്നെയാകും.. ”

” അതേ ഇതൊരു അമ്പലമാണ് ഇവിടെ കിടന്നു അടി കൂടരുത് .. ”

അജോയും അർജുനും പ്രെശ്നം വഷളാക്കുമെന്നു തോന്നിയപ്പോൾ അഭി പറഞ്ഞു.. പക്ഷെ അപ്പോഴും അതൊന്നും ശ്രെദ്ധിക്കാതെയിരിക്കുവായിരുന്നു നവി..

” അതും ശെരിയാണല്ലോ നമ്മളിവിടെ വഴ്ക്കുണ്ടാക്കനല്ലല്ലോ വന്നത്.. കളഷനെടുക്കാനല്ലെ.. ”

അജോ പെട്ടന്നു പറഞ്ഞു..അതു കെട്ടതും ഇവനൊക്കെ എവിടെന്ന് വരുന്നടാന്നു പോലെ അഭിയും ആതിരയും രെമ്യയും അജോയെ നോക്കി..

” ടാ അർജുനെ നോക്കിയെ ആ പച്ച പട്ടുപാവാടയിട്ട് വരുന്ന പെണ്ണിനെയുണ്ട് കാണാൻ അടിപൊളിയല്ലേ.. ”

അജോ അർജുനെ ചൂണ്ടി പറഞ്ഞു…

” അടിപൊളി… അയ്യോ.. ”

അജോയോട് പറയുകയും, അർജുന്റെ പുറത്തിനിട്ട് അടി കിട്ടൂകയും ഒരുമിച്ചായിരുന്നു… അടി കിട്ടിയ പുറവും തിരുമി നോക്കിയാ അർജുൻ കാണുന്നത് അവനെ ദേഷ്യത്തോടെ നോക്കുന്ന രെമ്യയാണ്..

” അല്ല.മോളെ ഇവൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ.. ”

” ഞാൻ പറഞ്ഞാൽ അന്നേരം തന്നെ നീ നോക്കാവോ.. അതും രെമ്യ ഇവിടെ നിന്റെ അടുത്ത് തന്നെ നിൽക്കുമ്പോൾ… ”

” ടാ.. കൂടെ നിന്നു കാലു വരുന്നോ.. ”

അർജുൻ അജോയെ നോക്കി ചോദിച്ചപ്പോഴേക്കും രെമ്യ അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി…

” നിനക്കിട്ട് തരാട്ടൊ… രെമ്യ അവിടെ നിൽക്കു, ഞാൻ ചുമ്മാ പറഞ്ഞതാ… ”

രെമ്യ ഇറങ്ങി പോയത് കണ്ടു അർജുൻ അജോയോട് ദേഷ്യത്തിൽ ഇത്രയും പറഞ്ഞു രെമ്യ വിളിച്ചു അവളുടെ അടുത്തേക്ക് പോയി..

” കഷ്ട്ടമുണ്ടെടാ അജോ.. ”

” സാരമില്ല.. കുറച്ചു കഴിയുമ്പോൾ അതു ശെരിയായിക്കോളും… ”

രെമ്യയുടെയും അർജുനെയും നോക്കി അജോ പറഞ്ഞു… കുറച്ചു സമയം കഴിഞ്ഞതും പോയതിനെ കാളും സന്തോഷത്തോടെ രെമ്യയും അർജുനും തിരിച്ചു വന്നു.. അവരുടെ കൈയിലപ്പോൾ എല്ലാവർക്കുമുള്ള ഐസ് ക്രീമുണ്ടായിരുന്നു…

കുറച്ചു സമയം കൂടെ അമ്പലത്തിൽ തന്നെ ചിലവഴിച്ചു അവർ അവിടെ നിന്നുമിറങ്ങി.. നേരെ അടുത്തുള്ളയൊരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു കഴിഞ്ഞാണ് അവർ ഹോസ്റ്റലിലേക്കു തിരിച്ചു പോയത്…

ദിവസങ്ങൾ പിന്നെയും കടന്നു പോയി, നവിയും ഫ്രെണ്ട്സും ആറാം സെമസ്റ്ററും ഏഴാം സെമസ്റ്ററും കഴിഞ്ഞു എട്ടാം സെമസ്റ്ററിലേക്കു കയറി… ഈ കലയളവിൽ കുറച്ചു കാര്യങ്ങൾ അവരുടെയിടയിൽ നടന്നു…

വിഷ്ണുവിനു ജോലി സ്ഥിരമായി, കുറച്ചു നാൾ കൊണ്ട് തന്നെ അവന്റെ പഠിപ്പിന് വേണ്ടിയും അനിയത്തിയുടെ പഠിപ്പിനു വേണ്ടിയു മെടുത്ത കടം മുഴുവൻ വീട്ടി… ആതിരയോടും പോലും പറയാതെ വിഷ്ണു അവന്റെ വീട്ടുകാരെയും കൂട്ടി ആതിരയുടെ വീട്ടിൽ ചെന്നു കല്യാണമാലോചിച്ചു…

മക്കളുടെ ഇഷ്ട്ടത്തിനു വിലകല്പ്പിക്കുന്ന അവരുടെ വീട്ടുകാർ ആതിരയുടെ പഠിപ്പ് കഴിഞ്ഞു അവരുടെ കല്യാണം നടത്താമെന്നു തീരുമാനിച്ചു, അതിനു മുന്നോടിയായി ചെറിയ രീതിയിൽ നിച്ഛയം നടത്തി വിഷ്ണു ആതിരയ്ക്ക് ഉറപ്പ് കൊടുത്തു… അതിനു ശേഷം അവളും ഭയങ്കര ഹാപ്പിയായിരുന്നു…

അർജുനും രെമ്യയും അവരുടെ പ്രണയവുമായി കോളേജിൽ പാറി പറന്നു നടന്നു.. അഭി നവിയിൽ നിന്നുമൊത്തിരി ഒഴിഞ്ഞു മാറി… എന്നും രാത്രിയുള്ള പതിവ് ഫോൺ വിളികൾ കുറഞ്ഞു.. മിക്കപ്പോഴും അവൻ വിളിക്കുമ്പോൾ അഭിയുടെ ഫോൺ എൻഗേജ്ഡ് ആകുന്നത് അവനിൽ ഒരേ സമയം ദേഷ്യവും സങ്കടവും വരുത്തി… അതു പതിയെ നവിയുടെ ചുണ്ടിൽ നിന്നും എപ്പോഴുമുള്ള ചിരി മാറ്റി അവിടെ ദേഷ്യം വന്നു നിറഞ്ഞു..

അങ്ങനെ ഒരു ദിവസം രാത്രി…

” എന്തിനാ നവി ഇങ്ങനെ എപ്പോഴും എപ്പോഴും വിളിക്കുന്നത്.. ഒരിക്കൽ കട്ട്‌ ചെയ്താൽ മനസലാകില്ലേ ഞാൻ തിരക്കിലാണെന്ന്.. ”

രാത്രിയിൽ നവി തുടരെ തുടരെ വിളിക്കുന്നത് കണ്ടു അഭി ദേഷ്യത്തോടെ അവനോടു ചോദിച്ചു…

” എനിക്കൊന്ന് പുറത്തു പോകണം നീ കൂടെ വരണം.. ”

നവി പറഞ്ഞു

” സോറി നവി എനിക്കിപ്പോൾ വരാൻ പറ്റില്ല.. ”

” എന്ത് കൊണ്ട്.. ”

” കുറച്ചു കഴിയുമ്പോൾ ആരോഹേട്ടൻ വിളിക്കും.. ”

” ആരോഹ്… ആരോഹ്… അവനു ഒരു ദിവസം വിളിച്ചില്ലേൽ ഉറക്കം വരില്ലേ… ”

നവി ദേഷ്യത്തോടെ ചോദിച്ചു…

” നവി.. ആരോഹേട്ടൻ എന്റെ ഭർത്താവ് ആകാൻ പോകുന്നയാളാണ്.. അപ്പോൾ ദിവസവും വിളിച്ചേന്നിരിക്കും.. അതൊന്നും എനിക്ക് നവിയെ ബോധിപ്പിക്കേണ്ട കാര്യമില്ല.. ”

” ഇപ്പോൾ നീ എന്റെ കൂടെ വരുവോ ഇല്ലയൊ.. ”

അഭി പറഞ്ഞതു കേട്ട് നവി വീണ്ടും ചോദിച്ചു..

” സോറി അഭി എനിക്ക് വരാൻ പറ്റില്ല.. ”

അഭി തീർത്തും പറഞ്ഞു…

” ഓ നിനക്കിപ്പോൾ ഒരുത്തനെ കിട്ടിയപ്പോൾ എന്നേ വേണ്ടല്ലേ.. ഇത്രയും നാളും ഞാൻ വേണമായിരുന്നു, നീ പറയുമ്പോഴൊക്കെ നീ പറയുന്നയിടത്തെയ്ക്ക് കൊണ്ടു പോകാൻ അതും ഏത് പാതിരാത്രിയ്ക്കും… ഇപ്പോൾ ഞാനൊന്നു വിളിച്ചപ്പോൾ നിനക്ക് വരാൻ ബുദ്ധിമുട്ടല്ലേ.. ”

നവി ദേഷ്യത്തോടെ ചോദിച്ചു..

” അന്ന് എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു.. ഇന്നങ്ങനെയല്ല കല്യാണമുറപ്പിച്ചൊരു പെണ്ണാണ് ഞാൻ. അപ്പോൾ എനിക്ക് അതിന്റെതായ പരിമിതികളുണ്ട്.. നിനക്ക് ഇപ്പോൾ എവിടെയേലും പോകണമെങ്കിൽ അവിടെ അജോയും അർജുനും ജെറിയുമുണ്ടല്ലോ.. അവരെ ആരെയെലും വിളിച്ചോണ്ട് പോ… ”

” എനിക്ക് അങ്ങനെ ഒരുത്തന്റെയും ഔധാര്യം വേണ്ടടി.. ”

ഇത്രയും പറഞ്ഞു നവി ഫോൺ കട്ട്‌ ചെയ്തു.. ഹോസ്റ്റലിന്റെ ടെറസിൽ നിന്നായിരുന്നു നവി അഭിയെ വിളിച്ചത് അതു കൊണ്ട് തന്നെ അവൻ പറഞ്ഞ കാര്യങ്ങൾ മറ്റാരും തന്നെ അറിഞ്ഞിരുന്നില്ല…

” ടാ നവി എന്ത്യേ.. ”

ഹോസ്റ്റൽ മുറിയിലിരിക്കുമ്പോൾ അർജുൻ അജോയോട് ചോദിച്ചു…

” ഇവിടെ ഭയങ്കര ആവിയാണെന്ന് പറഞ്ഞു ആ ടെറസിലേക്കു പോയിട്ടുണ്ട്.. ”

അജോ പറഞ്ഞു…

” നീ അവനെ വിളിച്ചേ.. പോയിട്ട് എത്ര കുറേ നേരമായല്ലോ… ”

അർജുൻ പറഞ്ഞു.. അതു കേട്ട് അജോ ഫോൺ എടുത്തു നവിയെ വിളിച്ചു..

” എടുക്കിന്നില്ല.. ”

” എന്നാ നീ പോയി അവനെ വിളിച്ചു കൊണ്ട് വാ.. ”

അർജുൻ പറഞ്ഞതും അജോ മുറിയിൽ നിന്നറങ്ങി ടെറസിലേക്കു പോയി…

കുറച്ചു സമയം കഴിഞ്ഞതും..

“ടാ നവിയെ അവിടെയെങ്ങും കാണുന്നില്ല.. ഫോൺ ദേ ടെറസിലുണ്ടായിരുന്നു.. ”

നവിയുടെ ഫോണുമായി അജോ അവരുടെ മുറിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

” അവൻ എവിടെ പോയി.. ”

തുടരും…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

💕അഭിനവി💕 ഭാഗം 29

💕അഭിനവി💕 ഭാഗം 30

💕അഭിനവി💕 ഭാഗം 31

💕അഭിനവി💕 ഭാഗം 32

💕അഭിനവി💕 ഭാഗം 33

💕അഭിനവി💕 ഭാഗം 34