ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


എല്ലാവരും എഴുന്നേറ്റ് നിൽക്കുന്നത് കണ്ടതും, അവളും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു നിന്നു. മുൻപിൽ ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അനന്തനെ കണ്ടതും എന്ത് വേണമെന്നറിയാതെ മുഖം കുനിച്ചു നിന്നു.

വസിഷ്ഠ ലക്ഷ്മി… ഉറക്കെ ശബ്ദമുയർത്തി അവൻ വിളിച്ചു..

ഞാൻ ക്ലാസ്സിൽ വന്നില്ലെങ്കിലും നിങ്ങൾക്ക് കറക്റ്റ് സമയത്തു തന്നെ പോർഷൻസ് തീരുന്നതാണ്. ഈ ദിവസമത്രയും എന്റെ
അമ്മച്ചിക്ക് സുഖമില്ലാത്തത് കൊണ്ട് ഞാൻ നേരം വൈകിയാണ് കോളേജിൽ വന്നിരുന്നത്.

അതൊരു അധ്യാപകൻ എന്ന നിലയിൽ എസ്ക്യൂസ്‌ അർഹിക്കുന്ന ഒന്നല്ലെന്ന് എനിക്ക് അറിയാം. പക്ഷെ ഒരധ്യാപകനാകാൻ ഒരു മനുഷ്യനാകാൻ ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ. എന്റെ അമ്മച്ചി കൂടെ മനസ് വെക്കണ്ടേ. അച്ഛൻ ഇല്ലാത്ത എന്നേം ചേച്ചിയെയും വളർത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മച്ചിയാണ്.

അമ്മച്ചിയെ കഴിഞ്ഞേ എനിക്കെന്തുമുള്ളു. ഒരു മകന്റെ കടമകൾ നിർവഹിച്ച ശേഷം മാത്രമേ ഞാൻ നല്ലൊരു അധ്യാപകനാകാൻ ശ്രമിക്കുള്ളു. ഇതുവരെ എന്റെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ല. ഇനിയും സംഭവിക്കില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്.

നിങ്ങളെ കൂടാതെ പലകുട്ടികളെയും ഞാൻ പഠിപ്പിച്ചിട്ടുമുണ്ട് അവരാരും ഞാൻ മോശം അധ്യാപകനാണെന്നോ പോർഷൻസ് തീർക്കാതിരിക്കുന്നവനാണെന്നോ പറഞ്ഞിട്ടില്ല. ആദ്യത്തെ അനുഭവമാണെനിക്ക്, ഇത്രേം വർഷത്തിനിടക്ക്.

പിന്നെ എല്ലാവരുടേം അഭിപ്രായം പറയാൻ ആണോ വസിഷ്ഠ താൻ ഇങ്ങോട്ട് വരുന്നത്? പഠിക്കാനല്ലേ? ഒരിത്തിരി സൗമ്യമായി തന്റെ അധ്യാപകനോട് സംസാരിക്കാം. എന്നെ പഠിപ്പിച്ച അധ്യാപകർ മുതൽ എന്റെ സുഹൃത്തുക്കൾ വരെ അവിടെ ഉണ്ടായിരുന്നു. എല്ലാരുടെ മുന്നിലും ഞാൻ എന്തോ അപഹാസ്യനായി പോയി.

താൻ റാങ്ക് ഹോൾഡർ ആണല്ലോ അതിന്റെ ആവേശമായിരിക്കും ഇപ്പോൾ കാണിച്ചത്, എന്തായാലും നന്നായിരിക്കുന്നു.. സ്വന്തമായിട്ട് പഠിച്ചാലും മനസിലാകാതിരിക്കാൻ നിങ്ങൾ സ്കൂൾ ലെവൽ പിള്ളേരല്ലേ. post graduation ആണ് . ഞങ്ങൾ ഒരു outline പറഞ്ഞു തന്നാൽ മതിയാകും ബാക്കി എല്ലാം സ്വയം പഠിച്ചെടുത്താൽ മതി. പക്ഷെ വിദ്യാഭ്യാസം മാത്രം പോരാ മറ്റുള്ളവരെ അറിയാനും ശ്രമിക്കാം. താൻ ഇത്തിരിയെങ്കിലും സൗമ്യമായി കാര്യങ്ങൾ അന്വേഷിക്കണമായിരുന്നു. അല്ലാതെ മറ്റുള്ളവരുടെ വാക്ക് കേട്ട്. മോശമായിപ്പോയി വസിഷ്ഠ. ഞാൻ എന്ന അധ്യാപകൻ അപഹാസ്യനായിരിക്കുന്നു.

ഇന്ന് മുതൽ എന്നും ഞാൻ ക്ലാസ്സിൽ വന്നിരിക്കും ഇതുവരെ HOD ലീവ് ആയതു കൊണ്ട് ആ ചുമതലയും പേപ്പർ വർക്കുകളുമുണ്ടായിരുന്നു. നാളെ മുതൽ സർ rejoin ചെയ്യും. So tomorrow onwards U will have my classes on sharp time.

ഇത്രയും പറഞ്ഞു കൊണ്ട് അവൻ ക്ലാസ്സിൽ നിന്നിറങ്ങി.

താൻ പറഞ്ഞതിത്തിരി കൂടി പോയി എന്നൊരു ചിന്ത വസുവിന്റെ ഉള്ളിലും ഉടലെടുത്തു.
മറ്റുള്ളവരുടെ വാക്ക് കേട്ട് ഒന്ന് അന്വേഷിക്കാൻ കൂടിമുതിരാതെ പോയി ദേഷ്യപ്പെടാൻ പാടില്ലായിരുന്നു. നന്ദൻ സർ നു അത്രേം വേദനിച്ചു കാണും. മനസിന്റെ വിങ്ങലുകൾക്ക് കൂട്ടായി കണ്ണുനീരും കണ്ണുകളിൽ സ്ഥാനം പിടിച്ചു. തറയിലേക്ക് തന്നെ നോക്കി നിന്ന തന്നെ ഹരി ചേർത്ത് പിടിച്ചു. അവരോടൊപ്പം ആളൊഴിഞ്ഞ കോണിൽ ചെന്നിരിക്കുമ്പോഴും ഇനി എന്തെന്നൊരു ചോദ്യം മുന്നിട്ടു നിന്നു. പോയി ക്ഷമ ചോദിക്കണം ക്ഷമിക്കുമായിരിക്കും..
കൂട്ടുകാരുടെ കുറ്റപ്പെടുത്തലുകളും
മറ്റുള്ള കുട്ടികളുടെ സഹതാപം നിറഞ്ഞ നോട്ടവും എല്ലാം എല്ലാംകൊണ്ടും ആകെ മടുത്തുപോയി.
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി അവൾ നടന്നു. പുറകെ മറ്റുള്ളവരും.

എന്നാൽ അവിടെയൊന്നും തന്നെ അവനെ കാണാൻ കഴിഞ്ഞില്ല. ഒട്ടും സംശയിക്കാതെ തന്നെ അവൾ ചെമ്പകകാട്ടിലേക്ക് വെച്ചുപിടിച്ചു.
ആളൊഴിഞ്ഞ ഒരുവശത്തിട്ടിട്ടുള്ള ചാരുബെഞ്ചിൽ ഇരിക്കുന്ന അനന്തനരികിലെത്തി അവൾ മെല്ലെ വിളിച്ചു. ശബ്‍ദം കേട്ട് അനന്തൻ എഴുന്നേറ്റ് തിരിഞ്ഞുനോക്കി. ഈ സമയമത്രയും വാക്കുകൾക്കായുള്ള തിരച്ചിലിൽ ആയിരുന്നു അവൾ.

എനിക്ക്.. എനിക്കൊന്നും അറിയില്ലായിരുന്നു.. ഞാൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു.
എന്നോട് ക്ഷമിക്കണം.
അത്രയും പറഞ്ഞു തീർത്തപ്പോഴേക്കും വിങ്ങിപൊട്ടിയിരുന്നു അവൾ.

ഹരിയും പാറുവും പെട്ടന്ന് തന്നെ അവളെ ചേർത്തുപിടിച്ചു.

സാരമില്ല വസിഷ്ഠ. താൻ വിഷമിക്കണ്ട.. ഞാനും പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ. എന്ത് പറഞ്ഞാശ്വസിപ്പിക്കണമവളെ എന്നറിയാത്ത ഒരവസ്ഥ അവനിലും ഉടലെടുത്തിരുന്നു.

വിരോധമില്ലെങ്കിൽ ഞാൻ വസിഷ്ഠയോട് മാത്രമായി കുറച്ചു സംസാരിച്ചോട്ടെ… മറ്റുള്ളവരോടായി അവനത് ചോദിച്ചതും. അവരും സമ്മതം അറിയിച്ചു. കുറച്ചു മാറി നിന്നു.

സിഷ്ഠ താൻ വിഷമിക്കണ്ട. ഞാൻ അറിയാതെ പറഞ്ഞു പോയതാണ്. എന്റെ ഏറ്റവും നല്ല student ഒരിക്കലും ഇത്രേം ദേഷ്യത്തിൽ എന്നോട് സംസാരിക്കാൻ പാടില്ലായിരുന്നു.
അതെനിക്ക് വല്ലാത്തൊരു വേദനയാണ് തന്നത്.

തനിക്കറിയുമോ അച്ഛൻ പോയതിൽ പിന്നെ അമ്മച്ചി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഞാനും ചേച്ചിയും തീരെകുഞ്ഞുങ്ങളായിരുന്നു. ഞങ്ങളെ വളർത്തി വലുതാക്കാൻ മറ്റുള്ള സ്വത്തുവകകൾ കൈകാര്യം ചെയ്യാൻ ആരെയും ആശ്രയിക്കാതെ ജീവിച്ചതാണ് എന്റെ അമ്മച്ചി.

എന്നാൽ എന്നെ നല്ലൊരു business മാഗ്നെറ്റ് ആയി കാണാൻ അമ്മച്ചി ആഗ്രഹിച്ചു. പക്ഷെ എന്റെ ഇഷ്ടം മറ്റൊന്നാണെന്നറിഞ്ഞപ്പോൾ ആ വഴിക്ക് വിട്ടു. അമ്മച്ചിക്കിപ്പോൾ പ്രഷർ problems ഉണ്ട്. അതുകൊണ്ടെനിക്ക് എന്തെന്നില്ലാത്ത ടെൻഷൻ ആണ്. ടെൻഷൻ വച്ചു ക്ലാസ്സിൽ വരാൻ

ബിദ്ധിമുട്ടായിരുന്നു, എന്നാൽ HOD യും ഇല്ലാത്തത് കൊണ്ട് കുറെ അഡ്മിഷന്റെ പേപ്പറുകൾ എല്ലാം ശരിയാക്കാനും മറ്റുമാണ് ഞാൻ ക്ലാസ്സിൽ വരാതിരുന്നത്.
ഇതൊക്കെ താൻ അറിയണം എന്ന് തോന്നി. തെറ്റിദ്ധാരണ മാറണം. അതിനു വേണ്ടി മാത്രമാണ് ഞാൻ ഇത്രയും പറഞ്ഞത്.

എല്ലാം കേട്ടിട്ടും തലതാഴ്ത്തി നിന്ന വസുവിനെ തോളിൽ തട്ടി അനന്തൻ പറഞ്ഞു, സാരമില്ല സിഷ്ഠ ഞാൻ ക്ഷമിച്ചിരിക്കുന്നു. കണ്ണുതുടച്ചു ക്ലാസ്സിൽ പൊക്കോളൂ.

എന്നാൽ അവൾ ഒരടിപോലും അനങ്ങാൻ തയ്യാറായില്ല. അവളെ അങ്ങനെ നിർത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതും മറ്റുള്ളവരെ വിളിക്കാൻ പോകാനാഞ്ഞ അനന്തന്റെ കൈകൾ കൂട്ടി പിടിച്ചവൾ അവയിൽ മുഖമമർത്തി കരഞ്ഞു.
അവളെ ആശ്വസിപ്പിക്കാനായി കൈകൾ എടുക്കാനാഞ്ഞതും കരച്ചിൽ ശക്തി പ്രാപിച്ചതേയുള്ളു.

ആ കണ്ണുനീർ പറയാതെ പറയുകയായിരുന്നു അനന്തൻ എത്രമാത്രം ആഴത്തിൽ അവളിൽ വേരാഴ്ത്തിയിട്ടുണ്ടെന്ന്. അവനെ അറിയാൻ ശ്രമിക്കാതെ അത്രയും പറഞ്ഞതിൽ അവൾക്ക് എത്രത്തോളം കുറ്റബോധമുണ്ടെന്ന് അവനും തിരിച്ചറിഞ്ഞു.

തിരികെ ആ കൈകളെ മോചിപ്പിച്ചവനെ നോക്കി ഒരു പുഞ്ചിരി നൽകി തിരിഞ്ഞതും തങ്ങളെ നോക്കി വിഷാദത്തോടെ ചിരിക്കുന്ന മാളവിക മിസ്സിനെ ആണ് അവർ കാണുന്നത്.

മാളു.. ഞാൻ.. എന്തോ പറയാനാഞ്ഞ അനന്തനെ തടഞ്ഞു കൊണ്ടവൾ നടന്നു നീങ്ങി. വസുവിനെ ഒന്ന് നോക്കി അനന്തനും മാളവികക്ക് പുറകെ പോയി.
അവന്റെ ആ പ്രവർത്തിയും മാളവികയുടെ ചിരിയും അവളെ അലോസരപ്പെടുത്തി.

നീ ഓക്കേ അല്ലേ എന്നും ചോദിച്ചു നാൽവർ സംഘം എത്തിയതും കണ്ണുകൾ തുടച്ചുകൊണ്ട് അതെ എന്ന് മറുപടി പറഞ്ഞു.

പിന്നീടുള്ള ക്ലാസ്സുകളിൽ ഒന്നും ഇരിക്കാൻ തോന്നാത്തതിനാൽ ചെമ്പകചോട്ടിൽ കളിയും ചിരിയുമായി കഴിച്ചുകൂട്ടി.

എങ്കിലും നിറഞ്ഞു നിന്ന ആ കണ്ണുകളും മാളു എന്ന വിളിയും ഇടയ്ക്കിടെ തികട്ടി വന്നു കൊണ്ടേയിരുന്നു.

പതിവിലും നേരത്തെ തന്നെ സുദേവ് കൂട്ടാനെത്തിയതും തന്നെ കാത്ത് എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു. എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അനന്തനെ കുറിച്ചും മാളവികയെ കുറിച്ചും അപ്പാടെ വിസ്മരിച്ചു കൊണ്ടവൾ യാത്രതിരിച്ചു.

പതിവിനു വിപരീതമായി കൂട്ടിന് ഹരിയെ കൂട്ടിയപ്പോൾ തന്നെ എന്തോ പന്തികേട് മണത്തെങ്കിലും കാര്യമാക്കിയില്ല.

വീട്ടിലെത്തിയതും തന്നെ കാത്തിരിക്കുന്ന അമ്മയെ കണ്ടതും അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയില്ല. എന്നാൽ പെട്ടെന്ന് പിറകിൽ നിന്നും രണ്ടു കൈകൾ വന്നവളുടെ കണ്ണുകൾ പൊത്തിയതും വർദ്ധിച്ചു വന്ന സന്തോഷം അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയായി വിരിഞ്ഞു.

ആ കൈകൾ സ്വന്തം കൈകളിലാക്കി ആ നെഞ്ചിൽ ചേർന്നു നിന്നു അവൾ.

അതും കണ്ടു മറ്റുള്ളവരിൽ പുഞ്ചിരി നിറഞ്ഞെങ്കിലും അസൂയ മുളപൊട്ടിയ സുദേവ് നെ കണ്ട് സുമംഗല അവനെ തന്നോട് ചേർത്ത് നിർത്തി.

അല്ലെങ്കിലും അച്ഛന് സ്നേഹം മുഴുവൻ വാസുവിനോട് ആണല്ലോ. തെല്ലൊരു സങ്കടം കലർത്തിയാണ് അവനത് പറഞ്ഞത്. ഉടനെ വസുവിനെ അടർത്തി മാറ്റാതെ തന്നെ ജയപ്രകാശ് സുദേവിനടുത്തേക്ക് നടന്നടുത്തു കൊണ്ട് അവനെയും മറുനെഞ്ചിലേക്ക് ചായ്ച്ചു കിടത്തി.
ഇടക്ക് കൂർപ്പിച്ചു നോക്കിയ വസുവിനെ നോക്കി നല്ല പോലെ ചിരിച്ചു കാണിക്കാനും അവൻ മറന്നില്ല.

ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഹരിയിലും ഒരു പുഞ്ചിരി വിരിഞ്ഞു.
എല്ലാവർക്കും ജയൻ അയാൾ കൊണ്ടുവന്ന സമ്മാനപൊതികൾ കൊടുത്തു. കൂട്ടത്തിൽ ഹരിക്കും ഉണ്ടായിരുന്നു. അതിവിടെ പതിവുള്ള കാര്യമാണ്. തിരിച്ചും ഹരിയുടെ വീട്ടുകാർക്കും അങ്ങനെ തന്നെയാണ്.

കുറച്ചു സമയങ്ങൾ അവിടെ ചിലവഴിച്ചശേഷം ഇറങ്ങാൻ തുടങ്ങിയ ഹരിയെ വിളിക്കാൻ അവളുടെ അച്ഛൻ മാധവും അമ്മ സുജയും വന്നിരുന്നു.

സംസാരത്തിന്റെ ഇടക്കെപ്പോഴോ ഹരിയുടെയും സുധിയുടെയും വിവാഹക്കാര്യം ചർച്ചചെയ്തു മാതാപിതാക്കൾ എന്നാൽ അവരിലിതുവരെ അങ്ങനെയൊരു ഇഷ്ടം കാണാത്തത് കൊണ്ട് പിന്നീട് അവരുമായി കൂടിയാലോചിച്ചു ഒരു തീരുമാനം എടുക്കാമെന്നും പറഞ്ഞു. മാത്രമല്ല ഹരിയുടെ ഏട്ടൻ കണ്ണൻ സ്ഥലത്തില്ലാത്തതും, മാധവിനും കണ്ണനും ഇടക്ക് ചില സ്വരച്ചേർച്ചകൾകുറവുള്ളതിനാലും പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.
ഇറങ്ങാൻ നേരം തന്നെ തന്നെ നോക്കി നിൽക്കുന്ന സുധിയെ കണ്ടതും ഹരി മുഖം വെട്ടിച്ചു പോയി. അത് കണ്ടെങ്കിലും വസു കാര്യമാക്കി എടുത്തില്ല.

ആളും ആരവവും ഒഴിഞ്ഞപ്പോൾ.. ആ കൊച്ചു കുടുംബം അവരുടേതായ ഒരു ലോകം പണിതു.

എങ്കിലും കിടക്കാൻ നേരം വസുവിനെ അലട്ടിയതത്രയും നിറഞ്ഞു നിന്ന മാളവികയുടെ കണ്ണുകളായിരുന്നു.
തനിക്ക് തെറ്റ് പറ്റിയോ എന്നുള്ള ചിന്തയും.
ഇഷ്ടമില്ലായിരുന്നെങ്കിൽ അനന്തൻ എന്തിനു തന്നോട് എല്ലാം വിശദീകരിച്ചു പറഞ്ഞു? അതിന്റെ ആവശ്യമില്ലല്ലോ. എന്ന ചിന്തയും അവളെ കീറിമുറിച്ചു.
എന്തൊക്കെയോ ചിന്തിച്ചുകൂട്ടി തിരിഞ്ഞും മറിഞ്ഞും കിടന്ന് അവളാരാവിനെ വെളുപ്പിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പിറ്റേന്ന് കോളേജിൽ എത്തിയെങ്കിലും സമരം കാരണം ക്ലാസ് ഇല്ലെന്നറിഞ്ഞത് കൊണ്ട് പതിവുപോലെ ലൈബ്രറിയിൽ ഇരുന്നുകുറച്ചു നേരം. ഹരിയും മറ്റുള്ളവരും ക്യാന്റീനിൽ പോയപ്പോഴും വസു പുസ്തകത്തിലേക്ക് ഊളിയിട്ടറിഞ്ഞിരുന്നു.

വസിഷ്ഠ ലക്ഷ്മി . എനിക്ക് തന്നോട് കുറച്ചു സംസാരിക്കണമായിരുന്നു.
തന്റെ മുന്നിൽ നിൽക്കുന്ന ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞതും മിഴികളുയർത്തി നോക്കി.

മാളവിക മിസ്സ്.. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുന്നതിനൊപ്പം അവളുടെ ചുണ്ടുകളും മന്ത്രിച്ചു..

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

-

-

-

-