Novel

💕അഭിനവി💕 ഭാഗം 28

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

” പിന്നെ ഞാനങ്ങനെ പറയണം.. ”

ഇതും പറഞ്ഞുകൊണ്ടു അർജുൻ അവരുടെ അടുത്തേക്ക് വന്നു.. അവനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ എല്ലാവരും എന്ത്‌ പറയണമെന്നറിയാതെ പരസ്പരം നോക്കി…

” പറയ അഭി ഞാൻ പിന്നെ എന്തു പറയണം, ഒരുത്തി എന്നേ നല്ലത് പോലെ പറ്റിച്ചു പോയിട്ടു അതികം ദിവസം പോലുമായില്ല… അതിനു മുന്നേ അടുത്തയാൾ വന്നേക്കുന്നു അവളുടെ ഇഷ്ട്ടവും പറഞ്ഞു കൊണ്ടു… ”

അർജുൻ ദേഷ്യത്തോടെ രെമ്യ നോക്കികൊണ്ടു പറഞ്ഞു…

” അർജുനെ അങ്ങനെയല്ല, ഇവൾക്ക് നിന്നെ.”

” ഇവൾക്ക് എന്നെ നേരത്തെ മുതലേ ഇഷ്ട്ടമായിരുന്നെന്ന്… അതല്ലേ അഭി പറയാൻ വന്നത്… ”

അർജുൻ പെട്ടെന്ന് ചോദിച്ചപ്പോൾ അഭി അതേയെന്ന് തലയാട്ടി…

” അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അതു ആദ്യമെ പറയണമായിരുന്നു.. അല്ലാതെ ഇവള് കാണിച്ചപോലെ എല്ലാമുള്ളിലൊദിക്കി നടക്കുയല്ലായിരുന്ന വേണ്ടത്.. ”

അർജുൻ ദേഷ്യത്തോടെ തന്നെ ഇത്രയും പറഞ്ഞു അവരുടെ അടുത്ത് നിന്നും തിരിച്ചു പോയി… ഇത്രയുമായപ്പോൾ തന്നെ രെമ്യയുടെ കണ്ണുകളും നിറഞൊഴുകിയിരുന്നു…

അതൂടെ കണ്ടതും എല്ലാവർക്കും നവിയോടും ദേഷ്യമായി.. അവനായിരുന്നു രെമ്യ അന്ന് തന്നെ അർജുനോട് അവളുടെ ഇഷ്ട്ടം പറയണമെന്നു നിർബന്ധം, എല്ലാവരും നവിയെ നോക്കിയതും അവനും അവിടെ നിന്നുമെണീറ്റു പോയി…

” പോട്ടെടാ.. അർജുൻ അവന്റെ വിഷമം കൊണ്ടു പറഞ്ഞതെല്ലേ… നിനക്ക് ഇതു ആദ്യമെ തന്നെയങ് അവനോടു പറഞ്ഞാൽ മതിയായിരുന്നു.. അപ്പോഴീ പ്രെശ്നമൊന്നുമുണ്ടാവില്ലായിരുന്നു… ”

അഭി രെമ്യ ചേർത്തു പിടിച്ചു കൊണ്ടു തന്നെ പറഞ്ഞു..

” ശെരിയാ ആ രേഷ്മ നിങ്ങളുടെ ഇടയിൽ വന്നത് കൊണ്ടാണ് ഇത്രയും പ്രെശ്നമുണ്ടായത്… അവളെ ഒന്നുടെ കൈയിൽ കിട്ടിയാൽ ”

” ആാാാ.. ”

ആതിര ദേഷ്യത്തോടെ തന്നെ അടുത്തിരുന്ന അജോയുടെ ദേഹത്തു അവളുടെ കൈയിലെ നഖമിറക്കികൊണ്ടു പറഞ്ഞു…

” ടി ദുഷ്ട പിശാശേ, ഞാനെന്തു തെറ്റ് ചെയ്തു എന്റെ മെക്കിട്ടു കേറാൻ മാത്രം… ”

ആതിര പിച്ചിയടുത്തു തിരുമി കൊണ്ടു അജോ ചോദിച്ചു.. അതോടൊപ്പം അവളുടെ അടുത്ത് നിന്നും എണീറ്റു മാറാനും അവൻ മറന്നില്ല…

” സോറി ടാ ഞാൻ പെട്ടെന്ന് നീ രേഷ്മയാണെന്ന് ഓർത്തു പോയി… ”

ആതിരയൊരു വളിച്ച ചിരിയോടെ പറഞ്ഞു…

” എന്റെ കൈ.. സെപ്റ്റിക് ആകുവോടി…”

അജോ വീണ്ടും കൈ തിരുമി കൊണ്ടു ആതിരയോടു തന്നെ ചോദിച്ചു.. അതിനവൾ അജോയെ നോക്കി കോക്രിക്കാട്ടി.. മുഖവും തിരിച്ചിരുന്നു…

” എന്നാലും നമ്മുടെ അർജുന്റെ കാര്യമേ ദേഷ്യം എന്താണന്നു പോലും അറിയാത്ത ചെക്കനായിരുന്നു… ഒരുത്തി പറ്റിച്ചപ്പോൾ കണ്ടില്ലേ അവന്റെ സ്വഭാവം തന്നെ മാറി… ”

അജോ തന്റെ കൈ തിരുമി കൊണ്ടു തന്നെ കൂടെയുള്ളവരോടു പറഞ്ഞു…

” ഓ ഭാഗ്യം നിന്റെ നാവിനു കുഴപ്പമൊന്നുമില്ലായിരുന്നല്ലെ.. ഞാൻ വിചാരിച്ചു അർജുൻ പറഞ്ഞതു കേട്ട് നിന്റെ നാവ് ഇറങ്ങി പോയെന്നു.. ”

ആതിര അജോയെ കളിയാക്കി കൊണ്ടു പറഞ്ഞു..

” ടി… ഊതല്ലേ… അന്നേരം ഞാൻ വല്ലതും പറഞ്ഞിട്ടു വേണം ഇവളോടുള്ള ദേഷ്യം മുഴുവൻ എന്റെ മുതുകത്തു തീർക്കാൻ… വെറുതെ എന്തിനാ എന്റെ മാളുവിനെ കല്യാണത്തിനു മുൻപേ തന്നെ വിധവയാക്കുന്നതു.. ”

അജോ ആതിരയോടായി പറഞ്ഞു…

” ടാ അതൊക്കെ വിട്.. ഇപ്പോൾ ഇവരുടെ കാര്യത്തിലെന്തു ചെയ്യും ”

അഭി ചോദിച്ചു…

” എനിക്ക് തോന്നുന്നതു അവനും ഇഷ്ട്ടകുറവൊന്നും കാണില്ല.. പിന്നെ ഇവളോട് ദേഷ്യ പെട്ടത് ഇത്രയും നാള് കൂടെയുണ്ടായിരുന്നിട്ടും ഇവളുടെ ഇഷ്ട്ടം അവനോടു പറയാത്തതിന്റെയായിരിക്കും… ”

അജോ ആലോചിനയോടെ പറഞ്ഞു…

” എനിക്കുമത് തോന്നി… ആ എന്തായാലും കുറച്ചൂടെ കാത്തിരിക്കാം എന്നിട്ട് ഒന്നുടെ അവനോടു പറഞ്ഞു നോക്കാം… എന്നിട്ട് ബാക്കി ആലോചിക്കാം..”

ആതിര പറഞ്ഞതും എല്ലാവരും അതു സമ്മതിച്ചു.. അവിടെ നിന്നും എല്ലാരും ക്ലാസ്സിലേക്ക് പോയി..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ദിവസങ്ങളും ആഴ്ചകളും പിന്നെയും കടന്നുപോയി… അഞ്ചാം സെമസ്റ്ററിലെ എക്സാം ഡേറ്റ് വന്നു.. അതു കൊണ്ടു തന്നെ എല്ലാവരും തകർതീയായി പഠിക്കുന്നുമുണ്ട്…

” എക്സാം ഡേറ്റ് എല്ലാവരും അറിഞ്ഞു കാണുമല്ലോ.. അതുകൊണ്ടു എല്ലാവരും നാളെ റെക്കോർഡ് സബ്മിറ്റ് ചെയണം… എന്നാലേ എക്സാം എഴുതാൻ പറ്റു.. ”

മിസ്സ്‌ വന്നു എല്ലാവരോടുമായി പറഞ്ഞിട്ടുപോയി.. അതു കേട്ടതും കുറച്ചു പേരുടെ കിളികളൊക്കെ ഏതോ വഴിയെ പോയി.. അവരൊന്നും റെക്കോർഡ് കംപ്ലൈന്റ് ചെയിതിട്ടില്ലായിരുന്നു അതു കൊണ്ടു തന്നെ പഠനം മൊക്കെ നിർത്തി വച്ചു എല്ലാവരും റെക്കോർഡ് കംപ്ലീറ്റ് ചെയാൻ ശ്രെമിച്ചുകൊണ്ടിരിന്നു, കംപ്ലീറ്റ് ചെയ്തവർ എല്ലാം ഭാഗവും ഒന്നുടെ ചെക്ക് ചെയ്തു എല്ലാം കംപ്ലീറ്റ് ആണെന്ന് ഉറപ്പ് വരുത്തി…

” ടി രേഷ്മേ.. നിന്റെ റെക്കോർഡ് എല്ലാം കംപ്ലീറ്റ് ആണോ… ”

രേഷ്മയുടെയൊരു ഫ്രണ്ട് അവളോട്‌ ചോദിച്ചു..

” പിന്നെ അതൊക്കെ നമ്മുടെ മണ്ണുണ്ണി കംപ്ലീറ്റ് ചെയ്തു തന്നിട്ടുണ്ട് ”

രേഷ്മ പുച്ഛത്തോടെ തന്നെ പറഞ്ഞു…

” പാവം ചെറുക്കൻ കഷ്ടമുണ്ടടി.. ”

” ഒന്നു പോടീ, അവളുടെയൊരു കഷ്ട്ടം കൊണ്ടു വന്നേക്കുന്നു ”

” ടി നിന്നെ മനുവുമായി കണ്ടതിനു ശേഷമല്ലേ അവൻ നിനക്ക് റെക്കോർഡ് തന്നത്.. അവനതിൽ എന്തങ്കിലും പണി ഒപ്പിച്ചിട്ടുണ്ടെങ്കിലോ.. ”

രേഷ്മയുടെ ഫ്രണ്ട് അവളുടെ റെക്കോർഡ് എഴുതുന്നതിനിടയിൽ അവളോട് ചോദിച്ചു…

” ഏയ്‌ ഞാനത് നമ്മുടെ പഠിപ്പി സോനയെ കൊണ്ടു ചെക്ക് ചെയ്പ്പിച്ചിരുന്നു അവളാ റെക്കോർഡ് മുഴുവൻ നോക്കിയിട്ട് എല്ലാം ഒക്കെയാണെന്ന് പറഞ്ഞതാ…

പിന്നെ സത്യം പറയാലോ ഞാനവനെ പറ്റിചെങ്കിലും അവൻ തിരിചൊന്നും ചെയ്യില്ല.. കാരണം അതിനുള്ള കപ്പാസിറ്റിയൊന്നും അവനില്ല.. അവൻ വെറും നിഷ്ക്കു… ”

രേഷ്മ അർജുനെ പുച്ഛത്തോടെ നോക്കികൊണ്ടു പറഞ്ഞു…

” എന്നാ നിനക്ക് കൊള്ളാം… നിന്റെയൊക്കെയൊരു ഭാഗ്യം… ഇനി ഇതൊക്കെ ഞാൻ എപ്പോൾ എഴുതി തീർക്കുവോ എന്തോ ”

രേഷ്മയുടെ ഫ്രണ്ട് രേഷ്മയോടു ഇതും പറഞ്ഞുകൊണ്ടു അവളുടെ റെക്കോർഡ് എഴുതാൻ തുടങ്ങി…

” ടി അതിനാണ് ഞാൻ നിന്നോട് പറഞ്ഞതു നമ്മുടെ ക്ലാസ്സിലുള്ള ഏതെങ്കിലും മോരുത്തനെ സെറ്റാക്കാൻ അപ്പോൾ നിനക്ക് ഇത്രയും പ്രെശ്നം വരില്ലായിരുന്നല്ലോ… അപ്പോൾ അവളുടെയൊരു ദിവ്യപ്രണയം ”

രേഷ്മ ചോദിച്ചു…

” അതേടി എനിക്കൊരു പ്രണയമുണ്ട്. എന്റെ സ്വന്തം അനൂപ്.. എനിക്കാ ഒരെണ്ണം മാത്രം മതി, അല്ലാതെ നിന്നെ പോലെ ഒരേ സമയം മുന്നാലെണ്ണത്തിനെയൊന്നും എനിക്ക് ആവിശ്യമില്ല.. ”

” ഓ എന്നാ തമ്പുരാട്ടി ഇരുന്നു എഴുതിയാട്ടേ…ഇല്ലേൽ സമയത്ത് വെക്കാൻ പറ്റില്ല.. ”

ഇതും പറഞ്ഞു രേഷ്മ തന്റെ മുന്നിലുള്ള ഡെസ്കിലേക്ക് കിടന്നു… അപ്പോഴും ആ ക്ലാസ്സിലെ മിക്കരും റെക്കോർഡ് എഴുതാനുള്ള തിരക്കിലായിരുന്നു… അവരുടെ മിസ്സ്‌ വന്നതും എല്ലാവരും റെക്കോർഡ് എഴുതുന്നത് കണ്ടു തിരിച്ചു പോയി…

” എടാ നവി നിന്റെ റെക്കോർഡ് ഒന്നു കാണിച്ചേ.. എനിക്ക് ചെറിയൊരു ഡൗട്ടുണ്ട് ”

അജോ നവിയോട് ചോദിച്ചു…

” ഇത്രയുമടുത്തിരിക്കുന്ന എന്റെ റെക്കോർഡ് നിനക്ക് വേണ്ടേ.. ”

അജോ നവിയോട് ചോദിക്കുന്നത് കേട്ട് അർജുൻ ചോദിച്ചു..

” വേണ്ട വേണ്ടാത്തോണ്ടാ ”

അജോ അവനെ നോക്കി പറഞ്ഞു…

” ടി രെമ്യ നിന്റെയാ പെൻസിലൂടെ ഇങ്ങു തന്നെ.. ”

അജോ വീണ്ടും രെമ്യയോട് ചോദിച്ചു…

” സത്യത്തിൽ നിനക്ക് എന്തുപറ്റി ”

” അല്ല അർജുനെ ശെരിക്കും നിനക്കെന്താ പറ്റിയത്…

അർജുൻ വീണ്ടും അജോയോട് ചോദിച്ചതു കേട്ട ആതിര തിരിഞ്ഞിരുന്നു കൊണ്ടു അർജുനോട് ചോദിച്ചു…

” അല്ലടി, ഇന്നെ വരെ എന്നോടോര് വാക്ക് പോലും ചോദിക്കാതെ എടുത്തു കൊണ്ടിരിന്ന സാധനങ്ങളോക്കെ ഇപ്പോൾ മറ്റുള്ളവരോടു ചോദിചിട്ട് അവരുടെ കൈയിൽ നിന്നും മേടിക്കുന്നു അതു കൊണ്ടു ചോദിച്ചതാ… ”

അർജുൻ അജോയെ നോക്കി കൊണ്ടു ആതിരക്ക് മറുപടി കൊടുത്തു, അതു കേട്ടു അജോ അർജുനെയൊന്നു നോക്കുകയാല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

” എന്നോടെന്തിനീ പിണക്കം…
ഒന്നുമിണ്ടാനെന്നോട് പരിഭവം.. ”

അർജുനൊരു പ്രിത്യേക താളത്തിൽ ചിരിയോടെ തന്നെ അജോയെ നോക്കി കൊണ്ടു പാടി…

” ടാ നവി നിങ്ങളുടെ ട്രൂപ്പിലേക്ക് പാടാൻ ഗായകനെ വേണോ.. ദേ ഇവനെ പിടിച്ചു കൊണ്ടു പൊക്കോ.. ”

അജോ ദേഷ്യത്തോടെ അർജുനെയൊന്നു നോക്കിയാ ശേഷം നവിയോടായി പറഞ്ഞു…

” എന്തിനാടാ ആ സ്റ്റേജ് പൊളിക്കാനോ… ”

നവിയൊരു തമാശ രൂപേണ പറഞ്ഞു അജോയോടു ചോദിച്ചു അതു കേട്ടതും നവിയും ആതിരയും അർജുനെ നോക്കി ചിരിച്ചു…

” അങ്ങനെ കളിയാക്കുവൊന്നും വേണ്ട എന്റെ അർജുൻ നന്നായി പാടും.. ”

നവി പറഞ്ഞയുടനെ തന്നെ രെമ്യ നവിയോടായി പറഞ്ഞു…

” അതെന്താ അവൻ നിന്റെ അടുത്ത് മാത്രമായി പാടി തന്നോ… ”

അജോ ചോദിച്ചതും അതിനു മറുപടി പറയാതെ രെമ്യ കണ്ണമടച്ചിരുന്നു…

” അല്ല അപ്പോൾ ഇതിന്റെ ഇടയിൽ കൂടെ ഞങ്ങളൊന്നുമറിയാതെ പാട്ടൊക്കെ പാടാൻ തുടങ്ങിയല്ലേ……. ”

അജോ പെട്ടെന്ന് തന്നെ രെമ്യയെയും അർജുനെയും നോക്കി പറഞ്ഞു… അതു കേട്ടതും അർജുൻ രെമ്യ നോക്കി.. അവളാണേൽ എന്തു പറയണമെന്നറിയാതെ വിളറിയ ചിരിയും ചിരിച്ചു കൊണ്ടരിരുന്നു…

” ഇങ്ങ് ഇറങ്ങിക്കെ രണ്ടും.. ഞങ്ങളെ ഇവിടെ പൊട്ടന്മാരായി ഇരുത്തിയിട്ട് നിങ്ങൾ രണ്ടു പേരും ഞങ്ങളറിയാതെ ഡ്യൂയറ്റ് അടിക്കുന്നോ.. ”

അജോ അവിടെ നിന്നും എണീറ്റുകൊണ്ടു പറഞ്ഞു…

” ടാ അജോ നീ ഇവിടെ ഇരി, ഞാൻ പറയട്ടെ.. ”

അർജുൻ അവനെ പിടിച്ചു അവരുടെ സീറ്റിൽ ഇരുത്തികൊണ്ടു പറഞ്ഞു..

” പറ്റില്ല.. ”

” അജോ പ്ലീസ്.. ”

” ശെരി എന്നാ എല്ലാം കാര്യവും പറ.. ”

അജോ അർജുനെയും രെമ്യയും നോക്കി പറഞ്ഞു. അപ്പോഴേക്കും നവിയും അഭിയും ആതിരയും കൂടെ അർജുന്റെ അടുത്തേക്ക് വന്നിരുന്നു…

” എടാ അതു എനിക്കും ഇവളെ ഇഷ്ട്ടമായിരുന്നു ആദ്യം കണ്ട നാൾ തൊട്ട് തന്നെ..

പലപ്പോഴും ഞാൻ പറയണമെന്നു വിചാരിച്ചതാ.. പക്ഷെ ഇവൾക്ക് ആ ഇഷ്ട്ടം എന്നോടില്ലെങ്കിൽ.. പിന്നെ ഞാനെങ്ങനെ നിങ്ങളെയൊക്കെ ഫേസ് ചെയുമെന്നൊക്കെയോർത്താ പറയാൻ മടിച്ചതു..

അപ്പോഴാണ് രേഷ്മ അവളുടെ ഇഷ്ട്ടം പറഞ്ഞു വന്നത്… ഇവളെ നോക്കുമ്പോഴൊന്നും എന്നോടോരു ഇഷ്ട്ടമുണ്ടെന്നും തോന്നിയില്ല.. അതു കൊണ്ടു ഞാൻ പിന്നെ രേഷ്മയോടു ഒക്കെ പറഞ്ഞു… പിന്നെ ഞാൻ രേഷ്മയെ തന്നെ സ്നേഹിച്ചു തുടങ്ങി.. പക്ഷെ അതു എന്റെ വെറും തോന്നൽ മാത്രമായിരുന്നു.. അപ്പോഴും മനസിന്റെ ഏതോ കോണിൽ രെമ്യയോടുള്ള ഇഷ്ട്ടവുമുണ്ടായിരുന്നു…

അതാണ് രേഷ്മ എന്നേ ചതിക്കുവാണെന്ന് അറിഞ്ഞപ്പോഴും ഞാനൊന്നും പ്രതികരിക്കാതെയിരുന്നതു… അവൾ പോകുവാണെൽ അത്രയും നല്ലതെന്ന് കരുതി ”

അർജുൻ പറഞ്ഞു നിർത്തി… ഇതെല്ലാം കേൾക്കുമ്പോഴും അർജുന്റെയുള്ളിൽ രെമ്യയോട് ഇങ്ങനെയൊരു ഇഷ്ട്ടമുണ്ടായിരുന്നുന്ന് വിശ്വസിക്കാൻ കഴിയാതെയിരിക്കുവായിരുന്നു നവിനൊഴിച്ചു ബാക്കിയെല്ലാവരും….

” അല്ല അന്ന് ഇവൾ നിന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞതു നീ ഇവളെ അങ്ങനെയൊന്നും കണ്ടിട്ടില്ല നീ എനിക്ക് എന്റെ പെങ്ങളെ പോലെയാണന്നൊക്കെയല്ലേടാ.. ”

അജോ തന്നെ അർജുനോട് വീണ്ടും ചോദിച്ചു..

” അതു ഇത്രയും നാളും എന്നോട് ഇഷ്ട്ടം പറയാതെയിരുന്നതിന് ചെറിയൊരു പണി കൊടുത്തതാ.. ”

അർജുനോരു ചിരിയോടെ പറഞ്ഞു.. അതോടെ കേട്ടപ്പോൾ എല്ലാരും കൂടെ അവനെ എടുത്തിട്ട് പഞ്ഞികിട്ടു… അപ്പോഴേക്കും അവിടുത്തെ ശബ്ദം കേട്ടു എന്താ നടക്കുന്നതെന്നറിയിതെ ആ ക്ലാസ്സിലെ ബാക്കിയുള്ളവർ പരസ്പരം നോക്കി…

” ടി ഫ്രണ്ട്സ് എല്ലാം തല്ലി പിരിയുവോ.. ”

ആ അടി പിടി നോക്കിയാ രേഷ്മ അവളുടെ ഫ്രണ്ടിനോടോരു ചിരിയോടെ ചോദിച്ചു..

” ആർക്കറിയാം.. ”

അവളും തിരിച്ചു പറഞ്ഞു…

” ടി രെമ്യ വന്നേന്നേ രക്ഷിക്കടി.. ഇല്ലേൽ നീ വിധവയായി പോകും..”

തല്ല് കൊള്ളുന്നതിനിടയിൽ അജോ രെമ്യയോട് വിളിച്ചു പറഞ്ഞു..

” ഇല്ല.. എന്റെ പെങ്ങൾക്ക് ഞാൻ നിന്നെക്കാട്ടിലും നല്ലൊരുത്തനെ കണ്ടു പിടിച്ചു കൊടുത്തോളാം.. ”

അർജുനെ തല്ലുന്നതിനിടയിൽ അജോ അവനോടു പറഞ്ഞു.. അപ്പോഴേക്കും രെമ്യയും നവിയും പിന്നെ ആ ക്ലാസ്സിലെ മറ്റുള്ളവരും കൂടെ എല്ലാവരെയും പിടിച്ചു മാറ്റി…

” അല്ല ഒരു സംശയം.. നീ ഇവളോട് എപ്പോഴാ ഇഷ്ട്ടമാണെന്ന് പറഞ്ഞതു.. ”

അജോ അടി നിർത്തിയ ശേഷം അണച്ചു കൊണ്ടു തന്നെ അർജുനോടും രെമ്യയോടുമായി ചോദിച്ചു…

” അതു ഇതു വരെ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല, പക്ഷെ പറയാതെ പറഞ്ഞു ”

രെമ്യയൊരു നാണത്തിൽ കലർന്ന ചിരിയോടെ പറഞ്ഞു…

” അപ്പോൾ രണ്ടുപേരും കൂടെ ഒത്തോണ്ടായിരുന്നല്ലേ.. ”

അജോ പറഞ്ഞപ്പോൾ രെമ്യയും അർജുനും ഒരു ചിരിയോടെ പരസ്പരം നോക്കി.. പക്ഷെ ആ ചിരി നിൽക്കാൻ അജോയുടെ അടുത്ത വാചകം തന്നെ ധാരാളമായിരുന്നു..

” നിങ്ങൾക്കൊരു പണിഷ്മെന്റ് തരാം.. രണ്ടും പേരും കൂടെ മര്യാദയ്ക്ക് അതു ചെയ്തോണം ”

അജോ ഒരു താക്കിതു പോലെ പറഞ്ഞു…

” ടാ ആരോമേലെ മിസ്സ്‌ വരുന്നുണ്ടോന്ന് നോക്കിക്കെ.. ”

അജോ ക്ലാസ്സിൽ ഏറ്റവും മുന്നിൽലായി ഇരുന്നവനോടു വിളിച്ചു പറഞ്ഞു..

” ഇല്ല.. ”

ആരോമൽ ക്ലാസ്സിനു പുറത്തേക്ക് നോക്കിയ ശേഷം പറഞ്ഞു, അതു കേട്ട് അജോ അർജുനെയും രെമ്യയുമൊന്നു നോക്കിയ ശേഷം ക്ലാസ്സിന്റെ ഏറ്റവും മുന്നിലേക്ക് നടന്നു…

അജോ എന്താ ചെയ്യാൻ പോകുന്നതെന്നറിയാതെ മറ്റുള്ളവരും അവനെ നോക്കി നിന്നു…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25

💕അഭിനവി💕 ഭാഗം 26

💕അഭിനവി💕 ഭാഗം 27

Comments are closed.