Friday, July 19, 2024
Novel

💕അഭിനവി💕 ഭാഗം 20

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” ടാ.. മക്കളെ.. അവരാണ് km എൻജിനിയറിങ് കോളേജ്.. നമ്മളുമായി എല്ലാ വർഷവും എക്സാം റിസൾട്ടിലൊരു കോമ്പറ്റിഷനുള്ളതാണ്… പക്ഷെ നമ്മളാണ് ഇതു വരെയും അവരെക്കാട്ടിലും മുന്നിട്ടു നിൽക്കുന്നത്… അതു കൊണ്ടു തന്നെ അവർക്ക് നമ്മളൊരു എനിമിയാണ്…

നിങ്ങളൊന്നു കരുതിയിരിക്കണം… നമുക്ക് മുന്നേ അവരാണ് പ്രേമോർമന്സ് ചെയുന്നത്.. അതു കഴിഞ്ഞു ചിലപ്പോൾ അവർ സ്റ്റേജിൽ നിന്ന് വെറുതെ സമയം കളയും ”

രവി സാർ അവർക്ക് മുന്നറിയിപ്പ് കൊടുത്തു…

” ഒക്കെ സാർ ഞങ്ങൾ ശ്രെദ്ധിച്ചോളാം… ”

ഇതും പറഞ്ഞു നവി പെട്ടെന്ന് ഫോൺ എടുത്തു ആരെയോ വിളിച്ചു… അപ്പോഴേക്കും km കോളേജുകാർ സ്റ്റേജിലേക്കു കയറിയിരുന്നു…

അവർ അവരുടെ ഇൻസ്ട്രമെന്റ്സ് സെറ്റ് ചെയ്തു പാടാൻ തുടങ്ങി…

രവി സാറിന്റെ ഊഹം പോലെയവർ അവരുടെ പ്രോഗ്രാം കഴിഞ്ഞു ഇൻസ്ട്രമെന്റ്സ് മാറ്റാൻ മനഃപൂർവം സമയമെടുത്തു…

അപ്പോഴേക്കും mm കോളേജിന്റെ പേര് അവിടെ അൺനോൺസ് ചെയ്തിരുന്നു അതു കണ്ടതും രവി സാറിന് ദേഷ്യം കേറി..

സാർ കംപ്ലൈന്റ് ചെയ്യാൻ പോകാൻ തുടങ്ങിയപ്പോഴേക്കും km കോളേജ് സ്റ്റേജ് mm കോളേജിനു വിട്ടു കൊടുത്തിരുന്നു…

അപ്പോഴേക്കും km കോളേജിനെ ലീഡ് ചെയ്ത സാറിന്റെ മുഖത്തൊരു പുച്ഛചിരിയുണ്ടായിരുന്നു…

അതൂടെ കണ്ടപ്പോൾ രവി സാറിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവരുടെ അടുത്തേക്ക് നടന്നപ്പോൾ അടുത്ത അൺനോൺസ്മെന്റ് കൂടെ വന്നു…

Mm കോളേജിന് ഇന്സ്ട്രമെന്റ് സെറ്റ് ചെയ്യാൻ ഇനി പത്തു മിനിറ്റ് കൂടെ മാത്രം… ടൈം കീപ് ചെയ്തില്ലങ്കിൽ ഡിസ്‌കോളിഫൈഡ് ചെയ്യുമെന്നും അൺനോൺസിൽ പറഞ്ഞു…

അതു കേട്ട് രവി സാർ വിഷമത്തോടെ അവരുടെ ടീമിനെ നോക്കിയപ്പോൾ..

സ്റ്റേജിന് വെളിയിൽ വച്ചു തന്നെയവർ അവരുടെ ഇൻസ്ട്രമെൻറ്സെല്ലാം സെറ്റ് ചെയ്തിരുന്നു അവരുടെ കൂടെ നവിയുടെ ഫ്രെണ്ട്സ് അജോയും അർജുനും ജെറിയും വിഷ്ണുവും അവന്റെ ഫ്രെണ്ട്സുമുണ്ടായിരുന്നു…

ഇനി അതെല്ലാമെടുത്തു സ്റ്റേജിലേക്ക് കയറിയാൽ മാത്രം മതി…

അഞ്ചു മിനിറ്റ് കൊണ്ടു തന്നെ നവിയുടെ ഫ്രെണ്ട്സ് ഇൻസ്ട്രമെന്റ്സ് എല്ലാം തന്നെ സ്റ്റേജിലേക്കു കയറ്റി വച്ചു…

ശേഷം നവിയുടെ ഫ്രെണ്ട്സ് അപ്പോൾ തന്നെ സ്റ്റേജിൽ നിന്നുമിറങ്ങി പോയി…

ഉടൻ തന്നെ അഖിലും സബിനും ലക്ഷ്മിയും മനുവും കൂടെ അവർക്ക് വേണ്ട മൈക്ക് എല്ലാം എടുത്തു സ്റ്റാൻഡിൽ സെറ്റ് ചെയ്തു..

അപ്പോഴേക്കും അഭിയും നവിയും അവർക്ക് വേണ്ട മൈക്കും കൂടെയെടുത്തു അവരുടെ കൂടെ കൂടി…

അപ്പോഴേക്കും ആദ്യ ബെൽ മുഴങ്ങി അരമണിക്കൂർ കഴിഞ്ഞുന്നുള്ള അറിയിപ്പ് കൊടുത്തു…

അപ്പോഴേക്കും അവരെല്ലാം സെറ്റ് ചെയ്തിരുന്നു ..

ബാക്കിയുള്ള അഞ്ചു മിനിറ്റ് കൊണ്ടു അവർ സൗണ്ട് ചെക്ക് ചെയ്തു.. ശേഷം അഭിയും നവിയും വോയിസിൽ അവർക്ക് വേണ്ട പിച്ചു സെറ്റ് ചെയ്തു… അപ്പോഴേക്കും അടുത്ത ബെൽ കൂടെ അവിടെ മുഴങ്ങി..

അതോടെ അവർ അവരുടെ ആദ്യ സോങ് സ്റ്റാർട്ട്‌ ചെയ്തു…

അഖിലും മനുവും ലക്ഷ്മിയും കൂടെ ആദ്യം തന്നെ അവരുടെ ഇൻസ്ട്രമെന്റ് പ്ളേ ചെയ്തു തുടങ്ങി…

രാവിന് നിലാക്കായല് ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല് പ്രേമാര്ദ്രമാകുന്നു
പള്ളിത്തേരില് നിന്നെക്കാണാന്
വന്നെത്തുന്നു വെള്ളിത്തിങ്കള്
രജനീ ഗീതങ്ങള് പോലെ
വീണ്ടും കേള്പ്പൂ…..
സ്നേഹ വീണാനാദം…..
അഴകിന് പൊൻതൂവലില് നീയും
കവിതയോ പ്രണയമോ
(രാവിന് …)

ഓലതുമ്പില്… ഓലഞ്ഞാലി….
തേങ്ങീ….. വിരഹാര്ദ്രം
ഓടക്കൊമ്പിൽ… ഓളം തുള്ളീ
കാറ്റിന് കൊരലാരം
നീയെവിടെ…. നീയെവിടെ
ചൈത്രരാവിന് ഓമലാളെ പോരു നീ
(രാവിന് ..)

പീലിക്കാവില് …വര്ണം പെയ്തു
എങ്ങും ….പൂമഴയായി
നിന്നെ തേടി …നീലാകാശം
നിന്നീ …പൊന് താരം
ഇനി വരുമോ ……..ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന് മുന്നില് നീ
(രാവിന് …)

അഭിയും നവിയും പാടികഴിഞ്ഞപ്പോൾ ആ സ്റ്റുഡിയോ ഫ്ലോർ മുഴുവൻ നിറഞ്ഞ കൈയടിയായിരുന്നു..

അത്രയും നേരം പാടിയ ഒരു ടീമീനും കിട്ടാത്ത അത്രയും സപ്പോർട് നവിയുടെ ടീമിനു കിട്ടി, കാരണം അത്രയും ഫീലായിയായിരുന്നു അഭിയും നവിയും കൂടെ ആ പാട്ട് പാടിയത്…

കുട്ടത്തിൽ ഒർകസ്ട്രയുടെ സപ്പോർട്ടും കുടെയായപ്പോൾ ആ പാട്ടിൽ തന്നെ എല്ലാരും ലയിച്ചിരുന്നു …

അവരുടെ പാട്ടിനു ശേഷം പെട്ടെന്ന് തന്നെയവർ അടുത്ത ടീമിനു വേണ്ടി സ്റ്റേജ് വിട്ടു കൊടുത്തിരുന്നു…

അതിനു ശേഷമാണ് അവരുടെ സന്തോഷ പ്രകടനം നടന്നത്…

അന്ന് വൈകുന്നേരം ഏഴ്മണിയോടെയാണ് എല്ലാം കോളേജിന്റെയും പെർഫോമൻസ് കഴിഞ്ഞതു..

അതു കൊണ്ടു തന്നെ റിസൾട്ട്‌ അടുത്ത ദിവസമേ അൺനോൺസ് ചെയ്ന്നു അവരോടു പറഞ്ഞു…

രാത്രിയിൽ ആതിരയും കൃഷ്ണയും രാധുവിന്റെ വീട്ടിലേക്കും രെമ്യ ലെച്ചുവിന്റെ വീട്ടിലേക്കും പോയി…

അഭിയും നവിയും ടീമും തിരിച്ചു കോളേജിൽ പോകുമ്പോൾ മാത്രമേ അവരും കോളേജിലേക്കുള്ളുന്നു പറഞ്ഞപ്പോൾ രാധുവും ലെച്ചു അവരോടു അവരുടെ വീട്ടിൽ താമസിക്കാമെന്നും പറഞ്ഞു വിളിക്കുവായിരുന്നു…

ബോയ്സ് എല്ലാം അടുത്തുള്ള ലോഡ്ജ്കളിൽ മുറിയുമെടുത്തു…

എല്ലാം കോളേജുകാർക്കും മത്സരം നടക്കുന്ന മൂന്ന് ദിവസവും സ്റ്റുഡിയോയിൽ നിന്ന് തന്നെയായിരുന്നു ഭക്ഷണം..

അതു കൊണ്ടു തന്നെ നവിയും ടീമും ഭക്ഷണവും കഴിച്ചതിന് ശേഷം അവരുടെ ലോഡ്ജിലേക്കു പോയി…

അടുത്ത ദിവസം രാവിലെ തന്നെയവർ ഫ്രഷായി സ്റ്റുഡിയോയിലെത്തി ഭക്ഷണവും കഴിച്ച ശേഷമാണ് ഓഡിറ്റോറിയത്തിലേക്കു കയറിത്….

അപ്പോഴേക്കും അടുത്ത ലെവലിക്ക് കടന്ന പത്തു കോളേജ് ടീമിന്റെ പേര് അൺനോൺസ് ചെയ്തു, ആ കൂട്ടത്തിൽ km മും mm കോളേജും മുൻപന്തിയിലുണ്ടായിരുന്നു…

കോമ്പറ്റിഷനിൽ ഓരോ കോളേജിന് കിട്ടിയ പോയിന്റ് വച്ചായിരുന്നു അടുത്ത ഹട്ടത്തിലേക്കുള്ള ടീമിനെ സെലക്ട് ചെയ്തത്,

അതിൽ പോയിന്റിൽ മുന്നിൽ നിൽക്കുന്ന കോളേജ് ടീം ആയിരുന്നു ആദ്യം പെർഫോം ചെയേണ്ടത്. അതു കൊണ്ടു തന്നെ mm കോളേജിന് ആയിരുന്നു ആദ്യത്തെ ചാൻസ്… അതിനു ശേഷം km കോളേജിനും….

രണ്ടാമത്തെ ലെവൽ ഫാസ്റ്റ് സോങ്‌സ് ആയതു കൊണ്ടു തന്നെ അഭിയും നവിയും പിന്നെ ലക്ഷ്മിയും മനുവും അഖിലും കൂടെ മേഘം സിനിമയിലെ മാർഗഴിയെ മല്ലികയെ എന്ന പാട്ട് പാടി തകർത്തു…

അതിനു ശേഷം km കോളേജ്കാർ കാണിച്ച പരുപാടി കാണിക്കാതെ അവർ വേഗം തന്നെ അവരുടെ ഇൻസ്ട്രമെന്റ്സുമായി ഇറങ്ങി…

ശേഷം km കോളേജ് ഉൾപ്പെടെ പത്തു കോളേജ് ടീമുകളും അവരുടെ പെർഫോമൻസ് കാഴ്‌ചവച്ചു… അന്നും അടുത്ത ദിവസത്തേക്ക് റിസൾട്ട്‌ മാറ്റി വച്ചു പിരിഞ്ഞു…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

” നാളെ ചൂസ്ടു സോങ് ആണ്.. എങ്ങനെ നിങ്ങൾക്ക് പ്രതീഷയുണ്ടോ.. ”

അന്ന് വൈകുന്നേരം ലോഡ്ജിലെ മുറിയിലിരുന്ന എല്ലാവരോടുമായി രവി സാർ ചോദിച്ചു…

” അതെന്നാ ചോദ്യമാ സാറെ.. നാളെ നമ്മൾ കപ്പും കൊണ്ടേ ഇവിടെനിന്നും പോകു…”

നവി ആവേശത്തോടെ പറഞ്ഞു..

” അതു മതി.. പിന്നെ ഇന്നത്തെ നിങ്ങളുടെ പെർഫോമൻസ് സൂപ്പർ ആയിരുന്നു..

അതു കൊണ്ടു തന്നെ നിങ്ങളൊന്നു കരുതിയിരിക്കണം… ഒറ്റയ്ക്കു ആരും പുറത്തു പോകരുത്… സ്റ്റുഡിയോയിൽ നിന്ന് നമ്മൾ എടുക്കുന്നതല്ലാതെ ഒന്നും തന്നെ കഴിക്കരുത്…

കേട്ടല്ലോ എല്ലാരും… പ്രിത്യേകിച്ചു നമുക്ക് അറിയാത്ത ആരും തരുന്ന ഭക്ഷണങ്ങൾ ഓർ ഡ്രിങ്ക്സ്… ലക്ഷ്മിയും അഭിയും നിങ്ങളുമൊന്നും കരുതിയിരിക്കണം… ”

രവി സാറോരു താക്കിതു പോലെ എല്ലാവരോടുമായി പറഞ്ഞു..

” ഒക്കെ സാർ.. സാർ പറഞ്ഞപോലെ.. ”

അഭിയും ലക്ഷ്മിയും ഒരേ പോലെ പറഞ്ഞു…

അടുത്ത ദിവസവും അവർ രാവിലെ തന്നെ സ്റ്റുഡിയോയിലേക്കു പോയി റിസൾട്ടിനായി വെയിറ്റ് ചെയ്തു.. അധികം താമസിയാതെ തന്നെ റിസൾട്ട്‌ അൺനോൺസ് ചെയ്തു ആദ്യ നാലു കോളേജ് അൺനോൺസ് ചെയ്തതിൽ km കോളേജിന്റെ പേരുമുണ്ടായിരുന്നു…

അതു വരെയും mm കോളേജിന്റെ പേര് അൺനോൺസ് ചെയ്യാഞ്ഞതിൽ രവി സാറുൾപ്പെടെ എല്ലാവർക്കുമോരു ടെൻഷനുണ്ടായിരുന്നു… എന്നാൽ km കോളേജ് കാർക്ക് ഒരു തരം പുച്ഛമായിരുന്നു…

പക്ഷെ ആ പുച്ഛത്തെ മാറ്റിക്കൊണ്ട് അവസാനമായി mm കോളേജിന്റെ പേര് അൺനോൺസ് ചെയ്തു… ഒപ്പം ആ അഞ്ചു ടീമിന്റെ ക്യാപ്പറ്റൻ മാരെയും സ്റ്റേജിലേക്കു വിളിപ്പിച്ചു, ശേഷം അവരെ കൊണ്ടു തന്നെ ലോട്ട് എടുപ്പിച്ചു….

ഇത്തവണയും km കോളേജിന്റെ പെർഫോമൻസ് കഴിഞ്ഞു ഏറ്റവും അവസാനമായിരുന്നു mm കോളേജിന്റെ പ്രോഗ്രാം…

” സാറെ.. കഴിഞ്ഞ ദിവസത്തെ പോലെ അവർ ഇന്നും പണി തരുവോ… ”

” ഇത്തവണ നമ്മുക്കൊരു പ്രശ്നവുമില്ല കാരണം.. നമുക്കിന്ന് സമയം ഇഷ്ട്ടപോലെയുണ്ട്… നമ്മൾ ഒക്കെ പറയാതെ അവർ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയില്ല…

അതോണ്ട് നിങ്ങൾ അതിൽ ടെൻഷൻ ആകേണ്ട.. പകരം.. നിങ്ങൾ നല്ലത് പെർഫോം ചെയ്താൽ മതി…”

രവി സാറൊരു ചിരിയോടെ എല്ലാവരോടുമായി പറഞ്ഞു…പതിനൊന്നു മണിയോടെ മറ്റു എല്ലാ കോളേജ്കാരും പെർഫോം ചെയ്തു കഴിഞ്ഞു..

ഏറ്റവും അവസാനം mm കോളേജ് സ്റ്റേജിലെക്ക് കയറി… അവരുടെ ഇൻസ്ട്രമെന്റസ് എല്ലാം സെറ്റ് ചെയ്തു വച്ച ശേഷം അവർ തുടങ്ങി…

ആദ്യം തന്നെ മനുവും ലക്ഷ്മിയും ഒരുമിച്ചു അവരുടെ ഇൻസ്ട്രമെന്റ് വായിച്ചു തുടങ്ങി… ശേഷം നവി പാടാൻ തുടങ്ങി..

ആദ്യം തന്നെ പ്രണയവർണ്ണങ്ങൾ സിനിമയിലെ ആരോ വിരൽ നീട്ടി എന്ന പാട്ടിൽ തുടങ്ങി മെലഡിയും ക്ലാസ്സിക്കലും ഫാസ്റ്റ് സോങ്സും അങ്ങനെയൊരു ആറു സോങ്‌സ് മിക്സ് ചെയ്തു ഒരു ചെയിൻ സോങ് പോലെ പാടിയവർ അവസാനിപ്പിച്ചു…

അപ്പോഴേക്കും ആ ഓഡിറ്റോറിയം മുഴുവൻ നിറഞ്ഞ കരഘോഷമായിരുന്നു…

ഉച്ചക്ക് ശേഷമായിരുന്നു കോമ്പറ്റിഷൻ വിന്നേർസിനെ അൺനോൺസ് ചെയ്തതു… ആദ്യം തന്നെ അഞ്ചാം പൊസിഷനാണു പറഞ്ഞത്.. അതു cms കോളേജ് നേടി..

നാലാം സ്ഥാനം gtv കോളേജും… ശേഷം മൂന്നാം സ്ഥാനം km കോളേജും നേടി അതു വരെയും mm കോളേജിനെ നോക്കി പുച്ഛിച്ചു കൊണ്ടിരിന്നുവർ അന്നേരം വല്ലാത്തൊരു അവസ്ഥയിലേക്ക് മാറി…

അതിനു ശേഷമാണ് ഒന്നാം സ്ഥാനത്തെ കുറിച്ച് പറഞ്ഞതു… mm കോളേജും cv കോളേജും ഒരേ പോലെ നിന്നങ്കിലും അവസാനം mm കോളേജ് തന്നെ ഫസ്റ്റ് അടിച്ചു…

അഭിയും നവിയും രവി സാറും മനുവും ലക്ഷ്മിയും അഖിലും സബിനും കൂടെ ചേർന്നാണ് ട്രോഫിയും കാഷ് പ്രൈസും സർട്ടിഫിക്കറ്റും മേടിച്ചതു…

അതിനു ശേഷം cv കോളേജിന് സെക്കൻഡ് പ്രൈസ് കൂടെ കൊടുത്ത ശേഷം അഭിയ്ക്കും നവിക്കും കൂടെ ബെസ്റ്റ് ഡ്യൂയറ്റ് സിംഗർസിനുള്ള ഒരു പ്രൈസ് കൂടെ കൊടുത്തു ഒരു ലക്ഷം രൂപയും ഒരു ട്രോഫിയുമായിരുന്നു അവർക്ക് കിട്ടിയത്…

ഈ ഒരു പ്രൈസ് മാത്രം അവർ അൺനോൺസ് ചെയ്യാതെ ഏറ്റവും അവസാനത്തേക്ക് വെച്ചേക്കുവായിരുന്നു…

കൂടാതെ ഇൻസ്ട്രമെന്റസ് വായിച്ചതിലും ബെസ്റ്റ് പ്ലയെർസിനെ തിരിഞ്ഞെടുത്തിരുന്നു.. ഫ്ലൂട്ടിൽ ലക്ഷ്മിക്കും കീബോർടിൽ അഖിലിനും കൂടെ പ്രിത്യേകം പ്രൈസ് കിട്ടി….

പക്ഷെ അതിലും km കോളേജിന് പ്രൈസൊന്നും തന്നെ കിട്ടിയില്ല.. അതോടെ അവരുടെ അഹങ്കാരവും നിന്നു…

അന്ന് നൈറ്റ് കൂടെ അവിടെ ലോഡ്ജിൽ താമസിച്ചശേഷം അടുത്ത ദിവസം രാവിലെയാണവർ കോളേജിലേക്കു തിരിച്ചതു…

അഭിയും നവിയും രവി സാറും മനുവും ലക്ഷ്മിയും അഖിലും സബിനും കൂടാതെ അഭിയുടെയും നവിയുടെയുമായി ഫ്രെണ്ട്സുമുണ്ടായിരുന്നു അവരുടെ കുടെ തിരിച്ചു കോളേജിലേക്കു….

ഉച്ചയോടെയവർ കോളേജിൽ തിരിചെത്തി.. വല്ല്യയൊരു വരവേൽപ്പ് തന്നെയവർക്ക് കോളേജ് മാനേജ്മെന്റും സ്റ്റുഡന്റസും ചേർന്നൊരുക്കിയിരുന്നു…

അവർക്ക് കിട്ടിയ ട്രോഫി അവർ കോളേജിന് കൈമാറി…

കൂടാതെ അവർക്ക് കിട്ടിയ പ്രൈസ് തുക ആ കോളേജിൽ തന്നെ ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അവരുടെ ഫീസ് അടയ്ക്കാൻ വേണ്ടി കൊടുത്തു…

അഭിക്കും നവിക്കും ലക്ഷ്മിക്കും അഖിലിനും കിട്ടിയാ കാഷ് പ്രൈസ് കൊണ്ടു അവരുടെ ബാന്റിന് പുതിയ ഇൻസ്ട്രമെൻസ്റ്റും മറ്റും വാങ്ങാനായി നൽകി കൂടാതെ അവരുടെ പഠനത്തിനുള്ളതും മാറ്റി വച്ചിരിന്നു …

അതിനു ശേഷം എല്ലാവരും തിരിച്ചു ഹോസ്റ്റലിലേക്കു തന്നെ പോയി…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ദിവസങ്ങൾ പിന്നെയും കുറച്ചു നാൾ കടന്നു പോയി കൂട്ടത്തിൽ ക്രിസ്മസ്സും വെക്കേഷനും എക്സാസുമെല്ലാം കഴിഞ്ഞു…

നവിയും ഫ്രെണ്ട്സും നാലാം സെമെസ്റ്ററിലേക്ക് നിന്നും അഞ്ചാം സെമെസ്റ്ററിലേക്ക് കയറി..

ക്ലാസും അസ്സൈന്മെന്റും റെക്കോർടുമൊക്കെയായി ക്ലാസ്സ്‌ തുടർന്ന് കൊണ്ടിരിന്നു..

അങ്ങനെയൊരു ദിവസം രാത്രി ഉറക്കത്തിൽ നിന്നുണർന്ന അജോ അർജുൻ ആ സമയത്തും എന്തോയിരുന്നു എഴുതുന്നത് കണ്ടു ആദ്യം സംശയത്തോടെ നിന്നെങ്കിലും അവൻ പെട്ടെന്ന് തന്നെ എണീറ്റ് ആ മുറിയിലെ ലൈറ്റ് ഇട്ടു..

പെട്ടെന്ന് മുറിയിൽ ലൈറ്റ് വീണതു കണ്ടു അർജുൻ പെട്ടെന്ന് പകപോടെ ചുറ്റും നോക്കി..

അപ്പോഴേക്കും കണ്ണിൽ വെളിച്ചം അടിച്ചതു കൊണ്ടു ഉറങ്ങി കിടന്ന നവിയും ജെറിയും കൂടെ എണീറ്റു…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19