Novel

💕അഭിനവി💕 ഭാഗം 7

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

അഭി നവിയെയും വിളിച്ചു കൊണ്ട് സ്റ്റേജിലേക്കു വന്നു, സീനിയർ ചേട്ടന്മാർ കൊടുത്ത മൈക്ക് പിടിച്ചു കൊണ്ടവർ നിന്നപ്പോഴേക്കും മ്യൂസിക് ബാന്റ് ട്രാക് വായിച്ചു തുടങ്ങിയിരുന്നു…

ലെച്ചുവും രാതുവും അഭിക്കു തമ്പ് സിപ് കാണിച്ചു ഒപ്പം ജെറി നവിക്കും … അർജുനും അജോയും രെമ്യയും ആതിരയും രണ്ടുപേരെയും മാറി മാറി നോക്കിനിന്നു… അപ്പോഴേക്കും നവി പാടിതുടങ്ങി..

🎶ചന്ദാമാമാ….
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില് വാവാ
ഇന്ദ്രനീല തിരമാലകളില് നീരാടാന് വാവാ (2)

🎶നിനക്കെന്റെ പൊന്നിലമാളിക വീടുതുറന്നു തരാം
മനസ്സിന്റെ ജാലക വാതില് പാതി തുറന്നുതരാം
ഒരിക്കലും കാണാക്കനവിന് വര്ണ്ണക്കാവടിയാടുവാന്
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില് വാവാ
ഇന്ദ്രനീല തിരമാലകളില് നീരാടാന് വാവാ

നവി പാടിയ കഴിഞ്ഞ ശേഷം ദൈന്യമായി അഭിയെയൊന്നു നോക്കി…

🎶കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തല്
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്….

അഭി ഈ വരി പാടികഴിഞ്ഞപ്പോൾ നവി അത്ഭുതത്തോടെ അഭിയെ നോക്കി.. ശേഷം ട്യൂൺ മാറാതെ തന്നെ അവനും കൂടെ പാടി…

🎶കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂപന്തല്
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്….

🎶നിലയ്ക്കാത്ത സല്ലാപത്തിന് അല്ലിത്തേൻമൊഴികള്
ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം
ഹൃദയം നിറയെ പരസ്പര പ്രേമസ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം
ചന്ദാമാമാ.ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില് വാവാ
ഇന്ദ്രനീല തിരമാലകളില് നീരാടാന് വാവാ

🎶വരവേല്ക്കാന് ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങളാ ടിപ്പാടും സാഗരഗീതം(2)
മുകില്ക്കൂട്ടില് അമ്മാനത്തെ സ്നേഹപ്പൂമാരീ
സ്വരങ്ങളില് താളം തെന്നും കതിര്കിനാക്കള്
ഇനിയും നല്കാം മനസ്സിന്റെ ആമ്പല് പൂക്കള്
പൂക്കള് പൂക്കള് പൂക്കള് പൂക്കള്

🎶ചന്ദാമാമാ
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില് വാവാ
ഇന്ദ്രനീല തിരമാലകളില് നീരാടാന് വാവാ

രണ്ടുപേരും ആസ്വദിച്ചു തന്നെ പാടി, പാടി തീർന്നതും നീണ്ട കരഘോഷങ്ങൾ മുഴങ്ങി ആ ഓഡിറ്റോറിയം മുഴുവൻ…

അവർ രണ്ടു പേരും മൈക്ക് തിരിച്ചു കൊടുത്ത ശേഷം സ്റ്റേജ് വിട്ടിറങ്ങി…

” തനിക്കു പാടാനൊക്കെ അറിയാല്ലേ… ”

സ്റ്റേജിനു വെളിയിലേക്കു വന്നപ്പോൾ നവി അഭിയോട് ചോദിച്ചു..

” എന്താ എന്നേ കണ്ടാൽ പാട്ട് പാടുന്നയാളണന്നു തോന്നുത്തില്ലേ…”

അഭി നവിയെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു…

” അല്ല അങ്ങനെയല്ല.. ഞാൻ… ”

” വേണ്ട വേണ്ട മോനെ മനസിലായി…”

അഭിയൊരു ചിരിയോടെ ഇതു പറഞ്ഞതും നവിയൊരു ചമ്മിയ ചിരി ചിരിച്ചു…

” അഭിക്കുട്ടാ പൊളിച്ചു…. ”

രാതുവും ലെച്ചുവും വന്നു അഭിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..

” ഇയാൾ ഇത്രയും നന്നായിട്ടു പാടുമെന്നു വിചാരിച്ചില്ലാട്ടോ… അഭിയുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല ”

നവിയെ നോക്കി ലെച്ചു പറഞ്ഞു… അതു കേട്ടതും അഭിയും നവിയെ നോക്കി ചിരിച്ചു.. അപ്പോഴേക്കും അർജുനും അജോയും ആതിരയും രെമ്യയും കൂടെ അവരുടെ അടുത്തേക്ക് വന്നു… പിന്നെയങ്ങോട്ടു അവരുടെ വക സ്നേഹപ്രകടനമായിരുന്നു…

കുറച്ചു സമയം കഴിഞ്ഞതും ഫ്രഷ്‌സ് ഡേ അവസാനിച്ചുന്നു അൺനോൺസ് ചെയ്തു.. എല്ലാരും ഓഡിറ്റോറിയത്തിൽ നിന്നും പിരിഞ്ഞു പോയി…

അങ്ങനെ ആ ദിവസവും കടന്നു പോയി.. അടുത്ത ദിവസം നവിയും അർജുനും അജോയും കോളേജിന്റെ മുന്നിൽ എത്തിയപ്പോൾ അവരെയും കാത്തു അവിടെ ആതിരയും രെമ്യയുമുണ്ടായിരുന്നു…

” എന്താ നിങ്ങൾ ഇവിടെ നിൽക്കുന്നത് ”

അവരെ അവിടെ കണ്ടതും നവി ചോദിച്ചു..

” ഇവൾക്ക് ഭയങ്കര പേടി അകത്തേക്ക് കേറാൻ.. അതോണ്ട് നിങ്ങൾ വരുന്നത് വരെ ഇവിടെ നിൽക്കാമെന്നു പറഞ്ഞു എന്നേ കൂടെ ഇവിടെ പിടിച്ചു നിറത്തി… ”

രെമ്യ മറുപടി പറഞ്ഞു..

” പേടിയോ എന്തിന്.. ”

അജോ സംശയത്തോടെ ചോദിച്ചു..

” ഇവൾക്ക് ഇന്നലെ ആ മുളക് കൊടുത്തില്ലേ അതിൽ പിന്നെ ഭയങ്കര പേടിയാ… ഇനിയും അങ്ങനെ വല്ലതമുണ്ടാകുമൊന്നു ”

രെമ്യ അവരോടു പറഞ്ഞു..

” എന്റെ ആതു… അതൊക്കെ ഇന്നലെ കൊണ്ടേ കഴിഞ്ഞു.. ഇനി അങ്ങനെയൊന്നുമുണ്ടാകില്ല ”

നവി അവളുടെ തോളത്തുടെ കൈയിട്ട് ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു…

” എന്നാലും എനിക്കെന്തോ, ഒരു പേടി… ”

” പിന്നെ ഒരു പേടിയും വേണ്ടാ… എന്റെ പെങ്ങളെയിനി ഒരുത്തനും തൊടില്ല.. അഥവാ ഇനി ആരേലും തൊട്ടാൽ അവൻ വിവരമറിയും.. പോരെ… ”

നവി വീണ്ടും പറഞ്ഞു… അതു കേട്ട് അവളുടെ കണ്ണ് നിറഞ്ഞു…

” ഇനി എന്തിനാ നീ കരയുന്നത്.. ”

നവി ആതിരയോട് ചോദിച്ചു…

” പിന്നെ കരഞ്ഞു അവൾക്കു ചുളിവിലൊരു ആങ്ങളെയെ കിട്ടിയതിന്റെ സന്തോഷമാ… ”

നവി ചോദിച്ചത്തിന് രമ്യ മറുപടി പറഞ്ഞു…

” ആണോടി, ”

നവി ആതിരയോട് ചോദിച്ചപ്പോൾ അവൾ കണ്ണുതുടച്ചുകൊണ്ടു അതേയെന്ന് തലയാട്ടി…

” ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട് ഒരു ചേട്ടൻ കൂടെയുണ്ടായിരുന്നെങ്കിൽ.. ഇപ്പോൾ കിട്ടി… ”

ആതിര അവനോടു ചേർന്നു നിന്നോണ്ട് പറഞ്ഞു..

” ടാ… ഇവൾ പറഞ്ഞത് കേട്ടല്ലോ.. ഇന്ന് ദേ ഇപ്പോൾ മുതൽ ഇവൾ എന്റെ പെങ്ങളാണ്… ”

നവി പറഞ്ഞു..

” അപ്പോൾ ഞാനോ.. ”

രെമ്യ ചോദിച്ചു…

” എനിക്ക് ഒരു പെങ്ങളെ മതി… കോറം തികഞ്ഞു… ”

“കുശുമ്പ്… കുശുമ്പ് ”

ആതിര ഇതും പറഞ്ഞു രെമ്യയെ കൊഞ്ഞനം കുത്തി കാണിച്ചു…

” അതിനെന്താ എനിക്കും ഒരു പെങ്ങളുടെ കുറവുണ്ട്.. നിന്നെ എന്റെ പെങ്ങളായി ഞാൻ ദെത്തെടുത്തിരിക്കുന്നു.. ”

പെട്ടെന്ന് തന്നെ അർജുൻ പറഞ്ഞു..

” അതു മതി.. ”

ഇതും പറഞ്ഞു രെമ്യ അർജുന്റെ കൈയിൽ കേറി പിടിച്ചു…

” എന്നാ ആങ്ങളമാരും പെങ്ങന്മാരും കുടെയൊന്നു നടക്കാവോ.. ”

അവരെ തന്നെ നോക്കി കൊണ്ട് നിന്ന അജോ സഹികെട്ടു പറഞ്ഞു.. അതു കേട്ട് നാല് പേരും മുന്നോട്ടു നടന്നു… അവരുടെ കുടെ തന്നെ അജോയും…

” അല്ല അഭി എവിടെ പോയി.. ”

മുന്നോട്ടു നടന്നതും നവി ആതിരയോട് ചോദിച്ചു.

“അവൾ എണീറ്റില്ല ഞങ്ങൾ പോരൂന്നോടം വരെ.. ”

” ഏഹ്.. ”

” അതെന്നെ.. ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു അവൾ പുറകെ വന്നോളാമെന്നു… ”

ഇതും പറഞ്ഞു അഞ്ചു പേരും ക്ലാസ്സിലേക്കു കയറി… കുറച്ചു സമയം കഴിഞ്ഞതും അഭിയും ക്ലാസ്സിലെക്കെത്തി…

” തമ്പുരാട്ടിയുടെ പള്ളിയുറക്കമൊക്കെ കഴിഞ്ഞായിരുന്നൊ… ”

നവിയുടെ അടുത്ത് വന്നിരുന്നതും നവി ചോദിച്ചു.. അതിനു അവളൊന്നു ചിരിച്ചു കൊടുത്തു…

” പല്ല് തേപ്പും കുളിയുമൊക്കെ കഴിഞ്ഞാണോ തമ്പുരാട്ടി വന്നേ.. അതൊ പെർഫ്യൂം അടിച്ചതെയുള്ളോ… ”

നവി ചോദിച്ചപ്പോഴേക്കും അവൾ നവിയുടെ ചെവിയിൽ എന്തോ പറഞ്ഞു.. അതു കേട്ടതും നവി പിന്നെ മിണ്ടാതെയിരുന്നു…

അപ്പോഴേക്കും അവരുടെ അനുപമ മിസ്സ്‌ ക്ലാസ്സിലേക്കു കയറി വന്നിരുന്നു…

കുറച്ചു നേരം എന്തെക്കോയോ പഠിപ്പിച്ചു ആദ്യ അവർ കഴിഞ്ഞുന്നുള്ള ബെൽ മുഴങ്ങിയപ്പോൾ അവരു പോയി.. പുറകെ അടുത്ത സാർ ക്ലാസ്സിലേക്കു വന്നു…

” ടി ഇതു കഴിഞ്ഞ ദിവസം ആ ബുള്ളറ്റിൽ വന്ന സാർ അല്ലേ.. ”

ആ സാറിനെ കണ്ടതും രെമ്യ ആതിരയോടെ ചെവിയിൽ പറഞ്ഞു… അവൾ എന്തോ തിരിച്ചു പറയാൻ തുടങ്ങിയതും കറകറ്റായിട്ടത് സാർ കണ്ടു…

” എന്താ അവിടെ, സ്റ്റാൻഡ് അപ്പ്‌… ”

” ഒന്നുല്ല സാർ… ”

രെമ്യ എണീറ്റുകൊണ്ട് പെട്ടെന്ന് പറഞ്ഞു..

” എന്താ തന്റെ പേര്… ”

” രെമ്യ.. ”

” അപ്പോൾ രെമ്യ പറ ഞാൻ ഇപ്പോൾ ഇവിടെ എന്തിനെ കുറിച്ചാണ് പറഞ്ഞതെന്ന്.”

സാർ ചോദിച്ചു..

” അതു… അതു സാർ പഠിപ്പിക്കാൻ പോകുന്ന വിഷയത്തെ കുറിച്ച്… ”

രെമ്യ ഇതു പറഞ്ഞതും ആതിര അത്ഭുതത്തോടെ അവളെയൊന്നു നോക്കി… രെമ്യയുടെ ഉത്തരം കേട്ടതും ക്ലാസ്സ്‌ മൊത്തത്തിൽ ചിരിക്കാൻ തുടങ്ങി.. അതോടൊപ്പം ആ സാറും…

” നിങ്ങൾ ആരേലും ഞാൻ പഠിപ്പിക്കാൻ പോകുന്ന വിഷയത്തെ കുറിച്ച് പറഞ്ഞത് കേട്ടോ.. ”

സാർ മറ്റു കുട്ടികളോടായി ചോദിച്ചു…

” ഇല്ല സാർ.. ”

എല്ലാവരും കോറസായി പറഞ്ഞു…

” ടി അതിന് സാർ ഇങ്ങോട്ട് വന്നതേയുള്ളൂ ഇതുവരെ ഒന്നും പറഞ്ഞില്ല… ”

ആതിര ശബ്ദം താഴ്ത്തി രെമ്യയോട് പറഞ്ഞു.. അതു കേട്ടതും രെമ്യ പെട്ടെന്ന് നാക്കു കടിച്ചു.. തനിക്കു പറ്റിയ അബദ്ധം അവൾക്കു മനസിലായപ്പോൾ പിന്നെയവൾ ദൈനിയമായി സാറിനെയൊന്നു നോക്കി…

” തനിക്കു ഇങ്ങനെയൊരു കഴിവുണ്ടെന്ന് എനിക്കറിയില്ലായിരുന്നു… ”

” സോറി സാർ, ഞാൻ പെട്ടെന്ന് എന്തോ… ”

” ഇവിടെ ഇരുന്നു സ്വപ്നം കാണാൻ വേണ്ടിയാണേൽ ഇങ്ങോട്ട് വരണമെന്നില്ല കേട്ടല്ലോ.. ”

അത്രയും നേരത്തെ ചിരിമാറ്റി സാർ കുറച്ചു കലിപ്പിൽ തന്നെ പറഞ്ഞു…

” സോറി സാർ.. ”

രെമ്യ വീണ്ടും പറഞ്ഞു… അപ്പോൾ അതു കേട്ടു സാർ അവരോടു ഇരിക്കാൻ പറഞ്ഞു… അതിന് ശേഷം സാർ തന്റെ പേരും പറഞ്ഞു എല്ലാവരെയും പരിചയപെട്ടു..

” നിങ്ങൾ ആണല്ലേ.. ഇന്നലെ ആ പാട്ട് പാടിയത്.. ”

അഭിയെയും നവിയെയും പരിചയപെട്ടുകഴിഞ്ഞു സാർ അവരോടു ചോദിച്ചു..

” അതെ സാർ.. ”

” ഗുഡ്… നല്ല സിംഗിംഗ് ആയിരുന്നു രണ്ടു പേരും ”

” താങ്ക്യു സാർ.. ”

അവർ രണ്ടുപേരും ഒരേ പോലെ പറഞ്ഞതും അവരെയൊന്നു നോക്കി ചിരിചിട്ട് സാർ പഠിപ്പിക്കാൻ തുടങ്ങി… കുറച്ചു സമയം കഴിഞ്ഞു ബെല്ലടിച്ചതും സാർ ബൈ പറഞ്ഞു പോയി..

” അജോ വാ നമുക്കൊരു ചായകുടിചിട്ട് വാരം.. ”

നവി എണീറ്റുകൊണ്ട് പറഞ്ഞു…

” എന്റെ പെങ്ങളോട് ഇനി പ്രിത്യേകിച്ചു പറയണോ.. ”

നവി ആതിരയോട് ചോദിച്ചു, അപ്പോൾ തന്നെയവൾ ചാടി എണീറ്റു.. കൂട്ടത്തിൽ രെമ്യയും… അഭിക്ക് മാത്രം അവൻ എന്താ അങ്ങനെ ആതിരയെ വിളിച്ചതെന്ന് മനസ്സിലായില്ല.. എല്ലാവരും കൂടെ കാന്റീനിലേക്ക് നടക്കുന്ന സമയത്ത് അവൾ രെമ്യയോട് ചോദിച്ചു…

അതിന് അവൾ രാവിലെ നടന്ന കാര്യങ്ങൾ മുഴുവൻ വള്ളി പുള്ളി തെറ്റാതെ അഭിയോട് പറഞ്ഞു. കൂട്ടത്തിൽ ആദ്യ ദിവസം ആതിര നവിയെ പ്രെപ്പോസ് ചെയ്ത കാര്യവും… അതു കേട്ട് അഭിയൊരു ചിരിയോടെ മുന്നോട്ടു നടന്നു…

” പ്രെപ്പോസ് ചെയ്യുന്നവരെ സാധാരണ പെൺകുട്ടികളാണ് ആങ്ങളമാരാക്കുന്നത്… ഇവിടെ നേരെ തിരിച്ചാണല്ലോ… ”

ക്യാന്റിനിൽ ചെന്നിരുന്നപ്പോൾ അഭി ആതിരെയും നവിയെയും നോക്കി പറഞ്ഞു.. അതു കേട്ടൊരു ചിരിയോടെ നവി ആതിരയെ നോക്കി…

” എങ്ങനെയായാൽ എന്താ ആങ്ങളയും പെങ്ങളുമയോ.. അതു നോക്കിയാൽ പോരെ…”

അജോ അവരെ കളിയാക്കി കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും അവർക്കുള്ള ചായയും ഏത്തക്കാപ്പവും എത്തിയിരുന്നു.. അതും കഴിച്ചവർ നേരെ ക്ലാസ്സിലേക്കു തന്നെ പോയി..

⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു, ഗ്രൗണ്ടിൽ ഇരിക്കുവായിരുന്നു നവിയും അഭിയും അവരുടെ ഗ്യാങ്ങും…

” അഭിരാമി.. ”

പെട്ടെന്നൊരു വിളികേട്ട് അഭി തിരിഞ്ഞു നോക്കി.. കൂടെ മറ്റുള്ളവരും… പുറകിൽ നിൽക്കുന്നയൊരു സീനിയർ ചേട്ടനെ കണ്ടു അഭി എണീറ്റു…

” അഭിരാമി ഒരു മിനിറ്റ്.. ”

ഇതും പറഞ്ഞയാൾ കുറച്ചു മുന്നോട്ടു നടന്നു, അഭി തന്റെ കൂട്ടുകാരെയൊന്നു നോക്കിയിട്ട് അയാളുടെ പുറകെ നടന്നു.. അവർ പോകുന്നതും നോക്കി ബാക്കിയുള്ളവർ ഇരുന്നു…

കുറച്ചു ദൂരെ മാറി ഒരു മരത്തിന്റെ ചാരെ അവർ രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതും എന്തോ സംസാരിക്കുന്നതും അവർ കണ്ടു… അപ്പോൾ തന്നെ ആ ചേട്ടനൊരു പൂ എടുത്തു മുട്ട് കുത്തിനിന്നുകൊണ്ട് അഭിക്ക് നേരെ നീട്ടുന്നതും അവളോരു ചിരിയോടെ അതു മേടിക്കുന്നതും കണ്ടവർ പരസ്പരം നോക്കി..

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

Comments are closed.