Novel

💕അഭിനവി💕 ഭാഗം 3

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

നവിയെ ഹോസ്റ്റലിനു മുന്നിൽ ഇറക്കി കൂലിയും വാങ്ങി ഓട്ടോക്കാരൻ പോയതും നവി നേരെ ഹോസ്റ്റലിലേക്കു നടന്നു..

” ആരാ എന്തു വേണം… ”

നവി ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ ഹോസ്റ്റലിലെ സെക്യുരിറ്റി ചോദിച്ചു…

” ചേട്ടാ ഹോസ്റ്റലിലേക്കു വന്നതാ… ”

” ഇപ്പോഴോ… എന്റെ കൊച്ചേ 7 മണിയായാൽ ഗൈറ്റ് ക്ലോസ് ചെയണമെന്നാണ് ഓഡർ.. ഇപ്പോൾ സമയം 8 മണി.. ഞാൻ എങ്ങനെ ഗൈറ്റ് തുറക്കും… ”

” അതു വഴി ബ്ലോക്ക്‌ ആയിരുന്നു ബസ് ലേറ്റായി.. ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു.. ”

” ഇനി നാളെ രാവിലെയെ ഗെയ്റ്റ് തുറക്കു.. മോൻ സമയം മെനക്കേടുത്താതെ പോകാൻ നോക്ക്.. എന്നിട്ട് നാളെ രാവിലെ വാ.. അപ്പോൾ ഞാൻ തുറന്നു തരാം.. ”

” ചേട്ടാ അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞാൻ ഫീസ് കെട്ടി വച്ചിട്ടല്ലേ ഇങ്ങോട്ട് വന്നത്.. അപ്പോൾ പിന്നെ ഗെയ്റ്റ് തുറക്കേണ്ടേ… ”

” ടെ.. ഇതു നിന്റെ അച്ഛന്റെ വകയൊന്നുമല്ലല്ലോ നീ ആജ്ഞാപിച്ചാൽ ഉടനെയങ്ങു തുറന്നു തരാൻ… ”

” ടൊ.. വീട്ടിൽ ഇരിക്കുന്ന ന്റെ അച്ഛനു വിളിച്ചാൽ താൻ വിവരമറിയും… ”

” നീ ഇവിടെ താമസിക്കാൻ വന്നിട്ട് എനിക്കിട്ട് ഉണ്ടാക്കുന്നൊ… നിന്നെ ഇനി ഇവിടെ കെറ്റുന്ന പ്രശ്നമില്ല.. നീ എന്താണെന്നു വച്ചാൽ ചെയ്യു… ”

സെക്യുരിറ്റിക്കാരൻ വീറോടെ പറഞ്ഞു…

” എന്താ അവിടെ… ”

അപ്പോഴേക്കും ഈ ബഹളം കേട്ട് കൊണ്ട് ഹോസ്റ്റലിലെ വാർഡൻ ഇറങ്ങി വന്നു, സെക്യുരിറ്റിയോട് ചോദിച്ചു…

“സാർ ഞാൻ നവനീത്, ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ബസ് ലേറ്റായി അതോണ്ട് കുറച്ചു താമസിച്ചു പോയി അതോണ്ട് ഇയാൾ ഗെയ്റ്റ് തുറക്കില്ലന്നാ പറയുന്നത് ”

നവി പറഞ്ഞു..

“സാർ സമയം 8 മണി കഴിഞ്ഞു, വന്നപ്പോഴെ ഇങ്ങനെയാണേൽ… ”

” ടൊ.. അയാൾ ഇന്നല്ലേ ഇങ്ങോട്ട് വന്നത് ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ലല്ലോ.. തത്കാലം ഇന്നത്തെക്കു ഗെയ്റ്റ് തുറക്കു.. ”

വാർഡൻ പറഞ്ഞതും സെക്യുരിറ്റി വന്നു ഗെയ്റ്റ് തുറന്നു, നവി അകത്തു കയറിയതും അയാൾ ഗെയ്റ്റ് അടച്ചു…

” താൻ വാ.. ”

ഇതും പറഞ്ഞു വാർഡൻ മുന്നിൽ നടന്നു.. പുറകെ സെക്യുരിറ്റിയെയൊന്നു നോക്കിയിട്ട് നവി പുറകെ നടന്നു…

റിസപ്‌ഷണിൽ ചെന്നു വാർഡൻ നവിയുടെ പേര് നോക്കി നവിയുടെ മുറിയുടെ നമ്പർ പറഞ്ഞു കൊടുത്തു…

” ദാ.. 2b, സെക്കൻഡ് ഫ്ലോറിലെ രണ്ടാമത്തെ മുറി, പിന്നെ മുറിയിൽ തന്നെ കൂടാതെ മറ്റു മൂന്ന് പേരുടെയുണ്ട്.. അവരിൽ ഒരാൾ വന്നു.. മറ്റേ രണ്ടുപേര് നാളെ വരും.. പിന്നെ നിങ്ങൾക്കുള്ള ബാത്‌റൂം സെക്കൻഡ് ഫ്ലോറിൽ തന്നെയാണ്…

ഫുഡ്‌ ഫസ്റ്റ് ഫ്ലോറിൽ, പിന്നെ ഗെയ്റ്റ് എന്നും രാവിലെ 6 മണിക്കു തുറക്കും, വൈകിട്ട് 7 മണി കഴിയുമ്പോൾ അടക്കും.. അതിനുള്ളിൽ ഹോസ്റ്റലിൽ കേറിയിരിക്കണം, ”

വാർഡിൻ പറഞ്ഞു…

” ശെരി സാർ.. ”

നവി ഇതും പറഞ്ഞു ബാഗെടുത്തു റൂമിലേക്കു നടന്നു.. സ്റ്റെപ് കേറി മുകളിൽ ചെന്നപ്പോൾ തന്നെ മുറി കണ്ടു വാതിലിൽ കൊട്ടി… വാതിൽ തുറന്നതും അകത്തുള്ള ആളെ കണ്ടു നവിയൊന്നു ഞെട്ടി…

” ടാ.. നീയോ… ”

” അതേ ഞാൻ തന്നെ… ”

തന്റെ മുപ്പത്തിരണ്ടു പല്ലും പുറത്തുകാട്ടി കൊണ്ട് വാതിൽ തുറന്നു വന്നയാൾ പറഞ്ഞു..

(ആളെ മനസിലായില്ലല്ലേ.. ഇപ്പോൾ വന്നതാണ് ജെറിയെന്ന ജെറിൻ കുട്ടിക്കാലം മുതലുള്ള നവിയുടെ കൂട്ടുകാരൻ.. ഈ ഒന്നാം ക്ലാസ്സ്‌ മുതൽ ഒരേ ബെഞ്ചിലിരുന്നു പഠിച്ചു ഒരേ പത്രത്തിലുണ്ട് ഒരേ പായയിൽ കിടന്നുറങ്ങി.. എന്ന് പറയില്ലേ.. ഇത്രയുമൊന്നുമില്ലെങ്കിലും ഏകദേശം ഇങ്ങനെയൊക്കെ വരും… കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ എന്തു കാര്യത്തിനും നവിയുടെ കൂടെ കട്ടക്കുണ്ടാവും ഈ ജെറി. ജെറിന്റെ അച്ഛൻ നവിയുടെ അച്ചന്റെ ഡ്രൈവർ കൂടെയാണ്… )

” അല്ല നിനക്ക് എൻജിനിയറിങ് പറ്റില്ലന്നു പറഞ്ഞിട്ട്..”

ജെറിനെ തള്ളി മാറ്റി കൊണ്ട് അകത്തു കയറിയ നവി ചോദിച്ചു. അതോടൊപ്പം നവി ആ മുറി മൊത്തത്തിലൊന്നു നോക്കുകയും കൂടെ ചെയ്തു.. ആ റൂമിലാകെ രണ്ടു ഡെക്കര് ബെഡ്ഡുകളാണുണ്ടായിരുന്നതു, അതായത് ഒരു കട്ടിലിനു മുകളിൽ മറ്റൊരു കട്ടിലിൽ, പിന്നെ രണ്ടു മേശകളും അതിനോട് ചേർന്ന് രണ്ടു കസേരകളും ഒരു കബോർഡുമാണ് ആ റൂമിലുണ്ടായിരുന്നതു… നവി അകത്തു കയറി ബാഗു എടുത്തു വച്ചു ഒരു ബെഡിലിരുന്നു…

“എന്തു ചെയനാടാ… അപ്പച്ചൻ തന്ന പണിയാ, എൻട്രൻസ് കിട്ടാഞ്ഞപ്പോൾ ഞാൻ കുറച്ചു ആശ്വാസിച്ചതാ പക്ഷെ എന്റെ എല്ലാ പ്ലാനും എന്റെ അപ്പച്ചനും നിന്റെ അച്ഛനും കൂടെ ചേർന്നു തകർത്തു കളഞ്ഞു, അങ്ങേർക്കു വല്ല ആവിശ്യവുമുണ്ടോ എന്റെ ഫീസുടെ അടക്കാൻ… ”

ജെറിയത് പറഞ്ഞതും നവിയൊരു ചിരിയോടെ അതു കേട്ട് കൊണ്ട് തന്റെ ബാഗിൽ നിന്നും അത്യാവശ്യം വേണ്ട ഡ്രസ്സ്‌ എടുത്തു അതു കണ്ടു ജെറിയും അവന്റെ ബാഗിൽ കൈയിട്ടു…

” ടാ പാർവതിയമ്മ സ്പെഷ്യലൊന്നും തന്നു വിട്ടില്ലേ…”

” ഇല്ല… അടുത്ത അവധിക്ക് പോകുമ്പോൾ എടുത്തു കൊണ്ട് വരാം.. ”

” എടാ എന്നാലും നിന്റെ അപ്പൻ എന്തൊരു സാധനമാടാ… ഇത്രയും വലിയ കോളേജ് ഉണ്ടാക്കിയിട്ടിട്ട് എന്തോരും ഫീസാണ് അങ്ങേരു മേടിക്കുന്നതു… ”

ജെറി നവിയോടായി പറഞ്ഞു…

” ടാ… ടാ… വേണ്ടട്ടൊ, എന്റെ അപ്പനെ പറയുന്നത് എനിക്കു ഇഷ്ടമില്ലന്നു നിനക്ക് അറിയാല്ലോ… ”

” ഞാനുള്ള കാര്യമല്ലേ പറഞ്ഞതു ”

ജെറി കൂളായി പറഞ്ഞു…

” അല്ല നീയിതെപ്പോൾ എങ്ങനെ വന്നു… നീ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നേൽ നമ്മുക്ക് ഒരുമിച്ചു വരയിരുന്നല്ലോ… ”

” അതു അച്ഛനു ഇവിടെ അടുത്ത് വരെണ്ടൊരു ആവിശ്യമുണ്ടായിരുന്നു.. അപ്പോൾ അച്ഛന്റെ കൂടെയിങ്ങു പൊന്നു…

നീ പോയി ഫ്രഷ് ആയിട്ട് വാ മെസ്സിൽ പോയി ഭക്ഷണം കഴിക്കാം.. ”

ജെറി ഇതു പറഞ്ഞതും…

“പിന്നെ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ എന്റെ.. ”

” എന്റെ പൊന്നോ ഞാനായിട്ട് ഒന്നും പറയില്ല പോരെ…”

ജെറി രണ്ടു കൈയും കൂപ്പി ഇതു പറഞ്ഞതും, നവിയൊരു ചിരിയോടെ ഒരു തോർത്തും ഡ്രെസ്സമെടുത്തു ബാത്‌റൂമിലേക്ക് പോയി… കുറച്ചു സമയം കഴിഞ്ഞതും നവി ഫ്രഷായി തിരിച്ചു വന്നതും … അവർ മെസ്സിൽ പോയി ഭക്ഷണം കഴിച്ചു വന്ന ശേഷം നവി കുറച്ചു നേരം വീട്ടിലേക്കു വിളിച്ചു സംസാരിച്ചു… യാത്ര ഷീണമുള്ളത് കൊണ്ട് അവർ രണ്ടു പേരും നേരത്തെ തന്നെ കിടന്നു…

രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് നവിയുണർന്നത്… അപ്പോഴേക്കും ജെറി എണിറ്റു അലാറം ഓഫ് ചെയ്തിട്ട് വീണ്ടും പുതച്ചു മൂടി കിടന്നു…

നവി പോയി ഫ്രഷായി വന്നപ്പോഴും ജെറി ഉറക്കം തന്നെയായിരുന്നു.. അതു കണ്ടു അവനിട്ടൊരു ചവിട്ടും കൊടുത്തു എണീപ്പിച്ചു…

” ടാ ആദ്യ ദിവസം തന്നെ ലേറ്റ് ആകേണ്ടാ പോയി കുളിച്ചിട്ടു വാ… ”

തോർത്ത്‌ എടുത്തു ജെറിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും ഒരാൾ അവരുടെ മുറിയിലേക്ക് വന്നു…

” ഹായ് ഞാൻ അജോഷ്, ഞാനും ഈ മുറിയിലാണ്.. ”

മുറിയിലേക്ക് വന്നയാൾ പറഞ്ഞു..

” ഹായ്.. നവനീത്.. ”

അജോഷിനു കൈ കൊടുത്തു കൊണ്ട് നവിൻ പറഞ്ഞു..

” ജെറിൻ… ”

ജെറിനും കൈ കൊടുത്തു കൊണ്ട് പറഞ്ഞു… അപ്പോഴേക്കും അടുത്തയാളും ആ മുറിയിലെക്കു വന്നു…

” ഹായ്, ഗെയ്‌സ് ഞാൻ അർജുൻ ”

അടുത്തയാളും ആ മുറിയിലേക്ക് വന്നു പറഞ്ഞു… അപ്പോഴേക്കും ജെറി പോയി ഫ്രഷായി വന്നു… ശേഷമവർ മെസ്സിൽ പോയി ഭക്ഷണം കഴിച്ചു കോളേജിലേക്ക് പോയി…

കോളേജിന്റെ തന്നെ ഹോസ്റ്റൽ ആയിരുന്നെങ്കിലും കോളേജും ഹോസ്റ്റലലും തമ്മിൽ നടക്കാനുള്ള കുറച്ചു ദൂരമുണ്ടായിരുന്നു.. നാലു പേരും ഒരുമിച്ചു തന്നെ കോളേജിലേക്ക് പൊന്നു.. കോളേജിലേക്കുള്ള യാത്രയിൽ മറ്റു രണ്ടുപേരുമായി നവിയും ജെറിയും കമ്പനിയായി…

അജോഷ് ഇടുക്കിക്കാരനും അർജുൻ ആലപ്പുഴക്കാരനുമായിരുന്നു.. അവർ രണ്ടുപേരും ആദ്യമായിട്ടാണ് വീടു വിട്ടു നിൽക്കുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്നും നവിക്ക് മനസിലായി..

നവിയും അജോഷും അർജ്ജുനും കമ്പ്യൂട്ടർ എൻജിനിയറിങ്ങും ജെറി മേക്കും ആയിരുന്നു എടുത്ത വിഷയം..

സംസാരിച്ചു സംസാരിച്ചു അവർ കോളേജ് മെയിൽ ഗൈറ്റിന്റെ അടുത്തേത്തി..

” അപ്പോൾ ഇതാണ് നമുക്ക് നാലു വർഷം അർമതിക്കാനുള്ള അങ്കത്തട്ട്.. ”

നവി മറ്റു മൂന്ന് പേരോടുമായി പറഞ്ഞു… അതു കേട്ട് ജെറി ലൈക് സിഗ്‌നൽ കാണിച്ചു …

” ടാ ഇവിടെ റാഗിംഗ്ങ്ങോക്കെ കാണുമോ.. ”

കോളേജിലേക്കു കേറുന്നതിന് മുന്നേ അർജുൻ ചോദിച്ചു…

” കാണുമായിരിക്കും… ”

ജെറി അവരോടായി പറഞ്ഞു..

” അയോ… ”

” എടാ റാഗിംഗ്ങ്ങോക്കെയുണ്ടെങ്കിലെ ഒരു ഓളമുള്ളൂ.. ഇതൊക്കെയൊരു എക്സ്പീരിയൻസ് ആയിട്ട് എടുക്കണം നമ്മൾ.. ഇനി ഈ പടുത്തമൊക്കെ കഴിഞ്ഞു ജോലിക്ക് കേറുമ്പോൾ നമുക്ക് ഉപകരിക്കും… ”

നവി അവരോടായി പറഞ്ഞു…

” ഹായ് ബ്രോ…”

ഇതും പറഞ്ഞു പെട്ടെന്നൊരാൾ ജെറിയുടെ അടുത്തേക്ക് വന്നു… അവനെ കണ്ടതും ജെറി പരിചയഭാവത്തിൽ അവനെ കെട്ടിപിടിക്കുകയും ചെയ്തു…

” നവി ഇതു അജിത്.. ഇന്നലെ ഹോസ്റ്റലിൽ വച്ചു പരിചയപെട്ടതാ.. എന്റെ ക്ലാസ്സ്‌മേറ്റാണ്.. ”

ജെറി നവിയോട് പറഞ്ഞു അവരെ തമ്മിൽ പരിചയപെടുത്തി…

” എടാ.. എന്നാ നിങ്ങൾ പൊക്കോ… ഇന്നലെ പരിചയപ്പെട്ടതിൽ ഒരുത്തൻ കൂടെ വരാനുണ്ട്, അവനും കൂടെ വന്നിട്ട് അവനുമായി ഞങ്ങൾ അങ്ങ് വന്നേക്കാം… ”

ജെറി ഇതു പറഞ്ഞതും അവരോട് ബൈ പറഞ്ഞു നവിയും അജോയും അർജുനും കോളേജിലേക്കു കയറുകയും ചെയ്തു.. മെയിൻ ഗെയ്റ്റിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നതും അവർ കണ്ടു പലടുത്തായി കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികൾ അവരെ കണ്ടാൽ തന്നെ മനസിലാകും സീനിയേഴ്സ് ആണെന്ന്, അവരുടെ മുന്നിലായി അവർ പറയുന്നത് പോലെ ചെയുന്നവരും, അവരെ നോക്കി കൊണ്ട് മൂന്ന് പേരും മുന്നോട്ടു നടന്നു..

” ചേട്ടാ ഐ ലവ് യൂ.. ”

എവിടെ നിന്നോ വന്നൊരു പെണ്ണ് ഒരു പൂ നവിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു… അതു കേട്ടതും നവി അവളെയൊന്നു നോക്കി… കൂട്ടത്തിൽ അർജുനും അജോയും…

തുടരും….

കഥ വായിച്ചു കഴിഞ്ഞ് ഒരു രണ്ടു വരി… എനിക്ക് വേണ്ടി കഥയെ കുറിച്ചെഴുതാൻ മറക്കരുതേ..

അടുത്ത പാർട്ട്‌ നാളെയിടാൻ ശ്രെമിക്കാം…

തുടരും

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

Comments are closed.