Novel

💕അഭിനവി💕 ഭാഗം 29

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

അജോ ക്ലാസ്സിൽ ഏറ്റവും മുന്നിലായി വന്നു എല്ലാവരെയും നോക്കിയ ശേഷം അവൻ പറഞ്ഞു തുടങ്ങി…

” ഡിയർ ഫ്രണ്ട്സ്… നമ്മളിപ്പോൾ പരസ്പരം കാണാനും അറിയാനും തുടങ്ങിയിട്ടിപ്പോൾ ഏകദേശം രണ്ടര വർഷത്തോളമായി…

ഇവിടെ നമ്മളാരും അറിയാതെ അണ്ടർ ഗ്രൗണ്ടിൽ കൂടെയൊരു പ്രണയം നടന്നു.. പക്ഷെയൊരു ചെറിയ വിത്യാസമുണ്ട് ആ പ്രണയത്തിന് കാരണം ആ പ്രണയം രണ്ടു പേരുമതിതുവരെ പരസ്പരം തുറന്നു പറഞ്ഞിട്ടില്ല,

എന്നാൽ അവരുടെയാ പ്രണയം ഇന്ന് ഇപ്പോൾ ഇവിടെ വച്ചു രണ്ടുപേരും പരസ്പരം തുറന്നു പറയുന്നു…

എന്താ ഇങ്ങനെ നോക്കുന്നെ കൈ അടിക്കടാ..”

അജോ ഇതു പറഞ്ഞതും എല്ലാവരും ചേർന്നു കൈയടിച്ചു അവരെ പ്രോത്സാഹിപ്പിച്ചു… എന്നാൽ അജോ പറഞ്ഞതുകേട്ടു അർജുനും രെമ്യയും തലയ്ക്കു കൈ കൊടുത്തിരുന്നു…

അഭിയും നവിയും ആതിരയും കൂടെ വാ പൊത്തി ചിരിച്ചു… പക്ഷെ ബാക്കിയുള്ളവർകാർക്കും അജോ ആരെ കുറിച്ചാണ് പറയുന്നതെന്ന് മനസിലയിരുന്നില്ല..

” അപ്പോൾ നിങ്ങളുടെ അനുവാദത്തോടു കൂടി ആ രണ്ട് പേരെയും ഞാൻ ഇങ്ങോട്ട് വിളിക്കുവാണ്… അർജുൻ ആൻഡ് രെമ്യ പ്ലീസ് കമോൺ റ്റു ദേ സ്റ്റേജ്… ”

അജോയൊരു ചിരിയോടെ തന്നെ രണ്ടു പേരെയും വിളിച്ചു… അപ്പോൾ തന്നെ അഭിയും നവിയും ആതിരയും കൂടെ കൈ അടിച്ചു അവരെ ഒന്നൂടെ പ്രോത്സാഹിപ്പിച്ചു… അതു കണ്ടു മറ്റുള്ളവരും ചിരിയോടെ തന്നെ കൈയടിച്ചുകൊണ്ടിരുന്നു.. പക്ഷെ രേഷ്മയുടെ മുഖത്ത് മാത്രം ആ ചിരിയില്ലായിരുന്നു…

” അർജുൻ ആൻഡ് രെമ്യ കമോൺ… വേഗം ഇവടെ വന്നു പ്രെപ്പോസ് ചെയ്യു… ഞങ്ങളുളെല്ലാരും നിങ്ങളെ കാത്തു നിൽക്കുവാണ്… ”

അജോ പിന്നെയും വിളിച്ചു പറഞ്ഞു.. അതു കേട്ടതും അർജുൻ മുഖമുയർത്തി എല്ലാവരെയുമൊന്നു നോക്കി.

ശേഷം രെമ്യയുടെ കൈയും പിടിച്ചു ക്ലാസ്സിന്റെ മുന്നിലേക്ക് നടന്നു.. രെമ്യ ചമ്മലോടെ ആരെയും നോക്കാതെ താഴോട്ട് നോക്കിയാണ് നടന്നത്… അങ്ങനെ അവർ എല്ലാവരുടെയും മുന്നിലെത്തി…

അപ്പോഴേക്കും നവിയും അഭിയും ആതിരയും കൂടെ അവരുടെ അടുത്തേക്ക് ചെന്നു… അവരുടെ കൈകൾ പുറകിലേക്ക് നീട്ടി പിടിച്ചിരിക്കുവായിരുന്നു…

അർജുൻ രെമ്യയെ, അർജുന്റെ നേരെ നിർത്തി.. മറ്റുള്ളവരെല്ലാം തന്നെ അവരെ രണ്ടു പേരെയും നോക്കി നിന്നു… അർജുൻ ശ്വാസമൊന്നാഞ്ഞു വലിച്ചുവിട്ടു…

” ആദ്യം കണ്ട നാൾ മുതൽ മനസിൽ കേറി കൂടിയതാണ് നീ… അന്ന് തൊട്ടു പല നാൾ നിന്നോട് എന്റെ ഇഷ്ട്ടം പറയാൻ ഞാനാഗ്രഹിച്ചതാണ് പക്ഷെ അന്നൊന്നും എനിക്ക് നിന്നോട് നേരിട്ട് പറയാൻ സാധിച്ചില്ല…

എന്നാലും ഞാൻ പലപ്പോഴും നിന്നോട് പറയാതെ പറഞ്ഞു എന്റെ പ്രണയം.. നീയും അതു മനസിലാക്കിയെന്ന് എനിക്കിപ്പോൾ തോന്നുന്നു.. ”

ഇത്രയും പറഞ്ഞു നിർത്തിയ ശേഷം അർജുൻ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നുമോരു പൊതി എടുത്തുകൊണ്ടു രെമ്യയുടെ മുന്നിൽ മുട്ട് കുത്തി നിന്ന ശേഷം ആ പൊതി തുറന്നു അതിൽ നിന്നുമോരു മോതിരം എടുത്തു രെമ്യയുടെ മുന്നിലേക്ക് നീട്ടികൊണ്ടു ചോദിച്ചു…

” will you marry me ”

ആദ്യം രെമ്യയൊന്നു പകച്ചെങ്കിലും ഒരു ചിരിയോടെ തന്നെയവൾ യെസ് പറഞ്ഞതും അർജുൻ അതേ ചിരിയോടെ തന്നെ അവളുടെ കൈയിലേ മോതിരവിരലിലേക്ക് ആ മോതിരമിട്ടു കൊടുത്തു… അവൾ ആ മോതിരം അപ്പോൾ തന്നെ തന്റെ ചുണ്ടോടടു പ്പിച്ചൊരുമ്മയും കൊടുത്തു…

അഭിയുടെയും നവിടെയും ആതിരയുടെയും കൈയിലൊളിപ്പിച്ചു വച്ചു പേപ്പർ പീസുകൾ അർജുന്റെയും രെമ്യയുടെയും ദേഹത്തെക്കെറിഞ്ഞു… കൂട്ടത്തിൽ മറ്റുള്ളവരുടെ കൈയടിയും ആർപ്പു വിളിയും കൂടെയായപ്പോൾ ആ ക്ലാസ്സിൽ സന്തോഷതിരകൾ അലയടിച്ചു..

അപ്പോഴും ഒരാളുടെ മുഖത്തു മാത്രം നഷ്ടം ബോധമോ കുശമ്പമോ അങ്ങനെ വേർതിരിച്ചറിയാത്ത ഭാവങ്ങൾ വന്നു ചേർന്നു… അതു കണ്ടതും അജോയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…

അതു പതിയെ അഭിയുടെയും നവിയുടെയും ആതിരയുടെയും ചുണ്ടിലേക്കുമെത്തി, രേഷ്മയുടെയും അർജുന്റെയും കാര്യമറിയാവുന്നവരെല്ലാം തന്നെ രേഷ്മേയൊരു പുച്ഛത്തോടെ നോക്കി, പക്ഷെ ആ നോട്ടമെല്ലാം രേഷ്മയ്ക്ക് അർജുനോടും രെമ്യയോട്മുള്ള ദേഷ്യം വളർത്തി…

ആഘോഷമെല്ലാം കഴിഞ്ഞ ശേഷം രെമ്യയെയും അർജുനെയും കൊണ്ടു തന്നെ പേപ്പറുകൾ വീണ ആ ക്ലാസ്സ്‌ തൂത്തു വൃത്തിയാക്കിപ്പിച്ചു… ബാക്കിയുള്ളവരെല്ലാം തന്നെ അതൊരു ചിരിയോടെ നോക്കി നിന്നു…

അങ്ങനെ സന്തോഷം പൂർവമായി ആ ദിവസം അവസാനിച്ചു…

” താങ്ക്സ് ടാ അജോ.. ”

ഹോസ്റ്റലിൽ മുറിയിൽ വന്നപ്പോൾ അജോയെ കെട്ടിപിടിച്ചു വളരെ സന്തോഷത്തോടെ അർജുൻ പറഞ്ഞു…

” ടാ.. ടാ.. അവനെ ഞെക്കി കൊല്ലാതെടാ നമ്മുക്ക് പ്രെശ്നമെന്താണെങ്കിലും പറഞ്ഞു തീർക്കാം.. ”

ക്ലാസ്സിൽ നടന്ന കാര്യമൊന്നുമറിയാതെ ഹോസ്റ്റൽ മുറിയിലേക്ക് കയറി വന്ന ജെറി അജോയും അർജുനും വീണ്ടും എന്തെങ്കിലും പ്രെശ്നമൊപ്പിചെന്നോർത്തു അവരെ വേഗം പിടിച്ചു മാറ്റി കൊണ്ടു പറഞ്ഞു..

” താങ്ക്സൊക്കെ കൈയിൽ വെച്ചേരു എനിക്ക് ചിലവ് ചെയ്താൽ മതി… ”

അജോയും അതേ ചിരിയോടെ പറഞ്ഞു…

” താങ്ക്സൊ എന്തിന്, അപ്പോൾ നിങ്ങൾ തല്ല് കൂടിയതല്ലേ”

ജെറി അജോയുടെയും അർജുന്റെയും മുഖത്തെ സന്തോഷം കണ്ടു ചോദിച്ചു… അതു കണ്ടു നവി വന്നു ജെറിയോട് ഇന്ന് ക്ലാസ്സിൽ നടന്നു എല്ലാ കാര്യവും വള്ളി പുള്ളി വിടാതെ പറഞ്ഞുകൊടുത്തു…

” ടാ.. അർജുനെ നീ… നീ ഇങ്ങനെയൊക്കെ പറഞ്ഞോ… നിന്റെയുള്ളിൽ ഇങ്ങനെയൊരു കാമുകൻ കൂടിയുണ്ടായിരുന്നൊ…

ശേ ഞാനും കൂടെ അവിടെ വേണ്ടതായിരുന്നു… ”

നവി പറഞ്ഞതെല്ലാം കേട്ട് ജെറി ആശ്ചര്യത്തോടൊപ്പം നിരാശയോടെ പറഞ്ഞു.. അതിനു അർജുൻ നന്നായിയൊന്നു ചിരിച്ചു കൊടുത്തു..

” എന്തിന് പ്രെപ്പോസൽ സീൻ കാണാനോ.. ”

ജെറി പറഞ്ഞത് കേട്ട് അജോ ചോദിച്ചു..

” ഏയ്‌.. പ്രെപ്പോസൽ നടക്കുമ്പോ ആ രേഷ്മയുടെ അവിഞ്ഞ മോന്തയൊന്നു കാണാൻ.. ”

ജെറിയൊരു ചിരിയോടെ പറഞ്ഞു…

” നല്ല രസമായിരുന്നു ഇന്ന് അവളുടെ മോന്ത കാണാൻ.. എനിക്കത് ശെരിക്കും ഇഷ്ട്ടപെട്ടു..

സത്യം പറഞ്ഞാൽ ഞാൻ ഇവനും രെമ്യയ്ക്കുമോരു പണി മാത്രമെ ഉദേശിച്ചുള്ളൂ.. പക്ഷെ ബോണസ് പോലെ രേഷ്മയ്ക്കിട്ടൊരു പണികൂടെയായി… ”

അജോ എല്ലാവരോടുമായി പറഞ്ഞു…

” അല്ലടാ.. ഇനി അവൾ ആ രേഷ്മ എന്തെങ്കിലും പണിയൊപ്പിക്കുമോ.. ”

ജെറി എല്ലാവരോടുമായി ചോദിച്ചു…

” എന്ത്‌ പണി… ”

” അല്ല രെമ്യയുടെ വീട്ടിലെക്കെങ്ങാനും വിളിച്ചു പറയുവോ.. ”

” ഏയ്‌.. അങ്ങനെയൊന്നും അവള് ചെയ്യില്ല.. ചെയ്താൽ അവൾക്കു അതിന്റെ ഇരട്ടി പണി കിട്ടുമെന്നു നന്നായി അറിയാം.. അതിനുള്ളൊരു പണി ഞാനൊരുക്കി വച്ചിട്ടുണ്ട്… ”

അർജുൻ എല്ലാവരോടുമായി പറഞ്ഞു…

” എന്തുപണി ”

” അതിപ്പോൾ നിങ്ങൾ അറിയേണ്ട, സമയമാകുമ്പോൾ ഞാൻ പറയാം.. ”

അർജുൻ ഒരു കണ്ണിറുക്കിയൊരു ചിരിയോടെ പറഞ്ഞു.. അതു കേട്ടു ഒന്നും മനസിലാകാതെ എല്ലാവരും നിന്നു..

” അല്ലടാ… ആ മോതിരം നിനക്ക് എവിടെന്നു കിട്ടി.. ”

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അജോ സംശയത്തോടെ ചോദിച്ചു…

” അതൊ.. സത്യം പറഞ്ഞാൽ നമ്മൾ ഇവിടെ വന്നയിടയ്ക് രെമ്യയുമൊക്കെയായി കോട്ടയത്തു ഷോപ്പിംഗ് നു പോയില്ലേ അന്ന് മേടിച്ചതാ.. ആ മോതിരം ഇട്ടുകൊടുത്തോണ്ടു വേണം എന്റെ ഇഷ്ട്ടം പറയാനെന്നൊരു മോഹമുണ്ടായിരുന്നു.. ഇന്ന് എന്തായാലുമത് പൂർത്തിയായി.. ”

അർജുൻ സന്തോഷത്തോടെ തന്നെ പറഞ്ഞു…

” അല്ലടാ.. അപ്പോൾ അന്ന് നീ രേഷ്മയോട് ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോ മോതിരമൊന്നും കൊടുത്തില്ലേ… ”

” അവളോടൊന്നും അങ്ങനെയൊന്നും തോന്നിയില്ലാ.. ”

രേഷ്മയുടെ പേര് കേട്ടപ്പോൾ തന്നെ അർജുന് ദേഷ്യം വന്നെങ്കിലും അവനത് നിയന്ത്രിച്ചു നിർത്തി, വല്ല്യ താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു…

” എന്തായാലും ജീവിതത്തിലൊരു തേപ്പ് നല്ലതാ.. കണ്ടില്ലേ എങ്ങനെ നടന്ന പയ്യനാ.. ഇപ്പോൾ നല്ല മൊഞ്ചനായിട്ടുണ്ട്.. ”

ജെറി, അർജുനെ നോക്കി പറഞ്ഞു..

” എടാ ഇത്രയൊക്കെയായിട്ടും നീയാ രേഷ്മയ്ക്ക് റെക്കോർഡ് കംപ്ലീറ്റ് ചെയ്തു കൊടുത്തതു ശെരിയായില്ല… ”

കുറച്ചു സമയം കഴിഞ്ഞതും അജോ വീണ്ടും അർജുനോടു പറഞ്ഞു…

” അപ്പോൾ നീ പിന്നെയും ചെയ്തു കൊടുത്തോ… നിനക്ക് കിട്ടിയാതൊന്നും പോരെടാ അർജുനേ”

” ടാ നിനക്ക് അവളുടെ കാര്യമല്ലാതെ വേറൊന്നും പറയാനില്ലേ.. ”

നവി പെട്ടെന്ന് അജോയോട് ചോദിച്ചു…

” അവൻ പറയട്ടടാ.. എന്നാലല്ലെ എനിക്ക് ആവേശം കേറൂ… പിന്നെ നിനക്കിപ്പോൾ എന്താ പ്രെശ്നം രേഷ്മയ്ക്ക് ആ റെക്കോർഡ് കംപ്ലീറ്റ് ചെയ്തു കൊടുത്തതല്ലെ..

പാവം കൊച്ചല്ലേടാ ഒരിക്കൽ ഞാൻ സ്നേഹിച്ചതാണെന്ന് വിശ്വസിച്ചതല്ലേ അതിന്റെ പുറത്തു ചെയ്തു കൊടുത്തതാണ്… ഇനിയില്ല.. ഇതോടെ അവൾക്കു മതിയായി കാണും ”

അർജുനൊരു ചിരിയോടെ തന്നെ പറഞ്ഞു..

” അതൊക്കെ ഇനി എന്താണേലും ഇന്ന് കൊണ്ടു നിർത്തിയെക്കണം.. ഇന്ന് മുതൽ നീ രെമ്യയുടെ കാര്യം മാത്രം നോക്കിയാൽ മതി.. കേട്ടല്ലോ.. എന്റെ പെങ്ങളെയങ്ങാനും വഴിയാധാരമാക്കിയാലാ.. ”

അജോയൊരു താക്കിത് പോലെ പറഞ്ഞു.. അതു കേട്ടതും എല്ലാവരുമോരു ചിരിയോടെ അർജുനെ നോക്കി… അപ്പോഴേക്കും നവിയുടെ ഫോണിലെക്കൊരു കാൾ വന്നു…

” ടാ ഒരു മിനിറ്റെ, അഭി വിളിക്കുന്നു..”

ഇതും പറഞ്ഞു, നവി ഫോണമായി റൂമിന് വെളിയിലേക്ക് പോയി..

” എടാ നമ്മുടെ നവിയും അഭിയും തമ്മിലൊരു ചുറ്റി കളിയില്ലേന്നൊരു സംശയം, ”

നവി റൂമിന് വെളിയിൽ പോയപ്പോൾ അജോ അർജുനോടും ജെറിയോടുമായി പറഞ്ഞു…

” എന്ത് ചുറ്റിക്കളി.. ”

അജോ പറയുന്നത് കേട്ടു ജെറി അവനോടു ചോദിച്ചു…

” അല്ലടാ അവര് തമ്മിൽ നമ്മളാരുമറിയാതെ, ഇനി അർജുൻ കാണിച്ചപോലെയൊരു അണ്ടർ ഗ്രൗണ്ട് പ്രണയമുണ്ടോ . ”

അജോ വീണ്ടും ചോദിച്ചു…

” ഏയ്‌… നവിക്ക്, അഭിയോട് അങ്ങനെയൊരു ഇഷ്ട്ടം കാണില്ല,

അവനു അവന്റെ പെണ്ണിനെ പറ്റി ചില സങ്കൽപ്പങ്ങളുണ്ട്, അതിലൊരു കാര്യമൊഴിച്ചു ബാക്കിയൊന്നും അവളുടെ ഏഴയലത്തു പോയിട്ടില്ല, പിന്നെ അവനു ഏറ്റവും ഇഷ്ട്ടമുള്ളോരു കാര്യമുണ്ട് അതാണേൽ അഭിക്ക് കലിയും അപ്പോൾ പിന്നെ അങ്ങനെയൊരു ചാൻസ് പ്രേതീഷിക്കുകയെ വേ ണ്ടാ… ”

ജെറി എല്ലാവരോടുമായി പറഞ്ഞു..

” എന്തു സങ്കല്പം.. ”

അർജുൻ ചോദിച്ചു…

” അതിനെ പറ്റി പറയാതെയിരിക്കുന്നതാണ് നല്ലത്.. പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അവനെ എടുത്തിട്ടലക്കും.. ”

ജെറിയൊരു ചിരിയോടെ പറഞ്ഞു…

” അങ്ങനെയാണെൽ അതൊന്നറിയണമല്ലോ.. ”

അർജുൻ ആവേശത്തോടെ പറഞ്ഞു.. അപ്പോഴേക്കും നവി തിരിച്ചു വന്നു അതു കൊണ്ടു തന്നെ അ സംസാരം അവിടെ വച്ചു നിർത്തി..

” ടാ അർജുനേ നീ രെമ്യയൊന്നു വിളിച്ചേ.. ”

നവി റൂമിലേക്കും വന്നു കൊണ്ട് പറഞ്ഞു…

” അവൾക്കെന്തു പറ്റി.. ”

അർജുനും അജോയും ഒരേ പോലെ ചോദിച്ചു.. അതോടൊപ്പം തന്നെ അർജുൻ രെമ്യയുടെ നമ്പറിലേക്കു വിളിക്കുകയും ചെയ്തു…

” എന്തിനാടാ കാമുകൻ കാമുകിയെ വിളിക്കുന്നത് സൊള്ളാനല്ലെ.. അവൾക്കു നിന്നെ വിളിക്കാൻ ഭയങ്കര നാണം.. അതോണ്ട് നിന്നോട് അവളെ വിളിക്കാൻ പറയാൻ വേണ്ടിയാ അഭി വിളിച്ചത്… ”

അർജുന്റെയും അജോയുടെയും വെപ്രാളം കണ്ടു നവി പറഞ്ഞു.. അതു കേട്ടപ്പോഴാണ് അർജുനും അജോയ്ക്കുമാസ്വാസമായത്…

” ഹോ അതായിരുന്നൊ.. ഞാൻ വിചാരിച്ചു അ രേഷ്മ പിശാശ് വല്ല പണിയും കൊടുത്തെന്നു.. ”
അജോ പറഞ്ഞു.. അപ്പോഴേക്കും അർജുന്റെ ഫോൺ രെമ്യ എടുത്തിരുന്നു. അതു കൊണ്ട് തന്നെ അർജുൻ റൂമിന് പുറത്തേക്ക് പോയി…

അടുത്ത ദിവസം എല്ലാരും ക്ലാസ്സിലിരിക്കുമ്പോൾ മിസ്സ്‌ വന്നു റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പറഞ്ഞു…

അതു കേട്ട് എല്ലാവരും റെക്കോർഡ് സബ്മിറ്റ് ചെയ്തു പലരും ഉറക്കമോളച്ചു എഴുതിയത് കൊണ്ട് അവരെല്ലാം ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങികൊണ്ടിരുന്നു…

അഭിയും നവിയും തമ്മിലോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു… അതു പോലെ തന്നെ അർജുനും അജോയും… എന്നാലും ക്ലാസ്സ്‌ നിശബ്ദമായിരുന്നു. .

” രേഷ്മ.. കം ഹിയർ.. ”

പെട്ടെന്ന് മിസ്സ്‌ ഒരു കൈ മേശയിൽ അടിച്ചു കൊണ്ട് ദേഷ്യത്തോടെ വിളിച്ചു…

ഒരു നിമിഷം എല്ലാരും മിസ്സിന്റെയാ പ്രവർത്തി കണ്ടു ഞെട്ടി… എന്നാൽ രണ്ടു പേരുടെ ചുണ്ടുകളിൽ മാത്രമോരു ചിരി വിരിഞ്ഞു…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

Comments are closed.