💕അഭിനവി💕 ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” ആയ്യോാ ആ ചേട്ടനോ ”

” എന്താ നിനക്ക് അറിയോ ആളെ… ”

ജെറിയുടെ ചോദ്യം കേട്ട് നവി ചോദിച്ചു..

” അറിയോന്നൊ.. ഞങ്ങളുടെ സീനിയറാ.. എന്റെ നവി ആ ചേട്ടനാണെൽ അവളൊടു അതു വേണ്ടന്നു പറഞ്ഞേരെ… അതാ അവൾക്കു നല്ലത്… ”

ജെറി പറഞ്ഞു…

” അതെന്താടാ.. ”

” അതൊ.. എടാ ആതിരയൊരു പാവം കൊച്ചാ.. പക്ഷെ ആ വിഷ്ണു ചേട്ടൻ… ചില നേരെത്തെ അങ്ങേരുടെ സ്വഭാവം കണ്ടാൽ കലിപ്പ് അങ്ങേരാണ് കണ്ടു പിടിച്ചതെന്ന് തോന്നുന്നു.. …

അങ്ങനെയുള്ളവനേ വേണോന്ന് അവളോട്‌ ചോദിക്ക്…

പിന്നെ നിങ്ങൾ അറിഞ്ഞു കാണുമല്ലോ നാലു പേരെ ഡിസ്സ്മസ് ചെയ്തത്… അവർ വെള്ളമടിച്ചു ലേക്കു കേട്ട് വീണതോന്നുമല്ല..

ആ വിഷ്ണു ചേട്ടൻ അറിഞ്ഞു പെരുമാറിയതാ..

പുള്ളിയുടെ ഫ്രണ്ട്സ് ചെന്നു പിടിച്ചില്ലായിരുന്നേൽ അന്ന് അവന്മാരുടെ കാര്യത്തിലൊരു തീരുമാനമായേനെ… ”

ജെറി പറഞ്ഞത് കേട്ടു വിശ്വാസം വരാതെ അവനെ നോക്കിയിരിക്കുവായിരുന്നു അർജുനും അജോയും.. എന്നാൽ നവിയൊരു ചിരിയോടെ അതു കേട്ടു നിന്നു…

” എന്നിട്ട് ആ ചേട്ടൻ ആണല്ലോ അവരെ ആ കുഴിയിൽ നിന്നുമെടുത്തത്.. ”

അർജുൻ ചോദിച്ചു…

” ആ അതെനിക്കറിയില്ല… അന്ന് അവരെ ആ ടെറസിന്റെ മുകളിലിട്ടു തല്ലുന്നത് ഞാൻ കണ്ടതാ.. അതാ ഞാൻ പറഞ്ഞത്.., ”

ജെറി പറഞ്ഞു…

” എനിക്ക് നേരെത്തെ സംശയമുണ്ടായിരുന്നു.. ആ ചേട്ടൻ ആയിരിക്കും ഇതിന്റെ പിന്നിലെന്ന്… ”

നവി പറഞ്ഞു…

” ഏഹ്… എങ്ങനെ.. ”

” എടാ.. അവളെ നമ്മൾ എങ്ങനെയാ കാണുന്നത്… ”

” അതു പെങ്ങളെ പോലെ… ”

” ആണല്ലോ.. അപ്പോൾ അവൾക്കു സംഭവച്ചത് അറിഞ്ഞപ്പോൾ നമുക്ക് അവന്മാരോട് ദേഷ്യം തോന്നിയില്ലേ..

അപ്പോൾ സ്നേഹിക്കുന്ന പെണ്ണിന് അങ്ങനെയൊക്കെ സംഭവയ്ക്കുമ്പോൾ അയാൾ നോക്കി നിൽക്കുവോ… ”

നവി ചോദിച്ചു…

” ഒ.. അങ്ങനെ… അപ്പോൾ ഇനി എന്ത്‌ ചെയ്യും.. ”

” നമ്മൾ എന്ത്‌ ചെയ്യാൻ അവൾക്കും ഇഷ്ട്ടമാണെൽ നമ്മൾ അവരുടെ കൂടെ നിൽക്കും.. ഇല്ലെങ്കിൽ അവളുടെ കൂടെ നിൽക്കും… ”

നവി പറഞ്ഞതും ആ സംസാരം അവിടെ നിന്നു…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ആതിര വിഷ്ണുവിനോട് മറുപടിയൊന്നും പറഞ്ഞില്ല..

എന്ന് വച്ചു വിഷ്ണു അവളെ ഈ കാര്യം പറഞ്ഞു ശല്ല്യപെടുത്താനും പോയില്ല… പക്ഷെ അവൾ പോകുന്നിടത്തെല്ലാം ഒരു നിഴൽ പോലെ വിഷ്ണുവുമുണ്ടായിരുന്നു…

അങ്ങനെ അവരുടെ ആദ്യം സെമസ്റ്റർ എക്സാം അടുത്തു…

അതിന് മുന്നോടിയായി കോളേജ് അവർക്ക് ഒരാഴ്ച സ്റ്റേഡി ലീവ് കൊടുത്തു..

വീട്ടിൽ പോകേണ്ടവർക്കു പോകാമെന്നും അല്ലാത്തവർക്കു ഹോസ്റ്റലിൽ നിൽക്കാമായിരുന്നു കോളേജിന്റെ തീരുമാനം…

അതു കൊണ്ട് നവിയും അർജുനും അജോയും അഭിയും രെമ്യയും ആതിരയും ഹോസ്റ്റലിൽ തന്നെ നിന്നു.. ജെറിയും ലെച്ചുവും രാധുവും വീട്ടിലേക്കും പോയി…

” ഹോ.. എന്തോന്നിതു.. പഠിച്ചിട്ട് ഒന്നും തലയിൽ കേറുന്നില്ലല്ലോ.. ”

രെമ്യ ടെക്സ്റ്റ് നോക്കി കൊണ്ട് പറഞ്ഞു, കോളേജിന് അടുത്ത് തന്നെയുള്ളൊരു പാർക്കിലെ തണലത്തിരുന്നു പഠിക്കുവായിരുന്നു നമ്മുടെ ആറുപേരും…

” അതിന് നീ ടെക്സ്റ്റ് നോക്കുന്നുണ്ടൊ..

വഴിയെ പോകുന്നവരെ നോക്കിയാൽ നിനക്ക് ടെക്സ്റ്റിലെ കാര്യങ്ങൾ എങ്ങനെ മനസ്സിലാകും കുട്ടി… ”

അർജുൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു… അതു കേട്ടതും അവൾ അവനെ രൂക്ഷമയൊന്നു നോക്കി…

” എനിക്കുമൊന്നും മനസിലാകുന്നില്ല.. എക്സമിനു ഞാൻ എന്തെഴുതി വെക്കുമോ എന്തോ… ”

ആതിരയും പറഞ്ഞു…

” കണ്ടോ.. അപ്പോൾ എന്റെ മാത്രം പ്രെശ്നമല്ല.. ”

രെമ്യ പറഞ്ഞു…

” നമുക്ക് മൈണ്ടോന്നു റിലാക്സ് ആക്കാൻ ഒരു ട്രിപ്പ്‌ പോയാലോ… ”

അഭി ചോദിച്ചു….

” എവിടെ പോകാൻ.. ”

” നമുക്ക് മർമലാ പോകാം.. ”

നവി ചോദിച്ചപ്പോൾ അഭി പറഞ്ഞു..

” മർമലായൊ അവിടെ എന്താ… ”

അർജുൻ ചോദിച്ചു…

” വാട്ടർ ഫാൾസ്.. കാട്ടരുവിയിൽ നിന്നും 40 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴെക്ക് വീഴുന്നത്.. ”

അഭി ആവേശത്തോടെ പറഞ്ഞു…

” എവിടെയാ അതു.. ”

അർജുൻ ചോദിച്ചു…

” അതു ഇവിടെ നിന്നും പാലാ വഴി ഈരാറ്റുപേട്ട.. അവിടെ നിന്നൊരു 10, 12 കിലോമീറ്റർ കൂടെ കാണും അവിടെക്ക്… ”

അഭി പറഞ്ഞു…

” അല്ല ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം.. ”

അജോ അഭിയോടു ചോദിച്ചു…

” അതൊ.. എന്റെയൊരു അങ്കിളിന്റെ വീട് ഈരാറ്റുപേട്ടയിലുണ്ട്..

അവിടെ പോകുമ്പോളെല്ലാം ഞങ്ങൾ വെള്ളചട്ടത്തിന്റെ അവിടെ പോകും…

നല്ല രസമാണവിടെ ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും പോകാൻ തോന്നും… നമുക്ക് പോയാലോ… ”

അഭി ചോദിച്ചു..

“അതു… ”

” ഒന്നു ഞാൻ പറയാം അവിടെ പോയാൽ നിങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തൊരു അനുഭവമായിരിക്കും… ”

അഭി വീണ്ടും പറഞ്ഞു…

” പക്ഷെ നമ്മൾ എങ്ങനെ പോകും.. ”

” ഒരു മിനിറ്റ്… ”

ഇതും പറഞ്ഞു അഭി ഫോൺ എടുത്തു ആരെയൊ വിളിച്ചു…

” എടാ എങ്ങനെയാ പോകുന്നോ… ”

അഭി ഫോൺ ചെയുന്ന സമയത്തു അർജുൻ നവിയോടു ചോദിച്ചു… ആ സമയം കൊണ്ട് നവി ഗൂഗിളിൽ മർമലാ എന്ന് സേർച്ച്‌ ചെയ്തു..

അതിൽ മർമലായുടെ വീഡിയോസും ഫോട്ടോസും കണ്ടപ്പോൾ തന്നെ നവിക്ക് അവിടെക്ക് പോകാൻ താല്പര്യമായി…

” ഇതു ഞാൻ പോകണമെന്നു വിചാരിച്ച സ്ഥലമാണ്.. പക്ഷെ ഇതുവരെ പോകാൻ പറ്റിയില്ല.. നമുക്ക് പോയാലൊ.. ”

ആ വീഡിയോസും ഫോട്ടോസും കണ്ടപ്പോൾ അജോ പറഞ്ഞു…

” നമുക്ക് ഇവിടെ നിന്ന് രാവിലെ ഈരാറ്റുപേട്ട വരെ ബസിന് പോകാം അവിടെ നിന്നും മർമലായക്ക് പോകാൻ അങ്കിൾ ജീപ്പ് എടുക്കാമെന്നു പറഞ്ഞു… അപ്പോൾ എങ്ങനെയാ പോകാം… ”

അഭി ഫോൺ വച്ചു, നവിയോടായി പറഞ്ഞു ..

” ആതു രെമ്യ.. എങ്ങനെയാ നിങ്ങൾ വരുന്നില്ലേ.. ”

അഭിയുടെ മറുപടി കേട്ടപ്പോൾ നവി അവരോടു ചോദിച്ചു…

” അതു.. വീട്ടിൽ പറയാതെ പോയാൽ.. ”

ആതിര ശങ്കിച്ചു നിന്നു…

” അത്രയുള്ളോ കാര്യം.. ”

നവി ഇതും പറഞ്ഞു ഫോൺ എടുത്തു ആതിരയുടെ വീട്ടിലേക്കു വിളിച്ചു അതിന് ശേഷം രെമ്യയുടെ വീട്ടിലേക്കും…

” അപ്പോൾ നിങ്ങളുടെ പേരന്റ്സ് സമ്മതിച്ചിട്ടുണ്ട്.. പോയാലോ… ”

നവി അവരോടു ചോദിച്ചതും അവരും ഓക്കേ പറഞ്ഞു…

” അങ്ങനെയാണെൽ നമുക്ക് രാവിലെ തന്നെ പോകാം.. ഒരു ഏഴു മണിയാകുമ്പോൾ എല്ലാരും വരണം… ”

അഭി എല്ലാവരോടുമായി പറഞ്ഞു.. ശേഷം പിന്നെയും പഠിത്തത്തിൽ തന്നെ ശ്രെദ്ധ ചെലുത്തി…

അടുത്ത ദിവസം രാവിലെ തന്നെ അഭിയും രെമ്യയും ആതിരയും ഒരുങ്ങി ഇറങ്ങി…

അഭി ജീൻസും ഷർട്ടും രെമ്യ ജീൻസും ടോപ്പും ആതിര ചുരിദാറുമായിരുന്നു വേഷം…

മൂന്നു പേർക്കും മേക്കപ്പിൽ വല്ല്യ താല്പര്യമില്ലാത്തതുകൊണ്ട് സിമ്പിളായിയാണ് ഒരുങ്ങി വന്നത് അതു കൊണ്ട് തന്നെ അധികം സമയവും വേണ്ടിവന്നില്ല…

അവർ ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ തന്നെ അവിടെ നവിയും അജോയും അർജുനും വണ്ടിയുമായി എത്തിയിരുന്നു…

” അല്ല ഇതെവിടെ നിന്ന് കിട്ടി.. ”

മൂന്നു പേരും ബൈക്കുമായി നിൽക്കുന്നതു കണ്ടു അഭി ചോദിച്ചു..

” അതൊ.. നമ്മുടെ സീനിയർസിന്റെയാ.. അന്ന് ആദ്യം ദിവസം നമ്മളെ റാഗ് ചെയ്തില്ലേ അവരുടെ… ”

നവിയൊരു ചിരിയോടെ അവരോടു പറഞ്ഞു…

” അപ്പോൾ നമ്മുടെ യാത്രയുടെ കാര്യം അവരോടു പറഞ്ഞോ… ”

ആതിര അവരോടു ചോദിച്ചു…

” ആ.. രാവിലെ പോരാൻ നേരം അതിലൊരു ചേട്ടനെ കണ്ടു…

അന്ന് റാഗ് ചെയ്തതിൽ പിന്നെ ഞങ്ങൾ നല്ല കമ്പനിയായിരുന്നു.. പുള്ളി ഞങ്ങളൊടു ചോദിച്ചു എവിടെ പോകുവാന്നു..

മർമലാ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവർ ചോദിച്ചതു നിങ്ങൾ കൂടെയുണ്ടോന്നാ..

ഉണ്ടെന്നു പറഞ്ഞപ്പോൾ ഈ മൂന്ന് ബൈക്കിന്റെ കീ എടുത്തു തന്നു… ഫുൾ ടാങ്ക് പെട്രോൾ അടിക്കണം… അത്രയുള്ളൂ നിബന്ധന… എന്നാ പോയാലോ… ”

നവി പറഞ്ഞതും രെമ്യ ചെന്നു അർജുന്റെ ബൈക്കിന്റെ പുറകിൽ കേറി.. അഭി നവിയുടെ പുറകിലും ആതിര അജോയുടെ പുറകിലുമാണ് കേറിയത്…

അങ്ങനെയവർ ഈരാറ്റുപേട്ടയിലേക്ക് പുറപ്പെട്ടു.. എട്ടേമുക്കാലോടെയവർ പാലായിലെത്തി… രാവിലെയൊന്നും കഴിക്കാതെയിറങ്ങിയത് കൊണ്ട് അവർ പാലായിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടർന്നത്..

ഒമ്പതരയോടെ അവർ ഈരാറ്റുപേട്ടയിൽ എത്തി.. അവിടെ അവരെ കാത്ത് അഭിയുടെ അങ്കിളുണ്ടായിരുന്നു…

പുള്ളിയെ കണ്ടപ്പോഴേ അഭി നവിയുടെ ബൈക്കിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് ചെന്നു കെട്ടിപ്പിടിച്ചു കൊണ്ട് വിശേഷം ചോദിച്ചു….

ശേഷം എല്ലാവരെയും അവൾ അങ്കിളിനു പരിചയപെടുത്തി..

” നിങ്ങൾ ബസിനാണ് വരുന്നതെന്ന് പറഞ്ഞിട്ടു..”

” അതു അങ്കിൾ ഇതു ഫ്രണ്ട്സിന്റെ വണ്ടിയാണ്, ഇന്ന് രാവിലെയാ കിട്ടിയത്.. ”

നവി അങ്കിളിനോട്‌ പറഞ്ഞു…

” എന്നാ നമുക്ക് പോകാം.. ഇവിടെ നിന്നും തീക്കോയി വഴി മംഗളഗിരി വരെയേ ബൈക്ക് പോകു.. പിന്നെ അവിടെ നിന്ന് ജീപ്പിന് പോകണം.. ഒരു കാര്യം ചെയ്… ഞാൻ മുന്നേ പോകാം നിങ്ങൾ പുറകെ വന്നാൽ മതി… ”

അങ്കിൾ ഇതും പറഞ്ഞു ജീപ്പ് എടുത്തു മുന്നോട്ടു പോയി.. അഭി വന്നു നവിയുടെ ബൈക്കിൽ കേറിയതും അവരും ജീപ്പിന് പുറകെ പോയി…

മംഗളഗിരിയിൽ ചെന്നപ്പോൾ ബൈക്ക് ഒരിടത്തു ഒതുക്കി വച്ചിട്ട് അവർ ജീപ്പിൽ കയറി.. അഭി മുന്നിലും ബാക്കിയുള്ളവർ ജീപ്പിന് പുറകിലുമായിയാണ് കേറിയത്…

ശെരിക്കുമോരു ഓഫ്‌ റോഡ് റൈഡ് പോകുന്ന പോലെ അവർക്ക് തോന്നി.. മണ്ണ് വഴികളും മരങ്ങൾ നിറഞ്ഞ കാടുമെല്ലാം. അവർക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു…

” അങ്കിളേ ഞാൻ ഇവരോട് മർമലയെ പറ്റി പറഞ്ഞപ്പോൾ ഇവർക്കു വല്ല്യ താല്പര്യമില്ലയിരുന്നു.. പിന്നെ എന്റെ ഉറപ്പിലാണ് വന്നത്… ”

അഭി അങ്കിളിനോട്‌ പറഞ്ഞു…

” അതെന്താ മക്കളെ നിങ്ങൾ കേട്ടിട്ടില്ലേ ഈ സ്ഥലത്തെ പറ്റി… യാത്രകൾ ഇഷ്ട്ടപെടുന്നവർക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലമാണ് മർമലാ… ”

” അതു അങ്കിൾ.. ഞങ്ങൾ ഈ എറണാകുളത്തും ആലപ്പുഴയിലൊക്കെയുള്ളവർ ആണ് അപ്പോൾ ഇതു പോലെയൊരു സ്ഥലത്തെ പറ്റി … ”

” മ്മ് .. മനസിലായി…. എല്ലാവർക്കും അവരവരുടെ നാടു തന്നെയാണ് വലുത്… ”

അർജുൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് അങ്കിളും പറഞ്ഞു..

” അങ്കിളേ ഇനി ഒരുപാട് ദൂരമുണ്ടോ.. ”

ആതിര ചോദിച്ചു…

” കുറച്ചു ദൂരം കുടെ പോണം മോളെ… ”

” എന്നാ അങ്കിളേ ഈ സ്ഥലത്തെ പറ്റിയൊന്നു പറയാവോ… ”

” അതിനെന്താ…

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീകോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഈ മാർമല അരുവി വെള്ളച്ചാട്ടം.

മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമായ അരുവിയിലാണ് ഈ വെള്ളച്ചാട്ടം.

കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തായിയുണ്ട്.

40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം അതാണ് ഇവുടുത്തെ പ്രിത്യേകത.

വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ ഒരു തടാകവുമുണ്ട് .

വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ആ കുളം.

പക്ഷെ മഴകാലത്ത് ശക്തമായ ഒഴുക്കായതു കാരണം തടാകത്തിൽ ഇറങ്ങാൻ സമ്മതിക്കില്ല, എങ്കിലും അകലെ നിന്ന് കാണാം.

പിന്നെ ഇവിടെ നിന്ന് കുറച്ചു ദൂരമേയുള്ളൂ ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും.

ഇങ്ങോട്ടേക്കു ഇപ്പോൾ നമ്മൾ വന്നത് പോലെ തീക്കോയിയില്നിന്ന് മംഗളഗിരി വഴിയും പിന്നെ അടക്കത്തുനിന്ന് വെള്ളാനി വഴിയും മാര്മല വെള്ളച്ചാട്ടത്തില് എത്താം….

പിന്നെ ഇപ്പോൾ നിങ്ങൾ വന്നത് നന്നായി ”

അങ്കിൾ പറഞ്ഞു..

” അതെന്താ അങ്കിളേ.. ”

അഭി ചോദിച്ചു…

” ഇവിടെ കഴിഞ്ഞ ഒരാഴ്ചയായിട്ടു നല്ല മഴയായിരുന്നു.. അതോണ്ട് അരുവിയിൽ നല്ല വെള്ളം കാണും അതു തന്നെ കാര്യം… ”

അങ്കിൾ പറഞ്ഞു കൊണ്ടിരിന്നു, പെട്ടെന്ന് ജീപ്പ് ഒരിടത്തു കൊണ്ട് ചെന്നു നിർത്തി…

” എന്താ അങ്കിളേ ഇവിടെ നിർത്തിയെ.. ”

” ഇവിടെ വരെയേ വണ്ടി വരു.. ഇനി കുറച്ചു നടക്കണം… ”

ഇതും പറഞ്ഞു അങ്കിൾ മുന്നോട്ടു നടന്നു..

അതു കണ്ടു അങ്കിളിന്റെ പുറകെ മറ്റുള്ളവരും.. ആതിര അങ്കിളിനോട്‌ ഓരോ കാര്യങ്ങൾ ചോദിച്ചുപുറകെ കൂടി..

അവൾക്ക് പുറകിൽ രെമ്യയും അർജുനും അജോയും അഭിയും ഏറ്റവും പുറകിലായി നവിയുമായിരുന്നു നടന്നതു…

നവി നടക്കുമ്പോഴും അവൻ കാണുന്ന കാഴ്ച്ചകളെല്ലാം അവന്റെ ഫോണിൽ പകർത്തി കൊണ്ടാണ് അവരുടെ കൂടെ നടന്നത്…

മുന്നോട്ടു നടന്ന വഴിയിൽ ഒരു കല്ലിൽ തട്ടി അഭി വീഴാൻ പോയതും..

തുടരും….

( മാർമല അരുവി വെള്ളച്ചാട്ടം കോട്ടയം കാരുടെ സ്വകാര്യ അഹങ്കാരമാണ്, യാത്രകൾ ഇഷ്ട്ടപെടുന്നവർക്കു ഏറ്റവും പ്രിയമുള്ള സ്ഥലം വാക്കുകളിൽ കൂടെ അവിടം വിവരിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്.. എന്നാലും എന്നെകൊണ്ട് ആവുന്ന വിധം ചെറിയൊരു വിവരണം ഞാൻ ഈ ഭാഗത്തിൽ ചേർത്തിട്ടുണ്ട്… ബാക്കി അടുത്ത പാർട്ടിൽ )

 

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

-

-

-

-