Novel

💕അഭിനവി💕 ഭാഗം 32

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” നീ എന്താടാ എപ്പോഴും ഫോണിലെക്ക് തന്നെ നോക്കിയിരിക്കുന്നത്.. ”

രാത്രി ഹോസ്റ്റലിലിരിക്കുമ്പോൾ എപ്പോഴും ഫോൺ എടുത്തു നോക്കുന്ന നവിയെ കണ്ടു അജോ ചോദിച്ചു…

” അല്ലടാ.. അഭി രാവിലെ പോയതല്ലേ.. എന്നിട്ട് അവിടെ എത്തിയെന്ന് പറഞ്ഞു ഇതുവരെ വിളിച്ചില്ല… അങ്ങോട്ട്‌ വിളിച്ചിട്ടാണേൽ എടുക്കുന്നുമില്ല… സാധാരണ സ്റ്റേഷനിൽ എത്തുമ്പോഴും വീട്ടിലെത്തുമ്പോഴും വിളിക്കുന്നതാ.. ”

നവി അവരോടു പറഞ്ഞു…

” അവളു നാല് മണിയായപ്പോൾ വിട്ടിലെത്തിയെന്നും പറഞ്ഞു വിളിച്ചായിരുന്നല്ലോ.. നിന്നെ വിളിച്ചില്ലേ.. ”

അർജുൻ നവിയോട് ചോദിച്ചു…

” ഇല്ല… ”

” എന്നാ വിട്ടു പോയതായിരിക്കും… അവള് ആതിരയുടെ ഫോണിലേക്കാ വിളിച്ചത്.. ”

അർജുൻ പറഞ്ഞു…

” എന്നാലും അവള് എന്താ എന്നേ വിളിക്കാഞ്ഞേ.. ”

നവി ആലോചിനയോടെ ചോദിച്ചു…

” നവി നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രെശ്നമുണ്ടോ.. ”

നവിയുടെ നിൽപ് കണ്ടു അജോ അവനോടു ചോദിച്ചു.. അതു കേട്ടപ്പോൾ അർജുനും ജെറിയും കൂടെ നവിയെ നോക്കി…

” ഏയ്‌ ഞങ്ങൾ തമ്മിലെന്ത് പ്രെശ്നം.. ”

നവി ഒഴുക്കൻ മട്ടിൽ പറഞ്ഞു…

” അല്ല സാധാരണ വൈകിട്ട് അവളുടെയൊരു പതിവ് കോൾ നിനക്ക് വരുന്നതല്ലേ.. രണ്ടു ദിവസമായി അതു കണ്ടില്ല.. എന്നിട്ട് അവള് പെട്ടെന്ന് നാട്ടിലേക്കു പോകുന്നു.. എപ്പോഴും അവളുടെ കൂടെ പോകുന്ന നിന്നെ ഇന്ന് അവള് വരണ്ടന്ന് പറഞ്ഞു ഒഴിവാക്കുന്നു… പിന്നെ വീട്ടിലെത്തിയിട്ടും വിളിച്ചില്ലന്ന് പറയുന്നു.. അതോണ്ടൊക്കെ ചോദിച്ചതാ… ”

അജോ പറഞ്ഞു..

” ഏയ്‌.. ഇതു അവൾക്കു എന്തെങ്കിലും തിരക്ക് കാണും… ”

നവി പറഞ്ഞു..

” അങ്ങനെയല്ലല്ലോ നവി… കഴിഞ്ഞ ദിവസം നിങ്ങളെ രണ്ടുപേരെയും ഒറ്റയ്ക്കാക്കി ഞങ്ങൾ പിരിയുന്നത് വരെയും ഒരു കുഴപ്പവുമില്ലായിരിന്നു…

ഞങ്ങളെല്ലാം മാറിയപ്പോൾ നിന്നോട് അഭി എന്തോ പറയുന്നതും നീ അവളുടെ മുന്നിൽ കേറി നിന്നു സംസാരിക്കുന്നതും ഞാൻ കണ്ടതാണ്..

അതിനു ശേഷമാണ് അഭിയുടെ മാറ്റം.. അതു കൊണ്ട് ഒന്നുമില്ലന്ന് നീ പറഞ്ഞൊഴിയേണ്ട.. നിങ്ങൾക്കിടയിൽ ഞങ്ങൾ അറിയാത്ത എന്തോ ഒരു പ്രെശ്നമുണ്ട്.. അതുറപ്പാണ്… എന്താ നവി അതു.. ”

അർജുൻ നവിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…

” ഇങ്ങനെയൊക്കെയുണ്ടായോ… ”

അർജുന്റെ സംസാരം കേട്ട് ജെറി അവരോടു ചോദിച്ചു…

” മ്മ്… ”

” അഭി നിന്നെ പ്രെപ്പോസ് ചെയ്തോ നവി.. ”

അജോ ഒരു സംശയമായി ചോദിച്ചു… അതിനു നവി ചെറുതായി തലകുലിക്കി…

” എന്നിട്ട് നീ എന്ത് പറഞ്ഞു.. ”

അർജുൻ ആകാംഷയോടെ ചോദിച്ചു….

” ഇവനെന്ത് പറയാൻ നോന്ന് തന്നെ പറഞ്ഞു കാണും കൂട്ടത്തിൽ ഇവന്റെ സങ്കല്പവും.. അല്ലേടാ.. ”

ജെറി നവിയോടു ചോദിച്ചു… അതിനും അവൻ തലയാട്ടുക മാത്രം ചെയ്തു..

” നിന്റെ സങ്കല്പങ്ങളൊക്കെയൊന്നു പറഞ്ഞെ.. ”

കുറച്ചു സമയം കഴിഞ്ഞതും അജോ അവനോടു ചോദിച്ചു… അതിനു കുറച്ചു നേരം മിണ്ടാതെയിരുന്ന ശേഷം നവി, അവന്റെ സങ്കൽപ്പം മുഴുവൻ അവരോടു പറഞ്ഞു…

” അങ്ങനെയെങ്കിൽ നിനക്ക് ആതിരയെ നോക്കിയാൽ പോരായിരുന്നോ.. വെറുതെ സമയം കളഞ്ഞു.. അഭിയെയും മോഹിപ്പിച്ചു.. ”

അജോ കുറച്ചു ദേഷ്യത്തിൽ നവിയോട് പറഞ്ഞു…

“പോടാ. അവിടെന്ന്, എന്റെ സങ്കല്പം മാത്രം നോക്കിയാൽ പോരല്ലോ… ആളെ എനിക്കുകൂടെ ഇഷ്ട്ടപെടേണ്ടെ.. ”

നവി പെട്ടെന്ന് പറഞ്ഞു…

” ഓ.. ഇവനെ കൊണ്ട്… ടാ ജെറി ഇവൻ ജനിച്ചപ്പോൾ മുതൽ ഇങ്ങനെയാണോ.. അതൊ.. ”

അജോ ദേഷ്യത്തോടെ തന്നെ ജെറിയോട് ചോദിച്ചതും അവനൊരു ചിരിയോടെ കൈ മലർത്തി കാണിച്ചു…

” എടാ ഞാനൊരു കാര്യം ചോദിക്കട്ടെ.. അഭിയ്ക്ക് എന്താ ഒരു കുറവ്, ഈ നടാൻ വേഷങ്ങൾ ഇടില്ലന്നല്ലേയുള്ളൂ… അതിപ്പോഴത്തെയൊരു ട്രൻഡ് വച്ചു നോക്കുവാണേൽ ഇപ്പോൾ ഇങ്ങനെ മോഡേൺ ഡ്രസ്സ്‌ ഇടുന്നവരൊക്കെ കല്യാണം കഴിഞ്ഞു കഴിയുമ്പോൾ നാടൻ വേഷങ്ങളായാ സാരി, ദാവണി, ചുരിദാർ.. എന്നൊക്കെ പറഞ്ഞങ്ങു മാറും…

പിന്നെ ഇപ്പോൾ ഈ നാടൻ വേഷങ്ങൾ ഇടുന്നവരെല്ലാം എപ്പോഴും അതു തന്നെ ഇടുമെന്നു പറയാൻ പറ്റുവോ.. കല്യാണം കഴിഞ്ഞു അവർ മോഡേൺ ഡ്രസ്സ്‌ ധരിച്ചാൽ നീ അവരെ ഡിവോഴ്സ് ചെയ്തു വേറെ കേട്ടുവോ… ”

അർജുൻ നവിയുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു… അതിനു നവിയുടെ കൈയിൽ മറുപടിയില്ലായിരുന്നു…

” ഈയൊരു കാര്യത്തിന്റെ പേരിൽ നീ അവളെ വേണ്ടന്ന് വച്ചത് മോശമായി പോയി നവി… ”

ജെറിയും പറഞ്ഞു…

“എടാ. അതു.. ”

” അല്ല ഈ കാര്യത്തിൽ നിന്റെ ഇഷ്ട്ടം തന്നെയാണ് നോക്കേണ്ടത് ഞങ്ങൾ പറഞ്ഞുന്നെയുള്ളൂ.. ”

നവി എന്തോ പറയാൻ വന്നതും ജെറി നവിയോടു ഇത്രയും പറഞ്ഞു അവിടെ നിന്നും എണീറ്റ് പോയി..

” നീ ആലോചിക്ക്.. ”

അജോയും അവനോടു പറഞ്ഞു, അജോയും അർജുനും പോയി.. നവി ഫോണും എടുത്തു കൊണ്ട് വരാന്തയിലേക്കും നടന്നു…

കുറച്ചു നേരം മാനത്തേ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി നിന്നു…ശേഷം അവൻ ഒന്നൂടെ അഭിയുടെ നമ്പറിലേക്കു കാൾ ചെയ്തു…

” നവി ഞാൻ കുറച്ചു തിരക്കിലാ, ഇവടെ അച്ഛന്റെയും അമ്മയുടെയുമൊക്കെ റിലേറ്റീവ്സ് വന്നിട്ടുണ്ട്.. തിരക്ക് കഴിഞ്ഞു ഞാൻ നവിയെ അങ്ങോട്ട്‌ വിളിക്കാം.. ”

അഭി ഫോൺ എടുത്തതും ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നവിയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഫോൺ കട്ട്‌ ചെയ്തു…

ദിവസവും കാണുന്നുണ്ടേലും എന്നും രാത്രി ആര മണിക്കൂറെങ്കിലും വിളിച്ചു സംസാരിക്കുന്ന അഭി ഇപ്പോൾ വിളിച്ചിട്ട് മൂന്ന് ദിവസമായി.. അങ്ങോട്ട്‌ വിളിച്ചപ്പോൾ പെട്ടെന്ന് തന്നെ ഫോണും വച്ചു..

അവൾക്കിനി എന്നോട് ദേഷ്യമായിരിക്കുവോ… ഞാൻ എന്റെ അഭിപ്രായം പറഞ്ഞതിന് അവളെന്നോട് ഇത്രയും അകലം കാണിക്കേണ്ട ആവിശ്യമുണ്ടോ..

നവി ഫോണും കൈയിൽ പിടിച്ചു ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു… കുറച്ചു നേരം കഴിഞ്ഞതും നവി തിരിച്ചു മുറിയിലേക്ക് കയറി.. അപ്പോഴേക്കും അർജുനും അജോയും ഉറക്കം പിടിച്ചിരുന്നു.

നവി ക്ലോക്കിലേക്കു നോക്കി സമയം 12:30 കഴിഞ്ഞു

” ഇത്രയും നേരം ഞാൻ വെളിയിൽ നിൽക്കുവായിരുന്നോ…” നവി സ്വയം ചോദിച്ചു ജെറി അപ്പോഴും എന്തോയിരുന്നു ചെയ്തു കൊണ്ടിരിക്കുവായിരുന്നു…

” നിനക്കു ഉറക്കമൊന്നുമില്ലേ ജെറി… ”

നവി റൂമിലേക്കു കയറി കൊണ്ട് ചോദിച്ചു…

” എനിക്ക് ചെയ്തു തീർക്കാൻ വർക്ക്‌ ഉള്ളത് കൊണ്ടാണ് ഉറങ്ങാതെയിരിക്കുന്നതെന്ന് പറയാം പക്ഷെ നീയൊ… ”

ജെറി ചെയ്തു കൊണ്ടിരുന്ന തന്റെ പ്രൊജക്റ്റ്‌ എടുത്തു വച്ചു കൊണ്ട് നവിയോടു ചോദിച്ചു…

” ഏയ്‌ ഒന്നുല്ല.. ”

ഇതും പറഞ്ഞു കൊണ്ട് നവി അവന്റെ കട്ടിലിൽ കേറി കിടന്നു… ജെറിയും ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു…

” ടാ പോത്തേ എണീക്കട.. സമയമെത്രായായിന്നറിയുവോ.. ”

രവിലെ എണീക്കാഞ്ഞ നവിയെ തട്ടി വിളിച്ചു കൊണ്ട് അജോ ചോദിച്ചു… അത് കേട്ട് കണ്ണും തിരുമികൊണ്ടു നവി എണീറ്റ്… പിന്നെ വേഗം റെഡിയായി കോളേജിലേക്കു പോയി..

” ടാ.. ഇന്നലെത്തെ കാര്യമൊന്നും അവളുമാരോട് പറയേണ്ട കേട്ടോ.. ”

കോളേജിലേക്കു നടക്കുമ്പോൾ നവി എല്ലാവരോടുമായി പറഞ്ഞു… അതു കെട്ട് എല്ലാവരും അവനെ രൂക്ഷമയൊന്നു നോക്കി…

” ഇവന്റെ മുഖമെന്താ ഇങ്ങനെയിരിക്കുന്നത്.. ”

കോളേജ് ഗെയ്റ്റിൽ എത്തിയപ്പോൾ തന്നെ രെമ്യ നവിയോടു ചോദിച്ചു…

” അതൊ പ്രേമനൈരാശ്യം ”

രെമ്യയുടെ ചോദ്യം കേട്ടതും അർജുൻ പെട്ടെന്ന് മറുപടി പറഞ്ഞു അതു കേട്ട് ആതിരയും രെമ്യയും പരസ്പരം നോക്കി…

” പ്രേമനൈരാശ്യമോ എന്റെ ആങ്ങളയ്‌ക്കോ ”

ആതിര അത്ഭുതത്തോടെ ചോദിച്ചു..

” ഏതാടാ പെണ്ണ്.. ”

രെമ്യയും പെട്ടെന്ന് ചോദിച്ചു.. അതു കേട്ടതും നവി അർജുനേ രൂക്ഷമായി നോക്കി…

” അല്ല പ്രേമനൈരാശ്യമല്ല.. ഏകദേശം അത് പോലെ വരുന്നൊരു നൈരാശ്യം.. അത്രേയുള്ളൂ.. ”

നവിയുടെ നോട്ടം കണ്ടതും അർജുൻ പെട്ടെന്ന് തിരുത്തി പറഞ്ഞു.. അതു കേട്ട് വിശ്വസം വരാതെ ആതിരയും രെമ്യയും നവിയെ നോക്കി…

” ഇവിടെ ഇങ്ങനെ നിന്നാൽ മതിയൊ ക്ലാസ്സിൽ പോകേണ്ടെ.. ”

നവി കപട ദേഷ്യത്തോടെ ഇത്രയും പറഞ്ഞു മുന്നിൽ കേറി നടന്നു അതു കണ്ടു എന്തെക്കെയൊ സംശയമുണ്ടായിരുന്നെങ്കിലും ആതിരയും രെമ്യയും നവിയുടെ പുറകെ ക്ലാസ്സിലേക്കു കയറി..

അങ്ങനെ ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു.. രണ്ടു ദിവസത്തെ ക്ലാസ്സും രണ്ടും ദിവസത്തെ വെക്കേഷനും കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു…

എല്ലാവരും നാട്ടിൽ പോയിട്ട് തിരിച്ചെത്തി പക്ഷെ തിങ്കളാഴ്ച വരുമെന്ന് പറഞ്ഞു പോയ അഭി മാത്രം വന്നില്ല..

” അല്ലടി ഇന്നല്ലേ അഭി വരുമെന്ന് പറഞ്ഞത്.. എന്നിട്ട് അവളെവിടെ പോയി… ”

തിങ്കളാഴ്ച്ച രാവിലെ ക്ലാസ്സിൽ വന്നതും അർജുൻ ആതിരയോട് ചോദിച്ചു…

” നിങ്ങളെ വിളിച്ചില്ലേയവൾ.. ”

” ഇല്ലാ.. ”

” നവി നിന്നോടൊന്നും പറഞ്ഞില്ലേ അവള്.. ”

ആതിര നവിയോട് ചോദിച്ചു.. അതു കേട്ടതും എല്ലാരും നവിയെ നോക്കി…

” ഇല്ല… ”

” ടി നീ ടെൻഷനടിപ്പിക്കാതെ കാര്യം പറ.. ”

അർജുൻ, ആതിരയോട് പറഞ്ഞു…

” അവള് ഇന്നെ അവിടെന്ന് കേറൂ… അവരുടെ റിലേറ്റീവ്സൊക്കെ വന്നിട്ടുണ്ടായിരുന്നു അവരൊക്കെ ഇന്നേ വീട്ടിൽ നിന്നും പോകു അത് കൊണ്ട് അവരെയൊക്കെ യാത്രയാക്കിയതിനു ശേഷമെ അവള് അവിടെ നിന്നും കേറൂ… ”

ആതിര പറഞ്ഞു…

” ഓ.. ഇതായിരുന്നോ.. നീ ബിൽഡിപ്പ് ഇട്ടപ്പോൾ ഞാൻ വിചാരിച്ചു അവള് പഠിത്തം നിർത്തിയെന്ന്… ”

അജോ ആശ്വാസത്തോടെ പറഞ്ഞു., അജോ അതു പറഞ്ഞതും എല്ലാവരും നവിയെ നോക്കി, നവിയുടെയും അഭിയുടെയും കാര്യം അർജുൻ വഴി രെമ്യയും ആതിരയും അറിഞ്ഞിരുന്നു… അവനോടു ഈ കാര്യം അറിഞ്ഞുന്ന് പറയരുതെന്ന് പറഞ്ഞത് കൊണ്ട് രണ്ടു പേരും അഭിയുടെ കാര്യം അറിഞ്ഞതായി ഭാവിചില്ല…

” പിന്നെ നാളെ അവള് വരുമ്പോൾ നമ്മൾക്കൊരു സർപ്രൈസ് കൂടെയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.. ”

ആതിര പറഞ്ഞു…

” ഈ സർപ്രൈസ് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. അവളു പറയുമ്പോൾ പറയെട്ടെ ”

അജോ വല്ല്യ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു.

” ഇതതല്ല.. വേറൊന്നു അവള് നാളെ തന്നെ പറയുമെന്നാ എന്നോടു പറഞ്ഞതു…”

ആതിര ആവേശത്തോടെ പറഞ്ഞു..

” അങ്ങനെ പറഞ്ഞാൽ അവൾക്കു തന്നെ നല്ലത്.. ”

അജോയും പറഞ്ഞു… അങ്ങനെ ആ ദിവസത്തെ ക്ലാസ്സും കഴിഞ്ഞു അന്ന് വൈകിട്ട് തന്നെ അഭിയും വന്നിരുന്നു.. പക്ഷെ യത്ര ഷീണം കാരണം അവള് അന്ന് നേരത്തെ കിടന്നു…

” ടാ.. എന്തായിരിക്കും അവള് നാളെ പറയാൻ പോകുന്ന സർപ്രൈസ്.. ”

കിടക്കാൻ നേരം നവി എല്ലാവരോടുമയിചോദിച്ചു…

” എന്തായാലും നിനക്കെന്താ നവി.. പിന്നെ അവള് നാളെ പറയാമെന്നു പറഞ്ഞില്ലേ.. അപ്പോൾ നാളെ അവള് പറയുമ്പോൾ അറിഞ്ഞാൽ പോരെ.. ”

അജോ വീണ്ടും പറഞ്ഞു…

“മതിയല്ലേ.. ”

നവി ചോദിച്ചു…

“പോരെ ”

തുടരും…

എല്ലാരും പറഞ്ഞു പറഞ്ഞു ഇനി നവിക്ക്, അഭിയോട് ഇഷ്ട്ടം തോന്നി തുടങ്ങിയൊ 🤔🤔

അഭിപ്രായങ്ങൾ പറയാൻ മറക്കരുതെ..

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

💕അഭിനവി💕 ഭാഗം 29

💕അഭിനവി💕 ഭാഗം 30

💕അഭിനവി💕 ഭാഗം 31

Comments are closed.