Novel

💕അഭിനവി💕 ഭാഗം 12

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

ദിവസങ്ങൾ പിന്നെയും കടന്നു പോയി ഓണാവധി കഴിഞ്ഞു കോളേജ് വീണ്ടും തുറന്നു. പതിവുപോലെ ഒരു ദിവസം…

” എടാ ഒരു കാര്യമറിഞ്ഞോ… ”

ഉച്ചക്കത്തെ ബ്രേക്ക് ടൈമിൽ ക്ലാസ്സിലേക്കു കയറി വന്ന രെമ്യ നവിയോടും മറ്റുള്ളവരോടുമായി ചോദിച്ചു…

” എന്ത്‌.. ”

” അന്ന് കോളേജ് അടക്കുന്നത്തിന്റെയന്ന് മൂന്നു പേര് അപ്രത്തെയാ കുഴിയിൽ വീണില്ലേ.. അവരെ മൂന്നു പേരെയും പിന്നെ വേറെയൊരു ചേട്ടനെയും കോളേജിൽ നിന്നും ഡിസ്മിസ് ചെയ്തു… ”

രെമ്യ ഇതു പറഞ്ഞതും നവി ആതിരയെയൊന്നു നോക്കി.. അവളുടെ മുഖത്തപ്പോൾ ആശ്വാസമായിരുന്നു…

അപ്പോഴവൻ മൂന്നു ദിവങ്ങൾക്കു മുൻപ് ആതിര തന്നെ വിളിച്ച കാര്യമോർത്തു…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” നവി… ഞാൻ… ഞാനിനി കോളേജിലേക്കു വരണോ.. അവർ ഇനി എന്നേ എന്തെങ്കിലും ചെയ്താൽ… ”

അവൾ കരച്ചിലോടെ അവനോടു ചോദിച്ചു…

” നീ ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നത്.. അന്ന് ഞങ്ങൾ ഇടപെടാൻ പോയപ്പോൾ നീ തന്നെയല്ലേ ഞങ്ങളെ തടഞ്ഞത്.. ”

” അതു അന്ന് ഞാൻ കാരണം.. നിങ്ങൾക്ക്… ”

” വേണ്ടാ… അതിനെകുറിച്ചിനി നീ പറയണമെന്നില്ല.

അതുമല്ല അന്നത്തെ കാര്യമോർത്തു നീയിനി ടെൻഷനടിക്കുവൊന്നും വേണ്ട കേട്ടല്ലോ…. അതുപോട്ടേ ഈ കാര്യം വീട്ടിൽ ആരും അറിഞ്ഞില്ലല്ലോ… ”

” ഇല്ല.. ”

” എന്നാ ഇനി അവരെ അറിയിക്കാനൊന്നും നിൽക്കേണ്ട.. നീ ധൈര്യമായി ഇങ്ങു പോരെ.. ബാക്കി ഞാൻ നോക്കി കോളാം… ”

നവിയൊരു ചിരിയോടെ പറഞ്ഞു…

” നവി.. നിങ്ങൾക്കൊന്നും.. ”

” ഞങ്ങൾക്കൊന്നും വരാതെ ഞങ്ങൾ നോക്കിക്കോളാം അതുപോരെ… ”

ആതിര പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ നവി അവളോട് പറഞ്ഞു…

“Mm…മതി.. ”

” എന്നാ മോള് പോയി വെക്കേഷൻ അടിച്ചു പൊളിക്ക്.. ബാക്കി നമുക്ക് കോളേജിൽ വന്നിട്ട്… ”

നവി ഇതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു… അപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

” നവി നീ എന്താ ആലോചിക്കുന്നെ.. ”

പഴയ കാര്യങ്ങൾ ഓർത്തു കൊണ്ടിരുന്ന നവിയോട് അഭി ചോദിച്ചു…

” ഏയ്‌.. ഒന്നുല്ല… അല്ല അവരെ എന്തിനാ പുറത്താക്കിയത്.. ”

നവി ആതിരയെയൊന്നു നോക്കിയ ശേഷം അഭിയോട് ചോദിച്ചു…

” അതു അന്ന് കോളേജിൽ വച്ചവർ മദ്യപിച്ചുലെക്ക് കേട്ടാണ് ടെറസിന്റെ മേലെന്നു താഴെ വീണത്, അതു തന്നെ കാരണം… പിന്നെയവർ കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കു പോയത്… ”

അഭി ഇത്രയും പറഞ്ഞ ശേഷം ചുറ്റുമൊന്നു നോക്കി ശേഷം…

” അവരെ നാലു പേരെയും ആരോ ശെരിക്കും പെരുമാറിയിട്ടുണ്ട്.. അതുറപ്പാ.. ”

അഭി അവരോട് പതിയെ പറഞ്ഞു.. അതു കേട്ടതും ആതിര പെട്ടെന്ന് തന്നെ നവിയെ നോക്കി…പക്ഷെ അതു കേട്ട് അവനുമൊന്നു ഞെട്ടി…

” എന്ന് നിന്നോട് ആരു പറഞ്ഞു… ”

അർജുൻ അഭിയോട് ചോദിച്ചു…

” അതു മിസ്സിന്റെ അടുത്ത് നിന്ന് വരുമ്പോൾ അവിടെ പറയുന്നത് കേട്ടതാ… ”

അഭി പറഞ്ഞു.. അപ്പോഴേക്കും അവരുടെ മിസ്സ്‌ ക്ലാസ്സിലേക്കു കയറി വന്നു.. അതു കൊണ്ട് അവിടെ സംസാരം നിർത്തി.. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു…

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

” എന്നാലും കോളേജിൽ വച്ചു മദ്യപിച്ചുന്നും പറഞ്ഞു അവരെ ഡിസ്മിസ് ചെയ്യുവോ… ”

” അതേതായാലും നന്നായി.. ഇല്ലേൽ എന്റെ കൈയുടെ ചൂട് ഇനിയും അവന്മാർ അറിഞ്ഞേനെ.. ”

മനോജ്‌ ചോദിച്ചതും വിഷ്ണു ദേഷ്യമടക്കി കുടെയുള്ളവരോടു പറഞ്ഞു…( ഇതു വിഷ്ണു.. മൂന്നാം വർഷ Mechanical വിദ്യാർത്ഥി… വിഷ്ണുവിന്റെ കൂട്ടുകാർ കാർത്തിക്ക്, മനോജ്‌, സൂരജ്, മനീഷ്… )

” ടാ ഇനിയേലും നിന്റെ ഇഷ്ട്ടം അവളോട്‌ പറയുന്നുണ്ടോ, ഇല്ലേൽ വേറെ വല്ല ആമ്പിള്ളേരും കൊത്തികൊണ്ട് പോകും പിന്നെ ഞങ്ങളോട് ദേഷ്യം കാണിച്ചിട്ട് കാര്യമില്ല… ”

സൂരജ് വിഷ്ണുവിനോട്‌ പറഞ്ഞു…

” ഓ.. അതിന് അവളുടെ കൂടെ എപ്പോഴും ഓരോരുത്തർ കാണുമല്ലോ.. അവളേയൊന്നു തനിച്ചു കിട്ടേണ്ടേ… ”

വിഷ്ണു നിരാശയോടെ പറഞ്ഞു…

” ഒരിക്കൽ ഒറ്റക്ക് പോയതിന്റെ അനുഭവം അവൾക്കുള്ളപ്പോൾ പിന്നെ അവളിനി ഒറ്റക് എവിടെയേലും പോകുവോ.. അഥവാ ഇനി അവൾ പോകാൻ തയാറായാലും കൂടെയുള്ളവർ അതിന് സമ്മതിക്കുവോ… ”

മനീഷ് ഒരു ചിരിയോടെ പറഞ്ഞു…

” പിന്നെയിനി എന്ത്‌ ചെയ്യും… ”

” ഒറ്റ വഴിയെയുള്ളൂ.. അവരുടെ മുന്നിൽ വച്ചു തന്നെ അവളോട്‌ പറയണം.. ”

” അതു അത്ര എളുപ്പമല്ല കാർത്തി… ”

” അതെന്താ… ”

” അവൾക്കു കുറച്ചു പേടിയുടെ അസുഖം കൂടുതലാണ്… അന്ന് ഞാൻ അവളെ മുളക് കഴിപ്പിചില്ലേ.. അന്ന് മുതൽ അവൾക് എന്നേ കാണുന്നതേ പേടിയാണ്… ”

” ഏഹ്.. ”

” mm.. അവൾ അന്ന് ആ ദിവസം വരെയും അവളും പിന്നെ കൂടെ നടക്കുന്നൊരു പെണ്ണുമായാണ് കോളേജിലേക്കു വന്നിരുന്നത്.. പക്ഷെ അടുത്ത ദിവസം അവൾ കോളേജിൽ കാലു കുത്തിയതും ആദ്യം കണ്ടത് എന്നേയാണ്..

എന്നേ കണ്ടതും അവൾ വേഗം അവളുടെ കൂട്ടുകാരിയെയും വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി.. അതിൽ പിന്നെ അവന്മാരുടെ കുടെയാണ് എപ്പോഴും വരുന്നത്, അതു എന്നോടുള്ളോരു പേടി കൊണ്ട് മാത്രമാണ്…

അങ്ങനെയുള്ളപ്പോൾ ഞാൻ എങ്ങനെ അവളുടെ അടുത്ത് ചെന്ന് എന്റെ ഇഷ്ടം പറയും… ”

വിഷ്ണു അവരെ നോക്കി പറഞ്ഞു… ഇതു കേട്ടതും നാലുപേരും അവനെ നോക്കി ചിരിക്കാൻ തുടങ്ങി…

” എന്റെ അളിയാ ”

ബാക്കി പറയാതെ സൂരജ് വീണ്ടും ചിരിച്ചു കൊണ്ടിരുന്നു…

” എടാ.. പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. ഇങ്ങനെയാണ് കാര്യങ്ങളുടെകിടപ്പെങ്കിൽ നീ അവളെ മറക്കുന്നതാണ് അവൾക്ക് നല്ലത്, അല്ലേ നിന്റെയി സ്വഭാവത്തിന് ഈ കോളേജിൽ നിന്ന് അവൾ നേരെ ചൊവ്വേ വീട്ടിൽ പോകില്ല… അതുറപ്പാ..”

” ടാ.. എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ… ”

“ആ.. ഇതു തന്നെയാ ഞാനും പറഞ്ഞതു… ആദ്യം നീ നിന്റെ ദേഷ്യം കുറയ്ക്ക്.. എന്നിട്ട് വളക്കാൻ നോക്കാം ”

കാർത്തി ഇതു പറഞ്ഞതും കുറച്ചു നേരം കൂടെ അവിടെയിരുന്ന ശേഷം അവർ അവരുടെ ക്ലാസ്സിലേക്കു പോയി…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. അങ്ങനെയൊരു ദിവസം ഉച്ചക്ക് ഗ്രൗണ്ടിൽ പോയിട്ട് തിരിച്ചു വരുകയായിരുന്നു അർജുനും അജോയും രെമ്യയും ആതിരയും… അഭിയും നവിയും ഗ്രൗണ്ടിൽ നിന്നും നേരെ ഓഡിറ്റോറിയത്തിലേക്ക് പോയിരുന്നു…

” ആതിര… ”

അവർ ക്ലാസ്സിൽ കേറാൻ തുടങ്ങിയതും വിഷ്ണു വന്നു അവളെ വിളിച്ചു.. അതു കേട്ട് നാലു പേരും ഒരേ പോലെ തിരിഞ്ഞു നോക്കി…
വിഷ്ണുവിനെ കണ്ടതും ആതിരയിലൊരു ഭയം നിറഞ്ഞു… അതു കണ്ടതും വിഷ്ണുവിന്റെ നെഞ്ചം നീറി…

” ഒരു മിനിറ്റ്.. ”

വിഷ്ണു അവളോട്‌ പറഞ്ഞു.. അതു കേട്ട് ആതിര കുടെയുള്ളവരെയൊന്നു നോക്കിയ ശേഷം പതിയെ വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു.. അവൻ അപ്പോഴേക്കും തിരിഞ്ഞു നടന്നിരുന്നു.. ആതിരയും അവന്റെ പുറകെ നടന്നു…

” ടാ.. അവളെ തന്നെ അവന്റെ കൂടെ വിട്ടാൽ ശെരിയവില്ല… നിങ്ങൾ വന്നേ… ”

അജോ ഇതും പറഞ്ഞു അർജുനെയും രെമ്യയെയും കൂട്ടി ആതിരയുടെ പുറകെ നടന്നു…

വിഷ്ണു കുറച്ചു ദൂരം നടന്നിട്ട് ഒരിടത്തു ചെന്നു നിന്നു… ആതിരയും അവന്റെ അടുത്തേക്ക് ചെന്നു … അപ്പോഴും അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു.. ഫ്രണ്ട്സ് പുറകെ വരുന്നത് അവൾ കണ്ടിരുന്നു.. അതായിരുന്നു അവളുടെ ഏകെ ആശ്വാസവും…

” താൻ എന്തിനാ എന്നേ കാണുമ്പോൾ ഇങ്ങനെ പേടിയോടെ മാറി പോകുന്നത്.. ”

വിഷ്ണു ആതിരയെ നോക്കി ചോദിച്ചു..

” അതു… ”

” നീ അങ്ങനെ പോകുമ്പോൾ എനിക്കത് എത്രമാത്രം വിഷമമുണ്ടാക്കുന്നുന്നു നിനക്കറിയോ.. ”

അവൻ വീണ്ടും പറഞ്ഞപ്പോൾ ആതിര ഞെട്ടി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി…

” സത്യം, അന്ന് ഞാൻ നിനക്ക് അത്രയും നീറുമെന്നു വിചാരിച്ചു ചെയ്തതല്ല… പക്ഷെ അന്ന് നിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ വേദനിച്ചത് എന്റെ നെഞ്ചാണ് …

ഒന്നു ഞാൻ പറയാം.. അന്ന് മുതൽ നിന്റെ ഈ കാണുകളാണ് എന്റെ മനസ് നിറയെ… ”

” ഇതൊക്കെ എന്നോട്… ”

വിഷ്ണു പറഞ്ഞുപൂർത്തിയാക്കുന്നതിന് മുൻപ് ആതിര അവനോടു ചോദിച്ചു…

” ഇതൊക്കെ നിന്നോട് പറഞ്ഞത്.. അന്ന് നിന്നെ വേദനിപ്പിച്ചതിനും ഇത്രയും ദിവസം പേടിയോടെ നോക്കിയതിനു പകരമായിട്ട് ഈ ജന്മം മുഴുവൻ ഞാൻ നിന്നെ സ്നേഹിച്ചോളാം… ഐ ലവ് യൂ.. ”

” ഏഹ്.. ”

” ഇപ്പോൾ എന്റെ അച്ചു മറുപടിയൊന്നും പറയേണ്ട.. പതിയെ സമയമെടുത്തു ആലോചിച്ചു പറഞ്ഞാൽ മതി.. ”

ഇതും പറഞ്ഞു ഒരു ചിരിയോടെ വിഷ്ണു അവളെ തന്നെ നോക്കി നിന്നു… അപ്രതീക്ഷിതമായി എന്തോ കേട്ട പ്രതിതിയോടെ അവളും വിഷ്ണുവിനെ തന്നെ നോക്കി നിന്നു…

” എന്റെ പെണ്ണെ നീ ഇങ്ങനെ നോക്കി നിക്കല്ലേ പ്ലീസ്.. എന്റെ കണ്ട്രോൾ പോകും… ”

വിഷ്ണുവൊരു ചിരിയോടെ ഇതു പറഞ്ഞതും ആതിര പെട്ടെന്ന് അവളുടെ നോട്ടം മാറ്റി…

” അടുത്ത അവർ ക്ലാസ്സുള്ളതല്ലേ.. ക്ലാസ്സിലേക്കു പൊക്കോ.. ഫ്രണ്ട്സ് അപ്രത് ഒളിഞ്ഞു നിൽപ്പുണ്ട്.. ഇതൊക്കെ അവരോടു പറയുവോ.. പറയാതെ ഇരിക്കുവോ അതൊക്കെ തന്റെ ഇഷ്ട്ടം… mm.. പൊക്കോ… ”

വിഷ്ണു പറഞ്ഞതും അവൾ യാന്ത്രികമായി തിരിഞ്ഞു നടന്നു..

” എന്തിനാടി അവൻ നിന്നെ വിളിച്ചതു… ”

ആതിര അടുത്തെതിയതും അർജുൻ ചോദിച്ചു.. അതിന് മറുപടി പറയാതെ അവൾ മുന്നോട്ടു തന്നെ നടന്നു…

” എടാ ഇവളുടെ കിളി പോയെന്ന് തോന്നുന്നു.. ”

അവളുടെ പോക്ക് കണ്ടു അജോ പറഞ്ഞു…

” എന്നാ ആ ചേട്ടൻ അവളെ പ്രെപ്പോസ് ചെയ്തു കാണും.. ഇല്ലേൽ അവൾ ഇങ്ങനെ പോകില്ല.. ”

ആതിരയുടെ പോക്ക് കണ്ടു, രെമ്യ പറഞ്ഞു.. ശേഷം അവരും അവളുടെ പുറകെ തന്നെ പോയി…

” ഇപ്പോൾ അവളോടൊന്നും ചോദിക്കേണ്ട.. അവൾ തന്നെ പറയുവൊന്നു നോക്കാം… ”

ഇതും പറഞ്ഞവർ ക്ലാസ്സിലേക്കു കയറി.. കുറച്ചു സമയം കഴിഞ്ഞതും അഭിയും നവിയും കൂടെ തിരിച്ചു വന്നു, പിന്നെ പഠിത്തവും അഭിയുടെയും നവിയുടെയും പാട്ടും ബഹളവുമായി സമയം പോയി…

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിലേക്കു നടക്കുമ്പോൾ എല്ലാരും ആതിരയെ ശ്രെദ്ധിക്കുവായിരുന്നു.. സാധാരണ വാചാലയായവൾ അന്ന് വളരെ സൈലന്റ് ആയിരുന്നു…

കുറച്ചു ദൂരം ചെന്നതും അവളെ തന്നെ നോക്കി കൊണ്ട് വിഷ്ണു അവിടെയൊരു മരച്ചുവെട്ടിൽ നിൽപ്പുണ്ടായിരുന്നു… അവൾ അതു കാണുകയും ചെയ്തു…

” നവി എനിക്ക്… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്… ”

കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ ആതിര നവിയോട് പറഞ്ഞു… അതു കേട്ടതും മറ്റുള്ളവർ അവരെ തനിയെ വിട്ടു മുന്നോട്ടു നടന്നു…

” അതേ നിങ്ങളോടും കൂടെ ”

ആതിര ഇത്രയും പറഞ്ഞപ്പോൾ എല്ലാവരും അവളെയൊന്നു നോക്കിയ ശേഷം അടുത്തൊരു ബേക്കറിയിലേക്ക് നടന്നു…

അവിടെ ചെന്നതും ഉച്ചക്ക് വിഷ്ണു അവളെ വിളിച്ചതും അവളോട്‌ പറഞ്ഞ കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു…

” അപ്പോൾ ഇതാണ് ഇന്നത്തെ നിന്റെ സൈലന്റിനു കാരണം.. അല്ലേ.. ”

നവി ചോദിച്ചതും ആതിര തലയും താഴ്ത്തിയിരുന്നു…

” നിനക്ക് അവനെ ഇഷ്ടമുണ്ടോ.. ”

അഭി ചോദിച്ചു…

” അറിയില്ല… ”

” നിന്നോട് ആദ്യമായിയാണോ ഒരാൾ ഇഷ്ട്ടമാണെന്ന് പറയുന്നത്.. ”

പെട്ടെന്ന് തന്നെ രെമ്യ അവളോട്‌ ചോദിച്ചു.. അതിനവൾ അതേയെന്ന് തലയാട്ടി..

“അപ്പോൾ അതാണ് പ്രെശ്നം… അല്ലെങ്കിൽ.. ”

” ന്റെ രെമ്യ നീയൊന്നു മിണ്ടാതെ ഇരിക്കുവോ.. ”

രെമ്യ എന്തോ പറയാൻ തുടങ്ങിയതും അർജുൻ അവളെ വിലക്കി…

” നിനക്ക് ആ ചേട്ടനെ കുറിച്ച് എന്തെങ്കിലുമറിയാമൊ.. പേരോ നാടോ.. ഇവിടെ എന്താ പഠിക്കുന്നതെന്നൊ.. അങ്ങനെ എന്തെങ്കിലും.. ”

അജോ ചോദിച്ചു.. അതിന് അവൾ ഇല്ലെന്ന് തലയാട്ടി…

” എന്റെ ആതി നീ ഇങ്ങനെ തലയും താഴ്ത്തി ഇരിക്കാൻ മാത്രം ഒന്നും ചെയ്തില്ലല്ലോ.. ”

നവി അവളോട്‌ പറഞ്ഞു.. അതു കേട്ട് അവൾ മുഖമുയർത്തിയതും മറ്റുള്ളവർ കാണുന്നത് കലങ്ങിയ അവളുടെ കണ്ണുകളാണ്…

” എടാ… ഇതിപ്പോൾ നീയായിട്ട് എടുക്കേണ്ടൊരു തീരുമാനമാണ്… ”

നവി അവളോട് പറഞ്ഞു…

” നിനക്ക് ആ ചേട്ടനെ ഇഷ്ടമാണെൽ അതു തുറന്നു പറയു അല്ലേൽ അല്ലെന്ന് തന്നെ പറയ്, നിന്നെ ആരുമൊന്നും ചെയ്യില്ല… ”

അഭി അവളോട് പറഞ്ഞു…

” ഇപ്പോൾ നീ തത്കാലം ഹോസ്റ്റലിലേക്കു പോക്കോ.. നമുക്ക് എന്തെങ്കിലുമോരു വഴിയുണ്ടാക്കാം.. ”

നവി പറഞ്ഞതും ആതിരയും രെമ്യയും അഭിയും കൂടെ ഹോസ്റ്റലിലേക്കു പോയി… നവിയും അജോയും അർജുനും കുടെ അവരുടെ ഹോസ്റ്റലിലെക്കും പോയി…. അന്ന് വൈകിട്ട് ജെറി റൂമിൽ വന്നപ്പോൾ അവനോടു ആതിരയുടെ കാര്യമവർ പറഞ്ഞു…

” ആയ്യോാ ആ ചേട്ടനോ ”

തുടരും….

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

Comments are closed.