Novel

💕അഭിനവി💕 ഭാഗം 30

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” രേഷ്മ.. കം ഹിയർ.. ”

പെട്ടെന്ന് മിസ്സ്‌ ഒരു കൈ മേശയിൽ അടിച്ചു കൊണ്ട് ദേഷ്യത്തോടെ വിളിച്ചു… നിശബ്ദമായിരുന്ന ആ ക്ലാസ്സ് ഒരു നിമിഷം മിസ്സിന്റെയാ പ്രവർത്തി കണ്ടു ഞെട്ടി… എന്നാൽ രണ്ടു പേരുടെ ചുണ്ടുകളിൽ മാത്രമായിയോരു ചിരി വിരിഞ്ഞു…

” എന്താ മിസ്സ്‌… ”

രേഷ്മ മിസ്സിന്റെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു…

” എന്തായിതു.. ”

മിസ്സ്‌ രേഷ്മയുടെ റെക്കോർഡ് അവളുടെ മുന്നിലെക്കിട്ടു കൊണ്ട് ചോദിച്ചു…

” എന്താ മിസ്സ്‌.. ”

ഇതും പറഞ്ഞു രേഷ്മ റെക്കോർഡ് എടുത്തു ചെക്ക് ചെയ്യാൻ തുടങ്ങി…

” അതു തന്നെയാണ് എനിക്കും അറിയേണ്ടത് താൻ എന്താ ഇതിൽ കാണിച്ചു വച്ചിരിക്കുന്നത്.. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർ വരെ ഇതിലും നന്നായിട്ടു സ്പെല്ലിങ് തെറ്റാതെ എഴുതുമല്ലോ… അതും പോരാഞ്ഞു ഒരോറ്റ നോട്ട് പോലും കംപ്ലീറ്റുമല്ല ”

മിസ്സ്‌ ദേഷ്യത്തോടെ അവളോട് പറഞ്ഞു…

” സോറി മിസ്സ്‌ എനിക്ക്.. ഞാൻ… ഞാനല്ല ഇതു എഴുതിയത്.. ”

രേഷ്മ പറഞ്ഞു…

” വാട്ട്‌… തന്റെ റെക്കോർഡ് താൻ അല്ലാതെ പിന്നെ ആരാ എഴുതുന്നത്.. ”

” മിസ്സ്‌ അതു അർജുൻ… ”

” സ്റ്റോപ്പിറ്റ്… ഒരു റെക്കോർഡ് പോലും കംപ്ലീറ്റ് ചെയ്യാൻ പറ്റാത്ത താനൊക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്… ഹോളിഡേസിൽ കറങ്ങി നടക്കാൻ നിനക്ക് സമയമുണ്ടല്ലോ.. പിന്നെ നീ എന്തിനാ മറ്റൊരാളെക്കൊണ്ട് റെക്കോർഡ് എഴുതിക്കുന്നത്…

അതും അർജുനെ പോലെയൊരു ബ്രില്ലിയന്റ് സ്റ്റുഡന്റ് ഇതു പോലെ എഴുതിയെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണമല്ലേ… ”

മിസ്സ്‌ പുച്ഛത്തോടെ രേഷ്മയോട് ചോദിച്ചു…

” അതു മിസ്സ്‌… ”

” ഒന്നും പറയണ്ട… ഇന്നലെ കൂടെ വന്നു ഞാൻ പറഞ്ഞതാ ഇന്ന് റെക്കോർഡ് കംപ്ലീറ്റ് ചെയ്തു വെക്കണമെന്നു.. എന്നിട്ട് താൻ എന്താ ഇവിടെയിരുന്നു ചെയ്തത്

ബാക്കിയുള്ളവരെല്ലാം കംപ്ലീറ്റ് ചെയ്ത് വച്ചല്ലോ.. ”

” സോറി മിസ്സ്‌.. ഞാൻ.. ഞാൻ ഇതു കംപ്ലീറ്റ് ചെയ്തു വെക്കാം.. ”

രേഷ്മ ഒരു വിധത്തിൽ പറഞ്ഞു.. അപ്പോഴേക്കും അവളുടെ കണ്ണുകൾ അപമാനഭാരത്താൽ നിറഞ്ഞോഴുകാൻ തുടങ്ങിയിരുന്നു…

” എന്ന്… ”

മിസ്സ്‌ ദേഷ്യത്തോടെ തന്നെ ചോദിച്ചു..

” അതു മിസ്സ്‌.. ”

രേഷ്മയുടെ നിറഞ്ഞോഴുകുന്ന കണ്ണുകൾ കണ്ടതും മിസ്സ്‌ ബാക്കി പറയാൻ വന്നത് നിർത്തി, അവർ അവരുടെ കണ്ണട ഒന്നൂടെ ഉയർത്തി വച്ചു…

” നിനക്കൊരു ലാസ്റ്റ് ചാൻസ് കൂടെ തരാം.. നാളെ രാവിലെ പത്തു മണിക്ക് മുൻപ് റെക്കോർഡ് മുഴുവൻ കംപ്ലീറ്റ് ചെയ്തു എന്നേ കാണിച്ചു സൈൻ മേടിച്ചാൽ നിനക്ക് അടുത്ത ദിവസം എക്സാം എഴുതാം.. അല്ലേ സപ്പ്ളി നോക്കിക്കോ… പോയിയിരി അവിടെ.. ”

രേഷ്മയോട് ഇത്രയും പറഞ്ഞു മിസ്സ്‌ അടുത്ത റെക്കോർഡ് ചെക്ക് ചെയ്യാൻ തുടങ്ങി… രേഷ്മ ആ റെക്കോർഡ് ബുക്കും എടുത്തു കൊണ്ടു അവളുടെ സീറ്റിൽ വന്നിരുന്നു… അവളുടെ അവസ്ഥ കണ്ടു മറ്റുള്ളവരെല്ലാം തന്നെ അവളെ പരിഹാസത്തോടെ നോക്കി… അതൂടെ കണ്ടപ്പോൾ അവൾ കത്തുന്ന കണ്ണുകളോടെ അർജുനെ നോക്കി അവനൊരു ചിരിയോടെ തന്നെ അവളുടെ നോട്ടത്തെ എതിരെറ്റു…

ശേഷം അർജുൻ സോനയെ നോക്കി ചിരിയോടെ തന്നെയൊരു തംബ്‌സപ്പ് കാണിച്ചു.. അതു കണ്ടു അവളും തിരിച്ചു തംബ്‌സപ്പ് കാണിച്ചു… അതും രേഷ്മയുടെ കണ്ണ് മുന്നിൽ വച്ചു തന്നെ… ശേഷം സോനയും രേഷ്മയ്ക്ക് വേണ്ടിയൊരു ചിരി നൽകി…

” ടി സോനയും അർജുനുമൊക്കെയോരെ ഗ്യാങ് ആയിരുന്നു.. അവിടെയും നീ തന്നെ തോറ്റു.. ”

രേഷ്മയുടെ അടുത്ത. ഫ്രണ്ട് അവളോട് പറഞ്ഞു.. അതു കേട്ട് രേഷ്മ അവളെയൊന്നു തറപ്പിച്ചു നോക്കി …

” നീ ഇങ്ങനെ എന്നേ നോക്കി പേടിപ്പിക്കാതെയിരുന്നു എഴുതാൻ നോക്ക്.. നാളെയെങ്കിലും കംപ്ലീറ്റ് ചെയ്‌ത്‌വച്ചാൽ നിനക്ക് എക്സാം എഴുതാം.. ”

രേഷ്മയുടെ ഫ്രണ്ട് പറഞ്ഞു… അതു കേട്ട് അവളെയൊന്നു തുറിച്ചു നോക്കിയ ശേഷം അവളിരുന്നു എഴുതി… ഇതെല്ലാം കണ്ടു മറ്റുള്ളവർ അവർക്ക് വന്ന ചിരി അടക്കി പിടിച്ചിരുന്നു…

” അർജുനേ മോനെ നീ പൊളിച്ചു. ഇത്രയും ഞാൻ പ്രതിഷിച്ചില്ലാ.. ”

മിസ്സ്‌ ക്ലാസ്സിൽ നിന്നും പോയശേഷം അജോ അർജുനേ കേട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

” ടി സോനാ. താങ്ക്സ്ട്ടോ.. അവൾക്കിട്ടൊരു പണി കൊടുക്കാൻ കൂട്ട് നിന്നതിനു.. ”

അർജുൻ സോനയെ നോക്കി പറഞ്ഞു..

” താങ്ക്സ് ഒന്നും വേണ്ടടാ.. അവൾ എനിക്കിട്ടു ചെയ്തതിനൊരു കുഞ്ഞു പ്രതികാരം… അത്രയുള്ളൂ.. ”

സോനയൊരു ചിരിയോടെ ഇതു പറയുമ്പോഴും അവിടെയിരുന്നു റെക്കോർഡ് എഴുതുവായിരുന്നു രേഷ്മ…

” എന്നാലും അഞ്ചു മാസം കൊണ്ട് എഴുതേണ്ട റെക്കോർഡ് ഒറ്റ ദിവസം എഴുതാൻ കുറച്ചു പാടല്ലേ അജോ.. ”

ആതിര രേഷ്മയെ കളിയാക്കാനെന്നോണം അജോയോട് ഉറക്കെ വിളിച്ചു ചോദിച്ചു…

” എഴുതി കൊണ്ടിരിക്കുന്നവർക്കൊന്നും കുഴപ്പം കാണില്ല.. പക്ഷെ മറ്റുള്ളവരെ ഉം…ച്ചു എഴുതുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും… ”

അജോയും പറഞ്ഞു..

” ടാ മതി ഇപ്പോൾ തന്നെ ആവിശ്യത്തിനുള്ളതായി.. നമുക്ക് പോകാം ”

നവി എല്ലാവരോടുമായി പറഞ്ഞു… അതു കേട്ടതും എല്ലാവരും കൂടെ രേഷ്മയെയൊന്നു നോക്കിയിട്ട് വെളിയിലെക്കിറങ്ങി..

” നീ ഇതു വരെ എനിക്കിട്ടു ചെയ്തതിനൊരു മറുപണി, ഇതു അങ്ങനെ കരുതിയാൽ മതി… പിന്നെ ഇതൊക്കെ ഇവടെ വച്ചു നിർത്തിയാൽ നിനക്ക് കൊള്ളാം, അല്ലാതെ ഞങ്ങളുടെ ആരുടെയെങ്കിലും മെക്കിട്ടു കേറാൻ വന്നാൽ .

നീയും നിന്റെ മറ്റവനും കൂടിയുള്ള ആ വിഡിയോ ഞാനങ്ങു പബ്ലീഷ് ആക്കും… അതോടെ നീയും നിന്റെ പടിപ്പും അവസാനിക്കും… ഇപ്പോൾ ഞാനൊരു റൊമാന്റിക് ഹീറോയാണ്.. വെറുതെയെന്നെയൊരു വില്ലൻ ആക്കരുത്… ”

അർജുൻ രേഷ്മയുടെ അടുത്ത് വന്നു ഇത്രയും അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞിട്ടു, പുറത്തേക്ക് പോയി… അവൻ പറഞ്ഞതിലെ ഭീഷണി അവൾക്കും മനസിലായിരുന്നു…

ക്ലാസ്സിനു വെളിയിലേക്കു ചെന്ന അർജുനെ ദേഷ്യത്തോടെ നോക്കികൊണ്ടു രെമ്യ അവിടെയുണ്ടായിരുന്നു…

” എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.. ”

അർജുൻ അവളുടെ അടുത്ത് ചെന്നു മുക്കിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. പക്ഷെ അവൾ മറുപടി പറയാതെ തിരിഞ്ഞു നിന്നു…

” പെണ്ണെ പറയടി.. എന്താ എന്റെ പൊന്നിന് ഇപ്പോൾ ഇത്രയും കലിപ്പ്.. ഞാൻ അവളോട് സംസാരിച്ചത് കൊണ്ടാണോ.. ”

അർജുൻ രെമ്യയുടെ കൈയിൽ പതിയെ പിടിച്ചു കൊണ്ട് ചോദിച്ചു…

” എനിക്കിഷ്ടവല്ല, അവളെ.. അവളോടിനി നീ സംസാരിച്ചു പോയേക്കരുത്.. ”

രെമ്യ കപട ദേഷ്യത്തോടെ പറഞ്ഞു…

” എന്റെ കുശുമ്പിപാറു.. ഞാനിനി മറ്റു പെമ്പിള്ളേരോടു സംസാരിക്കുന്നത് തന്നെ നിർത്തി പോരെ… ”

അർജുൻ അവളുടെ മുന്നിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു..

” അതൊന്നും വേണ്ട….പക്ഷെ ആ രേഷ്മയോട് മാത്രം നിങ്ങൾ മിണ്ടിയാൽ കൊല്ലും ഞാൻ.. ”

രെമ്യ വീണ്ടും പറഞ്ഞു…

” വേണ്ടായെ.. എന്നിട്ട് നിനക്ക് വേറെ കെട്ടാനല്ലെ അതിനു ഞാൻ സമ്മതിക്കുലാ മോളെ.. ”

ഇതും പറഞ്ഞൊരു ചിരിയോട് അവളെ ചേർത്ത് പിടിച്ചു…

” ടാ.. ടാ.. ഇതൊക്കെ കല്യാണം കഴിഞ്ഞു… അതു വരെ സംസാരം മാത്രം മതിട്ടോ… ”

രെമ്യ ചേർത്ത് പിടിച്ച അർജുന്റെ കൈ എടുത്തു മാറ്റി കൊണ്ട് നവി പറഞ്ഞു…

” എന്തോന്നാടെ ഇതൊക്കെ.. ”

അർജുൻ അവരോട് ചോദിച്ചു…

” തത്കാലം ഇങ്ങനെ മതി.. ഒരു ഡിസ്റ്റൻസ് എപ്പോഴും നല്ലതാ ”

അഭിയും പറഞ്ഞു…

” നിന്നോടൊക്കെ ദൈവം ചോദിക്കുമടാ.. ”

അർജുൻ നവിയോടും അഭിയോടുമായി പറഞ്ഞു..

” ആയിക്കോട്ടെ.. ”

” അല്ല അജോ എവിടെ പോയി.. ”

അവരുടെ കൂട്ടത്തിൽ അജോയെ കാണാത്തത് കൊണ്ട് അർജുൻ ചോദിച്ചു..

” അവൻ അവന്റെ പെണ്ണിനെ കാണാൻ പോയി.. ”

ആതിര പറഞ്ഞു…

” അപ്പോൾ നിങ്ങൾ അവിടെ പോകുന്നില്ലേ.. ”

രെമ്യ അവരോടു ചോദിച്ചു…

” അവിടെ പോകേണ്ട ആവിശ്യമൊന്നുമില്ലാ.. ”

നവി പറഞ്ഞു…

” അജോ ഡീസന്റ് അയോ.. എപ്പോൾ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ”

അർജുൻ അത്ഭുതത്തോടെ ചോദിച്ചു…

” അവനല്ല അവൾ.. മാളുവിന്റെ അടുത്ത് അവന്റെയൊരടവും നടക്കില്ല.. പക്ഷെ മാളുവിനെ പോലെയല്ല രെമ്യ… ”

നവി രെമ്യ നോക്കി പറഞ്ഞു…

” എന്തോ… ദേ വരുന്നു.. ”

നവി പറഞ്ഞതു കേട്ട് ഇതും പറഞ്ഞു രെമ്യ അവിടെ നിന്നും സ്കൂട്ടായി… അതു കണ്ടൊരു ചിരിയോടെ തന്നെ ആതിരയും അഭിയും അവളുടെ കൂടെ പോയി…

അങ്ങനെ കളിയും ചിരിയും പ്രണയവുമായി അഞ്ചാം സെമസ്റ്റർ കഴിഞ്ഞു… രേഷ്മ ഒരു ദിവസം മുഴുവൻ ഉറക്കമോളച്ചിരുന്നു റെക്കോർഡ് എഴുതി കംപ്ലീറ്റാക്കി. അടുത്ത ദിവസം തന്നെ മിസ്സിനെ കാണിച്ചു സൈൻ മേടിച്ചു എക്സാം എഴുതി…

എല്ലാവരും ആറാം സെമ്മിലേക്ക് കടന്നു, ക്ലാസും പഠനവും ഹോസ്റ്റൽ ലൈഫുമായിയവർ മുന്നോട്ടു പോയി..

അഞ്ചാം സെമ്മിൽ വച്ചു അർജുൻ കൊടുത്ത ഭീഷണി ഏറ്റത് കൊണ്ട് രേഷ്മ പിന്നെ പ്രശ്നത്തിനൊന്നും തന്നെ വന്നില്ല, അവൾ പുതിയ പ്രണയവുമായി അവളുടെ വഴിയെ പോയി…

പിണക്കങ്ങളും ഇണക്കങ്ങളുമായി അർജുനും രെമ്യയും, അജോയും മാളവികയും, പിന്നെ ഫോണിലൂടെയുള്ള പ്രണയവുമായി ആതിരയും അവരുടെ കോളേജ് ലൈഫും പ്രണയവും ഒരേ പോലെ ആഘോഷിച്ചു കൊണ്ടിരുന്നു…

” നവി എനിക്കൊരു കാര്യം പറയാനുണ്ട്.. ”

ക്ലാസ്സിലിരുന്നപ്പോൾ അഭി അവനോടു പറഞ്ഞു..

” അതിനെന്താ പറഞ്ഞോ.. ”

നവി നോട്ട് കംപ്ലീറ്റ് ചെയുന്നതിനിടയിൽ അഭിയോടു പറഞ്ഞു…

” അതു, ”

” പറയടി. ”

നവി അവളോട്‌ വീണ്ടും പറഞ്ഞു…

” അതു.. അതു ഞാൻ വൈകിട്ട് പറയാം.. ”

അഭിയൊരു വിധത്തിൽ ഇത്രയും പറഞ്ഞു…

” എന്താടി നീ ഇടയ്ക് പറയാറുള്ള സർപ്രൈസ് ആണോ.. ”

നവി അഭിയെ നോക്കികൊണ്ട് ആകാഷയോടെ ചോദിച്ചു…

” സർപ്രൈസ് പൊട്ടിച്ചോ.. ”

നവി സർപ്രൈസിന്റെ കാര്യം പറഞ്ഞതും ആതിര അവരുടെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു.. അപ്പോഴേക്കും ബാക്കിയുള്ളവർ കൂടെ അവരുടെ അടുത്തേക്ക് വന്നു… അതു കണ്ടു അഭി ദൈനിയമായി എല്ലാവരെയുമൊന്നു നോക്കി…

” പറ അഭി.. എന്താ നീ എപ്പോഴും പറയുന്ന ആ സർപ്രൈസ്.. ”

രെമ്യ അഭിയോടു ചോദിച്ചു…

” സർപ്രൈസ്, അതു പറയാൻ സമയമായിട്ടില്ല.. അതു ഞാൻ പിന്നെ പറയാം… ”

അഭിയെല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” നീയല്ലേടാ പറഞ്ഞത് സർപ്രൈസിന്റെ കാര്യം.. ”

അഭി അങ്ങനെ പറഞ്ഞതും ആതിര നവിയുടെ നേരെ തിരിഞ്ഞു…

” അതു ഇവളെന്നോട് എന്തോ പറയാനുണ്ടെന്നു പറഞ്ഞു.. ഞാൻ വിചാരിച്ചു ഇവൾ എപ്പോഴും പറയുന്ന ആ സർപ്രൈസിന്റെ കാര്യമായിരിക്കുമെന്നു.. അതു അവളോട് ചോദിക്കുന്നതിനു മുൻപ് ഇങ്ങോട്ട് വരാൻ നിന്നോടാരാ പറഞ്ഞെ.. ”

നവി ആതിരയോടു തിരിച്ചു ചോദിച്ചു…

” ഓ അപ്പോൾ ഞാനായൊ കുറ്റക്കാരി.. ”

” പിന്നെ.. ”

നവി ചോദിച്ചതും എല്ലാവരും ആതിരയെ നോക്കുന്നത് കണ്ടൊരു വളിച്ച ചിരിയും ചിരിച്ചു കൊണ്ട് ആതിര അവിടെ നിന്നും വലിഞ്ഞു.. അതു കണ്ടു എല്ലാവരും അവളുടെ പുറകെ പോയി…

” അല്ല നിനക്ക് എന്താ എന്നോട് പറയണമെന്നു പറഞ്ഞത്.. ”

” അതു ഞാൻ പറഞ്ഞല്ലോ.. വൈകിട്ട് പറയാം.. ”

അഭി ഇതും പറഞ്ഞു മറ്റുള്ളവരുടെ അടുത്തേക്ക് പോയി, അവൾ പോകുന്നതും നോക്കി സംശയത്തോടെ നവിയുമിരുന്നു…

” അതേ നിങ്ങൾ നടന്നോ.. ഞങ്ങളിപ്പോൾ വരാം.. ”

വൈകുന്നേരം ഹോസ്റ്റലിലേക്കു പോകാൻ നേരം അർജുൻ രെമ്യ പിടിച്ചു നിർത്തി കൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു…

അതു കേട്ടൊരു ആക്കി ചിരിയോടെ മറ്റുള്ളവർ നടന്നു…

അപ്പോഴേക്കും മാളവികയെ കണ്ടു അജോ അവളുടെ അടുത്തേക്കും ആതിരയ്ക്ക് വിഷ്ണുവിന്റെ കാൾ വന്നത് കൊണ്ട് അവൾ ഫോൺ എടുത്തു കൊണ്ട് അവിടെയൊരു ബെഞ്ചിലുമിരുന്നു…

ഇതെല്ലാം കണ്ടു ഒരു ചിരിയോടെ തന്നെ അഭിയും നവിയും മുന്നോട്ടു നടന്നു…

” ഇനി പറ നിനക്ക് എന്താ എന്നോട് പറയാനുള്ളത്.. ”

കുറച്ചു ദൂരം നടന്നതും നവി അഭിയോടു ചോദിച്ചു…

” അതു നവി, ഇതു… ഞാൻ… എങ്ങനെ എനിക്ക്…പറയണമെന്നു…അറിയില്ല.. പക്ഷെ.. ”

” നീ ഇതെന്തൊക്കെയാ ഈ പറയുന്നത്.. എന്തായാലും തെളിയിച്ചു പറ അഭി… ”

നവി നടത്തം നിർത്തി അഭിയുടെ മുന്നിൽ കേറി നിന്നു കൊണ്ട് പറഞ്ഞു…

” എന്റെ നവി നീ ഇങ്ങനെ എന്റെ കണ്ണിൽ നോക്കി നിൽക്കല്ലേ പ്ലീസ്.. എനിക്ക് എന്നേ നിയന്ത്രിക്കാൻ പറ്റുന്നില്ല… ”

അഭി നവിയിൽ നിന്നും നോട്ടം മാറ്റികൊണ്ട് പറഞ്ഞു..

” എന്താ.. ”

അഭി പറഞ്ഞത് മനസ്സിലാക്കാത്ത പോലെ നവി ചോദിച്ചു…

” i love you ”

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

💕അഭിനവി💕 ഭാഗം 29

Comments are closed.