Saturday, July 13, 2024
Novel

💕അഭിനവി💕 ഭാഗം 9

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ഇതൊന്നും അത്ര നല്ലതല്ലാട്ടോ… ”

ജെറി പറയുന്നത് കേട്ട് നവി തിരിഞ്ഞു നോക്കിയതും, ജെറി നവിയുടെ അടുത്ത് വന്നു അവനു കൊണ്ടുവച്ച ഷേക്ക് എടുത്തു കുടിച്ചു.. അതു കണ്ടു മറ്റുള്ളവർ അവരെ രണ്ടു പേരെയും മാറിമാറി നോക്കി…

” എടാ നിനക്ക് വേണമെങ്കിൽ വേറെ പറഞ്ഞാൽ പോരെ…”

അജോ ജെറിയോട് പറഞ്ഞു… പക്ഷെ നവി മാത്രം അവനോടുന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു അപ്പോഴേക്കും അടുത്തൊരു ഷേക്കുകൂടെ ബേക്കറിയിലെയാൾ അവരുടെ മുന്നിൽ കൊണ്ട് വന്നു വച്ചു…

” അവനു കുഴപ്പമില്ല.. പിന്നെ നിനക്കെന്താ പ്രെശ്നം… ”

നവിയുടെ അടുത്തേക്കൊരു കസേര കൂടെ വലിച്ചിട്ടിരുന്നുകൊണ്ട് ജെറി അജോയോട് ചോദിച്ചു…

” അപ്പോൾ ഇതു സ്ഥിരവാല്ലേ.. ”

അവരെ നോക്കിയിരുന്ന അഭി നവിയോടും ജെറിയോടുമായി ചോദിച്ചു… അതിനവരോന്നു ചിരിച്ചു കാണിച്ചു… അപ്പോഴേക്കും അഭിയുടെ രണ്ടു ഫ്രണ്ട്സും കൂടെ അവിടെക്കെത്തി…

” അല്ല നിന്നെന്താ സ്പെഷ്യൽ.. പതിവില്ലാതെ ഷേക്കോക്കെ.. ”

ഷേക്ക് കുടിച്ചു തീർന്നതും ജെറി അവരോടു ചോദിച്ചു…

” ഇപ്പോഴേലും അങ്ങ് ഇതു ചോദിച്ചല്ലോ സമാധാനമായി.. ”

അജോ അവനോടു പറഞ്ഞു…

” അതു നമ്മുടെ കോളേജിലെ മ്യൂസിക് ബാന്റില്ലെ Chilli peppers അതിലേക്ക് ഈ രണ്ടുപേരെയും സെലക്ട്‌ ചെയ്തു.. ”

ആതിര ജെറിനോട്‌ പറഞ്ഞു…

” കോൺഗ്രസ്‌ അഭി ആൻഡ് നവി ”

ആതിര പറഞ്ഞത് കേട്ട് ലെച്ചുവും രാധുവും അവർക്ക് രണ്ടുപേർക്കും വിഷ് അറിയിച്ചു പിന്നെയും കുറച്ചു നേരം കുടെ അവിടെയിരുന്നവർ അങ്ങനെ പിരിഞ്ഞു…

⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

” ഇന്ന് ഫ്രൈഡേ അല്ലേ.. എല്ലാരും വീട്ടിലേക്കു പോകുന്നുണ്ടോ. അതൊ ഹോസ്റ്റലിൽ തന്നെ നിൽക്കുവാണോ… ”

അടുത്ത ദിവസം ക്ലാസ്സിലിരിക്കുമ്പോൾ അജോ എല്ലാവരോടുമായി ചോദിച്ചു…

” ഞാനിന്ന് വൈകുന്നേരം പോകും ”

ആതിര പറഞ്ഞു..

“അല്ല നിന്റെ വീട് പാലക്കാടല്ലേ.. ഇത്രയും ദൂരം.. ”

നവി സംശയിച്ചൊണ്ട് ചോദിച്ചു…

” 5:30 ന് ചെന്നൈ മെയിലുണ്ട്, ഒരു രണ്ടുമണിയോടെ പാലക്കാട്‌ എത്തും, അച്ഛൻ റെയിൽവേ സ്റ്റേഷനിൽ കാണും, അവിടെ നിന്നും കുറച്ചു ദൂരമേയുള്ളൂ വീട്ടിലേക്ക്… ”

ആതിര പറഞ്ഞു..

” എന്നാ പിന്നെ ഞാനുമുണ്ട്… അച്ഛനോട് വിളിച്ചു പറയാം സ്റ്റേഷനിൽ വരണമെന്നു… ”

ആതിര പറഞ്ഞത് കേട്ട് പെട്ടെന്ന് തന്നെ അഭിയും പറഞ്ഞു…

” അല്ല അപ്പോൾ നിന്റെ വീട് പാലക്കാടാണോ… ”

അഭി പറയുന്നത് കേട്ട് അർജുൻ അവളോട്‌ ചോദിച്ചു…

” ബെസ്റ്റ് ഇത്രയും അടുത്തിട്ട് ഇവളുടെ വീട് എവിടെയാണെന്ന് പോലും നിനക്കറിയില്ലേ. ”

അജോ അവനെ കളിയാക്കികൊണ്ടു പറഞ്ഞു…

” എന്നാ മോനെ അജോക്കുട്ടാ നീ പറ, എവിടെയാ എന്റെ വീട്… ”

അജോയുടെ സംസാരം കേട്ടതും അഭി അവനോടു ചോദിച്ചു…

” അതു എനിക്കും അറിയില്ലല്ലോ.. നീ പറഞ്ഞോ ഇതു വരെ നിന്നെ കുറിച്ച്.. ”

അജോ കൈമലർത്തികൊണ്ട് അവളോട്‌ ചോദിച്ചു..

” അതൊക്കെ ചോദിക്കേണ്ടത് നിങ്ങളുടെ കടമയാണ്.. ”

അഭി പറഞ്ഞു…

” ഞങ്ങൾ മാത്രമല്ലല്ലോ.. ഇവനും ഉണ്ടല്ലോ.
ഇവൻ ചോദിച്ചോ ഇതു വരെ നിന്നോട്… ”

” പേര് അഭിരാമി എല്ലാരും അഭിയെന്ന് വിളിക്കും പാലക്കാട്‌ പയ്യേരിയിൽ വീട്, വീട്ടിൽ അച്ഛമ്മ, അച്ഛൻ അമ്മ ഒരു ചേച്ചി ഒരു ചേട്ടൻ, പിന്നെയൊരു മൂന്നു പൂച്ചയും ഒരു പട്ടിക്കുട്ടിയും ഒരു തത്തയും, ഇത്രയും മതിയൊ… ”

നവി ഇതു പറഞ്ഞതും അജോയും അർജുനും ആതിരയും രെമ്യയും വാ പൊളിച്ചിരുന്നു…

” ഇതൊക്കെ എപ്പോൾ ചോദിച്ചറിഞ്ഞു.. ”

അജോ ചോദിച്ചു…

” അതൊക്കെ ചോദിക്കേണ്ട സമയത്തു ചോദിച്ചറിഞ്ഞു.. ”

നവി തന്റെ പല്ല് മുഴുവൻ വെളിയിൽ കാണിച്ചൊരു ചിരിയോടെ പറഞ്ഞു…

” അങ്ങനെയാണേൽ നമുക്കൊരുമിച്ചു പോകാം.. ഞാനും എറണാകുളം വരെ നിങ്ങളുടെ കുടെ വരം.. ”

നവി ആതിരയോടും അഭിയോടുമായി പറഞ്ഞു..

” അല്ല രെമ്യ നീ എങ്ങനെ പോകും.. ”

” കോട്ടയത്തു നിന്നു ഇഷ്ട്ടം പോലെ കെ എസ് ആർ റ്റി സി ബസുണ്ട് തിരുവനന്തപുരത്തിന്.. ഞാൻ അതിൽ പൊക്കോളാം ”

രെമ്യയും പറഞ്ഞു… അപ്പോഴേക്കും മിസ്സ്‌ ക്ലാസ്സിലേക്കു വന്നത് കൊണ്ട് സംസാരം നിർത്തി.. അവരെല്ലാം ക്ലാസ്സിൽ തന്നെ ശ്രെദ്ധിച്ചിരുന്നു..

⏭️⏭️⏭️⏭️⏭️⏭️⏭️⏭️

” നവി നമ്മളെങ്ങനെയാ പോകുന്നത്…”

ഹോസ്റ്റലിൽ നിന്നു ബാഗ് പാക്ക് ചെയുമ്പോൾ ജെറി നവിയോടായി ചോദിച്ചു…

” എടാ ആതുവും അഭിയും അഞ്ചരയുടെ ചെന്നൈ മെയിലിൽ നാട്ടിലേക്കു പോകുന്നുണ്ട്… അതുകൊണ്ടു നമുക്കും അവരുടെ കൂടെ പോകാം… ”

നവി ജെറിയോടു പറഞ്ഞു… ബാഗ് പാക്ക് ചെയ്തതും നാലുപേരുമിറങ്ങി, മുറി പൂട്ടി താക്കോൽ വാർഡനെ ഏൽപ്പിച്ചു പുറത്തേക്കിറങ്ങിയതും ആതിരയും രെമ്യയും രാധികയും ശ്രീലക്ഷ്മിയും കൂടെ അവരുടെ അടുത്തേക്ക് വന്നു…

അവരെ കണ്ടതും എല്ലാരും കൂടെ ഒരുമിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അവരെ കൂടാതെ മറ്റു പലരും ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽപ്പുണ്ടായിരുന്നു…

” അർജുൻ നീയെങ്ങനെ പോകും… ”

സ്റ്റോപ്പിലേക്കെത്തിയതും നവി ചോദിച്ചു…

” എനിക്കു ചങ്ങനാശ്ശേരിയിൽ ചെന്നു പോകുന്നതാ എളുപ്പം, അവിടെ നിന്നും എപ്പോളും ആലപ്പുഴ ബസ് കാണും കോട്ടയത്തു നിന്നു കുറവാ… എന്നാ ശെരിയെടാ ഞാൻ മാറുവാ മണ്ടേ കാണാം.. ”

” അർജുൻ ചങ്ങാശേരിയിലെക്കാണെൽ ഞാനുമുണ്ട്.. ഞാൻ അവിടെ നിന്നും കേറിക്കോളാം.. ”

ഇതും പറഞ്ഞു അർജുന്റെ കൂടെ രെമ്യയും കൂടെ പോയി… റോഡ് ക്രോസ് ചെയ്തു അപ്പുറത്തെ ബസ്റ്റോപ്പിൽ ചെന്ന് നിന്നപ്പോഴേക്കും അവർക്ക് ബസ് വന്നു അവരതിൽ അതിൽ കയറി പോയി…

അന്നേരം തന്നെ നവിക്കുള്ള ബസ്സും വന്നു റെയിൽവേ സ്റ്റേഷനിൽ പോകേണ്ടതു കൊണ്ട് നവിയും അഭിയും ജെറിയും ആതിരയും പ്രൈവറ്റ് ബസിലും അജോയും ലെച്ചുവും രാധുവും കെ എസ് ആർ റ്റി സി ബസിലുമാണ് കയറിയത് (കോട്ടയം റെയിൽവേ സ്റ്റേഷൻ പ്രൈവറ്റ് ബസ്റ്റാന്റിന്റെ അടുത്താണ് കെ എസ് ആർ റ്റി സി ബസിൽ കേറിയാൽ ഒരു ബസ് കുടെ മാറി കേറണം സ്റ്റേഷനിൽ എത്താൻ )

അഞ്ചേകാലോടെയവർ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി.. ഓൺലൈനിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തത് കൊണ്ട് അവർ നേരെ പ്ലാറ്റ് ഫോമിലേക്കു നടന്നു… അഞ്ചര കഴിഞ്ഞതും ട്രെയിൻ വന്നു അവർ അതിൽ കയറി…

” അല്ല അഭി കഴിഞ്ഞ ദിവസം വന്നപ്പോൾ നീ എറണാകുളത്തു നിന്നല്ലേ കേറിയത്.. അവിടെ ആരാ ഉള്ളെ. ”

ട്രെയിനിൽ കയറിയതും നവി ചോദിച്ചു…

” അതൊ.. രാധുവിന്റെ വീട് അവിടെയാ, ഞാൻ കഴിഞ്ഞ ആഴ്ചയാ അഡ്മിൻ എടുക്കാൻ വന്നത്… അന്നു വന്നപ്പോൾ രാധുവും ലെച്ചുവും അവരുടെ വീട്ടുകാരുമുണ്ടായിരുന്നു…

ഞങ്ങൾ വീട്ടുകാരായും നല്ല കമ്പനിയാ കൂടാതെ രാധുവും ഫാമിലിയും പാലക്കാടുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ വീടിനടുത്തായിരുന്നു…

അതോണ്ട് അന്ന് ഞാൻ വന്നപ്പോൾ രാധുവിന്റെ അമ്മ എന്നെയും അവരുടെ കൂടെ നിർത്തി.. അതാ പിന്നെ അന്ന് എറണാകുളത്തു നിന്ന് ബസിന് വന്നത്… ”

അഭി നവിയോടു പറഞ്ഞു… എട്ടരയോടെയവർ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി, നവിയും ജെറിയും ആതിരയോടും അഭിയും യത്ര പറഞ്ഞു അവിടെയിറങ്ങി…

അവരെ കൂട്ടാനേന്നോണം ജെറിയുടെ അച്ഛൻ കാറുമായി അവിടെണ്ടായിരുന്നു…

” അങ്കിൾ വന്നിട്ട് കുറെ നേരമായോ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ ”

നവി ജെറിന്റെ അച്ഛനെ കണ്ടതും ചോദിച്ചു…

” ഇപ്പോൾ വന്നതേയുള്ളൂ കുഞ്ഞേ..പിന്നെ സുഖമായിയങ്ങനെ പോകുന്നു.. ”

ജെറിയുടെ അച്ഛൻ പറഞ്ഞു, നവി കാറിന്റെ പുറകിൽ ബാഗ് വച്ചു മുന്നിൽ കേറിയിരുന്നു ജെറി പുറകിലും…

” യാത്രയൊക്കെ സുഖമായിരുന്നോ മോനെ.. ”

കാറിൽ കയറിയതും ജെറിയുടെ അച്ഛൻ നവിയോടു ചോദിച്ചു…

” സുഖമായിരുന്നു അങ്കിളേ.. ”

” അതേ അച്ചന്റെ മോൻ ഞാനാണ്, അല്ലാതെ അവനല്ല.. എന്നോടും ചോദിക്കാം സുഖമായൊരുന്നൊന്നു… ”

അവരുടെ സംസാരം കേട്ടു പുറകിലിരുന്ന ജെറി പറഞ്ഞു, അതിന് അവന്റെ അച്ഛനൊന്ന് ചിരിക്കുക മാത്രം ചെയ്തു…

” എന്തൊരു കുശുമ്പടാ.. നിനക്ക്… രെമ്യക്കാളും കഷ്ടമാണല്ലോ നീ… ”

” പോടാ പോടാ… ”

നവി പറഞ്ഞതും ജെറിയവനോട്‌ പറഞ്ഞു…

” അങ്കിളേ വണ്ടിയൊന്നു ഒതുക്കിക്കെ.. പൊന്നുസിനോന്നും മേടിച്ചില്ല. അവൾക്കൊന്നും മേടിക്കാതെ അങ്ങോട്ട്‌ ചെന്നാൽ ശെരിയാവില്ല… ”

നവി പറഞ്ഞതും ജെറിയുടെ അച്ഛൻ ഒരു ബേക്കറിയുടെ മുന്നിൽ വണ്ടിയൊതുക്കി.. നവി കാറിൽ നിന്നുമിറങ്ങി… പൊന്നൂസിന് കുറച്ചു ചോക്ലെറ്റും വാങ്ങി തിരിച്ചു കാറിൽ കയറി…

അൽപ്പ സമയത്തിനുള്ളിൽ തന്നെയവർ നവിയുടെ വീട്ടിലെത്തി… വീടിന് മുന്നിൽ കാർ നിർത്തി നവിയിറങ്ങിയതും പൊന്നൂസ് ഓടി വന്നു അവനെ കെട്ടിപിടിച്ചു.. അപ്പോൾ തന്നെ അവളെ അവനെടുത്തുയർത്തി….

” ചെറിയച്ഛന്റെ പോന്നുസേ… ”

നവി വിളിച്ചതും അവൾ നവിയുടെ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി.. അതിലുണ്ടായിരുന്നു ഒരാഴ്ച കാണാതെയിരുന്നത്തിന്റെ പരിഭവം, അതു കണ്ടു ജെറി നവി വാങ്ങിയാ ചോക്കലേറ്റു എടുത്തു കുഞ്ഞിന്റെ കൈയിൽ കൊടുത്തു…

” താങ്ക്സ് ചെറിയാച്ചാ… ഉമ്മാ… ”

” എടി കാന്താരി.. ഇതു ഞാനല്ലെടി തന്നത്.. അപ്പോൾ എനിക്കല്ലേ ഉമ്മ തരേണ്ടത്… ”

ജെറി കുഞ്ഞിനോട്‌ ചോദിച്ചു..

” അല്ല.. ഇതു ന്റെ ചെറിയച്ഛൻ മേടിച്ചതാ… അല്ലേ ചെറിയാച്ചാ… ”

പൊന്നൂസ് നവിയെ നോക്കി ചോദിച്ചു…

” ടാ.. ജെറി.. ഇങ്ങു പോര്.. അവൾക്കറിയാം അതു ആരാ മേടിച്ചതെന്ന്.. വെറുതെ അവളുടെ മുന്നിൽ ചമ്മി നിൽക്കേണ്ട… ”

അവരുടെ അടുത്തേക്ക് വന്നു സീത പറഞ്ഞു…

” അതെങ്ങനെയാ ഏടത്തി. അവനാണ് ചോക്ളേറ്റ് മേടിച്ചത് അതു സമ്മതിച്ചു.. കൊടുത്തത് ഞാനും പക്ഷെ പൊന്നൂസിനെങ്ങനെ അതു നവി മേടിച്ചതാനെന്നു മനസിലായി… ”

ജെറി സീതയോട് ചോദിച്ചു…

” അതറിയാണേൽ അവളോട്‌ തന്നെ ചോദിക്കണം.. ”

” എന്നിട്ട് അവള് പറഞ്ഞതാ… നീരജേട്ടന്റെയല്ലേ മോള്… ”

അതു കേട്ടതും സീതയൊന്നു ചിരിച്ചു..

“എന്തായാലും നീ വാ.. വല്ലതും കഴിച്ചിട്ട് സംസാരിക്കാം.. നവി നീയും വാ.. അങ്കിളിനെ പിന്നെ വിളിച്ചിട്ടും കാര്യമില്ലല്ലോ വീട്ടിൽ ചെന്നിട്ടല്ലേ കഴിക്കു… ”

സീത രണ്ടു പേരെയും കഴിക്കാൻ വിളിച്ചകൂട്ടത്തിൽ ജെറിയുടെ അച്ഛനോടും ചോദിച്ചു…

” അതു കുഞ്ഞിനറിയില്ലേ.. അവൾ എന്നേയും നോക്കിയിരിക്കും കഴിക്കാൻ വേണ്ടി.. അപ്പോൾ പിന്നെ എനിക്കെങ്ങനെയാ ഇവിടെ നിന്നും കഴിക്കാൻ പറ്റുന്നത്.. ”

ജെറിയുടെ അച്ഛൻ പറഞ്ഞു…

” എനിക്കതറിയാമേ.. ഞാൻ ചോദിച്ചന്നെയുള്ളൂ.. നീ വാടാ.. ”

നവി കുഞ്ഞിനെ സീതേട്ടത്തിയെ ഏൽപ്പിച്ചു അവന്റെ ബാഗുമായി വീട്ടിലേക്കു കയറി.

ജെറിയും സീതയും പൊന്നുസും പുറകെയും… അവിടെ മേശയിൽ അവർക്ക് കഴിക്കാനുള്ളതെല്ലാം റെഡിയാക്കി വച്ചിരുന്നു…

ജെറിയും നവിയും വന്നു കഴിക്കാനിരുന്നതും.. അമ്മ വന്നു നവിയുടെ ചെവിക്കു പിടിച്ചതും ഒരേപോലെയായിരുന്നു.

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8