Novel

💕അഭിനവി💕 ഭാഗം 27

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” എന്തൊരുരിപ്പാ അർജുനെ ഇതു നിന്നോട് ഇന്നലെ പറഞ്ഞതു മുഴുവൻ മറന്നു പോയൊ…”

രാവിലെ കോളേജിലേക്ക് പോകാൻ വേണ്ടി റെഡിയായി കൊണ്ടിരിന്നപ്പോൾ നവി അർജുനോട് ചോദിച്ചു…

” എടാ.. എന്നാലും.. ”

” അവളോട്‌ പോകാൻ പറയടാ… എന്താ ഈലോകത്തു അവള് മാത്രമെ പെണ്ണായിട്ടുള്ളു… ”

” അതന്നെ, നീ ഇന്ന് കോളേജിൽ പോകതെയിരുന്നാൽ അവൾ വിചാരിക്കും നീ ഇതോടെ തീർന്നേന്ന്… അവളുടെ മുന്നിൽ ചെന്നു കാണിച്ചു കൊടുക്കണം നീ പോയാൽ എനിക്ക് വെറും മൈയാലാണെന്ന്… അല്ലേടാ അജോ.. ”

” മൈലോ ”

അജോ സംശയത്തോടെ ജെറിയോടു ചോദിച്ചു …

” അതു സെൻസർ ചെയ്തതാ… അല്ലേൽ എല്ലാരും കൂടെ എനിക്കിട്ട് പൊങ്കാല തരും.. അതു വേണ്ടന്ന് വച്ചു പറഞ്ഞതാ… ”

” ഓ അങ്ങനെ… ടാ അർജു അവള് പോയാൽ അവളുടെ അനിയത്തി അല്ലേൽ വേണ്ട ഇവളുടെ ബാക്കിയായിരിക്കുവല്ലോ അതു,

അതോണ്ട് നിനക്ക് വേറെ കൊള്ളാവുന്നൊരു പെണ്ണിനെ ഞങ്ങൾ കണ്ടു പിടിച്ചു തരും.. എന്നിട്ട് നീ അവളുടെ ആ രേഷ്മയുടെ മുന്നിൽ കൂടെ ഞങ്ങൾ കണ്ടു പിടിച്ചു തരുന്നവാളുമായി നിങ്ങളങ്ങനെ പ്രണയിച്ചു നടക്കണം…

എന്നിട്ട് അവൾക്ക് മനസ്സിലക്കി പ്രേമം എന്ന് പറഞ്ഞാൽ വെറും സെക്സ് മാത്രമല്ലന്ന്… ”

അജോ അർജുനോടു പറഞ്ഞു…

” എടാ, ഒന്നു തേഞ്ഞതിന്റെ ഷീണം മാറിയിട്ട് പോരെ അടുത്തത് പിടിക്കുന്നത്..”

അജോയുടെ സംസാരം കേട്ട് നവി അവനോട് ചോദിച്ചു…

” ടാ.. ടാ.. വേണ്ടാ ഇന്നലെ ഈ ഓർത്തൻ കാരണം.. എനിക്ക് എന്റെ മാളുവിനോട് ശെരിക്കുമൊന്നുമിണ്ടാൻ പോലും പറ്റിയില്ല.. ”

” തത്കാലം അത്രയൊക്കെ മിണ്ടിയാൽ മതി.. ഇല്ലേൽ ഇവിടെന്ന് കോഴ്സ് കഴിഞ്ഞു പോകുമ്പോൾ കൂടെ അവളെയും കൊണ്ടു പോകേണ്ടി വരും… ”

അജോ പറഞ്ഞത് കേട്ട് നവി തിരിച്ചും പറഞ്ഞു.. അതു കേട്ടതും അജോ പിന്നെ മിണ്ടാതെയിരുന്നു…

” മാളുവോ അതാര് ”

അജോ പറഞ്ഞത് കേട്ട് ജെറി ചോദിച്ചു…

” അതൊരു ചെറിയ കഥയാണ് പോകുന്ന വഴിക്ക് ഞാൻ പറഞ്ഞു തരാട്ടോ.. ”

അജോ ഇതും പറഞ്ഞു അജോയുടെ തോളത്തൂടെ കൈയിട്ട് അവനെയും വിളിച്ചു കൊണ്ടു പോയി….

” ടാ വാ പോകാം ഇനിയും താമസിച്ചാൽ ഫസ്റ്റ് ഹൗർ വെളിയിൽ നിൽക്കേണ്ടി വരും.. ”

നവി വന്നു അർജുനെയും വിളിച്ചു കൊണ്ടു കോളേജിലേക്കു പോയി, അർജുന് ഇന്ന് ക്ലാസ്സിൽ പോകാൻ വല്ല്യ താല്പര്യമില്ലമില്ലെങ്കിലും എല്ലാവരുടെയും നിർബന്ധം കാരണം അവനും മനസില്ലാ മനസോടെ ക്ലാസ്സിലേക്ക് പോയി…

അന്നും പതിവു പോലെ അഭിയും ആതിരയും രെമ്യയും അവരെ കാത്തു കോളേജ് ഗെയ്റ്റിൽ തന്നെയുണ്ടായിരുന്നു…

നവിയെയും അർജുനെയും കണ്ടപ്പോൾ തന്നെ അർജുനിപ്പോൾ എങ്ങനെയുണ്ടെന്ന് അഭി കണ്ണുകൾ കൊണ്ടു നവിയോടു ചോദിച്ചു.. കുഴപ്പമില്ലന്ന് അവനും കണ്ണുകൾ കൊണ്ടു തന്നെ മറുപടി പറഞ്ഞു…

” ടി നിന്റെ വിഷ്ണുവെട്ടൻ ഇന്നെലെയും ചിലവ് തരാതെ മുങ്ങിട്ടോ.. ”

അജോ ആതിരയെ കണ്ടതും അവളോട്‌ പറഞ്ഞു… ( നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ വിട്ടു പോയി.. അഭിയും നവിയുമെല്ലാം നാലാം സേം കഴിഞ്ഞു അഞ്ചാം സെമ്മിലേക്ക് കയറിയപ്പോൾ ആതിരയുടെ ലവർ വിഷ്ണുവും ഫ്രെണ്ട്സും അവരുടെ പഠിത്തം കഴിഞ്ഞു കോളേജിൽ നിന്നുമിറങ്ങി..

ഇറങ്ങുന്നതിന് മുൻപ് തന്നെ ക്യാമ്പസ് ഇന്റർവ്യൂ വഴി അവൻ ഒരു പ്രമുഖ കമ്പനിയിൽ ജോലിക്കും കേറി…

ജോലി കിട്ടിയതിനു ഇതു വരെ വിഷ്ണു ആതിരയുടെ ഫ്രണ്ട്സിനു ചിലവ് ചെയ്തില്ല ആ കാര്യമാണ് അജോ ഇപ്പോൾ പറഞ്ഞത്… )

അതു കേട്ട് ആതിര തന്റെ പല്ലെല്ലാം പുറത്ത്കാട്ടി നല്ലൊരു ചിരിയും അജോയ്ക്ക് നൽകി…

” mm ഇന്നലെ, മാളിൽ വച്ചു ആരോ ആരുടെയൊ ദേഹത്തു തട്ടിയെന്നോ അവരുമായി താഴെ വീണന്നൊ. കണ്ണും കണ്ണും നോക്കി നിന്നന്നൊ പരസ്പരം ഇഷ്ട്ടപറഞ്ഞുന്നൊക്കെ കേട്ടു ആരാണോ എന്തോ.. ”

ആതിര അജോയെ നോക്കാതെ വിളിച്ചു പറഞ്ഞു..

” ടി. ടി.. എനിക്കിട്ട് ആക്കിയാതാനെന്നു മനസിലായിട്ടോ.. ”

” അതു മനസിലാക്കാൻ വേണ്ടിയാണ് ഞാൻ പറഞ്ഞതും.. ”

അജോ പറഞ്ഞതും ആതിര മുഖം വെട്ടിച്ചു കൊണ്ടു പറഞ്ഞു..

” അപ്പോൾ മോനെ എന്താ നിന്റെ തീരുമാനം.. ഞങ്ങൾക്കു ട്രീറ്റ് തരുന്നോ.. അതൊ ആ പ്രേമം ഞങ്ങൾ പൊട്ടിച്ചു കൈയിൽ തരണോ.. ”

ആതിര അജോയുടെ മുന്നിൽ ചെന്നു നിന്ന്കൊണ്ടു അവളുടെ രണ്ടു കൈയും കൂട്ടി തിരുമിക്കൊണ്ട് ചോദിച്ചു…

” എല്ലാവർക്കും ക്യാന്റിനിൽ നിന്നും ബിരിയാണി മേടിച്ചു തരാം അതു പോരെ… ”

അജോ ആതിരയുടെ മുന്നിൽ രണ്ടു കൈയ്യും കൂപ്പികൊണ്ടു പറഞ്ഞു…

” ഒക്കെ മതി… നീ ട്രീറ്റ് തരാമെന്നു പറഞ്ഞത് കൊണ്ടു വെറുതെ വിട്ടിരിക്കുന്നു മകനെ.. ”

ആതിര അജോയുടെ തലയിൽ കൈ വച്ചു കൊണ്ടു പറഞ്ഞു… ഇവരുടെ രണ്ടു പേരുടെയും കോപ്രായങ്ങൾ കണ്ടു നിന്ന എല്ലാവരും അവർ അറിയാതെ തന്നെ ചിരിച്ചു പോയി.

കൂട്ടത്തിൽ അർജുനും തന്റെ വിഷമമെല്ലാം മറന്നു ചിരിച്ചു… അതൂടെ കണ്ടപ്പോൾ എല്ലാവർക്കും സമാധാനമായി…

ആ ചിരിയോടെ തന്നെ അവർ ക്ലാസ്സിലേക്കു പോയി… പക്ഷെ ക്ലാസ്സിൽ അവർ പ്രീതീഷിച്ച പോലെ രേഷ്മയില്ലായിരുന്നു… അടുത്ത ദിവസവും അവൾ ക്ലാസ്സിൽ വന്നിരുന്നില്ല…

” ടി രെമ്യ നിനക്ക് ഇപ്പോഴും അർജുനെ ഇഷ്ട്ടമുണ്ടോ.. ”

ഉച്ചക്ക് അജോ അർജുനെയും കൂട്ടി മാളവികയെ കാണാൻ പോയ സമയത്തു… എല്ലാവരും കൂടെ കോളേജ് ഗ്രൗണ്ടിലിരുന്നപ്പോൾ നവി ചോദിച്ചു…

” ടി നീ എന്തെങ്കിലും പറ, ”

അഭിയും അവളോട് പറഞ്ഞു…

” എനിക്കറിയില്ല… ”

” എന്നുവച്ചാൽ.. ”

” അതു.. ”

” ടി നീ കളിക്കാതെ കാര്യം പറ.. ഇപ്പോഴാണേൽ അവൻ ഫ്രീയാണ് ഇനി വേറെയാരെലും അവനോടു പ്രേമം പറഞ്ഞു ചെന്നു അവനത് അക്‌സെപ്റ്റ് ചെയ്തതിന് ശേഷം ഇവിടെ കിടന്നു മോങ്ങിയെക്കരുത്… ”

നവി രെമ്യയോടു വീണ്ടും പറഞ്ഞു…

” എനിക്ക് ഇതു വരെ അവനെ മറക്കാൻ കഴിഞ്ഞിട്ടില്ല… ”

രെമ്യ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

” അതിനർത്ഥം നിന്റെ മനസിൽ അവനിപ്പോഴും സ്നേഹമുണ്ടന്നല്ലേ. ”

ആതിര അവളോട്‌ ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെയിരുന്നു…

” എന്നാ ഇന്ന് വൈകിട്ട് നമ്മൾ പോകുമ്പോൾ നീ ഇന്ന് അവന്റെ കൂടെ പോകണം.. ”

” നവി ”

രെമ്യ അപേഷ സ്വരത്തിൽ അവനെ വിളിച്ചു..

” വേണ്ടാ.. ഒന്നും പറയേണ്ട.. ഇന്ന് നീ അവന്റെ കൂടെ പോകുന്നു… ബസിൽ വച്ചു അവനോടു നിന്റെ ഇഷ്ട്ടം നീ പറയുന്നു… ”

” പക്ഷെ അർജുൻ എന്നേ അങ്ങനെയൊന്നും കണ്ടിട്ടില്ലന്ന് പറഞ്ഞാൽ.. ”

” അങ്ങനെ പറയുവോ.. ”

രെമ്യ ചോദിച്ചപ്പോൾ നവി സംശയം ചോദിച്ചു..

” ചിലപ്പോൾ പറയാൻ പറ്റില്ല, മനുഷ്യന്റെ കാര്യമല്ലേ… ”

അതു കേട്ട് ആതിരയൊരു ചിരിയോടെ പറഞ്ഞു…

” ടി പോയാലൊരു വാക്ക് കിട്ടിയാലോ.., ആ അതൊക്കെ നിന്റെ ഇഷ്ട്ടം പോലെ ചെയ്യു..
അവനിപ്പോൾ ആകെ തകർന്നിരിക്കുവാണ്, നമ്മൾക്ക് കൂടെ വിഷമമാകാതെയിരിക്കാൻ വേണ്ടിയാണ് അവനിങ്ങനെ സന്തോഷം അഭിനയിക്കുന്നത്.

അത്രയും അവൻ വിശ്വസിച്ച സ്നേഹിച്ച പെണ്ണാണ് അവനെയിപ്പോൾ ചതിച്ചിരിക്കുന്നത്.. ചിലപ്പോൾ നിന്റെ പ്രെസൻസ് കൊണ്ടു അവനു ചിലപ്പോൾ മാറ്റം വന്നേക്കാം, അതോണ്ട് ഞാൻ പറഞ്ഞുന്നേയുള്ളൂ ”

നവി കുറച്ചു വിഷമത്തോടെ രെമ്യയോട് പറഞ്ഞു… പക്ഷെ പറഞ്ഞു കഴിഞ്ഞതും നവി ഒളികണ്ണാലെ രെമ്യനോക്കി അവളുടെ മുഖത്തെ വിഷമം കണ്ടു അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു..

പക്ഷെ അതു രെമ്യ കണ്ടില്ലങ്കിലും അഭിയും ആതിരയും കണ്ടിരുന്നു…

അപ്പോഴേക്കും മാളവികയെ കാണാൻ പോയ അജോയും അർജുനും കൂടെ തിരിച്ചു വന്നിരുന്നു.. ശേഷമവർ ക്ലാസ്സിലേക്ക് തിരിച്ചു പോയി…

അന്ന് വൈകിട്ട് പതിവു പോലെ എല്ലാവരും വീട്ടിലേക്ക് പോകാൻ വേണ്ടി ഡ്രസ്സേല്ലാം പാക്ക് ചെയ്തു ബസ് സ്റ്റോപ്പിൽ വന്നു നിന്നു…

നവിയൊരു കണ്ണാലേ രെമ്യ നോക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖത്തെ ഭാവം എന്താണെന്നു മാത്രം അവനു മനസിലയില്ല… കുറച്ചു സമയം കഴിഞ്ഞതും അർജുനു പോകാനുള്ള ബസ് വന്നു…

അതു കണ്ടു നവിയും അജോയും അഭിയും ആതിരയും രെമ്യ നോക്കിയെങ്കിലും അവൾ അതൊന്നുമാറിയാത്തപോലെ നിൽക്കുവായിരുന്നു…

” നവി എന്റെ ബസ് വന്നു ഞാൻ പോകുവാ.. ”

അർജുൻ എല്ലാവരോടും പറഞ്ഞിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു.. കുറച്ചു നാളായി രെമ്യ തന്റെ കൂടെ വരാത്തത് കൊണ്ടു തന്നെ അർജുൻ രെമ്യയും നോക്കിയില്ല.. പക്ഷെ അപ്പോഴും മറ്റേല്ലാവരും രെമ്യ തന്നെ നോക്കുവായിരുന്നു.. അർജുൻ ബസിന്റെ അടുത്തേത്തിയപ്പോൾ എല്ലാരും നിരാശയോടെ പരസ്പരം നോക്കി…

” അർജുൻ നിൽക്കു ഞാനുമുണ്ട്… നവി ഞാൻ പോവാണേ… ”

രെമ്യ പെട്ടെന്ന് തന്നെ ഇതും പറഞ്ഞു ബസിന്റെ അടുത്തേക്കൊടി..

ബസ് അപ്പോഴേക്കും സ്റ്റോപ്പിൽ നിന്നുമെടുത്തിരുന്നെങ്കിലും അർജുൻ ഒരു കൈ കൊണ്ടു രെമ്യയെ പിടിച്ചു ബസിൽ കേറ്റിയിരുന്നു…

അതു കണ്ടൊരു ചിരിയോടെ മറ്റുള്ളവരും അവരെ നോക്കി കൈ വീശി കാണിച്ചു… ശേഷം അവർക്കുള്ള ബസ് വന്നപ്പോൾ അവരും വീട്ടിലേക്കു പോയി…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

രണ്ടു ദിവസത്തെ അവധി കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു… എല്ലാവരും തലേ ദിവസം തന്നെ എത്തിയെങ്കിലും അർജുൻ മാത്രം തിങ്കളാഴ്ച രാവിലെയാണ് കോളേജിലേക്ക് വന്നത്…

വന്നയുടനേ ഹോസ്റ്റലിൽ ചെന്നു ഡ്രസ്സ്‌ബാഗും വെച്ചു കോളേജ് ബാഗ് എടുത്തു കൊണ്ടു ക്ലാസ്സിലേക്ക് പോയി…

താമസിച്ചത് കൊണ്ടു തന്നെ ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമാണ് അർജുൻ ക്ലാസ്സിലെത്തിയത്..

മിസ്സിനോടു ചോദിച്ചു ക്ലാസ്സിൽ കയറിയപ്പോഴേ കണ്ടു അവനെ തന്നെ നോക്കിയിരിക്കുന്ന രേഷ്മയെ അവളേയൊന്നു നോക്കിയൊന്നു ചിരിചിട്ട് അവൻ വന്നു അജോയുടെ അടുത്തിരുന്നു…

അർജുനെ കണ്ടപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞെങ്കിലും രെമ്യയുടെ മുഖത്തു മാത്രം അ തെളിച്ചം വന്നില്ല…

ആദ്യത്തെ ഇന്റർവെല്ലിനു പുറത്തേക്ക് പോകാൻ എല്ലാവരും വിളിച്ചെങ്കിലും അർജുൻ ആദ്യം രേഷ്മയുടെ അടുത്തേക്കാണ് പോയത്…

എന്താ അവിടെ സംഭവിക്കാൻ പോകുന്നതറിയാതെ എല്ലാവരും അർജുനെ നോക്കി നിന്നു… എന്നാൽ രേഷ്മയുടെ മുഖത്തു വല്ലാത്തൊരു പേടിയായിരുന്നു അർജുൻ ഇവിടെ വച്ചു തന്നെ വല്ലതും ചെയ്യുമൊന്നു…

പക്ഷെ പെട്ടെന്ന് തന്നെ അവളുടെ ആ പേടി മാറ്റി കൊണ്ടു അവിടെ ക്രൂരത നിറഞ്ഞു.. അങ്ങനെ ഇനി അർജുനെങ്ങാനും തന്നേ തല്ലിയാൽ ആ ഒരു തല്ല് വച്ചു അവന്റെ ജീവിതം തന്നെ നശിപ്പിക്കാമെന്ന കണക്കുകൂട്ടി…

അർജുൻ രേഷ്മയുടെ അടുത്ത് ചെന്നതും അവളെയൊന്നു നോക്കി ചിരിച്ചു എന്നിട്ട് അവളുടെ റെക്കോർഡ് ബുക്കെടുത്തു അവളുടെ കൈയിൽ കൊടുത്തു… എന്നിട്ട് ഒന്നും പറയാതെ തിരിച്ചു നടന്നു…

” താങ്ക്സ് അർജുൻ ”

റെക്കോർഡ് ബുക്ക്‌ മുഴുവൻ നോക്കിയ ശേഷം അവൾ അർജുനോട് പറഞ്ഞു…

അതു കേട്ട് അവളെയൊന്നു നോക്കിയ ശേഷം തിരിഞ്ഞു നടന്നു.. അപ്പോൾ അവന്റെ ചുണ്ടിൽ ആരും കാണാതെയൊരു ചിരി വിരിഞ്ഞു…

പക്ഷെ അതു കണ്ടതും അർജുന്റെ ഫ്രണ്ട്സ് അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി..

പക്ഷെ അപ്പോഴും അർജുനൊരു പുഞ്ചിരിയോടെ തന്നെ അവരുടെ അടുത്തേക്കു വന്നു പക്ഷെ അവനെ മൈൻഡ് ചെയ്യാതെ എല്ലാവരും പോയി, അതു കണ്ടൊരു ചിരിയോടെ തന്നെ അവനും ക്ലാസ്സിന് വെളിയിലെക്കിറങ്ങി…

ഇന്റർവെൽകഴിഞ്ഞതിന് ശേഷവും അർജുനോട് ആരുമൊന്നും മിണ്ടാൻ പോയില്ല.. അവനും അതിനു ശ്രെമിച്ചില്ലാ, എല്ലാമോരു പുഞ്ചിരിയോടെ തന്നെയവൻ നോക്കി കണ്ടു …

ഉച്ചക്ക് ഭക്ഷണമെല്ലാം കഴിഞ്ഞതിന് ശേഷം അവരെല്ലാം പതിവുപോലെ ഗ്രൗണ്ടിൽ തന്നെ ഒത്തു കൂടി..

” രെമ്യ നീ അന്ന് അവനോടു പറഞ്ഞോ നിന്റെ ഇഷ്ടം.. ”

അഭി രെമ്യയോടു ചോദിച്ചു.. പക്ഷെ രെമ്യ അതിനു മറുപടി പറയാതെ നവിയെ രൂക്ഷമായിയൊന്നു നോക്കി…

” നീ എന്താടി എന്നേ നോക്കി പേടിപ്പിക്കുവാണോ… ഞാൻ എന്തായിന്നറിയാൻ ചോദിച്ചതല്ലേ ”

” ഞാൻ പിന്നെ എങ്ങനെ നോക്കണം.. നിന്നോട് ഞാൻ പറഞ്ഞതല്ലെ ഇപ്പോഴൊന്നും അർജുനോട് പറയേണ്ട സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാമെന്നു.. അപ്പോൾ നിനക്കായിരുന്നു നിർബന്ധം..

ഞാൻ അന്ന് തന്നെ പറഞ്ഞില്ലേങ്കിൽ അവനു സങ്കടം കൂടി വന്നു വല്ലതും സംഭവിക്കുമെന്നു…”

രെമ്യ ഇതു പറഞ്ഞതും അവനൊരു ചിരിയോടെ അവളെ നോക്കിയിരുന്നു..

” അപ്പോൾ നീ പറഞ്ഞോ അവനോട്.. ”

രെമ്യ പറഞ്ഞു നിർത്തിയതും നവി ചോദിച്ചു…

“Mm”

” എന്നിട്ട് അവനെന്തു പറഞ്ഞു.. ”

” അതു.. ”

” ഈ അതു ഇതു എന്ന് പറയാതെ കാര്യം പറ കൊച്ചേ.. ”

” അവൻ എന്നേ അങ്ങനെയൊന്നും കണ്ടിട്ടില്ലന്നും ഇനി ഇതും പറഞ്ഞു അവന്റെ മുന്നിൽ ചെല്ലരുതെന്നും പറഞ്ഞു… ”

രെമ്യ വിഷമത്തോടെ നവിയോട് പറഞ്ഞു, അതു കേട്ടതും അഭിയും ആതിരയും അജോയും നവിയെയൊന്നു നോക്കി.. അതിനവൻ ഈ രാജ്യത്തെയില്ലന്നു പോലെ, എല്ലാരേം നോക്കി ചിരിച്ചു കാണിച്ചു…

” അവനങ്ങനെ പറഞ്ഞോ.. ”

അഭി രെമ്യയോടു ചോദിച്ചു..

” പിന്നെ ഞാനെങ്ങനെ പറയണം.. ”

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

Comments are closed.