Novel

അസുര പ്രണയം : ഭാഗം 25

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ചിലങ്ക


നിന്റെ ഇഷ്ട്ടം അതാണെങ്കിൽ ഞാൻ ഒന്നും പറയില്ലാ ചിഞ്ചു……. അവൾ പോകുന്നതും നോക്കി കൊണ്ട് അവൻ പറഞ്ഞു………..

എൻഗേജ്മെന്റ് ദിവസം വന്നെത്തി…… ഡ്രസ്സ്‌ എടുപ്പും … ബന്ധുക്കളെ വിളിക്കലും… അങ്ങനെ തിരക്കോട് തിരക്ക്……

എന്നാൽ അപ്പോഴൊന്നും സുമിത്ര ദക്ഷനോട്‌ മിണ്ടാൻ കൂട്ടാക്കിയതെ ഇല്ലാ…… അത് അവന്റെ ഹൃദയത്തിൽ കുത്തി നിറഞ്ഞ ദുഃഖങ്ങളിൽ ഒന്നായി മാറി….

എല്ലാരിലും ആഘോഷം നിറഞ്ഞു നിന്നെങ്കിലും ചിലരിൽ അത് വിഷമം നിറഞ്ഞത് തന്നെ ആയിരുന്നു………

ദത്തൻ അത് മുടക്കാൻ തീരുമാനിചെക്കിലും ദക്ഷൻ അത് തടഞ്ഞു …….. അവന്റെ മാറ്റം ദത്തന് ഉൾക്കൊള്ളാൻ പറ്റില്ലായിരുന്നു…….

അനുവും ദേവിയും ചിഞ്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…. അവർക്ക് രണ്ടാൾക്കും അവൾ ഒരു ചിരി സമ്മാനിച്ചു…..

വേദനകളിലും പെണ്ണിന് മാത്രം ചുണ്ടിൽ മായാജാലം കാണിക്കാൻ പറ്റുന്ന ഒരു പുഞ്ചിരി…

പക്ഷേ അത് വേറെ ഒരു പെണ്ണിന് മനസ്സിലാകും എന്ന് ചിഞ്ചു ഓർത്തില്ലാ… … അന്നേരം ഒക്കെയും ദേവിയുടെ മനസ്സിൽ ചില കണക്ക് കൂട്ടൽ ഉണ്ടായിരുന്നു….

അതോടൊപ്പം എല്ലാം ശരിയാകും എന്ന വിശ്വാസവും…..

ദക്ഷേട്ട……….. ബാൽക്കണിയിൽ എല്ലാ ഒരുക്കങ്ങളും ചെയ്യുന്ന തിരക്കിൽ നെട്ടോട്ടം ഓടുന്ന പ്രഭാകരനെയും ലക്ഷ്മിയെയും ഒക്കെ നോക്കി നിൽക്കുകയായിരുന്നു അവൻ….

വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയതും തന്നെ നോക്കി നിൽക്കുന്ന വീണയെ ആണ് കണ്ടത്……

അവളെ നേരിടാൻ അവന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു………

അവൾ അവന്റെ അടുത്തേക്ക് വന്നു……….

ഏട്ടന് എന്നെ അങ്ങനെ കാണാൻ പറ്റുവോ ദക്ഷേട്ട……. ദയനീയ മായി വീണ അങ്ങനെ ചോദിച്ചപ്പോൾ ദക്ഷൻ മുഖം വെട്ടി തിരിച്ചു……….

മറുപടിക്കായി അവൾ വീണ്ടും അവനോട് അങ്ങനെ ചോദിച്ചപ്പോൾ അപ്പോഴും മൗനo തന്നെ ആയിരുന്നു മറുപടി……….

നിനക്ക് നമ്മൾ തമ്മിൽ ഉള്ള എൻഗേജ്മെറ്റിന് ഇഷ്ട്ടം അല്ലേ ???? ദക്ഷൻ എന്തോ പ്രതീക്ഷിച്ച പോലെ അവളെ നോക്കി……

അത് .. പിന്നെ

വീണ……

അവൾ എന്തോ പറയാൻ വന്നതും ലക്ഷ്മി അവളെ വിളിച്ചു………….

വീണ നീ പോയിക്കോ…..

പക്ഷേ ഏട്ടാ…. പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…. അവൾ താഴേക്ക് പോയി…..

—–////——-

സാം കാണണം എന്ന് പറഞ്ഞത് കൊണ്ട് ദേവി ബീച്ചിൽ വെച്ച് കാണാം എന്ന് പറഞ്ഞു….. അവൻ വരാൻ വേണ്ടി അവൾ വെയ്റ്റ് ചെയ്തു….

സാം അവളുടെ സഹപാഠി …… The police officer…… സാവിത്രിയമ്മയുടെ മരണത്തെ പറ്റി ഉള്ള കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ തിരക്കാൻ വേണ്ടി ആണ് അന്ന് ആരും അറിയാതെ പോയത്…… പ്രതീക്ഷിക്കാതെ ആണ് അവിടുത്തെ SI സാം ആണെന്ന് അറിയുന്നത്…….

പിന്നീട് അവന്റെ സഹായത്തോടെ സാവിത്രി അമ്മേടെ മരണത്തിന്റെ പുറകിൽ ആയിരുന്നു……

അവൻ എന്തിന് ആയിരിക്കും കാണണം എന്ന് പറഞ്ഞത് ?? ഒരു പക്ഷേ ഡ്രൈവറെ പറ്റി വല്ലതും അറിഞ്ഞത് പറയാൻ ആകുമോ ….

അങ്ങനെ ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് മുമ്പിൽ പോലീസ് ജീപ്പ് വന്ന് നിന്നത് …

അതിൽ നിന്നും സാം ഇറങ്ങി വന്നു….
അവൾക്ക് ഒരു ചിരി സമ്മാനിച്ചു…. അവൾ തിരിച്ചു…..

എന്താ സാം …..വരാൻ പറഞ്ഞത്.????

ഒരു ഗുഡ് ന്യൂസ്‌ ഒണ്ട്……

ഗുഡ് ന്യൂസ്‌ അവൾ സംശയത്തോടെ ചോദിച്ചു…..

അതിന് മറുപടിയായി അവൻ അവൾക്ക് നേരെ ഒരു പേപ്പർ നീട്ടി…..

ദേവി അത് വായിച്ചു നോക്കിയതും അവളിൽ ഒരേ സമയം ദേശ്യവും സത്യം കണ്മുന്നിൽ കണ്ടതിന്റെ വിജയ് ഭാവവും ആയിരുന്നു….

സാം ഇത്……

അതേ ദേവി നമ്മളുടെ ശ്രമം വിജയിച്ചു…
ഇനി എന്താ വേണ്ടേ എന്ന് നീ പറഞ്ഞാൽ മതി……

പറയാം സാം……. അത് പോലെ നീ ചെയ്യണം എന്നും പറഞ്ഞ് അവൾ അവന് കൈ കൊടുത്തു…..
അവൻ തിരിച്ചുo കൈയ്യി കൊടുത്ത് രണ്ടുപേരും ചിരിച്ചു………

***——****——*****——***——-
രാത്രി

എന്ത് പറ്റി ദത്തെട്ടാ മുഖത്ത് ഒരു ഒരു വാട്ടം ………

നാളത്തെ എൻഗേജ്മെന്റ്ന് വേണ്ട ഒരുക്കങ്ങൾ ചെയ്ത ശേഷം ദേവി റൂമിൽ വരുമ്പോൾ ആണ് ദത്തൻ ജന്നലിന്റ അടുത്ത് നിൽക്കുന്നത് കണ്ടത്…..

എന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നതിന്റെ കാര്യo നിനക്ക് അറിയില്ലേ ദേവി….. ദത്തൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ബെഡിൽ പോയി ഇരുന്നു…..

അത് കണ്ടതും ദത്തന് എന്താണ് എന്ന് മനസ്സിലായില്ല……

എന്താ ദേവി ഞാൻ ഇത്രയും പറഞ്ഞിട്ടും നിന്റെ മുഖത്ത് ഒരു സക്കടവും ഇല്ലിയോ???

അവൾ എഴുനേറ്റ് ദത്തന്റെ മുമ്പിൽ വന്ന് നിന്നു…..

എന്റെ ഏട്ടാ നമ്മൾ വിഷമിച്ചിട്ടു എന്ത് കാര്യം…. ചിഞ്ചു ദക്ഷനോട് പറഞ്ഞ കാര്യം ഞാൻ പറഞ്ഞില്ലേ????

അവൾക്കും വീണയും ദക്ഷനും തമ്മിൽ ഉള്ള ബദ്ധം ആണ് ഇഷ്ട്ടം… ഇപ്പോൾ ദക്ഷനും അതിന് സമ്മതിച്ചു…..

പിന്നെ നമ്മൾക്ക് എന്താ…..??? അവരായി അവരുടെ പാടായി…..

നീതന്നെ ആണോ ദേവി ഇങ്ങനെ പറയുന്നേ .?? ദക്ഷൻ പോട്ടെ ചിഞ്ചു അവൾ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ??? നിനക്ക് അവളെ പറ്റി ഒരു ചിന്തയും ഇല്ലേ??

ഇല്ലാ എനിക്ക് ഇപ്പോൾ ആരെയും പറ്റി ചിന്തയില്ലാ …. വന്ന് കിടക്ക് എന്റെ ഉമ്മച്ചാ … നാളെ ഒരേ ഒരു അനിയന്റെ എൻഗേജ്മെന്റ് അല്ലേ എന്നും പറഞ്ഞ് അവൾ കേറി കിടന്നു……

ദത്തന് ഒന്നും തന്നെ മനസ്സിലായില്ല…. തന്റെ ദേവി തന്നെ ആണോ ഇങ്ങനെ പറയുന്നത്??? അവൻ ആശയകുഴപ്പത്തിൽ ആയി….

****——*******

നീ ഈ ചെയ്യുന്നത് ശരി ആണെന്ന് തോന്നുന്നുണ്ടോ സുമിത്രേ ??

ഏട്ടൻ എന്താ പറയുന്നേ ?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല……..

നിനക്ക് മനസ്സിൽ ആകാത്തത് ആണോ അതോ അഭിനയിക്കുന്നതാണോ???

ദക്ഷന്റെ കാര്യം ആണോ???

മ്മ്…… അയാൾ ഒന്ന് അമർത്തി മൂളി……
പിന്നെ പറഞ്ഞു തുടങ്ങി… നിന്റെ വാശി കാരണം ദക്ഷന്റെ ലൈഫ് നശിക്കും എന്ന് എനിക്ക് പേടി ഉണ്ട് …..

എന്തിന് പേടിക്കണം ഏട്ടാ…. അവൻ കെട്ടുന്നത് വല്ല പെണ്ണിനേ ഒന്നും അല്ല… നമ്മളുടെ വീണ മോളെയാ……

അതൊക്കെ ശരി തന്നെയാ പക്ഷേ ….

ഒരു പക്ഷേയും ഇല്ലാ….. അവന് സമ്മതം ആണെന്ന് ഏട്ടനോട് പറഞ്ഞല്ലോ…. പിന്നെന്താ????
പ്രഭാകരൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ലാ….

സുമിത്രയിൽ ഒരു ചിരി വിടർന്നു…. നാളെ കൊണ്ട് എല്ലാം ശരിയാകും എന്ന് ഉള്ള വിശ്വാസം…..

****—–****—****—-****—-

പറ വീണ എന്തിനാ വിളിച്ചത്??? (കിരൺ )

കിരൺ നീ എന്താ ഒന്നും അറിയാത്ത പോലെ നാളെ എന്റെ എൻഗേജ്മെന്റ് ആണെന്ന് അറിയില്ലേ നിനക്ക്????

വരാൻ വെമ്പി നിന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ കിരണിന്റെ നെഞ്ചിലും ഒരു വേദന അനുഭവപ്പെട്ടു…..

പറ കിരൺ…….

എനിക്ക് അറിയാം……. നീ എന്തിനാ ഈ പാതിരാത്രിയിൽ എന്നെ വിളിച്ചത് എന്ന് പറ……..

കിരൺ ….. ആ വിളിയിൽ അവൾ കരഞ്ഞു പോയി…….

ഇനിയും നിനക്ക് എന്നെ വിശ്വാസം ആയില്ലേ?????? എന്നെ കൂട്ടിക്കൊണ്ട് പോ ഇവിടെ നിന്ന് കിരൺ….. പ്ലീസ്….

നീ എന്താ പറഞ്ഞു വരുന്നത് ?? ഒളിച്ചോട്ടം ആണോ? എങ്കിൽ അതിന് ഈ കിരണിനെ കിട്ടില്ല …. അത് മാത്രo അല്ലാ എനിക്ക് നിന്നെ വിശ്വാസം ആയിട്ടില്ല…..

ഒരു ഞെട്ടലോടെ അവൾ അത് കേട്ടു……. നീ കള്ളം പറയുകയാണ് കിരൺ…. എനിക്കറിയാം നിനക്ക് ഇപ്പോഴും എന്നെ ഇഷ്ട്ടം ആണെന്ന്………
കിരൺ മിണ്ടാതെ നിന്നു…..

ഞാൻ റെഡിയായി റോഡ് സൈഡിൽ നിൽക്കും 10മിനിറ്റിനു ഉള്ളിൽ നീ എന്നെ വിളിക്കാൻ വരണം ഇല്ലെക്കിൽ… എന്നും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ആക്കി…..

ഹലോ ….. വീണ .. ഹലോ … അവൻ വിളിച്ചു കൊണ്ടിരുന്നു …….
ഇല്ലാ എനിക്ക് ഇനി അവളെ കൈ വിട്ട് കളയാൻ വയ്യാ ….

അവൻ പെട്ടെന്ന് ശബ്ദം ഉണ്ടാക്കാതെ വെളിയിൽ ഇരുന്ന ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ആക്കി മേലേടത്തേക്ക് വിട്ടു…….

—-***—-***—

വീണ തുണി പാക്ക് ചെയ്ത് റൂം വിട്ട് ഇറങ്ങി…… കിരൺ ഉറപ്പായും വരും എന്ന് അവൾക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു………..

പുറക് വശത്ത് കൂടി ഉള്ള ഡോർ തുറന്ന് വെളിയിൽ ഇറങ്ങിയപ്പോൾ ഇരുട്ടിൽ നിലാ വെളിച്ചത്തിൽ റോഡ് സൈഡിൽ തന്നെ കാത്ത് നിൽക്കുന്ന കിരണിനെ ആണ് അവൾ കണ്ടത് …

അത് കണ്ടതും അവളിൽ ഒരു ആശ്വാസം ഉടലെടുത്തു….. കിരൺ അവളെ ചമ്മലോടെ നോക്കി ……. ഇത്രയും നേരം ജാഡ എടുത്ത് നിന്നിട്ട് ഇപ്പോൾ ദ ഇങ്ങനെ നിൽക്കേണ്ടി വന്നല്ലോ??

അവളുടെ മുഖത്ത് കള്ള പരിഭവം കാണിച്ച് അവന്റെ അടുത്തേക്ക് നടന്നതും പെട്ടെന്ന് അവളിളുടെ കൈയിൽ പിടിത്തം വീണു….

വീണയിൽ ഞെട്ടി പേടിയോടെ അവൾ തിരിഞ്ഞു നോക്കിയതും തന്നെ പിടിച്ചു നിൽക്കുന്ന ദേവിയെ ആണ് കണ്ടത്…..

ദേവി…. ഞാൻ….. വീണ തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ പറയാൻ വാക്കുകൾ ഇല്ലാതെ നിന്നു…….

ദേവി അവളുടെ കൈയിൽ നിന്നും ഉള്ള പിടി വിട്ടു…… റോഡിൽ നോക്കിയപ്പോൾ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന കിരണിനെ ആണ് കണ്ടത്……

അവനെ കണ്ടതും അവൾ ഒരു ചിരി സമ്മാനിച്ചു… അവനോട് പോയിക്കോളാൻ കൈ കൊണ്ട് കാണിച്ചു….

അത് കണ്ട് അവൻ അവിടെ നിന്നും വണ്ടിയെടുത്തു പോയി…. വീണ വേദനയോടെ അത് കണ്ടു നിന്നു…..

എന്തിനാ ഇനി ഇവിടെ നിൽക്കുന്നേ നീ കാത്തിരുന്ന ആള് ദോ പോയി….. ഇനി ഇവിടെ നിൽക്കണം എന്നില്ല…. കേറി പോടീ അകത്ത്…… അത് കുറച്ച് ഉയർന്ന ശബ്ദം ആയിരുന്നു…..

വീണ………….

വീണ തിരിഞ്ഞു നടന്നതും ദേവി പുറകിൽ നിന്നും അവളെ വിളിച്ചു……. വീണ തിരിഞ്ഞു നോക്കി……

നീ വിഷമിക്കണ്ട ഈ എൻഗേജ്മെന്റ് നടക്കാൻ പോന്നില്ല……

പേടിക്കാതെ പോയി കിടക്കാൻ നോക്ക്…. അതും പറഞ്ഞ് അവൾ ആദ്യം അകത്ത് കേറി പോയി…. വീണ ചെറിയ ആശ്വാസത്തോടെ റൂമിലേക്ക് പോയി…
******—–***
കിടക്കയിലേക്ക് കിടന്ന് കഴിഞ്ഞ ദിവസം അവൾ ഓർത്തെടുക്കാൻ തുടങ്ങി….

അതായത് ഇന്നലെ ചിഞ്ചുവിനെ കണ്ടിട്ട് മടങ്ങി വരുമ്പോൾ ആണ് കിരൺ തന്റെ മുമ്പിൽ കേറി വന്നത്. അവനെ കണ്ടപ്പോൾ സകല നിയദ്രണം പോയി…..

ദേവി ഞാൻ…….
അവൻ എന്തോ പറയാൻ വന്നതും ദേവി കിരണിനെ അടിച്ചു……

വീണ്ടും അടിക്കാനായി പോയതും അവൻ അവളുടെ കയിൽ കേറി പിടിച്ചു……

വിടാടാ പട്ടി എന്റെ കയ്യിന്ന്….. എന്റെ ജീവിതം ഇങ്ങനെ ആക്കിയതും പോരാതെ എന്റെ കയിൽ കേറി പിടിക്കുന്നോ???? അവൾ ദേഷ്യം കൊണ്ട് വിറച്ചു .

എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നീ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടാതെ അവൻ പറയുന്നത് എല്ലാം കേട്ടു….

ലക്ഷ്മിയും വീണയും ആണ് ഇതിന്റെ പിന്നിൽ എന്ന് അറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിരുന്നു…

പക്ഷേ വീണ മാറി എന്നും.. തന്നോട് പ്രണയം ആണ് അവൾക്ക് ഇപ്പോൾ എന്ന് കിരൺ പറഞ്ഞപ്പോൾ ആണ് ഒരു പ്രതീക്ഷ മനസ്സിൽ വന്നത് …….

ഇപ്പോൾ കിരൺ വിളിച്ചു പറഞ്ഞില്ലായിരുന്നെക്കിൽ തന്റെ പ്ലാൻ എല്ലാം ഇന്ന് കൊണ്ട് ഇല്ലാതായേനെ……..

ഒരു നെടുവീർപ്പ് ഇട്ട് അവൾ ഉറക്കത്തിലേക്ക് വീണു…

തുടരൂ……..

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15

അസുര പ്രണയം : ഭാഗം 16

അസുര പ്രണയം : ഭാഗം 17

അസുര പ്രണയം : ഭാഗം 18

അസുര പ്രണയം : ഭാഗം 19

അസുര പ്രണയം : ഭാഗം 20

അസുര പ്രണയം : ഭാഗം 21

അസുര പ്രണയം : ഭാഗം 22

അസുര പ്രണയം : ഭാഗം 23

അസുര പ്രണയം : ഭാഗം 24

Comments are closed.