Monday, April 15, 2024
Novel

💕അഭിനവി💕 ഭാഗം 23

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” സോറി നവി, ഞാനിന്നു അവരെ കണ്ടില്ല… ചിലപ്പോൾ ഹോസ്റ്റലിൽ തന്നെ കാണും ”

മഞ്ജു പറഞ്ഞതും അവൻ തിരിച്ചു വന്നു അവന്റെ സീറ്റിലേക്കിരുന്നു… അപ്പോഴേക്കും അവന്റെ അടുത്തേക്ക് അർജുനും വന്നിരുന്നു..

” എടാ.. ഞാനിപ്പോൾ രേഷ്മയോടു ചോദിച്ചിരുന്നു.. പക്ഷെ.. ”

” ഓ.. അവൾക്കറിയില്ലന്നു പറഞ്ഞായിരിക്കും ”

നവി പുച്ഛത്തോടെ അർജുനോട് പറഞ്ഞു, അതിനു അർജുൻ തല കുനിച്ചിരുന്നു…

” നിന്നോടോരു അപേക്ഷയുണ്ട്.. മേലിൽ ദേ അവളുടെ കാര്യം ഞങ്ങളുടെ അടുത്ത് പറഞ്ഞു പോകരുത്…

ഇതു വരെ എങ്ങനെയായിരുന്നോ അതു പോലെ തന്നെ മതി ഇനി അങ്ങോട്ടും.. അവളുടെ ഒരു സഹായവും വേണമെന്നില്ല, നീ പ്രേമിക്കുവോ,കൂടെ നടക്കുവോ എന്താണെന്നു വച്ചാൽ ചെയ്തോ… ”

നവി രേഷ്മയെ ചൂണ്ടികാണിച്ചു ദേഷ്യത്തോടെ തന്നെ അർജുനോട് പറഞ്ഞു… ശേഷം നവി ഫോൺ എടുത്തു അഭിയെ വിളിച്ചു..

പക്ഷെ അവൾ ഫോൺ എടുത്തില്ല.. അതിനു ശേഷം ആതിരയെയും രെമ്യയെയും മാറി മാറി വിളിച്ചു..

പക്ഷെ അവരാരും തന്നെ ഫോൺ എടുത്തില്ല… അതൂടെയായപ്പോൾ നവിക്ക് ആകെ ദേഷ്യം കൂടുകയാണ് ചെയ്തത്…

” ടാ അവരു ഹോസ്റ്റലിൽ തന്നെയുണ്ട്.. രെമ്യക്കെന്തോ വയ്യാഴിക.. അതോണ്ട് അവളെ അവിടെ ഒറ്റയ്ക്കിരുത്തി അഭിയും ആതിരയും ഇന്ന് വരില്ല… ”

പുറത്തു പോയ അജോ പെട്ടെന്ന് തന്നെ നവിയുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു..

” അവൾക്കെന്തു പറ്റി… ”

” അതറിയില്ല.. ”

” ഇന്നലെ അവൾ ആകെ ഡെസ്പ് ആയിരുന്നു.. അതു ഞാൻ അഭിയോടു പറയുകയും ചെയ്തതാണ്, ഇനി അതുകൊണ്ടാണോ… പക്ഷെ.. ഇവരെന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്.. ”

നവി അരിശത്തോടെ തന്നെ പറഞ്ഞു..

” അവർ ചിലപ്പോൾ മെസ്സിൽ ഭക്ഷണം കഴിക്കാൻ പോയി കാണും… അല്ലേൽ ഫോൺ സൈലന്റ് വല്ലതുമായിരിക്കും.. നീ ടെൻഷനടിക്കാതെ.. നമ്മുക്ക് വൈകിട്ട് അവിടെക്ക് പോകാം.. ”

അജോ നവിയോടു പറഞ്ഞു.. അതു കേട്ട് നവിയൊന്നടങ്ങി.. അപ്പോഴേക്കും അവരുടെ മിസ്സ്‌ ക്ലാസ്സിലേക്കു കയറി വന്നത് കൊണ്ടു അവർ പിന്നെയൊന്നും പറഞ്ഞില്ല…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

” ഹലോ.. ടി അഭി നീ ഇതെവിടെയാ.. എത്ര തവണ വിളിച്ചു.. ”

ഉച്ചക്ക് ഗ്രൗണ്ടിലിരുന്ന സമയത്തു നവിയുടെ ഫോണിലേക്കു അഭി വിളിച്ചു… അതു കണ്ടു അവൻ ഫോൺ എടുത്തയുടനെ തന്നെ അവളോട് ചോദിച്ചു…

” അതു നവി.. ഞങ്ങളപ്പോൾ മെസ്സിൽ പോയിരുന്നു… ആരും ഫോൺ എടുത്തിരുന്നില്ല… തിരിച്ചു വന്നപ്പോഴാ മിസ്സ്‌ കോൾ കണ്ടത്, അന്നേരം വിളിച്ചാൽ ക്ലാസ്സിലായിരിക്കുമെന്നു അറിയാവുന്നത് കൊണ്ടാണ് ഇപ്പോൾ വിളിച്ചത് ”

അഭി അവനോടു പറഞ്ഞു..

” mm…ഒക്കെ… അല്ല രെമ്യ എന്ത്യേ, അവൾക്കെന്താ പറ്റിയത്.. ഇപ്പോൾ എങ്ങനെയുണ്ട്.. ”

” എന്താ കാര്യമെന്നു ഇതു വരെയവൾ പറഞ്ഞിട്ടില്ല.. പക്ഷെ ഇന്നലെ രാത്രി മുഴുവൻ അവൾ നല്ല കരച്ചിലായിരുന്നു… ”

” കരച്ചിലോ.. എന്തിന് ”

നവി സംശയത്തോടെ ചോദിച്ചു..

” അതു പറഞ്ഞാലല്ലേ അറിയാൻ പറ്റു രാവിലെയാണ് ഞങ്ങൾ തന്നെ അറിഞ്ഞതു ഇന്നലെ രാത്രി മുഴുവൻ അവൾ കരച്ചിലായിരുന്നെന്ന്..

രാവിലെ എണീറ്റപ്പോൾ കരഞ്ഞു കണ്ണൊക്കെ വീർത്തിരുന്നു.. അതോണ്ടാ പിന്നെ ഇന്ന് ക്ലാസ്സ്‌ മുടക്കിയത്.. അവളെ ഇങ്ങനെ വിട്ടു വരാൻ തോന്നിയില്ല… ”

അഭി പറഞ്ഞു…

” അതു നന്നായി.. എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്… ”

” ആ ഇപ്പോൾ വല്ല്യ കുഴപ്പമില്ല, അവൾ ആതിരയുടെ കൂടെ മുറിയിലുണ്ട്, ഞാനും ഇത്രയും നേരം അവിടെയായി.. പിന്നെ നിന്നെ വിളിക്കാൻ വേണ്ടി വെളിയിലേക്കു മാറിയതാ… ”

” ഞാൻ വിചാരിച്ചു, നിങ്ങൾ ഇന്നലത്തെ പിണക്കത്തിന്റെ പുറത്തു വരാത്തതാണെന്നു …. പിന്നെ അജോയാ പറഞ്ഞത് രെമ്യയ്ക്ക് എന്തോ വയ്യാഴികയാണെന്ന്.

എന്നാ ശെരി ഞങ്ങൾ വൈകിട്ട് അങ്ങോട്ട്‌ വരാം.. മൂന്നു പേരും കൂടെ താഴെക്ക് വരണമപ്പോൾ… ”

നവി ഇതും പറഞ്ഞു ഫോൺ വച്ചു.., അതു കേട്ടൊരു ചിരിയോടെ അഭിയും ഫോൺ വച്ചു.

” അല്ല നീ രാവിലെ ആരോടാ, അഭിയുടെ കാര്യമൊക്കെ ചോദിച്ചറിഞ്ഞത്.., അപ്പോഴത്തെ ടെൻഷനിൽ ഞാനാകാര്യം വിട്ടു പോയി… ”

നവി ഫോൺ വച്ചു കഴിഞ്ഞു രാവിലത്തെ കാര്യമോർത്തെടുത്തു കൊണ്ടു അജോയോടു ചോദിച്ചു…

” അതു.. ഞാൻ .. ”

” എന്താ മോനെ നിന്നു പരുങ്ങുന്നത്… അവരുടെ കാര്യമറിയണമെങ്കിൽ അതെത്ങ്കിലുമോരു പെൺകൊച്ചു ആകുമെന്ന് ഉറപ്പാ… ആരാ അതു… ”

നവി അജോയെ പിടിച്ചു വച്ചു കൊണ്ടു ചോദിച്ചു..

” ഏയ്‌ അങ്ങനെയൊന്നുമില്ല.. ഞാൻ.. ഞാനൊരു കൊച്ചിനോട് ചോദിച്ചു.. അറിഞ്ഞു അത്രയുള്ളൂ… ”

അജോ പെട്ടെന്ന് തന്നെ പറഞ്ഞു…

” ഒരുത്തനൊരു പെണ്ണിനെ കിട്ടിയപ്പോൾ നമ്മളെല്ലാവരും രണ്ടാകൂടിയായി.. ഇപ്പോൾ നിനക്കും അങ്ങനെയായോ.. ”

നവി അജോയോട് ചോദിച്ചു, അപ്പോഴേക്കും അർജുന്റെ തല കുറ്റബോധം കൊണ്ടു കുനിഞ്ഞിരുന്നു…

” എടാ.. അതു… ”

” ബുദ്ധിമുട്ടാണെൽ പറയണ്ടടാ.. ഞാൻ നിർബന്ധിക്കുന്നില്ല .. ”

ഇതു പറഞ്ഞു നവി അവിടെ നിന്നുമെണീറ്റു നടന്നു… അപ്പോഴേക്കും അജോ നവിയുടെ കൈയിൽ കേറി പിടിച്ചു…

” എടാ.. എനിക്കു അവളെ ഇഷ്ടമാണ് പക്ഷെ അവൾക്കു ആ ഇഷ്ട്ടം എന്നോടുണ്ടോന്നു അറിയില്ല.. ഞാനിതു വരെ അവളോട്‌ പറഞ്ഞിട്ടില്ല…

ഇന്നത്തെ പോലെയോരോ കാരണങ്ങളുണ്ടാക്കി അവളോട്‌ പോയി സംസാരിക്കാറുണ്ടെന്ന് മാത്രം…

എല്ലാം ശെരിയായിട്ടു നിങ്ങളോട് പറയാമെന്നിരിക്കുവായിരുന്നു.. ഞാൻ.. ”

അജോ നവിയുടെ കൈ വിടിയിച്ചു കൊണ്ടു പറഞ്ഞു…

” ആരാ ആളു.. ”

നവി അജോയെ നോക്കികൊണ്ടു ചോദിച്ചു…

” മാളു.. ”

” ഏതാമി.. ”

” അല്ല മാളവിക… സെക്കന്റിയറാണ്.. ”

അജോ രണ്ടുപേരോടുമായി പറഞ്ഞു…അപ്പോഴേക്കും ബെൽ അടിച്ചത് കൊണ്ടു അവർ പിന്നെയൊന്നും പറയാതെവർ ക്ലാസ്സിലേക്കു പോയി…

അഭിയും ആതിരയും രെമ്യയുമില്ലാത്തത് കൊണ്ടു തന്നെ അവസാനത്തെ രണ്ടു ക്ലാസ്സ്‌ കട്ട്‌ ചെയ്തു നവിയും അജോയും കോളേജിൽ നിന്നുമിറങ്ങി ഹോസ്റ്റലിൽ പോയി ഡ്രെസ്സും മാറി നേരെ അടുത്തുള്ള പാർക്കിലേക്കു പോയി അപ്പോഴേക്കും നവി വിളിച്ചു പറഞ്ഞതനുസരിച്ചു അഭിയും ആതിരയും രെമ്യയെ കൂട്ടി അങ്ങോട്ടെക്ക് വന്നു…

” എന്താടാ എന്തു പറ്റി.. ഇന്നലെ രാത്രി മുഴുവൻ നീ കരച്ചിലായിരുന്നുന്നു പറഞ്ഞു ”

രെമ്യ കണ്ടപ്പോഴേ നവി അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടു ചോദിച്ചു…

” ഒന്നുല്ല നവി.. ഞാൻ.. ഞാനെന്തോ ഓർത്തു.. ”

രെമ്യ പറയാനാകാതെ നിന്നു…

” എന്തടാ.. നിനക്ക് എന്തു വിഷമമുണ്ടേലും എന്നോട് പറയാൻ പാടില്ലേ… ഞാൻ നിന്റെ സഹോദരനെ പോലെയല്ലേ… ”

നവി ഇതു പറഞ്ഞപ്പോഴേക്കും രെമ്യയൊരു കരച്ചിലോടെ നവിയെ കെട്ടിപിടിച്ചുകൊണ്ടു കരഞ്ഞു… ആദ്യമൊന്നു പകച്ചെങ്കിലും നവി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിന്നു…

കുറച്ചു നേരം അവൾ നവിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ശേഷം അവൾ പറഞ്ഞു തുടങ്ങി…

” എനിക്ക്.. എനിക്കിഷ്ടമായിരുന്നു അർജുനെ ”

രെമ്യ പറഞ്ഞതും എല്ലാവരുമോരു ഞെട്ടലോടെ അവളെ നോക്കി…

” നീ എന്താ പറഞ്ഞെ.. ”

” അതെ.. അർജുനെ കണ്ട നാൾ മുതൽ എനിക്ക് അവനോടു എന്തോ ഒരു പ്രിത്യേക ഇഷ്ട്ടമായിരുന്നു .. പക്ഷെ അന്നൊന്നും പ്രണയമായിരുന്നില്ല… ഞങ്ങൾ ആദ്യമായി വീട്ടിലേക്കു പോകാൻ ബസ് കേറിയപ്പോൾ അവൻ എന്നെ നല്ലപോലെ കെയർ ചെയുന്ന പോലെ തോന്നി..

എന്റെ അച്ഛൻ എന്നേ കെയർ ചെയുന്ന പോലെ.. അവൻ ബസിൽ നിന്നുമിറങ്ങിയാലും ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കും.. ഞാൻ വീടെത്തിയെന്ന് പറയുന്നത് വരെ..

പിന്നെ നമ്മൾ പല ട്രിപ്പിനും പോകുമ്പോഴും അവൻ എന്നേ കെയർ ചെയുന്നതൊക്കെ കണ്ടപ്പോൾ എനിക്ക്… എനിക്ക് അവനോടു സ്നേഹം പ്രണയമായി മാറി ഞാൻ പോലുമാറിയാതെ…

പലപ്പോഴും അവനോടു പല കാര്യങ്ങൾ പറഞ്ഞു വഴക്കിടുന്നതെല്ലാം എനിക്ക് അവനെ ഇഷ്ട്ടമുള്ളത് കൊണ്ടായിരുന്നു, അവനും അതു ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിരുന്നത്…

അവനും എന്നേ ഇഷ്ട്ടമാണെന്നാണ് ഇന്നലെ വരെ ഞാൻ പ്രതീക്ഷിചിരുന്നത്… പക്ഷെ ഇന്നലെ അവൻ ആ രേഷ്മയുടെ പേര് പറഞ്ഞപ്പോൾ.. എനിക്ക്… എനിക്ക്.. പിടിച്ചു നിൽക്കാൻ പറ്റിയില്ല.. ഞാൻ കരഞ്ഞു പോകുമെന്നു തോന്നിയപ്പൊഴാ ഇന്നലെ ആരോടും പറയാതെ അവിടെ നിന്നും പോയത്… ”

രെമ്യയൊരു കരച്ചിലോടെ ഇതു പറയുമ്പോഴും കേട്ടതോന്നും വിശ്വാസം വരാതെയിരിക്കുവായിരുന്നു നവിയടക്കം എല്ലാവരും.. എന്നാലും അവളെ ആശ്വസിപ്പിക്കാനെന്നൊണം രെമ്യയെ അവൻ ചേർത്ത് പിടിച്ചിരുന്നു…

” രെമ്യ ഇപ്പോൾ നിന്നോട് എന്ത്‌ പറയണമെന്നറിയില്ല.. അർജുൻ ഇപ്പോൾ മറ്റൊരാളെ പ്രണയിക്കുന്നുണ്ട്, അവൻ നിന്നെ ചിലപ്പോൾ അങ്ങനെ… ”

” വേണ്ട നവി.. എനിക്കറിയാം നവി ഞാനെല്ലാം ഇപ്പോൾ മറക്കാൻ ശ്രെമിക്കുവാ… അവന്റെ ഇഷ്ടം, അതുതന്നെ നടക്കട്ടെ..

പിന്നെ ഇതെല്ലാം എന്റെയുള്ളിൽ കിടന്നപ്പൊഴായിരുന്നു എനിക്കീ സങ്കടം മുഴുവൻ ഇപ്പോളിതെല്ലാം നിങ്ങളോട് പറഞ്ഞു കഴിഞ്ഞപ്പോൾ ആ സങ്കടം പകുതി കുറഞ്ഞ പോലെ.. ”

നവിയിൽ നിന്നുമടർന്നു മാറി രെമ്യ ചുണ്ടിലൊരു ചിരി വരുത്തി കൊണ്ടു പറഞ്ഞു.. അവളുടെ ആ അവസ്ഥ കണ്ടു അഭിയും ആതിരയും കൂടെ അവളെ കെട്ടിപിടിച്ചു…

” നവി.. ദേ ഇതു കണ്ടോ രാവിലെ മുതൽ തുടങ്ങിയതാ ഈ രണ്ടെണ്ണം എന്റെ കൂടെ എപ്പോഴും ഇങ്ങനെ നടന്നൊരു സ്വസതത തരുന്നില്ല.. ”

രെമ്യ കുശുമ്പ്കുത്തികൊണ്ടു പറഞ്ഞു…

” രാവിലെ മുതൽ നിന്റെ കൂടെ ക്ലാസും കട്ട്‌ ചെയ്തു നടന്ന ഞങ്ങളെ പറഞ്ഞാൽ മതി… ”

രെമ്യ പറഞ്ഞത് കേട്ടു, രെമ്യയിൽ നിന്നുമടർന്നു മാറികൊണ്ടു ആതിര പറഞ്ഞു…

” അതു തന്നെയല്ലേയിപ്പോൾ ഞാനും പറഞ്ഞത്.. ”

രെമ്യ ആതിരയെ ചൊടിപ്പിക്കാനായി വീണ്ടും പറഞ്ഞു.. അതു കേട്ടതും ആതിര അവളെ അടിക്കാനായി ചെന്നതും അഭിയിൽ നിന്നുമടർന്ന് മാറി രെമ്യ ഓടി അവളുടെ പുറകെ അവളെ തല്ലാനായി ആതിരയും…

അവരുടെ ഓട്ടവും കണ്ടു ചിരിച്ചുകൊണ്ടു മറ്റുള്ളവരും അവിടെ തന്നെ നിന്നു…

കുറച്ചു കഴിഞ്ഞതും രണ്ടു പേരും ഓടി തളർന്നു, അഭിയുടെയും നവിയുടെയുമടുത്തായി വന്നിരിന്നു…

” രണ്ടു പേർക്കും മതിയായോ.. ”

പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ടു അഭി ചോദിച്ചു…

” യൊ.. മതിയായെ.. ”

ആതിര അണച്ചു കൊണ്ടു പറഞ്ഞു…

” ടാ.. നവി.. എനിക്കൊരു ഐസ് ക്രീം മേടിച്ചു താ.. ”

രെമ്യയും അണച്ചു കൊണ്ടു തന്നെ നവിയോട് പറഞ്ഞു… അതു കേട്ടതും നവി രെമ്യയെയും വിളിച്ചുകൊണ്ടു അടുത്തുള്ള ബേക്കറിയിലെക്ക് പോയി…

” നിന്റെ അഭിനയം നന്നായിട്ടുണ്ട്… ”

നവി രെമ്യ നോക്കാതെ തന്നെ അവളോട് പറഞ്ഞു..

” മനസിലായല്ലേ… ”

രെമ്യയൊരു മങ്ങിയ ചിരിയോടെ പറഞ്ഞു…

” പിന്നെ നിന്നെ ഇന്നും ഇന്നലെയൊന്നുമല്ലല്ലോ ഞങ്ങൾ കാണാൻ തുടങ്ങിയത്… ”

നവി ഇതും പറഞ്ഞു ബേക്കറിയിലേക്ക് കയറി എല്ലാവർക്കും ഐസ് ക്രീമും മേടിച്ചു ഒരെണ്ണം രെമ്യയുടെ കയ്യിലും കൊടുത്തു മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു…

” നീ വിഷമിക്കണ്ടടി നിന്റെ ഇഷ്ട്ടം സത്യമാണേൽ അവൻ നിന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരും.. ”

നവി ഇതു പറഞ്ഞപ്പോഴും അവൾ ആസ്വദിച്ചു ഐസ് ക്രീം കഴിക്കുന്ന തിരക്കിലായിരുന്നു…

എല്ലാവർക്കും ഐസ് ക്രീം കൊടുത്തു അതും കഴിച്ചു ആറുമണി വരെയും പാർക്കിൽ തന്നെ ചിലവഴിച്ചാണ് അവർ പിരിഞ്ഞത്…

അടുത്ത ദിവസം പതിവുപോലെ തന്നെ നവിയെയും അജോയെയും കാത്തു കോളേജ് ഗെയ്റ്റിൽ തന്നെ അഭിയും ആതിരയും രെമ്യയുമുണ്ടായിരുന്നു…

അന്ന് മുഴുവൻ രെമ്യ കഴിവതും അർജുനിൽ നിന്നും അകന്ന് നടന്നു.. രേഷ്മയുടെ കാര്യം പറയാത്തതിലുള്ള പിണക്കമാണെന്ന് വിചാരിച്ചു അവനും അതു കാര്യമാക്കിയില്ല…

വൈകിട്ട് വീട്ടിലേക്കു പോകാൻ ബസ്സിൽ കേറുമ്പോൾ അവളുടെ പിണക്കം മാറ്റാമെന്നു അവൻ വിചാരിച്ചു…

അന്ന് വൈകുന്നേരം വീട്ടിലെക്ക് പോകാൻ വേണ്ടി എല്ലാരും പതിവുപോലെ ബസ്സ്റ്റോപ്പിൽ വന്നുനിന്നു…

” രെമ്യ വരുന്നില്ലേ ദേ ബസ് വന്നു.. ”

അർജുൻ അവർക്ക് പോകാനുള്ള സ്ഥിരം ബസ് വരുന്നത് കണ്ടു രെമ്യയോട് പറഞ്ഞു…

” അജോ ഇന്ന് ഞാനുമുണ്ട് കോട്ടയത്തേക്ക്, ഞാൻ ഇനി അവിടുന്നെ ബസ് കേറുന്നുള്ളു… ”

രെമ്യ പെട്ടെന്ന് തന്നെ അജോയോട് പറഞ്ഞു,

” അതിനെന്താടി.. നീ വാ.. അവിടുന്നാകുമ്പോൾ ബസില് സീറ്റും കിട്ടും.. ”

അജോ അപ്പോൾ തന്നെ മറുപടി പറഞ്ഞു.. അതു കേട്ടതും അർജുൻ പിന്നെയൊന്നും പറയാതെ വന്ന ബസിലേക്കു പോയി കയറി…

അപ്പോഴേക്കും കോട്ടയത്തെക്കുള്ള ബസ്സും വന്നിരിന്നു, രെമ്യയടക്കം എല്ലാരും ആ ബസ്സിലും കയറി…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22