Novel

💕അഭിനവി💕 ഭാഗം 22

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” ആരാടാ.. ”

അഭി വിശ്വാസം വരാതെ വീണ്ടും അർജുനോട് ചോദിച്ചു…

” രേഷ്മ.. ”

” നമ്മുടെ ക്ലാസിലെയോ.. ”

” ആ അതേ.. എന്തെ ”

” എടാ നിനക്ക് വേറെയാരേയും കിട്ടിയില്ലേ പ്രേമിക്കാൻ.. ”

അഭി ദേഷ്യത്തോടെ ചോദിച്ചു..

” അതിനു അവൾക്കെന്ത കുഴപ്പം.. ”

അർജുൻ ചോദിച്ചു…

” ഒരു കുഴപ്പവുമില്ല.. അവളെ പോലെ സൽസ്വഭാവിയായൊരു പെണ്ണ് ഈ കോളേജിൽ വേറെ കാണില്ല.. ”

അഭി പുച്ഛത്തോടെ അർജുനോട്‌ പറഞ്ഞു…

” ദേ അഭി അവളെ കുറിച്ചനാവിശ്യം പറയരുത് ”

അർജുൻ ഇരുന്നിടത്തു നിന്നും എണീറ്റു കൊണ്ടു പറഞ്ഞു…

” ഓ അപ്പോൾ നിനക്ക് ഞങ്ങളെക്കാളും വലുത് ഇന്നലെ കണ്ട അവളാണല്ലേ… ”

ആതിരയും പെട്ടെന്ന് അവനോടു പറഞ്ഞു…

” ഇങ്ങളെയും ഇന്നലെ തന്നെയല്ലേ കണ്ടത്.. ”

അർജുൻ ആരും കേൾക്കാതെ പിറുപിറത്തു..

” എന്താണെലും ഉറക്കെ പറയാം.. ”

അഭി അവനെ നോക്കി തന്നെ പറഞ്ഞു…

” അല്ല നിങ്ങൾക്കെല്ലാം എന്താ ഇത്രയും പ്രെശ്നം.. ഇന്നലെ അവളെ കുറിച്ച് പറഞ്ഞപ്പോൾ ജെറി കുറേ പറഞ്ഞു.. ഇന്ന് നിങ്ങൾ രണ്ട് പേരും വേറെ എന്തോക്കെയോ പറയുന്നു… ”

” ഒള്ള കാര്യമേ ഞങ്ങൾ പറഞ്ഞുള്ളു.. ”

ആതിര വല്ല്യ താല്പര്യമില്ലത്ത രീതിയിൽ പറഞ്ഞു…

” അല്ല എനിക്കു അറിയാൻ പാടില്ലാത്തത് കൊണ്ടു ചോദിക്കുവാ.. രേഷ്മ ഇന്നും ഇന്നലെയൊന്നുമല്ലല്ലോ നമ്മുടെ ക്ലാസ്സിലേക്കു വന്നത്..

ഇതു വരെയും അവളെ കുറിച്ചു മോശമായി ഒരക്ഷരം പറഞ്ഞിട്ടുണ്ടോ നിങ്ങളിലിൽ ആരെലും..

എന്നിട്ടിപ്പോൾ ഞാനവളെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഇതെല്ലാം എവിടെ നിന്ന് പൊട്ടി മുളച്ചു… ”

അർജുന്റെ ഇതു വരെയും ഇല്ലാത്ത ദേഷ്യം അവനിലിപ്പോൾ എല്ലാവരും കണ്ടു…

” അവളെ കുറിച്ച് ഒന്നും പറയാൻ താല്പര്യമില്ലത്തത് കൊണ്ടു തന്നെയാണ് ഇതുവരെ അവളുടെ ഒരു കാര്യവും പറയാഞ്ഞത്.. ഇപ്പോൾ അവളെ കുറിച്ച് പറഞ്ഞതും നിന്നെയോർത്തു മാത്രമാണ്… ”

അഭി വീണ്ടും തറപ്പിച്ചു പറഞ്ഞു…

” എനിക്കൊന്നുമിനി പറയാനില്ല… ഞാനും അവളും കഴിഞ്ഞു രണ്ട് വർഷമായി സ്നേഹത്തിലാണ്.. ഇതു വരെയും അവളെ പറ്റി ആരുമൊന്നും മോശമായി പറഞ്ഞു ഞാൻ കെട്ടിട്ടില്ല നിങ്ങളല്ലാതെ…

ഇപ്പോഴും നിങ്ങളൊന്നും പറയില്ലായിരുന്നു.. ഞാനിതോന്നും നിങ്ങളോട് പറഞ്ഞില്ലായിരുന്നെങ്കിൽ… ഇപ്പോൾ എനിക്കു മതിയായി.. ഇനി ആരും അവളെ കുറിച്ചോരക്ഷരം മിണ്ടരുത്… ”

” ടാ.. അതു… ”

” വേണ്ടാ… ഇനി അവളു മോശമാണെലും ഞാനതങ്ങു സഹിച്ചു പോരെ… ”

ഇതും പറഞ്ഞവൻ അവരുടെ അടുത്തു നിന്നും ദേഷ്യത്തിൽ നടന്നു പോയി… ഇതെല്ലാം കണ്ടു ഞെട്ടിയിരിക്കുവായിരുന്നു അഭിയടക്കം എല്ലാവരും… തമ്മിൽ പരിചയം പെട്ടിട്ട് ഇത്രയും നാളായിട്ടും ആദ്യമായിയാണ് അർജുനെ ഇങ്ങനെ ദേഷ്യത്തോടെ എല്ലാവരും കാണുന്നത്…

” ടാ.. നവി അർജുൻ… അവനെ പറഞ്ഞു തിരുത്തണം.. അവൾ… അവളാളു ശെരിയല്ല.. പലപ്പോഴും അവൾ രാത്രി ഒത്തിരി വൈകിയാണ് ഹോസ്റ്റലിൽ വരുന്നത് തന്നെ…

വാർഡൻ പലതവണ അവൾക്കു വാണിംഗ് കൊടുത്തതാണ്… പക്ഷെ അവൾക്കു മാത്രമോരു കൂസലുമില്ല… ”

അഭി അജോയോടും നവിയോടുമായി പറഞ്ഞു…

” എന്തിന് പോകുന്നു ഏതിനു പോകുന്നുന്നൊന്നും ആർക്കും അറിയില്ല.. അവളുടെ ഫ്രണ്ട്സിനു പോലും അങ്ങനെയുള്ള ഒരുവളുമായി അർജുൻ എങ്ങനെ… ”

ആതിര അത്രയും പറഞ്ഞു നിർത്തി..

” നിങ്ങൾ ഇപ്പോൾ കണ്ടതല്ലേ അവൻ എന്താ പറഞ്ഞിട്ടു പോയതെന്ന്.. ഇന്നലെ രാത്രിയിൽ ഇതിന്റെ ഇരട്ടിയായിരുന്നു… ജെറിയെ തല്ലിയില്ലന്നെയുള്ളൂ…

രണ്ട് വർഷമായിട്ടും അവനിതു നമ്മളോട് പറയാൻ തോന്നിയില്ല… ഒരു ദിവസം അവൻ എന്തോ എഴുതുന്നത് ഞാനും കണ്ടതാ. അന്ന്
തന്നെ അതിനെ പറ്റി ചോദിക്കാഞ്ഞതാ ഞാൻ ചെയ്ത തെറ്റ്… ”

നവിയും ദേഷ്യത്തോട് തന്നെ പറഞ്ഞു… അപ്പോഴേക്കും ബെൽ മുഴങ്ങി അതു കൊണ്ടവർ മറ്റൊന്നും ആലോചിക്കാതെ ക്ലാസ്സിലേക്കു നടന്നു…

ക്ലാസ്സിൽ കയറിയപ്പോഴേ കണ്ടു രേഷ്മയുമായി ചിരിച്ചു കളിച്ചിരിക്കുന്ന അർജുനെ..

അതു കണ്ടതും ആതിരയ്ക്ക് കലി കയറി.. അവൾ അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും നവി അവളുടെ കൈയിൽ കേറി പിടിച്ചു കൊണ്ടു അരുതെന്ന് കാണിച്ചു…

അതു കൊണ്ടു മാത്രം അവൾ അടങ്ങി അവളുടെ സീറ്റിൽ പോയിരുന്നു.. പുറകെ അജോയും നവിയും അഭിയും… പെട്ടെന്ന് എന്തോ ഓർത്തപോലെ ആതിര ചുറ്റും നോക്കി..

” അഭി.. രെമ്യ എവിടെ.. ”

ആതിര പറഞ്ഞത് കേട്ടപ്പോഴാണ് രെമ്യ തങ്ങളുടെ കൂടെയില്ലന്നു എല്ലാവർക്കും മനസിലായത്..

” അവൾ നമ്മുടെ കൂടെ വന്നില്ലേ… ഗ്രൗണ്ടിൽ വച്ചു കൂടെയുണ്ടായിരുന്നല്ലോ.. ”

നവി ഇതും പറഞ്ഞു വേഗം അവിടെ നിന്നുമെണീറ്റു ക്ലാസ്സിന്റെ പുറത്തേക്കിറങ്ങിയതും രെമ്യ ഒറ്റയ്ക്കു നടന്നു വരുന്നത് കണ്ടു..

അപ്പോഴാണ് നവിക്ക് ശ്വാസം നേരെ വീണത് അപ്പോഴേക്കും ബാക്കിയുള്ളവരും കുടെ നവിയുടെ അടുത്തേക്ക് വന്നിരുന്നു…

” നിങ്ങളിതെവിടെ പോകുവാ.. ”

ശബ്ദമിടറാതെയിരിക്കാൻ പ്രിത്യേകം ശ്രെദ്ധിച്ചു കൊണ്ടു രെമ്യ അവരോട് ചോദിച്ചു..

” നീ ഇതെന്റെ ഇടയിൽ എവിടെ പോയിരുന്നു.. ”

ആതിര അൽപ്പം ദേഷ്യത്തോടെ തന്നെ അവളോട് ചോദിച്ചു…

” അതു ഞാൻ…. ഞാൻ ബാത്‌റൂമിൽ പോകുവാണെന്ന് നിങ്ങളോട് പറഞ്ഞിട്ടല്ലേ പോയത് .. ”

രെമ്യ അവരോടു ചോദിച്ചു… അപ്പോഴേക്കും അവളുടെ ചുവന്നു കലങ്ങിയ കണ്ണുകൾ നവി കണ്ടിരുന്നു.. അതോണ്ട് കൂടുതലൊന്നും ചോദിക്കാതെ അവളെയും കൊണ്ടു ക്ലാസ്സിലേക്കു കയറി…

മിസ്സ്‌ വന്നപ്പോഴും തല വേദനയാനെന്നും പറഞ്ഞു അവൾ കിടന്നു… അവളിൽ എന്തോ ഒരു വിഷമമുണ്ടെന്നു നവിക്ക് തോന്നി.. അതവൻ അപ്പോൾ തന്നെ അഭിയോടു പറയുകയും ചെയ്തു…

അന്ന് വൈകിട്ട് ക്ലാസ്സ് കഴിഞ്ഞതും…

” അഭി.. ആതിര.. സോറിടി.. ഞാൻ പെട്ടെന്ന്.. നിങ്ങളോട്. എന്തൊക്കെയോ പറഞ്ഞു.. ഷെമിക്കടി…”

അർജുൻ വന്നു അഭിയോടും ആതിരയോടുമായി പറഞ്ഞു അപ്പോൾ അവർ അതിനു മറുപടിയൊന്നും പറയാതെ മുന്നോട്ടു തന്നെ നടന്നു…

” ടാ നവി, അജോ.. പ്ലീസ് ടാ.. അവളെ കുറച്ചു അങ്ങനെയൊക്കെ പറഞ്ഞത് കേട്ടപ്പോൾ അറിയാതെ പറഞ്ഞു പോയതാ സോറി ടാ.. ”

അർജുൻ നവിയോടും അജോയോടുമൊക്കെയായി പറഞ്ഞു.. പക്ഷെ അവർ അതൊന്നും ശ്രെദ്ധിക്കാതെ അവർ പരസ്പരം ഓരോന്നു പറഞ്ഞു നടന്നു…

” ടി രെമ്യ നീയെങ്കിലും എന്തെങ്കിലുമൊന്നു പറ പ്ലീസ്.. ”

അർജുൻ അവസാനം രെമ്യയുടെ അടുത്തേക്ക് ചെന്നു.. അതു കണ്ടു ആതിര വന്നു അവളെയും പിടിച്ചു വലിച്ചു കൊണ്ടു നടന്നു, അപ്പോഴും രെമ്യയുടെ മനസിൽ അവിടെയൊന്നുമല്ലായിരുന്നു…

” എല്ലാവരോടും സോറി.. ഇനി ഞാൻ അങ്ങനെയൊന്നും പറയില്ല…സോറി സോറി ”

അർജുൻ അവരുടെ മുന്നിലായ് നിന്നു കൊണ്ടു പറഞ്ഞു…

” നീ ഇപ്പോൾ എന്തിനാ ഞങ്ങളുടെ അടുത്തേക്ക് വന്നത് കുറച്ചു മുന്നേ എന്തായിരുന്നു.. അതെല്ലാം കഴിഞ്ഞു നീ അവളുടെ അടുത്തേക്കല്ലേ പോയത്.. ഇനിയും അവളുടെ അടുത്തേക്ക് തന്നെ പൊക്കോ… ”

അഭി അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

” എനിക്കറിയാം എനിക്കു അവളോട്‌ എന്തോരം സ്നേഹമുണ്ടെന്നു അളക്കാൻ വേണ്ടിയല്ലേ നിങ്ങളിങ്ങനെ ഓരോന്ന് പറയുന്നത്.. ”

അർജുനോരു ചിരിയോടെ അവരോടു ചോദിച്ചു…

” എടാ.. നീ ഒരിക്കലും മാറില്ലല്ലേ.. ”

” ടാ, രേഷ്മയുടെ കാര്യമൊഴിച്ചു നീ വേറെ എന്ത്‌ കാര്യം വേണേലും പറഞ്ഞോ.. ഞാൻ സമ്മതിച്ചു തരാം… പ്ലീസ്.. നിങ്ങൾ ഇങ്ങനെ എന്നോട് പെരുമാറാതെ.. എനിക്കു സഹിക്കാൻ പറ്റുന്നില്ല.. അതു കൊണ്ടാണ്… ”

അർജുൻ കരയുമെന്ന അവസ്ഥ വന്നപ്പോൾ നവിയും അജോയും കൂടെ അവനെ ചേർത്ത് പിടിച്ചു… അതു കണ്ടു ദേഷ്യത്തിൽ നടന്ന അഭിയെയും ആതിരയെയും നവി കണ്ണടച്ചു ഒന്നുമില്ലന്നു പറയാതെ പറഞ്ഞു…

അതു കണ്ടു അവർ ദേഷ്യത്തോടെ തന്നെ അവരുടെ ഹോസ്റ്റലിലേക്കു പോയി… പക്ഷെ അപ്പോഴും രെമ്യയുടെ മനസ് അവിടെയൊന്നുമല്ലായിരിന്നു..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

അന്ന് വൈകിട്ട് തന്നെ അർജുൻ ജെറിയോടും സംസാരിച്ചു അവന്റെ പിണക്കവും മാറ്റി…

” എടാ എന്താ ഒരു വഴി… അവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ… ”

അർജുൻ മുറിയിലില്ലാത്ത സമയം നോക്കി നവി ജെറിയോടു ചോദിച്ചു…

” അങ്ങനെ ചോദിച്ചാൽ ഒരു വഴിയുമില്ല..”

ജെറി അവരോടു അപ്പോൾ തന്നെ മറുപടി പറഞ്ഞു…

” എടാ ഞാൻ അവളെ കുറിച്ച് അന്വേഷിച്ചു, നീയും അഭിയും ആതിരയും പറഞ്ഞതൊക്കെ തന്നെയാണ് എല്ലാവരും പറയുന്നത്… ”

” എടാ ഒള്ള കാര്യങ്ങൾ തന്നെയാണ് ഞാൻ പറഞ്ഞത്.. അവൾക്കു അവളുടെ കാര്യം കാണാൻ വേണ്ടി മാത്രമാണ് അർജുൻ..

അതു കഴിഞ്ഞു കഴിയുമ്പോൾ ഒരു സോറിയിൽ എല്ലാം അവൾ അവസാനിപ്പിക്കും… പക്ഷെ ഇതൊന്നും അവനോടു പറഞ്ഞിട്ടു കാര്യമില്ല.. ”

ജെറി പറഞ്ഞു…

” നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്… ”

” അതു ഞാൻ പറയുന്നതോന്നുമല്ല അവന്റെ നാടിന്റെ പ്രെശ്നമാണ്.. അവർ ആരേയെലും സ്നേഹിച്ചാൽ ചങ്ക് വരെ പറിച്ചു കൊടുക്കും… പക്ഷെ ആ ചങ്കിനു വേണ്ടിയാണ് ഇപ്പോൾ എല്ലാരും സ്നേഹിക്കുന്നതെന്ന് അവർ മനസിലാക്കുന്നില്ല അതു തന്നെയാണ് അവരുടെ പ്രെശ്നവും… ”

“അവൻ ആലപ്പുഴക്കാരനല്ലെ.. ”

ജെറി പറഞ്ഞത് കേട്ടു പെട്ടെന്ന് തന്നെ അജോ ചോദിച്ചു…

” അതു തന്നെയല്ലേ ഞാനും ഇപ്പോൾ പറഞ്ഞതു.. ”

അപ്പോഴേക്കും അർജുൻ മുറിയിലെക്ക് വരുന്നത് കണ്ടു അവർ ആ വിഷയം അവിടെ വച്ചു നിർത്തി…

അടുത്ത ദിവസവും പതിവുപോലെയവർ കോളേജിനു മുന്നിലെത്തിയപ്പോൾ, പതിവിന് വിപരീതമായി ആതിരയെയും അഭിയെയും രെമ്യയെയും അവിടെ കണ്ടില്ല…

ഇന്നലെ അർജുനെ ചേർത്ത് പിടിച്ചതിൽ അവർ പിണക്കത്തിലാണെന്ന് നാവിക്ക് തോന്നി… അവനൊരു ചിരിയോടെ ക്ലാസ്സിലേക്കു നടന്നു…

” ഞാൻ കാരണം അവരും നിങ്ങളോട് പിണങ്ങിയെന്ന് തോന്നുന്നു.. ”

അഭിയെയൊന്നും കാണത്തതു കൊണ്ടു അർജുൻ നവിയോടും അജോയോടുമായി പറഞ്ഞു..

” ഏയ്‌.. ”

ഇതും പറഞ്ഞു നവി അർജുനെയും ചേർത്ത് പിടിച്ചു കൊണ്ടു ക്ലാസ്സിലേക്കു കയറി.. പക്ഷെ അവിടെയും അവർ ആരും തന്നെയുണ്ടായിരുന്നില്ല…

” അവർ ക്ലാസ്സിലും വന്നില്ലേ പിന്നെയെന്ത്‌ പറ്റിയവർക്ക്.. ”

അജോ നവിയോടു ചോദിച്ചു…

” രേഷ്മ, അഭിയെയും ആതിരയെമൊക്കെ കണ്ടായിരുന്നൊ രാവിലെ.. ”

അപ്പോഴേക്കും അർജുൻ രേഷ്മയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു…

” ഞാൻ കണ്ടില്ല… അവർക്കൊന്നും എന്നേ പിടിക്കില്ല, ഞാനെന്തോ വല്ല്യ തെറ്റ് അവരോടു ചെയ്തത് പോലെയുള്ള പെരുമാറ്റമാണവർക്ക്…

എന്തെങ്കിലും ചോദിചോണ്ട് ചെന്നാൽ പോലും ഒരു മറുപടിയും പറയില്ല അതോണ്ട് ഞാനും ഇപ്പോൾ അവരുടെ കാര്യമൊന്നും അന്വേഷിക്കാറില്ല… ”

രേഷ്മ കുറച്ചു വിഷമത്തോടെ തല താഴ്ത്തി കൊണ്ടു പറഞ്ഞു .. അതു കേട്ടതും അർജുനും എന്തൊ പോലെയായി, അർജുൻ അവളോട്‌ പറഞ്ഞിട്ടു തിരിഞ്ഞതും അവളുടെ ചുണ്ടിലൊരു പുച്ഛചിരി വിരിഞ്ഞു…

” മഞ്ജു നിങ്ങളിന്നു അഭിയെ കണ്ടിരുന്നോ.. ”

നവി അപ്പോഴേക്കും അഭിയുടെ ഹോസ്റ്റലിലുള്ള മറ്റൊരു പെണ്ണിനോട്‌ ചോദിച്ചു…

” ഇല്ല ഇന്ന് കണ്ടേയില്ല.. എന്താ നവി.. ”

” അല്ല അവർ ഇതു വരെ വന്നില്ല അതാണ് ചോദിച്ചേ ”

നവി വീണ്ടും അവളോട് ചോദിച്ചു…

” സോറി നവി അറിയില്ല… ”

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

Comments are closed.