Wednesday, May 22, 2024
Novel

💕അഭിനവി💕 ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” നീ എന്റെ മകനാണെന്നു അവിടുത്തെ പ്രിൻസിപ്പാളിലും മാനേജർക്കും മാത്രമേ അറിയൂ …”

“താങ്ക്സ് അച്ഛാ ”

നവിക്കൊരു ചിരിയും നൽകി അച്ഛൻ പുറത്തേക്ക് പോയി…

അച്ഛൻ ഇപ്പോൾ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ലല്ലേ അതു ഞാൻ തന്നെ പറഞ്ഞു തരാം…

വേറൊന്നുമല്ല ഇപ്പോൾ ഞാൻ പഠിക്കാൻ പോകുന്നത് ഞങ്ങളുടെ തന്നെ കോളേജിലാണ്… പക്ഷെ അവിടെയാരും ആ കോളേജ് എന്റെ അച്ഛന്റെയാണെന്ന് അറിയരുത് അത്രയുള്ളൂ, കാരണം എനിക്കു ഒരു കൂട്ടുകാരനെ കിട്ടിയാലും അവൻ എന്നേ കണ്ടു കൂട്ടുകൂടുന്നവൻ ആകണം…

അങ്ങനെ വൈകുന്നേരമോരു മൂന്നു മൂന്നരയോടെ ഞാൻ എന്റെ അങ്കത്തട്ടിലേക്കുള്ള യാത്രതുടങ്ങി…

ഒരു ട്രാവൽ ബാഗിൽ എനിക്കു വേണ്ട ഡ്രെസ്സും മറ്റുമായി ഞാൻ പൂമുഖത്തെക്ക് നടന്നു, എന്നേ യാത്രയാക്കാൻ വേണ്ടി എന്റെ അമ്മയും ഏട്ടനും ഏട്ടത്തിയും ഞങ്ങൾടെ പൊന്നൂസുമുണ്ടായിരുന്നു…

” അപ്പോൾ അമ്മക്കുട്ടി ഞാൻ പോയിട്ട് വരാട്ടൊ… ”

നവി വന്നു അമ്മയെ കെട്ടിപിടിച്ചു കവിളിലൊരു ഉമ്മയും കൊടുത്തു കൊണ്ട് പറഞ്ഞു..

” ടാ പോകുന്നതൊക്കെ കൊള്ളാം.. അവിടെച്ചെന്നൊരു പ്രശ്നവും ഉണ്ടാക്കിയെക്കരുത്.. ”

” ഉത്തരവ് മാതാശ്രീ… ”

രണ്ടു കൈയും കൂപ്പി കൊണ്ടൊരു ചിരിയോടെ നവി പറഞ്ഞു… അപ്പോഴേക്കും പാർവതിയമ്മയുടെ കൈ നവിയുടെ ചെവിക്കു പിടിച്ചിരുന്നു…

” ആ… ടാ ചേട്ടാ ഞാൻ ഇവിടെയില്ലാന്നു വച്ചു ഇവിടെയൊരു കുറവും വരുത്തിയെക്കരുത്.. ”

അമ്മയുടെ കൈ വിട്ടതും നവി ചേട്ടനോടായി പറഞ്ഞു…

” ഉത്തരവ് പ്രേഭു.. ”

നീരജ് രണ്ടു കൈയ്യും കൂപ്പികൊണ്ട് പറഞ്ഞു.. അതു കണ്ടതും അമ്മയും ഏട്ടത്തിയും വാ പൊത്തി ചിരിച്ചു…

” ഏട്ടത്തി, ഞാനിവിടെയില്ലന്നു കരുതി എന്റെ ഏട്ടനെ ഉപദേശിച്ചു ഉപദേശിച്ചു ഒരു വഴിയാക്കരുത്… ”

നവി ഏട്ടത്തിയോട് പറഞ്ഞപ്പോഴേ അവൾ നവിയുടെ നേരെ അടിക്കാനായി കൈയോങ്ങി..

” കുറുമ്പി കുട്ടി ചെറിയച്ഛൻ പോവാണെ ടാറ്റ.. ”

” ചെ….ചെറിയച്ഛ ഉമ്മാ.. ”

ഏട്ടത്തിയുടെ കൈയിലിരുന്ന പൊന്നുസിനോട്‌ നവി പറഞ്ഞതും അവന്റെ കവിളിൽ അവളൊരു ഉമ്മ കൊടുത്തു…

” ആാാാ… ”

അതു വേറൊന്നുമല്ല നമ്മുടെ പൊന്നൂസ് അവളുടെ ചെറിയച്ഛൻ കവിളിലൊരു സമ്മാനം കൊടുത്തതാ… ഒരു കുഞ്ഞു കടി..

” ചെറിയച്ച വരുമ്പോൾ കിന്റെർ ജോയി മേടിച്ചുണ്ടു വരണേ… ”

പൊന്നൂസൊരു കൊഞ്ചലോടെ പറഞ്ഞു..

” ടീ എന്റെ കവിളിൽ കടിച്ചതും പോരാ ഇനി നിനക്ക് ഞാൻ കിന്റെർ ജോയ് കുടെ മേടിച്ചു തരാം… ”

നവി കടുപ്പിച്ചു ചോദിച്ചു.. അതു കേട്ടതും പൊന്നൂസ് വീണ്ടും കൊഞ്ചലോടെ തന്നെ അവന്റെ കവിളിൽ കുറച്ചു ഉമ്മകൾ കുടെ കൊടുത്തു.. .

” നിന്റെ ഈ സുഖിപ്പിക്കൽ എന്റെടുക്കൽ വേണ്ടാട്ടൊ… ”

അതു കേട്ടതും പൊന്നുസിന്റെ മുഖം മാറി ഇപ്പോൾ കരയുമേന്ന അവസ്ഥ.. അതു കണ്ടതും…

” അയ്യേ കൊച്ചചന്റെ ചുന്ദരി കുട്ടി കരയുവാണോ.. കൊച്ചച്ചൻ ചുമ്മാ പറഞ്ഞതെല്ലേ.. കിന്റെ ജോയ് ഞാൻ നിന്റെ അച്ഛേട കൈയിൽ കൊടുത്തു വിട്ടേക്കാം.. ”

അവൾക്കും തിരിച്ചൊരുമ്മ കൊടുത്തു കൊണ്ട് നവി പറഞ്ഞു…

” ടാ വാടാ സമയം പോകുന്നു… ”

നീരജ് കാർ ഇറക്കികൊണ്ടു പറഞ്ഞു അപ്പോഴേക്കും അവരുടെ അച്ഛനും അങ്ങോട്ടേക്ക് വന്നു…

” നീ പറഞ്ഞതു പോലെയൊക്കെ ചെയ്തിട്ടുണ്ട്.. എന്ന് വച്ചു എന്നേ അങ്ങോട്ടേക്ക് വരുത്തിയേക്കരുത്… പിന്നെ ഇതു വച്ചോ.. ”

ഇതും പറഞ്ഞു ഒരു എ റ്റി എം കാർഡ് നവിക്കു കൊടുത്തു… അച്ഛൻ നവിയൊന്നു ചേർത്ത് പിടിച്ച ശേഷം നവി ബാഗ് എടുത്തു കാറിന്റെ ബാക്ക് സീറ്റിലേക്കു വച്ചു, എന്നിട്ട് കാറിന്റെ കോ ഡ്രൈവർ സീറ്റിലേക്കു കയറി..

എല്ലാരേം കൈ വീശി കാണിച്ചു അപ്പോഴേക്കും കാർ മുന്നോട്ടു നീങ്ങിയിരുന്നു…

അൽപ്പ സമയത്തെ യാത്രയ്ക്ക് ശേഷം അവർ ബസ് സ്റ്റാൻഡിൽ എത്തി, അപ്പോഴേക്കും നവിക്ക് പോകാനുള്ള ബസ്സും അവിടെ എത്തിയിരുന്നു..

നവി വേഗം കാറിൽ നിന്നുമിറങ്ങി ബാഗും എടുത്തു ഏട്ടനെയൊന്നു കെട്ടി പിടിച്ച ശേഷം ബസിലേക്കു കയറി… അവനെയും കൊണ്ട് ബസ് മുന്നോട്ടു നീങ്ങി…

ബസ്സിൽ കയറിയ നവി അവന്റെ സീറ്റ് കണ്ടു പിടിച്ചു അവിടയിരുന്നു, എന്നിട്ട് ഹെഡ്‌സെസ്റ്റ് എടുത്തു ചെവിയിൽ വച്ചു പുറത്തേ കാഴ്ച്ചകൾ കണ്ടിരുന്നു…

ബസ് കുറച്ചു ദൂരം പിന്നിട്ടതും അടുത്തൊരു സ്റ്റോപ്പിൽ നിന്നും രണ്ടു മൂന്ന് പെൺകുട്ടികൾ കുടെ ബസിൽ കയറി… അവരിൽ രണ്ടുപേര് നവി ഇരുന്നതിന് നേരെ മുന്നിൽ വന്നിരുന്നു..

” ഹലോ ഇതെന്റെ സീറ്റാണ് അവിടെ നിന്നും മാറിക്കെ… ”

നവിയോട് പറയുന്നത് കേട്ട് നവി നോക്കിയപ്പോൾ ബ്ലാക്ക്‌ ജീൻസും റെഡ് ആൻഡ് വൈറ്റ് ചെക്ക് ഷർട്ടും മിട്ടു മുടി അലസമായിയിട്ടുകൊണ്ട് ഒരു പെണ്ണ് അവന്റെ മുന്നിൽ നിൽക്കുന്നു…

” എന്താ പറഞ്ഞതു.. ”

” ടൊ അതെന്റെ സീറ്റാണ് ഇങ്ങോട്ട് മാറിയിരിക്കാൻ… ”

അവൾ നവിയോടായി പറഞ്ഞു…

” എടൊ തനിക്കു ഇരുന്നാൽ പോരെ.. അപ്പോൾ ഇവിടെയിരുന്നാൽ എന്താ പ്രശ്നം… ”

നവി അവളോട് അടുത്ത സീറ്റ് ചുണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു…

” അങ്ങനെയാണേൽ തനിക്കു ഇവിടെയിരുന്നാൽ പോരെ… ”

അവളും വിടാതെ തന്നെ പറഞ്ഞു…

” എന്റെ അഭി നീയിപ്പോൾ അവിടെയിരിക്കു…”

ഇവരുടെ വഴക്ക് കണ്ടു മുൻപേ വന്നവരിൽ ഒരാൾ അവളോട് പറഞ്ഞു..

” നീ ചുമ്മായിരിക്ക് രാതു… ഇതങ്ങനെ വിട്ടാൽ പറ്റില്ല… കണ്ടക്ടർ… ”

അഭി അവളുടെ കുടെ വന്നവരോടു പറഞ്ഞിട്ട് കണ്ടക്ടറേ വിളിച്ചു…

” എന്താ മേടം… ”

കണ്ടക്ടർ വന്നതും അവളോട്‌ ചോദിച്ചു..

” ഒ…എന്തൊരു വിനയം.. ചേട്ടാ.. ഞാൻ പൈസ കൊടുത്തു ബുക്ക്‌ ചെയ്തതാണോ ഈ സീറ്റ്.. ”

കണ്ടക്ടറോട് ചോദിച്ചു..

” അതേ.. അതിനിപ്പോൾ എന്താ.. ”

” അപ്പോൾ ആ സീറ്റിൽ ഇരിക്കേണ്ടതു ഞാനാണോ അതോ വഴിയെ പോകുന്നവരോ.. ”

” ഇപ്പോൾ എന്താ കൊച്ചിന്റെ പ്രശ്നം.. ആരു വഴിയെ പോയ കാര്യമാ കൊച്ചു പറയുന്നത്… ”

” ആരും വഴിയെ പോയ കാര്യമല്ല.. ദേ എന്റെ സീറ്റിൽ വേറെയൊരാൾ ഇരിക്കുന്നത് കണ്ടോ, അയാളെ അവിടെ നിന്നും മാറ്റി തരണം.. അത്രയുള്ളൂ… ”

അഭി കണ്ടക്ടറോടു പറയുന്നത് കണ്ടതും നവി വേഗം ഉറക്കം നടിച്ചു…

” ടൊ.. ടൊ.. ഇതു ഈ കൊച്ചിന്റെ സീറ്റാണ്.. ഇങ്ങോട്ട് മാറിയിരുന്നെ…”

കണ്ടക്ടർ നവിയെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു..

” അയാൾ ഉറങ്ങിപോയത് കൊണ്ടാണ്.. ഇപ്പോൾ മാറി കോളും.. ”

നവിയെ തട്ടി വിളിച്ച ശേഷം കണ്ടക്ടർ അഭിയോട് പറഞ്ഞു… അതു കണ്ടതും അഭി രൂക്ഷമായി നവിയെ നോക്കി…

” എന്താ… സാറെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ… ”

നവി കണ്ടക്ടറോട് ചോദിച്ചു…

” എടൊ ഇതു ഈ കൊച്ചിന്റെ സീറ്റാണ്.. അവിടെ നിന്നും മാറിയിരുന്നെ… ”

കണ്ടക്ടർ വീണ്ടും പറഞ്ഞതും നവി മാറി കൊടുത്തു.. അതു കണ്ടു നവിയെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവൾ നവിയിരുന്ന സീറ്റിലേക്കിരുന്നു…

എന്നിട്ട് വേഗം തന്നെ ഹെഡ്‌സെറ്റ് എടുത്തു ചെവിയിലേക്കു വച്ചു…

നവി അവൾ ചെയുന്ന കാര്യങ്ങൾ കണ്ടു ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു… അവൾ അതു കണ്ടതും നവിയെയൊന്നു രൂക്ഷമായി നോക്കി.. അപ്പോൾ തന്നെ നവി അവന്റെ നോട്ടം മാറ്റി, കണ്ണുകൾ അടച്ചു ഇരുന്നു…

⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവരുടെ ബസ് കോട്ടയം ബസ് സ്റ്റാൻഡിലെത്തുമെന്നു കണ്ടക്ടർ വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു വഴി ബ്ലോക്ക് ആയതു കൊണ്ട് തന്നെ ബസ് കുറെ താമസിക്കുകയും ചെയ്തു..

” ടാ അഭി നമ്മള് കോട്ടയത്തെത്തി ഇനി ഇവിടെ നിന്നും എങ്ങനെയാ… പോകുന്നത്… ”

അഭിയുടെ ഒരു കൂട്ടുകാരി ചോദിച്ചു…

” അഡ്മിഷൻ ടൈമിൽ വന്നപ്പോൾ ഇവിടെ നിന്നും വേറെ ബസിൽ കേറി പോകുവായിരുന്നു… ഇനിയിപ്പോൾ എങ്ങനെ പോകും.. ”

അടുത്ത കൂട്ടുകാരിയും അഭിയോട് ചോദിച്ചു..

” അങ്ങനെ ചോദിച്ചാൽ എനിക്കും വല്ല്യ പിടിയില്ല.. നമുക്ക് ലാലേട്ടൻ പറഞ്ഞതു പോലെ ചോയിച്ചു ചോയിച്ചു പോകാം… ”

അഭി ഒരു ചിരിയോടെ പറഞ്ഞു… അപ്പോഴും ഇവരുടെ സംസാരം ശ്രെദ്ധിച്ചുകൊണ്ടിരിക്കുവായിരുന്നു നവി…

അപ്പോഴേക്കും ബസ് കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിലെക്കു കേറി…

ബസ് നിർത്തിയപ്പോഴേക്കും നവി തന്റെ ബാഗമായി ഇറങ്ങി… അഭിയും അവളുടെ കൂട്ടുകാരും കുടെ ഇറങ്ങി ..

” ടാ കണ്ടിട്ട് ആ പോകുന്നവനും നമ്മുടെ കോളേജിലേക്കു തന്നെയാണെന്ന് തോന്നുന്നു.. പോയി ചോദിച്ചാലോ.. ”

അഭിയോട് ഒരു കൂട്ടുകാരി ചോദിച്ചു…

” കണ്ടിട്ട് ജാട ടീം ആണെന്ന് തോന്നുന്നു.. ചോദിക്കാണോ… ”

അഭി ചോദിച്ചു..

” ഇനി ചോദിച്ചാൽ തന്നെ പുള്ളി സമ്മതിക്കുമൊ അതു പോലെയല്ലായിരുന്നോ നിന്റെ കുറച്ചു മുന്നത്തെ പ്രകടനം… ”

അഭിയുടെ അടുത്ത കൂട്ടുകാരി ചോദിച്ചു.

” ലെച്ചു.. ഈ സമയത്തു അങ്ങനെയൊക്കെ ചിന്തിക്കാണോ… എന്തായാലും ചോദിച്ചു നോക്കാം പോയാലൊരു വാക്ക്.. കിട്ടിയാൽ ഹോസ്റ്റൽ വരെ പോകാല്ലോ.. ”

അഭി അവരെ നോക്കികൊണ്ട് പറഞ്ഞു.. അപ്പോഴേക്കും നവിയൊരു ഓട്ടോക്കാരന്റെ അടുത്തേക്ക് ചെന്നിരുന്നു…

” അതേ ചേട്ടാ. ഇവിടെ ഈ mm എൻജിനിയറിങ് കോളേജ് ”

” ഈ സമയത്ത് എന്താ കോളേജിൽ പരുപാടി ”

നവി ചോദിച്ചതും ഓട്ടോക്കാരൻ തിരിച്ചു ചോദിച്ചു..

” ആല്ല ചേട്ടാ.. അവിടുത്തെ ഹോസ്റ്റലിലേക്കാണ്.. ”

” ആ എന്നാ കേറിക്കോ.. ”

ഓട്ടോക്കാരൻ പറഞ്ഞതും നവി ബാഗും വെച്ചു ഓട്ടോയിൽ കയറി, ഓട്ടോ എടുക്കാൻ തുടങ്ങിയതും അഭിയും കൂട്ടുകാരും കുടെ ഓടി വന്നു കയറി…

” അതേ എങ്ങോട്ടാ.. ”

നവി അവരോടു ചോദിച്ചു..

” അതേ താൻ എന്തായാലും ഹോസ്റ്റലിലെക്കല്ലേ ഞങ്ങളും അങ്ങോട്ടാ.. അപ്പോൾ ലിഫ്റ്റ് തന്നതിന് താങ്ക്സ്.. ”

നവി ചോദിച്ചപ്പോഴേക്കും അഭി പറഞ്ഞു… അവരെ നോക്കിയൊന്നു ചിരിച്ചുകൊണ്ട് ഓട്ടോ ചേട്ടൻ വണ്ടി എടുത്തു…

അതികം താമസിയാതെ തന്നെയവർ ബോയ്സ് ഹോസ്റ്റലിൽ എത്തി… ഓട്ടോചേട്ടൻ ഓട്ടോ ഒതിക്കിയതും…

” ചേട്ടാ ഗേൾസ് ഹോസ്റ്റൽ ഇവിടെ എവിടെയാ… ”

നവി ചോദിച്ചു..

” അതിവിടെ നിന്നും കുറച്ചൂടെ മുന്നോട്ടു പോകണം.. ”

” എന്നാ അങ്ങോട്ട്‌ വിട്ടോ.. ”

നവി പറഞ്ഞതും ഒരു ചിരിയോടെ തന്നെ ഓട്ടോ മുന്നോട്ടെടുത്തു… ഗേൾസ് ഹോസ്റ്റലിന്റെ മുന്നിലെത്തിയതും ഓട്ടോ ചേട്ടൻ ഓട്ടോ നിർത്തി..

അഭിയും കൂട്ടുകാരും ഇറങ്ങിയതും.. ഒരു താങ്ക്സ് പറഞ്ഞു അവർ പോയി. അതു കണ്ടു ഒരു ചിരിയോടെ നവി തിരിച്ചു ബോയ്സ് ഹോസ്റ്റലിലേക്കും പൊന്നു..

 

തുടരും

💕അഭിനവി💕 ഭാഗം 1