Monday, April 15, 2024
Novel

💕അഭിനവി💕 ഭാഗം 34

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” എന്നാലും ന്റെ അഭി, ഇത്രയുമായിട്ടും നിന്റെ വീട്ടുകാരുടെയൊരു ഫോട്ടോ പോലും ഞങ്ങളെ കാണിച്ചില്ലല്ലോ ഇതു വരെ.. ”

ക്ലാസ്സിലെ ഫ്രീ ടൈമിൽ അഭിയോട് ആതിര ചോദിച്ചു…

” മുൻപേ കാണിച്ച ഫോട്ടോയിലുണ്ടായിരുന്നല്ലോ, എന്റെയും ആരോഹേട്ടന്റെയും വീട്ടുകാര് കണ്ടില്ലേ… “.

അഭി അവളോട് ചോദിച്ചു…

” ആണോ.. അയ്യോ ഞാൻ ശ്രെദ്ധിച്ചില്ല… അല്ലെ തന്നെ ആ ഫോട്ടോ കണ്ടപ്പോൾ വണ്ടർടിച്ചു നിൽക്കുവായിരുന്നു.. അപ്പോഴാ… നീ ഒന്നുടെ കാണിച്ചേ.. എന്നിട്ട് നീ തന്നെ പറഞ്ഞുതാ ആരോക്കെയാണെന്ന്… ”

ഇതും പറഞ്ഞു ആതിര അഭിയുടെ അടുത്തേക്ക് വന്നു.. കൂട്ടത്തിൽ രെമ്യയും.. അവർ രണ്ടു പേരും വന്നു അഭിയുടെയും നവിയുടെയും പുറകിലായി നിന്നു…

അഭി അപ്പോഴേക്കും ഫോണിൽ നിന്നും ഫോട്ടോ എടുത്തു…

” ദേ എന്റെ അടുത്ത് നിൽക്കുന്നതാണ് എന്റെ അമ്മ ജയ, അപ്രത്ത് നിൽക്കുന്നത് എന്റെ ചേച്ചി അഞ്ജലി..

അവളിക്കോപ്പോൾ എന്നോട് കുറച്ചു ദേഷ്യമുണ്ട്.. അവളെ ഓവർടെക് ചെയ്തതിന് അതിനു ശേഷം അച്ഛൻ ശ്രീധരൻ ചേട്ടൻ അഭിജിത്ത്..

പിന്നെ ഏട്ടന്റെ സൈഡിൽ നിൽക്കുന്നത് ഏട്ടന്റെ അച്ഛനും അമ്മയും അനിയത്തിയും.. അതായത് എന്റെ ഭാവി നാത്തൂൻ.. ”

അഭി അവരോടായി പറഞ്ഞു..

” സൂപ്പർ ആയിട്ടുണ്ടലോടി, എന്നാലും ഇത്രയും നാളായിട്ടും ഇവരുടെ ഫോട്ടോ പോലും കാണികാഞ്ഞത് മോശമായി പോയി… ”

രെമ്യ പറഞ്ഞു..

” ഇതൊക്കെയോരു രസമല്ലേ.. ”

അഭിയൊരു ചിരിയോടെ പറഞ്ഞു,

” രസമല്ല സാമ്പാർ.. നീ നോക്കിക്കോടി നിന്റെ കല്യാണത്തിന്… ”

” ടി, ടി പതിയെ പറ… എന്റെ കല്യാണമാണ് അതൊക്കെ സമ്മതിച്ചു പക്ഷെ ആ കാര്യമിപ്പോൾ നിങ്ങൾ ഇത്രയും പേരല്ലാതെ വേറെയാരോടും ഇപ്പോൾ പറഞ്ഞു എന്നേ നാണം കേടുത്തരുത്…”

രെമ്യ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അഭി അവളെ പിടിച്ചു കൊണ്ട് പറഞ്ഞു…

” ഓ, സോറി… നീ നോക്കിക്കൊ.. ഇതിന്റെ പ്രതികാരമയി നിന്റെ കല്യാണത്തിന് ഞങ്ങൾ എട്ടിന്റെ പണി നിനക്ക് തന്നിരിക്കും.. ”

രെമ്യ അവർക്ക് കേൾക്കാൻ മാത്രം പതിയെ പറഞ്ഞു…

” അതെന്തു പണി.. ”

” അതു സർപ്രൈസ്.. ”

അഭി ചോദിച്ചതും രെമ്യയൊരു ചിരിയോടെ പറഞ്ഞു..

” അവസാനം എനിക്കിട്ട് തന്നെ വച്ചല്ലേ..”

അഭി ദൈനിയമയി ചോദിച്ചു… അതിനു തന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചൊരു ചിരി നൽകി രെമ്യ..

” നമ്മൾക്ക് നാളെ ക്ലാസ്സില്ലാട്ടോ.. മിസ്സ്‌മാർക്ക് എന്തോ പ്രോഗ്രാമുണ്ടെന്നു പറഞ്ഞു… ”

ഓഫിസിൽ പോയി തിരിച്ചു ക്ലാസ്സിലേക്കു കയറി വന്ന, സോന എല്ലാവരോടുമായി പറഞ്ഞു…

“അയ്യോ അപ്പോൾ നാളെ ഹോസ്റ്റലിൽ ബോറടിയൊ.. ”

അജോ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു…

” നാളെ നമുക്ക് എവിടെയേലും പോകാം, ”

അർജുൻ അവനെ സമാധാനിപ്പിക്കാനെന്നൊണം പറഞ്ഞു…

” നിനക്ക് രെമ്യയുമായി കറങ്ങാൻ പോകണമെങ്കിലങ്ങു പോയാൽ പോരെ.. ”

അജോ അർജുനോടു കുറച്ചു ദേഷ്യത്തിൽ പറഞ്ഞു… അതിനു അർജുനൊരു ചമ്മിയാ ചിരി ചിരിച്ചു..

” അങ്ങനെയല്ലടാ. നമ്മൾ എല്ലാരും കൂടെയല്ലേ എപ്പോഴും പോകുന്നത് അതുകൊണ്ട് പറഞ്ഞതല്ലേ.. ”

” അങ്ങനെയാണേൽ ഒക്കെ.. സമ്മതിച്ചു.. ”

അജോയും പറഞ്ഞു…

” പക്ഷെ ഒരു കണ്ടീഷൻ.. ”

” എന്ത്.. ”

” നാളെ പോകുമ്പോൾ, നീ രെമ്യയുടെ കൂടെയെങ്ങാനും നടന്നാൽ മോനെ നീ തീർന്നെന്ന് കൂട്ടിയാൽ മതി… ”

” അതു നടക്കൂല മോനെ, ഇനി നിനക്കത് ബുദ്ധിമുട്ടാനെൽ വരേണ്ട… ”

അർജുൻ അജോയുടെ തോളത്തുന്ന് കൈ എടുത്തു കൊണ്ട് പറഞ്ഞു…

” അങ്ങനെ പറയരുത്… ”

അർജുൻ പറഞ്ഞത് കേട്ട് അജോ പറഞ്ഞു…

” ടി നാളെ ഒന്നാം തിയതിയല്ലേ നമുക്ക് അമ്പലത്തിൽ പോയാലോ.. ”

പെട്ടെന്ന് ആതിര എല്ലാവരോടുമയി ചോദിച്ചു..

” നാളെ പതിനേഴല്ലേ ഡേറ്റ്.. ”

അജോ സംശയത്തോടെ ചോദിച്ചു…

” എടാ പൊട്ടാ മലയാളമാസം ഒന്നാം തിയതി… അമ്പലത്തിൽ പോകാൻ പറ്റിയ ദിവസമാ, നമ്മൾ കോട്ടയത്തു വന്നിട്ട് ഇത്രയും നാളായിട്ടും തിരുന്നക്കര ശിവന്റെ അമ്പലത്തിൽ പോയിട്ടില്ലല്ലോ.. നാളെ പോകാം… ”

ആതിര താല്പര്യത്തോടെ ചോദിച്ചു…

” സത്യം പറയടി.. നാളെ വിഷ്ണു ചേട്ടൻ വരുന്നുണ്ടോ.. ”

അജോയൊരു സംശയത്തോടെ അവളോട് ചോദിച്ചു…

” അതിനു ഏട്ടൻ എറണാകുളത്തല്ലേ.. ഏട്ടനൊന്നും വരുന്നില്ല.. ഞാനെന്റെയൊരു ആഗ്രഹം പറഞ്ഞതല്ലേ.. ഇനി ആരു വരുന്നില്ലന്ന് പറഞ്ഞാലും എന്റെ ആങ്ങള വരും.. ഇല്ലേ നവി.. നീ നാളെ വരില്ലേ എന്റെ കൂടെ.. ”

ആതിര ഇതും പറഞ്ഞു നവിയെ നോക്കി..

” മ്മ്.. പോയേക്കാം.. ”

നവി വല്ല്യ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു, അതു പക്ഷെ മറ്റാർക്കും പെട്ടെന്ന് മനസിലായില്ല

” ഏതായാലും നിന്റെ ആഗ്രഹമല്ലേ ഞങ്ങളും വരാം… ”

അഭിയും ആതിരയോട് പറഞ്ഞു…

” നാളെ ബൈക്കിന് എന്ത്‌ ചെയ്യും, കഴിഞ്ഞ വർഷം വരെ നമ്മുടെ സീനിയർസിന്റെ കൈയിൽ നിന്നും മേടിക്കാമായിരുന്നു… ഇപ്പോൾ ഉള്ളവന്മാരുമയി വല്ല്യ കമ്പനിയുമില്ല.. ”

അജോ നിരാശയോടെ പറഞ്ഞു…

” നമുക്ക് ബസിനു പോകാം, ഇവിടെ അടുത്തല്ലേ.. ”

അജോ പറഞ്ഞത് കേട്ട്, അഭി പെട്ടെന്ന് പറഞ്ഞു..

അങ്ങനെ അന്നത്തെ ക്ലാസ്സ്‌ അവസാനിച്ചു.. എല്ലാരും ഹോസ്റ്റലിലേക്കു പോയി…

” ടാ നാളെ അമ്പലത്തിൽ പോകുമ്പോൾ മുണ്ടുടുത്താലോ.. ”

ഹോസ്റ്റലിരിക്കുമ്പോൾ അജോ ചോദിച്ചു…

” എടാ.. നമ്മൾ പോകുന്നത് തിരുന്നക്കരയപ്പനെ കാണാനാ.. അല്ലാതെ ശ്രീ പത്ഭനാഭനെ കാണാനല്ല… പാന്റ് ഇട്ടുകൊണ്ടും തിരുന്നക്കര അമ്പലത്തിൽ കേറാം.. ”

അജോ പറഞ്ഞതുകേട്ട് അർജുൻ പറഞ്ഞു…

” എടാ അതൊന്നുമല്ല.. നാളെ ഒന്നാം തിയതിയാണന്നല്ലേ ആതിര പറഞ്ഞത് അപ്പോൾ അവിടെ ഇഷ്ട്ടപോലെ പെമ്പിള്ളേർ വരുമല്ലോ.. അപ്പോൾ നമ്മളൊക്കെ മുണ്ടും ഷർട്ടുമിട്ടു നിന്നാൽ.. എങ്ങനെയുണ്ടാവും… ”

” കോമാളി ലുക്കായിരിക്കും.. ”

അജോ പറഞ്ഞത് കേട്ടു നവി പറഞ്ഞു…

“നിന്റെ കാര്യമല്ല ഞങ്ങളുടെ കാര്യമാണ് ചോദിച്ചു… നിനക്ക് പിന്നെ ഇതിലൊന്നുമിപ്പോൾ താല്പര്യമില്ലല്ലോ…

എടാ ഒരു പെണ്ണ് ഇഷ്ട്ടമാണെന്ന്, അതും നമ്മുക്ക് നാളുകളായി അറിയാവുന്നയൊരു പെണ്ണ് ഇഷ്ട്ടം പറഞ്ഞു വരുമ്പോൾ, അവളെ നിന്റെ ഓഞ്ഞ സങ്കൽപ്പം പറഞ്ഞു മുടുക്കുവല്ല വേണ്ടത്, എന്നിട്ടിപ്പോൾ അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ നിരാശ കാമുകനായി നടക്കുന്നു… ”

അജോ നവിയോടായി പറഞ്ഞു… പക്ഷെ നവി അതിനു മറുപടിയൊന്നും പറഞ്ഞില്ല…

” എടാ അതിനു നമ്മൾ പോകുന്നത് ശിവന്റെ അമ്പലത്തിലേക്കാണ്.. അല്ലാതെ കൃഷ്ണന്റെയല്ല..”

അർജുൻ പെട്ടെന്ന് പറഞ്ഞു…

” എടാ കളഷനെടുക്കാൻ ശിവന്റെ അമ്പലമെന്നോ കൃഷ്ണന്റെ അമ്പലമെന്നോക്കെയുണ്ടോ.. ഇനിയിപ്പോൾ നമ്മൾ പള്ളിയിലേക്കാണ് പോകുന്നതെങ്കിലും എനിക്ക് പ്രെശ്നമില്ല.. ”

അജോയൊരു ചിരിയോടെ പറഞ്ഞു…

” നാളെ മാളുവിനെ കൂടെ കൊണ്ട് പോയാലോ നവി.. ”

അജോയുടെ സംസാരം കേട്ട് അർജുൻ നവിയോട് പറഞ്ഞു…

” അവൾക്കു നാളെ ക്ലാസ്സുണ്ട്, ഒന്നുല്ലലും ഞങ്ങളുടെ കല്യാണം കഴിഞ്ഞു എനിക്കുകൂടെ ചിലവിന് തരേണ്ട പെണ്ണാ, അപ്പോൾ ക്ലാസ്സിൽ പോകാതെയിരുന്നാൽ ശെരിയാവില്ല.. ”

അജോ പറഞ്ഞുത് കേട്ടു മറ്റു രണ്ടു പേരുടെയും കിളികൾ ഏതോ വഴി പറന്നു പോയി ..

” നീ എന്തൊരു മനുഷ്യനാടാ.. ”

അർജുൻ ചോദിച്ചു…

“ടാ കലാകാലങ്ങളായി നമ്മൾ ആണുങ്ങൾ ജോലി ചെയ്തു കഷ്ട്ടപെട്ടല്ലേ കെട്ടുന്ന പെണ്ണിനെയും കുടുംബം നോക്കുന്നത്.. എന്നിട്ടും അവർക്ക് തുല്യത വേണമല്ലേ പറയുന്നത്..

അതു കൊണ്ട് എന്നിലൂടെ പുതിയയൊരു തലമുറ രൂപം കൊള്ളട്ടേ.. ഭാര്യ ജോലിക്കു പോയി കുടുംബം നോക്കട്ടേ… ”

അജോ എന്തോ വല്ല്യ കാര്യം പോലെ പറഞ്ഞു…

” ഇതൊന്നും ഇപ്പോൾ മാളുവിനോട് പറയരുത് കേട്ടോ.. ”

” ഇല്ല, അതൊക്കെ ഞങ്ങളുടെ കല്യാണം കഴിഞ്ഞതിന് ശേഷമെ പറയു, ഇല്ലേൽ ചിലപ്പോൾ അവളെന്നെ ഇട്ടിട്ടു പോയാലോ… ”

അജൊയൊരു ചിരിയോടെ പറഞ്ഞു…

“ടാ നവി ഞാൻ പോകുവാ. ഇനി ഇവിടെ ഇരുന്നാൽ ഞാൻ ചിലപ്പോളൊരു കൊലപാതകിയാകും.. ”

അർജുൻ നവിയോട് പറഞ്ഞു മുറിയിൽ നിന്നും മിറങ്ങി അതു കണ്ടൊരു ചിരിയോടെ നവി അജോയെ നോക്കി…

” എടാ മുണ്ടുടുക്കുന്നതിലൊരു തീരുമാനമുണ്ടാക്കിയിട്ട് പോടാ.. ”

അർജുൻ മുറിയിൽ നിന്നുമിറങ്ങുന്നത് കണ്ടു അജോ വിളിച്ചു പറഞ്ഞു…

” എടാ അതു നാളെ രാവിലെ തീരുമാനിച്ചാൽ പോരെ.. ”

വെളിയിലെക്കിറങ്ങിയാ അർജുൻ ചോദിച്ചു…

” നാളെ തീരുമാനിച്ചാലുടുക്കാൻ നിന്റെ കൈയിൽ മുണ്ടുണ്ടോ.. ”

അജോ ചോദിച്ചു…

” അയ്യോ ഇല്ലേ… ഇനി എന്ത് ചെയ്യും.. ”

അർജുൻ തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു…

” അതാണ് ഞാൻ പറഞ്ഞതു, പോയി മേടിച്ചു കൊണ്ട് വരാം… ”

അജോ തന്നെ പറഞ്ഞു..

” എടാ ഇപ്പോൾ സമയം അഞ്ചര കഴിഞ്ഞില്ലേ.. ഇനി ഇപ്പോൾ പോയിട്ട് വരാനാ.. ”

അർജുൻ ചോദിച്ചു…

” നമുക്ക് വാർഡനോട്‌ പറഞ്ഞിട്ട് പോകാം.. ”

ഇതും പറഞ്ഞു മൂന്നുപേരും വേഗം ഡ്രസ്സുമാറി, തുണി കടയിലേക്കു പോയി… അതികം താമസിക്കാതെ തന്നെ മൂന്ന് പേരും വെള്ളമുണ്ടും അതിന്റെ കരയുടെ തന്നെ സേം കളർ ഷർട്ടും മേടിച്ചു കൊണ്ട് തിരിച്ചു വന്നു…

അടുത്ത ദിവസം രാവിലെ തന്നെ മൂന്ന് പേരും മുണ്ടും ഷർട്ടുമിട്ടു അമ്പലത്തിൽ പോകാൻ വേണ്ടിയിറങ്ങി.. അജോ നീല കളർ ഷേർട്ടും അതേ കരയുള്ള മുണ്ടും, അർജുൻ.

മഞ്ഞ കളർ ഷർട്ടും അതിനു ചേർന്ന മുണ്ടും, നവി ഡാർക്ക്‌ റെഡ് കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമായിരുന്നു അവരെ മൂന്ന് പേരെയും കണ്ടു ഹോസ്റ്റലിലുള്ളവർ എന്തോ അത്ഭുതം കണ്ടപോലെ നോക്കി നിന്നു…

അതു കണ്ടു മൂന്ന് പേരും ഓരോ കൂളിംഗ് ഗ്ലാസുകൂടെ എടുത്തു മുഖത്തേക്ക് ചേർത്തു വച്ചു.

എല്ലാവർക്കും മോരോ ചിരിയും സമ്മാനിച്ചു അവർ ബസ് സ്റ്റോപ്പിലേക്കു നടന്നു…

” നമ്മളെ ഇങ്ങനെ കാണുമ്പോൾ അവള് മാര് ശെരിക്കും ഷോക്കാകും.. ”

ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ അജോ പറഞ്ഞു അതു കേട്ട് മൂന്ന് പേരും ചിരിച്ചു… പക്ഷെ ബസ് സ്റ്റോപ്പിൽ ചെന്നതും അവിടെ നിൽക്കുന്ന അഭിയെയും ആതിരയെയും രെമ്യയും കണ്ടു നവിയും അജോയും അർജുനും ഞെട്ടി നിന്നു…

കാരണം അവരു മൂന്നു പേരും ദാവണിയായിരുന്നു ഉടുത്തിരുന്നത്… ആതിര പച്ചയിൽ ചെറിയ ഗോൾഡ് ഡിസൈനുള്ള പാവാടയും ബ്ലൗസും കൂട്ടത്തിൽ ഗോൾഡൻ കളർ ഷാളും, രെമ്യ മഞ്ഞ കളർ പാവാടയും ബ്ലൗസും കൂട്ടത്തിൽ പിങ്ക് കളർ ഷാളും, അഭി പിങ്ക് കളറിലുള്ള പാവാടയും ബ്ലൗസും കൂട്ടത്തിൽ കടും ഓറഞ്ചു കളർ ഷാളുമായിരുന്നു വേഷം.. കഴിഞ്ഞ മൂന്ന് വർഷമയി ഓണാഘോഷത്തിനു പോലും സാരിയൊ ദാവണിയൊ ഉടുക്കാത്ത അഭിയെ കണ്ടു നവി അവിടെ തന്നെ തറഞ്ഞു നിന്നു…

” ഇനി ഇങ്ങനെ നോക്കിയിട്ട് കാര്യമില്ല.. അവള് കൈയിൽ നിന്നും പോയി ”

നവിയുടെ നിൽപ്പ് കണ്ടു അജോ അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു അവനെയും കൂട്ടി നടന്നു…

രെമ്യ കണ്ടതും അർജുൻ അവളുടെ പതിവുപോലെ അടുത്തേക്ക്പോയി, അജോയാണെൽ മാനത്തോട്ട് നോക്കിയായിരുന്നു നടപ്പ്…

” നീ എന്താടാ മുകളിലേക്കു നോക്കുന്നത്.. ”

അജോ നോക്കുന്നത് കണ്ടു ആതിര അവനോടു ചോദിച്ചുകൊണ്ട് നവിയുടെ അടുത്തേക്ക് നടന്നു…

” അല്ല ഇവളെ ഈ കോലത്തിൽ കണ്ടത് കൊണ്ട് മാനത്തോട്ട് നോക്കിയതാ, വല്ല കാക്കയും മലർന്ന് പറക്കുന്നുണ്ടോന്നറിയാൻ.. ”

അജോ അഭിയെ കളിയാക്കി കൊണ്ട് പറഞ്ഞു.. അതിനവൾ നന്നായിയൊന്നു ചിരിച്ചു.

” അല്ല ഇന്നെന്തു പറ്റി, ദാവണിയൊക്കെയുടുക്കാൻ.. ”

അജോ തന്നെ വീണ്ടും ചോദിച്ചു… അപ്പോഴും നവി അഭിയെ നോക്കി നിൽക്കുവായിരുന്നു…

” അതൊ.. എന്റെ ചെക്കന് ഇതുപോലത്തെ നാടൻ വേഷങ്ങളാണിഷ്ടം, അതു കൊണ്ട് എന്നോട് ചോദിച്ചു നാട്ടിലുള്ള സമയത്തു ഇതു പോലെ നാടൻ വേഷങ്ങൾ ഇടാവോന്ന്..

ഏതായാലും ഇനി അങ്ങോട്ട്‌ എന്നേ സഹിക്കാനുള്ളതല്ലേ, അപ്പോൾ പിന്നെ ഏട്ടൻ പറഞ്ഞ കാര്യം ഇപ്പോൾ മുതലെയങ് ശീലിച്ചേക്കാമെന്നു കരുതി.. ”

അഭിയൊരു ചിരിയോടെ പറഞ്ഞു…

” യൂ എസിൽ കിടക്കുന്നയാൾക്ക് നാടൻ വേഷങ്ങളാണിഷട്ടമെന്നോ.. ”

അജോ സംശയത്തോടെ ചോദിച്ചു…

” ആരോഹേട്ടൻ യൂ എസിലല്ല ജനിച്ചതു.. ഇവിടെ കേരളത്തിലാ… ഏട്ടൻ നാട്ടിൽ വന്നാൽ നാടൻ വേഷങ്ങൾ മാത്രമേ ഇടു, പിന്നെ ഞാനായിട്ട് എന്തിനാ പുള്ളിയെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് . ”

അഭിയൊരു ചിരിയോടെ പറഞ്ഞു…

” അതു നല്ലതാ.. ഇതു കുറച്ചു മുന്നേയായിരുന്നെങ്കിൽ കുറച്ചൂടെ നന്നായിരുന്നു.. ”

അജോ നവിയെ നോക്കികൊണ്ട് പറഞ്ഞു.. ആതിരയുടെ കൂടെ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നതിന്റെ കൂടെ നവി അവനെയൊന്നു രൂക്ഷമായി നോക്കി അതോടെ അവനു മതിയായി, അപ്പോഴേക്കും ബസ് വന്നത് കൊണ്ട് അവർ ബസിൽ കേറി അമ്പലത്തിലേക്കു പോകാനായി..

തുടരും…

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

💕അഭിനവി💕 ഭാഗം 28

💕അഭിനവി💕 ഭാഗം 29

💕അഭിനവി💕 ഭാഗം 30

💕അഭിനവി💕 ഭാഗം 31

💕അഭിനവി💕 ഭാഗം 32

💕അഭിനവി💕 ഭാഗം 33