💕അഭിനവി💕 ഭാഗം 24

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

ദിവസങ്ങൾ പിന്നെയും കടന്നുപോയി… കുറച്ചു ദിവസം അർജുന്റെ കാര്യത്തിൽ എല്ലാവർക്കും ദേഷ്യമുണ്ടായിരുന്നെങ്കിലും.. തങ്ങളുടെ പ്രിയ കൂട്ടുകാരനെ പിരിഞ്ഞിരിക്കാൻ ആർക്കുമാകില്ലായിരുന്നു…

പക്ഷെ രെമ്യ മാത്രം അവനിൽ നിന്നും കുറച്ചകന്നു തന്നെ നിന്നു…

ആ ഒരു ദിവസത്തിനു ശേഷം രെമ്യ എല്ലാ തവണയും നാട്ടിലേക്കു പോകുന്നത് കോട്ടയത്തു ചെന്നിട്ടായിരുന്നു…

രെമ്യയുടെ ആ മാറ്റത്തിന്റെ കാരണം അർജുനു മാത്രം മനസിലായിരുന്നില്ല…

അർജുൻ രേഷ്മയുടെ ചുറ്റികളികളോന്നുമതിയാതെ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു കൊണ്ടിരുന്നു…

” ടാ ഇന്ന് ഉച്ചവരെയല്ലേയുള്ളൂ ക്ലാസ്സ്‌.. നമുക്ക് കോട്ടയം ടൗണൊന്നും ചുറ്റിയാലോ.. ”

അജോ രാവിലെ ക്ലാസ്സിലിരുന്നപ്പോൾ എല്ലാവരോടുമായി പറഞ്ഞു…

“അതിനെന്താ പോയേക്കാം… ”

അജോ പറഞ്ഞതു കേട്ട് അഭി പറഞ്ഞു…

” മിക്കപ്പോഴും കോട്ടയത്തേക്ക് തന്നെയല്ലേ പോകുന്നത് ഇന്ന് നമ്മുക്ക് ചങ്ങനാശ്ശേരിക്ക് പോകാം.. ”

നവി പെട്ടന്ന് തന്നെ എല്ലാവരോടുമായി പറഞ്ഞു…

” ശെരിയാ നമ്മൾ കോട്ടയം മുഴുവൻ ചുറ്റിയിട്ടുണ്ട്.. ചങ്ങനാശ്ശേരിയാ അതികം കറങ്ങാത്തത് അതോണ്ട് അങ്ങോട്ട്‌ തന്നെ പോകാം വെറൈറ്റിയാക്കാം.. ”

ആതിരയും എല്ലാവരോടുമായി പറഞ്ഞു..

” ചങ്ങനാശ്ശേരിക്ക് നമുക്ക് പിന്നെയൊരു ദിവസം പോകാം ഇന്ന് കോട്ടയത്തിനു തന്നെ പോകണം.. ”

അജോ തറപ്പിച്ചു പറഞ്ഞു…

” അല്ല ഇന്ന് എന്താ നിനക്ക് കോട്ടയത്തേക്ക് തന്നെ പോകണമെന്നു, ചങ്ങനാശ്ശേരിക്ക് പോയാൽ എന്താ കുഴപ്പം.. ”

” ചങ്ങനാശ്ശേരിക്ക് കുഴപ്പമൊന്നുമില്ല.. പക്ഷെ ഇന്ന് കോട്ടയം പോയാൽ മതി… ”

” വേണ്ട ചങ്ങനാശ്ശേരി.. ”

“പറ്റില്ല കോട്ടയം.. ”

” ചങ്ങനാശ്ശേരി ”

” കോട്ടയം.”

” ചങ്ങനാശ്ശേരി ”

” കോട്ടയം.”

അജോയും നവിയും രണ്ടു സ്ഥലപേരും പറഞ്ഞു കൊണ്ടേയിരുന്നു…

” ഒന്നു നിർത്തുവോ.. ഇതെന്താ ബസ്റ്റാന്റോ, ഇങ്ങനെ കിടന്നു സ്ഥലപേര് പറയാൻ… ”

അവസാനം രെമ്യ കലിപ്പിൽ പറഞ്ഞപ്പോൾ രണ്ടുപേരും നിർത്തി…

” അല്ല അജോ.. നിനക്ക് എന്താ ഇന്ന് കോട്ടയത്തേക്ക് തന്നെ പോകണമെന്നു…”

അഭി അജോയുടെ മുന്നിൽ കേറി നിന്നു കൊണ്ടു ചോദിച്ചു… അതുകേട്ട് അവനൊന്നു പരുങ്ങി..

” അല്ല… കോട്ടയം നല്ല സ്ഥലമല്ലേ… അതോണ്ട് പറഞ്ഞുന്നെയുള്ളൂ… “.

” അതെന്താ ചങ്ങനാശ്ശേരി മോശമാണോ.. ”

” അല്ല അങ്ങനെയല്ല.. ചങ്ങനാശ്ശേരിയെക്കാൾ കുറച്ചൂടെ നല്ലത് കോട്ടയം തന്നെയല്ലേ അതോണ്ട് പറഞ്ഞതാ… ”

അജോ വീണ്ടും പറഞ്ഞു…

” മോനെ എന്താ കാര്യമെന്നു മോൻ തെളിച്ചു പറയുന്നോ.. അതൊ ഇവരുടെ കൈയുടെ ചൂടറിയുന്നൊ… ”

രെമ്യ നവിയെ ചൂണ്ടി അജോയോട് പറഞ്ഞു..

” അതൊന്നുമില്ല ചങ്ങനാശ്ശേരിയെങ്കിൽ ചങ്ങനാശ്ശേരി.. ”

ഇതും പറഞ്ഞു അജോ അവിടെ നിന്നും ദേഷ്യത്തിൽ എണീറ്റു…

” എവിടെ പോകുന്നു.. മോനിത് പറഞ്ഞിട്ടു പോയാൽ മതി ”

രെമ്യ അജോയുടെ കൈയിൽ കേറി പിടിച്ചു കൊണ്ടു പറഞ്ഞു…

” പറ മോനെ… ”

നവിയുമോരു ചിരിയോടെ പറഞ്ഞു…

” അതു.. മാളുവും ഫ്രെണ്ട്സും ഇന്ന് കോട്ടയത്തെ മാളിലേക്കു പോകുന്നുണ്ട്, അപ്പോൾ അവളോട്‌ എന്റെ ഇഷ്ട്ടം പറയാൻ വേണ്ടി… ”

അജോ ഇതു പറഞ്ഞതും, മൂന്ന് പേരും കിളി പോയപോലെയിരുന്നു… നവിക്കും അർജുനും ഈ കാര്യം അറിയാവുന്നത് കൊണ്ടു അവിടെ വല്ല്യ കുഴപ്പമില്ലായിരുന്നു…

” ഇതൊക്കെ എപ്പോൾ… അല്ല.. ഏതാ നിന്റെ മാളു… ”

ആതിര അവനോടു ചോദിച്ചു…

” അതു.. ഞാനിന്നു മാളിൽ പോകുമ്പോൾ കാണിച്ചു തരാം.. ”

അജോ എല്ലാവരോടുമായി പറഞ്ഞു…

” വെയിറ്റ് വെയിറ്റ്… അന്ന് ജൂനിയർസ് വന്നപ്പോൾ.. നമ്മളതിലൊരു മൂന്ന് പെൺപിള്ളേരെ വിളിച്ചില്ലേ റാഗിംഗിങ്ങിനു വേണ്ടി…

ആ കുട്ടത്തിലുള്ള ഒരു പെണ്ണിന്റെ പേര് മാളവിക എന്നാണന്നു തോന്നുന്നു.. അതാണോ.. ”

ആതിര പെട്ടെന്ന് തന്നെ ഓർത്തെടുത്തുകൊണ്ടു ചോദിച്ചു…

” ആ.. അതു തന്നെ.. അന്ന് ഞാൻ ചോദ്യം ചോദിച്ചപ്പോൾ പറഞ്ഞപെണ്ണ്.. ”

അജോ ഒരു ചിരിയോടെ പറഞ്ഞു…

” ടി നമ്മുടെ കാന്താരി പെണ്ണ്.. ”

അജോ പറഞ്ഞത് കേട്ട് ആതിര അഭിയോടും രെമ്യയോടുമായി പറഞ്ഞു…

” നിനക്ക് അവളുടെ സ്വഭാവത്തെ പറ്റിയൊക്കെ അറിയാവോ.. ”

അഭിയൊരു ചിരിയോടെ തന്നെ ചോദിച്ചു..

” അതു കുറച്ചൊക്കെ, ഒരു പാവം പെണ്ണാണെന്ന് അറിയാം ”

അജോ പറഞ്ഞു…

” ആ ബെസ്റ്റ്.. നിനക്ക് പറ്റിയ പെണ്ണ് തന്നെയാണവൾ ”

ആതിര പറഞ്ഞതു കേട്ടു അഭിയൊരു ചിരിയോടെ പറഞ്ഞു…

” അതെന്താടി നീ അങ്ങനെ പറഞ്ഞതു.. ”

അജോയൊരു സംശയത്തോടെ അഭിയോടു ചോദിച്ചു…

” ഒന്നുല്ല.. ദേ ഈ ഇരിക്കുന്ന രെമ്യയില്ലേ.. ഇവളുടെ മറ്റൊരു വേർഷനാണു നീ ഇപ്പോൾ പറഞ്ഞു നിന്റെ മാളു… ”

അഭിയൊരു ചിരിയോടെ പറഞ്ഞു.. അതു കേട്ടതും ഒന്നും മനസിലാകാതെ മൂന്ന് പേരും നിന്നു…

” നീ പേടിക്കുവൊന്നും വേണ്ടാടാ.. കുറച്ചു സംസാരം കൂടുതലാ ആ പെണ്ണിന്.. പിന്നെ കുറച്ചു പൊട്ടത്തരവും… നിനക്ക് ആകുമ്പോൾ കറക്റ്റ് ചേർച്ചയാണ്.. ”

രെമ്യ അജോയുടെ തലയിൽ തട്ടി കൊണ്ടു പറഞ്ഞു.. അതു കേട്ടപ്പൊഴാണ് അജോയുടെ ശ്വാസം നേരെ വീണത്…

(തന്റെ കാര്യമൊഴിച്ചു ബാക്കിയെല്ലാരും അവരുടെ പ്രണയത്തെ പറ്റി പറയുമ്പോൾ എല്ലാരും അവരുടെ കൂടെ നിൽക്കുന്നു അവരെ സപ്പോർട് ചെയുന്നു..

പിന്നെ ഇവരെന്താ എന്റെ കാര്യം മാത്രം വരുമ്പോൾ ഇങ്ങനെ അകൽച്ച കാണിക്കുന്നതു..

അതും രേഷ്മയെ കുറിച്ച് മോശമായി വരെ പറയുന്നു.. ഇനി ഇവർ അവളെ കുറിച്ച് പറയുന്നതൊക്കെ ശെരിയാണോ…,

തന്നോട് ആദ്യമായിയാണ് ഒരു പെണ്ണ് വന്നു ഇഷ്ട്ടമാണെന്ന് പറയുന്നത്, എനിക്കും അവളെ ഇഷ്ട്ടമയത് കൊണ്ടാണ് ഒന്നും ആലോചിക്കാതെ യെസ് പറഞ്ഞത്..

അതുമല്ല ഇവർ ഇപ്പോൾ പറയുന്നപോലെ അവളെ കുറിച്ചൊന്നും ഞാൻ അന്വേഷിച്ചതുമില്ല…

അവളെ നഷ്ടപെടുത്താൻ കഴിയാത്തത് കൊണ്ടാണ് അവൾ പറഞ്ഞുത് കേട്ടു ഇവരോടൊന്നും പറയാതെയിരുന്നത് പക്ഷെ അതു തെറ്റായി പോയോ, അവളോട്‌ ഇവർക്കെന്തെങ്കിലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടോ… അങ്ങനെ എന്തെങ്കിലുമുണ്ടേൽ ഞാൻ അറിയേണ്ടതല്ലെ, ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ലല്ലോ )

മറ്റുള്ളവർ അജോയെ കളിയാക്കുന്നതിൽ മുഴുകിയിരിക്കുമ്പോഴും അർജുന്റെ മനസ് ഒരു ഉത്തരത്തിനു വേണ്ടി ശ്രെമിച്ചുകൊണ്ടിരിക്കുവായിരുന്നു…

“ടാ അർജുനെ നീ ഇതെന്താലോചിച്ചുകൊണ്ടിരിക്കുവാ.. ”

” ങേ… എന്താ.. നവി.. ”

പെട്ടെന്ന് നവി തട്ടി വിളിച്ചപ്പോഴാണ് അർജുൻ ആലോചനയിൽ നിന്നും തിരിച്ചുവന്നത്..

” നീ ഇവിടെയൊന്നുമല്ലേ.. എടാ കോട്ടയം പോകുന്നതിൽ നിനക്ക് വല്ല എതിർപ്പുമുണ്ടോന്നു.. ”

നവി വീണ്ടും ചോദിച്ചു…

” ഏയ്‌ ഇല്ല… ”

” അല്ല ഉച്ചകഴിഞ്ഞു നിന്റെ രേഷ്മയുടെ കൂടെ പോകണമെങ്കിൽ പോകാം.. ഞങ്ങളെന്തു വിചാരിക്കുമെന്നു നോക്കേണ്ട… ”

” ഏയ്‌ അതൊന്നും കുഴപ്പമില്ല.. ഞാൻ വരാം.. ”

” അപ്പോൾ ആർക്കും എതിർപ്പില്ലാത്തത് കൊണ്ടു നമ്മൾ കോട്ടയത്തെക്ക് തന്നെ പോകുന്നു.. ”

നവി പറഞ്ഞു കൈ നീട്ടിയതും എല്ലാരും ആ കൈയിലേക്ക് സ്വന്തം കൈകൾ ചേർത്ത് വച്ചു…

അപ്പോഴേക്കും മിസ്സ്‌ വന്നത് കൊണ്ടു അവരെല്ലാം ക്ലാസ്സിൽ തന്നെ ശ്രെദ്ധിച്ചിരുന്നു…

ഉച്ചകഴിഞ്ഞു മിസ്സുമാർക്ക് മീറ്റിംഗ് എന്തോ ഉള്ളത് കൊണ്ടു തന്നെ കുറച്ചു ക്ലാസ്സ്‌ നേരത്തെ വെട്ടു… കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചു നേരെ ഹോസ്റ്റലിൽ പോയി ഡ്രെസ്സും മാറി അടുത്ത ബസ്സിന്‌ എല്ലാരും കോട്ടയത്തെക്ക് വിട്ടു…

ആരമണിക്കൂർ കൊണ്ടു തന്നെ എല്ലാവരും കോട്ടയം ടൗണിലെത്തി…

” അല്ല മാളു എവിടെ വരുമെന്നാ നിന്നോട് പറഞ്ഞതു.. ”

കോട്ടയത്തു എത്തിയപ്പോൾ തന്നെ രെമ്യ അജോയോടു ചോദിച്ചു…

” അതു.. ”

അജോ നിന്നു പരുങ്ങി….

” എന്തെ.. ”

” അല്ല എന്നോട് പറഞ്ഞില്ല… അവൾ അവളുടെ ഫ്രണ്ടിനോട്‌ പറഞ്ഞത് കേട്ടതാ.. ”

” ഏത് നേരത്താണോ..”

അജോയൊരു ചിരിയോടെ പറഞ്ഞതും അഭിയും ആതിരയും അവരുടെ കൈ സ്വന്തം തലയിൽ തന്നെ അടിച്ചു കൊണ്ടു… പറഞ്ഞു…

” എന്റെകൂടെ ഇങ്ങനെ ഇറങ്ങി purapedan തോന്നിയതെന്നല്ലേ… ഞാനൂഹിച്ചു ”

അഭി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അജോയൊരു ചിരിയോടെ പറഞ്ഞു…

” നവി ഇവനെ പിടിച്ചു കൊണ്ടു പോ.. അല്ലേൽ ഇവനെന്റെ കൈയിൽ നിന്നും മേടിക്കും… ”

അഭി പെട്ടെന്ന് നവിയോടും പറഞ്ഞു.. അതു കേട്ട് നവി അവനെ പിടിച്ചു മുന്നോട്ടു തള്ളി വിട്ടു…

” നവി നമ്മുക്ക് വല്ല സിനിമയ്ക്കും കേറാം.. ഞാനിതു വരെ ഫ്രണ്ട്സിന്റെ കൂടെ സിനിമക്ക് പോയിട്ടില്ല.. ”

പെട്ടെന്ന് തന്നെ രെമ്യ പറഞ്ഞു…

” അയ്യേ.. നീയൊക്കെയൊരു പെണ്ണാണോടി… ഫ്രണ്ട്സിന്റെ കുടെയൊരു സിനിമയ്ക്കും പോയിട്ടില്ലന്നു.. ”

ആതിര രെമ്യയെ പുച്ഛിച്ചു കൊണ്ടു പറഞ്ഞു…

” ഓഹോ.. മോള് എത്ര പടത്തിന് ഫ്രണ്ട്സിന്റെ കൂടെ പോയിട്ടുണ്ട്..”

പെട്ടെന്ന് തന്നെ ആതിരയോടു നവി ചോദിച്ചു… അതിനു അവൾ മറുപടി പറയാതെ മുപ്പത്തിരണ്ടു പല്ലും കാണിച്ചു നന്നയിയൊന്നു ചിരിച്ചു കാണിച്ചവൾ ….

” പറയടി.. ”

” ഞാനും പോയിട്ടില്ല.. ”

ആതിര കുസൃതി ചിരിയോടെ പറഞ്ഞു.. അതു കേട്ടതും രെമ്യ ആതിരയുടെ തലക്കിട്ടൊരു തട്ട് കൊടുത്തു… അതിനു ആതിര തിരിച്ചു തല്ലാൻ കൈ ഓങ്ങിയതും അഭിയവളെ കേറി പിടിച്ചു…

” ഇവിടെ കിടന്നു അടി കൂടാനാണു രണ്ടിന്റെയും ഭാവമെങ്കിൽ ഞങ്ങളിട്ടേച്ചു പോകും.. ”

അഭി പറഞ്ഞപ്പോഴേക്കും രണ്ടു പേരും പാവത്തിങ്ങളെ പോലെ നിന്നു, അതു കണ്ടതും നാലു പേർക്കും ചിരി പൊട്ടിവന്നു…

” എന്നാവാ നമുക്ക് പടത്തിനു പോയേക്കാം.. ”

” അല്ല എന്റെ മാളു.. ”

അഭി എല്ലാരോടും പറഞ്ഞപ്പോഴേക്കും അജോ അവരോടു പറഞ്ഞു…

” നിന്റെ മാളു എന്നേ കൊണ്ടോന്നും പറയിക്കേണ്ടാ… ”

ഇതും പറഞ്ഞു അഭി ദേഷ്യത്തോടെ മുന്നോട്ടു നടന്നു.. അതിന്റെ പുറകെ മറ്റുള്ളവരും…

” ടാ അവൾ നിനക്കുള്ളതാണേൽ നിന്റെ മുന്നിൽ തന്നെ എത്തിയിരിക്കും… ”

നവി, അജോയെ പിടിച്ചു കൊണ്ടു പറഞ്ഞു.. പിന്നെ അജോയും നവിയുടെ കൂടെ തീയറ്ററിലേക്കു നടന്നു, അപ്പോഴും അവന്റെ മുഖം ശോകമായിരുന്നു…

തിയറ്ററിൽ ചെന്നപ്പോൾ അവിടെ നല്ല തിരക്കായിരുന്നു.. സ്ത്രീകളുടെ സ്ഥലത്ത്‌ വല്ല്യ തിരക്കില്ലാത്തത് കൊണ്ടു ആതിരയും അഭിയും രെമ്യയും കൂടെ ടികെറ്റ് എടുക്കാൻ നിന്നു…

നവിയും അജോയും അർജുനും അവരെ നോക്കി വെളിയിലും നിന്നു… പ്രിത്വിരാജിന്റെ പടമയത് കൊണ്ടു തന്നെ തീയറ്ററിൽ മുഴുവൻ കോളേജ് പിള്ളേരായിരുന്നു..

കുറച്ചു സമയം കഴിഞ്ഞതും ടിക്കറ്റുമായി വരുന്നയാളെ കണ്ടു അജോയുടെ കണ്ണുകൾ തിളങ്ങി…

” മാളു.. ”

അജോ പറഞ്ഞുത് കേട്ടാണ് നവിയും അർജുനും നോക്കുന്നതു.. അപ്പോളവർ കണ്ടു അഭിയുടെയും ഫ്രണ്ട്സിന്റെയും മുന്നിലായി വരുന്ന രണ്ടു പെൺകുട്ടികൾ…

” ഹായ് മാളവിക.. എന്താ ഇവിടെ.. ”

അവരെ കണ്ടതും അജോ പെട്ടെന്ന് അവളോട് ചോദിച്ചു…

” മീൻ മേടിക്കാൻ വന്നതാ ചേട്ടാ.. ”

മാളവിക അവനോട് പെട്ടെന്ന് തന്നെ പറഞ്ഞു അതു കേട്ടതും മൂന്ന് പേരും നിന്നു ചിരിക്കാൻ തുടങ്ങി.. അജോയ്ക്കാണേൽ അവിടെ നിന്നും പോയാൽ മതിയെന്ന അവസ്ഥയും…

” എല്ലാരും എന്തിനാ ചേട്ടാ തിയറ്ററിൽ വരുന്നതു. സിനിമ കാണാനല്ലെ… അപ്പോൾ പിന്നെ ഞങ്ങളും അതിനു തന്നെയായിരിക്കല്ലെ വന്നരിക്കുന്നത്. എന്നാൽ പിന്നെ ഞങ്ങള് പൊക്കോട്ടെ.. ”

ഇതും പറഞ്ഞു അവർ അവിടെ നിന്നും പോയി.

” വല്ല കാര്യവുമുണ്ടായിരുന്നൊടാ… ”

” ശെരിയാ ഒരു കാര്യവുമില്ലായിരുന്നു… ”

അജോ ഇതു പറഞ്ഞപ്പോഴേക്കും അഭിയും ആതിരയും രെമ്യയും കൂടെ ടിക്കറ്റുമായി വന്നിരിന്നു, അവർ അതുമായി തിയറ്ററിലേക്കു കയറി….

പടം കണ്ടിറങ്ങിയതും അവർക്ക് മുന്നിലായി മാളവികയും ഫ്രെണ്ട്സുമുണ്ടായിരുന്നു..

അതു കൊണ്ടു തന്നെ അജോ അവരുടെ പുറകെ തന്നെ പോയി കൂടെ നവിയും

ബാക്കിയുള്ളവരും… മാളവികയും ഫ്രെണ്ട്സും നേരെ ചെന്നു മാളിലേക്കു കയറി..

” ആതൂ…”

മാളിലേക്കു കയറിയതും ആരോ തന്നെ വിളിച്ചതു കേട്ട് തിരിഞ്ഞു നോക്കിയ ആതിര ആളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…

തുടരും….

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23