Friday, April 19, 2024
Novel

💕അഭിനവി💕 ഭാഗം 26

Spread the love

നോവൽ
എഴുത്തുകാരൻ: ബിബിൻ എസ് ഉണ്ണി

Thank you for reading this post, don't forget to subscribe!

” എന്താ നവി എന്തെങ്കിലും പ്രെശ്നമുണ്ടോ.. ”
ഫോൺ വച്ച ശേഷം അഭിയുമായി വന്നു എസ്കലേറ്ററിൽ കയറിയപ്പോൾ നവിന്റെ മുഖത്തെ ദേഷ്യം കണ്ടു കൊണ്ടു അഭി ചോദിച്ചു…

” അവൾ ഇവിടെയുണ്ടന്ന് .. കൂടെ ഏതോ ഒരുത്തനും.. ”
നവി ദേഷ്യത്തോടെ പല്ലുകടിച്ചു കൊണ്ടു പറഞ്ഞു..

” ആരു… ”
“ആ രേഷ്മ… കൂടെ ഏതോ ഒരുത്തനും രണ്ടും കൂടെ കൊഞ്ചി കുഴഞ്ഞു ഒരു ഫുഡ്‌ കോർട്ടിലിരുപ്പുണ്ട്… ”

” അതാണോ ആതിര വിളിച്ചത്.. ”

” mm… വിഷ്ണുവും അവളും കൂടെ ഫുഡ്‌ കോർട്ടിൽ കയറിയതാ… അപ്പോഴാ അവളെ അവിടെ കണ്ടത്… പക്ഷെ ഇവരെ അവൾ കണ്ടിട്ടില്ല… ”

” ഇപ്പോൾ നീ എന്തു ചെയ്യാൻ പോകുവാ.. ”

” നമ്മുക്കൊരു ചെറിയ പണി കൊടുക്കാം… അതോടെ അവളുടെ എല്ലാ കള്ളത്തരവും അർജുന് മനസ്സിലാക്കി കൊടുക്കണം… ഇനി അവൻ അവളുടെ കൈയിലെ പാവയാകരുത് ”

നവി പറഞ്ഞു.. അപ്പോഴേക്കും അവർ മുകളിലെത്തിയിരുന്നു…

അടുത്ത ഫ്ലോറിൽ വന്നപ്പോൾ തന്നെ നവി അർജുനെ മാത്രമായി വിളിച്ചു മാറ്റി.. എന്നിട്ട് അവനെ കൊണ്ടു രേഷ്മയെ വിളിപ്പിച്ചു…

അർജുന്റെ ഭാഗ്യമോ രേഷ്മയുടെ നിർഭാഗ്യമോ അവൾ ഹോസ്റ്റലിൽ തന്നെയാണെന്ന് പറഞ്ഞു…

അർജുനും നവിയും ഫുഡ്‌ കോർട്ടിൽ കയറിയതും ഹോസ്റ്റലിൽ തന്നെയുണ്ടെന്ന് പറഞ്ഞ രേഷ്മ അവിടെ മറ്റൊരു ചെറുപ്പക്കാരനോടൊപ്പം ഇരിക്കുന്നത് ഫുഡ്‌ കോർട്ടിന്റെ അറ്റത്തായിയിരിക്കുന്ന കണ്ണാടിയിൽ കൂടെ അർജുൻ കണ്ടു…

തിരിഞ്ഞിരുന്നത് കൊണ്ടു തന്നെ രേഷ്മ അർജുൻ വന്നതൊന്നും കണ്ടിരുന്നില്ല, കൂടാതെ ആ ചെറുപ്പക്കാരന്റെ തോളത്തായിരുന്നു അവളുടെ തല, കൂടാതെ രണ്ടുപേരും കൈ കൂട്ടി പിടിച്ചു കൊണ്ടു എന്തെക്കയൊ പറയുന്നുമുണ്ടായിരുന്നു…

” ഇവളല്ലേ ഇപ്പോൾ ഹോസ്റ്റലിലാണെന്ന് പറഞ്ഞത്.. ”

നവി അർജുനോട്‌ അൽപ്പം പരിഹാസത്തോടെ തന്നെ ചോദിച്ചു…

” അവൾ ചിലപ്പോൾ ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങുവാണെന്നായിരിക്കും പറഞ്ഞത് ഞാൻ കേട്ടത് തെറ്റിപോയതായിരിക്കും… ”

അർജുൻ രേഷ്മയെ നോക്കി അവളെ വിളറിയ ഒരു ചിരിയോടെ പറഞ്ഞു.. അതു കേട്ടതും നവി അവനെ സഹതാപത്തോടെ നോക്കി…

” അതോണ്ടായിരുക്കുമല്ലേ ഇങ്ങനെ തന്നെ അവിടെ ഇരിക്കുന്നത്… ”

നവി പറഞ്ഞതും അർജുൻ ഒന്നും പറയാതെ രേഷ്മയെ നോക്കി നിന്നു… അവർ അപ്പോഴും അവരുടെ ലോകത്തിൽ തന്നെയായിരുന്നു…

” നീ അവളെ ഒന്നൂടെ വിളിച്ചേ.. ”

നവി അർജുനോട് പറഞ്ഞു.. അതു കേട്ടിട്ടും അവൻ അവിടെ നിന്നും അനങ്ങാതെ നിന്നു അതു കണ്ടു അവന്റെ കൈയിൽ നിന്ന് ഫോൺ എടുത്തു കാൾ ഹിസ്റ്ററിയിൽ നിന്നും നേരെത്തെ വിളിച്ച രേഷ്മയുടെ നമ്പറെടുത്തു കാൾ ചെയ്തു…

പെട്ടെന്ന് കോൾ വന്നപ്പോൾ അവളൊന്ന് ഞെട്ടി ശേഷം രേഷ്മ ഫോൺ എടുത്തു അതിൽ തെളിഞ്ഞു വന്ന പേര് കണ്ടു നീരസത്തോടെ ഫോൺ സൈലന്റ് ആക്കി ടേബിളിൽ തന്നെ വച്ചു,

അവന്റെ തോളിലേക്ക് തന്നെയവൾ ചാഞ്ഞു… ബെൽ നിന്നു കഴിഞ്ഞതും നവി വീണ്ടും ആ നമ്പറിലേക്ക് തന്നെ ഒന്നുടെ വിളിച്ചു..

വീണ്ടും അവൾ മുൻപേ ചെയ്തത് പോലെ സൈലന്റാക്കി വച്ചു… അതു കണ്ടു നവി വീണ്ടും രേഷ്മയുടെ നമ്പർ ഡയൽ ചെയ്തു

” ആരാടി… ഇങ്ങനെ കിടന്നു വിളിക്കുന്നത്. ”

രേഷ്മയുടെ കൂടെയുള്ളായാൾ അവളോട് ചോദിച്ചു…

” ഓ അതാ അർജുനാ… ആ കോപ്പൻ ഇവിടെ ടൗണിലുണ്ട് അവന്റെ കൂടെ ചെല്ലാൻ പറഞ്ഞു മുൻപേ വിളിച്ചിരുന്നു, ഞാൻ ഹോസ്റ്റലിലാണെന്ന് പറഞ്ഞു… ”

രേഷ്മ പുച്ഛത്തോടെ പറഞ്ഞു.. അതു കേട്ടതും അർജുന് ദേഷ്യവും സങ്കടവും ഒരേ പോലെ വന്നു…

അതു കണ്ടു നവി അവന്റെ കൈയിൽ പിടിച്ചു അപ്പോഴേക്കും ബാക്കിയുള്ളവർ കൂടെ അവരുടെ അടുത്തേക്ക് വന്നിരിന്നു..

ശേഷം അവരുടെ ദേഷ്യം കണ്ട്രോൾ ചെയ്തു അവർ അവിടെയുള്ളൊരു ടേബിളിൽ ചെന്നിരുന്നു..

പക്ഷെ അതൊന്നും തന്നെ രേഷ്മ കണ്ടിരുന്നില്ല… അവൾ പിന്നേയും പറഞ്ഞു കൊണ്ടിരുന്നു…

” അവനെ പോലെയൊരു പൊങ്ങനെ ഞാനിത് വരെ കണ്ടിട്ടില്ല… ഇത്രയും നാളായിട്ട് എന്നേയൊന്നു തോട്ടിട്ട് പോലുമില്ല…

ഇപ്പോഴും നിഷ്കു ആയി നടക്കുവാ… പിന്നെ ഇതേ പോലെ ഇടയ്ക്ക് വിളിച്ചു ശല്യം ചെയ്യും നാശം.. ”

” എന്നാ പിന്നെ അവനെ വേണ്ടന്ന് വച്ചൂടെ നിനക്ക് ഞാനില്ലേ… ”

രേഷ്മയുടെ കൂടെയുള്ളവൻ ഇതും പറഞ്ഞു അവളുടെ തോളത്തൂടെ കൈയിട്ട് അവളുടെ കവിളിലൊരുമ്മ കൊടുത്തു…

” പിന്നെ എന്റെ റെക്കോഡും, നിന്റെ കൂടെ കറങ്ങാൻ വരുന്ന ദിവസത്തെ നോട്ടുസ്മൊക്കെ ആരു എഴുതി തരും… ”

” ഓഹോ അങ്ങനെയൊക്കെയുണ്ടോ.. ”

” പിന്നെ അതിനു വേണ്ടിയല്ലേ ചക്കര പഞ്ചാരെന്നും പറഞ്ഞു അവന്റെ കൂടെ നടക്കുന്നത് ”

” അല്ല നിന്നോടവൻ എന്താ ക്ലാസ്സിൽ ചെല്ലാത്തതെന്നൊന്നും ചോദിക്കില്ലേ.. ”

” അതൊക്കെ ചോദിക്കും.. അപ്പോൾ എന്തെങ്കിലുമോരു കള്ളം പറയും.. പനിയായിരുന്നന്നൊ.. തലവേദനയൊ വയറു വേദനയൊ അങ്ങനെ എന്തെങ്കിലും..

കൂട്ടത്തിൽ ഉറങ്ങുമ്പോഴെല്ലാം നീയും നിന്റെ ഓർമ്മകളുമായിരുന്നു എന്റെ മനസ് നിറയെയെന്ന് കൂടെ പറയും.. അതോടെ ചെക്കൻ ഫ്ലാറ്റ്… ”

അവളൊരു ചിരിയോടെ അവളുടെ കൂടെയുള്ളയാളോട് പറഞ്ഞു… അതു കേട്ട് ആയാളും ചിരിക്കുന്നുണ്ടായിരുന്നു…

ഇതെല്ലാം കേൾക്കുമ്പോഴും നവിയുടെയും ഫ്രണ്ട്സിന്റെയും കണ്ണുകളിൽ ദേഷ്യമായിരുങ്കിൽ അർജുന്റെ അവസ്ഥ എന്താണെന്നു മാത്രം ആർക്കും മനസിലായില്ല..

” അവന്റെ കാര്യമൊക്കെ വിട്.. ഇനി എന്നാ അന്നത്തെ പോലെയൊരു ട്രിപ്പ്‌.. ഇത്തവണ നമുക്ക് മൂന്നാർ പോകാം.. അവിടെ വച്ചു… ”

ഇതും പറഞ്ഞു കൊണ്ടു രേഷ്മയുടെ മുഖം അവന്റെ മുഖത്തെക്കടുപ്പിച്ചു…

അവിടെയുണ്ടായിരുന്നവരെല്ലാം തന്നെ ഇവരെ രണ്ടു പേരെയും ശ്രെദ്ധിച്ചു കൊണ്ടിരിക്കുവായിരുന്നു…

എന്നാൽ അവർക്ക് രണ്ടുപേർക്കും മാത്രം അതൊരു പ്രെശ്നമായിരുന്നില്ല… ഫാമിലിയായി വന്നവർ ഇതൊക്കെ കണ്ടു ഫുഡ്‌ ക്യാൻസൽ ചെയ്തു അവിടെ നിന്നും പോയി…

” ഹലോ.. ഇതിനൊക്കെ വല്ല ലോഡ്ജിലും പോയി മുറിയെടുക്കണം, മിസ്റ്റർ ”

അവരുടെ അടുത്തേക്ക് ഫുഡ്‌ കോർട്ടിലെയൊരു സ്റ്റാഫ് വന്നു പറഞ്ഞു..

” ഓ.. സോറി.. അതേ ഇവിടെ കുറച്ചൂടെ പ്രൈവസി വേണം.. എന്നാലേയൊരു ഓളമുള്ളു… ”

രേഷ്മയുടെ കൂടെയുള്ളയാൾ ഓരു ചിരി യോടെ രേഷ്മയെ നോക്കി പറഞ്ഞു..

” ഇനി പ്രൈവസിയുടെ കുറവ് കൂടെയുള്ളൂ.. രണ്ട് പേരും വേഗം സ്ഥലം വിടാൻ നോക്ക്,… ”

അവിടുത്തെ സ്റ്റാഫ് രണ്ടു പേരോടുമായി പറഞ്ഞു.. അതു കേട്ടു അവർ അവിടെ നിന്നുമെണീട്ടതും.. അവർക്ക് നേരെ മുൻപിലായി നവി വന്നു നിന്നു…

അപ്പോഴേക്കും രേഷ്മയുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നു, അവൾ പെട്ടെന്ന് ചുറ്റും നോക്കിയതും അവൾ ഇരുന്നതിന്റെ തൊട്ടടുത്ത ടേബിളിലിരിക്കുന്ന അർജുനെയും അവൾ കണ്ടു…

പറഞ്ഞതെല്ലാം അവൻ കേട്ടന്നറിഞ്ഞപ്പോഴും അവളുടെ ചൂണ്ടിൽ എപ്പഴുമുള്ള പുച്ഛചിരി മായാതെ തന്നെയുണ്ടായിരുന്നു…

” ഹേയ്.. ബ്രോ കുറച്ചു ഗ്യാപ് തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് പോകാമായിരുന്നു.. ”

രേഷ്മയുടെ കൂടെയുണ്ടായിരുന്നയാൾ നവിയോടു പറഞ്ഞു…

” നവി ഇവിടെയൊരു സീൻ ക്രീയേറ്റ്‌ ചെയ്യരുത്… ”

രേഷ്മ നവിയുടെ അടുത്തായി വന്നു കൊണ്ടു പറഞ്ഞു… അതു കേട്ടതും നവി ദേഷ്യത്തോടെ അവളെ അടയ്ക്കാനായി കൈയുയർത്തിയതും നിമിഷ നേരം കൊണ്ടു അവിടെ മറ്റൊരു അടിയുടെ ശബ്ദം കേട്ട് നവി നോക്കുമ്പോൾ കാണുന്നത് അടി കിട്ടിയ കവിളിൽ കൈ വച്ചിരിക്കുന്ന രേഷ്മയെയും അടി കൊടുത്ത കൈ കുടയുന്ന അഭിയെയുമാണ്….

” ഡീ… ”

” അതു വേണ്ട ബ്രോ.. അതു പെണുങ്ങൾ തമ്മിലുള്ള അടിയാണ്.. നിനക്ക് വേണമെങ്കിൽ ഞാൻ തരാം… ”

അഭി രേഷ്മയെ തല്ലിയത് കണ്ടു രേഷ്മയുടെ കൂടെയുള്ളയാൾ അവളെ തല്ലാൻ വേണ്ടി കൈയുയർത്തിയതും നവി ആ കൈയിൽ കേറി പിടിച്ചു കൊണ്ടു അവന്റെ മുക്കിനു തന്നെ നല്ലൊരു ഇടി കൊടുത്തു…

അപ്പോഴേക്കും അവരുടെ അടുത്തേക്ക് വന്ന രെമ്യയും ആതിരയും കൂടെ രേഷ്മയുടെ രണ്ടു കവിളിലും മാറിമാറി അടിച്ചു…

” ഇത്രയെങ്കിലും ഞങ്ങൾ ചെയ്തില്ലേൽ അർജുന്റെ ഫ്രണ്ട്സ് ആണെന്ന് പറയാൻ പോലും ഞങ്ങൾക്ക് അർഹതയില്ല… ”

ആതിര രേഷ്മയുടെ മുഖത്ത് നോക്കി ദേഷ്യത്തോടെ പറഞ്ഞു.. പക്ഷെ അപ്പോഴും അർജുൻ ഒന്നും പറയാതെ അവിടെ തന്നെയിരിക്കുവായിരുന്നു….

അപ്പോഴേക്കും നവിയെ തല്ലാൻ വേണ്ടി രേഷ്മയുടെ കൂടെയുണ്ടായിരുന്നവൻ വന്നു അതു കണ്ടതും അജോയും വിഷ്ണവും കൂടെ നവിയുടെ അടുത്തേക്ക് വന്നു അവരെ കൂടെ കണ്ടതും അവനൊന്നും പറയാതെ അവിടെ നിന്നുമിറങ്ങി പോയി…

പക്ഷെ അപ്പോഴും രേഷ്മ അടി കിട്ടിയ രണ്ടു കവിളിളും കൈ വച്ചു അവിടെ തന്നെ നിൽക്കുവായിരുന്നു…

അതു കണ്ടതും ആതിര ചെന്നു അവനെ അവിടെ നിന്നും എണീപ്പിച്ചു…

” വിട്ടു കളയാടാ.. ഈ… നല്ല മോളുടെ തനി സ്വരൂപം നീ ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ… ”

ആതിര, അർജുനെ നോക്കി പറഞ്ഞു, അവനൊന്നും മിണ്ടാതെ അവിടെ നിന്നു മിറങ്ങി… ഫ്രണ്ട്സിന്റെയൊപ്പം ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചു പോയി…

തിരിച്ചു ബസിൽ വച്ചും അർജുൻ സൈലന്റ് ആയിരുന്നു.. അവന്റെ അവസ്ഥ കണ്ടു മറ്റുള്ളവർക്കും വിഷമമായിരുന്നെങ്കിലും അവനോടൊന്നും തന്നെ സംസാരിച്ചില്ല..

ബസ് സ്റ്റോപ്പിൽ എത്തിയതും അർജുൻ ബസിൽ നിന്നുമിറങ്ങി ആരെയെമൊന്നു തിരിഞ്ഞുപോലും നോക്കാതെ ഹോസ്റ്റലിലേക്ക് പോയി… അവന്റെയാ പോക്ക് കണ്ടപ്പോൾ എല്ലാവരിലുമതൊരു നോവായി മാറി..

” നവി.. അവനെ നോക്കിക്കോളണെ… ”

ഹോസ്റ്റലിലേക്ക് പോകാൻ നേരം അഭി നവിയോടു പറഞ്ഞു..

അതു കേട്ട് അവരെയൊന്നു നോക്കിയ ശേഷം അജോയും നവിയും ഹോസ്റ്റലിലേക്ക് പോയി.. പക്ഷെ മുറിയിൽ ചെന്നപ്പോൾ അർജുനെ അവിടെയെങ്ങും കണ്ടില്ല…

” ടാ അർജുൻ എവിടെ പോയി..”

നവി അവിടെയുണ്ടായിരുന്ന ജെറിയോടു ചോദിച്ചു…

” അർജുൻ ഇവിടെ വന്നു ഡ്രെസ്സും മാറി ഒരു തോർത്തും എടുത്തു കൊണ്ടു പോയിട്ടുണ്ട്.. മിക്കവാറും കുളിക്കാനായിരിക്കും… ”

ജെറി പറഞ്ഞു…

” അവൻ നിന്നോട് വല്ലതും പറഞ്ഞോ.. ”

” ഏയ്‌.. എവിടെ പോയതാന്നു ചോദിച്ചിട്ട് അതു കേട്ടഭാവം പോലും അവൻ കാണിച്ചില്ല… പിന്നെ അവന്റെ മുഖത്തു എന്തോ ദുഃഖമുള്ളത് പോലെ തോന്നി, അതോണ്ട് പിന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. എന്താ പിന്നെയും എന്തെങ്കിലും പറഞ്ഞു ഉടക്കിയൊ.. ”

ജെറി ചോദിച്ചു..

” ഏയ്‌ അതൊന്നുമല്ല.. ഇന്ന് മാളിൽ വച്ചു ആ രേഷ്മയെ കണ്ടു അവളുടെ കൂടെ വേറെയൊരുത്തനുമുണ്ടായിരുന്നു… ”

” അതിനു .. ”

ജെറി ചചോദിച്ചതും നവി കുറച്ചു മുന്നേ മാളിൽ വച്ചു നടന്ന കാര്യം മുഴുവൻ അവനോടു പറഞ്ഞു…

” അവൾക്കിട്ട് കിട്ടിയ അടി പൊളിച്ചു, അല്ലേലും നമ്മുടെ പെൺകുട്ടികൾ പുലികളാണ്… ”

ജെറിയൊരു ചിരിയോടെ തന്നെ പറഞ്ഞു… പക്ഷെ അപ്പോഴും അജോയുടെയും നവിയും മുഖത്തു അർജുന്റെ കാര്യമോർത്തു വിഷമം തന്നെയായിരുന്നു…

” എടാ.. അവന്റെ ഇപ്പോഴുത്തെ അവസ്ഥ അവൻ ചോദിച്ചു മേടിച്ചത് തന്നെയാണ്.. നമ്മൾ പലതവണ അവനോടു പറഞ്ഞതാണ് അവൾ ആളു ശെരിയല്ലന്ന്.. അന്ന് നമ്മളെ അവൻ എന്തൊക്കെയാ പറഞ്ഞത്.. ”

” എടാ അതൊക്കെ കഴിഞ്ഞ കാര്യം.. ഇനി അതേ കുറിച്ചൊന്നും പറയേണ്ട, ഇപ്പോഴുത്തെ നമ്മുടെ ആവിശ്യം അർജുനെ പഴയപോലെയാക്കുക എന്ന് മാത്രമാണ്.. ”

നവി പറഞ്ഞു..

” അതിനിനി ഒറ്റ വഴിയെയുള്ളൂ.. ”

” എന്താ അതു.. ”

” നമുക്ക് ആലോചിക്കാം.. ”

“ടാ.. കോപ്പേ ഈ സമയത്താണൊ നിന്റെ അളിഞ്ഞ കോമഡി… ”

അവിടെ കിടന്നു തലയിണയെടുത്തു ജെറിയുടെ ദേഹത്തെക്കെറിഞ്ഞു കൊണ്ടു നവി ചോദിച്ചു…

” ടാ… അതിനു.. ”

ജെറി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അർജുൻ മുറിയിലേക്ക് കയറി വന്നു.. അവന്റെ അപ്പോഴുത്തെ കോലം എല്ലാവരിലുമതൊരു നോവായി മാറി… അവന്റെ കണ്ണുകളെല്ലാം കരഞ്ഞിട്ട് കലങ്ങിയിരുന്നു…

” സോറി ടാ… ”

തുടരും….

Nb: രേഷ്മക്കിട്ടു നല്ല പെട കൊടുക്കണമെന്നു പറഞ്ഞവർക്കു വേണ്ടി ആ കാര്യം നമ്മുടെ പെൺപുലികൾ നല്ലത് പോലെ കൊടുത്തിട്ടുണ്ട്… ആണുങ്ങൾ കൈ വച്ചാൽ പിന്നെയവൾ ബാക്കി കാണില്ല പിന്നെ കേസും ജെയിലുമൊക്കെയായി ഈ കഥ വേറെ ഏതോ വഴിക്ക് പോകും.. അതു കൊണ്ടു മാത്രം രേഷ്മയെ വെറുതെ വിടുന്നു..

💕അഭിനവി💕 ഭാഗം 1

💕അഭിനവി💕 ഭാഗം 2

💕അഭിനവി💕 ഭാഗം 3

💕അഭിനവി💕 ഭാഗം 4

💕അഭിനവി💕 ഭാഗം 5

💕അഭിനവി💕 ഭാഗം 6

💕അഭിനവി💕 ഭാഗം 7

💕അഭിനവി💕 ഭാഗം 8

💕അഭിനവി💕 ഭാഗം 9

💕അഭിനവി💕 ഭാഗം 10

💕അഭിനവി💕 ഭാഗം 11

💕അഭിനവി💕 ഭാഗം 12

💕അഭിനവി💕 ഭാഗം 13

💕അഭിനവി💕 ഭാഗം 14

💕അഭിനവി💕 ഭാഗം 15

💕അഭിനവി💕 ഭാഗം 16

💕അഭിനവി💕 ഭാഗം 17

💕അഭിനവി💕 ഭാഗം 18

💕അഭിനവി💕 ഭാഗം 19

💕അഭിനവി💕 ഭാഗം 20

💕അഭിനവി💕 ഭാഗം 21

💕അഭിനവി💕 ഭാഗം 22

💕അഭിനവി💕 ഭാഗം 23

💕അഭിനവി💕 ഭാഗം 24

💕അഭിനവി💕 ഭാഗം 25