Thursday, June 13, 2024
Novel

💕അഭിനവി💕 ഭാഗം 11

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

അഭിയെയും നവിയെയും കാണാതെ അവരെ നോക്കി വരുകയായിരുന്ന ആതിരയെ പെട്ടെന്നാരാൾ കടന്നു പിടിച്ചു അവളെയും കൊണ്ടു അടഞ്ഞു കിടന്നോരു മുറിയിലേക്ക് കൊണ്ടു പോയി, അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു ആ മുറിയിലപ്പോൾ അവരെ കൂടാതെ വേറെ മൂന്നാല് പേര് കൂടെയുണ്ടായിരുന്നു…

” ഇവൾ കൊള്ളാല്ലോ.. എവിടെ നിന്ന് കിട്ടി ഇവളെ.. ”

ആതിരയെ മുറിയിലേക്ക് കൊണ്ട് വന്നപ്പോൾ ആ മുറിയിലുണ്ടായിരുന്ന മറ്റൊരാൾ ചോദിച്ചു..

” ആ…., ഡി… ”

അപ്പോഴേക്കും ആതിര അവളുടെ വാ പൊത്തി പിടിച്ചവന്റെ കൈയിൽ കടിച്ചു… അതിന്റെ വേദനയിൽ അവളുടെ വായിൽ നിന്നും കൈ എടുത്തുകുടഞ്ഞ ശേഷം അവളുടെ കവിളിൽ ആഞ്ഞാടിച്ചു… അടിയേറ്റു അവൾ നിലത്തേക്ക് വീണു…

” ടീ… നീയെന്റെ കൈ കടിക്കാൻ മാത്രമയോ… ”

ഇതും പറഞ്ഞു അവളെ പിടിച്ചവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന്..

” ചേട്ടാ ഒന്നും ചെയ്യല്ലേ പ്ലീസ്.. ”

അവൾ രണ്ടു കൈകൊണ്ട് തൊഴുതൊണ്ടു പറഞ്ഞു..

” അയോ.. മോളെ ഞങ്ങളൊന്നും ചെയ്യില്ല.. കുറച്ചു നേരം ഞങ്ങൾ മോളെയൊന്നു സ്നേഹിക്കും.. അതു കഴിഞ്ഞു മോളെ ഞങ്ങൾ പറഞ്ഞു വിടാം… ”

മറ്റൊരുത്തൻ അവളുടെ അടുത്തേക്ക് വന്നുകൊണ്ടൊരു വഷളൻ ചിരിയോടെ പറഞ്ഞു…

” ചേട്ടാ പ്ലീസ് ഞാൻ കാലു പിടിക്കാം എന്നേ വെറുതെ വിടണം… ”

” മോള് കാലോന്നും പിടിക്കേണ്ട.. പിടിക്കേണ്ട സാധനം ഞാൻ വേറെ തരാം… ”

കൂട്ടത്തിലൊരുത്തൻ ഇതു പറഞ്ഞതും മറ്റുള്ളവർ ഇതു കേട്ട് ചിരിയോടെ അവളെ തന്നെ നോക്കി അവരുടെ കൈയിലിരുന്ന ബിയർ കുടിച്ചു, അപ്പോഴും അവൾ കരഞ്ഞു കൊണ്ട് തന്നെ വെറുതെ വിടാൻ അവരോട് അപേക്ഷിക്കുവായിരുന്നു…

അപ്പോഴേക്കും ആതിരയുടെ അടുത്തേക്ക് രണ്ടു പേര് നടന്നു ചെന്നു അവളുടെ അടുത്തിരുന്നു… ശേഷം അവളുടെ സാരിതുമ്പിൽ പിടുത്തമിട്ടതും അവളുടെ കരച്ചിലിന്റെ ശക്തി കൂടി, പക്ഷെ ആ കരച്ചിൽ അവർക്കു ആവേശം കൂട്ടിയതേയുള്ളൂ…

പെട്ടെന്ന് ആരോ ഒരാൾ ആ മുറിയുടെ വാതിൽ ചവിട്ടി തുറന്നു അകത്തേക്കു കയറി…

അയാളെ കണ്ടതും ആ മുറിയിലുണ്ടായിരുന്നവർ ആദ്യമൊന്നു ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ അവരിലൊരാൾ തന്റെ കൈയിലിരുന്ന ബിയർ ബോട്ടിൽ എടുത്തു അയാളെ അടിക്കാനായി ഓങ്ങിയതും അവൻ അവിടെ കിടന്ന കസേരയെടുത്തു അവനെ തല്ലാൻ വന്നവന്റെ തലയിലടിച്ചു.. അതു കണ്ടു ഭയന്ന മറ്റുള്ളവർ മുറിക്കു വെളിയിലെക്കൊടി…

അതു കണ്ടു അയാൾ നിലത്തിരുന്നു കരയുന്ന ആതിരയുടെ അടുത്തേക്കെത്തി. അവളെ അവിടെ നിന്നും എണീപ്പിച്ചു.. അഴിഞ്ഞുലുഞ്ഞ സാരി നേരെ ഇട്ടു കൊടുത്തു..

അപ്പോഴേക്കും ക്ലാസ്സിലേക്കു പോകുവായിരുന്ന നവിയും അർജുനും അജോയും അഭിയും, ആ മുറിയിലെ ശബ്ദം കേട്ട് അവിടെക്കു വന്നതും അവരെ കടന്നു കുറച്ചു പേര് ഓടിപോകുന്നത് കണ്ടു ആ ക്ലാസ്സിലേക്ക് നോക്കിയപ്പോൾ കാണുന്നത് ഒരാൾ അവിടെ അടി കിട്ടി നിലത്തു കിടക്കുന്നതും, ഒരാൾ ആതിരയെ പിടിച്ചു കൊണ്ട് വരുന്നതുമാണ്…

അതു കണ്ടു അഭി വേഗം ചെന്നു അവളെ താങ്ങി പിടിച്ചു…

” ആരാടോ താൻ… എന്താ എന്റെ ആതുവിന് പറ്റിയത്… ”

അഭി വെപ്രാളപെട്ടു ആതിരയെ പിടിച്ചുകൊണ്ട് അയാളോട് ചോദിച്ചു…

” ഏയ്‌ പേടിക്കാനൊന്നുമില്ല, ആ കുട്ടിയോട് ഇപ്പോഴൊന്നും ചോദിക്കേണ്ട.. അവൾ നല്ലത് പോലെ പേടിച്ചിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ശെരിയായിക്കോളും ”

ഇതും പറഞ്ഞയാൾ മാറി നിന്നു.. അഭിയും അർജുനും കൂടെ ആതിരയെയും കൊണ്ട് പോകുന്നത് നോക്കിന്ന ശേഷം അയാൾ തിരിച്ചു നടക്കാൻ ഒരുങ്ങിയതും അയാളുടെ കൈയിലൊരു പിടുത്തം വീണിരുന്നു….

“ചേട്ടനല്ലേ.. ഫ്രഷേഴ്‌സ്ടെയുടെയന്ന് ആതുവിനെ കൊണ്ട് മുളക് കഴിപ്പിച്ചതു…. ”

നവി അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ ചോദിച്ചു…

” അതൊക്കെ അന്നത്തെയൊരു തമാശ മാത്രം, അല്ലാതെ.. ”

അയാൾ ദേഷ്യത്തോടെ അവനോടു പറഞ്ഞു…

” അപ്പോൾ പിന്നെ ഇവിടെ എന്താ നടന്നത്.. ”

നവി അയാളുടെ ദേഷ്യത്തിലൊന്നു പതറിയെങ്കിലും അവൻ വീണ്ടും ചോദിച്ചു ..

” ഒരു കാര്യം ഞാൻ പറയാം ഇപ്പോൾ ഞാൻ വന്നത് കൊണ്ട് മാത്രം അവൾക്കൊന്നും പറ്റിയില്ല… പിന്നെ ഇതു ഇവിടം കൊണ്ട് തീർന്നെക്കണം.. ”

ഇതും പറഞ്ഞു നവിയെയും അജോയെയുമൊന്നു നോക്കിയിട്ട് അവൻ മുന്നോട്ടു നടന്നു…

” നവി… ”

അജോ അവനെ വിളിച്ചു…

” അവൾക്കു സംഭവിച്ചതിൽ ഇവന് എന്തെങ്കിലും പങ്കുണ്ടേൽ… ”

ഇത്രയും പറഞ്ഞു നവി അവരുടെ ക്ലാസ്സിലേക്കു പോയി.. അവിടെ ചെന്നപ്പോൾ അവിടെയൊരു മൂലയിലിരുന്ന് കരയുവായിരുന്നു ആതിര..

അവളെ സമാധാനിപ്പിക്കാനെന്നോണം അഭിയും രെമ്യയും അർജുനും പിന്നെ വേറെ കുറച്ചു പേരും അവളുടെ അടുത്തിരുപ്പുണ്ട്…

” അതേ എല്ലാരുമൊന്നു മാറിക്കെ.. ”

ഇതും പറഞ്ഞു നവി ആതിരയുടെ അടുത്തേക്ക് ചെന്നു…

” അവൾക്കു കുഴപ്പമൊന്നുമില്ല.. ചെറിയൊരു തലവേദന അത്രയുള്ളൂ… നിങ്ങൾ ചെന്നു മറ്റുള്ളവരുടെ പൂക്കളം എങ്ങനെയുണ്ടെന്നു നോക്കിയിട്ട് വാ… തത്കാലം ഞങ്ങൾ ഇവിടെ നിന്നോളാം… ”

അഭി അവിടെ കൂടിനിന്നവരോടു പറഞ്ഞു, അപ്പോൾ തന്നെ എല്ലാരും മറ്റു ക്ലാസ്സിലേക്കു പോയി…

” ആതു. ടാ നിനക്ക് എന്താ പറ്റിയത്.. നീ എന്തിനാ അവിടെക്കു ഒറ്റയ്ക്കു വന്നത്… ”

നവി വന്നു അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നോണ്ട് ചോദിച്ചു… അവന്റെ കണ്ണുകളും അപ്പോഴേക്കും നിറഞ്ഞിരുന്നു…

അതു കണ്ടു ഒരേങ്ങലോടെ നവിയുടെ നെഞ്ചിലേക്കു ചാഞ്ഞു അവൾ അവിടെ നടന്ന കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു…

അതു കേട്ടതും എല്ലാവരുടെയും കണ്ണുകളിൽ ദേഷ്യം നിറഞ്ഞു…

” അവർ ആരാടാ.. നിനക്ക് അവരെ അറിയോ.. ”

നവി ആതിരയോട് ചോദിച്ചു…

” ഇല്ല.. ഞാൻ അവരെ ഇന്നാണ് കാണുന്നത്.. ”

ആതിര കരഞ്ഞു കൊണ്ട് തന്നെ പറഞ്ഞു…

” ആതു അന്ന് ഫ്രഷേഴ്‌സ് ഡേയുടെയന്ന് നിന്ന് മുളക് കഴിപ്പിച്ചവൻ ആണോ… ”

നവി ചോദിച്ചു…

” അല്ല… അതിനി ആരായാലും നിങ്ങൾ പ്രെശ്നത്തിനൊന്നും പോകേണ്ട… ”

ആതിര അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി കൊണ്ട് പറഞ്ഞു…

” പിന്നെ .. ”

” അവർ ആരായാലും അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും.. ”

അവൾ പിന്നെയും പറഞ്ഞു… അതു കേട്ടതും നവിന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്… പക്ഷെ അവൻ ആതിരയോട് ഒന്നും തന്നെ പറഞ്ഞില്ല…

” ശെരി നിങ്ങൾ ഇവിടെ ഇരിക്കു. ഞങ്ങൾ ഇപ്പോൾ വരാം.. ”

ഇതും പറഞ്ഞു നവി അജോയും അർജുനെയും വിളിച്ചു കൊണ്ട് അവിടെ നിന്നും പോയി…

” നവി… പ്രെശ്നമൊന്നും… ”

” ഒരു പ്രെശ്നവുമുണ്ടാക്കില്ല… നിനക്കൊരു ഐസ് ക്രീം മേടിച്ചു കൊണ്ടു വരാം നിന്റെ ഈ പേടി മാറ്റാൻ.. ”

നവിയൊരു ചിരിയോടെ പറഞ്ഞു.. അവന്റെ മുഖഭാവവും സംസാരവും കേട്ടപ്പോൾ ആതിരയൊരു ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു…

അവൾക് സംഭവിച്ചതു മറ്റുള്ളവർ അറിഞ്ഞാൽ പ്രിത്യേകിച്ചു അച്ഛനും അമ്മയും അറിഞ്ഞാൽ അവർ പേടിച്ചു ചിലപ്പോൾ തന്റെ പഠിത്തം പോലും നിർത്തുമെന്നു ഒരുവേള അവൾ ഭയന്നു…

നവി ആതിരയോട് ചിരിച്ചു കൊണ്ട് പറഞ്ഞു ക്ലാസ്സ്‌ റൂമിനു വെളിയിൽ ഇറങ്ങിയത് വീണ്ടും അവന്റെ മുഖത്തു ദേഷ്യം വന്നു നിറഞ്ഞു… നവി മുണ്ടും മടക്കി കുത്തി ആതിരയെ കണ്ട ആ ക്ലാസ്സിലേക്കോടി…

പക്ഷെ അവിടെ ചെന്നപ്പോൾ ആ ക്ലാസ്സിൽ ആരും തന്നെയുണ്ടായിരുന്നില്ല.. അതു മാത്രമല്ല അവിടെ അടിപിടി നടന്നതിന്റെയൊ ഒടിഞ്ഞ കസേരയൊ ഒന്നും തന്നെ കണ്ടില്ല..

” നവി നമുക്ക് ക്ലാസ്സ്‌ മാറി പോയോ… ”

ക്ലാസ്സിൽ വന്നു നോക്കിയാ അജോ നവിയോട് ചോദിച്ചു…

” ഏയ്‌.. ഇതു തന്നെയാ.. ”

അർജുൻ പറഞ്ഞു..

” പക്ഷെ ഇതെങ്ങനെ… ”

” mm.. ആരോ ഇവിടെ ക്ലീൻ ചെയ്തിരിക്കുന്നു.. ”

” പക്ഷെ ഇത്രയും പെട്ടന്ന്.. അതും ആരും അറിയാതെ… ”

” ഇതിന്റെ പുറകിൽ ആരോ ഉണ്ട്.. കണ്ടു പിടിക്കണം… അതിൽ ഒരുത്തന്റെ മുഖം ഓർമ്മയുണ്ട്… ”

നവി പറഞ്ഞു.. പിന്നെ അവിടെ നിൽക്കാതെ അവർ തിരിച്ചു ക്ലാസ്സിലേക്കു തന്നെ നടന്നു.. അവർ പോയതും അവരെ നോക്കികൊണ്ടു അവിടെക്കു വേറെ മൂന്നുപേര് വന്നു..

” ചെക്കന്മാർ കൊള്ളാല്ലോ.. ”

അവരിലൊരാൾ പറഞ്ഞു…

” പിന്നെ സ്വന്തം പെങ്ങളെ പോലെ കാണുന്നവർക്കു സഹിക്കാൻ പറ്റുന്ന കാര്യമാണോ ഇപ്പോൾ നടന്നത്.. അവന്മരെ ഇപ്പോൾ ഇവന്മാരുടെ കൈയിലേക്കിട്ടു കൊടുത്താൽ പൊടി പോലും തിരിച്ചു കിട്ടില്ല.. തത്കാലം ഇതു നമ്മൾ മാത്രം അറിഞ്ഞാൽ മതി കേട്ടല്ലോ… ”

അവരിൽ രണ്ടാമൻ പറഞ്ഞു…

” mm…അതു പോട്ടെ അവന്മാർ എവിടെ.. ”

” വിഷ്ണുവിന്റെ അടുത്തുണ്ട്.. ”

മൂന്നാമൻ പറഞ്ഞു..

” നീ ഇതെന്തു പണിയടാ ഈ കാണിച്ചത്.., വന്നേ… ”

ഇതും പറഞ്ഞു മറ്റുള്ള രണ്ടു പേരും മുന്നോട്ടോടി….

⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

നവി ക്ലാസ്സിലേക്കു തിരിച്ചു വന്നപ്പോൾ ആതിര,. പഴയ ആതിരയായിരുന്നു, അവളുടെ പേടിയെല്ലാം മാറിയിരുന്നു…

” എവിടെ എന്റെ ഐസ് ക്രീം.. ”

നവിയെ കണ്ടതും ആതിരയൊരു കുറുമ്പൊടെ ചോദിച്ചു…

” ഐ… ഐസ് ക്രീം ഇവിടെ തീർന്നു പോയി.. നമുക്ക് വൈകിട്ട് പുറത്തുന്നു കഴിക്കാം.. ”

നവി ആതിരയുടെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു…

” നവി.. നീ അവരെ അന്വേഷിച്ചു പോയതല്ലേ..”

കുറച്ചു സമയം കഴിഞ്ഞതും ആതിര അവനോടു ചോദിച്ചു.. അതു കേട്ട് അവൻ എന്ത് പറയണമെന്നറിയാതെ നിന്നു…

” എനിക്കറിയാം.. നവി നിന്നെ, പക്ഷെ വേണ്ടടാ എനിക്കു പേടിയാ.. അതോണ്ടാ ”

” സോറി ടാ… ഞാൻ ഒരിക്കലും നിന്നെ ഒറ്റക്കക്കാൻ പാടില്ലായിരുന്നു.. ”

നവിയൊരു കുറ്റവാളിയെ പോലെ ആതിരയുടെ മുന്നിൽ നിന്നു…

” അതിനെനിക്കൊന്നും പറ്റിയില്ലല്ലോ.. ”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… അപ്പോഴേക്കും പുറത്തേ ബഹളം കേട്ട് അവർ പുറത്തേക്ക് നോക്കി…

” എന്താ അവിടെ… ”

അഭി അവരോടു ചോദിച്ചു…

” മൂന്നു പേര് ടെറസിന്റെ മേലെന്നു താഴെക്കു വീണു… അതും പുതിയ ബാത്‌റൂമിന് വേണ്ടിയെടുത്തുയാ കുഴിയിലേക്കാ വീണത് ”

അവരുടെ ക്ലാസ്സിലേക്കും കയറി വന്നയൊരാൾ പറഞ്ഞു.. അതു കേട്ടതും നവിയും മറ്റുള്ളവരും അവിടെക്കൊടി….

അവിടെ ചെന്നതും ആ കോളേജിലെ മിക്കവാറും എല്ലാം കുട്ടികളും അവിടെയുണ്ടായിരുന്നു…

” എടാ ഇതു മുൻപേ കണ്ട ആ ചേട്ടൻ അല്ലേ.. ”

കുഴിയിലെക്കിറങ്ങി അവിടെ വീണു കിടക്കുന്നവരെ എടുക്കാൻ സഹായിക്കുന്നയാളെ കണ്ടു അജോ നവിയോട് ചോദിച്ചു…

അതു കേട്ടതും അവൻ അതേയെന്ന് തലയാട്ടി.. അപ്പോഴും അയാളുടെ മുഖത്ത് ദേഷ്യമുള്ളത് നവി ശ്രെധിച്ചു…

” ടാ വിഷ്ണു സൂക്ഷിച്ചു… ”

കുഴിയിൽ വീണവരെയെടുക്കുമ്പോൾ മുകളിലുള്ളവർ കുഴിയിലുള്ളവരോടു പറഞ്ഞു… അവിടെ നിന്നുമെടുത്തവരെ കൊണ്ട് പോകുന്നതു കണ്ടതും ആതിര പെട്ടെന്ന് മാറി നിന്നു…

” അവരാണോ ആതു… ”

ആതിരയുടെ പുറകിൽ വന്നു നിന്ന് നവി ചോദിച്ചതും ആതിരയിലൊരു ഞെട്ടലുണ്ടായി…

” ആതു.. നീ എന്നേ എപ്പോഴെങ്കിലുമോരു സഹോദരനെ പോലെ കണ്ടിട്ടുണ്ടെൽ നീയിതു പറയണം.. ”

നവി പറഞ്ഞതും അവൾ അതേയെന്ന് തലയാട്ടി… അതു കണ്ടു മുന്നോട്ട് നടക്കാനാഞ്ഞ നവിയുടെ കൈയിൽ കേറി പിടിച്ചു കൊണ്ട് വേണ്ടായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി…

” പ്ലീസ് നവി.. അവർക്കുള്ള ശിക്ഷ ഇപ്പോൾ കിട്ടിയില്ലേ… ഇനി ഞാൻ കാരണം നിങ്ങൾക്കൊരു പ്രെശ്നം കൂടെയുണ്ടാവരുത്.. അങ്ങനെ വന്നാൽ പിന്നെ ഞാൻ ഈ കോളേജിലേക്കു വരില്ല… ”

ആതിര ഇതും പറഞ്ഞു തിരിച്ചു നടന്നു.. നവി അവളെയൊന്നു നോക്കി നിന്ന ശേഷം അവളുടെ പുറകെ തന്നെ പോയി…

കുഴിയിൽ വീണവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയ ശേഷം കോളേജിലെ പരുപാടികൾ മുടക്കമില്ലാതെ തന്നെ നടന്നു. ഉച്ചക്ക് ഓണ സദ്യയും കഴിഞ്ഞു പത്തു ദിവസത്തെ അവധിക്കു കോളേജ് അടച്ചു…

പതിവുപോലെ അജോ ആലപ്പുഴയ്ക്കും രെമ്യ കൊല്ലത്തെക്കും അർജുൻ ഇടുക്കിക്കും ലക്ഷ്മിയും രാധികയും എറണാകുളതെക്കും പോയി…

അഭിയും ആതിരയും നവിയും ജെറിയും കൂടെ ഒരുമിച്ചു ട്രെയിനിലും കയറി…

അതേ സമയം മറ്റൊരിടത്തു…

” എന്നാലും വിഷ്ണു ഇത്രയും വേണമായിരുന്നൊ.. ”

രാത്രിയിൽ ഒരുമിച്ചു കൂടിയവരിൽ ഒരാൾ ചോദിച്ചു…

” പിന്നെ എന്റെ പെണ്ണിനെ കേറി പിടിച്ചവന്മാരെ ഞാൻ പിടിച്ചു ഉമ്മ വെക്കണോ, നിങ്ങൾ വന്നത് കൊണ്ടാ അല്ലായിരുന്നേൽ.. ”

വിഷ്ണു ദേഷ്യത്തോടെ തന്നെ അവരോട് ചോദിച്ചു…

” എടാ എന്നാലും… ”

” ഒരെന്നാലുമില്ല… ഞാനിന്നു അവിടെ ചെല്ലാൻ കുറച്ചു താമസിചെങ്കിലോ. എന്റെ അച്ചു… അതോർക്കാൻ കൂടെ മേലാ.., അതിന്റെ ഇടയിലാ മറ്റവന്മാരുടെയൊരു പ്രതികാരം… ”

” അച്ചുവോ.. അവളുടെ പേര് ആതിരയെന്നോ മറ്റൊ അല്ലേ… ”

” അതു നിങ്ങൾക്കു എനിക്ക് മാത്രം അവൾ അച്ചു.. അന്ന് ആ സ്റ്റേജിൽ വച്ചു അവളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ വേദനിച്ചത് എന്റെ നെഞ്ചാണ്..

അന്ന് മുതൽ അവളെ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയതാ… എന്റെ ഇഷ്ടം പറയാൻ തുടങ്ങിയപ്പോൾ എല്ലാം അവളുടെ കൂടെ മറ്റുള്ളവരുമുണ്ടായിരുന്നു..

ഇന്നാണ് അവളെയൊന്നു ഒറ്റക്കു കണ്ടത്.. അതാ അവളോട്‌ എന്റെ ഇഷ്ട്ടം പറയാൻ തീരുമാനിച്ചു അവളുടെ പുറകെ പോയത്…

അന്നേരം നീ വിളിച്ചില്ലായിരുന്നെങ്കിൽ ഞാനിന്നു അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞെനെ.. അങ്ങനെയെങ്കിൽ അവൾക്കിന്ന് ഇങ്ങനെയൊന്നും വരില്ലായിരുന്നു… ”

വിഷ്ണു നിരാശയോടെ പറഞ്ഞു…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10