Friday, June 14, 2024
Novel

💕അഭിനവി💕 ഭാഗം 10

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

ജെറിയും നവിയും വന്നു കഴിക്കാനിരുന്നതും.. അമ്മ വന്നു നവിയുടെ ചെവിക്കു പിടിച്ചതും ഒരേപോലെയായിരുന്നു.

” ആ… അമ്മേ വിട് വിട്… ”

” വന്ന അതേ വേഷത്തിൽ ഇരിക്കാതെ പോയി കുളിച്ചിട്ടു വാടാ… നാറീട്ടു വയ്യാ… ”

അമ്മ നവിയുടെ ചെവിയിൽ നിന്നും കൈ എടുത്തുകൊണ്ട് പറഞ്ഞു, നവി അപ്പോൾ തന്നെ മുറിയിലേക്കൊടി… ഇനിയും അവിടെ നിന്നാൽ ശെരിയാവില്ലന്ന് അവന് നന്നായി തന്നെ അറിയാം…

” ഇനി നിന്നോടു പ്രിത്യേകിച്ചു പറയണോ ജെറി.. ”

” വേണ്ടമ്മേ.. ഞാൻ കുളിക്കാൻ പോയി.. ”

ജെറി ഇതും പറഞ്ഞു നവിയുടെ പുറകെ തന്നെ പോയി… അവരുടെ രണ്ടുപേരുടെയും ഓട്ടംകണ്ടു പൊന്നൂസ് കൈ കൊട്ടി ചിരിച്ചു.. അതു കണ്ടു സീത ഒരു ചിരിയോടെ തന്നെ എല്ലാം എടുത്തു വച്ചു… ആ വീട്ടിൽ ജെറിക്കും നവിയെ പോലെ തന്നെ സ്വാതന്ത്ര്യമുണ്ട്…

കുറച്ചു സമയം കഴിഞ്ഞതും രണ്ടു പേരും കുളിച്ചു ഡ്രസ്സ്‌ മാറി വന്നു, കസേര വലിച്ചിട്ടിരുന്നു… സീതയും അമ്മയും കുടെ രണ്ടും പേർക്കും ഭക്ഷണം വിളമ്പി കൊടുത്തു…

” നീരജേട്ടൻ എവിടെ പോയി ഏട്ടത്തി… ”

കഴിച്ചോണ്ടിരുന്നപ്പോൾ ജെറി സീതയോട് ചോദിച്ചു…

” ഏട്ടൻ ബാംഗ്ലൂർ പോയതാ.. വരാൻ രണ്ടു ദിവസമെടുക്കുമായിരിക്കും… ”

സീത പറഞ്ഞു… കഴിച്ചോണ്ടിരുന്ന സമയം മുഴുവൻ അവർക്ക് കോളേജിലെ വിശേഷം പറയാനെ നേരമുണ്ടായിരുന്നുള്ളൂ, പുതിയതായിയൊരു പെങ്ങളെ കിട്ടിയ കാര്യം വരെയും അവർ പറഞ്ഞു. പൊന്നൂസ് അപ്പോഴും നവിയുടെ അടുത്ത് മേശയിലിരുന്നു കൊണ്ട് നവിയുടെ പത്രത്തിൽ കൈയിട്ട് വാരി അവനെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലായിരുന്നു.. അതു പോലെ നവി തിരിച്ചും…

ഭക്ഷണം കഴിച്ചു കഴിഞ്ഞതും രണ്ടുപേരും കിടക്കാനായി പോയി… ജെറി അടുത്ത ദിവസം രാവിലെയാണ് അവന്റെ വീട്ടിലേക്കു പോയത് അന്ന് അവന്റെ കൂടെ നവിയുമുണ്ടായിരുന്നു… രണ്ടു ദിവസം വീട്ടിൽ നിന്ന ശേഷം തിങ്കളാഴ്ച രാവിലെത്തെ ട്രെയിനു തന്നെയവർ കോട്ടയത്തേക്ക് തിരിച്ചു പോയി…

അഭിക്കും ആതിരയ്ക്കും രവിലെത്തെ ട്രെയിനു വരാൻ ബുദ്ധിമുട്ടായത് കൊണ്ട് അവർ തലേ ദിവസം തന്നെ ഹോസ്റ്റലിലേക്കു വന്നിരുന്നു…

ജെറിയും നവിയും ഹോസ്റ്റലിൽ വന്നു ഡ്രെസ്സും മാറി കോളേജിൽ എത്തുമ്പോൾ ആദ്യം അവർ കഴിഞ്ഞിരുന്നു… നവി ക്ലാസ്സിൽ എത്തിയപ്പോൾ ബാക്കി എല്ലാവരും ക്ലാസ്സിലുണ്ടായിരുന്നു..

ഉച്ചക്ക് പതിവ്പോലെയവർ അവരുടെ സ്ഥിരം പ്ലെസായാ മരച്ചുവട്ടിൽ വന്നിരുന്നു നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു…

⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️

ദിവസങ്ങൾ പിന്നെയും മാറിക്കൊണ്ടിരുന്നു.. അഭിയും നവിയും മറ്റുള്ളവരും ഇണക്കവും പിണക്കങ്ങളുമായി അവരുടെ ഫ്രണ്ട്ഷിപ് മുന്നോട്ടും പോക്കൊണ്ടിരുന്നു… അതിനിടയിൽ അഭിയുടെയും നവിയുടെയും മ്യൂസിക് പ്രാക്റ്റീസും മുടക്കമില്ലാതെ നടന്നു…

അങ്ങനെ ആ വർഷത്തെ അവരുടെ ഓണാഘോഷം വന്നേത്തി, നവിയുടേയും ഗ്യാങ്ങിന്റെയും ആ കോളേജിലെ ആദ്യ ഓണമായത് കൊണ്ട് അവർ ശെരിക്കും ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു…

ഓണാഘോഷത്തിന് നവിയുടെ ക്ലാസ്സിലുള്ളവരെല്ലാം റെഡ് കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ആണുങ്ങൾക്കും പെണ്ണുങ്ങൾ സെറ്റ് സാരിയും റെഡ് കളർ ബ്ലൗസുമാണ് സെലക്ട്‌ ചെയ്തത്… ഒരു ഡിപ്പാർട്മെന്റ് കാരും ഇതു പോലെ ഓരോ ഡ്രസ്സ്‌ കോഡ് സെലക്ട്‌ ചെയ്തിരുന്നു…

അങ്ങനെ ഓണാഘോഷ ദിവസം വന്നേത്തി.. എല്ലായിടത്തുമുള്ളത് പോലെ തന്നെ അത്തപൂക്കള മത്സരവും വടം വലിയും കലം തല്ലി പൊട്ടിക്കളും ഓണ സദ്യയുമൊക്കെയായിരുന്നു കോളേജിലും അറേഞ്ച് ചെയ്തിരുന്നത്..

🌺🌺🌺🌺🌺🌺🌺

” എടാ ഈ മുണ്ടുടുത്തിട്ട് ശെരിയാവുന്നില്ല.. ”

രാവിലെ തന്നെ മുണ്ട് ഉടുക്കാനുള്ള തത്ര പാടിലായിരുന്നു നവിയും ജെറിയും… ഉടുത്തിട്ടും ഉടുത്തിട്ടും ശെരിയാവാതെ ജെറി അജോയോട് പറഞ്ഞു…

” എടാ.. ഈ മുണ്ടുടുക്കാൻ അത്ര പാടൊന്നുമില്ല… ദേ ഇതു പോലെയങ് ഉടുത്താൽ മതി… ”

അജോ ഇതും പറഞ്ഞു മുണ്ടുടുക്കുന്നത് കാണിച്ചു കൊടുത്തു… അവസാനം എങ്ങനെയൊക്കെയൊ നവിയും ജെറിയും മുണ്ടുടുത്തു… അജോക്കും അർജുനും മുണ്ടുക്കാൻ വല്ല്യ ബുദ്ധിമുട്ട് തോന്നിയില്ല…

” ടാ.. ഈ ബെൽറ്റ്‌ കൂടെ ഇട്ടേര്.. അല്ലെങ്കിൽ കോളേജിൽ ചെല്ലുമ്പോൾ ചിലപ്പോൾ പണി പാളും… ”

അജോ ഇതും പറഞ്ഞു രണ്ടു പേർക്കും അവരുടെ ബെൽറ്റ്‌ എടുത്തു കൊടുത്തു.. റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ടവർ മുണ്ടിനു പുറത്തു കൂടെ ബെൽറ്റ്‌ കൂടെയിട്ടു… അവർ നാലു പേരും വൈകാതെ തന്നെ കോളേജിലേക്കു പുറപ്പെട്ടു.. പതിവപോലെ രെമ്യയും ആതിരയും അവരെയും കാത്ത് കോളേജ് ഗെയ്റ്റിന്റെ അവിടെ തന്നെയുണ്ടായിരുന്നു…

നവി അടുത്ത് വന്നതും രെമ്യയും ആതിരയും നോക്കി സെറ്റ് സാരിയിൽ അതീവ സുന്ദരികളായിരുന്നു അവർ രണ്ടുപേരും..

മേക്കപ്പിനോട്‌ അധികം താല്പര്യമില്ലാത്തവർ ആയിരുന്നതിനാൽ അവരുടെ കഴുത്തിലൊരു മാലയും രണ്ടു കൈയിലുമായി ഈരണ്ടും വളകളും കണ്ണിൽ കരിമഷിയെഴുതി നെറ്റിയിൽ ചന്ദന കുറിയും മാത്രമേയുണ്ടായിരുന്നുള്ളൂ…

” ഇതാര് കാവിലെ ഭഗവതികൾ ഒരുമിച്ചു ഇറങ്ങി വന്നോ.. ”

അവരെ രണ്ടു പേരെയും കണ്ടതും ജെറി ചോദിച്ചു… അവന്റെ കമെന്റ് കേട്ടതും രണ്ടു പേരും നാണത്തോടെയോന്ന് ചിരിച്ചു…

” നിങ്ങൾക്കു എന്തോ ഒരു കുറവുണ്ടല്ലോ.. ”

അവരെ രണ്ടു പേരെയും നോക്കിനിന്ന നവി പറഞ്ഞു… അതു കേട്ടതും രണ്ടു പേരുടെയും മുഖം മങ്ങി… അപ്പോഴേക്കും അവരുടെ മറ്റു കൂട്ടുകാർ കൂടെ അവിടെക്കു വന്നു.. കുറച്ചു പേര് പൂക്കളത്തിന് വേണ്ട പൂവ് മേടിക്കാൻ പോകാൻ വന്നതും നവി അവരുടെ അടുത്ത് ചെന്നു അവരുടെ ചെവിയിൽ എന്തോ പറഞ്ഞു.. അതു കേട്ട് അവർ പൂവ് മേടിക്കാൻ വേണ്ടി പോയി….

” അല്ല അഭി വന്നില്ലേ…”

അവരുടെ അടുത്ത് നിന്നും വന്ന നവി
ആതിരയോട് ചോദിച്ചു..

” ഇല്ല അവൾക്കു രാവിലെ എവിടെയൊ പോകണമെന്നു പറഞ്ഞു നേരത്തെ ഇറങ്ങി… ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.. അവൾ പുറകെ വന്നേക്കാമെന്നും… ”

ആതിര പറഞ്ഞതും അവരെല്ലാം ക്ലാസ്സിലേക്കു നടന്നു.. ക്ലാസ്സിൽ ചെന്നതുമവർ പൂക്കളമോരുക്കാൻ വേണ്ടി അവിടെ അറേഞ്ച് ചെയ്തു… കുറച്ചു സമയം കഴിഞ്ഞതും പൂവ് മേടിക്കാൻ പോയവർ പൂവുമായി തിരിച്ചു വന്നു… പൂവ് ക്ലാസ്സിലെ പെണ്ണുങ്ങളുടെ കൈയിൽ കൊടുത്തു… ഒരു പൊതി മാത്രം അവർ അവിടെ പൂക്കളം വരച്ചു കൊണ്ടിരുന്ന നവിയുടെ കൈയിൽ കൊണ്ടു ചെന്നു കൊടുത്തു ..

നവിയത് അപ്പോൾ തന്നെ രെമ്യയും ആതിരയെയും വിളിച്ചു അവർക്ക് കൊടുത്തു.. അവരതു തുറന്നു നോക്കിയതും അതിൽ മുല്ലപ്പൂവ് ആയിരുന്നു… അവരോട് രണ്ടു പേരോടും അവൻ അതു തലയിൽ ചൂടാൻ പറഞ്ഞു… കുറച്ചു പൂവ് എടുത്തു അവർ രണ്ടു പേരും തലയിൽ ചൂടി കുറച്ചു പൂവ് അഭിക്ക് വേണ്ടി മാറ്റി വച്ചു…

” ഇപ്പോഴാണ് ശെരിക്കും സുന്ദരികളായത്.. ”

നവി പറഞ്ഞു അവരെ ചേർത്ത് നിർത്തി നവിയുടെ ഫോണിൽ കുറേ ഫോട്ടോസും എടുത്തു. നവി അപ്പോൾ തന്നെയാ ഫോട്ടോകൾ സീതേട്ടത്തിക്കു അയച്ചു കൊടുത്തു..
ഫോൺകോളിലൂടെ എല്ലാർക്കും നവിയുടെ ഫാമിലിയെ അറിയാമായിരുന്നു…

അപ്പോഴേക്കും അഭിയും ക്ലാസ്സിലേക്കു കയറി വന്നു… അവളെ കണ്ടതും എല്ലാവരുടേയും മുഖം മങ്ങി കാരണം… ആ ക്ലാസ്സിലെ പെണ്കുട്ടികളെല്ലാം സെറ്റ് സാരിയുടുത്തു വന്നപ്പോൾ അഭി മാത്രം റെഡ് ഷർട്ടും വൈറ്റ് ജീൻസും ഇട്ടാണ് വന്നത്…

അഭി വന്നതും നവിയുടെ അടുത്തേക്ക് തന്നെ ചെന്നു..

” രണ്ടു പേരും സുന്ദരികുട്ടികൾ ആയിട്ടുണ്ടല്ലോ.. ”

അഭി ആതിരയെയും രെമ്യയെയും ചേർത്തുപിടിച്ചോണ്ട് പറഞ്ഞു..

” നീയിതെന്തു പണിയാ അഭി ഈ കാണിച്ചതു ”

അഭിയെ കണ്ടതും ആതിര ചോദിച്ചു…

” അതു എനിക്കീ സാരിയുടുക്കുന്നതോന്നും ഇഷ്ട്ടമല്ല അതാ.. ”

അഭി തന്റെ എപ്പോഴുമുള്ള അതേ ചിരിയോടെ തന്നെ പറഞ്ഞു… അതു കണ്ടതും നവി ക്ലാസ്സിൽ നിന്നുമിറങ്ങി പോയി…

” ദേ ഇതു കണ്ടോ നിനക്ക് വേണ്ടി നവി വാങ്ങിയ പൂവാണ്.. ഇതിനി എന്ത് ചെയ്യും.. ”

രെമ്യ, അഭിയോട് ദേഷ്യത്തോട് തന്നെ ചോദിച്ചു…

” അതിനെന്താ ഇങ് തെന്നെരു ഞാൻ വെച്ചോളാം അപ്പോൾ പ്രെശ്നം തീരുമല്ലോ.. ”

അഭി രെമ്യയുടെ കൈയിൽ നിന്നും പൂ മേടിച്ചു കൊണ്ട് ചോദിച്ചു…

” ആ ബെസ്റ്റ് എന്നിട്ട് ആ പൂവും തലയിൽ വച്ചു വല്ല പാടത്തും കൊലമായിട്ട് പോയി നിൽക്കു… ”

അജോയും അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വെളിയിലേക്കു പോയി പുറകെ അർജുനും…

” എടാ.. എനിക്കീ സാരിയൊന്നും ശീലമില്ല.. അതാ ഞാൻ ഉടുക്കാഞ്ഞേ… അതോണ്ടാ രാവിലെ തന്നെ ഉള്ള കട മുഴുവൻ കേറി ഇറങ്ങി ഈ ഡ്രസ്സ്‌ എടുത്തത്… ”

നവിയും അജോയും അർജുനും പോയപ്പോൾ അഭി ആതിരയോടും രെമ്യയോടുമായി പറഞ്ഞു..

” എന്നാ നിനക്ക് നേരത്തെ പറയാൻ മേലായിരുന്നോ.. ഞങ്ങൾ ഉടുപ്പിച്ചു തരില്ലേ.. ഇനി അതല്ല നിനക്ക് സാരിയുടുക്കാൻ പറ്റില്ലായിരുന്നേൽ നമ്മളിത് പ്ലാൻ ചെയ്തപ്പോഴെങ്കിലും പറയാമായിരുന്നു… ”

അവരുടെ സംസാരം കേട്ട് കൊണ്ട് വന്ന മറ്റൊരു പെൺകുട്ടി അഭിയോട് പറഞ്ഞു..

” ഇപ്പോൾ ഒരു ഡ്രസിന്റെ കാര്യമല്ലേ.. ഏത് ഡ്രസ്സ്‌ ഇട്ടാൽ എന്താ പ്രെശ്നം ഒരേ കളർ തന്നെയല്ലേ… ”

അഭി അവളോട് ചോദിച്ചു..

” ഞാനൊന്നും പറയുന്നില്ല.. നീ എന്താന്ന് വച്ചാൽ ചെയ്..”

ഇതും പറഞ്ഞു ആ പെൺകുട്ടി തിരിച്ചു പോയി..

” അതൊന്നും സാരമില്ല.. നിന്നെ ഈ വേഷത്തിൽ കണ്ടതിന്റെയൊരു ഷോക്കാണ്.. അവരെല്ലാം നീ സാരിയുടുത്തു വരുമെന്നു പ്രതീക്ഷിചിരിക്കുവായിരുന്നു.. അതാ.. കുറച്ചു കഴിയുമ്പോൾ ഇതൊക്കെ മാറിക്കോളും… ”

ഇതും പറഞ്ഞു ആതിരയും രെമ്യയും കൂടെ പൂക്കളമൊരുക്കാൻ തുടങ്ങി… അഭി കുറച്ചു നേരം പൂക്കളമോരുക്കുന്നതും നോക്കി നിന്നിട്ട് നവിയെ അന്വേഷിച്ചിറങ്ങി…

” നവി സോറി ടാ.. ഞാൻ… ”

” നീ ഒന്നും പറയേണ്ട.. നീ കാണിച്ചതു മോശമായി പോയി.. എല്ലാരും സാരിയുടുത്തു വന്നിട്ട് നീ മാത്രം.. ഇനി നിനക്ക് പറ്റില്ലായിരുന്നേൽ നമ്മളിത് പ്ലാൻ ചെയ്തപ്പോൾ പറയാമായിരുന്നില്ലേ.. നമുക്ക് വേറെ ഡ്രസ്സ്‌ എടുക്കാമായിരുന്നല്ലോ.. എല്ലാരും ഒരേ പോലെയിരിക്കാൻ വേണ്ടിയല്ലേ നമ്മൾ.. ”

” എല്ലാവരെയും പോലെയിരുന്നാൽ നമ്മളെ ആരു മൈൻഡ് ചെയ്യാൻ.. ഇതാകുമ്പോൾ ഒരു ഡിഫറെൻറ് അല്ലേ… ”

അജോ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അഭി ചാടി കേറി പറഞ്ഞു… അവളുടെ ചുണ്ടിൽ അപ്പോഴും അവളുടെയാ ചിരിയുണ്ടായിരുന്നു…

അവൾ പറഞ്ഞതു കേട്ടതും അജോയും അർജുനും അവളെ തന്നെ നോക്കി നിന്നു…

” അഭി.. താൻ എന്താടോ ഈ വേഷത്തിൽ.. ”

അവരുടെ അടുത്തേക്ക് വന്ന ജെറി അവളെ കൈയാക്കി കൊണ്ട് ചോദിച്ചു…

” ചുമ്മാ.. എങ്ങനെയുണ്ട് ഈ വേഷം.. ”

അഭി അവനെ നോക്കി ചോദിച്ചു…

” അടിപൊളി, നിനക്കിതു നന്നായി ചേരുന്നുണ്ട് ”

ജെറി പറഞ്ഞപ്പോൾ അഭി മറ്റുള്ളവരെ നോക്കി.. ഇപ്പോൾ എങ്ങനെയുണ്ടെന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നുന്ന് അവർക്ക് തോന്നി…

” അല്ല നീയെന്താ വർക്കോഷോപ്പിൽ പണിക്ക് പോകുവാണോ.. ഈ നീല ഷർട്ടും ഇട്ടോണ്ട്.. ”

അഭി ജെറിയോട് ചോദിച്ചു… അതു കേട്ടതും ജെറിയെ മറ്റുള്ളവർ ആക്കി ചിരിക്കാൻ തുടങ്ങി… കാരണം മെക്കിലെ എല്ലാവരും നീല കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമായിരുന്നു..

” എനിക്കെന്തിന്റെ കേടായിരുന്നു…

എന്തോ.. ദേ വരുന്നെടാ… എന്നേ ആരോ വിളിച്ചു ഞാനെന്നാൽ.. ”

ജെറി സ്വയം തന്നെ പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് നിന്നും പോയി…..

” ഇതെന്താ മോനെ ഇങ്ങനെ… പിടി വിട് ദാസാ.. ”

അഭി ചിരിയോടെ തന്നെ ഇതും പറഞ്ഞു നവിയുടെ വയറിലൊരു ഇടി കൊടുത്തതും അവനൊരു ചിരിയോടെ അവളോട്‌ ചേർന്നു ചിരിച്ചു… ആ ചിരി പതിയെ അജോയുടെയും അർജുന്റെയും ചുണ്ടുകളിലേക്കെത്തി…

അതേ സമയം അഭിയെയും നവിയെയും കാണാതെ അവരെ നോക്കി വരുകയായിരുന്ന ആതിരയെ പെട്ടെന്നാരാൾ കടന്നു പിടിച്ചു അവളെയും കൊണ്ടു അടഞ്ഞു കിടന്നോരു മുറിയിലേക്ക് കൊണ്ടു പോയി, അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു…

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9