Novel

💕അഭിനവി💕 ഭാഗം 19

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” അതിപ്പോൾ എന്താ സംശയം ഫീമെയിൽ അഭിയാണേൽ മെയിൽ വോയിസ്‌ നവി തന്നെ മതി.. ”

രവി സാറിനോട് അഖിൽ പറഞ്ഞു..

” നവിക്ക് അടുത്ത തവണയാണേലും പങ്കെടുക്കമല്ലോ.. പക്ഷെ മഹിക്ക് ഈ വർഷം കൂടെയല്ലേ പറ്റു.. സോ…. ഇത്തവണ മഹി തന്നെ മതി… നവി നമുക്ക് അടുത്ത കോമ്പറ്റിഷൻ പങ്കെടുക്കാം.. ”

രവി സാർ പറഞ്ഞു, അതു കേട്ടതും അഭിയുടെ മുഖം വാടി… അതു അവരുടെ കൂട്ടത്തിലൊരാൾ മാത്രം ശ്രെദ്ധിച്ചു…

” അതിനെന്താ സാർ.. നമുക്ക് നമ്മുടെ കോളേജ് വിൻ ചെയ്താൽ പോരെ.. അതിപ്പോൾ ഞാനായാലും മഹി ചേട്ടനായാലും എനിക്കു പ്രെശ്നമില്ല… ”

നവി അവരോടു പറഞ്ഞു. ശേഷം അവൻ അവിടെ നിന്നും തിരിച്ചു ക്ലാസിലേക്കു നടന്നു… ബാക്കിയുള്ളവർ പ്രോഗ്രാമിനെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു….

” അപ്പോൾ നമുക്ക് നാളെ തന്നെ പ്രാക്ടീസ് തുടങ്ങണം.. എന്നാലേ നല്ല രീതിയിൽ പെർഫോം ചെയ്യാൻ പറ്റു… ”

രവി സാർ പറഞ്ഞപ്പോൾ എല്ലാം ഒക്കെ പറഞ്ഞു..

” അല്ല സാർ എന്നാ പ്രോഗ്രാം ”

കോമ്പറ്റിഷന്റെ കാര്യങ്ങളെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അഖിൽ ചോദിച്ചു…

” അതു നെക്സ്റ്റ് മന്തു .. നമുക്ക് സമയം കുറവാണ്… ”

രവി സാർ പറഞ്ഞു…

” നമ്മൾ മിക്കപ്പോഴും പ്രാക്റ്റിസ് ചെയുന്നതല്ലേ അതു കൊണ്ടു വല്ല്യ കുഴപ്പമുണ്ടാകില്ല… ”

” ആ പിന്നെ ഒരു കാര്യം കൂടെ.. നമ്മുടെ ഈ കോമ്പറ്റിഷൻ മൂന്ന് ലെവലായിട്ടാണ്…മൂന്ന് സോങ്‌സ്, ആദ്യം മെലഡിയാണ്…

അതിൽ നിന്നും സെലക്ട്‌ ആകുന്നവർ മാത്രമേ അടുത്ത ലെവലിലേക്കു പോകു… മെലഡി കഴിഞ്ഞാൽ അടുത്തത് ഫാസ്റ്റ് സോങ്‌സാണ്‌… അതും കഴിഞ്ഞു ലാസ്റ്റ്.. ഓപ്ഷണൽ സോങ്സ്..

സോ നമുക്കതിൽ ഏത് സോങ്‌സ് വേണേലും ചൂസ് ചെയാം.. അഞ്ചു മിനിറ്റിൽ കവിയാതെ എത്ര സോങ്‌സ് വേണേലും ആ ഒരു സോങ്ങിൽ മിക്സ്‌ ചെയ്തു പാടാൻ കഴിയും..

ഒരു ചാനലുമായി ബന്ധപെട്ടാണ് ഈ പ്രോഗ്രാം അതു കൊണ്ടു തന്നെ ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യും.. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ ചിലപ്പോൾ ഫിലിമിൽ അവസരം കിട്ടും… ”

രവി സാർ സന്തോഷത്തോടെ തന്നെ പറഞ്ഞു…

” സാർ നെക്സ്റ്റ് മന്തു എന്ന് പറയുമ്പോൾ.. കറക്റ്റ് ഡേറ്റ് പറയാവോ… ”

മഹി പെട്ടെന്ന് ചോദിച്ചു…

” കറക്റ്റ് ഡേറ്റ്.. നെക്സ്റ്റ് മന്തു ആദ്യമേ അൺനോൺസ് ചെയൂ.. കാരണം.. കേരളത്തിലെ തന്നെ പല കോളേജിൽ നിന്നും എൻട്രിസുണ്ട്..

എല്ലാം കൂടെ നോക്കിയിട്ടേ ഡേറ്റ് ഫിക്സ് ചെയ്യു.. ചിലപ്പോൾ രണ്ടു മൂന്ന് ദിവസം അവിടെ സ്റ്റെ ചെയേണ്ടി വരും.. എന്താ മഹിക്ക് എന്തെങ്കിലും പ്രെശ്നമുണ്ടോ… ”

” അതു സാർ.. ”

” എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെൽ ഇപ്പോൾ പറയണം.. മഹി മാത്രമല്ല.. നിങ്ങളിൽ ആർക്കെങ്കിലും…

നമ്മൾ ഇതു വരെ എൻട്രി കൊടുത്തിട്ടില്ല… കൊടുത്തു കഴിഞ്ഞാൽ പിന്നെ അതിലൊരു മാറ്റവുമില്ല…

എന്ത്‌ സംഭവിച്ചാലും ഈ ആറു പേരും അതിൽ പങ്കെടുക്കണം.. വിജയവും പരാജയവും നമ്മൾ നോക്കുന്നില്ല… പക്ഷെ പങ്കെടുത്തിരിക്കണം.. ”

രവി സാർ തറപ്പിച്ചു പറഞ്ഞു…

” സോറി സാർ കറക്റ്റ് ഡേറ്റ് പറയാതെ.. എന്റെ കാര്യം സംശയമാണ്.. പ്രൊജക്റ്റോക്കെ സബ്മിറ്റ് ചെയേണ്ടത് കൊണ്ടു.. ”

” ഒക്കെ ദെൻ യൂ ലീവ്.. അഖിൽ നവിയെ വിളിച്ചേ.. അവനു അടുത്ത മാസം പ്രോഗ്രാമിന് വരാൻ പറ്റുമോന്നു ചോദിക്ക്.. ”

രവി സാർ പറഞ്ഞു..

” ഒക്കെ സാർ… ”

ഇതും പറഞ്ഞു അഖിൽ ഉടനെ തന്നെ നവിയുടെ ഫോണിലേക്കു വിളിച്ചു കാര്യം പറഞ്ഞു..

” സാർ അവനോക്കെയാണ്.. ”

” ഒക്കെ, എന്നാ നവിയോട് വരാൻ പറ… ”

രവി സാർ അഖിലിനോടു പറഞ്ഞതും അഖിൽ അതു അപ്പോൾ തന്നെ നവിയോടും പറഞ്ഞു… അതു കേട്ടതും അഭിയിൽ വീണ്ടും സന്തോഷം നിറഞ്ഞു…

അൽപ്പസമയം കഴിഞ്ഞതും നവി അവിടെക്ക് തിരിച്ചെത്തി… അപ്പോൾ തന്നെ പ്രോഗ്രാമിൻസിന്റെ കാര്യങ്ങളെല്ലാം രവി സാർ നവിയോട് പറഞ്ഞു.. അവന് അതെല്ലാം സമ്മതമായിരുന്നു…

” സാർ.. മത്സരത്തിൽ എന്താ പ്രൈസ്.. ”

അതു വരെ മിണ്ടാതെയിരുന്ന ലക്ഷ്മി രവി സാറിനോട് ചോദിച്ചു…

” ആ.. പ്രൈസിനെ പറ്റി പറഞ്ഞില്ലല്ലേ… അഞ്ചു പ്രൈസ് ആണ് ഇതു വരെ അൺനോൺസ് ചെയ്തിരിക്കുന്നത്.. ഫസ്റ്റ് പ്രൈസ് 5 ലക്ഷം രൂപയാണ് … സെക്കൻഡ് 2 ലക്ഷം .. 3 rd 1 ലക്ഷം രൂപയുമാണ്….

പിന്നെ നാലാം സമ്മാനആയി അമ്പതിനായിരം രൂപയും അഞ്ചാം സമ്മാനമായി ഇരുപത്തിയായിരം രൂപയുമാണ് പ്രൈസ്… എന്താ പോരെ… ”

രവി സാറോരു ചിരിയോടെ അവരോടു പറഞ്ഞു…

” ആ പിന്നെ ഫസ്റ്റ് സെക്കൻഡ് തേർഡ്.. ഈ മൂന്ന് സ്ഥാനത്തിനും ട്രോഫിയും അവരുടെ സെർട്ടിഫിക്കറ്റും കുടെയുണ്ട്…

നിങ്ങളൊന്നു ആഞ്ഞു പിടിച്ചാൽ ഫസ്റ്റ് പ്രൈസിന്റെ ട്രോഫി ഈ കോളേജിലിരിക്കും… ”

രവി സാർ പറഞ്ഞു.. അതൂടെ കേട്ടപ്പോൾ എല്ലാവർക്കും ആവേശം കൂടി…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ദിവസങ്ങൾ മാറുന്നതിനനുസരിച്ചു നല്ലരീതിയിൽ തന്നെ പ്രാക്റ്റീസും മുന്നേറികൊണ്ടിരിന്നു …

” ഹേയ് ഗെയ്‌സ്… കോമ്പറ്റിഷന്റെ ഡേറ്റ് വന്നു ഡിസംബർ 11, 12, 13… കേരളത്തിലെ തന്നെ 20 കോളേജ്കൾ കോമ്പറ്റിഷന് പങ്കെടുക്കുന്നുള്ളത് കൊണ്ടു തന്നെ മൂന്ന് ദിവസമായിയാണ് പ്രോഗ്രാം ഫിക്സ് ചെയ്തെക്കുന്നത്…

ആദ്യം ദിവസം മെലഡി സോങ് അതിൽ വിൻ ചെയുന്ന പത്തു കോളേജ് അടുത്ത ഹട്ടത്തിലേക്ക് കടക്കും… അതു രണ്ടാമത്തെ ദിവസമാണ്…

അതിൽ നിന്നും വിൻ ചെയുന്ന അഞ്ചു കോളേജ് ടീമാണ് ഫൈനലിലേക്ക് കടക്കുന്നത്… മൂന്നാം ദിവസമാണ് ഫൈനൽ…

പിന്നെ കോമ്പറ്റിഷനിൽ പങ്കെടുക്കേണ്ട എല്ലാം ടീമുകളും പത്താം തിയതി തന്നെ കോമ്പറ്റിഷൻ നടക്കുന്ന സ്റ്റുഡിയോയിൽ അഞ്ചുമണിക്ക് മുൻപേ റിപ്പോർട്ട്‌ ചെയണമെന്നു പറഞ്ഞിട്ടുണ്ട്…

കൃത്യം അഞ്ചു മണിക്ക് അവർ ലോട്ടിടും അപ്പോഴേ ഓരോ കോളേജിനും രജിസ്റ്റർനമ്പർ കിട്ടു ആ നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ ടീമും പങ്കെടുക്കേണ്ടത് ..

ഓരോ പ്രോഗ്രാമും കഴിഞ്ഞു അരമണിക്കൂർ സമയം മാത്രമേ അടുത്ത ടീമിനു അവരുടെ ഇൻസ്ട്രമെന്റ് സെറ്റ് ചെയ്യാൻ കിട്ടൂ…

അതിനുള്ളിൽ സെറ്റ് ചെയ്തു ആ കോളേജിന്റെ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യണം… ഇതു ടൈമർ വെച്ചായത് കൊണ്ടു ഒന്നും പറയാൻ പറ്റില്ല..”

” അല്ല സാർ ഈ അരമണിക്കൂർ എന്ന് പറഞ്ഞാൽ ഒരു ടീമിന്റെ പ്രോഗ്രാം കഴിഞ്ഞു അവർ അവരുടെ ഇൻസ്ട്രമെന്റ് എടുത്തു മാറ്റിയതിന് ശേഷമാണോ അതൊ… ”

” അല്ല ഒരു സോങ് കഴിഞ്ഞു അടുത്ത കോളേജിന്റെ പേര് അൺനോൺസ് ചെയ്ത ശേഷമുള്ള അര മണിക്കൂർ,

ചിലപ്പോൾ ഒരു സോങ് കഴിഞ്ഞു അപ്പോൾ തന്നെ അടുത്ത കോളേജിന്റെ പേര് അൺനോൺസ് ചെയ്തെന്ന് വരും…”

” അയ്യോ അപ്പോൾ അതു പണിയാകുവല്ലോ.. നമ്മൾക്ക് മുൻപേ വരുന്ന ടീം അവരുടെ ഇൻസ്ട്രമെന്റ് എടുത്തു മാറ്റാൻ കുറച്ചു സമയം വൈകിയാൽ… ”

” മ്മ്.. ഈ അരമണിക്കൂർ കഴിഞ്ഞു നമുക്ക് സൗണ്ട് ചെക്ക് ചെയ്യാനൊരു പത്തു മിനിറ്റ് കൂടെ തരും… ”

” ഇനി എന്തായാലും വരുന്നിടത്തു വച്ചു കാണാം അല്ലാതെ എന്ത്‌ പറയാൻ… ”

രവി സാർ പറഞ്ഞത് കേട്ടു സബിൻ പറഞ്ഞു…

” ഇപ്പോൾ നിങ്ങൾക്ക് സോങ് എല്ലാം സെറ്റല്ലേ.. ”

” അതു ഒക്കെയാണ് സാർ… എല്ലാം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്… ”

” ഒക്കെ… ”

” സാർ ഞാനൊരു ഐഡിയ പറയെട്ടെ… ഇപ്പോൾ ഏകദേശം സോങ്സിന്റെ കാര്യത്തിൽ ഞങ്ങൾ ഒക്കെയാണ്..

ഇനിയുള്ള കുറച്ചു ദിവസം കൊണ്ടു ഇൻസ്ട്രമെന്റ്സ് പെട്ടെന്ന് സെറ്റ് ചെയ്തു നോക്കാം.. അപ്പോൾ അവിടെ ചെല്ലുമ്പോൾ നമുക്ക് പെട്ടെന്ന് ചെയ്യാൻ പറ്റും ”

” അതു നല്ലൊരു ഐഡിയയാണ് എല്ലാരും അതൂടെയൊന്നു നോക്കണം.. ആ പിന്നെ ഇൻസ്ട്രമെന്റ് സെറ്റ് ചെയ്യാൻ നവിയും അഭിയും കൂടെണ്ടാ..

ബാക്കിയുള്ളവർ എല്ലാരും കൂടെ നോക്കിയാൽ മതി.. ഇല്ലേൽ പാടുമ്പോൾ നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാകും… “.

നവി പറഞ്ഞത് കേട്ട് രവി സാർ അവരോടു പറഞ്ഞു..

” സാർ.. ഇൻസ്ട്രമെന്റ് സെറ്റ് ചെയ്യാൻ ഡ്രംസിനു മാത്രമേ താമസം വരു… ബാക്കിയെല്ലാം പെട്ടെന്ന് സെറ്റ് ചെയ്യാവുന്നതെയുള്ളൂ .. ”

അഖിൽ അവരോട് പറഞ്ഞു.. അതു കേട്ട് എല്ലാരു പിരിഞ്ഞു…

പിന്നീടുള്ള ദിവസമെല്ലാം ക്ലാസ് കഴിഞ്ഞു അവരുടെ സോങ്‌സ് പ്രാക്ടീസും അതിനു ശേഷം ഇൻസ്ട്രമെന്റ് സെറ്റ് ചെയ്യാനുമുള്ള പ്രാക്റ്റീസും കഴിഞ്ഞാണ് അവർ ഹോസ്റ്റലിലേക്കു പോക്കൊണ്ടിരുന്നത്…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഡിസംബർ 10….

” അഭി.. നവി.. പരുപാടി കലക്കണം … ”

രാവിലെ കോളേജിൽ ചെന്നപ്പോൾ ആതിര അവരോടു പറഞ്ഞു…

” അതു പിന്നെ പറയാനുണ്ടോ.. നമ്മൾ പൊളിച്ചടുക്കും ”

ഫ്രെണ്ട്സിനു കൈ കൊടുത്തു കൊണ്ടു അഭിയും നവിയും പറഞ്ഞു…

” ഞങ്ങൾ നാളെ രാവിലെയങ് എത്തിക്കോളാം… ”

അവർക്ക് കൈ കൊടുത്തു കൊണ്ടു അജോ പറഞ്ഞു..

” അപ്പോൾ ക്ലാസ്സ്‌ ”

നവി സംശയത്തോടെ ചോദിച്ചു..

” ക്ലാസ്സ്‌ അവിടെ തന്നെ കാണും മൂന്ന് ദിവസം കട്ട്‌ ചെയ്തുന്നു പറഞ്ഞു ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ”

അജോ നിസാരമായി പറഞ്ഞു…

” മൂന്ന് ദിവസമൊ… ”

” പിന്നെ മൂന്നാം ദിവസമല്ലേ ഫൈനൽ നിങ്ങൾ കപ്പ്‌ അടിച്ചു.. ആ കപ്പും കൊണ്ടേ നമ്മൾ കോളേജിലേക്കു വരു…”

ആതിര പറഞ്ഞു…

” അപ്പോൾ നീയും ക്ലാസ്സ്‌ കട്ട്‌ ചെയ്യുവാണോ.. ”

” പിന്നെ ഞാൻ മാത്രമല്ലാ.. ഞങ്ങൾ എല്ലാരും വരുന്നുണ്ട്.. ആ പിന്നെ ജെറിയും വിഷ്ണുചേട്ടനും ചേട്ടന്റെ ഫ്രെണ്ട്സും പിന്നെ കൃഷ്ണയും കാണും… ”

ആതിര പറഞ്ഞു… അപ്പോഴേക്കും അവർക്ക് പോകനുള്ള വണ്ടി വന്നു,

അവർ അവരുടെ ഡ്രെസ്സും സാധനങ്ങളും എടുത്തു വച്ചു കാക്കനാടെക്കു പോയി… അവരുടെ കൂട്ടത്തിൽ രവി സാറുമുണ്ടായിരുന്നു….

മൂന്ന് മണിയോടടെ അവർ കാക്കനാടുള്ള സ്റ്റുഡിയോയിലെത്തി.. ഇൻസ്ട്രമെന്സ് എല്ലാം വാനിൽ തന്നെ വച്ചു അവരെല്ലാം അവിടെ രജിസ്റ്റർ ചെയ്തു…

അഞ്ചു മണിയായപ്പോഴേക്കും എല്ലാം കോളേജ്കാരും വന്നു രെജിസ്റ്റർ ചെയ്തു.. കൃത്യം അഞ്ചു മണിക്ക് തന്നെ ലൊട്ടിട്ടു.. mm എൻജിനിയറിങ് കോളേജിന് പതിനാലമത്തെ ലോട്ടാണ് കിട്ടിയത്..

എല്ലാം കോളേജ്കാർക്കും ലോട്ട് കൊടുത്തത്തിന് ശേഷം എല്ലാരും അടുത്ത ദിവസം ഏഴു മണിക്ക് തന്നെ കോമ്പറ്റിഷന് റിപ്പോർട്ട്‌ ചെയണമെന്നും കൃത്യം എട്ട്മണിക്ക് തന്നെ കോമ്പറ്റിഷൻ ആരംഭിക്കുമെന്നും അറിയിപ്പ് കൊടുത്തു…

കോമ്പറ്റിഷന് വന്ന ഇരുപത് ടീമുകളും കാക്കനാടു തന്നെയുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലുമായി മുറിയെടുത്തു…

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് തന്നെ എല്ലാം കോളേജ് ടീമുകളും സ്റ്റുഡിയോയിൽ റിപ്പോര്ട്ട് ചെയ്തു…

രാവിലെ തന്നെ നവിയുടെയും അഭിയുടെയും ഫ്രെണ്ട്സും സ്റ്റുഡിയോയിൽ എത്തിയിരുന്നു…

പുറത്ത് നിന്നുള്ളവരെ പാസ്സ് വെച്ചായിരുന്നു സ്റ്റുഡിയോയിലേക്ക് കയറ്റിയിരുന്നത്..

മൂന്ന് ദിവസത്തേക്കും പ്രിത്യേകം പാസ്സ് ആയിരുന്നു..

കൃത്യം എട്ട്മണിക്ക് തന്നെ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തു… ആദ്യത്തെ പത്തു ടീം ഉച്ചക്ക് മുൻപും ബാക്കിയുള്ള പത്തു ടീം ഉച്ചക്ക് ശേഷവുമായിരുന്നു പങ്കെടുക്കണ്ടിയിരുന്നത്.

അര മണിക്കൂർ കൊണ്ടു ഒരു ടീമിന്റെ ഇൻസ്ട്രമെന്റ്സ് മാറ്റി അടുത്ത ഇൻസ്ട്രമെന്റ്സ് സെറ്റ് ചെയണമെന്നുള്ളത് കൊണ്ടു ചില കോളേജ് ടീമിനു എല്ലാം ഇൻസ്ട്രമെന്റ്സും സെറ്റ് ചെയ്യാനുള്ള സാവകാശം കിട്ടാതെ ഉള്ളത് കൊണ്ടു അഡ്ജസ്റ്റ് ചെയേണ്ടി വന്നു… ചില കോളേജ് കാർക്ക് പങ്കെടുക്കാനും പറ്റിയില്ല…

ഉച്ചക്ക് ഭക്ഷണത്തിന് ശേഷമായിരുന്നു നവിയുടെ കോളേജിന്റെ പ്രോഗ്രാം.. അവർക്ക് മുന്നേ എറണാകുളത്തെ കെഎം എൻജിനിയറിങ് കോളേജ് ആയിരുന്നു പങ്കെടുത്തത്…

എൻജിനിയറിങ് റിസൾട്ടിൽ mm കോളേജിന്റെ പുറകിലായിരുന്നു km മിന്റെ സ്ഥാനം അതു കൊണ്ടു ഇവിടെ അവർക്ക് mm കോളേജിനോടൊരു ശത്രുതയുമുണ്ടായിരുന്നു…

അതു കൊണ്ടു തന്നെയവർ പ്രെശ്നമുണ്ടാക്കുമെന്നു രവി സാർ മുന്നറിയിപ്പ് കൊടുത്തിരുന്നു…

കെഎം മിന്റെ പ്രോഗ്രാം കഴിഞ്ഞതും അടുത്ത പ്രോഗ്രാമിനു mm കോളേജിന്റെ പേര് അൺനോൺസ് ചെയ്തു ടൈമർ സ്റ്റാർട്ട്‌ ചെയ്തു..

പക്ഷെ കെഎം കോളേജ് ടീം മനഃപൂർവം അവരുടെ ഇൻസ്റ്റ്മെന്റ്സ് എടുത്തു മാറ്റാൻ വൈകിപ്പിച്ചു കൊണ്ടു സ്റ്റേജിൽ നിന്നുമിറങ്ങി…

അപ്പോഴേക്കും km കോളേജിനെ ലീഡ് ചെയ്ത സാറിന്റെ മുഖത്തൊരു പുച്ഛചിരിയുണ്ടായിരുന്നു…

Mm കോളേജിന് ഇന്സ്ട്രമെന്റ് സെറ്റ് ചെയ്യാൻ ഇനി പത്തു മിനിറ്റ് മാത്രം…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

Comments are closed.