Novel

💕അഭിനവി💕 ഭാഗം 14

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

കാഴ്ചകൾ കണ്ടു നടന്ന അഭി പെട്ടൊണൊരു കല്ലിൽ തട്ടി വീഴാൻ പോയതും അതു കണ്ടു വന്ന നവി പെട്ടെന്ന് തന്നെയവളെ പിടിച്ചത് കൊണ്ടവൾ വീണില്ല…

” എവിടെ നോക്കിയാ അഭി നീ നടക്കുന്നതു… ”

അവളെ പിടിച്ചു എന്നീപിച്ചു കൊണ്ട് പറഞ്ഞു…

” അതു.. ഞാൻ പെട്ടെന്ന്.. കണ്ടില്ല… സോറി.. ”

അഭി നവിയോട് പറഞ്ഞു…

” മക്കളെ സൂക്ഷിച്ചു നടക്കണെ.. പറ മുഴുവൻ വഴുക്കലുണ്ട്.. തെന്നി വീഴും.. ”

അങ്കിൾ എല്ലാവരോടുമായി പറഞ്ഞു…

വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിക്കും അവർ കണ്ടു പാറകളിൽ കൂടെ താഴേക്കോഴുകുന്ന പുഴയെ…

കുറച്ചു നേരെത്തെ നടത്തത്തിന് ശേഷം അവർ മർമല വെള്ളചാട്ടത്തിന്റെ അടുത്തേത്തി.. വെള്ളച്ചാട്ടം കണ്ടതും നവിയുൾപ്പടെ എല്ലാവരും അത്ഭുതത്തോടെ വെള്ളച്ചാട്ടത്തിലേക്ക് നോക്കി..

40 അടി ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം താഴെക്ക് പതിക്കുമ്പോൾ പുക പോലെയാകുന്നത്…

അവർ അവിടെ നിന്നും പല പോസിൽ ഫോട്ടോകൾ എടുത്തും പുഴയിൽ ഇറങ്ങി കാലും മുഖവും കഴുകിയും കാഴ്ചകൾ കണ്ടും സമയം ചിലവഴിച്ചു കൊണ്ടിരുന്നു…

“മക്കളെ സൂക്ഷിച്ചു വേണേ… നല്ല തണുപ്പ് കാണും വെള്ളത്തിന്.. കൂടാതെ ആ പാറകളിൽ ചവിട്ടുമ്പോൾ തെന്നി വീഴാനും ചാൻസുണ്ട്…

എന്തെങ്കിലും പറ്റിയാൽ ഇവിടെ അടുത്തെങ്ങും അതിനുള്ള സൗകാര്യങ്ങളൊന്നുമില്ല… ”

അങ്കിൾ അവരെ ഒന്നുടെ ഓർമ്മ പെടുത്തി, അവിടെ അവരെ കൂടാതെ കുറെ സഞ്ചാരികൾ കൂടെയുണ്ടായിരുന്നു..

അവർ അവിടെയുള്ള തടാകത്തിൽ ചാടുകയും ചെയുന്നുണ്ടായിരുന്നു… കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചതിന് ശേഷം…

അവിടെ നിന്നും ഇല്ലിക്കൽ കല്ലിലും പോയി… 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്.

ഇതു തന്നെയാണ് അവിടുത്തെ ഏറ്റവും വല്യ പ്രിത്യേകതയും ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും അതിന്റെ തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു.

ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്.

ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള നരകപാലം എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമാണ് ഈ സ്ഥലവും..

ഇവിടെ ഒരു പ്രിത്യേകത കൂടെയുണ്ട്
കൊടുമുടിയുടെ മുകളിൽ നിന്നും നോക്കിയാൽ അറബി കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും.

ഇല്ലിക്കൽ കല്ലിൽ നിന്നും അവർ നേരെ അങ്കിളിന്റെ വീട്ടിലേക്കാണ് പോയത് അവിടെ ചെന്നു അവർ കോട്ടയം കാരുടെ പ്രിയ ഭക്ഷണമായ കപ്പയും ബീഫും കഴിച്ച ശേഷമാണ് അവർ ഈരാറ്റുപേട്ടയിൽ നിന്നു തിരിച്ചതു…

വൈകിട്ട് ആറു മണിയോടെ അവർ തിരിച്ചു കോളേജ് ഹോസ്റ്റലിൽ എത്തി..

അഭിയെയും ആതിരയെയും രെമ്യയെയും അവരുടെ ഹോസ്റ്റലിന് മുന്നിലിറക്കി നവിയും അജോയും അർജുനും കൂടെ അവരുടെ ഹോസ്റ്റലിലേക്കു മടങ്ങി…

ഹോസ്റ്റലിൽ എത്തിയതും ബൈക്കിന്റെ കീ ചേട്ടന്മാരുടെ കൈയിൽ കൊടുത്തു…

ശേഷം മൂന്നു പേരും ഫ്രഷ് ആയി വന്നു ഭക്ഷണവും കഴിച്ചു..

അന്നത്തെ വിശേഷം മുഴുവൻ നവി വീട്ടിലേക്കു വിളിച്ചു പറഞ്ഞു ഫോട്ടോസും ഏട്ടത്തിക്ക് അയച്ചു കൊടുത്തു…

അടുത്ത ദിവസം മുതൽ എല്ലാവരും വീണ്ടും പഠിത്തത്തിന്റെ തിരക്കിലായി…

ദിവസങ്ങൾ പിന്നെയും കടന്നു പോയി… അതു പോലെ അവരുടെ എക്സാസും മുറയ്ക്ക് നടന്നുകൊണ്ടിരുന്നു..

” അങ്ങനെ ആദ്യം സേം എക്സാം കഴിഞ്ഞു കിട്ടി…. ”

എക്സാം കഴിഞ്ഞു കോളേജ് കാന്റീനിൽ ഇരിക്കുമ്പോൾ അഭി പറഞ്ഞു…

” എങ്ങനെയുണ്ടായിരുന്നു എക്സാം… ”

അർജുൻ എല്ലാവരോടുമായി ചോദിച്ചു…

” അതു റിസൾട്ട്‌ വരുമ്പോൾ അറിയാം.. ”

രെമ്യ താല്പര്യമില്ലത്ത പോലെ മറുപടി പറഞ്ഞു.. അതു എല്ലാവരിലുമോരു ചിരി പടർത്തി…

” ആതിര ഒരു മിനിറ്റ്… ”

അവരുടെ അടുത്തേക്ക് വന്ന വിഷ്ണു അവളോട് പറഞ്ഞു…

അവൾ നവിയെ നോക്കിയപ്പോൾ അവൻ കണ്ണുകൾ കൊണ്ട് പൊക്കോളാൻ അനുവാദം കൊടുത്തു .. അതു കണ്ടതും ആതിര വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു ..

ആതിര പോകുന്നതും നോക്കി നവിയും ഫ്രെണ്ട്സുമിരുന്നു…

അവൾ വിഷ്ണുവിന്റെ അടുത്തേക്ക് ചെല്ലുന്നതും അവർ എന്തോ പരസ്പരം സംസാരിക്കുന്നതും…

അതിനു ശേഷം വിഷ്ണു അവളോട് എന്തോ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് തിരിച്ചു പോയി…

” ഇതു കാണുമ്പോൾ എനിക്കോർമ്മ വരുന്നത് നമ്മൾ വന്നയിടയ്ക്ക് അഭിയോടു ഒരു ചേട്ടൻ വന്നു പ്രെപ്പോസ് ചെയ്തില്ലേ.. ആ കാര്യമാണ്.. ”

ആതിരയെ നോക്കിയിരുന്ന എല്ലാവരോടുമായി രെമ്യ പറഞ്ഞു.. ആ ഒരു നിമിഷം ഓർത്തതും എല്ലാവരിലും അതൊരു ചിരി പടർത്തി..

” അല്ല.. ആ ചേട്ടൻ പിന്നെ നിന്റെ അടുത്ത് വന്നോ.. ”

” ഏയ്‌.. അതിൽ പിന്നെ ആ ചേട്ടനെ ഞാൻ കണ്ടിട്ടേയില്ല.. ”

നവി ചോദിച്ചപ്പോൾ അഭിയും മറുപടി പറഞ്ഞു അപ്പോഴേക്കും ആതിര തിരിച്ചു അവരുടെ അടുത്തേക്ക് തന്നെ വന്നു…

” എന്താടി..പുള്ളി നല്ല ദേഷ്യത്തിൽ ആണല്ലേ.. ”

ആതിര അടുത്തെത്തിയതും അഭി അവളോട്‌ ചോദിച്ചു…

” എനിക്കു താല്പര്യമില്ലന്നു പറഞ്ഞു അതാ.. ”

ആതിരയൊരു ചിരിയോടെ പറഞ്ഞു..

” താല്പര്യമില്ലന്നൊ.. അപ്പോൾ നീ കഴിഞ്ഞ ദിവസം ഞങ്ങളോട് അങ്ങനെയല്ലല്ലോ പറഞ്ഞത്.. ”

രെമ്യ അവളോട് പറഞ്ഞു. .

” നിങ്ങളോടു പറഞ്ഞത് സത്യം തന്നെയാ.. എനിക്കു ആ ചേട്ടനോട് ചെറിയൊരു ഇഷ്ടമൊക്കെയുണ്ട്… പക്ഷെ അതു ഇത്ര പെട്ടെന്ന് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ…

കുറച്ചു നാല് പുള്ളി എന്റെ പുറകെ നടക്കട്ടേ.. എന്നിട്ട് സമ്മതിക്കാം… ”

ആതിരയൊരു ചിരിയോടെ തന്നെ മറ്റുള്ളവരോട് പറഞ്ഞു…

” ഗുരു നിന്നെ ഞാൻ നമിച്ചിരിക്കുന്നു… നിന്റെ മുന്നിൽ അടിയൻ ഒന്നുമല്ല… ”

രെമ്യ കളിയായി ആതിരയോടു പറഞ്ഞു..

” നീ ഇപ്പോൾ ഇതു പറഞ്ഞു അവസാനം ആ ചേട്ടനെ വേറെ വല്ല പെമ്പിള്ളേരും കൊത്തി കൊണ്ട് പോകുമ്പോഴും ഇങ്ങനെ തന്നെ പറയണം… ”

രെമ്യ ആതിരയോട് പറഞ്ഞു…

” അങ്ങനെയൊന്നും പോവൂല മോളെ.. ആ ചേട്ടന്റെ കണ്ണിൽ ഞാൻ കണ്ടതാ എന്നോടുള്ള പ്രണയം… അതോണ്ട് ആ കാര്യത്തിൽ എനിക്കൊരു ടെൻഷനുമില്ല… പിന്നെ ഇതൊക്കെയൊരു രസമല്ലേ.. ”

ആതിരയൊരു ചിരിയോടെ തന്നെ പറഞ്ഞു… അവൾ കൂടെയുള്ളവരോടാണ് പറഞ്ഞതെങ്കിലും കേൾക്കാനുള്ളയാൾ അതു കേട്ടന്നു അവൾ അറിഞ്ഞിരുന്നില്ല…

” നീയൊരു മിണ്ടാ പൂച്ചയാണെന്നാ ഇത്രയും നാൾ ഞാൻ കരുതിയത് പക്ഷെ ഇപ്പോൾ മനസിലായി നീയൊരു കാന്താരിയാണെന്ന്.. ഈ കലിപ്പന്റെ കാന്താരി… ”

വിഷ്ണു മനസിൽ പറഞ്ഞുകൊണ്ടു ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സമയം ആരെയും കാത്തു നിൽക്കാത്തത് കൊണ്ട് അതു ഓടിക്കൊണ്ടിരുന്നു…

അതു പോലെ തന്നെ ദിവസങ്ങളും മാസങ്ങളും ഓടികൊണ്ടിരുന്നു…

നവിയും ഫ്രെണ്ടസും രണ്ടാം സെമസ്റ്ററും കഴിഞ്ഞു മൂന്നാം സെമസ്റ്ററിലെത്തി…

അതായത് അവർ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർത്ഥികളായിയെന്നു…

” ടാ ഇന്ന് സൂര്യൻ പടിഞ്ഞാറാണോ ഉദിച്ചതു… ”

കോളേജിൽ പോകാൻ റെഡിയാകുന്ന സമയത്തു നവി എല്ലാരോടുമയി ചോദിച്ചു…

” സൂര്യൻ പടിഞ്ഞാറോ.. കിഴക്കല്ലേ, അല്ല നിനക്ക് എന്തു പറ്റി… ”

അജോ സംശയത്തോടെ മറുപടി പറഞ്ഞു…

” പിന്നെ ഇതെന്താ.. സാധാരണ 9 മണിക്ക് ക്ലാസ്സ്‌ കേറേണ്ടവൻ.. എണീക്കുമ്പോൾ തന്നെ 8 :45 ആകും .. ഇപ്പോൾ ദേ 7:30 ആയപ്പോഴേ കുളിച്ചു റെഡിയായി നിൽക്കുന്നു… ”

ജെറിയെ കളിയാക്കി കൊണ്ട് നവി പറഞ്ഞു..

“അതു നിനക്ക് മനസിലയില്ലേ.. ഇന്ന് പുതിയ പിള്ളേർ വരും… കോഴിക്ക് ഇന്ന് നല്ല കൊളല്ലേ… ”

അജോ ജെറിയെ കളിയാക്കി കൊണ്ട് പറഞ്ഞു…

” പോടാ പോടാ…”

ഇത്രയും പറഞ്ഞു അവരെ മൂന്നുപേരെയും പുച്ഛിച്ചു നോക്കി കൊണ്ട് ജെറി മുറി വിട്ടു പോയി…

” എടാ.. നമുക്കും പോകേണ്ടേ ഇന്ന് പുതിയ പിള്ളേർ വരും.. നമക്ക് വല്ല സ്‌കോപ്പുമുണ്ടോന്നു നോക്കാം..”

ജെറി പോയ ശേഷം അജോയും നവിയോട് പറഞ്ഞു…

പിന്നെ അതികം താമസിയാതെ തന്നെയവർ കോളേജിലേക്കു പോയി…

അവിടെ അവരെ കാത്തു പതിവുപോലെ ആതിരയും രെമ്യയുമുണ്ടായിരുന്നു… പക്ഷെ ഇന്ന് അവരെ കൂടാതെ അഭിയും കൂടെയുണ്ടായിരുന്നു…

” ഇന്ന് മൊത്തം അത്ഭുതങ്ങൾ ആണല്ലോ…

ഒരുത്തൻ രാവിലെ നേരത്തെ എണീറ്റു കോളേജിലേക്ക് പോകുന്നു..

ഇവിടെ ചിലർക്കു കോളേജിൽ പോകാൻ എന്നുമില്ലാത്ത ഉത്സാഹം, പതിവില്ലാതെ ഒരാൾ കൂടെ ഇവിടെ കാത്തു നിൽക്കുന്നു…

മിക്കവാറും ഈ വർഷം എന്തെങ്കിലുമൊക്കെ നടക്കും ”

നവി എല്ലാരോടുമായിയൊരു ചിരിയോടെ പറഞ്ഞതും… അതു കേട്ടതും ബാക്കിയുള്ളവർ കൂടെ ചിരിയിൽ പങ്കു ചേർന്നു, ശേഷമവർ കോളേജിലേക്കു കയറി…

” പിന്നെ ഇന്ന് നമ്മുടെയൊക്കെ ജൂനിയർസ് വരില്ലേ.. നമുക്ക് കിട്ടിയപോലെ ചെറിയ പണികൾ അവർക്കും കൊടുക്കേണ്ടേ.. ഇല്ലേൽ ചിലപ്പോൾ അവർക്ക് വിഷമമായാലോ… ”

അഭി ഒരു ചിരിയോടെ പറഞ്ഞു… അപ്പോഴേക്കും ഒറ്റയ്ക്കും കൂട്ടമായും വിദ്യാർത്ഥികൾ കോളേജിലേക്കു വരാൻ തുടങ്ങി…

” ഇതിൽ നിന്നും ജൂനിയർസിനെ എങ്ങനെ കണ്ടു പിടിക്കാൻ.. ”

കോളേജിലേക്കു കയറി വരുന്നവരെ കണ്ടു അജോ തലയിൽ കൈ വച്ചു പറഞ്ഞു…

” എടാ… മണ്ടാ അതു സിമ്പിളാണ്.. നീയാ വരുന്നവരെയൊന്നു നോക്കിയെ.. അതിൽ കുറച്ചു പേർക്കു ഐഡി കാർഡുണ്ടോ… ”

അഭി അവനോട് ചോദിച്ചു…

” യെസ്.. ”

” അവരുടെ പുറകിൽ വരുന്നവർക്കോ… ”

” കാണുന്നില്ല… ”

” സോ… അവർ ജൂനിയർസ് ആണ്.. നമ്മുടെ കോളേജിന്റെ റൂൾ പ്രെകാരം ഐഡി കാർഡ് ഇല്ലാത്തവരെ കോളേജിൽ പ്രേവേശിപ്പിക്കില്ല…

പക്ഷെ പുതിയ പിള്ളേർക്ക് ആ കാര്യത്തിൽ ഒരു കൺസെഷനുണ്ട്… ”

അഭി പറഞ്ഞു

” അങ്ങനെയൊക്കെയുണ്ടോ.. ”

അഭി പറഞ്ഞത് കേട്ടതും അജോ വീണ്ടും ചോദിച്ചു…

” സംശയമുണ്ടേൽ അവരോട് നേരിട്ട് ചോദിക്കാം… ഹേയ്.. മൂന്നു പേരും ഇങ്ങ് വന്നേ.. ”

അഭി അജോയോടു പറഞ്ഞ ശേഷം, ഐഡി കാർഡ് ഇല്ലാതെ വന്ന മൂന്നു പേരെ വിളിച്ചു…

അവർ ആദ്യമൊന്നു ശങ്കിച്ചു നിന്നെങ്കിലും അവർ അഭിയുടെ അടുത്തേക്ക് നടന്നു…

” ഫസ്റ്റ് ഇയർസ് ആണോ.. ”

” അതേ… ”

അവർ മറുപടി പറഞ്ഞതും അഭി അജോയെ നോക്കി.. ഇപ്പോൾ എങ്ങനെയുണ്ടെന്ന് അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു…

” എന്താ പേര്.. ”

” ജെന്നിഫർ ”

” അഞ്ജന ”

” മാളവിക.. ”

മൂന്നു പേരും പേര് പറഞ്ഞു..

” ഏതാ sub. ”

” കമ്പ്യൂട്ടർ സയൻസ്… എന്നാ ഞങ്ങൾ പൊക്കോട്ടേ.. ”

” അങ്ങനെയങ് പോകാവോ.. അവിടെ നില്ല്.. ”

” ആഹാ.. കമ്പ്യൂട്ടർ സയൻസ് ആണോ.. ഒരു ചോദ്യം ചോദിക്കാം അതിനു ആൻസർ പറഞ്ഞാൽ നിങ്ങൾ പൊക്കോ..

തെറ്റിയാൽ ഞങ്ങൾ പറയുന്നത് ചെയ്യണം… ”

അഭി തന്നെ അവരോടു പറഞ്ഞു… അവർ മൂന്ന് പേരും പരസ്പരമൊന്നു നോക്കിയാ ശേഷം സമ്മതം മൂളി…

” ടാ.. അജോ ഒരു ചോദ്യം ചോദിച്ചേ… ”

അഭി അജോയോടു പറഞ്ഞതും അവൻ ഞെട്ടി അഭിയെയൊന്നു നോക്കി…

അവൾ കണ്ണുകൾ കൊണ്ട് അവനോട് ചോദിക്കാൻ പറഞ്ഞതും നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടടി എന്നൊരു ഭവത്തോടെ അവളെ നോക്കിയാ ശേഷം അവൻ മൂന്നു പേരെയും നോക്കി…

” സിമ്പിൾ ആയിട്ട് ചോദിക്കാം കമ്പ്യൂട്ടറിന്റെ മോണിറ്റർ ഇല്ലേ.. അതു ഇൻപുട്ട് ആണോ ഔട്ട്‌ പുട്ട് ആണോ… ”

അജോ ചോദിച്ചതും എല്ലാവരുടെയും കിളികൾ ഒരുമിച്ചു പറന്നു പോയി…

അവൻ കൂടെയുള്ളവരെ നോക്കിയപ്പോൾ ഇവനൊക്കെ എവിടെന്നു വരുന്നേടാ എന്നൊരു ഭാവമായിരുന്നു അവർക്ക്…

” ചോദിച്ചത് കേട്ടില്ലേ വേഗം ആൻസർ പറ.. ”

അജോ പെട്ടെന്ന് മൂന്ന് പേരെയും നോക്കികൊണ്ടു പറ…

” അതു ചേട്ടാ ഇൻപുട്ട്.. ”

അതിൽ മാളവിക പെട്ടെന്ന് പറഞ്ഞു..

അതു കേട്ട് ബാക്കി രണ്ടു പേരും മാളവികയെയും അതിനു ശേഷം അഭിയെയും ഫ്രണ്ട്സിനെയും ദൈനിയമായൊന്നു നോക്കി…

അപ്പോഴേക്കും അവർക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല…

” നിങ്ങൾ പൊക്കോ… അനുപമമിസ്സിന് ഇതിലും വലുതൊന്നും വരാനില്ല… ”

അഭി മൂന്ന് പേരോടുമായി പോയി.. അപ്പോഴാണ് തനിക്കു പറ്റിയാ അബദ്ധം മാളവികക്ക് മനസിലായത്…

” അയോ സോറി അതു.. ഔട്ട്‌ പുട്ട് ആണ്.. ”

അവൾ പെട്ടെന്ന് തന്നെ വീണ്ടും പറഞ്ഞു…

അപ്പോഴേക്കും കോളേജിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ബുള്ളറ്റ് കോളേജിലേക്കു കയറി വന്നു… അതിൽ വരുന്നയാളെ കണ്ടതും ആതിരയുടെ മിഴികൾ വിടർന്നു…

തുടരും….

ആരാ വന്നതെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ.. അപ്പോൾ ബാക്കി അടുത്ത പാർട്ടിൽ പറയാം..

അപ്പോൾ എല്ലാരും അഭിപ്രായങ്ങൾ പറഞ്ഞിട്ടു പോകാണെ കഥ ബോറാകുന്നുണ്ടേൽ അതും തുറന്നു പറയാം… പെട്ടെന്ന് തീർക്കാൻ ശ്രെമിക്കാം

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

Comments are closed.