Thursday, June 13, 2024
Novel

💕അഭിനവി💕 ഭാഗം 4

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ചേട്ടാ ഐ ലവ് യൂ.. ”

എവിടെ നിന്നോ വന്നൊരു പെണ്ണ് ഒരു പൂ നവിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു… അതു കേട്ടതും നവി അവളെയൊന്നു നോക്കി… കൂട്ടത്തിൽ അർജുനും അജോയും ആ പെണ്ണിനെയു നവിയെയും മാറി മാറി നോക്കി…

” വന്നപ്പോൾ തന്നെ പെമ്പിള്ളേർ നിന്നെ പ്രൊപ്പോസ് നീയാരാടാ സൂപ്പർ സ്റ്റാർ വിജയോ… ”
എന്നൊരു ദ്വനി അവരുടെ നോട്ടത്തിലുണ്ടായിരുന്നെന്നു നവിനു തോന്നി…

” ചേട്ടാ പ്ലീസ് ഈ പൂവൊന്ന് മേടിക്കുവോ… ”

നവീന് നേരെ പൂ നീട്ടിയ പെണ്ണ് അപേക്ഷരൂപേണ ചോദിച്ചു, അപ്പോഴാണ് നവി ആ പെണ്ണിനെ ശെരിക്കുമൊന്നു നോക്കിയത് ആകാശനിറത്തിലുള്ള ടോപ്പും ബ്ലാക് നിറത്തിലുള്ള പാന്റും ഓവർകോട്ടു ( അതു അവരുടെ യൂണിഫോം ആണുട്ടോ ) മായിരുന്നു അവളുടെ വേഷം, മുടി കോതി കുളിപ്പിന്നൽ പിന്നി പിറകിലേക്കിട്ടു അതിലൊരു കുഞ്ഞു ക്ലിപ്പു കുത്തി…

കണ്ണുകൾ ഐലൈനർ കൊണ്ടു മുകളിൽ കട്ടികുറച്ച് എഴുതി കണ്മഷികൊണ്ടു താഴെയും ചെറുതായി എഴുതി നെറ്റിയിലൊരു ചന്ദനകുറിയും തൊട്ടു..

കണ്ണുകളിൽ അൽപ്പം ഭീതിയുമായി അവനെ നോക്കിയവൾ ഇടയ്ക്ക് ഇടയ്ക് പുറകോട്ടു തിരിഞ്ഞും നോക്കുന്നുണ്ടായിരുന്നു… അതു കണ്ടു നവിയും അവൾ നോക്കിയ ഭാഗതേക്ക് തന്നെ നോക്കി..

കുറച്ചു ദൂരെ മാറി അവരെ തന്നെ നോക്കി അവരുടെ തന്നെ സൈം കളർ യൂണിഫോമിൽ നിൽക്കുന്ന കുറച്ചു സീനിയർസിനെ നവി കണ്ടു. അപ്പോൾ തന്നെ അവനു മനസിലായി അവർ ഇവൾക്കിട്ട് പണി കൊടുത്തതാണെന്ന്..

മൂന്ന് പെണ്ണുങ്ങളും നാല് ആണുങ്ങളുമായിരുന്നു ആ കൂട്ടത്തിലുണ്ടായിരുന്നത്.. അവരെ കണ്ടത് കൊണ്ട് തന്നെയൊരു പുഞ്ചിരിയോടു കൂടി അവളെ നോക്കി…

” എന്താ തന്റെ പേര്… ”

അവളുടെ കൈയിൽ നിന്നും ആ പൂ വാങ്ങികൊണ്ട് നവി ചോദിച്ചു…

” ആതിര…പിന്നെ താങ്ക്സ് ചേട്ടാ.. പൂ മേടിച്ചതിന് ”

അവൾ അവനെയൊന്നു നോക്കിയിട്ട് പേര് പറഞ്ഞു… പേര് പറഞ്ഞതിൽ നിന്നും അവളുടെ പേടി നവിക്ക് മനസിലായിരുന്നു…

നവിയെയൊന്നു നോക്കി ചിരിച്ചു കൊണ്ട് അവൾ ആ സീനിയർസിന്റെ അടുത്തേക്ക് തന്നെ തിരിച്ചു നടന്നു…

അവൾ പോകുന്നതും നോക്കി നിന്ന നവി മുന്നോട്ടു നടന്നു…

” അതേ ത്രിമൂർത്തികൾ അവിടെയൊന്നു നിന്നെ… ”

മുന്നോട്ടു നടക്കാൻ തുടങ്ങിയവരോടു അവിടെയിരുന്ന സീനിയർസിലൊരാൾ വിളിച്ചു പറഞ്ഞു… അതു കേട്ട് അവർ മൂന്ന് പേരും സീനിയർസിനെ നോക്കിയതും അവരുടെ അടുത്തെക്ക് വരാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു…

അവർ പരസ്പരമൊന്നു നോക്കിയിട്ട് സീനിയർസിന്റെ അടുത്തേക്ക് നടന്നു… അപ്പോൾ അവിടെ സീനിയർസിനെ കൂടാതെ മുൻപേ അവരുടെ അടുത്തേക്ക് ചെന്ന ആതിരയും മറ്റൊരു പെൺകുട്ടിയുമുണ്ടായിരുന്നു…

” എന്താ ത്രിമൂർത്തികളുടെ പേര്… ”

അവർ സീനിയർസിന്റെ അടുത്തു ചെന്നതും അവരുടെ ലീഡർ എന്ന് തോന്നിക്കുന്നയാൾ ചോദിച്ചു.

” നവനീത്… ”

” അജോഷ് ”

“അർജുൻ ”

മൂന്ന് പേരും അവരുടെ പേരുകൾ പറഞ്ഞു…

” അപ്പോൾ നവനീത്… നവനീത് എന്തിനാ ഇവളുടെ കൈയിൽ നിന്നും ആ പൂ മേടിച്ചതു.. ”

അവരുടെ കൂട്ടത്തിലെയൊരു പെണ്ണ് അവനോടു ചോദിച്ചു…

” അതു ഒരു സുന്ദരി പെണ്ണ് വന്നു എന്നേ ഇഷ്ടമാണെന്നൊക്കെ പറഞ്ഞു ഒരു പൂവോക്കെ തരുമ്പോൾ എങ്ങനെയാ അതു വേണ്ടന്നു പറയുന്നത്.. ”

നവി കുറച്ചു നാണത്തോടെ താഴെ നോക്കി കൊണ്ടു പറഞ്ഞു… അതു കണ്ടതും എല്ലാവർക്കും ചിരി പൊട്ടി…

“ഹോ എന്തൊരു നാണം… ”

അവരുടെ കൂട്ടത്തിലൊരാൾ ചിരിയോടെ തന്നെ പറഞ്ഞു…

” എന്തായാലും ഇവൾ നിന്നെ പ്രെപോസ് ചെയ്തതല്ലേ.. തിരിച്ചു നിയുമൊന്ന് പ്രപോസ് ചെയ്തേ നോക്കട്ടെ ഞങ്ങൾ എങ്ങനെയുണ്ടെന്ന്… ”

സീനിയർസിൽ മറ്റൊരു പെൺ നവിയോട് പറഞ്ഞു… അതു കേട്ടതും ആതിരയൊന്നു ഞെട്ടി… നവി ആതിരയുടെ അടുത്തേക്ക് വന്നതും..

പെട്ടെന്നൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു അതോടൊപ്പം അവരുടെ അടുത്തിരുന്ന സീനിയർസ് എല്ലാം എണീറ്റോടി… അവരുടെയെല്ലാം ഓട്ടം കണ്ടു അവിടെ നിന്ന ജൂനിയർസ് എല്ലാം പകച്ചു നിന്നു…

എന്താ സംഭവിച്ചത് നോക്കിയ നവി അവരുടെ അടുത്തേക്കു വരുന്നയാളെ കണ്ടു അയാളെ തന്നെ നോക്കി…

” എന്താ ഇവിടെ നിൽക്കുന്നേ… കോളേജിലേക്കു വന്നാൽ ക്ലാസ്സിലിരിക്കണം… അല്ലാതെ അനാവശ്യമായി കറങ്ങി നടക്കരുത്”

ബുള്ളറ്റിൽ വന്നയാൾ കലിപ്പിൽ തന്നെ അവരോട് പറഞ്ഞു..

” അതു സാർ.. ഞങ്ങൾ ക്ലാസ്സ്‌ എവിടെയാണെന്ന് ചോദിക്കുവായിരുന്നു.. ”

ആതിര പെട്ടന്ന് തന്നെ വന്നയാളോട് പറഞ്ഞു…

” എന്തായിരുന്നു ഇവിടെ റാഗിംഗ് വല്ലതും മായിരുന്നോ.. ”

വന്നയാൾ അവിടെ മൊത്തമായിയൊന്നു നോക്കികൊണ്ടു അവരോടു ചോദിച്ചു… അപ്പോഴേക്കും അയാൾ അവിടെ അവിടെയായി ഒളിച്ചു നിൽക്കുന്ന സീനേഴ്സിനെ കണ്ടിരുന്നു…

” ഏയ്‌ അല്ല സാർ.. വെറുതെയൊന്നു പരിചയപെട്ടതാ.. ”

നവി പെട്ടെന്ന് തന്നെ പറഞ്ഞു..

” നിങ്ങൾ ഏതാ ബാച്ച്.. ”

” അതു.സാർ.. ഫസ്റ്റ് ഇയർ കമ്പ്യൂട്ടർ.. ”

” ഫ്രണ്ട് ഓഫിസിന്റെ അവിടെ നിന്നും ഫസ്റ്റ് ലെഫ്റ്റ് 4th ക്ലാസ്സ്‌.. ”

ആതിര പറയാൻ തുടങ്ങിയതും വന്നയാൾ ക്ലാസ്സ്‌ പറഞ്ഞു ബുള്ളറ്റ് എടുത്തു കൊണ്ട് പോയി…

” ഇങ്ങേരു ഇതേന്തൊരു കലിപ്പനാടി… വെറുതെയല്ല ഇയാളെ കണ്ടതും സീനിയർസ് എല്ലാം വാലും ചുരുട്ടിയോടിയത്… ”

നവിയുടെ അടുത്ത് നിന്നൊരു പെണ്ണ് ആതിരയോട് പറഞ്ഞു… അതു കേട്ട് നവി അവളെയൊന്നു നോക്കി ചിരിച്ചു…

” അപ്പോൾ ഇത്രയൊക്കെയായ സ്ഥിതിക്ക് ഫ്രെണ്ട്സ്… ”

ഇതും ചോദിച്ചു കൊണ്ട് നവി കൈ നീട്ടി… മറ്റുള്ളവരും ചിരിച്ചു കൊണ്ട് തന്നെ കൈ കൊടുത്തു…

” ഹായ് ഞാൻ രെമ്യ, കൊല്ലത്താണ്‌ വീട് ”

” ആതിര, പാലക്കാട്‌ ”

അവരും പരസ്പരം പരിചയപെട്ടു കൊണ്ട് ക്ലാസിലേക്കു നടന്നു… ക്ലാസ്സിൽ എത്തിയതും അവർ ക്ലാസ്സിലേക്കു കയറി, ക്ലാസ്സിൽ ഒരു ടേബിലിനു രണ്ടു ചെയർ എന്ന രീതിയിലായിരുന്നു അവിടെ അറേഞ്ച് ചെയ്തിരുന്നതു, ഒരു വിധം എല്ലാം സ്റ്റുഡന്റസും ക്ലാസ്സിൽ എത്തിയിരുന്നു അജോയും അർജുനും സെക്കൻഡ് ലാസ്റ്റ് റോയിലെ ടേബിളിലും അതിന് തൊട്ടടുത്തായി ഒരു ടേബിളിൽ നവിയും അവന്റെ മുന്നിലായി രെമ്യയും ആതിരയുമായിരുന്നു ഇരുന്നതു…

അവർ അവിടെ ചെന്നിരുന്നപ്പോൾ തന്നെ തൊട്ടടുത്തിരുന്നവരുമായി അവർ പരിചയപെട്ടു… അൽപ്പ സമയം കഴിഞ്ഞതും ഒരു ടീച്ചർ ക്ലാസ്സിലേക്കു കയറി വന്നു… അപ്പോൾ തന്നെ എല്ലാരേം വിഷ് ചെയ്തു..

” ഞാൻ അനുപമ ”

പിന്നെ സ്ഥിരം കലാപരിപാടിയായ സ്വയം പരിചയപെടുത്തലും മറ്റുള്ളവരെ പരിചയപെടലുമായി സമയം മുന്നോട്ടു പോയി ..

” എസ്ക്യൂസ് മീ മേം.. ”

ക്ലാസ്സ്‌ ഡോറിന്റെ അവിടെ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടതും എല്ലാരും അങ്ങോട്ട്‌ നോക്കി….

” യെസ്.. ”

” മേം.അഭിരാമി.. ഈ ക്ലാസ്സിൽ… ”

“Mm… എന്താ താമസിച്ചത്… ”

” സോറി മേം.. ”

” ഇനി ആവർത്തിക്കരുത്.. ഗേറ്റിൻ ”

അനുപമ ഇതു പറഞ്ഞതും അഭിരാമി ക്ലാസ്സിൽ കയറി, നവിയുടെ അടുത്ത് മാത്രമേ സീറ്റ് ഒഴിവുള്ളതു കൊണ്ട് അവൾ നവിയുടെ അടുത്തേക്ക് തന്നെ പോയി ഇരുന്നു… മിക്കവരും മിക്സഡ് ആയി ഇരിക്കുന്നത് കൊണ്ട് തന്നെ അവരെ പിന്നെയാരും ശ്രെദ്ധിക്കാതെ അനുപമ പറയുന്നതും കേട്ടിരുന്നു…

” എന്താ മാഷേ ഇത്രയ്ക്ക് ജാട.. ”

നവിയുടെ അടുത്തിരുന്നതും അഭിരാമി ചോദിച്ചു… അതിനവൻ അവളെ രൂക്ഷമായിയൊന്നു നോക്കി…

” അഭിരാമി.. കാൾ മി അഭി.. ”

അഭിരാമി ഇതും പറഞ്ഞു നവിക്കു കൈ കൊടുത്തു.. നവിയും കുടുതൽ ബലം പിടിക്കാതെ തന്നെ അഭിക്കു കൈ കൊടുത്തു കൊണ്ട് അവന്റെ പേര് പറഞ്ഞു…

” ഹേയ് എന്താ അവിടെ, സ്റ്റാൻഡ് അപ്പ്‌ വന്നപ്പോൾ തന്നെ അലമ്പ് തുടങ്ങിയോ.. ”

അഭിയുടെയും നവിയുടെയും സംസാരം കണ്ടു അനുപമ ഒച്ചവച്ചു…

” സോറി.. മേം.. മേമിന്റ വോയിസ്‌ വളെരെ ക്യുട്ട് ആണെന്ന് പറയുവായിരുന്നു… ”

” ഓക്കേ സിഡ് ഡൗൺ ”

അഭിരാമി പറഞ്ഞതും അനുപമ ചെറിയൊരു നാണത്തോടെ അവരോട് പറഞ്ഞു. അവർ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവിടെയിരുന്നു… അതു കഴിഞ്ഞു വീണ്ടും അനുപമ തന്റെ സബ്ജെക്ടിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിന്നു..

” സോ… ഇത്രയും ഈ സബ്ജെക്ടിനേ കുറിച്ച് ഇത്രയും കാര്യങ്ങളെയുള്ളൂ.. ബാക്കിയൊക്കെ അടുത്ത ക്ലാസ്സിൽ…

പിന്നെ നിങ്ങൾക്കിത് ഫസ്റ്റ് ഡേ ആയതു കൊണ്ട് തന്നെ ഇന്ന് ഉച്ചവരെയെ ക്ലാസ്സ്‌ കാണു.. നാളെ മുതലെ റെഗുലർ ക്ലാസ്സ്‌ ഉണ്ടാകൂ… ”

അനുപമ ഇതു പറഞ്ഞതും ക്ലാസ്സിലേക്കൊരു പ്യൂൺ വന്നു അനുപമയോട് എന്തൊ പറഞ്ഞിട്ട് പോയി…

” സ്റ്റുഡന്റസ്.. നിങ്ങൾ ഇനി ഓഡിറ്റോറിയത്തിലേക്കു ചെല്ല്… നമുക്കിനി നാളെ കാണാം.. ബൈ സ്റ്റുഡന്റസ്.. ”

ഇതും പറഞ്ഞു അനുപമ ക്ലാസ്സിൽ നിന്നുമിറങ്ങി…

” നിങ്ങൾ വരുന്നില്ലേ.. ”

മിസ്സ്‌ പോയതും ഓഡിറ്റോറിയത്തിലേക്കു പോകാൻ വേണ്ടി എണീറ്റ ആതിര നവിയോട് ചോദിച്ചു..

” ടാ ഓഡിറ്റോറിയത്തിലേക്കു പോകാണോ.. ”

നവി അജോയോടും അർജുനോടുമായി ചോദിച്ചു…

” എന്തായാലും വന്നു, എന്നാ പിന്നെ അവിടെ കൂടെ പോയേക്കാം… ”

അജോ പറഞ്ഞപ്പോൾ അർജുനും അതു ഏറ്റു പിടിച്ചു, പിന്നെ എല്ലാവരും കൂടെ ഓഡിറ്റോറിയത്തിലേക്കു പോയി…

അവിടെ ചെന്നതും അവിടെ മിക്ക ബാച്ചിലേയും സ്റ്റുഡന്റസ് എത്തിയിരുന്നു… സ്റ്റേജിൽ ആ കോളേജിന്റെ എംഡിയായ മാധവമേനോനും (അതായത് നവിയുടെ അച്ഛൻ ) പ്രിൻസിപ്പലും മാനേജരും മറ്റു അധ്യാപകരും ഇരിപ്പുണ്ടായിരുന്നു..

ഒരാൾ മൈക്കിലുടെ കോളേജിന്റെ തുടക്കം മുതലുള്ള കാര്യങ്ങളും പഠിച്ചിറങ്ങിയവരെ കുറിച്ചുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു…

നവിയും അർജുനും അജോയും ഓഡിറ്റോറിയത്തിന്റെ ഏറ്റവും പുറകിലുള്ള സീറ്റിൽ വന്നിരുന്നു അവരുടെ മുന്നിലായി മറ്റുള്ളവരും വന്നിരുന്നു…

എല്ലാവരുടെയും പ്രസംഗങ്ങൾ കഴിഞ്ഞതും അവരോട് വീട്ടിലേക്കു പൊക്കോളാൻ പറഞ്ഞതു കൊണ്ട് ക്ലാസ്സിൽ വന്നു ബാഗും എടുത്തു അവർ ഹോസ്റ്റലിലേക്കു തിരിച്ചു പോയി…

” ടാ.. നമുക്കൊന്ന് പുറത്തു പോയാലോ.. ”

റൂമിൽ ചെന്നതും നവി ചോദിച്ചു…

” അതു വേണോ… ”

അർജുൻ പറഞ്ഞു..

” എടാ 7 മണിക്ക് മുൻപ് തിരിച്ചു വന്നാൽ പോരെ, ”

നവി അവരോട് പറഞ്ഞു…

” എന്നാ വാ പോയേക്കാം… ”

അജോകുടെ പറഞ്ഞപ്പോൾ മൂന്ന് പേരും വേഗം ഡ്രസ്സ്‌ മാറിവന്നു പുറത്തെക്കിറങ്ങാൻ നോക്കിയതും അവരെ നോക്കി മറ്റൊരാൾ അവിടെ നിൽപ്പുണ്ടായിരുന്നു…

തുടരും…

കഥ വായിച്ചു കഴിഞ്ഞ് ഒരു രണ്ടു വരി… എനിക്ക് വേണ്ടി കഥയെ കുറിച്ചെഴുതാൻ മറക്കരുതേ..

അടുത്ത പാർട്ട്‌ നാളെയിടാൻ ശ്രെമിക്കാം..

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3